രൗദ്രം ❤️: ഭാഗം 36

raudram

രചന: ജിഫ്‌ന നിസാർ

കയറി വാ ചേട്ടാ "

റീത്ത മങ്ങിയ ചിരിയോടെ... വിളിക്കുമ്പോൾ ജോസ് ഒരു നിമിഷം അവരുടെ നേരെ നോക്കി..

പഴയ ആ തിളക്കം മാഞ്ഞ മുഖം അയാളിൽ വേദന തോന്നിച്ചു..

കാറിന്റെ ഡോർ അടച്ചു കൊണ്ട് അയാൾ അവരുടെ അടുത്തേക്ക് ചെന്നു..

"എന്നതാടി... പെട്ടന്ന് ഇങ്ങനൊക്കെ.."

ജോസ് ആകുലതയോടെ റീത്തയെ നോക്കി..

"ഒക്കെ പറയാം.. ചേട്ടൻ വാ "

റീത്ത സഹോദരന്റെ കയ്യും പിടിച്ചിട്ട് അകത്തേക്ക് നടക്കുമ്പോൾ... അത് കണ്ടു കൊണ്ടാണ് സ്റ്റീഫൻ ഇറങ്ങി വന്നത്..

പൊതുവെ കറുത്ത അയാളുടെ മുഖം ഒന്നൂടെ കടുത്തു പോയി.. ആ കാഴ്ച കണ്ടപ്പോൾ.

നിനക്കെന്താ ഇവിടെ കാര്യം "

ആ കട്ടി അയാളുടെ വാക്കിലും ഉണ്ടായിരുന്നു..

"ചേട്ടൻ ഞാൻ വിളിച്ചിട്ട് വന്നതാണ് "
റീത്ത സ്റ്റീഫനെ നോക്കി പറഞ്ഞു..

എന്തിന്.. എന്റെ വീട്ടിലേക്ക് ഇവനെ വിളിക്കാൻ നിനക്ക് എന്റെ അർഹത "

സ്റ്റീഫൻ റീത്തയുടെ നേരെ കലിയോടെ ചെന്നു.. പക്ഷെ മുന്നത്തെ പോലൊരു പേടി അവരിൽ ഇല്ലെന്ന് സ്റ്റീഫന് പെട്ടന്ന് തന്നെ മനസ്സിലായി..

അത് അയാളുടെ ദേഷ്യം കൂട്ടി...

"അർഹത ഉണ്ടോ ഇല്ല്യോ എന്നതൊന്നും പറയാൻ അല്ല ഞാൻ വിളിച്ചു വരുത്തിയത്.. എനിക്കിവിടെ നടപ്പാക്കാൻ ഇത്തിരി കാര്യങ്ങൾ ഉണ്ട്.."

റീത്ത സ്റ്റീഫനെ നോക്കി കൊണ്ട് പറഞ്ഞു..

"ഓ... അതെന്നാ ഞാനും എന്റെ ചെക്കനും തീർത്താലും തീരാത്ത.. ഇവൻ തീർത്താൽ മാത്രം തീരുന്നൊരു പ്രശ്നം നിനക്ക്... അതൊന്ന് കേൾക്കട്ടെ..."
സ്റ്റീഫൻ കളിയാക്കി കൊണ്ട് പറയുമ്പോൾ... റീത്ത... പുച്ഛത്തോടെ അയാളെ ഒന്ന് നോക്കിയിട്ട് അകത്തേക്ക് നടന്നു...

ജോസ് സ്റ്റീഫന്റെ ഓരോ ഭാവങ്ങളും ശ്രദ്ധിച്ചു കൊണ്ട് അയാളെ സൂക്ഷിച്ചു നോക്കി നിൽപ്പുണ്ട്..

സ്റ്റീഫനും ആ നോട്ടത്തിൽ അസ്വസ്ഥനാണ് എന്നാ മുഖം വിളിച്ചു പറയുന്നുമുണ്ട്..

എങ്കിലും രണ്ടാളും ഒന്നും മിണ്ടുന്നില്ല...

അഞ്ചു മിനിറ്റ് കൊണ്ട് റീത്ത തിരിച്ചു വരുമ്പോൾ.. അവരുടെ കയ്യിൽ ചെറിയൊരു ബാഗും ഉണ്ടായിരുന്നു..

ജോസിന് വല്ല്യ ഭാവമാറ്റങ്ങൾ ഒന്നും ഇല്ലേലും.. സ്റ്റീഫന്റെ നെറ്റി ചുളിഞ്ഞു..

അയാൾ അവരെ രണ്ടാളെയും സൂക്ഷിച്ചു നോക്കി..

എന്നിട്ട് ഒരു പുച്ഛചിരിയോടെ തലയാട്ടി കാണിച്ചു..

"ഇറങ്ങി പോവുന്നതൊക്കെ കൊള്ളാം.. പക്ഷെ കരഞ്ഞും വിളിച്ചും.. കൊണ്ട് പോയവന്മാർക്ക് മടുക്കുമ്പോൾ തിരിച്ചിങ്ങോട്ട് തന്നെ വലിഞ്ഞു കയറി വരാൻ വല്ല മോഹവും ഉണ്ടെങ്കിൽ.. അതാ ഗേറ്റിന് അപ്പുറത്തോട്ട് എറിഞ്ഞു കളഞ്ഞിട്ട് വേണം പൊന്നാങ്ങളക്കൊപ്പം പോവാൻ..."

സ്റ്റീഫൻ പറയുമ്പോൾ റീത്ത കയ്യിലുള്ള ബാഗ് സോഫയിൽ വെച്ച് കൊണ്ട് സ്റ്റീഫന്റെ അരികിലേക്ക് വന്നു നിന്നു...

"അങ്ങനെ തിരിച്ചു കയറി ഞാൻ ഒരിക്കൽ കൂടി വരും.. അത് പക്ഷെ നിങ്ങടെ കൂടെ പൊറുക്കാനോ... നിങ്ങള് അപ്പനും മോനും കാണിച്ചു കൂട്ടുന്ന നെറികെട്ട കളികൾക് കുട പിടിക്കാനോ അല്ല... പകരം.. ചെയ്തു കൂട്ടിയ അനീതികൾ തിരിച്ചടിക്കും.. ഒരുനാൾ... എനിക്കുറപ്പുണ്ട്.. തെറ്റ് ചെയ്ത ആരും ശിക്ഷ കിട്ടാതെ പോയിട്ടില്ല.. അന്ന്... അപ്പനും മോനും കിടന്നു നരകിക്കുന്നത് കാണാൻ.. ഞാൻ ഒരിക്കൽ കൂടി ഇങ്ങോട്ട് വരും... അന്നേ ഇനി റീത്ത ഈ നരകത്തിൽ കാല് കുത്തു.. അത് കാണും വരെയും എനിക്ക് ആയുസ് തരണേ എന്നത് മാത്രം ആയിരിക്കും ഇനി ഇന്ന് മുതൽ ഞാൻ കർത്താവിനോട് മുട്ടി പായി പ്രാർത്ഥിക്കാൻ പോകുന്നത് "

പറഞ്ഞു കഴിയുമ്പോൾ അവരുടെ മുഖം വലിഞ്ഞു മുറുകി... കിതപ്പോടെ സ്റ്റീഫനെ
നോക്കി...

"എനിക്കും എന്റെ മോനും ഒരു വേലക്കാരിയെ കിട്ടാൻ വല്ല്യ പ്രയാസം ഒന്നും കാണുകേല റീത്താ..പക്ഷെ നീ കുറെ കഷ്ടപെടും കേട്ടോ..."

സ്റ്റീഫൻ ചിരിച്ചു കൊണ്ട് പറഞ്ഞു..

"അത് ഞാൻ അങ്ങ് സഹിക്കും.. നിങ്ങളും നിങ്ങടെ മോനും ചെയ്യുന്നതെല്ലാം സഹിക്കാൻ എനിക്ക് കഴിഞ്ഞില്ലേ.. അതിനേക്കാൾ വല്ല്യ മനകട്ടി ഒന്നും വേണ്ടി വരില്ല അതിനും..."

റീത്ത വിട്ട് കൊടുക്കാതെ പറഞ്ഞു..

സ്റ്റീഫൻ ദേഷ്യത്തോടെ ജോസിനെ ഒന്ന് നോക്കി..
"വിളിച്ചോണ്ട് പോണ പവർ അങ്ങെത്തുവോളം ഉണ്ടാവുമോ.. പൊന്നാങ്ങൾക്ക് "

സ്റ്റീഫൻ ചൊറിയാൻ വരുന്നതാണ് എന്ന് മനസ്സിലാക്കിയിട്ടും ജോസ് കൂടുതൽ ഒന്നും പറയാതെ റീത്തയുടെ ബാഗ് പോയി എടുത്തു..

സ്റ്റീഫനെ ഒരിക്കൽ കൂടി നോക്കിയിട്ട് അയാൾ റീത്തയുടെ കൈ പിടിച്ചു കൊണ്ട് ഇറങ്ങി പോകുമ്പോൾ സ്റ്റീഫൻ ദേഷ്യം കൊണ്ട് വിറച്ചു പോയിരുന്നു..

ഫോണെടുത്തു കൊണ്ട് ജെറിന്റെ നമ്പർ ഡയൽ ചെയ്തു.. പക്ഷെ തുടരെ രണ്ടു പ്രാവശ്യം ബെല്ലടിച്ചു തീർന്നു എന്നല്ലാതെ... അത് അവൻ എടുത്തില്ല.. ഫോൺ സോഫയിൽ എറിഞ്ഞു കൊണ്ട് അയാളും അതിലേക്ക് ഇരുന്നു പോയി...

സകല കണക്കു കൂട്ടലുകളും തെറ്റി പോകുന്നു..

എല്ലാം നഷ്ടങ്ങൾ മാത്രം..

പരാജയം പേടിപ്പിച്ചു തുടങ്ങി...

ഇങ്ങനൊക്കെ നടക്കും എന്നറിഞ്ഞു വെങ്കിൽ അന്നേ കൊന്നു കളയേണ്ടതയിരുന്നു..

ജെറിൻ അത് പറഞ്ഞിട്ടാണ് എപ്പോഴും കുറ്റപ്പെടുത്തി രസിപ്പിക്കുന്നത്..

അവനെയും കുറ്റം പറയാൻ ആവില്ല... അന്നവൻ ആവതും പറഞ്ഞതാണ്.. കേട്ടില്ല... അല്ലെങ്കിൽ.. എല്ലാം അറിയാം എന്നുള്ള അഹങ്കാരം കൊണ്ട് കേട്ടതായി നടിച്ചില്ല..
കേസിന്റെ റി ഓപ്പൺ വല്ലാതെ ടെൻഷൻ തരുന്നുണ്ട്...

രുദ്രൻ പറഞ്ഞത് പോലെ... അലി അക്തർ ഇനി സത്യം മാത്രമേ പറയൂ..

അതിനർത്ഥം... തനിക്കു കൂട്ട് നിൽക്കുന്ന അലി അക്തർ ഇനി ഇല്ല എന്ന് തന്നെയാണ്..

എല്ലാം കൂടി ഓർത്തിട്ട് അയാൾക്ക് തല പെരുത്തു..

റീത്ത ഒരിക്കലും ഉപേക്ഷിച്ചു പോകും എന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല...

ഇന്നതും സംഭവിച്ചു..

ഇത് പേടിച്ചാണ് ഇല്ലാത്ത കാരണങ്ങളെ കൂട്ട് പിടിച്ചിട്ട് അവളുടെ വീട്ടുകാരെ പോലും അകറ്റി നിർത്തിയത്...
എല്ലാം നശിച്ചു..

വെള്ളത്തിൽ വരച്ച വര പോലെ എല്ലാം വെറുതെയായി..

ഒരുപാട് നാളുകൾ കൊണ്ട് നേടിയായതെല്ലാം.. അതിന്റെ പാതി സമയം പോലും തരാതെ കയ്യിൽ നിന്നും ഊർന്ന് പോവാൻ തുടങ്ങി എന്നതിന്റെ സൂചനയാണ് പലതും..
ഏകാന്തത നിറഞ്ഞ ആ വീടിനുള്ളിൽ അന്നാദ്യമായി അയാൾ തളർന്നിരുന്നു...

                    ❣️❣️

അതി രാവിലെ ജോഗിങ്ങിന് പോവാൻ ഉള്ളത് കൊണ്ട് തന്നെ പതിവുപോലെ എഴുന്നേൽക്കുന്ന നേരത്ത് രുദ്രന്റെ ഉറക്കം തെളിഞ്ഞു..

ഒരു നിമിഷം വെറുതെ കിടന്നിട്ട് എഴുന്നേൽക്കാൻ ആഞ്ഞാ അവൻ... വലതു കയ്യിൽ തൂങ്ങുന്ന ഭാരം എന്തെന്ന് അറിയാൻ വേണ്ടി തല ചെരിച്ചു നോക്കുമ്പോൾ.. തന്റെ കയ്യിൽ മുഖം ചേർത്ത്... കാലും കയ്യും കൊണ്ട് അവനെ ഇറുക്കി പിടിച്ചു കിടക്കുന്ന അഞ്ജലിയെ കാണെ... രുദ്രൻ ആ തണുത്ത പുലർച്ചെയിലും വിയർത്തു പോയിരുന്നു..

ഹൃദയം മാത്രമല്ല.. അവൾ അമർന്നു കിടക്കുന്ന ശരീരം മൊത്തത്തിൽ ആ വിറയൽ ഏറ്റെടുത്തു കഴിഞ്ഞു... നിമിഷങ്ങൾ കൊണ്ട് തന്നെ..

ഒന്നനങ്ങാൻ പോലും കഴിയാത്ത വിധം അവൻ സ്റ്റെക്ക് ആയിരുന്നു..

ഈ യൂദാസ്.. മനുഷ്യനെ വഴി തെറ്റിച്ചിട്ടേ അടങ്ങൂ... "

കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ടവൻ പിറു പിറുത്തു...

അവളെ മാറ്റാൻ വേണ്ടി കയ്യെടുക്കാൻ ശ്രമിച്ച അതേ നിമിഷം തന്നെ... അവൾ ഒന്ന് ചിണുങ്ങിയിട്ട് ഒന്നൂടെ അവനെ കെട്ടിപിടിച്ചു..

രുദ്രന് ശ്വാസം പോലും വിടാൻ കഴിഞ്ഞില്ല..

ഹൃദയം പേരറിയാത്തൊരു സന്തോഷം പേറുന്നുണ്ട്..

അതവൻ അറിയുന്നും ഉണ്ട്...

പക്ഷെ വീണ്ടും കുത്തി നോവിക്കുന്ന ചില ഓർമകൾക്ക് മുന്നിൽ ആ സന്തോഷം ഐസ് പോലെ തണുത്തു മരവിക്കുന്നു..

ഹൃദയം യാഥാർഥ്യം പൊക്കി പിടിച്ചു കൊണ്ട് ചിരിച്ചു കാണിക്കും..

അവൾ ഇറങ്ങി പോവേണ്ടവളാണ്.. എന്നോർമിപ്പിക്കുമ്പോൾ പിടയുന്നൊരു മനസ്സുണ്ടോ ഇപ്പൊ തനിക്കകം..

ചുറ്റും ഉള്ളവരൊക്കെ... അതീ യൂദാസ് അടക്കം തന്റെ പാതിയാണ് അവളെന്ന് നിരന്തരം ഓർമിപ്പിക്കുമ്പോൾ.. മനസ്സിനൊരു ചാഞ്ഞാട്ടം ഉണ്ടോ...
തനിക്കു വെറുക്കാൻ വേണ്ടി മാത്രം പോരായ്മകൾ സത്യത്തിൽ ഈ യൂദാസിൽ ഉണ്ടോ...

ചോദ്യങ്ങൾ നിരവധിയാണ്...

വിട്ട് കളയാതിരിക്കാൻ താനിപ്പോൾ കാരണങ്ങൾ തേടുന്നുണ്ടോ..

എത്രയായാലും സ്റ്റീഫന്റെ മോളല്ലേ.. ഒരാൾക്ക് കൊടുക്കാവുന്ന ഏറ്റവും കൂടിയ അളവിൽ വെറുപ്പും കാത്ത് വെച്ചു... അവനെ അടച്ചു പൂട്ടാനുള്ള വഴിയും തേടി നടക്കുന്ന താൻ എങ്ങനെ അവളെ ഹൃദയം കൊണ്ട് ഏറ്റെടുക്കും...

ഒരു പരിധി വരെയും അവനുള്ള കുരുക്കുകൾ റെഡിയാണ്..

എത്ര ആയാലും സ്റ്റീഫൻ അഞ്‌ജലിക്ക് അച്ഛനാണ്.. ഇപ്പോഴുള്ള ഈ പ്രണയത്തിന്റെ ആവേശം തീരുമ്പോൾ... തീർച്ചയായും അവൾക്ക് അച്ഛനോട്‌ ക്ഷമിക്കാൻ തോന്നിയേക്കാം..

അന്ന് അച്ഛന്റെ നാശം താൻ കാരണമാണെന്ന് തോന്നിയാൽ.. ഹൃദയം കൊടുത്തു സ്നേഹിച്ചു പോയാൽ... ആ തിരിച്ചറിവ് തന്നിൽ നിന്നും അകറ്റേണ്ടി വരും..

അന്നത് സഹിക്കാൻ ആവില്ല..

ഒരു നെടു വീർപ്പൊടെ രുദ്രൻ പതിയെ തല ചെരിച്ചു കൊണ്ടവളെ തന്നെ ഒന്നൂടെ നോക്കി..

ഒരു കുഞ്ഞിനെ പോലെ.. തന്നിൽ ചേർന്ന് കിടന്നു ഉറങ്ങുന്നവളെ തിരിച്ചൊന്നു പുൽകാൻ അവനും തോന്നി..

അത്രമേൽ അടുത്ത് കിടക്കുന്നവളെ അവൻ ചിരിയോടെ നോക്കി കിടന്നു..

ഡീ...

ഇനിയും ഈ കിടപ്പ് തുടർന്നാൽ ശെരിയാവില്ല എന്ന് തോന്നിയതും രുദ്രൻ അഞ്ജലിയെ ഒന്ന് തട്ടി വിളിച്ചു..

ഒന്ന് മൂളി കൊണ്ട് അഞ്ജലി വീണ്ടും ഒന്നൂടെ ചേർന്ന് കിടന്നു..

ഡീ യൂദാസെ... എന്നേ ഞെക്കി കൊല്ലാതെ അങ്ങോട്ട്‌ നീങ്ങി കിടന്നേ നീ "

രുദ്രൻ വീണ്ടും അവളുടെ കയ്യിൽ തട്ടി വിളിച്ചു..

"ഇവള് കഞ്ചാവ് അടിച്ചാണോ ഉറങ്ങാൻ കിടന്നത്.. ഡീ "

രുദ്രൻ വീണ്ടും വിളിക്കുമ്പോൾ അഞ്ജലി പതിയെ കണ്ണ് തുറന്നു...

അവനെ നോക്കി ഒന്ന് ചിരിച്ചു..

ഗുഡ്മോർണിംഗ്...

അവൾ പറയുമ്പോൾ... രുദ്രൻ ദേഷ്യത്തോടെ ഒന്ന് കണ്ണുരുട്ടി..

"എഴുന്നേറ്റ് മാറെടി.. അവളുടെ ഒരു ഗുഡ്മോർണിംഗ് "

അവൻ അൽപ്പം കലിപ്പിട്ട് കൊണ്ട് പറഞ്ഞു..

അപ്പോഴാണ് അവൾക്ക് തൻ കിടക്കുന്ന പൊസിഷനെ പറ്റി വെളിവ് വന്നത്..

അയ്യോ... ചാടി എഴുന്നേറ്റു മാറുമ്പോൾ.. അവൾ രുദ്രന്റെ നേരെ ദേഷ്യത്തോടെ നോക്കി..

"നിങ്ങൾ ഇത്രേം ദുഷ്ടൻ ആയിരുന്നോ രുദ്രേട്ടാ..."

അവൾ ചോദിക്കുമ്പോൾ അവനും എഴുന്നേറ്റു ഇരുന്നു..
"ഞാൻ നിന്നെ എന്തോ ചെയ്തു "

അവൻ നെറ്റി ചുളിച്ചു കൊണ്ട് ചോദിച്ചു..

"ഉറക്കത്തിൽ എന്നേ കയറി കെട്ടിപിടിച്ചു കിടന്നതും പോരാ..."

അഞ്ജലി ചുണ്ട് ചുളുക്കി..

'ഓ.. അതിപ്പോ അങ്ങനെ ആയോ.. "

അവൻ ചാടി എഴുന്നേറ്റു കൊണ്ടവളെ ദേഷ്യത്തോടെ നോക്കി..

"കയ്യും കാലും കൂടി കയറ്റി വെച്ച് എന്നെ ലോക്കിട്ട് പിടിച്ചിട്ട് അവള് നിന്ന് പറയുവാ.. ഇങ്ങനാണേൽ ഞാൻ ഇന്ന് തന്നെ സോഫ പോയി വാങ്ങേണ്ടി വരും.. നിന്നെ എനിക്ക് അത്ര വിശ്വാസം പോരാ യൂദാസെ..."

ആദ്യം ഗൗരവത്തിൽ പറഞ്ഞു തുടങ്ങിയവൻ അവസാനം  അവളെ കളിയാക്കി കൊണ്ട് ചിരിച്ചു..

അഞ്ജലിയുടെ മുഖം ചമ്മി ചുവന്നു പോയിരുന്നു..

അവൾ കണ്ണുകൾ ഇറുക്കി അടച്ചു..

അവൾക്കറിയാം.. ഉറക്കത്തിൽ ബോധം പോയ പോലുള്ള തന്റെ കാട്ടി കൂട്ടലുകൾ..

പരമാവധി അകന്ന് കിടന്നതാണ്.. പക്ഷെ ഉറക്കം അതിന്റെ വികൃതി കാണിച്ചു..

അവൾ ഒറ്റ കണ്ണ് തുറന്നു നോക്കുമ്പോൾ.. അവളെ ഒന്ന് നോക്കി തലയാട്ടി ചിരിച്ചു രുദ്രൻ കൊണ്ട് ബാത്റൂമിൽ കയറി പോയി..

അഞ്ജലി വീണ്ടും തലയിണയിൽ മുഖം പൂഴ്ത്തി ചമ്മലോടെ കിടന്നു പോയി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story