രൗദ്രം ❤️: ഭാഗം 49

raudram

രചന: ജിഫ്‌ന നിസാർ

അങ്ങേയറ്റം ഗൗരവമാണ് ആ മുഖം നിറയെ.

അഞ്ജലി ക്ഷമയോടെ അവനെ നോക്കി ഇരിപ്പുണ്ട് അരികിൽ തന്നെ.

മിന്നി മാറുന്ന ആ ഭാവങ്ങൾ അവൾ ചിരിയോടെ നോക്കി.

ഇടയ്ക്കിടെ വലിഞ്ഞു മുറുകുന്ന മുഖം.
കൈകൾ കൊണ്ട് നെറ്റിയിൽ ഉഴിയുന്നു..

മുഷ്‌ടി ചുരുട്ടി പിടിക്കുന്നു.

പതിയെ ആണ് അവൻ സംസാരിക്കുന്നത്.

വീട്ടിലേക്ക്തിരിച്ചു പോകും വഴിയാണ്.

അതിനിടയിൽ ഫോൺ വരുമ്പോൾ റോഡിന്റെ അരികിൽ ചേർത്ത് നിർത്തിയാണ് അവനത് എടുത്തത്.
അത് വരെയും ചിരിച്ചു കൊണ്ട് കളി പറഞ്ഞവൻ .. കുസൃതി കാണിച്ചവന് മുഖം എത്ര പെട്ടന്നാണ് മാറിയത്.

അഞ്ജലി വീണ്ടും അവന്റെ മുഖത്തേക്ക് തന്നെ നോക്കി.

"ഇവിടെ തന്നെ ഇരിക്കണം. ഞാൻ ഇപ്പൊ വരാം. എന്റെ കൂടെ ഇറങ്ങി വരരുത് "

അവളെ നോക്കി കനത്തിൽ പറഞ്ഞു കൊണ്ട് അവൻ ഡോർ തുറഞ്ഞിറങ്ങി.

തിരിച്ചൊന്നും പറയാതെ അവളും അവൻ പോകും വഴിയേ നോക്കി.

ഇത്തിരി മാറി നിന്നിട്ട് വീണ്ടും അവനാ ഫോൺ ചെയ്യുന്നത് തുടരുമ്പോൾ അഞ്‌ജലിയും അവളുടെ ഫോൺ എടുത്തു.

ശിവയുടെ മെസ്സേജ് ഉണ്ട്..

"എന്തായി ഏട്ടത്തി. ഏട്ടൻ നല്ലത് പോലെ സ്നേഹിച്ചോ "

ആ ചോദ്യം വായിക്കുമ്പോൾ തന്നെ അഞ്ജലി ചിരിച്ചു പോയി.

ശിവയെ ഒന്ന് വിളിക്കാൻ അവളൊരുങ്ങും മുൻപ് രുദ്രൻ വന്നിട്ട് ഡോർ തുറന്നു കയറി.

വലിഞ്ഞു മുറുകിയ മുഖം അൽപ്പം പോലും അയാഞ്ഞിട്ടില്ല.
"എന്തെങ്കിലും പ്രശ്നമുണ്ടോ രുദ്രേട്ടാ "

അഞ്ജലി അവളുടെ ഫോൺ തിരികെ ബാഗിൽ വെച്ചു കൊണ്ട് അവനെ നോക്കി ചോദിച്ചു.

"ഒന്നുമില്ല "
സ്വരം പോലും വല്ലാതെ മുറുകി.

പിന്നെ എന്തെങ്കിലും ചോദിക്കാൻ ആ മുഖം കണ്ടപ്പോൾ അഞ്‌ജലിക്കും തോന്നിയില്ല.

"എനിക്കൊരിടം വരെയും പോവാനുണ്ട്. വരാനും ലേറ്റ് ആവും. നിന്നെ ഞാൻ ശ്രീ ഏട്ടന്റെ വീട്ടിൽ ആക്കി തരാം. അവിടെ അവരെല്ലാം ഉണ്ടല്ലോ "

വേഗത്തിൽ വണ്ടി ഓടിക്കുന്നതിനിടെ തന്നെ രുദ്രൻ പറയുമ്പോൾ അഞ്ജലിയുടെ മുഖം വാടി.

"ഞാൻ.. എനിക്കൊറ്റക്ക് പേടിയൊന്നും ഇല്ല. ഞാൻ വീട്ടിൽ നിന്നോളാം . നാളെ നമുക്കൊരുമിച്ചു പോവാം രുദ്രേട്ടാ "

അഞ്ജലി എങ്ങനൊക്കെയോ പറഞ്ഞു.
അവൾക്കുള്ളിൽ നല്ല സങ്കടം ഉണ്ടായിരുന്നു.
അവനൊപ്പമുള്ള നല്ല നിമിഷങ്ങളെ.. അതിനി എന്തിന്റെ പേരിൽ ആയിരിന്നാലും കളയാൻ അവൾക്ക് മനസ്സ് വന്നില്ല.

രുദ്രന്റെ നോട്ടത്തിന് മുന്നിൽ അവളുടെ തല താഴ്ന്നു.
പറയുന്നത് അങ്ങോട്ട് അനുസരിച്ച മതി. ഒരു ധൈര്യശാലി. മുന്നേ ഒരു ദിവസം നിന്റെ വാക്കും കേട്ട് പോയ ഞാൻ വരാൻ അൽപ്പം കൂടി വൈകിയിരുന്നു എങ്കിൽ... പേടിച്ചു വിറച്ചു ചത്തു പോയേനെ. എന്നിട്ട് അവളാണ് ധൈര്യം പറയുന്നത്. പറയുന്നതങ്ങോട്ട് അനുസരിച്ച മതി. കൂടുതൽ ഇങ്ങോട്ട് പറയണ്ട. "

അവന്റെ കൈകൾ സ്റ്റിയറിങ്ങിൽ മുറുകി.

അഞ്‌ജലിക്ക് കരച്ചിൽ വരുന്നുണ്ട് അവന്റെ ശബ്ദം ഉയർന്നപ്പോൾ.

പക്ഷേ അവൾ മിണ്ടാതെ സീറ്റിലേക്ക് ചാരി.
എന്നാൽ അതൊന്നും ശ്രദ്ധിക്കാൻ കഴിയാവുന്ന ഒരു അവസ്ഥയിൽ അല്ലായിരുന്നു രുദ്രനും.

പരമാവധി വേഗത്തിൽ  അവൻ വണ്ടി ഓടിക്കുന്നുണ്ട്.

അര മണിക്കൂർ കൊണ്ട് അവൻ ശ്രീയുടെ വീട്ടിൽ എത്തിയിരുന്നു.

"വേഗം ഇറങ്ങി വാ.. നിന്നെ ഇവിടെ ആക്കിയിട്ട് വേണം എനിക്ക് പോവാൻ."
വല്ലാത്തൊരു ധൃതിയിൽ സീറ്റ് ബെൽറ്റ് ഊരി മാറ്റി കൊണ്ടവൻ പറയുമ്പോൾ... അഞ്ജലി കണ്ണ് നിറച്ചു കൊണ്ടവനെ നോക്കി.

തിരിഞ്ഞു നോക്കിയ രുദ്രൻ തന്നെ നോക്കി കണ്ണും നിറച്ചിരിക്കുന്നവളെ നോക്കി കണ്ണുകൾ ഇറുക്കി അടച്ചു കൊണ്ട് നെറ്റിയിൽ കൈ ചേർത്ത് പിടിച്ചു.

"ഡീ.. യൂദാസേ... സോറി.. ഞാൻ.. അപ്പോഴത്തെ ടെൻഷനിൽ പറഞ്ഞതാടി "

അവൻ അഞ്ജലിയുടെ കവിളിൽ കൈ ചേർത്ത് വെച്ചു കൊണ്ട് പറഞ്ഞു.

"എല്ലാം ഞാൻ വന്നിട്ട് പറയാം. അത്രയും അത്യാവശ്യം ആയത് കൊണ്ടല്ലേ. അല്ലേൽ നിന്നെ ഞാൻ ഇവിടെ വിട്ടിട്ട് പോകുവോ."

സ്നേഹത്തോടെ അവളുടെ നെറ്റിയിൽ അവനൊരു ഉമ്മ കൊടുത്തു.

"കൈ വയ്യാതെ... എവിടെ പോകുവാ."
അഞ്ജലി അവന്റെ നേരെ നോക്കി ചോദിച്ചു.

"അതൊക്കെ മാറി."
അവൻ കണ്ണടച്ച് കാണിച്ചു.

"ഇവിടെ ആണെന്ന് കരുതി പുറത്തൊന്നും ഇറങ്ങി നടക്കരുത്. റോഡ് സൈഡ് ആണ്
വളരെ വളരെ സൂക്ഷിക്കണം. മനസ്സിലായോ "

മുന്നറിയിപ്പ് പോലെ രുദ്രൻ പറഞ്ഞു.
അതിൽ നിന്നും തന്നെ അവൾക്ക് മനസ്സിലായി എന്തോ വലിയൊരു പ്രശ്നം അവന്റെ മുന്നിൽ ഉണ്ടെന്ന്.

"രാത്രി വന്ന വീട്ടിൽ പോകുവോ "
അഞ്ജലി ചോദിച്ചു.

"ഇങ്ങോട്ട് വരണോ "
അവൻ തിരിച്ചു ചോദിച്ചു.
അവൾ ചുണ്ട് കൂർപ്പിച്ചു.

"പെട്ടന്ന് വരില്ലേ "
അഞ്‌ജലിയും ടെൻഷനോടെ ചോദിച്ചു.
വീണ്ടും അവന്റെ ഫോൺ ബെല്ലടിച്ചു.
രുദ്രൻ അവളുടെ കവിളിൽ തട്ടി കൊണ്ട് അതെടുത്തു.
അവളോട് ഇറങ്ങാൻ കണ്ണ് കാണിച്ചു.

ഒന്നോ രണ്ടോ മിനിറ്റ് നേരം മാത്രം സംസാരിച്ചു കൊണ്ടവൻ ധൃതിയിൽ തന്നെ ഇറങ്ങി.

കല്യാണവീടിന്റെ ബഹളം ദൂരെ വരെയും കേൾക്കാം.
അലങ്കാരബൾബുകളുടെ വെളിച്ചം..

റോഡ് സൈഡിൽ നിർത്തിയിട്ട ധാരാളം വണ്ടികൾ.
രുദ്രനെ കണ്ണുകൾ ജാഗ്രതയോടെ നാല് പാടും ചിതറി തെറിക്കുന്നുണ്ട്.

താൻ ചേർത്ത് പിടിച്ച കൈകൾ വിറക്കുന്നു.
രുദ്രൻ അഞ്ജലിയെ വലിച്ചു നെഞ്ചിൽ ചേർത്ത് പിടിച്ചു.
"എന്തിനാ ഈ ടെൻഷൻ.."
അവൻ ചോദിക്കുമ്പോൾ അവൾ മുഖം ഉയർത്തി നോക്കി.

വർണ്ണ ബൾബുകളുടെ നിഴൽ വിരിച്ച അവളുടെയാ മുഖം.. അതിൽ നിറഞ്ഞു നിൽക്കുന്ന ടെൻഷൻ.

രുദ്രന് സ്നേഹം കൊണ്ട് ഹൃദയം വിങ്ങി.
തന്നെയോർത്താണ് അവളുടെ ആ ടെൻഷൻ എന്നോർക്കുമ്പോൾ അവനുള്ളിൽ വല്ലാത്തൊരു സന്തോഷം അലതല്ലി.. ആ അവസ്ഥയിലും.

"പേടിക്കണ്ട. നീ വിചാരിച്ച പോലൊന്നും ഉണ്ടാവില്ല."
അവൻ കണ്ണടച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു.
എന്നിട്ടും തെളിയാത്ത മുഖം.

"യൂദാസേ "
കാതിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞു.
അഞ്ജലി പിടഞ്ഞു കൊണ്ടവനെ നോക്കി.

വളരെ പതിയെ ആണ് നടക്കുന്നത്.

ധാരാളം ആളുകൾ കയറി പോവുന്നുണ്ട്. ഇറങ്ങി വരുന്നുണ്ട്.

"നിനക്കിനിയും രക്ഷപെട്ടു പോകാൻ ടൈം ഉണ്ട്. കാരണം എന്റെ ലൈഫ് ഇങ്ങനെ ഒക്കെ തന്നെ ആവും. ഇതിനേക്കാൾ വലിയ പ്രശ്നങ്ങൾ ഇനിയും അഭിമുഖികരിക്കേണ്ടിയും വരും. അപ്പോഴെല്ലാം സ്ട്രോങ്ങ്‌ ആയിട്ട് നിന്നു എന്നെ കൂടി ചാർജ് ചെയ്യിക്കേണ്ട ഉത്തരവാദിത്തം എന്റെ ഭാര്യക്കാണ് "

രുദ്രൻ പറയുമ്പോൾ അഞ്ജലി അവനെ ഒന്ന് നോക്കി.

"ആ കാര്യത്തിൽ നീ ഒട്ടും പോരന്റെ യൂദാസേ.എനിക്ക് വേണ്ടത് എന്നോട് കട്ടക്ക് നിക്കുന്ന ആളെയാണ്. അല്ലാതെ ഒരു കിസ്സ് കിട്ടിയ ഒടിഞ്ഞു തൂങ്ങുന്ന.. ഒരു പ്രശ്നം വന്ന പേടിച്ചു വിറക്കുന്ന നീ... എനിക്കൊട്ടും മാച്ച് അല്ലാല്ലോ "
അത് പറയുമ്പോൾ അവന്റെ സ്വരത്തിൽ കുസൃതിയാണ്.

"ഞാൻ സ്ട്രോങ്ങ്‌ ആണ് "
അഞ്ജലി പിടഞ്ഞു മാറി കൊണ്ട് അവനെ നോക്കി പറഞ്ഞു.
"ആണോ.. പക്ഷേ എനിക്കങ്ങനെ തോന്നിയില്ല. നീ സ്ട്രോങ്ങ്‌ ആണ്.. എന്നെ ചാടി കേറി കിസ്സ് ചെയ്യാൻ മാത്രം "

കള്ള ചിരിയോടെ രുദ്രൻ പറയുമ്പോൾ അഞ്ജലിയുടെ കണ്ണുകൾ കൂർത്തു.

"വാ.. ബാക്കി സ്ട്രോങ്ങ്‌ ഞാൻ തിരിച്ചു വന്നിട്ട് തെളിയിക്കാം .. ഇപ്പൊ ടൈം ഇല്ല."
രുദ്രൻ അവളെ പിടിച്ചു നടത്തി കൊണ്ട് പറഞ്ഞു.

"ഞാൻ ശ്രീയെ കണ്ടിട്ട് പോകും. നീ പറഞ്ഞ മതി. അമ്മയോടും മുത്തശ്ശിയോടും. അത്യാവശ്യം എന്ന് മാത്രം പറഞ്ഞ മതി. അല്ലെങ്കിൽ അവര് ടെൻഷൻ ആവും. നിന്നെ പോലെ അവരും ഈ കാര്യത്തിൽ ഭയങ്കര സ്ട്രോങ്ങ്‌ ആണ്."

നടത്തതിന്റെ വേഗത കൂട്ടി രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

ഫോണെടുത്തു  ശ്രീയെ വിളിച്ചു കൊണ്ടാണ് രുദ്രൻ ഗെറ്റ് കടന്ന് അകത്തേക്ക് നടന്നത്.

അറിയാവുന്നവരെല്ലാം രുദ്രൻ കയറി ചെല്ലുമ്പോൾ ചിരിച്ചു.

അഞ്ജലിയെ ചേർത്ത് പിടിച്ചു കൊണ്ട് അവനും തിരിച്ചു ചിരിച്ചു പരിജയം പുതുക്കി.

കൂടുതൽ സ്നേഹപ്രകടനങ്ങൾ ഒന്നും തന്നെയില്ല.

"എന്താടാ..."

ആൾകൂട്ടത്തിൽ നിന്നും അകത്തേക്ക് കയറും മുൻപ് എവിടെ നിന്നോ ധൃതിയിൽ വന്നിട്ട് ശ്രീ അവനോട് ചോദിച്ചു.

ഒരു കള്ളി മുണ്ടും ഷർട്ടും... തലയിൽ ചുറ്റി കെട്ടിയ ഒരു തോർത്തും. വിയർപ്പ് തുള്ളികൾ പൊടിഞ്ഞ മുഖം.

"ഒന്നുല്ല ശ്രീഏട്ടാ. എനിക്ക്... എനിക്കൊരു സ്ഥലം വരെയും പോവാനുണ്ട്. അഞ്ജലി വീട്ടിൽ ഒറ്റക്കല്ലേ. അവിടെ നിർത്തിയിട്ടു പോവാൻ വയ്യ. എനിക്ക് പോവേണ്ടത് അത്യാവശ്യമാണ് "

ശ്രീയെ നോക്കി രുദ്രൻ പറഞ്ഞു.

അവന്റെ കണ്ണുകൾ ഒരു നിമിഷം അഞ്ജലിയുടെ നേരെയായി. അവളും അവനെ ഒന്ന് നോക്കി ചിരിച്ചു.

"ഞാൻ.. കൂടി വരണോടാ "
ഇപ്രാവശ്യം രുദ്രനിൽ ഉണ്ടായിരുന്ന ടെൻഷൻ ശ്രീയിലേക്കും പടർന്നു.

"ഏയ്‌. അതിന്റെ ആവിശ്യമില്ല. ഞാൻ വിളിക്കാം. ശ്രീയേട്ടൻ ഇവളെ അകത്തേക്കു കൂട്ടിക്കോ. അമ്മയോട് പറഞ്ഞേക്കണേ. ഞാൻ ഉടനെ വരും."
അഞ്ജലിയെ നീക്കി നിർത്തി കൊണ്ട് രുദ്രൻ പറഞ്ഞു.

"അതൊക്കെ ഞാൻ നോക്കി കൊള്ളാം."
ശ്രീ അവന്റെ തോളിൽ തട്ടി കൊണ്ട് പറഞ്ഞു.

"സൂക്ഷിക്കണം. കേട്ടോ "

അഞ്ജലിയുടെ കണ്ണുകൾ തന്നിലാണ്‌ എന്ന് കണ്ടപ്പോൾ ആ കവിളിൽ ഒന്ന് കൂടി തട്ടി കൊണ്ട് രുദ്രൻ പറഞ്ഞു.

അവൾ ഒന്ന് തലയാട്ടി.

"ബൈ.. ശ്രീയെട്ട."
പിന്നൊന്നും പറയാൻ നിൽക്കാതെ രുദ്രൻ തിരിഞ്ഞു നടന്നു തുടങ്ങി.

"ഡാ.. രുദ്ര "
വീണ്ടും ശ്രീ വിളിക്കുമ്പോൾ അവൻ തിരിഞ്ഞു നോക്കി.

"ജീവൻ വന്നില്ലല്ലോ. നിന്നെ വിളിച്ചായിരുന്നോ. ഇന്ന് വരും എന്നെന്നോട് പറഞ്ഞതാ. ശിവയോടും. പക്ഷേ വിളിച്ചിട്ട് കിട്ടുന്നില്ല "

ശ്രീ ചോദിച്ചു.

"അവൻ.. അവൻ വരും ശ്രീയേട്ടാ. ഉടനെ തന്നെ വരും. ശിവയോടും പറഞ്ഞേക്കണേ "
അത് പറഞ്ഞിട്ട് രുദ്രൻ വേഗത്തിൽ നടന്നു പോയി.

"വാ അഞ്ജു..

ശ്രീ വിളിക്കുമ്പോഴാണ് അഞ്ജലി അകത്തേക്ക് പോയത്.

മുറ്റത്തുള്ളത് പോലെ തന്നെ. അകത്തും അതിനേക്കാൾ വലിയ തിരക്കാണ്.. ആളുകൾ തിങ്ങി നിറഞ്ഞു നിൽക്കുന്നടത്തു നിന്നും ശ്രീ അവളെ കൈ പിടിച്ചു കൊണ്ട് മുന്നോട്ടു നടന്നു.

                 ❣️❣️❣️❣️

അഞ്ജുസേ "
പെട്ടന്ന് അവളെ മുന്നിൽ കണ്ടപ്പോൾ ശിവ ആവേശത്തിൽ വിളിച്ചു.
അഞ്ജലിക്കും അവളെ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു ആശ്വാസം തോന്നിയിരുന്നു.

ശ്രീയേട്ടന്റെ അനിയത്തി... മൈലാഞ്ചിയിൽ കുളിച്ചു ഒരു അരികിൽ ഇരിപ്പുണ്ട്.

ശിവയും പിന്നെ മൂന്നാലു പെൺകുട്ടികളും കൂടി ആ മുറിയിലുണ്ട്.

"ഏട്ടൻ എങ്ങനെ നിന്റെ കൂടെ വന്നു. ഇന്ന് തന്നെ "

അഞ്ജലിയെ ചുഴിഞ്ഞു നോക്കി ശിവയത് ചോദിക്കുമ്പോൾ അതിനുള്ളിലെ കുസൃതി ആസ്വദിക്കാൻ പാകത്തിന് അല്ലായിരുന്നു അഞ്ജലിയുടെ മനസ്സ്.

അൽപ്പം മുന്നേ ടെൻഷനോടെ ധൃതി പിടിച്ചു പോയവനൊപ്പം അവളുടെ മനസ്സ് കൂടി ഓടി പോയിരുന്നു.

"ഡീ.. നീ എന്താ ഇങ്ങനെ അനങ്ങാതെ നിൽക്കുന്നെ. ഏട്ടൻ നിന്റെ തലയ്ക്കു വല്ലതും തന്നോ "
ശിവ വീണ്ടും ചോദിച്ചു.

അഞ്ജലി അവളെ ഒന്ന് നോക്കി.

"രുദ്രേട്ടൻ എന്നെ ഇവിടെ ആക്കിയിട്ട് പോയി ശിവ."
അഞ്ജലി പതിയെ പറഞ്ഞു.

"പോയോ. അതെന്താ അഞ്ജുസേ. വീണ്ടും ഉടക്കിയോ നിങ്ങൾ തമ്മിൽ. അതോ നീ വീണ്ടും അങ്ങേരെ പീഡിപ്പിക്കാൻ ശ്രമിച്ചോ അഞ്ജലിയെ നോക്കി വീണ്ടും ശിവ ചോദിച്ചു.

"എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞു.

തീരെ നേർത്ത സ്വരത്തിൽ അഞ്ജലി പറയുമ്പോൾ ശിവയുടെയും ചിരി മാഞ്ഞു.

റൂമിൽ ഉള്ളവരെല്ലാം അഞ്ജലിയെ തന്നെ നോക്കുന്നുണ്ട്.

"എന്റെ രുദ്രേട്ടന്റെ ഭാര്യയാണ് "
അൽപ്പം അഹങ്കാരത്തോടെ ശിവ അവളെ പരിജയപെടുത്തി കൊടുത്തു.

അവരുടെ അന്വേഷണങ്ങൾക്ക് ചിരിച്ചു കൊണ്ട് തന്നെ അഞ്ജലി മറുപടി പറയുന്നുണ്ട് എങ്കിലും.. മനസ്സ് പുകയുന്നത് അവൾക്കറിയാം.

"മോളെ..

ചിരിച്ചു വിളിച്ചു കൊണ്ട് ലക്ഷ്മി കയറി വരുമ്പോൾ.. അഞ്ജലി തല ചരിച്ചു നോക്കി.
മനസ്സിൽ അവൾക് ഇച്ചിരി കൂടി ആശ്വാസം കിട്ടി.. ആ ചിരി കണ്ടപ്പോൾ.

"അവൻ പോയിയല്ലേ. ഇവന്റെയൊരു തിരക്ക്."

ചോദ്യവും ഉത്തരവും അവർ തന്നെ പറയുന്നുണ്ട്.

"വാ. വന്നിട്ട് ഒന്നും കഴിച്ചില്ലല്ലോ. വിശക്കുന്നുണ്ടാവും. അമ്മ എന്തെങ്കിലും കഴിക്കാൻ തരാം."

അഞ്ജലിയുടെ കയ്യും പിടിച്ചു കൊണ്ട് ലക്ഷ്മി മുറിയുടെ പുറത്തേക്ക് നടന്നു.

"രുദ്രന്റെ പെണ്ണാണ്.. ഭാര്യയാണ് എന്നൊക്കെ പറഞ്ഞു അവിടെ കൂടിയവർക്ക് മുഴുവനും പരിജയപെടുത്തുന്നുണ്ട്.

അതിലൊന്നും മനസ്സുറക്കാതെ അഞ്ജലി ഇല്ലാത്തൊരു ചിരി മുഖത്തു നിറച്ചു കൊണ്ട് അവർക്കിടയിൽ നിന്നും വീർപ്പു മുട്ടി.

അവരാരും അവളെ മുന്നേ കണ്ടിട്ടില്ലാത്തത് കൊണ്ട് തന്നെ ഏറെകുറെ എല്ലാവരുടെ കണ്ണുകളിലും കുറച്ച് നേരത്തെ വിശ്രമം അഞ്‌ജലിയിലാണ്.

അവൾ ആ നോട്ടങ്ങളിൽ വീർപ്പുമുട്ടിയാണ് ഇരിക്കുന്നത്.

ഗായത്രിയാണ് അവൾക്ക് കഴിക്കാൻ എടുത്തു കൊടുത്തത്.
എപ്പോഴത്തെയും പോലെ.. അനാവശ്യമായ സ്നേഹപ്രകടനം ഒന്നുമില്ല.
കുഞ്ഞൊരു ചിരിയിൽ ഒതുക്കി

വിശപ്പ് ഉണ്ടായിട്ടും അഞ്‌ജലിക്ക് ഒന്നും കഴിക്കാൻ തോന്നിയില്ല.
പക്ഷേ മുന്നിലേക്ക് എടുത്തു വെച്ച ഭക്ഷണം കളഞ്ഞിട്ട് എഴുന്നേറ്റു പോകാനും വയ്യ.

നിനക്ക് വേണ്ടങ്കിൽ അവിടെ വെച്ചേക്ക് അഞ്ജുസേ."

അവൾ കഴിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ശിവ അങ്ങനെ പറഞ്ഞത്.
എന്നിട്ടും കുത്തി നിറച്ചു വെള്ളം കുടിച്ചിച്ചിറക്കി കൊണ്ടാണേലും അഞ്ജലി അത് മുഴുവനും കഴിച്ചു കഴിഞ്ഞാണ് എഴുന്നേറ്റത്.

"വാ അഞ്ജുസേ "

കഴിച്ചു കഴിഞ്ഞ ഉടനെ തന്നെ അഞ്ജലിയെ അവിടെ നിന്നും വലിച്ചു കൊണ്ട് ശിവ നടന്നു.

"മുത്തശ്ശി എവിടെ ശിവ. കണ്ടില്ലല്ലോ "

അഞ്ജലി ശിവയെ നോക്കി ചോദിച്ചു.

"ദാ.. അവിടെ കുറച്ചു ഓൾഡ്പീപ്പിൾസിനെ കിട്ടിയിട്ടുണ്ട്. മുത്തശ്ശിക്ക് തള്ളി മറിക്കാൻ. വന്നപ്പോ തുടങ്ങിയതാ "

വേറൊരു മുറിയുടെ നേരെ ശിവ വിരൽ ചൂണ്ടി.

അവൾക്കൊപ്പം ചെലുമ്പോൾ ശിവ പറഞ്ഞത് പോലെ. അവിടെ നല്ല കത്തി വെപ്പാണ് ആള്.

അഞ്ജലിയെ കണ്ടപ്പോൾ ആ മുഖം വിടർന്നു.

എന്റെ രുദ്രന്റെ പെണ്ണാണ് എന്ന് അഞ്ജലിയുടെ കയ്യിൽ പിടിച്ചു പറഞ്ഞു.

ഇത്തിരി നേരം അവിടെ ചുറ്റി തിരിഞ്ഞിട്ട് ശിവ തന്നെയാണ് അഞ്ജലിയെ പുറത്തേക്ക് രക്ഷപെടുത്തി കൊണ്ട് പോയത്.

"ഇനി പറ. എന്താ ഉണ്ടായേ. ഏട്ടൻ പിന്നെയും ദേഷ്യപെട്ടോ "

മുകളിലെ ഒഴിഞ്ഞൊരു കോണിലേക്ക് അഞ്ജലിയെ പിടിച്ചു നിർത്തി ശിവ ചോദിക്കുമ്പോൾ... അവളുടെ മുഖത്തും ടെൻഷൻ ആയിരുന്നു.

"രുദ്രേട്ടന് ഒരു കുഴപ്പവുമില്ല ശിവ "

അഞ്ജലി ചിരിച്ചു കൊണ്ട് പറഞ്ഞു.

"ആ സാധനത്തിന് അല്ലെങ്കിലും കുഴപ്പമൊന്നും ഉണ്ടാവില്ല. മൂപ്പര് സ്ട്രോങ്ങ്‌ അല്ലേ.പക്ഷേ കുഴപ്പം മുഴുവനും ഇവിടെ ഈ മുഖത്തല്ലേ."
അഞ്ജലിയുടെ കവിളിൽ പിടിച്ചു വലിച്ചു കൊണ്ട് ശിവ പറഞ്ഞു.

"അയ്യോ... നീ വിചാരിക്കുന്ന പോലൊന്നും ഇല്ലെന്റെ ശിവ."

അഞ്ജലി ശിവയുടെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

പുറത്ത് പോയതും,അവിടെ നിന്ന് തിരിച്ചു പോരും വഴി വന്നൊരു ഫോൺ കോളിൽ..രുദ്രന്റെ ഭാവം തന്നെ മാറിയതും അഞ്ജലി പറഞ്ഞു.
ശിവയുടെ മൂടി കെട്ടിയ മുഖം അതോടെ തെളിഞ്ഞു.

"പൊട്ടത്തി.. ഇതിനാണോ നീ ഇത്രേം ടെൻഷനടിച്ചത്. അയ്യേ. നീ എന്റെ ഏട്ടന് ഒട്ടും മാച്ച് ആവൂല ട്ടാ "

ശിവയവളെ കളിയാക്കി കൊണ്ട് പറഞ്ഞു.
അഞ്ജലി ചുണ്ട് കൂർപ്പിച്ചു.

"കയ്യിലെ മുറിവും വെച്ചല്ലേ ശിവ പോയത് "
അഞ്ജലി വീണ്ടും സങ്കടത്തോടെ പറഞ്ഞു.
ശിവക്ക് അവളോട് അലിവ് തോന്നി.

"അതാണോ വല്ല്യ കാര്യം അഞ്ജുസേ "
ശിവ അവളുടെ അരികിലേക്ക് ചേർന്നിരുന്നു.

"ഉടലിന് മീതെ തലയുണ്ടെങ്കിൽ പോയി മനസ്സിൽ ഉള്ളത് ചെയ്തിട്ടു വരുന്നൊരു ഏട്ടൻ ഉണ്ടായിരുന്നു. കുറെ മുന്നേ. ആ ഏട്ടനെ തിരിച്ചു കിട്ടിയ സന്തോമാണ് പെണ്ണെ എനിക്കിപ്പോ തോന്നുന്നത്. അങ്ങേർക്കാണോ ഒരു മുറിവ്. അത് രുദ്രദേവ് ആണ് അഞ്ജുസേ. നീ ഒട്ടും പേടിക്കണ്ട. നാളെ രാവിലെ ഏട്ടൻ പോയത് പോലെ നിന്റെ മുന്നിലുണ്ടാവും. ഞാനല്ലെടി പറയുന്നേ "

തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് ശിവ പറയുമ്പോൾ അഞ്‌ജലിക്ക് അൽപ്പം ആശ്വാസം തോന്നി.

"സാറ് വന്നില്ലേ ശിവ.."
അഞ്ജലി ചോദിക്കുമ്പോൾ ശിവയുടെ ചുണ്ട് കൂർത്തു.ഇല്ലെന്ന് തലയാട്ടി കാണിച്ചു അവൾ.

"ഇങ്ങ് വരട്ടെ.. കാണിച്ചു കൊടുക്കുന്നുണ്ട് ഞാൻ. വൈകുന്നേരം വരാം എന്ന് എന്നോട് ഉറപ്പിച്ചു പറഞ്ഞതാ. അന്നേരം മുതൽ ഞാനും നോക്കി ഇരിക്കുന്നു."
ശിവ നിരാശയോടെ പറഞ്ഞു.

അവളുടെ ഭാവം അഞ്ജലി ചിരിച്ചു പോയി.

"അവിടുത്തെ അമ്മയ്ക്ക് വിളിച്ചിരുന്നു ഞാൻ. ഇങ്ങോട്ട് ആണെന്ന് പറഞ്ഞു കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങിയിട്ടുണ്ട്. പിന്നെവിടെ പോയാവോ?"

ശിവ അഞ്ജലിയെ നോക്കി.

"എന്തെങ്കിലും തിരക്ക് കാണും ശിവ. സാറ് വന്നോളും "
അഞ്ജലി അവളെ ആശ്വാസിപ്പിച്ചു.

പിന്നെയും എന്തൊക്കെയോ പറഞ്ഞും ചിരിച്ചും അറിയാതെ തന്നെ ആ ആഘോഷങ്ങളിലേക്ക് ലയിച്ചു ചേർന്നിരുന്നു അഞ്‌ജലിയും ശിവയും.

അവക്കിടയിലുള്ള ഒരാളാണ് എന്ന് തോന്നിപ്പോകും വിധം അഞ്ജലി അവരോട് ഇണങ്ങി ചേർന്നിരുന്നു.

പാതിരാത്രി എപ്പഴോ... കളി ചിരികൾക്കളുടെ അവസാനം.. ഉറങ്ങാൻ കിടക്കുമ്പോൾ വീണ്ടും മനസ്സൊരു ഭാരത്തെയും വലിച്ചു കൊണ്ട് വന്നിരുന്നു ശിവയിലും അഞ്ജലിയിലും.

പക്ഷേ രണ്ടാളും അത് തമ്മിൽ പറഞ്ഞില്ല..

യൂദാസേ എന്നൊരു വിളിയോടെ രുദ്രൻ അഞ്ജലിയുടെ ഉറക്കം കെടുത്തി എങ്കിൽ... കിടക്കുന്നതിനു തൊട്ട് മുൻപ് കൂടി ഫോണിൽ വിളിച്ചിട്ടു കിട്ടാത്ത ജീവനെ ഓർത്തിട്ട് ശിവയുടെ ഉള്ളിലും നോവിന്റെ വലിയൊരു ചിറക്കടി ഉണ്ടായിരുന്നു.

ബെല്ലടിച്ചു തീരും വരെയും... ജീവന്റെ ഫോണിലെക്ക് നോക്കി,ഗൂഢമായി ചിരിക്കുന്ന ജെറിനും ഉണ്ടായിരുന്നു...അന്നത്തെ രാത്രി ഒരുപാട് തീരുമാനങ്ങൾ നടപ്പിലാക്കാൻ........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story