രൗദ്രം ❤️: ഭാഗം 35

raudram

രചന: ജിഫ്‌ന നിസാർ

വീട്ടിൽ പോവാൻ നോക്കെടാ ഇനി..

അരികിൽ മലർന്ന് കിടക്കുന്നവനെ നോക്കി റെജി പറയുമ്പോൾ.. രുദ്രൻ അനങ്ങിയില്ല..

അവള് മിടുക്കിയാണ്..അല്ലേ ഡാ "

റെജി സലീമിനെ ഒന്ന് നോക്കി.. കണ്ണ് ചിമ്മി കൊണ്ട് രുദ്രനെ നോക്കി.

"ആവോ.. എനിക്കറിയില്ല "

ഒട്ടും അയവില്ലാത്ത മറുപടി..
അവരുടെ മുഖത്തൊരു ചിരി വിരിഞ്ഞു..

"നിനക്ക് അറിയാതെ പിന്നെ.. ഇപ്പൊ അവള് നിന്റെ ഭാര്യ അല്ലേടാ "

റെജി വിടാനുള്ള ഭാവമില്ല..

രുദ്രൻ അവനെ തുറിച്ചു നോക്കി കൊണ്ട് എഴുന്നേറ്റു..

"എനിക്കറിയില്ല.. അത്ര തന്നെ "
അവൻ വീണ്ടും പറഞ്ഞു..

"എന്നാ ഞങ്ങൾക്ക് അങ്ങനെ തോന്നി.. തോന്നൽ അല്ല.. അത് തന്നെ ആണ് സത്യം.. അവള് മിടുക്കിയാണ്.. അല്ലേൽ പിന്നെ ഒറ്റ ദിവസം കൊണ്ട് ദേഷ്യം ഉള്ളവനെ തന്നെ ഒപ്പം പിടിച്ചിരുത്തി ഭക്ഷണം കഴിക്കില്ലല്ലോ "
റെജി പറയുബോൾ രുദ്രൻ കണ്ണുകൾ അടച്ചു പിടിച്ചു..

കണ്ണടച്ച നിനക്കെ ഇരുട്ടാവൂ "

റെജി അവന്റെ തോളിൽ തട്ടി..

"അവളെങ്ങനെ എന്റെ ഭാര്യയായെന്ന് നിനക്കൊക്കെ വ്യക്തമായി അറിയാവുന്നതല്ലെടാ &%₹#@* പിന്നെയും അത് തന്നെ പറഞ്ഞോണ്ട് മനുഷ്യനെ ചൊറിയുന്നത് എന്തിനാ നീയൊക്കെ.."

അവൻ പല്ല് കടിച്ചു പിടിച്ചു കൊണ്ടത് പറയുബോൾ റെജിയും സലീമും പൊട്ടി ചിരിച്ചു പോയി..

രുദ്രൻ കുറച്ചു നേരം മിണ്ടാതെ ഇരുന്നു..

"അവളെന്നെ കൂടെ പിടിച്ചിരുത്തിയതൊന്നും അല്ല.. ഒറ്റക്ക് നിൽക്കുന്നത് കണ്ടപ്പോ.. അവളെങ്ങനെ ആരും ഇല്ലാത്തവൾ ഒന്നും അല്ലല്ലോ.. ഞാൻ കാരണമല്ലേ.. കണ്ടപ്പോ..."

മുഴുവനും പറയാതെ രുദ്രൻ നിറുത്തി..

കണ്ടപ്പോ... ബാക്കി പറയെടാ.. "
സലീം ചിരിച്ചു കൊണ്ട് പറഞ്ഞു..

"കണ്ടപ്പോ... ബാക്കി ഒന്നുല്ല.. അത്ര ഒള്ളു "
രുദ്രനും കടുപ്പത്തിൽ പറഞ്ഞു..

അവള് കാരണം നീ സങ്കടപെടുന്നുണ്ടോ എന്ന സങ്കടം... അവൾക്ക്.. നീ കാരണം അവൾ ഒറ്റ പെട്ടു പോയെന്ന സങ്കടം.. നിനക്ക്..എവിടെ ചെന്ന് അവസാനിക്കുമോ ആവോ "

ചിരിച്ചു കൊണ്ട് തന്നെ റെജി അത് പറയുമ്പോൾ രുദ്രനും ചിരിച്ചു..

"അതിപ്പോ.. ഇത്ര കാത്തിരിക്കാൻ എന്താ.. ഒരു മാസം കൂടിയേ ക്ലാസ് ഒള്ളു.. അത് തീർന്നിട്ട്.. അവൾ അവളുടെ വഴിക്കും ഞാൻ എന്റെ വഴിക്കും പോവും... അവിടെ തന്നെ അവസാനിക്കും "

രുദ്രൻ വാശിയോടെ പറഞ്ഞു..

അവസാനിച്ച മതി.. "
റെജി വീണ്ടും അവനെ ചൊറിഞ്ഞു..

"എങ്കിൽ IPS എഴുന്നേറ്റു പോവാൻ നോക്ക്.. കാര്യം കല്യാണം തട്ടി കൂട്ട് ആണേലും ഇന്ന് ഫസ്റ്റ് നൈറ്റ്‌ അല്ലേ.. അതിലൊരു കുറവും വരുത്തേണ്ട.. വഴി പിരിഞ്ഞാലും ഓർത്തു വെക്കാൻ എന്തേലും വേണ്ടേ "

റെജി രുദ്രന്റെ തോളിൽ കോർത്തു പിടിച്ചു കൊണ്ട് പറയുമ്പോൾ... അവനൊന്നു കൂടി റെജിനെ ചിറഞ്ഞു നോക്കി...

'അവനെ നോക്കി പേടിപ്പിച്ചു സമയം കളയാതെ നീ പോവാൻ നോക്ക് രുദ്ര.. ഇപ്പൊ തന്നെ സമയം ഒരുപാടായി "

സലീം കൂടി പറഞ്ഞു...

പിന്നെയും അവിടെ ഇരിക്കണം എന്ന് തന്നെ ആയിരുന്നു രുദ്രന്റെ മനസ്സിൽ എങ്കിലും... അവിടെ ഇരിക്കുമ്പോൾ അവന്മാർ വീണ്ടും ചൊറിയും എന്ന് വ്യക്തമായി അറിയാമായിരുന്നത് കൊണ്ട് അവൻ പോവാനായി എഴുന്നേറ്റു..

"സ്റ്റീഫനും ജെറിനും ഇന്ന് കൊടുത്ത പണി... അത് ശെരിക്കും പൊളിച്ചു ട്ടോ "
റെജി വിളിച്ചു പറയുമ്പോൾ അവൻ മനോഹരമായി ഒന്ന് ചിരിച്ചു കാണിച്ചു..

ഒക്കെ... ഗുഡ്നൈറ്റ്‌..
അവിടെ നിന്നും യാത്ര പറഞ്ഞു പോന്നെങ്കിലും...ആളും ആരാവങ്ങളും ഒന്ന് ഒതുങ്ങട്ടെ എന്ന് കരുതി മനഃപൂർവം വൈകിയാണ് രുദ്രൻ വീട്ടിലേക്ക് എത്തിയത്..

ഒരുപാട് ചോദ്യങ്ങലുമായി ബന്ധുകളിൽ പലരും ഇനിയും കാത്തു നിൽക്കുന്നത് മാത്രം ആയിരുന്നില്ല കാരണം..

പ്രണയം നിറച്ച കണ്ണോടെ അഞ്ജലിയുടെ ഓരോ നേട്ടങ്ങളും ഒരു വെപ്രാളം തീർക്കുന്നു...

ഒരുവിധം എല്ലാ ബഹളങ്ങളും ഒതുങ്ങി എന്നവന് ഉറപ്പായി മുറ്റത്തേക്ക് എത്തുമ്പോൾ തന്നെ...

വാതിൽ തുറന്നു അകത്തേക്ക് ചെല്ലുമ്പോൾ പക്ഷെ ആ തോന്നൽ തെറ്റാണ് എന്ന് മനസ്സിലായി..

രാത്രി പത്തു കഴിഞ്ഞും ഇവർക്ക് പറഞ്ഞിരിക്കാൻ ഇതിന് മാത്രം വിശേഷം എന്താണ് എന്ന് വരെയും തോന്നി അവന്..

ആ കൂട്ടത്തിൽ നിന്നും വീണ്ടും പ്രണയം നിറയുന്ന അഞ്ജലിയുടെ കണ്ണുകൾ തനിക്കു നേരെ നീങ്ങുന്നത് വീണ്ടും അവനിൽ അസ്വസ്ഥത തോന്നി.

ഹാളിൽ ഇരിക്കുന്നവരോട് ഒന്ന് ചിരിച്ചിട്ട് അവൻ വേഗം മുറിയിലേക്ക് വലിഞ്ഞു..

ചോറ് വേണ്ടേ എന്ന് ലക്ഷ്മി പിറകെ നിന്നും വിളിച്ചു ചോദിക്കുമ്പോൾ... വേണ്ട... ഒന്ന് കിടന്നാൽ മതി എന്ന് പറഞ്ഞത് മറ്റൊന്നൊന്നും ഓർത്തു കൊണ്ടായൊരുന്നില്ല എങ്കിലും... കൂടി ഇരിക്കുന്നവരുടെ കൂട്ട ചിരി... പറഞ്ഞത് പാളി പോയെന്നു മനസ്സിലാക്കി..

അവന്റെ മുഖം വീണ്ടും ദേഷ്യം നിറഞ്ഞു..
പക്ഷെ ഒന്നും മിണ്ടാതെ... അവിടെ നിന്ന് എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നിയത് കൊണ്ട്..തിരിഞ്ഞു പോലും നോക്കാതെ... വേഗം അകത്തേക്ക് കയറി പോന്നു..

ഷർട്ടിന്റെ ബട്ടൺ അഴിച്ചു മാറ്റി... ബെഡിലേക്ക് മലർന്ന് വീഴുമ്പോൾ... ദേഷ്യം അടക്കാൻ എന്നോണം അവൻ കണ്ണുകൾ ഇറുക്കി അടച്ചു...

എന്തിനൊക്കെയോ ദേഷ്യം വരുന്നു..

പക്ഷെ ഒന്നും പ്രകടമാക്കാൻ കഴിയാത്ത വിധം താൻ നിസ്സഹായൻ ആണെന്ന് തോന്നും ചില നിമിഷം..

തന്റെ താലി അണിഞ്ഞു നിൽക്കുന്നവളെ കാണുമ്പോൾ... അവളുടെ പ്രണയം നിറഞ്ഞ നോട്ടം കാണുമ്പോൾ... ഇത് വരെയും തോന്നാത്ത വിധമൊരു ഫീൽ തന്നെ തഴുകി തലോടും..

അവൾ സ്റ്റീഫന്റെ മകൾ എന്നതിൽ നിന്നും... എന്റെ പാതിയാണ് എന്ന ഓർമകൾ വന്നു മൂടും...

ഡാ... ശ്രീ വിളിക്കുമ്പോൾ.. രുദ്രൻ തലപൊക്കി നോക്കി..

എന്താ ശ്രീ ഏട്ടാ
രുദ്രൻ എഴുന്നേറ്റു ഇരുന്നു...

വാ.. അച്ഛന്റെ പ്രിയപെട്ട കൂട്ടുകാരൻ വിജയൻ വന്നിട്ടുണ്ട്.. നിന്നെ കാണാൻ.കൂടെ അയാളുടെ മോളും.. "

ശ്രീ ചിരിച്ചു കൊണ്ടത് പറയുമ്പോൾ... രുദ്രന്റെ മുഖത്തും മനോഹരമായൊരു ചിരി വിരിഞ്ഞു..

വരുന്നു.. ശ്രീ ഏട്ടൻ നടന്നോ "

ഉത്സാഹത്തോടെ ചാടി എഴുന്നേറ്റ് കൊണ്ടവൻ ബാത്റൂമിലേക്ക് നടന്നു..

ശ്രീ അവന്റെ ഭാവം കണ്ടിട്ട് ചിരിച്ചു കൊണ്ട് തന്നെ തിരിച്ചു പോന്നു..

മുഖം കഴുകി തുടച്ചു... മുടി ഒന്ന് ചീകി ഒതുക്കി ഷർട്ടിന്റെ ബട്ടൺ പിടിച്ചിട്ട്..ഒന്നൂടെ രുദ്രൻ കണ്ണാടിയിൽ നോക്കി..

അവന്റെ ചുണ്ടുകൾ കൂടുതൽ മനോഹരമായൊരു ചിരി പൊഴിച്ചു..

ഇറങ്ങി ചെല്ലുമ്പോൾ ഹാളിലെ സോഫയിൽ ഇരിക്കുന്ന വിജയന്റെ മുഖം ഒന്നൂടെ കറുത്ത് പോയി...

"അച്ഛന്റെ അടുത്ത സുഹൃത് ആയിരുന്നു  ഞാൻ.. ആ ഞാൻ നാട്ടുകാർ പറഞ്ഞിട്ട് വേണമായിരുന്നു നിന്റെ കല്യാണം കഴിഞ്ഞത് അറിയാൻ.. അല്ലേടാ "

കല്യാണം അറിയാഞ്ഞതല്ല... തന്റെ മകളെ അവൻ വിട്ട് കളഞ്ഞല്ലോ എന്നതാണ് ആ ആവലാതിക്ക് പിന്നിൽ എന്ന് രുദ്രന് വളരെ വ്യക്തമായി അറിയാം.

അയാൾ കണ്ണ് വെച്ച IPS പദവി താൻ വിട്ട് കളഞ്ഞെന്ന് കരുതി സ്വന്തം മോൾക്ക് വേറെ കല്യാണം ആലോചിച്ചു എന്ന് ഇവിടെ വന്നു പറഞ്ഞത് അയാൾ മറന്നു പോയത് പോലായി ഇപ്പോഴത്തെ ഈ സംസാരം..

ശ്രുതിയെ രുദ്രൻ ഒന്ന് പാളി നോക്കി..

അച്ഛനെ പോലെ തന്നെ..

നിരാശയിൽ മുങ്ങി പോയിരുന്നു അവളും..

"അങ്കിൾ നാട്ടിൽ ഉണ്ടായിരുന്നില്ലല്ലോ.."

റെജി പറഞ്ഞ അറിവ് വെച്ച് രുദ്രൻ ചോദിക്കുമ്പോൾ... വിജയൻ നിരാശയോടെ തലയാട്ടി..

"സേതുവിന്റെ വല്ല്യ ആഗ്രഹം ആയിരുന്നു "

രുദ്രനെ ഒന്ന് ഇടം കണ്ണിട്ട് നോക്കി കൊണ്ട് വിജയൻ പറഞ്ഞു..

എന്റെയും... അൽപ്പം നിരാശയിൽ എന്നത് പോലെ അവനും അത് പറഞ്ഞു..

അച്ഛന്റെയും മകളുടെയും മുഖം ഒന്നൂടെ മങ്ങുന്നത് അവൻ സംതൃപ്തിയോടെ നോക്കി..

സത്യം.. അങ്കിൾ അന്നിവിടെ പറഞ്ഞത് പറഞ്ഞത് ശ്രുതിക്ക് വേറെ ഒരു ആലോചന വന്നിട്ടുണ്ട് എന്നല്ലേ.. അത് കൊണ്ടല്ലേ ഞാൻ... വേറൊരു പെണ്ണിനെ കെട്ടിയത്.. ഇല്ലെങ്കിൽ അത്രയും മോഹിച്ച അങ്കിളിന്റെ മോളെ ഞാൻ വിട്ടു കളയുവോ.. "

കുറ്റബോധം കൊണ്ട് നീറുന്ന അയാളിലേക്കും അഹങ്കാരത്തോടെ അന്ന് തന്നെ നോക്കി പോയവളിലേക്കും രുദ്രൻ കൂടുതൽ മുള്ളുകൾ വാരി വിതറി..

എന്റെ പെണ്ണിനെ കണ്ടില്ലല്ലോ.. "

അവൻ ചോദിക്കുമ്പോൾ അവർ രണ്ടാളും ഉണ്ടന്നോ ഇല്ലന്നോ പറഞ്ഞില്ല..

അഞ്ജലി.... ഉറക്കെ അവൻ വിളിക്കുമ്പോൾ അത് കാത്തിരുന്നത് പോലെ അഞ്ജലി വന്നിട്ട് അവനോട് ചേർന്ന് നിന്നു..

രുദ്രൻ അവളെ തോളിൽ കയ്യിട്ട് ചേർത്ത് പിടിച്ചിട്ട് ശ്രുതിയെ ഒന്നൂടെ നോക്കി ചിരിച്ചു..

ആ മുഖം ചുവന്നു പോകുമ്പോൾ... അവന്റെ മനസ്സ്... ആനന്ദത്തിൽ ആയിരുന്നു..

പിന്നെ അതികം നിൽക്കാതെ അവർ യാത്ര പറഞ്ഞു പോകുമ്പോൾ.. അഞ്ജലിയെ വിടാതെ തന്നെ അവൻ വാതിൽക്കൽ നോക്കി നിന്നു..

ആരാ ആ പെണ്ണ് '

അഞ്ജലി.. പതിയെ രുദ്രനോട് ചോദിച്ചു..

അവളോ... അവള് എന്റെ ലവ്ർ ആയിരുന്നു "

ഒന്ന് ചിരിച്ചു കൊണ്ടവൻ മറുപടി പറയുമ്പോൾ അഞ്ജലിയുടെ മുഖം കൂർത്തു..

കൊല്ലും ഞാൻ.. അവന്റെ വയറിൽ അവൾ മുട്ട് കൈ കൊണ്ടൊരു കുത്ത് കൊടുത്തു...

"അതിന്... നീ ഒന്നൂടെ ജനിക്കണം യൂദാസെ.. നല്ല ഒരു അപ്പന്റെ മോളായിട്ട് "

പുച്ഛത്തോടെ പറഞ്ഞു കൈ ഒന്ന് തട്ടി കുടഞ്ഞു കൊണ്ടവൻ തിരികെ നടന്നു..

🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

അഞ്ജലി കയറി ചെല്ലുമ്പോൾ ശിവ ഫോൺ വിളിയിലാണ്..

ജീവൻ ഇന്ന് അവൾക്കൊരു ഫോൺ സമ്മാനിച്ചിട്ടാണ് പോയത്..
അഞ്ജലി ചെന്നിട്ട്.. ബെഡിൽ ഇരിക്കുമ്പോൾ ശിവ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി..

എന്നിട്ട് ജീവനോട്..പിന്നെ വിളിക്കാം എന്നും പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു..

"നീ എന്താ ഇനിയും ഇവിടെ "ശിവ ഫോൺ ടേബിളിൽ വെച്ച് കൊണ്ട് അവളോട് ചോദിച്ചു..

ഞാൻ പിന്നെ എവിടെ പോകും... ഇന്നലെ വരെയും നിന്റെ കൂടെ അല്ലായിരുന്നോ "
അഞ്ജലി തിരിച്ചു ചോദിച്ചു..

"അത് ഇന്നലെ അല്ലായിരുന്നോ..."

ശിവ ചിരിച്ചു കൊണ്ട് അവളുടെ അരികിൽ ഇരുന്നു..

"ഇന്നെന്താ എനിക്ക് കൊമ്പ് മുളച്ചോ.. അതോ.. നിനക്കൊരു ചെക്കനെ കിട്ടിയപ്പോ.. എന്നേ പറ്റാത്തായോ "

അഞ്ജലി ദേഷ്യത്തോടെ അവളെ നോക്കി..

"ഇത് രണ്ടും അല്ലെന്റെ പെണ്ണെ... ഓ സോറി ഏട്ടത്തിയമ്മേ.. ഇന്ന് മുതൽ നീ ഏട്ടനൊപ്പം കിടന്ന മതി.."

ശിവ പറയുമ്പോൾ അഞ്ജലി അവളെ നോക്കി..

"അത് പറ്റൂല... നിന്റെയാ അൺറൊമാന്റിക് മൂരാച്ചി ഏട്ടന് എന്നെ കാണുമ്പോൾ തന്നെ ദേഷ്യം വരും.."

അത് പറയുമ്പോൾ അവളിൽ ചെറിയൊരു നിരാശയുണ്ടായിരുന്നു..

"എന്നിട്ടും പിന്നെ എന്തിനാ നീ എന്റെ അൺ റൊമാന്റിക് മൂരാച്ചി ഏട്ടനെ തന്നെ കൃത്യമായി പ്രേമിച്ചു കെട്ടി കുരുക്കിയത് "

പുരികം പൊക്കി.. ശിവ അത് ചോദിക്കുമ്പോൾ അഞ്ജലിയുടെ മുഖം ചുവന്നു..

"വേണ്ട ശിവാ... രുദ്രേട്ടന് എന്നേ ഇഷ്ടമല്ലടി.. ഞാൻ കാരണം വെറുതെ ടെൻഷൻ ആവും.. ഞാൻ ഇവിടെ കിടന്നോളാം "

അഞ്ജലി ബെഡിലേക്ക് കിടക്കാൻ ആഞ്ഞതും ശിവ അവളെ വലിച്ചു എണീപ്പിച്ചു..

"ദേ പെണ്ണെ... മര്യാദക്ക് പറഞ്ഞത് കേട്ടോ.. ഇങ്ങനെ വിട്ട് നിന്നാൽ നിനക്കൊരിക്കലും ഏട്ടന്റെ മനസ്സിൽ സ്ഥാനം ഉണ്ടാവില്ല.. അങ്ങോട്ട് ഇടിച്ചു കയറി നീ നിന്റെ പവർ കാണിച്ചു കൊടുക്കെടി അഞ്ചൂസെ... നിന്നേ കൊണ്ട് പറ്റും "

ശിവ അത് പറയുമ്പോൾ അഞ്ജലി അവളെ ഒന്ന് നോക്കി..

"നിനക്കറിയാമല്ലോ... ബന്ധുക്കൾ പലരും ഇവിടെ തന്നെ ഉണ്ട്.. ഇന്ന് നീ ഇവിടെ എന്റെ കൂടെ കിടക്കുന്നത് കൂടി കണ്ട പൂർത്തിയായി.. അല്ലേൽ തന്നെ പെട്ടന്ന് കല്യാണം നടത്തിയതിന്റെ മുറുമുറുപ്പ് മാറിയിട്ടില്ല ആർക്കും.."

ശിവ അവളെ നോക്കി പറഞ്ഞു..

"എനിക്കറിയാം അഞ്ജു... എന്റെ ഏട്ടനെയും എനിക്കറിയാം.. നിന്നോട് ദേഷ്യം ഉണ്ടായിട്ടല്ല.. അച്ഛനെ ഏട്ടന് അത്രേം ഇഷ്ടം ആയിരുന്നു.. അങ്ങനെ കരുതിയ മതി.. ഒരിക്കൽ.. നീ ഏട്ടനെ സ്നേഹിക്കുന്നതിനേക്കാൾ ഒരായിരം ഇരട്ടി ആഴത്തിൽ ഏട്ടൻ നിന്നെയും സ്നേഹിക്കും... എനിക്കുറപ്പുണ്ട് "

അഞ്ജലിയുടെ കവിളിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട് ശിവ അത് പറയുമ്പോൾ... അവൾ ഒന്ന് ചിരിച്ചു..

"ഇത് വരെയും പറഞ്ഞത് കേൾക്കാൻ നല്ല രസം ഉണ്ടായിരുന്നു.. പക്ഷെ അവസാനം പറഞ്ഞത് ഉണ്ടല്ലോ.. അത് മാത്രം നടക്കുമോ എന്നൊരു ചെറിയ പേടി..

ശിവ ഒന്ന് കണ്ണുരുട്ടി..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

വാതിൽ ആരോ തട്ടി തുറന്നു കേറുന്നത് കണ്ടാണ് ബെഡിൽ ഇരുന്നു ഫോണിൽ നോക്കുന്ന രുദ്രന്റെ നോട്ടവും അങ്ങോട്ട് നീങ്ങിയത്..

സാരിയും.. പൂവും... കയ്യിലൊരു പാൽ ഗ്ലാസും ..

ആകെ മൊത്തം അവന്റെ കിളി പോവാൻ പാകത്തിന് ആയിരുന്നു..അവളുടെ മാറ്റം.

നീ എന്താ ഇവിടെ "

ബെഡിൽ നിന്നും എഴുന്നേറ്റു.. അവൻ ചോദിച്ചു..

"ഞാൻ പിന്നെ എവിടെ പോകും.."

കയ്യിലെ ഗ്ലാസ്‌.. ടേബിളിൽ കൊണ്ട് വെക്കുന്നതിനിടെ അഞ്ജലി തിരിച്ചു ചോദിച്ചു...

"നീ ശിവേടെ കൂടെ അല്ലായിരുന്നോ "

രുദ്രൻ വീണ്ടും ദേഷ്യത്തോടെ ചോദിച്ചു..

"എന്നേ കെട്ടിയത് ശിവയല്ലല്ലോ "
മുറിയിലൂടെ ഒന്നാകെ കണ്ണോടിച്ചു കൊണ്ട് തിരിഞ്ഞു കൊണ്ടവൾ രുദ്രനെ നോക്കുമ്പോൾ... അവനും തനിക്കു നേരെ സൂക്ഷിച്ചു നോക്കി... നടുവിന് കൈ കൊടുത്തു കൊണ്ട് നിൽപ്പുണ്ട്..

എത്ര ഒതുക്കി പിടിച്ചിട്ടും... പേടിയുടെ മേലെ എടുത്തണിഞ്ഞ ആവരണം പൊഴിഞ്ഞു വീഴുന്നുണ്ട് എന്ന് തോന്നി അഞ്ജലിക്ക്..

അവന്റെ നോട്ടം നേരിടാൻ ആവാതെ വേഗം തിരിഞ്ഞു നിന്നു...

ഇനി എന്ത് പറഞ്ഞാലും അവളിറങ്ങി പോവില്ലന്ന് തിരിച്ചറിവ് വന്നത് കൊണ്ടായിരിക്കും... രുദ്രൻ പോയിട്ട് വാതിൽ അടച്ചു..

അഞ്ജലിയുടെ വെപ്രാളം ഇപ്പോൾ അവന് കാണാവുന്ന പരുവത്തിൽ ആണ്..

"നീ ഫസ്റ്റ് നൈറ്റ്‌ ആഘോഷിക്കാൻ വന്നതാണോ ടി.. യൂദാസെ "

അവൾക്കരികിൽ ചേർത്ത് നിന്നിട്ട് രുദ്രൻ പതിയെ ചോദിക്കുമ്പോൾ അഞ്ജലി ഞെട്ടി കൊണ്ടവനെ നോക്കി...

ആണോ...പറ.. കേൾക്കട്ടെ..."

കണ്ണിൽ നോക്കി ചോദിക്കുന്നവന്റെ ഭാവത്തിന് മുന്നിൽ അവളുടെ ധൈര്യം ചോർന്നു പോകുന്നുണ്ട്..

തിരിഞ്ഞു നിന്നിട്ട് അവൾ വേഗം പാലെടുത്തു കൊണ്ടവന് നേരെ നീട്ടി..

"ഓ... ഇത് ആരുടെ വകയാണ് തന്ന് വിട്ടത് "

അത് വാങ്ങാതെ വീണ്ടും അവൻ ചോദിച്ചു...

അമ്മ... "
തല കുനിച്ചു കൊണ്ടാണ് അഞ്ജലി പറയുന്നത്...

"ഓഹോ... ആണല്ലേ.. ശെരി.. പക്ഷെ.. ഒരു കാര്യം ഞാൻ ഇപ്പഴേ പറഞ്ഞേക്കാം.. കുറച്ചു ദിവസം കഴിയുമ്പോ... അല്ലേൽ ഒരു മാസം കഴിയുമ്പോൾ.. ഈ അമ്മ തന്നെ നിന്നോട് പറയും... എനിക്കെന്റെ മോന്റെ കുഞ്ഞിനെ കാണാൻ വല്ലാത്ത മോഹം ഉണ്ടെന്ന്.. ഇപ്പൊ ഇത് വാങ്ങി വന്നത് പോലെ... അന്ന് അതും നടത്തി കൊടുക്കാൻ നീ റെഡിയാവോ "

കവിളിൽ നാവ് കൊണ്ട് മുഴപ്പിച്ചു... കുസൃതിയോടെയാണ് അവന്റെ ചോദ്യം..

അഞ്ജലി വെപ്രാളത്തോടെ അവനെ നോക്കി..

വെളുത്ത അവളുടെ നീണ്ട മുഖത്തു വിയർപ്പ് പൊടിയുന്നുണ്ട്..

രുദ്രന് ചിരി വരുന്നുണ്ട്.. അവളെ നോക്കുമ്പോൾ..

അഞ്ജലി വേഗം പാല് ഗ്ലാസ് ടേബിളിൽ തന്നെ കൊണ്ട് വെച്ചു..

പാല് വേണ്ട..

ഒന്ന് ചിരിച്ചു കൊണ്ട് അവൾ പറയുമ്പോൾ അവനും തല കുലുക്കി..

വേണ്ടങ്കിൽ വേണ്ട..

രുദ്രൻ പോയി ബെഡിൽ ഇരുന്നു...

അഞ്ജലി അവിടെ തന്നെ ചുവരിൽ ചാരി നിന്നിട്ട് ഇടയ്ക്കിടെ അവനെ നോക്കുന്നുണ്ട്..

വാ... ഇവിടെ വന്നിരിക്ക്..

ഇത്തിരി നേരം കഴിഞ്ഞു രുദ്രൻ വിളിച്ചു..

"വേണ്ട.. ഞാൻ ഇവിടെ നിന്നോളാം "

അഞ്ജലി പതുക്കെ പറഞ്ഞു..

"എങ്കിൽ നേരം വെളുക്കും വരെയും നീ അവിടെ തന്നെ നിൽക്കേണ്ടി വരും..."

രുദ്രൻ ഓർമപ്പിച്ചു..

ജാഡ ഇടാതെ നീ വന്നിരിക്ക് യൂദാസെ "

വീണ്ടും അവനത് പറയുമ്പോൾ... അഞ്ജലി വന്നിട്ട് അവനിൽ നിന്നും ഇത്തിരി മാറി ഇരുന്നു...

"ഇവിടാർക്കും അറിയില്ല എങ്കിലും നിനക്കറിയാമല്ലോ യൂദാസെ.. നമ്മുടെ ബന്ധത്തിന്റെ ആയുസ്സ്.. അപ്പൊ പിന്നെ അവരുടെ തുള്ളലുകൾക്ക് നിന്ന് കൊടുക്കുമ്പോൾ അതെങ്കിലും നീ ഒന്ന് ഓർക്കണ്ടേ "

രുദ്രൻ അത് പറയുമ്പോൾ.. അഞ്ജലിയുടെ മുഖം മങ്ങി..

അവനത് കണ്ടിരുന്നു..

"അതോ...ഇനി അങ്ങോട്ട് ഇറങ്ങി പോവില്ലെന്ന് നീ വല്ല തീരുമാനവും എടുത്തിട്ടുണ്ടോ.."

രുദ്രൻ അത് ചോദിക്കുമ്പോൾ... അഞ്ജലി ഒന്നും മിണ്ടാതെ അവനെ ഒന്ന് നോക്കി..

"പക്ഷെ എന്റെ മനസ്സിൽ... നല്ല ബോധമുണ്ട്.. നീ തിരിച്ചിറങ്ങി പോവേണ്ടവളാണ് എന്ന്... അപ്പൊ അതികം ഇങ്ങോട്ട് ഭാര്യ കളിക്കാതെ നല്ല കുട്ടിയായി നിന്ന... നിനക്ക് കൊള്ളാം... കേട്ടോ ടി... യൂദാസെ "

ചിരിച്ചു കൊണ്ട് പറയുന്നവന്റെ വാക്കിലെ ആഴം അവനെ നോക്കുമ്പോൾ അഞ്ജലി അറിയുന്നില്ല.. പകരം... അങ്ങേയറ്റം.. പ്രണയത്തോടെ അവളുടെ മിഴികൾ... അവന്റെ മുഖത്ത് ഇഴഞ്ഞു നടന്നു..

കലിപ്പിൽ ആണേലും.. ചിരിച്ചു കൊണ്ടാണേലും ഇവന് ഒടുക്കത്തെ ലുക്ക്‌ ആണല്ലോ ദൈവമേ...

തന്നെ സൂക്ഷിച്ചു നോക്കി നിൽക്കുന്ന അഞ്ജലിയെ അവനൊന്നു തുറിച്ചു നോക്കി..

"കിടക്കുന്നെങ്കിൽ അങ്ങോട്ട്‌ കേറി കിടക്കാൻ നോക്കെടി.."

യാതൊരു ആവിശ്യവുമില്ലാഞ്ഞിട്ടും അവൻ വെറുതെ ഒച്ചയിട്ടപ്പോൾ അഞ്ജലി ഞെട്ടി..

"നമ്മൾ രണ്ടും ഇവിടെ കിടക്കുവോ "

അഞ്ജലി വീണ്ടും ബെഡിലേക്ക് നോക്കി ചോദിച്ചു..

"നീ കിടക്കുമോ എന്നെനിക്കറിയില്ല.. ഞാൻ എന്തായാലും.. ബെഡിൽ കിടക്കും.. ബെഡിലെ കിടക്കൂ "

അവൻ അവളുടെ നേരെ നോക്കി പറഞ്ഞു..

"രുദ്രേട്ടന് ഇവിടൊരു സോഫ വാങ്ങിച്ച് ഇട്ടു കൂടെ "

അഞ്ജലി ചോദിക്കുമ്പോൾ... രുദ്രന്റെ നെറ്റി ചുളിഞ്ഞു..

"അല്ല... അങ്ങനൊക്കെ അല്ലേ... കണ്ടിട്ടില്ലേ സിനിമയിൽ ഒക്കെ.. പിണങ്ങുമ്പോൾ..  നായിക സോഫയിൽ ഇറങ്ങി കിടക്കും..നായകൻ വന്നിട്ട് അവളെ എടുത്തു പൊക്കി ബെഡിൽ കിടത്തും.. അങ്ങനൊക്കെ.. നിങ്ങൾ എന്തൊരു ബോറാണ് രുദ്രേട്ടാ.. ശേ "

വളരെ കാര്യമായിട്ട്... നിരാശയിൽ അഞ്ജലി അത് പറയുമ്പോൾ രുദ്രൻ നെടു വീർപ്പോടെ അവളെ നോക്കി ഒന്ന് കണ്ണുരുട്ടി..

"സിനിമയിൽ.. നായകൻ... ഫസ്റ്റ് നൈറ്റിൽ വേറെ പലതും കാണിക്കാറില്ലേ.. അങ്ങനെ വല്ലതും വേണോ നിനക്ക്... "

ഞെടിയിട കൊണ്ടവന്റെ ഭാവം മാറി..

അഞ്ജലി വീണ്ടും വെപ്രാളത്തോടെ അവനെ നോക്കി..

വേണോ... വീണ്ടും അവൻ ചോദിക്കുമ്പോൾ അഞ്ജലി... വേഗം വേണ്ടന്ന് തലയാട്ടി..

എങ്കിൽ മര്യാദക്ക് കേറി കിടന്നോ "

ബെഡിലേക്ക് ചൂണ്ടി അവനത് പറയുമ്പോൾ.. അഞ്ജലി വേഗം ബെഡിന്റെ നേരെ നടന്നു..

ലൈറ്റ് അണച്ചിട്ട് അവൻ അരികെ വന്നു കിടക്കുമ്പോൾ അഞ്ജലി ശ്വാസം പിടിച്ചു കിടന്നു..

"ശ്വാസം പിടിച്ചു കിടന്നിട്ട്... എങ്ങാനും നീ തട്ടി പോയ അതിന്റെ കുറ്റം കൂടി ഞാൻ ഏൽക്കേണ്ടി വരും.. കേട്ടോ ടി യൂദാസെ "

അടക്കി ചിരിച്ചു കൊണ്ടാണ് അരികിൽ കിടന്ന് അവനത് പറയുന്നത് എന്നവൾക്കും തോന്നി..

അവളുടെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു..

ഹൃദയം നിറഞ്ഞ സന്തോഷത്തിന്റെ ചിരി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story