രൗദ്രം ❤️: ഭാഗം 37

raudram

രചന: ജിഫ്‌ന നിസാർ

കേസ് വിചാരിച്ചതിനേക്കാളും സ്ട്രോങ്ങ്‌ ആണെന്ന് മനസ്സിലായത് മുതൽ സ്റ്റീഫൻ വെപ്രാളത്തിലാണ്..

കൈ പിടിയിൽ നിന്നും അത് വിട്ട് പോയത് പോലെ..കളിക്കാൻ അറിയില്ലെന്ന് പറഞ്ഞവൻ തന്നെ... ഒന്നങ്ങാൻ കൂടി ആവാത്ത വിധം കുരുക്കി തുടങ്ങി..

ജെറിൻ അവന്റെ സ്വാധീനം ഉപയോഗിച്ച് പരമാവധി ശ്രമിക്കുന്നുണ്ട്.

പക്ഷെ ആരെയും വിലക്കെടുക്കാൻ ആവാത്ത അവസ്ഥയിൽ
സ്റ്റീഫൻ ശെരിക്കും പെട്ടു പോയി...

എത്ര പണം എറിഞ്ഞാലും... ഈ കേസിന്റെ അവസാനം രുദ്രൻ ഒരുക്കിയ കെണി... അത് ഊഹിക്കാൻ പോലും കഴിയുന്നതിനേക്കാൻ ഒത്തിരി വലുതാവും..

അതുറപ്പാണ്..

തളർന്നു തൂങ്ങി പോകുമെന്ന് തോന്നിയപ്പോൾ... അപ്പോൾ മാത്രമാണ് ചായാൻ ഒരു തോള് കരുതി വെച്ചില്ലല്ലോ എന്ന് സ്റ്റീഫൻ ഓർത്തത്...

അതപ്പോൾ അയാൾ ഒരുപാട് ആഗ്രഹിക്കുന്നുണ്ടായിരുന്നു...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എന്നും ഇത്‌ പോലെ വൈകിയാണോ വരുന്നേ "

പിറ്റേന്ന് രാവിലെ ഇറങ്ങി പോയവനെ കാത്തു സിറ്റൗട്ടിൽ ശിവയ്‌ക്കൊപ്പം ഇരിക്കുമ്പോൾ അൽപ്പം ടെൻഷനോടെ അഞ്ജലി ചോദിച്ചു..

രണ്ടു ദിവസം ആയിട്ടും തനിക്ക് മുന്നിൽ വരാതെ അവൻ ഒളിച്ചു കളിക്കുന്നുണ്ടോ എന്നവൾക്ക് തോന്നും വിധം ആയിരുന്നു രുദ്രന്റെ പെരുമാറ്റം.

ശിവ ഒന്നും പറയാതെ ഒന്നവളെ നോക്കി..

ഏട്ടനോടുള്ള അവളുടെ സ്നേഹം.. ആ കണ്ണിലും വാക്കിലും കാണുന്നുണ്ട്..

ശിവയ്ക്ക് സങ്കടം തോന്നി.. അവളുടെ ഇരിപ്പ് കണ്ടപ്പോൾ..

നീ എന്താ എന്നേ ആദ്യമായി കാണുന്നത് പോലെ.."

ശിവയുടെ നേരെ അഞ്ജലി ദേഷ്യത്തോടെ ചോദിച്ചു..

എല്ലാം കൂടി അവളുടെ പിടി വിട്ട് പോകും പോലെ..

വീട്ടിൽ പോലും കയറാൻ ഇഷ്ടമില്ലാത്ത വിധം ദേഷ്യം അവനുണ്ട് എന്നുള്ള തിരിച്ചറിവ് നൽക്കുന്നത് വേദനയാണ്..

"ഒന്ന് പറ ശിവ... രുദ്രേട്ടൻ ഇങ്ങനെ തന്നെ ആയിരുന്നോ..."

സങ്കടത്തോടെ വീണ്ടും അവളുടെ ചോദ്യം..

"ഏട്ടന്റെ ശീലങ്ങൾ എല്ലാം മാറിയിട്ട് ഒരുപാട് നാൾ ആയിരുന്നു അഞ്ചു.. നീ രണ്ടൂസം ആയല്ലേ ഒള്ളു കാണുന്നത്.. ഇപ്പൊ വൈകി ആണേലും വീട്ടിൽ വരുന്നുണ്ട് എന്നാ എന്റെ സമാധാനം... അത് പോലും ഇല്ലായിരുന്നു.."

ശിവ അത് പറയുമ്പോൾ അഞ്ജലി പിന്നൊന്നും പറഞ്ഞില്ല..

ഇടക്കിടെ ഓരോ വണ്ടിയും റോഡിലൂടെ പോകുമ്പോൾ ആ പിറകെ അവളുടെ കണ്ണുകളും നീളും..

ലക്ഷ്മി നിർബന്ധിച്ചു പറഞ്ഞത് കൊണ്ട് ഭക്ഷണം കഴിഞ്ഞു വന്നിരുന്നതാണ്..
ശിവയെയും വലിച്ചു കൊണ്ട്..

ശിവയുടെ ഫോൺ ബെല്ലടിച്ചപ്പോൾ അഞ്ജലിയുടെ നോട്ടം അവൾക്ക് നേരെയായി..

നിമിഷങ്ങൾ കൊണ്ട് ചുവന്നു പോയ മുഖം അഞ്ജലി കാണാതെ ശിവ തിരിച്ചു പിടിക്കുമ്പോൾ അഞ്‌ജലിക്ക് ഉറപ്പായിരുന്നു അതാരാണ് വിളിക്കുന്നത് എന്ന്..

പതിയെ ഫോണിൽ സംസാരിച്ചു നിൽക്കുന്ന ശിവയെ അഞ്ജലി തന്നെ എഴുന്നേറ്റു അകത്തേക്ക് തള്ളി വിട്ടു..

ഞാൻ വരാം... "

മടിച് നിന്ന ശിവയോട് അഞ്ജലി പതിയെ പറഞ്ഞു..
ശിവ ഒന്നൂടെ അവളെ നോക്കി കൊണ്ട് അകത്തേക്ക് വലിഞ്ഞു..

വീണ്ടും അഞ്ജലി ആ തൂണിൽ ചുറ്റി പിടിച്ചു അതേ ഇരിപ്പ് തുടർന്നു..

ഒന്ന് വിളിച്ചു നോക്കിയാലോ എന്ന് തോന്നലിൽ അവൾ ഫോണെടുത്തു കയ്യിൽ പിടിച്ചു എങ്കിലും വിളിക്കാൻ തോന്നിയില്ല..

അഞ്ജലി.. വീണ്ടും അതേ ഇരിപ്പ് തുടർന്നു ..

കിടക്കുന്നില്ലേ നീയ് "ഇത്തിരി നേരം കഴിഞ്ഞു പിന്നിൽ നിന്നും മുത്തശ്ശിയുടെ ചോദ്യം കേട്ടതും അഞ്ജലി ചാടി എണീറ്റ് നിന്നു..

തന്നോട് ഇത് വരെയും ഒന്നും മിണ്ടിയിട്ടില്ല.. അതിന്റെ കാരണം അറിയാവുന്നത് കൊണ്ട് ഉള്ളിൽ നോവ് ഉണ്ടായിരുന്നു എങ്കിലും... പരാതി പറഞ്ഞില്ല..

ഇങ്ങട് വന്നേ.."

ഉത്തരം പറയാതെ നിൽക്കുന്ന അഞ്ജലിയെ നോക്കി വീണ്ടും മുത്തശ്ശി വിളിച്ചു..

അഞ്ജലി നേർത്തൊരു ചിരിയോടെ... അവരുടെ അരികിൽ വന്നു..

"നേരം ഒരുപാട് ആയല്ലോ.. എന്തേ കിടക്കാത്തെ "

അഞ്ജലിയുടെ നേരെ നോക്കി.. മൃദുവായി ചിരിച്ചു കൊണ്ട് മുത്തശ്ശി ചോദിക്കുമ്പോൾ അഞ്ജലിയുടെ മനസ്സിലും ഒരു തണുപ്പ് പടർന്നു..

രുദ്രേട്ടൻ.. വന്നില്ല "
ഗേറ്റിലേക്ക് ചൂണ്ടി നിഷ്കളങ്കമായി അവളത് പറയുബോൾ.. മുത്തശ്ശിക്ക് അവളോട് അലിവ് തോന്നി..

"അവനിങ്ങു വന്നോളും.. ന്റെ മോള് പോയി കിടന്നോട്ടോ.. നിന്റെ ഭർത്താവ്.. തിരക്ക് പിടിച്ചൊരു ഓഫിസർ ആണ് കുട്ടി.. അത് മറക്കാൻ പാടുണ്ടോ "

വാത്സല്യത്തോടെ അവരത് ചോദിക്കുമ്പോൾ അഞ്ജലി ഒന്ന് ചിരിച്ചു..

പോയി കിടന്നോ... "
വീണ്ടും മുത്തശ്ശി പറയുമ്പോൾ... അഞ്ജലി ഒന്ന് തലയാട്ടി കൊണ്ട് ഹാളിലെ വാതിൽ അടച്ചു കൊണ്ട് മുറിയിലേക്ക് കയറി പോയി..

നിന്റെ ഭർത്താവ്... തിരക്കുള്ള ഒരു ഓഫിസർ ആണെന്ന് മറക്കാൻ പാടുണ്ടോ.. "

കുളിയെല്ലാം കഴിഞ്ഞു... അവന്റെ തലയിണയിൽ മുഖം പൂഴ്ത്തി കിടക്കുമ്പോൾ വീണ്ടും വീണ്ടും അവളാ വാക്കുകൾ ഓർത്തു..

ഉള്ളിലേക്ക് ഒരു പേമാരി കിനിഞ്ഞിറങ്ങുന്ന പോലെ..

പ്രണയത്തിന്റെ പേമാരി...

💞💞💞💞💞💞💞💞💞💞💞💞💞💞💞
വാതിൽ തുറന്നു കൊടുത്ത ലക്ഷ്മിയെ നോക്കി.. രുദ്രൻ ചിരിച്ചു..

പക്ഷെ ലക്ഷ്മിയുടെ കണ്ണുകൾ ഹാളിൽ വെച്ച വലിയ ക്ളോക്കിന് നേരെ ആയിരുന്നു..

എവിടെ ആയിരുന്നു... എന്തായിരുന്നു എന്നൊന്നും നിന്നോട് ഞാൻ ചോദിക്കുന്നില്ല.. എനിക്കറിയാം നിനക്ക് പറയാൻ ഒത്തിരി ന്യായങ്ങൾ കാണും എന്ന്.. "

ഒന്നും പറയാതെ മുറിയിലേക് നടക്കാൻ തുടങ്ങിയവനെ... ലക്ഷ്മി പിന്നിൽ നിന്നും പറഞ്ഞ വാക്കുകൾ പിടിച്ചു നിർത്തി..

"പക്ഷെ.. നിന്നെ മാത്രം വിശ്വസിച്ചു എല്ലാവരേം ഇട്ടെറിഞ്ഞു വന്നൊരു പെണ്ണുണ്ട് ഇവിടെ.. എന്തിന്റെ പേരിൽ ആയിരുന്നാലും നീ കെട്ടിയ താ‌ലിയാണ്.. അവളുടെ കഴുത്തിൽ.. ഇന്നേരം വരെയും നിന്നേ കാത്ത് അതീ ഉമ്മറത്തു ഉണ്ടായിരുന്നു... അതിനോട് നീ നീതികേട് കാണിക്കരുത് മോനെ... ദൈവം പോലും പൊറുക്കില്ല "

ലക്ഷ്മി അത് പറയുമ്പോൾ... രുദ്രന് തല കുനിച്ചു..

"എനിക്ക് പറ്റുന്നില്ല അമ്മാ.. എല്ലാം അമ്മയ്ക്കും അറിയാമല്ലോ.. പിന്നെയും..."

തളർച്ചയോടെ അവൻ ചുവരിൽ ചാരി..

ലക്ഷ്മി ചെന്നിട്ട് അവന്റെ തലയിൽ തലോടി ഒന്ന്..

'അമ്മയ്ക്ക് മനസ്സിലാവും.. ആദ്യം എന്തോ തെറ്റ് ചെയ്യുന്നു എന്നുള്ള നിന്റെ തോന്നൽ നീ ഒന്ന് ഒഴിവാക്ക് ആദ്യം... അച്ഛന് നിന്നോട് സ്നേഹം കൂടുകയേ ഒള്ളു... അഭിമാനം തോന്നുകയെ ഒള്ളു.. നീ എന്ന മകനെ ഓർത്തിട്ട്... അതെല്ലാം മനസ്സിൽ വെച്ച്... നീ ഇപ്പൊ തെറ്റ് ചെയ്യുന്നത് നിന്റെ ഭാര്യയോടാണ് രുദ്ര "

ലക്ഷ്മി അത് പറയുമ്പോൾ.. രുദ്രൻ വീണ്ടും തല താഴ്ത്തി..
'നിന്റെ അച്ഛനോട് അനീതി ചെയ്തവരെ നീ ശിക്ഷിച്ചോ.. അതിന് എനിക്കൊന്നും നിന്നോട് പറയാനില്ല.. അത് നിന്റെ അവകാശം തന്നെയാണ് എന്നെനിക്ക് അറിയാം... അത് പോലെ തന്നെ നീ താലി കെട്ടിയ നിന്റെ പെണ്ണിനോടും നിനക്ക് ചില കടമകൾ ഉണ്ട്... അതും മറന്നു പോവരുത്... "

രുദ്രൻ അമ്മയെ നോക്കി..

അമ്മയ്ക്ക് അവളോട്... ദേഷ്യം ഉണ്ടോ... "

ഒട്ടൊരു നേരത്തെ നിശബ്ദതയെ മുറിച്ചു കൊണ്ട് രുദ്രൻ അത് ചോദിക്കുമ്പോൾ.. ലക്ഷ്മിയുടെ നെറ്റി ചുളിഞ്ഞു..

"എന്തേ ഇപ്പൊ നിനക്കെങ്ങനെ തോന്നാൻ.."

ലക്ഷ്മി ചോദിക്കുമ്പോൾ രുദ്രന് പറയാൻ ഒന്നും ഇല്ലായിരുന്നു..

"പറയെടാ... എന്താ അങ്ങനെ തോന്നിയെ... നിന്റെ പെണ്ണിനോട് ദേഷ്യം ഉള്ളത് പോലെ എന്തെങ്കിലും ചെയ്‌തോ ഞാൻ...ലക്ഷ്മി വീണ്ടും കണ്ണുരുട്ടി..

"അതൊന്നും അല്ല അമ്മേ.. ഞാൻ ചോദിച്ചു എന്ന് മാത്രം..."

മനസ്സിലുള്ള ചോദ്യം അത് അമ്മയോട് ചോദിക്കണോ വേണ്ടയോ എന്ന ഇത്തിരി നേരത്തെ ചിന്തകൾക്ക് ശേഷം രുദ്രൻ പറഞ്ഞു.

"എനിക്കറിയാം മോനെ.. നിന്റെ മനസ്സിൽ ഉള്ളത്... നിന്റെ അച്ഛനെ ഇത്തിരി ജീവനോടെ നമ്മുക്ക് ബാക്കിയായി കിട്ടുമായിരുന്നു എങ്കിലും... അച്ഛനും അവളോട് ദേഷ്യം തോന്നില്ലായിരുന്നു "

തന്റെ മനസ്സിൽ ഉള്ളത് വളരെ വ്യക്തമായി ലക്ഷ്മി..അവന് പറഞ്ഞു കൊടുത്തു..

"പിന്നെ നിന്നേ പോലെ...അച്ഛനോടുള്ള വാശി മകളോട്... അതും ഒരു തെറ്റും ചെയ്യാത്ത ഒരു പാവം പെണ്ണിനോട് കാണിക്കാൻ മാത്രം വിഡ്ഢികൾ അല്ല.. ഞങ്ങൾ ആരും "

ലക്ഷ്മി പറയുബോൾ രുദ്രൻ അമ്മയെ ഒന്ന് കണ്ണുരുട്ടി നോക്കി..

"പാവം... അവള്.. അമ്മക്കാ യൂദാസിനെ അറിയാഞ്ഞിട്ടാ "

അത് പറയുബോൾ അവന്റെ ചുണ്ടുകൾ മനോഹരമായൊരു ചിരി പൊഴിച്ചു..

നീ എന്താടാ അതിനെ വിളിച്ചേ "

ലക്ഷ്മി വീണ്ടും അവനെ നോക്കി..

ഒറ്റി കൊടുക്കുന്നോർക്ക് അതിനേക്കാൾ നല്ലൊരു പേരില്ല "

കണ്ണിറുക്കി ചിരിച്ചു കൊണ്ട് തിരിഞ്ഞു നടക്കുന്നവനെ നോക്കുമ്പോൾ ലക്ഷ്മിയുടെ ഉള്ളിലും സന്തോഷമാണ്..

മകന്റെ തെളിഞ്ഞ മുഖം... ഹൃദയം നിറഞ്ഞ ചിരി... അതെല്ലാം ആ അമ്മയുടെ സന്തോഷമാണ്..

"നിന്നോട് മുത്തശ്ശിയെ കണ്ടിട്ട് കിടന്ന മതിയെന്ന് പറഞ്ഞിട്ടുണ്ട് കേട്ടോ "

പിറകിൽ നിന്നും ലക്ഷ്മി വിളിച്ചു പറഞ്ഞു..

"ഇന്നിനി ഉപദേശം എടുക്കില്ല അമ്മാ... നാളെ നോക്കാം "

തിരിഞ്ഞു നിന്ന് അത് പറഞ്ഞു ചിരിച്ചിട്ട് അവൻ മുറിയിലേക്ക് തന്നെ കയറി പോയി..

                           ❣️❣️❣️

വാതിൽ പതിയെ ശബ്ദമുണ്ടാക്കാതെ അടച്ചിട്ട് രുദ്രൻ ബെഡിലേക്ക്..നോക്കി.

നേരിയ വെളിച്ചം മാത്രം ഒള്ളു മുറിയിൽ..

പുതച്ചു മൂടി കഴുത്തു മാത്രം വെളിയിൽ കാണിച്ചാണ് കിടക്കുന്നത്..

രാവിലെ ചമ്മി നാശമായത് കൊണ്ടായിരിക്കും... തടവിനൊരു... തലയിണ വെച്ചിട്ട് അതിലേക്ക് കാലും കയ്യും ഇറുക്കിയാണ് കിടപ്പ്..

രുദ്രന് ചിരി വന്നു... ആ കിടപ്പ് കണ്ടപ്പോൾ..

ലൈറ്റ് ഇടാൻ നീണ്ട കൈകൾ അവൻ പെട്ടന്ന് പിൻവലിച്ചു..

ഉറങ്ങുവാണ്.. ഇനി ഉണർന്ന അപ്പൊ തുടങ്ങും വായിട്ടലച്ചു പിറകെ... അതെല്ലാം സഹിക്കാം..

ചില നോട്ടങ്ങൾ ഉണ്ട്.. ഹൃദയത്തിന്റെ അടിത്തട്ടോളം ഇറങ്ങി ചെല്ലുന്ന പ്രണയം തുടിക്കുന്ന നോട്ടങ്ങൾ..

അതിന് മുന്നിലാണ് പലപ്പോഴും തോറ്റു പോകുന്നത്.. എത്രയൊക്കെ അവഗണിച്ചാലും വീണ്ടും വീണ്ടും ഒരിത്തിരി പരിഭവം കാണിച്ചിട്ട് ഇവൾക്കെങ്ങനെ പിന്നെയും സ്നേഹിക്കാൻ ആവുന്നു..

ഡ്രസ്സ്‌ മാറ്റുന്നനിടെ രുദ്രൻ ഒന്ന് തല ചെരിച്ചു കൊണ്ടവളെ നോക്കി...

നല്ല ഉറക്കത്തിലാണ്..
കുളിയെല്ലാം കഴിഞ്ഞു വന്നു പതിയെ അവൾക്കരികിൽ കയറി കിടക്കുബോഴും ലക്ഷ്മി പറഞ്ഞ വാക്കുകൾ അവനിലേക്ക് തിരികെ വന്നു..

അവൻ അഞ്‌ജലിക്ക് നേരെ തിരിഞ്ഞു കിടന്നു...

നേർത്തൊരു ചിരിയോടെ... കണ്ണിൽ ഉറക്കം പിടിക്കും വരെയും അന്നവൻ അവളെ നോക്കി കിടന്നു...

                           ❣️❣️

ഇങ്ങനെ മൂളി കളിക്കാതെ നീ എന്തെങ്കിലും ഒന്ന് പറയെന്റെ ശിവ "

ഫോണിൽ ജീവന്റെ ചോദ്യം..

"ഞാൻ ഇപ്പൊ ന്താ പറയാ... സർ പറഞ്ഞോ.. ഞാൻ കേട്ടോളാം "

ശിവ പതിയെ പറഞ്ഞു..

"അത് ശരി... പിന്നെ ഇത്രേം നേരം ഞാൻ തന്നെ അല്ലായിരുന്നോ പറഞ്ഞത്.. ഇത്തിരി റസ്റ്റ്‌ താടോ എനിക്കും.. ഇങ്ങനെ കണ്ണീ ചോരയില്ലാതെ എന്നെ ഇട്ടു വട്ടം കറക്കാതെ "

ജീവൻ പറയുമ്പോൾ... ശിവ ഒന്നും മിണ്ടാതെ ചിരിച്ചു..

"എനിക്ക് നിന്നേ കാണാൻ തോന്നുന്നു ശിവ "

അൽപ്പം കഴിഞ്ഞു ജീവൻ അത് പറയുമ്പോൾ അവൾ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു..

ഏയ്... അതൊന്നും വേണ്ട.. അതൊന്നും ശെരിയാവില്ല.. എനിക്ക് പേടിയാ.. ഏട്ടൻ..ഏട്ടൻ അറിഞ്ഞ.. യ്യോ.. വേണ്ട ട്ടോ "

വെപ്രാളത്തിൽ.. ഒരൊറ്റ ശ്വാസത്തിൽ അവളത്‌ പറയുമ്പോൾ...ജീവന്റെ അടക്കി പിടിച്ച ചിരി കേട്ടു..

"ആരും അറിയില്ല ശിവ.. നിന്റെ ഏട്ടൻ മധുവിധു ആഘോഷിക്കുന്ന തിരക്കിൽ അല്ലേ...ഇപ്പോ ഭൂമി കുലുങ്ങിയാലും അറിയില്ല...ജസ്റ്റ്‌ ഞാൻ ഒന്ന് വരുന്നു.. നിന്നെ ഒന്ന് കാണുന്നു.. പറ്റിയ ഒരടിപൊളി കിസ്സും തന്നിട്ട് ഇങ്ങോട്ട് തന്നെ പോരുന്നു.. എങ്ങനുണ്ട് ഐഡിയ.. ഉഫ്ഫ്ഫ്...പൊളിക്കും "

കാതിൽ കുറുമ്പും കുസൃതിയും ആവോളം നിറച്ചു ജീവൻ അത് പറയുമ്പോൾ... ശിവ ഒന്ന് വിറച്ചു പോയി...

'വരട്ടെ ".. വീണ്ടും ഹൃദയം തുളയുന്ന ഒരു മാന്ത്രിക ശബ്ദതിൽ... അവനത് ഒരിക്കൽ കൂടി ചോദിക്കുമ്പോൾ പേടിച്ചു വിറച്ചു ഫോണിൽ പിടി മുറുക്കി നിൽക്കുന്ന ശിവയെ അവന് അവിടെ ഇരുന്നും കാണാമായിരുന്നു..

"ശിവാ

ശബ്ദം ഒന്നും കേൾക്കാൻ കഴിയാഞ്ഞിട്ട് ജീവൻ വീണ്ടും വിളിച്ചു നോക്കി..

മിണ്ടുന്നില്ല എങ്കിലും അവൾ അപ്പുറം ഉണ്ടെന്ന് അവനും ഉറപ്പാണ്..

"നീ ഒട്ടും റൊമാന്റിക് അല്ല.. കേട്ടോ ശിവ "

ജീവൻ വീണ്ടും ചിരിച്ചു കൊണ്ട് പറയുമ്പോൾ.. ശിവയുടെ ചുണ്ട് കൂർത്തു..

"സാറും.. ഞാൻ വിചാരിച്ച പോലല്ല "

അവൾ പതിയെ പറയുമ്പോൾ ജീവന്റെ പൊട്ടി ചിരി കേൾക്കാം..

"എങ്കിൽ പറ... എന്നെ കുറിച്ച് എന്താ നീ വിചാരിച്ചു വെച്ചിരുന്നേ "

അവൻ ചോദിച്ചു..
"അല്ല.. ഇങ്ങനൊക്കെ പറയും എന്നൊന്നും കണ്ട പറയില്ല.. എന്തൊരു ഡീസന്റ് ആണ് കാണുമ്പോൾ "

ശിവ പറയുമ്പോൾ വീണ്ടും ജീവന്റെ ചിരി കേട്ടു..

"എന്റെതെന്ന് മനസ്സിൽ ഉറപ്പിച്ചു വെച്ചതാണ്  നിന്നെ.. ആ നിന്നോട്.. ഉള്ളിലുള്ളത് മറച്ചു പിടിച്ചു... പുതിയൊരു ജീവനാവാൻ തത്കാലം എനിക്ക് മനസ്സില്ല.. എന്നും കരുതി.. ഈ ഞാൻ അത്ര കോഴിയൊന്നും അല്ലാട്ടോ.. നിനക്ക് മുന്നിലെ ജീവൻ തികച്ചും സ്പെഷ്യൽ ആയിരിക്കും.."

ജീവൻ പറയുമ്പോൾ ശിവ ചിരിച്ചു കൊണ്ട് മൂളി..

"ഇനിയെന്നാ കോളേജിലേക്ക്.. വെറുതെ ലീവ് എടുക്കണോ.. എക്സാം ആവാറായി.. അതെല്ലാം മറന്നു പോയോ ഇനി "

വീണ്ടും അവൻ ചോദിക്കുമ്പോൾ.... എനിക്ക് നിന്നെ കാണാതെ വയ്യെന്ന് കൂടി ഒളിപ്പിച്ചു പിടിച്ചിട്ടുണ്ട്..

അവൾക്കത് വളരെ വ്യക്തമായി മനസ്സിലായി..

"ഇനി ഞാൻ കോളേജിൽ പോണോ.. നേരെ സാറിന്റെ അരികിൽ വന്നാലോ.. സർ പഠിപ്പിച്ചു തരില്ലേ എന്നെ "

ശിവ കുറുമ്പോടെ ചോദിക്കുമ്പോൾ.. ജീവൻ ഒന്ന് അമർത്തി മൂളി..

പിന്നെ... അത് ഞാൻ ഏറ്റു.. പക്ഷെ പിന്നെ പരാതി പറയരുത്.. ഞാൻ പഠിപ്പിക്കുമ്പോൾ സിലബസിൽ ഇല്ലാത്ത പലതും നീ പഠിക്കേണ്ടി വരും.. ഒക്കെയാണോ.. "

അതേ കുറുമ്പിൽ അവൻ മറുപടി കൊടുക്കുമ്പോൾ ശിവ ചുവന്നു പോയിരുന്നു...

.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story