രൗദ്രം ❤️: ഭാഗം 47

raudram

രചന: ജിഫ്‌ന നിസാർ

തീർന്നില്ലേ? "

ചെയ്യുന്ന ജോലി ഒതുക്കി കഴിഞ്ഞും അവിടെ തന്നെ ചുറ്റി തിരിഞ്ഞു നടക്കുന്ന അഞ്ജലിയെ നോക്കി രുദ്രൻ ചോദിച്ചു.

അവൾ തിരിഞ്ഞു നോക്കാതെ ഒന്ന് തലയാട്ടി.

"നിനക്കെന്താണ് യൂദാസേ, ഒരു കള്ളലക്ഷണം "

ഇരിക്കുന്നിടത്തു നിന്നും ഇറങ്ങി കൊണ്ട് അവൻ ചോദിക്കുമ്പോൾ അഞ്ജലി തിരിഞ്ഞു നിന്നു.

തൊട്ട് മുന്നിലാണ് രുദ്രൻ നിൽക്കുന്നത്.

"ഇനിയും എന്തെങ്കിലും ചെയ്യാനുണ്ടോ ഇവിടെ?"

അവൻ വീണ്ടും ചോദിച്ചു.

ഇല്ലെന്ന് മുഖം ഉയർത്തി നോക്കാതെ തന്നെ അഞ്ജലി മൂളി.
"എങ്കിൽ വാ. കിടക്കണ്ടേ?"

രുദ്രൻ പറയുമ്പോൾ അഞ്ജലി അവനെ നോക്കി.

"രുദ്രേട്ടൻ.. കിടന്നോ. ഞാൻ വന്നോളാം "

അഞ്ജലി പറയുമ്പോൾ അവൻ ചുണ്ട് കൂട്ടി പിടിച്ചു ചിരിച്ചു കൊണ്ട് അവളെ നോക്കി.
"അതെന്തു വർത്താനമാണ് യൂദാസേ... നമ്മൾ ഒരുമിച്ച് ഒരു സ്ഥലത്തല്ലേ കിടക്കുന്നത്? പിന്നെന്താ "

ഇപ്രാവശ്യം അവനൊരു കള്ളലക്ഷണമില്ലേ എന്നവൾക്ക് തോന്നി, ആ ചോദ്യം കേട്ടപ്പോൾ.

അവളൊന്നും മിണ്ടാതെ ധൃതിയിൽ തിരിഞ്ഞു നടന്നു.

ചിരിച്ചു കൊണ്ട്, അടുക്കളയിലെ ലൈറ്റ് ഓഫ് ചെയ്തു വാതിൽ എല്ലാം അടിച്ചിട്ടുണ്ടോ എന്ന് ഒന്നുകൂടി നോക്കിയിട്ട്.. ഒരു മൂളി പാട്ടോടെ അവൻ മുറിയിലേക്ക് ചെന്നു.

അഞ്ജലി പതിവിലേറെ സമയമെടുത്തു കുളിച്ചു വന്നിട്ടും, ലൈറ്റ് ഓഫ് ചെയ്യാതെ കിടക്കയിലിരുന്ന രുദ്രന് നേരെ നോക്കുമ്പോൾ.. അവളെ വീണ്ടും വെപ്രാളം പൊതിഞ്ഞു.

അവൻ പക്ഷേ അവളെ ശ്രദ്ധിക്കുന്നില്ല.

ഫോണിൽ തന്നെയാണ് ശ്രദ്ധ മുഴുവനും.

ലൈറ്റ്..ഓഫ് ചെയ്യട്ടെ? "

കിടക്കും മുന്നേ അഞ്ജലി ചോദിച്ചു.

"വേണോ?"

തിരിച്ചു ചോദിക്കുന്നവന് വീണ്ടും കുറുമ്പ് തന്നെ.

"നിനക്കെന്താ, യൂദാസേ. വിക്കുണ്ടോ?"

അഞ്ജലിയുടെ സ്വരത്തിലെ പതർച്ച അറിഞ്ഞിട്ടാണ് രുദ്രൻ ചോദിച്ചത്.

രുദ്രൻ ഫോൺ ഓഫ് ചെയ്തു ടേബിളിൽ വെച്ച് കൊണ്ട് അവളെ നോക്കി.

"അത്... പേടിച്ചിട്ടാ "

അവൾ മെല്ലെ പറഞ്ഞു.

"എന്തിനാ പേടി..? അത് പറ "
രുദ്രൻ വീണ്ടും ചോദിച്ചു.

"അത് പിന്നെ.. അമ്മയൊന്നും ഇല്ലല്ലോ.?നമ്മൾ ഒറ്റക്കല്ലേ?"

അഞ്ജലി തിരിഞ്ഞു നിന്ന് കൊണ്ടാണ് പറഞ്ഞത്.
അവന്റെ നോട്ടം നേരിടാൻ വയ്യ.

അൽപ്പം കഴിഞ്ഞും അവന്റെ ശബ്ദമൊന്നും കേൾക്കാൻ കഴിയാഞ്ഞു അവൾ തിരിഞ്ഞു നോക്കും മുന്നേ, പിന്നിൽ നിന്നുവന്റെ കൈകൾ തന്റെ വയറിലൂടെ ചുറ്റി പിടിക്കുമ്പോൾ അഞ്ജലി ശ്വാസമെടുക്കാൻ പോലും മറന്നു.

"നിന്റേതെന്ന്, നീ തന്നെ അവകാശം പറയുന്ന ഞാനൊരുത്തൻ ഇത്ര തൊട്ടരികിൽ ഉണ്ടായിട്ടും.. പിന്നെയും നിനക്കീ ഭയം വേണോ യൂദാസേ "
കാതിൽ അവന്റെ കൊതിപ്പിക്കുന്ന സ്വരം.

തീ പോലെ പൊള്ളുന്ന ചൂടും... ഹൃദയത്തിലാകെ പൊതിയുന്ന തണുപ്പും അവക്കൊരേ സമയം അനുഭവപെട്ടു.

"പറ... ഇനിയും ഭയമുണ്ടോ?"
ചോദ്യത്തിനൊപ്പം കൈകളും മുറുകി.

അപ്പോഴും അവൾക്കൊന്നും പറയാനായില്ല.
വിറക്കുന്ന കൈകൾ രുദ്രൻ ചുറ്റി പിടിച്ച കൈകളിൽ മുറുകി.

അവൻ അവളെ തനിക് നേരെ തിരിച്ചു നിർത്തി.

കുനിഞ്ഞു നിൽക്കുന്ന അഞ്ജലിയുടെ മുഖം ഒരു കൈ കൊണ്ടവൻ ഉയർത്തി.

"നിനക്കറിയണ്ടേ യൂദാസേ, ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടോ എന്ന്?നീ എന്താ ഇന്നത് ചോദിക്കാഞ്ഞേ.? അല്ലെങ്കിൽ ദിവസവും ചോദിക്കുന്നതാണല്ലോ?

പതിയെ... അവനത് ചോദിക്കുമ്പോൾ  അവളെ അവനിലേക്ക് ചേർത്ത് പിടിച്ചിരുന്ന ആ കൈകൾക്ക് വീണ്ടും കരുത്തു കൂടി.

അഞ്ജലി അവനിൽ വിരിയുന്ന പുതിയ ഭാവങ്ങളിലേക്ക് പിടച്ചിലോടെ നോക്കി.

പ്രണയം മാത്രമാണ് ആ മുഖം നിറഞ്ഞു നിൽക്കുന്നത്.
സ്നേഹമാണ് ആ വാക്കുകൾ പൊതിഞ്ഞു പിടിച്ചിട്ടുള്ളത്.

"എന്റെ പ്രണയം, നിന്നോട് പറയുന്നതിനേക്കാൾ എനിക്കിഷ്ടം അത് പ്രകടിപ്പിച്ചു തരാനാണ്."

വീണ്ടും അവന്റെ കാറ്റ് പിടിച്ച സ്വരം കാതിനരികിൽ.

"അത് പക്ഷേ നിന്നെ പോലെ ചാടി കയറി കിസ്സടിച്ചു കൊണ്ടല്ല. ഞാനെന്റെ പ്രണയം നിന്നിലേക്ക് പകരുമ്പോൾ.. ഓരോ സെക്കന്റും നീയും ഞാനും അത് എൻജോയ് ചെയ്യണം. അതല്ലേ യൂദാസേ പ്രണയം?അപ്പഴല്ലേ അത് ഹൃദ്യമാവുന്നത്.?മ്മ്"

അവന്റെ വിരൽ അഞ്ജലിയുടെ മുഖമാകെ ഓടി നടന്നു.

അവളെറിയാതെ തന്നെ തലയാട്ടി.

അത് കണ്ടപ്പോൾ അവന്റെ മുഖത്തും ഏറെ ഭംഗിയുള്ള ഒരു ചിരിയുണ്ടായിരുന്നു.

"എന്തിനാ ജസ്റ്റിന് മുന്നിൽ പേടിച്ചു നിന്നത്. ഈ ലോകത്ത് ജീവനോടെ ഞാൻ ഉണ്ടെങ്കിൽ നിന്നെ വിട്ട് കളയില്ലെന്ന് നിനക്കൊരിക്കൽ പോലും തോന്നിയില്ലേ "

അത്രമേൽ ആർദ്രമായി കൊണ്ടാണ് അവന്റെ ചോദ്യം.

തലയാട്ടാൻ കൂടി കഴിയാത്ത വിധം അഞ്ജലി ആ നോട്ടത്തിൽ തളർന്നു പോകുന്നുണ്ട്.

അവനിലേക്ക് കൂടുതൽ ചേരാനും.. ആ കൈ വിട്ട് ഓടി കളയാനും ഒരു പോലെ തോന്നുന്നു.

'പറ.. യൂദാസേ. തോന്നിയില്ലേ?"

കൊല്ലുന്നൊരു ചിരിയോടെ വീണ്ടും അതേ ചോദ്യം.

"ഞാൻ.. എനിക്കറിയില്ല.രുദ്രേട്ടൻ പോയത് മുതൽ എനിക്കൊരു നെഗറ്റീവ് ഫീൽ ചെയ്തിരുന്നു. അതിനിടയിൽ അമ്മ വിളിച്ചു. അത് കൊണ്ടാണ് കാർ വന്നു നിന്ന ശബ്ദം കേൾക്കാഞ്ഞത് എന്നും കരുതി ഓടി ഇറങ്ങി ചെല്ലുമ്പോൾ..."

അഞ്ജലി വീണ്ടും വിളിച്ചു.

രുദ്രൻ അവളെ ഒന്നൂടെ അമർത്തി പിടിച്ചു.

"ചേട്ടായി കൂടി ചേർന്ന് പറഞ്ഞു വിട്ടതാ അല്ലെ..ജസ്റ്റിനെ?"

ചോദിക്കുമ്പോൾ അഞ്ജലി വീണ്ടും കണ്ണ് നിറച്ചു.

"അതൊന്നും ഓർക്കേണ്ട ഇപ്പോ നീ. അവനുള്ളത് ഒട്ടും കുറയാതെ തന്നെ ഞാൻ കൊടുത്തു തീർക്കും. ഒപ്പം എന്റെ പെണ്ണിനെ ഉപദ്രവിച്ചതിനുള്ളതും കൂടി കൂട്ടി കൊടുത്തേക്കണം ഇനി."

പറയുമ്പോൾ വാക്കുകൾക്കൊപ്പം രുദ്രന്റെ മുഖം കൂടി മാറി.

"ഒന്നും വേണ്ട. എനിക്ക് പേടിയാണ് അവരെ.. എനിക്ക്.. എനിക്ക് ജീവിക്കണം രുദ്രേട്ടാ.  എത്രയെന്നെ നിങ്ങൾ വേണ്ടന്ന് പറഞ്ഞിട്ടും നിങ്ങൾക്കൊപ്പം ഞാനൊരു ജീവിതം മോഹിച്ചു കാത്തിരിപ്പാണ്. അത്രയും.... അത്രയും ഞാൻ സ്നേഹിക്കുന്നുണ്ട് "

അവളുടെ പ്രണയം വിങ്ങുന്ന വാക്കുകൾ.
വീണ്ടും രുദ്രന് പഴയ തിളക്കത്തിലേക്ക് വന്നു.

"ഇനി എന്റെ സ്നേഹം കാണിക്കട്ടെ ഞാൻ "

അഞ്ജലി ഒന്നും പറയാതെ അവന്റെ നെഞ്ചിൽ ഒതുങ്ങി.
"പറ യൂദാസേ. നിനക്കറിയണ്ടേ. രുദ്രൻ അവന്റെ പെണ്ണിനെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന്."

കാതിൽ വീണ്ടും അവന്റെ പൊള്ളുന്ന പ്രണയം.

അഞ്ജലി അറിയാതെ തന്നെ കണ്ണുകൾ ഇറുക്കി അടച്ചു.

രുദ്രനവളുടെ കവിളിൽ കൈ ചേർത്ത് പിടിച്ചു കൊണ്ട്... അനങ്ങാതെ നിന്നു.

അൽപ്പം കഴിഞ്ഞും അവന്റെ അനക്കമൊന്നും കേൾക്കാഞ്ഞു കണ്ണ് തുറന്നു നോക്കിയ അഞ്ജലിയെ നോക്കി രുദ്രൻ ചിരിച്ചു.

"പറഞ്ഞതല്ലേ ഞാൻ.. എന്റെ പ്രണയം പേടിപ്പിക്കാൻ ഉള്ളതല്ല. ആസ്വദികാനുള്ളതാണ്."
പറഞ്ഞു തീരും മുന്നേ രുദ്രൻ അവളിലേക്ക് ചുണ്ട് ചേർത്തിരുന്നു.

അൽപ്പം പോലും ധൃതിയില്ലാതെ... വേദനിപ്പിക്കാതെ അവനാ പ്രണയം ആസ്വദിച്ചു.

അവളും....
                   ❣️❣️❣️❣️

ഇനി നീ തന്നെ എനിക്ക് പറഞ്ഞു താ യൂദാസേ, ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ടോ എന്ന് "

ഒറ്റ ചുംബനം കൊണ്ട് തളർന്നു തൂങ്ങിയവളെ കയ്യിൽ എടുത്തു കൊണ്ട് കിടക്കയിലേക്ക് നടക്കുന്നതിനിടെ രുദ്രൻ ചോദിച്ചു.

ചുവന്നു വിങ്ങിയ മുഖം അഞ്ജലി അവന്റെ നെഞ്ചിൽ ഒളിപ്പിച്ചു പിടിച്ചു.

അവളെ നോക്കുമ്പോൾ അവന്റെ ചുണ്ടിലും മനോഹരമായൊരു ചിരിയാണ്.

"ഞാൻ പ്രണയിച്ചു തുടങ്ങിയിട്ടേ ഒള്ളു. അപ്പഴേക്കും നീ തോറ്റു പോയോ ?"

ചോദിച്ചു കൊണ്ടവൻ അവൾക്ക് അരികിലേക്ക് കിടന്നു.

അഞ്ജലി നീങ്ങി വന്നവനെ കെട്ടിപിടിച്ചു.

"ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട് യൂദാസേ "
കൈകൾ കൊണ്ടവളെ ചുറ്റി പിടിച്ചു കൊണ്ട് രുദ്രൻ പറഞ്ഞു.

"എനിക്കറിയാം "
അഞ്‌ജലിയും പറഞ്ഞു.

"ഒരിക്കലും നിന്നിൽ നിന്നൊരു തിരിച്ചു പോക്ക് ഞാൻ ആഗ്രഹിക്കുന്നില്ലങ്കിലും.. നിന്റെ അപ്പനും ആങ്ങളയും എന്റെ ശത്രുക്കളാണ്. നിന്നോടുള്ള എന്റെ സ്നേഹത്തിന്റെതായ യാതൊരു പരിഗണനയും എനിക്കവരോട് കാണിക്കാനാവില്ല."

രുദ്രൻ പതിയെ പറഞ്ഞു.

അതും എനിക്കറിയാം. ആരോടും ചേർത്ത് വെച്ചിട്ടല്ല ഞാൻ നിങ്ങളെ സ്നേഹിച്ചു തുടങ്ങിയത്. ആഗ്രഹിച്ച പോലെ രുദ്രേട്ടന്റെ പാതിയായിട്ടും എത്രയോ പ്രാവശ്യം എന്നോട് പറഞ്ഞിട്ടുണ്ട് നീ ഇറങ്ങി പോവേണ്ടവളാണ് എന്ന്. "

അവളത് പറയുമ്പോൾ രുദ്രൻ ആ നെറുകയിൽ ചുണ്ട് ചേർത്ത് മിണ്ടാതെ കിടന്നു.

"അന്നൊക്കെയും വേദന തോന്നിയിട്ടുണ്ട്. പക്ഷേ അതിനേക്കാൾ എനിക്കെന്റെ പ്രണയത്തെ വിശ്വാസമുണ്ടായിരുന്നു. ഒരിക്കൽ രുദ്രേട്ടൻ അത് തിരിച്ചറിയും എന്ന് വിശ്വസിക്കാനായിരിന്നു എനിക്ക് കൂടുതലിഷ്ടം "

അഞ്ജലി പറയുന്നതിനിടെ തന്നെ അവന്റെ നെഞ്ചിൽ ചുണ്ട് ചേർക്കുന്നുണ്ട്.

"ഇനി രുദ്രേട്ടൻ പറ.. ഇപ്പോ എന്നോട് ഒരിച്ചിരി ഇഷ്ടം തോന്നുന്നില്ലേ "
താടി അവന്റെ നെഞ്ചിൽ കുത്തി അവനു നേരെ നോക്കി അഞ്ജലി ചോദിച്ചു..

"ഇല്ലല്ലോ "

രുദ്രൻ ചിരിച്ചു കൊണ്ട് പറയുമ്പോൾ അഞ്ജലി ചാടി എഴുന്നേറ്റു.

"ഇല്ലേ.. പിന്നെ എന്തിനാ നിങ്ങളെന്നെ കിസ് ചെയ്തെ.?"

അവളുടെ ചോദ്യം..

"നീ എന്നേ ചാടി കേറി കിസ്സടിച്ചപ്പോഴും എനിക്കിഷ്ടമില്ലായിരുന്നു "

അവൻ വീണ്ടും പറഞ്ഞു.

"അത് പോലാണോ ഇത്..?"
അവളുടെ ചുണ്ടുകൾ കൂർത്തു.

"അതെന്താ.. എന്റെ കിസ്സിന് വല്ല പ്രതേകതയും ഉണ്ടായിരുന്നോ യൂദാസേ "

അവന്റെ മുഖത്തൊരു കള്ള ചിരിയുണ്ട്.

മ്മ്.. അഞ്ജലി പതിയെ മൂളി കൊണ്ട് തല താഴ്ത്തി.

രുദ്രൻ അവളെ തന്നെ നോക്കി കിടന്നു.

"ഡീ യൂദാസേ. ഇങ്ങ് വാ "
അവൻ വിളിക്കുമ്പോ അഞ്ജലി തല ഉയർത്തി നോക്കി.

"ഞാൻ വരൂല."
അഞ്ജലി പിണങ്ങിയിരുന്നു.

"ഇഷ്ടമാണ്... ഇഷ്ടമാണ് എന്ന് പറഞ്ഞു നടക്കുന്നത് മാത്രമാണോ ടി പ്രണയം. അതിലേറെയും പറയാതെയറിയാനല്ലേ? "

രുദ്രൻ ചിരിച്ചു കൊണ്ട് ചോദിച്ചു.

ആണോ? "

അഞ്ജലി അവനെ നോക്കി.

"ആണ്... പറഞ്ഞു തീരും മുന്നേ രുദ്രൻ അവളെ വലിച്ചു നെഞ്ചിൽ കിടത്തിയിരുന്നു.

"എനിക്ക് നിന്നോട്... ഇച്ചിരിയല്ല ഇഷ്ടമുള്ളത്."

അവൻ അവളെ ഇറുക്കി പിടിച്ചു കൊണ്ട് പറഞ്ഞു.

അഞ്ജലി അവനെ തന്നെ കിടന്നു.

"ഇനിക്ക് നിന്നെ മുഴുവനായും വേണം യൂദാസേ. എന്റെ പാതിയായും പ്രാണനായും ഇനി നീ മാത്രം മതി.പക്ഷേ എന്റെ മനസ്സിൽ ഒരു ലക്ഷ്യമുണ്ട് "

രുദ്രൻ അവളെ നോക്കി.

"ഒരുപാട് ഇഷ്ടമെന്റെ ഉള്ളിൽ ഉണ്ടായിട്ടും,നിന്നോട് പറയാതെ..നിന്നിലേക്ക് അത് പടർന്നു പിടിക്കാതെ ഞാൻ മനഃപൂർവം മാറി നിന്നതും എന്റെ സ്നേഹമാണ് യൂദാസേ. നഷ്ടപെടാൻ വയ്യാഞ്ഞിട് തന്നെയാണ്."

ആ മുഖത്തു നിറയുന്ന സ്നേഹത്തിലേക്ക് അഞ്ജലി സ്വയം മറന്നു നോക്കി..

"ഞാൻ പറഞ്ഞു തരാതെ തന്നെ നിനക്കറിയാം നിന്റെ അപ്പനെയും ചേട്ടനെയും കുറിച്ച്. അവർക്കെന്നോടുള്ള പകയും ദേഷ്യവും കൂടുന്നതിനനുസരിച്ചു.. എന്റെ ജീവനും അപകടത്തിലാണ്."

രുദ്രൻ പറയുമ്പോൾ അഞ്ജലിയുടെ കൈകൾ അവനിൽ മുറുകി.

"പേടി കൊണ്ടല്ല. എനിക്ക് എന്റെ ലക്ഷ്യത്തിലേതാൻ, മരിക്കാൻ പോലും പേടിയില്ല. ജീവൻ പോവേണ്ടി വന്നാലും... അവരെ ഞാൻ വെറുതെ വിടുകയുമില്ല."

അവന്റെ വാക്കുകൾക്ക് മൂർച്ച കൂടി.

"ഒന്നും വരില്ല..രുദ്രേട്ടൻ ജയിക്കും. എനിക്കുറപ്പുണ്ട്."

അഞ്ജലി അവന്റെ നെഞ്ചിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.

"എനിക്ക് ജയിക്കാൻ ഇപ്പൊ ഒരു കാരണം കൂടിയുണ്ട്, യൂദാസേ "

വീണ്ടും അവന്റെ സ്വരം ആർദ്രമായി.

"നീ.. എനിക്ക് നിന്റെ കൂടെ ജീവിക്കാൻ വല്ലാതെ കൊതിയാവുന്നു.അത്രയും സ്നേഹിച്ച് നീ എന്നേ കെട്ടിയിട്ട് കളഞ്ഞില്ലേ ടി?"

രുദ്രൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ട് പറഞ്ഞു.

അഞ്ജലി പിടഞ്ഞു കൊണ്ടവനെ ഇറുക്കി പിടിച്ചു...

 " എന്നെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതലായി നീ എന്റെ സ്നേഹം അനുഭവിക്കണം."

രുദ്രന്റെ ചുണ്ടുകൾ അവളിൽ സ്നേഹമുദ്രകൾ പതിപ്പിച്ചുകൊണ്ടേയിരുന്നു... ഓരോ വാക്കുകൾക്കൊപ്പവും......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story