രൗദ്രം ❤️: ഭാഗം 38

raudram

രചന: ജിഫ്‌ന നിസാർ

കുളിച്ചു കഴിഞ്ഞു അവനിറങ്ങി വരുമ്പോൾ... അഞ്ജലിയുണ്ട് റൂമിൽ..

മുഖം കണ്ടാലേ അറിയാം.. ദേഷ്യത്തിലാണ്.

അവളെ കണ്ടപ്പോൾ ലക്ഷ്മി തലേന്ന് പറഞ്ഞ കാര്യങ്ങൾ ഓരോന്നും വീണ്ടും വീണ്ടും അവനുള്ളിലേക്ക് കുതിച്ചെത്തി.. എത്ര ഒതുക്കി പിടിച്ചിട്ടും ചുണ്ടിൽ ഒരു ചിരി മിന്നി മാഞ്ഞു..

തല തുടച്ചു കൊണ്ടവൻ അവളെ നോക്കി ഒന്ന് ചിരിച്ചു..

ഇനി അവഗണിച്ചു എന്നുള്ള തോന്നൽ വേണ്ട എന്നായിരുന്നു അവന്റെ മനസ്സിൽ..

പക്ഷെ ആ ചിരിയുടെ മനോഹാരിതയിൽ മയങ്ങി പറയാൻ വന്നത് മറന്നു കൊണ്ട് നോക്കി നിൽക്കുന്ന അഞ്ജലിക്ക് മുന്നിൽ പോയി നിന്നു രുദ്രൻ..

അവൾ വെപ്രാളത്തോടെ നോട്ടം തെറ്റിച്ചു..

ധൃതിയിൽ തിരികെ ഇറങ്ങി പോവാൻ നിന്നവളെ രുദ്രൻ കയ്യിൽ പിടിച്ചു നിർത്തി..

"പറയാൻ വന്നത് പറഞ്ഞിട്ട് പോയ മതി "

അവൻ പറയുമ്പോൾ വീണ്ടും അവളുടെ മുഖത്തെ ഭാവങ്ങൾ മാറി..
ചിരിക്കും വെപ്രാളത്തിനും പകരം അവിടെ ദേഷ്യം വന്നു വീണ്ടും നിറയുന്നു..

"ഇന്നലെ എന്തേ വൈകി വന്നത് "

ദേഷ്യത്തോടെയാണ് ചോദ്യം എങ്കിലും അതവളുടെ പരിഭവം ആണെന്ന് തോന്നി രുദ്രന്..

തിരിച്ചിറങ്ങി പോവേണ്ടതാണ് എന്നുള്ളത് മറന്ന് കൊണ്ട് കാണിക്കുന്ന പരിഭവം..

ഞാൻ ഇവിടെ ഉള്ളത് കൊണ്ടാണോ രുദ്രേട്ടന്റെ ശീലങ്ങൾ എല്ലാം വീണ്ടും മാറിയത്.. അത് കൊണ്ടാണോ വൈകി വന്നത്..

മുന്നിൽ കയറി നിന്നിട്ട് വാശിയോടെ അവളത് ചോദിക്കുമ്പോൾ രുദ്രൻ ഒന്നും മിണ്ടാതെ... അവളെ മാറി... ഡ്രസ്സ്‌ ടേബിളിന്റെ അരികിൽ പോയി നിന്നു..

ഇന്നലെ ഞാൻ എത്ര കാത്തിരുന്നു എന്നറിയുമോ.. ഒടുവിൽ മുത്തശ്ശി പറഞ്ഞിട്ടാ കയറി പോന്നത് "

അഞ്ജലി പറയുമ്പോൾ രുദ്രൻ മുടി ചീകി കൊണ്ട് കണ്ണാടിയിൽ കൂടി അവളെ നോക്കി...

"മുത്തശ്ശി നിന്നോട് എന്താ യൂദാസെ പറഞ്ഞത് "

ശാന്തമായി അവൻ അത് ചോദിക്കുമ്പോൾ അഞ്ജലി വീണ്ടും അവന്റെ അരികിൽ പോയി നിന്നു..

"എന്റെ ഭർത്താവ് ഉത്തരവാദിത്ത പെട്ടൊരു പൊസിഷനിൽ ഇരിക്കുന്ന ഓഫീസർ ആണ്.. ഞാൻ അത് മറന്നു പോവാൻ പാടില്ലെന്ന് പറഞ്ഞു "

വല്ല്യ ഗൗരവത്തിൽ അഞ്ജലി അത് പറയുബോൾ... അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കണ്ടു അവന് ചിരി വരുന്നുണ്ട്...

തനിക്കിപ്പോ അവളോട് ദേഷ്യം തോന്നുന്നില്ല എന്നവന് തോന്നി..

ആ കുറുമ്പും കുസൃതിയും ആസ്വദിക്കാൻ പാകത്തിന് തന്റെ മനസ്സോരുങ്ങിയോ..

ചുവരിലെ കാബോർഡ് തുറന്നു... അതിൽ നിന്നോരു ഷർട്ട് വലിച്ചെടുത്തു ഇടുന്നനിടെ അവൻ വീണ്ടും അവളെ നോക്കി..

"ഇന്ന് ലീവാണോ "

അവൻ ഷർട്ട് എടുത്തിടുന്നത് കണ്ടിട്ട് അഞ്ജലി ചോദിച്ചു..

"ആണെങ്കിൽ.."

ചെറിയൊരു ചിരിയോടെ അവനും തിരിച്ചു ചോദിച്ചു..

"ആണെങ്കിൽ... ആണെങ്കിലും ഒന്നൂല്ല.. എന്നെ കാണുമ്പോൾ തന്നെ ദേഷ്യം പിടിക്കുന്ന രുദ്രേട്ടൻ ലീവ് ആയാലും ഇല്ലേലും എനിക്കെന്ത് "

അവൾ പരിഭവത്തോടെ പറഞ്ഞു കൊണ്ട്.. ബെഡിൽ പോയിരുന്നു..

"ഞാൻ ഇന്ന് നിന്നോട് ദേഷ്യം കാണിച്ചോ യൂദാസെ "

ഷർട്ടിന്റെ ബട്ടൺ പിടിച്ചിടുന്നതിനിടെ കണ്ണാടിയിൽ കൂടി നോക്കി കൊണ്ട് ശാന്തമായിയാണ് അവനത് ചോദിച്ചത്..

"ഇന്ന്... അഞ്ജലി ആലോചിച്ചു നോക്കുന്ന പോലെ ഒന്ന് മേലേക്ക് നോക്കി..

രുദ്രൻ ചിരിയോടെ തന്നെ അവളെ നോക്കുന്നുണ്ട്..

"കാണിച്ചോ... "

അവൻ വീണ്ടും ചോദിച്ചു..

"ഇന്ന് കാണിച്ചില്ല.. പക്ഷെ ദേഷ്യം ഉള്ളത് കൊണ്ടല്ലേ... ഞാൻ ഇവിടുള്ളത് കൊണ്ടല്ലേ... രണ്ടൂസം ആയിട്ട് വൈകി വരുന്നത്.. എനിക്കറിയാം "

വീണ്ടും അവൾ മുഖം വീർപ്പിച്ചു..

"എന്നാര് പറഞ്ഞു.."

ഒരു പാന്റും വലിച്ചെടുത്തു കൊണ്ടവൻ വീണ്ടും അവളെ നോക്കി ചോദിച്ചു..

"അതൊക്കെ എനിക്കറിയാം രുദ്രേട്ടാ..."

അവൻ പാന്റ് ഇടാൻ ഒരുങ്ങുന്നത് കണ്ടു അവൾ വേഗം കണ്ണടച്ച് പിടിച്ചു കൊണ്ട് പറഞ്ഞു..

"എങ്കിൽ അത് തെറ്റാണ്... യൂദാസെ "

പാന്റ് ഇടുമ്പത്തിനിടെ തന്നെ അവൻ പറയുമ്പോൾ അഞ്ജലി അറിയാതെ കണ്ണ് തുറന്നു..

അതേ നിമിഷം തന്നെ കണ്ണുകൾ വീണ്ടും ഇറുക്കി അടച്ചു..
അത് കണ്ട് അവൻ ചിരിച്ചു കൊണ്ടവളെ നോക്കി..

"കഴിഞ്ഞു... ഇനി കണ്ണ് തുറക്ക് "

രുദ്രൻ പറയുന്നത് കേട്ടപ്പോൾ... ഒറ്റ കണ്ണ് തുറന്നു നോക്കി.. അവൻ പറഞ്ഞത് പോലെ... ഡ്രസ്സ്‌ ചെയ്തു കഴിഞ്ഞിട്ടുണ്ട്..

"എങ്കിൽ... പറ.. ദേഷ്യം ഇല്ലേല് പിന്നെ എന്താ വൈകി വരുന്നത്... ഞാൻ ഇവിടെ ഉള്ളത് കൊണ്ടല്ലേ "

വീണ്ടും അവൾ അതേ ചോദ്യം ചോദിച്ചു കൊണ്ടവനെ പ്രതീക്ഷയോടെ നോക്കി..

"ഇന്നലെ ചില അത്യാവശ്യകാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു.. വരുന്ന വഴി.. രണ്ടു പേരെ മീറ്റ് ചെയ്യാനും ഉണ്ടായിരുന്നു... അത് കൊണ്ടാണ് സാധാരണ വരുന്നതിലും കുറച്ചധികം നേരം... ലേറ്റ് ആയത് "

ഷർട്ടിന്റെ കൈ മടക്കി വെക്കുന്നതിനിടെ... ചെറിയൊരു ചിരിയോടെയാണ് അവന്റെ മറുപടി..

"അപ്പൊ... അപ്പൊ എന്നോട് ദേഷ്യം ഇല്ല അല്ലേ "

വിടർന്ന കണ്ണോടെ അവളത് ചോദിക്കുമ്പോൾ... അവൻ ഇല്ലെന്ന് തലയാട്ടി...

അഞ്ജലിയുടെ ചിരിക് കൂടുതൽ ഭംഗി തോന്നി..

"ഇഷ്ടമുണ്ടോ "

കണ്ണിലേക്കു നോക്കി അഞ്ജലി ചോദിക്കുമ്പോൾ... അതിനും അവൻ ഇല്ലെന്ന് തലയാട്ടുമ്പോൾ ആ ചിരി വീണ്ടും മാഞ്ഞു...

"പിന്നെ എന്ത് കുന്തമാണ് നിങ്ങൾക്ക് എന്നോടുള്ളത് "

വീണ്ടും അവൾ പിണങ്ങിയ പോലെ ബെഡിൽ പോയിരിക്കുമ്പോൾ രുദ്രൻ അവളെ തല ചെരിച്ചു നോക്കി...

"ദേഷ്യവും..ഇഷ്ടവുമല്ലാതെ ഈ ലോകത്ത് വേറെയും വികാരങ്ങൾ ഉണ്ടെന്റെ യൂദാസെ "

ചിരിച്ചു കൊണ്ട് തന്നെ അവൻ പറയുബോൾ... ആ ചിരിയിലേക്ക് നോക്കുമ്പോൾ അവളുടെ പിണക്കം മാഞ്ഞു...

"ഞാൻ ഒന്ന് പുറത്ത് പോകുവാ... ഒരു അര മണിക്കൂർ കൊണ്ട് തിരികെ വരും.. അപ്പോഴേക്കും റെഡിയായി നിൽക്കണം.. നിനക്കെന്തൊക്കെയോ വാങ്ങിക്കാൻ ഉണ്ടെന്ന് പറഞ്ഞു അമ്മ.. "

രുദ്രൻ പറയുബോൾ അവളൊന്നും മിണ്ടിയില്ല...

"മറ്റന്നാൾ മുതൽ കോളേജിൽ പോയി തുടങ്ങിക്കോ..ശിവയും ഉണ്ടാവുമല്ലോ.. ഇനി അതികം ക്ലാസ് ഇല്ലല്ലോ.."

ചിരിയെല്ലാം മാറ്റി ഗൗരവത്തോടെയാണ് ഇപ്പോൾ അവൻ പറയുന്നത്..

അഞ്ജലി വല്ല്യ താല്പര്യമില്ലാത്ത പോലൊന്നു മൂളി..

അത് കേട്ടപ്പോൾ അവൻ അവളെ ഒന്ന് കൂർപ്പിച്ചു നോക്കി..

ഞാൻ വരും വരെയും ഇവിടെ മോന്ത വീർപ്പിച്ചിരുന്ന.. തൂക്കി എടുത്തു വെളിയിൽ കളയും ഞാൻ..

ഇറങ്ങി പോവും മുന്നേ അവൻ ഒന്നൂടെ അവളെ ഓർമ്മിപ്പിച്ചു...
                         ❣️❣️❣️

ഇതല്ലാതെ തനിക്ക് വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ അലി "

രുദ്രൻ ചോദിക്കുമ്പോൾ അയാളുടെ തല വീണ്ടും കുനിഞ്ഞു..

സ്റ്റീഫനും ജെറിനും അയാളെ നന്നായി ഭീക്ഷണി പെടുത്തുന്നുണ്ട്.. അവർക്കെതിരെ നിന്ന് കളിക്കാൻ അത് കൊണ്ട് തന്നെ നല്ല പേടിയുമുണ്ട്..

പക്ഷെ.. രുദ്രനെ അതിനേക്കാൾ പേടിക്കേണ്ടതുണ്ട്..

ഒരുവശം.. ജീവൻ കാണിച്ചു ഭീക്ഷണി പെടുത്തുമ്പോൾ.. മറുവശം തൂങ്ങി ആടുന്നത്.. ഇന്നോളം കൊണ്ട് നടന്ന ജീവിതമാണ്..

അഭിമാനമാണ്..

രണ്ടും വിട്ട് കളയാൻ വയ്യാത്തൊരു കുരുക്കിൽ പിടയുബോൾ രുദ്രനെ വിളിച്ചു വരുത്തിയതാണ്..

പക്ഷെ അവന്റെ മുഖത്തെ കടുപ്പം കാണുമ്പോൾ... ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നി..

ന്യായം അല്ലേലും അവന്റെ ഭാഗത്താണ്..
അന്നും ഇന്നും..

അന്ന് സ്റ്റീഫൻ നീട്ടിയ കാശ് എണ്ണി വാങ്ങുമ്പോൾ സ്വന്തം കഴിവിൽ അഭിമാനം ആയിരുന്നു..

ഇന്നിപ്പോൾ... താൻ ചെയ്തു കൂട്ടിയ ഓരോന്നും ഓർക്കുമ്പോൾ... അപമാനം കൊണ്ട് തല താനേ താഴ്ന്നു പോകുന്നുണ്ട്..

"ഇനി ഇത്‌ പറഞ്ഞിട്ട് എന്നെ വിളിക്കണം എന്നില്ല.. വ്യക്തമായ എവിടൻസ് സഹിതം.. സ്റ്റീഫനെ പൂട്ടി എന്ന് പറയാൻ ആവണം ഇനി നീ എന്നെ വിളിക്കേണ്ടത്.."

അവസാനവാക്കെന്നോണം പറഞ്ഞിട്ട് രുദ്രൻ ഇറങ്ങി പോകുമ്പോൾ... അത് നോക്കി അലി അക്തർ ഇരുന്നു പോയി...

                           ❣️❣️❣️

ബൈക്ക് എടുക്കാമായിരുന്നു "

കാറിലേക്ക് കയറും മുന്നേ അഞ്ജലി പറയുമ്പോൾ രുദ്രൻ നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല..
സീറ്റ് ബെൽറ്റ്‌ ഇട്..
വണ്ടി എടുക്കും മുന്നേ രുദ്രൻ പറഞ്ഞു..

"അതെന്തിന്.. സാധാരണ പോലീസിനെ പേടിച്ചല്ലേ അതൊക്കെ ചെയ്യുന്നത്.. ഇവിടിപ്പോ നല്ലൊരു IPS എന്റെ കൂടെ ഇരിപ്പല്ലേ "

അഞ്ജലി ചുണ്ട് ചുളുക്കി കൊണ്ട് അവനെ നോക്കി..

"പോലീസിനെ പേടിച്ചു സീറ്റ് ബെൽറ്റും ഹെൽമറ്റും വെക്കുന്ന മന്ദബുദ്ധികൾ ഉണ്ടാവും.. നിന്നെ പോലെ..പക്ഷെ അത് രണ്ടും ചെയ്യുന്നത് സ്വന്തം സേഫ്റ്റിക്ക് വേണ്ടിയാവണം.. തലയും കുത്തി റോഡിൽ വീണാൽ.. പോലീസ്കാർക്കല്ല നഷ്ടം എന്ന് മനസ്സിലാക്കാൻ പാകത്തിന് ബുദ്ധി ഉണ്ടായ മതി അത് ആത്മാർത്ഥമായി ചെയ്യാൻ

രുദ്രൻ ഗൗരവത്തോടെ പറഞ്ഞു കൊണ്ടവളെ ഒന്ന് നോക്കി..

അഞ്ജലി അവനെ നോക്കി ഒന്ന് ചുണ്ട് കോട്ടി..

വണ്ടി ഓടി തുടങ്ങിയിട്ടും അവനൊന്നും മിണ്ടുന്നില്ല...

മുഖം കേറ്റി പിടിച്ചു തന്നെ ഇരിക്കുന്നു..

ഇത് മുന്നേ അറിയാവുന്നത് കൊണ്ട് ശിവയെ കൂടെ വരാൻ ഒരുപാട് വിളിച്ചു..

നിങ്ങളുടെ സ്വർഗത്തിൽ ഞാൻ എന്തിനാ അഞ്ചൂസ് കട്ടുറുമ്പ് ആവുന്നേ എന്നും പറഞ്ഞിട്ട് പിടി തന്നില്ല..

ഇടയ്ക്കിടെ അവൾ നോക്കുന്നത് രുദ്രൻ പാടെ അവഗണിച്ചു..

'എപ്പോ എന്നെ കണ്ടാലും മുഖം കടന്നൽ കുത്തിയ പോലാണ്.. എന്നാ ഇതൊന്ന് തെളിഞ്ഞു കാണുന്നത് ആവോ "

പതിയെ അവൾ ഇരുന്നു പിറുപിറുത്തു..

"നീ ഇറങ്ങി പോയി തരുന്ന അന്ന് തെളിയും "

മറുപടിയായി അവൻ പറയുന്നത് കേട്ടപ്പോൾ ആയിരുന്നു... പറഞ്ഞത് അവനും കൂടി കേൾക്കാൻ പാകത്തിന് ആയിരുന്നു എന്നവൾക്ക് മനസ്സിലായത്..

അഞ്ജലി ഒന്ന് കണ്ണുരുട്ടി കാണിക്കുമ്പോൾ രുദ്രൻ ചിരിച്ചു..

"അങ്ങനിപ്പോ ഞാൻ ഇറങ്ങി പോയില്ലെങ്കിലോ "
വാശി പോലെ ചോദിച്ചു കൊണ്ട് അഞ്ജലി അവന്റെ നേരെ തിരിഞ്ഞു..

നീ പോവും യൂദാസെ...അവനത് മാത്രം പറഞ്ഞു കൊണ്ട് സ്റ്റിയറിങ്ങിൽ താളം പിടിച്ചു...

അവൾ പിന്നെയും എന്തൊക്കെയോ പറയുന്നുണ്ട്..

അവൻ പക്ഷെ അതിനൊന്നും ഉത്തരം കൊടുക്കാതെ അവളെ കൂടുതൽ ദേഷ്യം പിടിപ്പിച്ചു...

                           ❣️❣️❣️

ഇത് മതിയോ...

അഞ്ജലി എടുത്ത വെച്ച ചുരിദാർ സെറ്റുകൾ എടുത്തു നോക്കി കൊണ്ട് രുദ്രൻ ചോദിച്ചു..

മതി.. അത്യാവശ്യം കലിപ്പുണ്ട് ആ സ്വരം നിറയെ..

വന്നപ്പോൾ എരി കേറ്റിയതിന്റെ കടുപ്പം ഇനിയും വിട്ടിട്ടില്ല..

"ഇത് പോലുള്ള ഡ്രസ്സ്‌ ആണോ നീ യൂസ് ചെയ്യാറുള്ളത് "
രുദ്രൻ അവളെ തന്നെ നോക്കി ചോദിക്കുമ്പോൾ... ഒരു നിമിഷത്തെ നിശബ്ദതക്ക് ശേഷം അഞ്ജലി അല്ലെന്ന് തലയാട്ടി..

പിന്നെ എന്തിനാ ഇതൊക്കെ എടുത്തു വെച്ചേക്കുന്നത് "

അവൻ വീണ്ടും ചോദിച്ചു..

"ജീൻസും ടോപ്പും ഒന്നും വീട്ടിൽ ആർക്കും ഇഷ്ടമായില്ലെലോ എന്ന് കരുതി..."
അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു..

"നിനക്ക് ഇത് കംഫർട്ടബിൾ ആണോ "

രുദ്രൻ വീണ്ടും ചോദിച്ചു..

അതിന് അവളൊന്നും മിണ്ടിയില്ല..

"ആർക്ക് വേണ്ടിയും സ്വന്തം ആക്ടിട്യൂട് മാറ്റാനൊന്നും നിക്കരുത്.. ഇതെല്ലാം തിരിച്ചു വെച്ചിട്ട്.. നിനക്ക് എന്താണോ വേണ്ടത് അതെടുത്തു വാ "

അത് പറഞ്ഞു കൊണ്ട് രുദ്രൻ തിരിഞ്ഞു നടന്നു..

ഉള്ളം നിറഞ്ഞ ചിരിയോടെ അഞ്ജലി അവനെ ഒന്ന് നോക്കിയിട്ട്... വീണ്ടും ഡ്രസ്സ്‌ മാറ്റി എടുക്കാൻ തുടങ്ങി..

തിരിച്ചു പോരാൻ നേരം... കാറിലേക്ക് കയറുന്നതിനിടെ തന്നെയാണ് അവന്റെ ഫോൺ ബെല്ലടിച്ചത്..

അഞ്ജലി കയ്യിലുള്ള കവറുകൾ പിന്നീലേക്കിട്ട് കൊണ്ട് മിണ്ടാതെ ഇരുന്നു..

"എനിക്കൊരാളെ കാണാൻ ഉണ്ട്.. നീ ഇവിടെ ഇരിക്കില്ലേ "

ഡോർ സീറ്റ് ബെൽറ്റ് വീണ്ടും അഴിച്ചു കൊണ്ട് രുദ്രൻ ചോദിച്ചു..

അവൾ ഒന്നും മിണ്ടാതെ അവനെ ഒന്ന് നോക്കി..

ഞാനും വരട്ടെ എന്ന് പറയാൻ ഒരു മടി..

രുദ്രൻ ഡോർ തുറന്നു ഇറങ്ങി..

പക്ഷെ മറുവശം വന്നിട്ട് ഡോർ തുറന്നു കൊണ്ട് അവൻ അവളോട് ഇറങ്ങി വരാൻ പറഞ്ഞു..

വല്ലാത്തൊരു സന്തോഷത്തോടെ അഞ്ജലി അവനൊപ്പം നടന്നു..

റോഡ് മുറിച്ചു കടക്കുമ്പോൾ.. അറിയാതെ തന്നെ രുദ്രന്റെ കൈകൾ അവളെ തോളിൽ ചേർത്ത് പിടിച്ചു..

തല ഉയർത്തി നോക്കുമ്പോൾ.. അവനതൊന്നും ശ്രദ്ധിക്കുന്നില്ല.. മുന്നോട്ടു നോക്കിയാണ് പോകുന്നത്..

അവൾ ഒന്നൂടെ അവനോട് ചേർന്നു..

നോക്കിയില്ലേലും.. അവന്റെ ചുണ്ടിലും ഒരു ചിരി ഉണ്ടായിരുന്നു..

വീണ്ടും ഫോൺ അടിക്കുമ്പോൾ അവനെതോ സ്ഥലം പറഞ്ഞു കൊടുത്തു കൊണ്ട് നടത്തം അൽപ്പം കൂടി വേഗത്തിൽ ആക്കി..

അത്യാവശ്യം വലിയൊരു കൂൾബാറിനു ഉള്ളിലേക്ക് അവൻ കയറി പോകുമ്പോൾ അവളും... ധൃതിയിൽ അവനൊപ്പം നടന്നു.

ഇരിക്ക്.. കസേര നീക്കി അവൻ പറയുമ്പോൾ.. അവനെതിരെ ഉള്ള കസേരയിൽ അവളും ഇരുന്നു..

വീണ്ടും ഫോൺ അടിച്ചു..

അത് ചെവിയിൽ വെച്ച് കൊണ്ട് തന്നെ അവൻ എഴുന്നേറ്റു കൈ ഉയർത്തി കാണിക്കുന്നത് കണ്ടു അഞ്‌ജലിയും തിരിഞ്ഞു നോക്കി..

വരുന്നത് ഒരു പെണ്ണാണ് എന്നറിഞ്ഞു അവളുടെ നെറ്റി ചുളിഞ്ഞു..

പിന്നെ പെട്ടന്ന് എഴുന്നേറ്റു രുദ്രൻ ഇരിക്കുന്നതിന്റെ തൊട്ടടുത്ത സീറ്റിൽ പോയിരുന്നു.

ഫോൺ ഓഫ് ചെയ്തു അവൻ അവളെ നോക്കി ചിരി അമർത്തി..

അഞ്ജലി അവനെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു..

അവൻ ചിരിയോടെ തന്നെ.. തലയാട്ടി

ഹായ്... നടന്നു വരുന്നവൾ... അവനെ നോക്കി ചിരിച്ചു കൊണ്ട് കൈ നീട്ടി.

അവനും..

ഇരിക്ക്... പറഞ്ഞു കൊണ്ട് രുദ്രനും ഇരുന്നു..

വൈഫ് ആണോ "
ഇരിക്കുന്നതിനിടെ അഞ്ജലിയെ നോക്കി കൊണ്ട് അവൾ ചോദിക്കുമ്പോൾ... അഞ്ജലി രുദ്രനെ ഒന്ന് നോക്കി..

"യാ... അഞ്ജലി."

അവന്റെ കൈകൾ വീണ്ടും അവളുടെ തോളിൽ അമർന്നു..

"എന്തായി... പ്രിയ.. ഞാൻ ഏൽപ്പിച്ച കാര്യം 

രുദ്രൻ വീണ്ടും ഗൗരവത്തോടെ ചോദിച്ചു..

"നീ ഊഹിച്ചത് ശെരിയാണ്.. ജെറിൻ തോമസ് തന്നെയാണ് എല്ലാത്തിനും പിന്നിൽ.. പരാതി പെട്ടാൽ കുടുംബത്തോടെ ഇല്ലാതെയാക്കും എന്നാണ് ഭീക്ഷണി... പാവങ്ങളാ സർ... യാതൊരു നിവൃത്തിയും ഇല്ലാത്ത ഫാമിലി "

പ്രിയ ദേഷ്യത്തോടെ തന്നെ പറയുമ്പോൾ... അഞ്ജലിയുടെ ഉള്ള് വിറച്ചു..

അവൾ ഞെട്ടി കൊണ്ട് രുദ്രനെയും പ്രിയയെയും മാറി മാറി നോക്കി..

അവന്റെ മുഖം പക്ഷെ വലിഞ്ഞു മുറുകി ഇരിക്കുന്നു..

"ദാ.. സർ ആവിശ്യപെട്ട എവിടൻസ്.. ഒരുപാട് കഷ്ടപെട്ടു... ഇത് കിട്ടാൻ.. ജെറിൻ തോമസ് ചില്ലറകാരൻ അല്ലല്ലോ.. സാറിനോപ്പം ഞാൻ കൂടി ഉണ്ടെന്ന് അറിഞ്ഞ ചിലപ്പോൾ അവനെന്നെ ഇല്ലാതെയാക്കാനും മടിക്കില്ല.. എന്നാലും വേണ്ടില്ല...ഇനി അവൻ മറ്റൊരു ഉദ്ദേശത്തിൽ ഒരു പെണ്ണിനെ പോലും നോക്കാൻ പാടില്ല "

പ്രിയ അത് പറയുമ്പോൾ അഞ്ജലിയുടെ മുഖം കുനിഞ്ഞു പോയിരുന്നു..

ഹൃദയം നീറി അവൾക്ക് കണ്ണ് നിറഞ്ഞു..

"എങ്കിൽ ഞാൻ പോട്ടെ.. ഇത്തിരി തിരക്കുണ്ട്.. ആവിശ്യമുണ്ടെങ്കിൽ വിളിച്ച മതി.. ഞാൻ വരാം സർ.."

പ്രിയ യാത്ര പറഞ്ഞു പോയിട്ടും അഞ്ജലി മുഖം ഉയർത്തി രുദ്രനെ നോക്കിയില്ല..

അവന് മുന്നിൽ ഒരു പുൽകൊടിയോളം ചെറുതായി പോയിരുന്നു.. ആ നിമിഷം മുതൽ..

"അവിടെ ഇരുന്നോളാൻ പറഞ്ഞതല്ലേ ഞാൻ "

ആ ഇരിപ്പ് കണ്ടിട്ട് രുദ്രൻ അഞ്ജലിയോട് പറഞ്ഞു..

പോവാം... കൂടുതൽ ഒന്നും പറയാതെ.. അഞ്ജലി എഴുന്നേറ്റു കൊണ്ട് പറഞ്ഞു..

'കഴിക്കാൻ വല്ലതും വേണോ.. "
രുദ്രൻ പിറകിൽ നിന്നും ചോദിക്കുമ്പോൾ അഞ്ജലി വേണ്ടന്ന് തലയാട്ടി..

അത്ര നേരവും ഹൃദയം നിറഞ്ഞു നിന്ന സന്തോഷം.. പെട്ടന്നൊരു നിമിഷം കൊണ്ട് ഇല്ലാതായി പോയിരുന്നു അവളിൽ..

അവന്റെ നെരെ നോക്കാൻ വയ്യാത്തൊരു അവസ്ഥയിൽ... എത്രയും പെട്ടന്ന്.. വീട്ടിൽ എത്തിയാൽ മതി എന്നേ ഉണ്ടായിരുന്നുള്ളു അവൾക്ക്..

"നോക്കി നടക്ക്.. "

യാതൊന്നും ശ്രദ്ധിക്കാതെ ധൃതിയിൽ നടന്നു പോകുന്നവളെ അവൻ.. പിന്നിൽ നിന്നും കൈ പിടിച്ചു..

കരച്ചിൽ വന്നിട്ട് അഞ്‌ജലിക്ക് ഒന്നും മിണ്ടാൻ വയ്യ..

ചേട്ടായിയെ കുറിച്ച് എല്ലാം അറിയാം... പക്ഷെ രുദ്രന് മുന്നിൽ വെച്ച് കേട്ടപ്പോൾ..

കാറിൽ കയറി ഇരുന്നിട്ടും അവൾ ഒരിക്കൽ പോലും അവനെ നോക്കിയില്ല..

അപ്പോഴും ഇടയ്ക്കിടെ അവന്റെ നോട്ടം അവളിൽ പതിയുന്നുണ്ട്..

വീട്ടിൽ എത്തിയിട്ടും തല വേദന എന്ന് പറഞ്ഞു ഒടിഞ്ഞു തൂങ്ങി ഇരുന്നവളുടെ മൗനം അവനെ വല്ലാതെ അസ്വസ്ഥതപെടുത്തുന്നുണ്ട്..

അന്നുറങ്ങാൻ കിടന്നിട്ടും തലയിണയിൽ മുഖം ഒളിപ്പിച്ചു പിടിച്ചു കൊണ്ട് അവളുറങ്ങി യത് പോലെ കിടക്കുമ്പോൾ...

ഒന്ന് മിണ്ടിയെങ്കിൽ എന്ന് ഒരുപാട് ആഗ്രഹത്തോടെ മറുവശം അവനും മൗനം കൂട്ട് പിടിച്ചു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story