രൗദ്രം ❤️: ഭാഗം 39

raudram

രചന: ജിഫ്‌ന നിസാർ

പുറത്തൊരു വണ്ടി വന്ന ശബ്ദം കേട്ടു..അഞ്ജലിയും 
ശിവയും അടുക്കളയിൽ... ലക്ഷ്മിയെ ചുറ്റി പറ്റി നിൽക്കുകയാണ്..

"ആരാന്ന് നോക്കിക്കേ അഞ്ജു "

അടുപ്പിൽ ഇരുന്ന കറിയിൽ ഇളക്കി കൊണ്ട്  ലക്ഷ്മി അത് പറയുമ്പോൾ.. അഞ്ജലി ചിരിച്ചു കൊണ്ട് തിരിഞ്ഞു നടന്നു..

അവളിപ്പോ ആ വീടുമായി നന്നായി ഇണങ്ങി ചേർന്നിരുന്നു..

അവിടുള്ളവരെല്ലാം അവളിലും..

ജെറിനെ കുറിച്ച് പിന്നെ ഒരു വാക്ക് പോലും രുദ്രൻ പറഞ്ഞിട്ടില്ല എന്നത് കൊണ്ട് തന്നെ.. മനഃപൂർവം അത് അവളും മറന്ന് കളയാനുള്ള ശ്രമത്തിൽ ആയിരുന്നു..

വാതിൽ തുറന്നു ചെല്ലുമ്പോൾ... കാറിൽ നിന്നും ഡോർ തുറന്നിറങ്ങി വന്നിരുന്ന റീത്തയിൽ അവളുടെ മിഴികൾ തങ്ങി..

അമ്മാ... അൽപ്പം ഉറക്കെ തന്നെ വിളിച്ചു കൊണ്ട് ഓടി ഇറങ്ങി ചെല്ലുന്നവൾക്ക് നേരെ റീത്തയും കൈ വിടർത്തി പിടിച്ചു കൊണ്ട് നോക്കി...

അഞ്ജലി അവരെ കെട്ടിപിടിച്ചു..

രണ്ടു പേരുടെയും.. കണ്ണുകൾ നിറഞ്ഞു പോയിരുന്നു..

വീണ്ടും ഡോർ അടയുന്ന ശബ്ദം കേട്ടിട്ടാണ് അഞ്ജലി തിരിഞ്ഞു നോക്കിയത്..

ജോസ് അങ്കിൾ ചിരിച്ചു കൊണ്ടവളെ നോക്കി..

അഞ്ജലി കണ്ണ് തുടച്ചു കൊണ്ട് റീത്തയിൽ നിന്നും മാറി ജോസിന്റെ നേരെ നടന്നു ചെന്നു..

അയാളും അവളെ ഒന്ന് ചേർത്ത് പിടിച്ചു..

സുഖന്നോ ഡി "

അയാൾ ചോദിക്കുമ്പോൾ.. അഞ്ജലി ചിരിച്ചു കൊണ്ട് അതേ എന്ന് തലയാട്ടി..

റീത്തയും മകളിലെ പുതിയ ഭാവങ്ങൾ കാണുകയാണ്..

അവിടെ തന്നെ നിർത്താതെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വാ മോളെ "

ഇത്തിരി നേരമായിട്ടും വന്നത് ആരെന്ന് നോക്കാൻ പോയവളെ കാണാഞ് വന്നു നോക്കിയതതാണ് ലക്ഷ്മി..

വന്നത് ആരെന്ന് അറിയില്ല എങ്കിലും... അതവൾക്ക് പ്രിയപ്പെട്ട ആരോ ആണെന്ന് അവർക്കും ഉറപ്പായിരുന്നു..

"വാ..."

അഞ്ജലി ചിരിച്ചു കൊണ്ട് രണ്ടു പേരെയും അകത്തേക്ക് വിളിച്ചു..

അവൾക്കൊപ്പം റീത്തയും ജോസും അകത്തേക്ക് നടന്നു..

ഒട്ടൊരു പേടിയോടെയാണ് ഇരുവരും വന്നതെങ്കിൽ... ഹൃദ്യമായ സ്വീകരണം അവരൊട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നാ മുഖങ്ങളിലെ അമ്പരപ്പ് വിളിച്ചു പറയുന്നുണ്ട്...

യാതൊരു ഇഷ്ടകേടും അവരുടെ നേരിയ ചലനങ്ങളിൽ പോലും ഉണ്ടായിരുന്നില്ല..

മുത്തശ്ശി പോലും... പരിഭവം കാണിക്കാതെ അവർക്ക് അരികിൽ വന്നിരുന്നു സംസാരിച്ചു..

മകളുടെ ഭാവിയെ കുറിച്ചുള്ള ആശങ്ക അവരിൽ നിന്നും പാടെ മാറി പോയിരുന്നു..

അവൾ ഇവിടെ അഡ്ജസ്റ്റ് ചെയ്യുകയാണ് എന്ന് തോന്നിയാൽ തിരികെ ഒപ്പം കൂട്ടാം എന്ന് കരുതിയും കൂടി വന്നതാണ്..

പക്ഷെ... ഇവർ ഇവളെ അംഗീകരിക്കുന്നു എന്നത് അഞ്ജലിയുടെ സന്തോഷത്തിൽ നിന്നും ചിരിയിൽ നിന്നും തന്നെ അറിയാൻ കഴിഞ്ഞു..

"അഞ്ജു... അമ്മയെ വിളിച്ചോണ്ട് പോയി.. മുറിയൊക്കെ കാണിച്ചു കൊടുക്ക്... രുദ്രനെയും വിളിച്ചിട്ട് ഇങ്ങോട്ട് വരാൻ പറ..."

ലക്ഷ്മി പറയുമ്പോൾ... റീത്ത അഞ്ജലിയെ നോക്കി...

"ഞങ്ങൾക്ക് പോവണം.."

ജോസ് അത് പറയുമ്പോൾ.. റീത്തയും തല കുലുക്കി..

"ആയിക്കോട്ടെ.. പോവാലോ.. പക്ഷെ ഇന്നിനി ഇവിടെ നിന്നും ഭക്ഷണം കഴിക്കാതെ പോവാം എന്ന് രണ്ടാളും വെറുതെ കരുതണ്ട.. നടക്കില്ല.. അത്ര തന്നെ.. ആദ്യം ആയിട്ട് മോളെ വീട്ടിൽ വന്നിട്ട് അങ്ങനങ്ങു പോയാലോ "

ലക്ഷ്മി ചിരിച്ചു കൊണ്ട് പറയുമ്പോൾ... അവരുടെ അരികിൽ നിന്നിരുന്ന അഞ്ജലി ആ തോളിൽ മുഖം ചേർത്ത് കൊണ്ടാവരെ ഒന്ന് ഇറുക്കി..

"എന്നെ ഇറുക്കി പൊട്ടിക്കാതെ അമ്മയെ വിളിച്ചു അകത്തു പോ പെണ്ണെ "

ലക്ഷ്മി ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ.. തൊട്ട് കൊണ്ട് പറഞ്ഞു...

ജോസ് അങ്കിൾ പിന്നെയും മുത്തശ്ശിയോട് വിശേഷം പറയുന്ന തിരക്കിലേക്ക് നീങ്ങിയപ്പോൾ അഞ്ജലി റീത്തയെയും വിളിച്ചു കൊണ്ട് അകത്തേക്ക് നടന്നു..

                       ❣️❣️❣️

"അമ്മയും ജോസ് അങ്കിളും വന്നിട്ടുണ്ട് "
ഫോണിൽ രുദ്രനോട് പറഞ്ഞു നിൽക്കുന്ന അഞ്ജലിയെ നോക്കി റീത്ത ബെഡിൽ ഇരുന്നു..

അവളുടെ ചുണ്ടിൽ... അവനോട് സംസാരിക്കുമ്പോൾ... ഭംഗിയുള്ള ഒരു ചിരിയുണ്ട്..

"വരും എന്ന് പറഞ്ഞിട്ടുണ്ട് "

ഫോൺ ഓഫ്‌ ചെയ്തു കൊണ്ടവൾ റീത്തയെ നോക്കി പറഞ്ഞു..

"അമ്മയെന്താ ഇങ്ങനെ നോക്കുന്നെ.."

റീത്തയുടെ അരികിൽ പോയിരുന്നു കൊണ്ട് അഞ്ജലി ചോദിച്ചു..

"നാലഞ്ചു ദിവസം ആയില്ലേ.. നിന്നെ കണ്ടിട്ട്.. ആദ്യം ആയിട്ടല്ലേ അഞ്ജു.. അമ്മ നിന്നേ പിരിഞ്ഞു നിൽക്കുന്നത്.. ഇപ്പൊ കണ്ടിട്ടിട്ട് മതിയാവുന്നില്ല "

തോളിൽ ചാഞ്ഞു കിടന്ന അവളുടെ മുഖം തലോടി റീത്ത പറഞ്ഞു..
മിസ് യൂ അമ്മാ അഞ്ജലി തല ഉയർത്തി നോക്കി കൊണ്ട് പറഞ്ഞു..

എന്നിട്ടാണോ ഡി എന്നെ അവിടെ ഇട്ടേച്ചു യാതൊരു മനസാക്ഷി കുത്തും ഇല്ലാതെ നീ ഇറങ്ങി പോന്നത്...
റീത്ത കണ്ണുരുട്ടി..
"വേറെ വഴി ഇല്ലായിരുന്നു അമ്മാ.. അവരെന്നെ "

സങ്കടത്തോടെ അഞ്ജലി റീത്തയെ നോക്കി..

"അന്ന് ജസ്റ്റിൻ വന്നില്ലായിരുന്നു എങ്കിലും.. അമ്മ നിന്നേ രക്ഷപെടുത്തുമായിരുന്നു അഞ്ജു "

റീത്ത പറയുമ്പോൾ അഞ്ജലി ഞെട്ടി കൊണ്ട് മുഖം ഉയർത്തി..

"എനിക്കറിയാം... അവനുള്ളത് കയ്യോടെ കൊടുത്തിട്ടും ഉണ്ട്.. ഞാനും നിന്റെ ചെക്കനും "

റീത്ത പറയുമ്പോൾ.. അഞ്ജലിയുടെ കണ്ണുകൾ മിഴിഞ്ഞു..

രുദ്രേട്ടൻ... വന്നിരുന്നോ "

അഞ്ജലി ചോദിക്കുബോൾ റീത്ത ചിരിച്ചു കൊണ്ട് തലയാട്ടി..

വരിക മാത്രം അല്ലെന്റെ അഞ്ജു.. അവരോട് നല്ല ഡയലോഗും പറഞ്ഞിട്ട് നിന്നെ കയറി പിടിച്ചവനെ അവരുടെ മുന്നിലിട്ട് തന്നെ തല്ലി അവരുടെ പത്തി ഒടിച്ചാണ് നിന്റെ രുദ്രേട്ടൻ തിരിച്ചു പോന്നത് "

റീത്ത പറയുമ്പോൾ അഞ്ജലി ആവേശത്തിൽ തല കുലുക്കി..

"അമ്മ... എങ്ങനെ ചാടി.. അപ്പനും ചേട്ടനും തിരികെ കയറ്റുവോ.. ഇനി തിരിച്ചു ചെല്ലുമ്പോൾ "

അഞ്ജലി ആശങ്കയോടെ ചോദിക്കുബോൾ റീത്ത അവളെ നോക്കി ഒന്ന് ചിരിച്ചു..

"അതിനാര് ആ പിശാചുക്കളുടെ അടുത്തേക്ക് പോകുന്നു.. ഞാനും നിന്നേ പോലെ അവിടുന്ന് ചാടി അഞ്ജു... ഇപ്പൊ വീട്ടിലാണ് "

കണ്ണിറുക്കി കൊണ്ട് അവരത് പറയുമ്പോൾ അഞ്ജലിയുടെ മുഖം തെളിഞ്ഞു.

ആരോടും പറഞ്ഞില്ല എങ്കിലും... അമ്മയുടെ കാര്യത്തിൽ നല്ല പേടി ഉണ്ടായിരുന്നു..റീത്ത അവർക്ക് ഇടയിൽ നിൽക്കുമ്പോൾ..

ഇനി ഇപ്പൊ അത് വേണ്ടല്ലോ..

"ഞാൻ കാരണം ആണോ അമ്മാ.. അമ്മയ്ക്ക് ബുദ്ധിമുട്ട് ഉണ്ടോ അവിടെ "

അഞ്ജലിയുടെ മുഖം വാടി..

"അതേലോ... എന്റെ മോള് കാരണം എനിക്ക് എന്റെ ഭർത്താവിന്റെയും മോന്റെയും ദുഷ്ട മനസ്സ് കാണാൻ ആയി... അവരുടെ ദുഷിച്ച പ്രവർത്തനങ്ങൾ അറിയാനായി... അതൊരു ബുദ്ധിമുട്ട് ആണോ ഡി..."

റീത്ത അവളുടെ മുക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറയുബോൾ അഞ്ജലി അവരെ കെട്ടിപിടിച്ചു..

"ഞാൻ ഉണ്ടാവും അമ്മാ.. ഒരു മാസം കൂടിയൊക്ക ക്ലാസ് ഉണ്ടാവൂ.. പിന്നെ കുറച്ചു പ്രാക്ടീസ്.. അത് കഴിഞ്ഞ ഞാൻ പിന്നെ ആരാ "
അഞ്ജലി വല്ല്യ ഗമയിൽ ചോദിച്ചു..

ആരാ... റീത്തയും തിരിച്ചു ചോദിച്ചു..

"ഡോക്ടർ അഞ്ജലി... പിന്നെ അമ്മയ്ക്ക് യാതൊരു കുറവും വരില്ല.. ഞാൻ നോക്കിക്കോളാം "

അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു..

"എനിക്ക് അല്ലേലും യാതൊരു കുറവും വരികേല പെണ്ണെ,. എനിക്കെ... എന്റെ അപ്പച്ചൻ തന്ന ഇച്ചിരി ഭൂമി ഉണ്ട്.. അതിനകത്തു കൃഷി ചെയ്തിട്ടായാലും റീത്ത ജീവിക്കും.. യാതൊരു കുറവും ഇല്ലാതെ മനഃസമാദാനത്തോടെ തന്നെ.. കേട്ടോ.. നീ ഇവിടെ നിന്റെ കെട്ടിയോനേം നോക്കി സന്തോഷമായി ജീവിക്കുന്നു എന്ന് കേട്ട മാത്രം മതി അമ്മയ്ക്ക് "

റീത്ത അവളെ തലോടി കൊണ്ട് പറഞ്ഞു..

എപ്പോ എത്തി.... വാതിൽ തുറന്നു ചോദ്യത്തോടെ രുദ്രൻ കയറി വരുമ്പോൾ അഞ്ജലി എഴുന്നേറ്റു..

റീത്തയും ചിരിച്ചു കൊണ്ട് അവനെ നോക്കി..

"ഒരു അരമണിക്കൂർ ആയി കാണും മോനെ "

അവൻ ചിരിച്ചു കൊണ്ട് തലയാട്ടി...

ജോസ് അങ്കിളും ഉണ്ട്...
റീത്ത പറഞ്ഞു..

"ഞാൻ കണ്ടു..."

അപ്പോഴെല്ലാം അഞ്ജലിയുടെ കണ്ണുകൾ പ്രണയത്തോടെ അവനെ നോക്കുന്നുണ്ട്..

ഇറങ്ങി പോവേണ്ടവളാണ് എന്നോർമ പെടുത്തൽ മിനിറ്റിന് നടക്കാറുണ്ട് എങ്കിലും... തനിക്കു വേദനിക്കുമ്പോൾ...അവന് നോവുന്നുണ്ടോ..അല്ലെങ്കിൽ പിന്നെ... തന്നെ വേദനിപ്പിച്ചവരെ തേടി പിടിച്ചു പോകുന്നത് എന്തിനാ.... അതിന്റെ പേര് പ്രണയം എന്ന് വായിക്കാൻ ആയിരുന്നു അഞ്‌ജലിക്ക് ഇഷ്ടം...

"എങ്കിൽ നിങ്ങൾ സംസാരിക്ക്.. ഞാൻ അങ്കിളിന്റെ അരികിൽ കാണും.. മൂപ്പര് അവിടെ പോസ്റ്റ്‌ ആയി ഇരിക്കുന്നുണ്ട് "

അഞ്ജലി കണ്ണെടുക്കാതെ നോക്കുന്നത് കണ്ടപ്പോൾ രുദ്രൻ പെട്ടന്ന് തന്നെ അവിടെ നിന്നും ഇറങ്ങി..

അവൾക്ക് ചിരി വന്നു... അവന്റെ പരവേശം കണ്ടപ്പോൾ..

"അവന്.. നിന്നോട് ദേഷ്യം ഉണ്ടോ അഞ്ജു "

രുദ്രൻ ഇറങ്ങി പോയതും നോക്കി നിൽക്കുന്ന അഞ്ജലിയോട് റീത്ത ചോദിച്ചു..

ഇല്ലെന്ന് അവൾ തലയാട്ടി കാണിച്ചു..

"സ്നേഹവും ഇല്ല... അല്ലേടി "

വീണ്ടും റീത്ത ചോദിക്കുമ്പോൾ അഞ്ജലി ഒന്നും മിണ്ടാതെ അവരുടെ അരികിൽ ഇരുന്നു..

"മോള് അവനോട് പരിഭവം ഒന്നും കാണിക്കരുത്.. നമ്മുടെ കുടുംബം കാരണം സ്വന്തം കുടുംബത്തിന്റെ സന്തോഷം നഷ്ടപെട്ടവനാണ്... എല്ലാം അറിഞ്ഞിട്ടും... നിന്നെ അവനോട് ചേർത്ത് വെച്ചത്.. അതിനി എന്തിന്റെ പേരിൽ ആയിരുന്നാലും.. അതവന്റെ വലിയ മനസ്സാണ്.. അതികം പേർക്കും ഇല്ലാത്ത ആ മനസിനെ നീ കാരണം ഒരിക്കലും വേദനിക്കേണ്ടി വരരുത്.."റീത്ത പറയുമ്പോൾ അഞ്ജലി തല കുലുക്കി..

"എനിക്കറിയാം അമ്മാ.. ഇപ്പൊ രുദ്രേട്ടൻ എന്നെ മാറ്റി നിർത്തിയാലും ഒരിക്കൽ... ഒരിക്കൽ എന്റെ സ്നേഹം അറിയും.. ഞാൻ സ്നേഹിക്കുന്നതിനേക്കാൾ എന്നെ സ്നേഹിക്കും... എനിക്കുറപ്പുണ്ട് "

അഞ്ജലി ചിരിച്ചു കൊണ്ട് പറയുമ്പോൾ റീത്ത അവളെ പൊതിഞ് പിടിച്ചിട്ട് നെറുകയിൽ ചുണ്ട് ചേർത്തു..

പിന്നെയും ഇത്തിരി നേരം കൂടി അവിടെ വിശേഷം പറഞ്ഞിരുന്നു.. തിരികെ അവർ ഇറങ്ങി ചെല്ലുമ്പോൾ ലക്ഷ്മിയും ശിവയും അടുക്കളയിൽ യുദ്ധത്തിലാണ്..

എത്രയൊക്കെ വേണ്ടന്ന് പറഞ്ഞിട്ടും റീത്തയും അവർക്കിടയിൽ നുഴഞ്ഞു കയറി ഓരോ ജോലിയൊക്കെ ചെയ്യുന്നത് നോക്കി അഞ്ജലി ചുവരിൽ ചാരി നിന്നു..

അഞ്ജു ഇതൊക്കെ ഒന്ന് കട്ട് ചെയ്തെ നോക്കി നിൽക്കാതെ... "

പക്ഷെ ആ നിൽപ്പ് കണ്ടിട്ട് റീത്ത അവൾക്കൊരു ജോലി കൊടുത്തു..

"ശിവേടെ കയ്യിലേക്ക് കൊടുത്തേക്ക് റീത്ത.. അഞ്ചു പഠിച്ചു വരുന്നേ ഒള്ളു "

ഏതോ ജോലിക്ക് ഇടയിൽ ലക്ഷ്മി അത് പറയുമ്പോൾ അഞ്ജലി പുച്ഛത്തോടെ റീത്തയെ നോക്കി...

"ദേ ലക്ഷ്മി... ഇവളെ ഇത്രേം പൊക്കി കൊണ്ട് നടക്കേണ്ട... നല്ല ഒന്നാന്തരം മടിച്ചിയാണ്.."

റീത്ത വാണിങ് പോലെ പറഞ്ഞിട്ടും ലക്ഷ്മി ചിരിച്ചു കൊണ്ട് അഞ്ജലിയെ നോക്കി..

"അതൊന്നും അല്ല... എന്റെ മോള് മിടുക്കിയാണ്.. എല്ലാം പഠിച്ചെടുക്കാൻ ശ്രമിക്കുന്നും ഉണ്ട് "

ലക്ഷ്മി പറയുമ്പോൾ അഞ്ജലി ഇപ്പൊ എങ്ങനുണ്ട് എന്ന ഭാവത്തിൽ അമ്മയെ നോക്കി..

സന്തോഷം കൊണ്ട് നിറഞ്ഞ കണ്ണുകൾ അവരിൽ നിന്നും മറച്ചു വെക്കാൻ എന്നോണം റീത്ത പെട്ടന്ന് തിരിഞ്ഞു നിന്നു..

"സ്വന്തം മോൾക്കിട്ട് പാര പണിയാൻ നടക്കുന്ന ഒരമ്മ.. ഹും "

അഞ്ജലി നിന്ന് പിറുപിറുത്തു..

നിന്റെ അല്ലേടി യൂദാസെ അമ്മാ.. അപ്പൊ അത്രേം പ്രതീക്ഷിച്ച മതി "

തൊട്ടരികിൽ വന്നു നിന്ന് ചിരിച്ചു കൊണ്ട് പതിയെ അവൾക് മാത്രം കേൾക്കാൻ കഴിയാവുന്ന അത്ര ശബ്ദം കുറച്ചു പറയുന്ന രുദ്രനെ നോക്കി അഞ്ജലി കണ്ണുരുട്ടി..

നിന്നെ കൊണ്ട് പോവാൻ വന്നതാണോ "

ആ നോട്ടം കണ്ട് പുച്ഛത്തോടെ തന്നെ അവനത് ചോദിക്കുമ്പോൾ..

അഞ്ജലി വീണ്ടും മുഖം കയറ്റി പിടിച്ചു..

"ആഹ്.. ഞാൻ വിളിച്ചു വരുത്തിയതാ.. ഇവിടിങ്ങനെ നിന്നിട്ട് എന്താ.. രുദ്രേട്ടന് ഏതായാലും എന്നേ സ്നേഹിക്കാൻ ആവില്ലല്ലോ.. അപ്പൊ പിന്നെ കടിച്ചു തൂങ്ങി നിൽക്കുന്നത് കൊണ്ട് കാര്യം ഇല്ലല്ലോ.. മ്മ്.. എന്റെ വിധി അല്ലാതെന്താ "

അഞ്ജലി അങ്ങേയറ്റം ദുഃഖം അഭിനയിച്ചു പറഞ്ഞിട്ടും രുദ്രന്റെ മുഖം നിറയെ ഒരു കള്ളചിരിയുണ്ട്..

"ഓഹോ.. അപ്പൊ നീ ഇന്ന് പോകും.. അല്ലേ യൂദാസെ "

രുദ്രനും അവൽക്കരികിൽ ചുവരിൽ ചാരി

"പോകും.. രുദ്രേട്ടന് സന്തോഷം ആവട്ടെ "

അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു..

"ശേ.. എങ്കിൽ വിളിച്ചപ്പോ പറയണ്ടേ നീ.. ഞാൻ ഒരു പേക്ക് പടക്കം വാങ്ങി വന്നേനെ "

അതേ ചിരിയോടെ അവനത് പറയുമ്പോൾ അഞ്ജലി അവന്റെ കാലിനിട്ട് ഒരു തട്ട് കൊടുത്തു.. അവൾക്ക് നല്ലത് പോലെ ദേഷ്യം വന്നിരുന്നു..

അരികിൽ ഉണ്ടായിരുന്ന പാത്രത്തിൽ കയ്യിലുള്ള കത്തി വെച്ചിട്ട് ശിവ നല്ലൊരു കൊട്ട് കൊടുത്തു..

അത് കേട്ടാണ് ഞെട്ടി കൊണ്ട് രുദ്രനും അഞ്‌ജലിയും അവരെ നോക്കിയത്..

ഇത്തിരി നേരത്തേക്ക് അവരവിടെ ഉണ്ടെന്ന് പോലും രണ്ടും മറന്നു പോയിരുന്നു..

"റെഡിയായോ അമ്മേ "

ഒന്ന് ചമ്മി പോയി എങ്കിലും ലക്ഷ്മിയെ നോക്കി രുദ്രൻ ചോദിച്ചു..

അവർ അതേ എന്ന് തലയാട്ടി കാണിച്ചു..

എങ്കിൽ എടുത്തു വെക്കാം അല്ലേ.. ജോസ് അങ്കിളിന് ഉച്ചക്ക് ശേഷം എന്തോ പ്രോഗ്രാം ഉണ്ടെന്ന് "

സ്ലാബിൾ ഉണ്ടായിരുന്ന പാത്രങ്ങൾ പൊറുക്കി എടുത്തു ഹാളിലേക്ക് നടന്നു കൊണ്ട് രുദ്രൻ പറഞ്ഞു.. പോകും വഴി... ശിവയെ ഒന്ന് നോക്കി കണ്ണുരുട്ടാനും മറന്നില്ല...

                       ❣️❣️❣️

ഒരുപാട് സന്തോഷം നിറഞ്ഞ മനസ്സോടെയാണ് റീത്തയും ജോസും പോവാനിറങ്ങിയത്..

അവർ തിരിച്ചു പോവാൻ ഇറങ്ങിയത് മുതൽ മുഖം വാടി നിൽക്കുന്ന അഞ്ജലിയെ ലക്ഷ്മിയും ശിവയും കൂടി ഓരോന്നു പറഞ്ഞു ചാർജ് ചെയ്യിക്കുന്നുണ്ട്..

"എനിക്കൊന്ന്... മോന്റെ അച്ഛന്റെ അരികിൽ..."

റീത്ത അൽപ്പം മടിയോടെ ആണേലും രുദ്രനോട് ചോദിച്ചു..

"ബുദ്ധിമുട്ട് ആണേൽ വേണ്ട കേട്ടോ "

അവനൊന്നും മിണ്ടാതെ നിൽക്കുന്നത് കണ്ടപ്പോൾ അവർ തന്നെ പറഞ്ഞു..

'അങ്ങനൊന്നും ഇല്ല.. വരൂ "

സേതുവിന്റെ അരികിലേക്ക് നടന്നു കൊണ്ട് രുദ്രൻ പറഞ്ഞു.

ലക്ഷ്മിയെ ഒന്ന് നോക്കി റീത്ത അവന്റെ പിറകിലും..

അവനൊപ്പം കൈ കൂപ്പി നിൽക്കുമ്പോൾ അവരുടെ മനസ്സ് അത്രമാത്രം വേദനിച്ചു..

സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഈ കുടുംബം... അവരുടെ നെടുംതൂൺ ആയിരുന്ന ഈ മനുഷ്യന്റെ വേർപാട് എത്രത്തോളം വേദന സഹിച്ചായിരിക്കും അതിജീവിച്ചിണ്ടാവുക..

"ഒട്ടും ചേർത്ത് വെക്കാൻ പറ്റുന്നില്ല എന്ന് തോന്നിയാൽ എന്നെ തന്നെ ഏല്പിച്ചു തരണേ മോനെ "

യാതൊരു മുഖവുരയും കൂടാതെ റീത്ത അത് പറയുമ്പോൾ.. അവന്റെ നെറ്റി ചുളിഞ്ഞു..

"അഞ്ചുനേ.. അവൾക്കേ ഇഷ്ടം ഒള്ളു എന്നെനിക്ക് അറിയാം.. രണ്ടു പേർക്കും തമ്മിൽ ഇഷ്ടമില്ലാതെ ഒരിക്കലും ഒരു ജീവിതം പൂർത്തിയാക്കാൻ കഴിയില്ല... മോന് ഒട്ടും വയ്യെന്ന് തോന്നി അവളെ വിട്ട് കളയുമ്പോൾ എന്നെ ഏല്പിച് തരണം എന്നാ ഞാൻ പറഞ്ഞത്.. സ്നേഹിക്കാൻ വേറെ ആരും ഇല്ല...ഇപ്പൊ എന്റെ മോൾക്ക് "

റീത്ത അവന് ഒന്നൂടെ ക്ലിയർ ആയിട്ട് പറഞ്ഞു കൊടുത്തു..

അവനൊന്നു ചിരിക്കുക മാത്രം ചെയ്തു...
"ഞാൻ പറഞ്ഞു തരേണ്ട ആവിശ്യമില്ല.. നിനക്കെല്ലാം അറിയാം..പക്ഷെ ഒരമ്മയുടെ ആധി ആണെന്ന് കൂട്ടിക്കോ..നന്നായി സൂക്ഷിച്ചു വേണം ഓരോ സ്റ്റെപ്പും വെക്കാൻ.. അഞ്ജു മാത്രം അല്ല.. നീയും.. അവരുടെ ദുഷ്ടമനസ്സ് എന്നേക്കാൾ മുന്നേ അറിഞ്ഞതും അനുഭവിച്ചതും നീ ആണ്.. സൂക്ഷിക്കണം.. ഒരുപാട് സൂക്ഷിക്കണം "

അവന്റെ കയ്യിൽ പിടിച്ചു കൊണ്ട് റീത്ത പറയുമ്പോൾ അവരുടെ കൈകൾ അവൻ പൊതിഞ്ഞു പിടിച്ചു..

എന്നിട്ട് തിരിഞ്ഞു നടന്നു..

ഒരിക്കൽ കൂടി അവരോട് യാത്ര പറഞ്ഞു റീത്ത പോയി കാറിന്റെ ഡോർ തുറന്നു..

"നീ പോവുന്നില്ലേ "

വീണ്ടും കരയാൻ വിങ്ങി നിൽക്കുന്ന അഞ്ജലിയുടെ അരികിൽ വന്നു നിന്നിട്ട് ചോദിക്കുമ്പോൾ.. അവളൊന്നും മിണ്ടിയില്ല..

വെറുതെ മനുഷ്യനെ കൊതിപ്പിച്ചു "

ജോസ് കൈ വീശി കൊണ്ട് കാർ മുന്നോട്ട് എടുക്കുമ്പോൾ രുദ്രൻ വീണ്ടും അവളെ നോക്കി പറഞ്ഞു..

കണ്ണ് നിറഞ്ഞു കൊണ്ട് തന്നെ അഞ്ജലി അവനെ നോക്കി പേടിപ്പിച്ചിട്ട് അകത്തേക്ക് നടന്നു..

"ഞങ്ങൾ എടുത്തു വെച്ചോളാം.. നീ പോയെന്നു റസ്റ്റ്‌ എടുത്തോ അഞ്ജുസെ "
ഹാളിലെ ടേബിളിൽ നിന്നും പാത്രങ്ങൾ പൊറുക്കി എടുത്തു നടക്കുന്നവളോട് ശിവ വിളിച്ചു പറഞ്ഞത് അവളുടെ വാടിയ മുഖം കണ്ടിട്ട് തന്നെ ആയിരുന്നു...

ഉള്ള് കൊണ്ട് അപ്പോൾ അഞ്‌ജലിയും അത് ആഗ്രഹിക്കുന്നുണ്ടായിരുന്നു..

കാരണമില്ലാത്ത ഒരു സങ്കടം.. ഒന്നുറക്കെ കരഞ്ഞാൽ മാത്രം ആശ്വാസം കിട്ടുന്നൊരു വിങ്ങൽ.. അവളെ പൊതിഞ്ഞു നിന്നിരുന്നു അപ്പോഴും........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story