രൗദ്രം ❤️: ഭാഗം 50

raudram

രചന: ജിഫ്‌ന നിസാർ


"കൂടുതൽ ചോദ്യം ഒന്നുമില്ല ജസ്റ്റിൻ. അതിന് പറ്റിയ അവസ്ഥയിലല്ല നീ. എനിക്കാണേൽ ഒട്ടും സമയവുമില്ല. അത് കൊണ്ട് പെട്ടന്ന് പറഞ്ഞ നിന്റെ ഇപ്പൊ ഉള്ള വേദന ഇനിയും കൂടില്ല."

യാതൊരു ദയവുമില്ലാതെ രുദ്രൻ മുന്നിൽ ഇരുന്നു പറയുമ്പോൾ.. ജസ്റ്റിൻ അവനെ ഭയത്തോടെ നോക്കി.

നീര് വന്നു ചീർത്ത മുഖം വീണ്ടും ഭയം കൊണ്ട് വിളറി.
കയ്യും കാലും ഒടിഞ്... മുഖത്ത് നിറയെ ചോര കല്ലിച്ച പാടുകൾ..
നെറ്റിയിൽ ഉള്ള വലിയൊരു ചുറ്റി കേട്ട് തലയുടെ പാതി മറച്ചിട്ടുണ്ട്.

"പറഞ്ഞോ. എനിക്ക് ടൈം ഇല്ല."
വീണ്ടും രുദ്രന്റെ സ്വരം.

"നിനക്കറിയാത്ത ഒരു ഒളി താവളവും ജെറിൻ തോമസിന് ഇല്ല എന്നത് ശെരിക്കും അറിഞ്ഞിട്ട് തന്നെയാണ് ഞാൻ നിനക്ക് മുന്നിൽ നിൽക്കുന്നത്."
രുദ്രൻ വീണ്ടും പറഞ്ഞു.

ജസ്റ്റിൻ വേദന കൊണ്ട് ഒന്ന് ഞരങ്ങി.

"എനിക്കത് കണ്ടു പിടിക്കാൻ കഴിയാഞ്ഞിട്ട് നിന്റെ സഹായം തേടി വന്നതല്ല ഞാൻ. "

രുദ്രൻ ഒന്നൂടെ ഓർമിപ്പിച്ചു.
നിന്നോട് ഇങ്ങനെയല്ല ചോദിക്കേണ്ടത് "

പറഞ്ഞു കൊണ്ട് രുദ്രൻ എഴുന്നേറ്റു.

ജസ്റ്റിന്റെ മുഖത്തു നോക്കി അവൻ  വാതിലിനു നേരെ നടന്നു.

ഞാൻ പറയാം 

അവൻ വാതിൽ അടക്കും മുന്നേ ജസ്റ്റിന്റെ തളർന്ന സ്വരം.

രുദ്രന്റെ ചുണ്ടിൽ ഒരു വിജയചിരി ഉണ്ടായിരുന്നു.

                    ❣️❣️❣️❣️

വിവേകത്തോടെ ചിന്തിക്ക് ജീവാ.. വികാരത്തോടെയാവുമ്പോൾ നഷ്ടം നിനക്ക് മാത്രമാണ്. നിനക്ക് മാത്രം "

വീണ്ടും മുന്നിൽ ഇരുന്നിട്ട് ജെറിൻ പറയുമ്പോൾ ജീവന്റെ ചുണ്ടിലെ ചിരിയിൽ പുച്ഛമാണ്.

"ഞാൻ പറയുന്നത് പോലെ അനുസരിച്ചാൽ.. നീ സ്വപ്നം കാണുന്നത് പോലാവും പിന്നെ നിന്റെ ജീവിതം.. എന്റെ ഹോസ്പിറ്റലിൽ നിനക്ക് സ്ഥിരമായി ജോലി.. ഇനി അത് വേണ്ടങ്കിൽ... എന്താണ് നിനക്കിഷ്ടം? അത് പറഞ്ഞോ.."

വീണ്ടും ജെറിൻ വാക്താനങ്ങൾ വാരി കോരി നൽകുന്നുണ്ട്.

ജീവന്റെ ചിരിക് യാതൊരു മങ്ങലും വന്നിട്ടില്ല അപ്പോഴും.

"നീ ചോദിക്കുന്നത്. അതാണ് നിനക്കുള്ള എന്റെ സമ്മാനം. ചെയ്യേണ്ടത് ചെറിയൊരു കാര്യം. പക്ഷേ കിട്ടുന്നത്..."
ജെറിൻ ഗൂഡമായി ചിരിച്ചു കൊണ്ട് ജീവനെ നോക്കി.

"പിന്നെ ഉള്ളത് അവളല്ലേ.. ആ രുദ്രന്റെ പെങ്ങൾ. നിനക്കെത്ര പെണ്ണ് വേണം. ഏത് സൈസ് പെണ്ണ് വേണം. അത് പറ. ഞാൻ എത്തിക്കും. നീ പറയുന്നിടത്.. എത്ര പേരെ വേണമെങ്കിലും ഞാൻ എത്തിക്കും "
ജെറിൻ ആവേശത്തിൽ വിളിച്ചു പറഞ്ഞു.

"നീ അല്ലെങ്കിൽ നിനക്ക് പകരം ഒരാൾ.. അത്രേം ഒള്ളു എനിക്ക്. പക്ഷേ ജീവനോടെ നീ ഇനി ഇവിടുന്ന് പോവുന്നു എങ്കിൽ.. അത് ഞാൻ പറയുന്നത് പോലെ രുദ്രന്റെ അവസാനം കാണാൻ ആയിരിക്കണം. അല്ലാത്തൊരു മടങ്ങി പോക്ക് ഇനി നിനക്കില്ല."

ജെറിൻ ചിരിച്ചു കൊണ്ട് സ്വന്തം പുറകിലേക്ക് ഒന്ന് നോക്കി.
ജീവന്റെയും കണ്ണുകൾ അങ്ങോട്ട് നീങ്ങി.
ജെറിന്റെ കാവൽ നായ്ക്കൾ..
ഇരയെ കടിച്ചു കുടയാനുള്ള വ്യഗ്രതയോടെ തുറിച്ചു നോക്കി നിൽക്കുന്നു .
അതോന്നും പക്ഷേ ജീവന്റെ ചിരി മായ്ച്ചില്ല.

"എന്ത് പറയുന്നു,ജീവൻ. സമ്മതമാണോ..?

ജെറിന്റെ ചോദ്യം.
ജീവൻ ഒന്നൂടെ മനോഹരമായി ചിരിച്ചു.

"എന്റെ അച്ഛന്റെ പേര്.... സ്റ്റീഫൻ തോമസ് എന്നല്ല ജെറിനെ "

ശാന്തമായിരുന്നു ജീവന്റെ സ്വരം.

ജെറിന്റെ മുഖം വലിഞ്ഞു മുറുകി.

ദേഷ്യം കൊണ്ട് ചുവന്നു..

"അപ്പൊ... അപ്പൊ നീ ചാവാൻ തന്നെ തീരുമാനം എടുത്തു. അല്ലേ?"
ക്രൂരത നിറഞ്ഞ ചിരിയോടെ ജെറിൻ എഴുന്നേറ്റു.

"ഒരാളെ ചതിക്കാൻ കൂട് നിൽക്കുന്നതിലും ഭേദം മരണമാണ് "
അപ്പോഴും ജീവന്റെ ചിരി മാഞ്ഞിട്ടില്ല.

മുഖം അടച്ചു കിട്ടിയ അടിയിൽ ജീവൻ വീണു പോയി..

ജെറിൻ കലിയോടെ അവന്റെ ചെന്നു വലിച്ചുയർത്തി.

ജീവന്റെ ചുണ്ട് പൊട്ടി ചോര വരുന്നുണ്ട്.
പുറം കൈ കൊണ്ടത് തുടച്ചു കളഞ്ഞിട്ട് വീണ്ടും ജെറിനെ നോക്കി.

"അളിയൻ പോലീസിനെ കണ്ടാണോടാ ഇത്ര നെഗളിപ്പ് "
ജെറിൻ അവന്റെ ഷർട്ട് പിടിച്ചു.

"അങ്ങനൊരു ധൈര്യം വേണ്ടത് നിനക്കല്ലേ ജെറിൻ. ദേ പിന്നിൽ ഇവരെ പോലുള്ള വേട്ട പട്ടികൾ നിരന്നു നിൽക്കാതെ നിന്റെ കയ്യോ... വാക്കോ ഉയരാറില്ല.. അത്ര ധൈര്യമല്ലേ  നിനക്ക് "
ജീവന്റെ കളിയാക്കൽ കൂടി ആയപ്പോൾ ജെറിന്റെ പിടി വിട്ട് പോവുന്നുണ്ട്.

"പക്ഷേ. എനിക്കതിന്റെ ആവിശ്യമില്ല. നിങ്ങളോട് എതിർത്തു ജയിക്കാൻ ഇത് സിനിമയൊന്നും അല്ലെന്ന് നല്ല ബോധ്യവുമുണ്ട്. മരണം കൊണ്ട് പോലും ജീവനെ വിലക്കെടുക്കാൻ ആവില്ലെന്ന് നിനക്ക് മനസ്സിലാക്കി തരാൻ എനിക്ക് നല്ല ധൈര്യമുണ്ട് എന്ന് ഞാൻ തെളിയിക്കും "

ജെറിന്റെ മണ്ണിലേക്ക് തുറിച്ചു നോക്കി ജീവൻ പറഞ്ഞു.

"ഒരിക്കൽ കൂടി... അവസാനമായി ചോദിക്കുന്നു. ഞാൻ പറഞ്ഞത് പോലെ ചെയ്താൽ ഒരു പോറൽ പോലും ഇല്ലാതെ ഇനി എന്റെ കാവൽ നിനക്കുണ്ടാവും.മറിച്ചാണേൽ... ജെറിൻ മോശമാണ്.. വളരെ വളരെ മോശമാണ്..

ജെറിൻ വീണ്ടും പറഞ്ഞു.

"എനിക്ക്.. എന്റെ അച്ഛനെ പോലെ. ഒറ്റ വാക്കേ ഒള്ളു."
അതേ ചിരിയോടെ ജീവൻ പറയുമ്പോൾ വീണ്ടും ജെറിന്റെ ചുണ്ടിലെ ചിരിക്ക് ക്രൂരത ഏറി.

"നീ മരണം ഇരന്നു വാങ്ങുകയാണ് "
ജെറിൻ ഓർമിപ്പിച്ചു..

നീയും... ജീവനും ചിരിച്ചു കൊണ്ട് പറയുമ്പോൾ ജെറിന്റെ പൊട്ടിച്ചിരി ഉയർന്നു.

"ആത്മവിശ്വാസം നല്ലതാ ജീവാ. പക്ഷേ സ്വന്തം ജീവൻ പോലും അപകടത്തിലാക്കി കൊണ്ട് നീ രക്ഷിക്കാൻ നോക്കുന്നവനുണ്ടല്ലോ... അവൻ ജെറിന്റെ ഇരയാണ്. ഞാൻ കാത്തു കാത്ത് വെച്ച എന്റെ ഇര "

ജെറിൻ സ്വന്തം നെഞ്ചിൽ തട്ടി കൊണ്ട് പറഞ്ഞു.

ജീവൻ കൈ കെട്ടി നിന്നിട്ട് അവനെ തന്നെ നോക്കി.
ജീവന്റെ കൂസലില്ലാത്ത ഭാവം ജെറിനെ വിളറി പിടിപ്പിച്ചു.

"നീ തീർന്നാലും രുദ്രൻ അവന്റെ പെങ്ങൾക്ക് നിന്നെക്കാൾ നല്ലൊരാളെ തേടി പിടിച്ചു കൊടുക്കും. അവനൊക്കെ വേണ്ടി സ്വന്തം ജീവൻ കളയുന്ന നീ വെറും വിഡ്ഢി.."
പരമാവധി അവന്റെ മനസ്സിളക്കാൻ നോക്കുന്നുണ്ട് ജെറിൻ.

പക്ഷേ ജീവന് യാതൊരു മാറ്റവുമില്ല.

അത് ജെറിന്റെ മുഖം കൂടുതൽ ദേഷ്യതിലാകുന്നുണ്ട്.

അവൻ കണ്ണുകൾ കൊണ്ട് കൂടെ ഉള്ളവർക്ക് ആക്ഞ്ഞ നൽകി.

"ഇനിയുള്ളത് പറയാനല്ല ജീവാ "

പറഞ്ഞതും ജെറിൻ അവനെ ഒരു തള്ളായിരുന്നു.

വാതിലേക്ക് ജീവൻ ഇടിച്ചു പോയി വീഴും മുൻപ്.. അവന് മുന്നിൽ ആ വാതിൽ തുറന്നു.
കരുത്തുറ്റ ഒരു കൈകൾ ജീവനെ വീഴാതെ ചേർത്ത് പിടിച്ചു.

"ടൈമിംഗ് ഒക്കെയാല്ലെടാ അളിയാ "
ചിരിച്ചു കൊണ്ട് ചോദിക്കുന്നവനെ കാണെ ജെറിന്റെ മുഖത്തെ ചിരി മാഞ്ഞു.
പക്ഷേ നിമിഷനേരം കൊണ്ടവൻ ആ ചിരി തന്നെ കടമെടുത്തു .

"ഹോ. ഒരുപാട് വാങ്ങി കൂട്ടിയോടാ അളിയാ നീ. ഞാൻ ലേറ്റാണ് അല്ലേ "

ജീവന്റെ ചുണ്ടിലെ മുറിവ് കണ്ടിട്ട് രുദ്രൻ അവന്റെ മുഖം ചെരിച്ചും തിരിച്ചും നോക്കുന്നുണ്ട്.

"ഇല്ലളിയാ.. ജസ്റ്റ്‌ വൺ "
ജീവനും ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു.

"അപ്പൊ അളിയനും അളിയനും അറിഞ്ഞു കൊണ്ടുള്ള കളിയാണ്. അല്ലേ. കൊള്ളാം... കൊള്ളാം "

ജെറിൻ രസിച്ചത് പോലെ തലയാട്ടി ചിരിച്ചു.

"അതേല്ലോ അളിയാ "
രുദ്രൻ ഈണത്തിൽ പറയുമ്പോൾ ജെറിൻ അവനെ തുറിച്ചു  നോക്കി.

"അളിയനും എന്റെ വേറൊരു അളിയൻ തന്നെയാണ് അളിയാ "
രുദ്രൻ അവന്റെ ഭാവം കണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു.

"എനിക്കങ്ങനെ ഒരു ബന്ധം വേണ്ടങ്കിലോ രുദ്ര "
ജെറിൻ അവനെ  നോക്കി കൊണ്ട് പരിഹാസത്തോടെ പറഞ്ഞു.

"എനിക്കും വേണമെന്നില്ല അളിയാ. പക്ഷേ എന്ത് ചെയ്യാം. എന്റെ പെണ്ണിന്റെ ഒരേ ഒരു ആങ്ങളയായി പോയില്ലേ നീ "

രുദ്രൻ വീണ്ടും ചിരിച്ചു.

"അങ്ങനൊരു പെങ്ങളെ എനിക്കിനി വേണ്ട "
വീണ്ടും ജെറിന്റെ ശബ്ദം കടുത്തു.

"സമാധാനം.. അവൾക്ക് ആകെ ഒരു പോരായ്മ ഉണ്ടായിരുന്നു. അതിപ്പോ ഇല്ലാതായി "

രുദ്രൻ പറയുന്നത് കേട്ടപ്പോൾ ജെറിൻ പുച്ഛത്തോടെ ചിരിച്ചു.

"അളിയനും അളിയനും ഒന്നിച്ചു വന്ന സ്ഥിതിക്ക് എന്റെ ജോലി കൊറേ കൂടി എളുപ്പമാണ് ഇനി "
ജെറിന്റെ മുഖത്തു വീണ്ടും ക്രൂരമായൊരു ചിരി ഉണ്ടായി.

"പക്ഷേ നീ ഒരു അഞ്ചു മിനിറ്റ് കൂടി ഡയലോഗ് പറഞ്ഞോ ജെറിനെ. സ്റ്റൻണ്ട് തുടങ്ങാനുള്ള ബെൽ അടിച്ചിട്ടില്ല. ഒരാൾ കൂടി വരാനുണ്ട് "

അവന്റെ നേരെ മുന്നിൽ വന്നു നിന്നിട്ട് രുദ്രൻ പറഞ്ഞു.

"കണ്മുന്നിൽ സ്വന്തം തന്ത പിടഞ്ഞു തീരുന്നത് കണ്ടിട്ടും.. പിന്നെയും എനിക്ക് മുന്നിൽ വന്നു നിന്ന് ചൊറിയാൻ നിൽക്കാതെ വഴി മാറി പോകാൻ പോലും ബുദ്ധിയില്ലാത്ത നീയൊക്കെ എങ്ങനർയാണ് IPS നേടിയത് "

ജെറിന്റെ ചുണ്ടുകൾ കോടി.

അവനൊപ്പം ഉള്ളവരുടെ ചിരി അൽപ്പം ഉയർന്നു കേട്ടു.

രുദ്രൻ ഒറ്റക്കാണ് എന്നത് അവരുടെ വീര്യം തിരികെ കൊടുത്തിരുന്നു.

"അത് ഞാൻ നിനക്ക് സൗകര്യം പോലെ പറഞ്ഞു തരാം ജെറിനെ. വെയിറ്റ് "

രുദ്രൻ ചുറ്റും ഒന്ന് കണ്ണോടിച്ചു കൊണ്ട് പറഞ്ഞു.

"ചുറ്റുമുള്ള നിന്റെ കൊമ്പ് ഒടിച്ചു എനിക്ക് ഒറ്റയ്ക്ക് കിട്ടണമായിരുന്നു നിന്നെ. അതിന് വേണ്ടി കാത്തിരിപ്പായിരുന്നു ഞാനും "

രുദ്രൻ ജെറിനെ നോക്കി പറയുമ്പോൾ അവന്റെ നെറ്റി ചുളിഞ്ഞു.

"നീ കരുതുന്നത് എന്നെ നീ കെണി വെച്ച് പിടിച്ചു എന്നല്ലേ. പക്ഷേ സത്യത്തിൽ അത് അങ്ങനല്ല അളിയോ.. ഞാൻ വിരിച്ച കെണിയിലേക്ക് നീ വന്നു ചേരുകയായിരുന്നു "

രുദ്രൻ കയ്യിലുള്ള ഫോൺ അവൻ നേരെ നീട്ടി.

"ഇത്... ഇത്‌ ജസ്റ്റിന്റെ ഫോണല്ലേ. ഇതങ്ങനെ നിന്റെ കയ്യിലെത്തി "

ജെറിന്റെ സ്വരത്തിനൊപ്പം ഫോണിന് നേരെ നീണ്ട വിരൽ കൂടി വിറച്ചു.

"ആഹ... നീ ടെൻഷനാവാതെ അളിയാ. പറഞ്ഞു തരാം "

രുദ്രൻ ചിരിച്ചു കൊണ്ടാ ഫോൺ ജീൻസിന്റെ പോക്കറ്റിൽ ഇട്ടു.

"ഒരു കുഴപ്പവും വരില്ല.. എല്ലാം നീ നോക്കികോളാം എന്ന് ഉറപ്പ് കൊടുത്തു എന്റെ വീട്ടിലേക്ക് പറഞ്ഞു വിട്ടവന് ഇനി ഒരു കുഴപ്പവും വരാനില്ലാത്ത വിധം ഞാനാ പരാതി തീർത്തു കൊടുത്തിട്ടുണ്ട്.ഒന്നങ്ങാൻ അവനിപ്പോ ഒരു സഹായി വേണം "

ജെറിന്റെ കണ്ണിലേക്കു നോക്കി രുദ്രൻ പറഞ്ഞു.

"അപ്പോൾ ആ വാക്ക് കൊടുക്കല് അളിയന്റെ അളിയന് സ്ഥിരമായി ഉള്ളതാണ് കേട്ടോ. എന്നോടും പറഞ്ഞു.. രുദ്രനെതിരെ കൂടെ നിന്നാൽ ഒന്നും പേടിക്കണ്ട.. എല്ലാം ഇയാൾ നോക്കികൊളളുമെന്ന് "

ജീവൻ വിളിച്ചു പറയുമ്പോൾ രുദ്രൻ ചിരിച്ചു കൊണ്ട് ജെറിനെ നോക്കി.

"നീ ഏത് പാതാളത്തിൽ പോയോളിച്ചാലും ഞാൻ കണ്ടു പിടിക്കും. കാരണം നിന്നോട് എനിക്ക് അത്രയും പകയുണ്ട് "
രുദ്രന്റെ മുഖം മാറി തുടങ്ങി..

ദേഷ്യം കൊണ്ടവന്റെ മുഖം ചുവന്നു...

"നീ എന്നെ ഒന്നും ചെയ്യില്ല. അതിനുള്ള പവർ ഒന്നും നിന്നക്കിപ്പഴും ഇല്ല രുദ്രാ "

ഒപ്പമുള്ളവർക്കിടയിലേക്ക് ഒന്ന് നോക്കി കൊണ്ട് ജെറിൻ പറഞ്ഞു.

"എനിക്ക് ചെയ്യാനുള്ളതിൽ പാതി.. നീ തന്നെ വളർത്തി കൊണ്ട് വന്ന നിന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ ചെയ്തിട്ടുണ്ട് ജെറിനെ "
രുദ്രൻ പുച്ഛത്തോടെ പറഞ്ഞു.

ജെറിന്റെ നെറ്റി ചുളിഞ്ഞു.

"മനസിലായില്ല.. അല്ലേ."

വീണ്ടും രുദ്രൻ ജസ്റ്റിന്റെ ഫോണെടുത്തു ഓപ്പൺ ചെയ്തു.

"എന്നെങ്കിലും ജെസ്റ്റിൻ ഉദ്ദേശിച്ചത് പോലെ നീ അവന്റെ വഴിയിൽ വരാതിരിന്നാൽ നിനക്കെതിരെ കളിക്കാൻ അവന്റെ മുൻ കരുതൽ.. കാണ് "

രുദ്രൻ നീട്ടിയ സ്‌ക്രീനിൽ.. നോക്കിയ ജെറിന് ചുറ്റും കറങ്ങുന്നത് പോലെ തോന്നി.

പലർക്കും പണി കൊടുക്കാനുള്ള ഗൂഡലോചന മുതൽ... ആരും അറിഞ്ഞില്ലെന്നു താൻ സമാധാനം കണ്ടെത്തിയ പെൺവാണിഭം വരെയും.. പല വിഡിയോകളായി ജെറിന്റെ കണ്മുന്നിൽ തെളിഞ്ഞു.

ദ്രോഹി... ഒപ്പം നിന്നിട്ട് ചതിച്ചു.

ജെറിന്റെ പല്ലുകൾ ഞെരിഞ്ഞു.

"എന്നോടുള്ള പക കൊണ്ടാണെങ്കിൽ പോലും.. അഞ്‌ജലിക്ക് അരികിലേക്ക് അവനെ നീ പറഞ്ഞു വിട്ടു. അവൾ നിന്റെ പെങ്ങളല്ലേ . അവൻ മറന്നാലും അത് നീ മറക്കാൻ പാടുണ്ടോ ജെറിനെ. അപ്പോൾ പിന്നെ.. നിനക്കിത്ര കിട്ടിയാ മതിയോ "

ചോദിച്ചു തീർന്നതും ഒട്ടും പ്രതീക്ഷിക്കാതെ ജെറിന്റെ നെഞ്ചിൽ രുദ്രൻ ആഞ്ഞു ചവിട്ടി.

പിന്നിലേക്ക് തെറിച്ചു വീണവനെ ഒപ്പമുള്ളവർ അമ്പരപ്പോടെ നോക്കി.

"അടിച്ചു കൊല്ലെടാ ഇവനെ..

കിടന്നിടത്തു നിന്നും ജെറിൻ അലറി..

"ഏയ്.. ആയിട്ടില്ല.. കളി തുടങ്ങാൻ ആയിട്ടില്ല.."
രുദ്രൻ കൈ കൊണ്ടവരെ തടഞ്ഞു.
ശേഷം ഫോൺ എടുത്തു കൊണ്ട് ആർക്കോ വിളിച്ചു.

"സ്റ്റാർട്ട് ചെയ്‌തോടാ "

റെജിയാണ് വാതിൽ തുറന്നു കൊണ്ട് ആദ്യം അകത്തു കയറിയത്.

പിറകെ എന്തോ വലിച്ചു കൊണ്ട് സലീമും.

മുന്നിലേക്ക് തള്ളിയ അവന്റെ കയ്യിൽ ഉണ്ടായിരുന്ന ആ സാധനം.. അത് സ്വന്തം അപ്പൻ ആണെന്ന് സ്റ്റീഫൻ മുഖം ഉയർത്തി നോക്കിയപ്പോൾ മാത്രമാണ്.. ജെറിന് മനസ്സിലായത്.

അവന്റെ ഉള്ളിൽ ഭയം അരിച്ചു കയറി തുടങ്ങി.

"അപ്പൊൾ ഇനി കളി തുടങ്ങിയാലോ ജെറിൻ. ഞാൻ പറഞ്ഞ ആളെത്തി. നിനക്ക് കൊള്ളുന്ന ഓരോ അടിയും.. ഇയാൾ കണ്മുന്നിൽ കാണണം. അതാണ് സ്റ്റീഫനുള്ള എന്റെ മറുപടി "

രുദ്രൻ ചോദിച്ചു തീർന്നത് റെജിയും സലീമും സ്റ്റീഫനെ ഒരു കസേരയിൽ ബലമായി ഇരുത്തി.

അയാൾക്ക് അപ്പോഴും കണ്മുന്നിൽ നടക്കുന്നത് വിശ്വാസം വരാത്ത പോലാണ്.

ജെറിൻ ചാടി എഴുന്നേറ്റു രുദ്രന് നേരെ കുതിച്ചു.

അരികിൽ എത്തും മുന്നേ രുദ്രൻ കാലുയർത്തി അവനെ ചവിട്ടി തെറിപ്പിച്ചു..

"രുദ്രാ...

സ്റ്റീഫന്റെ സ്വരം.

രുദ്രൻ തല ചെരിച്ചു നോക്കി.

"അവനെ ഒന്നും ചെയ്യല്ലേ. എന്റെ തെറ്റാണ്.. ഞാൻ തെറ്റ് തിരുത്തി കൊടുക്കാഞ്ഞത് കൊണ്ടാണ് അവൻ വഴി പിഴച്ചു പോയത്. അവനുള്ള ശിക്ഷ ഏറ്റുവാങ്ങാൻ ഏറ്റവും അർഹത എനിക്കാണ്. നിനക്ക് എന്നെ ശിക്ഷിക്കാം "

അങ്ങേയറ്റം ദയനീയമായ ശബ്ദം..

രുദ്രൻ പുച്ഛത്തോടെ സ്റ്റീഫന് നേരെ തിരിഞ്ഞു..

"യാതൊരു തെറ്റും ചെയ്യാതെ.. ഒരച്ഛൻ സ്വന്തം മകന് വേണ്ടി... ധീരതയോടെ മരണത്തിലേക്ക് നടന്നു കയറിയത് നിനക്ക് മുന്നിൽ വെച്ചല്ലേ. മറന്നോ സ്റ്റീഫാ നീ അത്."

രുദ്രന്റെ സ്വരം മുറുകി..
സ്റ്റീഫന്റെ തല താഴ്ന്നു.

"വിടില്ല ഞാൻ. നിന്നെയും നിന്റെ മോനെയും വിടില്ല. കിട്ടാവുന്ന പരമാവധി ശിക്ഷ ഞാൻ വാങ്ങിച്ചു കൊടുക്കും ഈ പുന്നാര മോന്.. അത് നീ കണ്ണ് നിറയെ കാണണം. നിന്റെ കാശ് കൊണ്ടോ പ്രശസ്തി കൊണ്ടോ നിന്റെ മകന് യാതൊരു ഉപകാരവുമില്ലാതെ അവൻ നരകിച്ചു ജീവിക്കുന്നത് കണ്ട് തീരണം നീ.അതാണ്‌ നിനക്കുള്ള ശിക്ഷ "

രുദ്രൻ വിരൽ ചൂണ്ടി.

"ഒറ്റയടിക്ക് നിന്നെ ഞാൻ നിയമത്തിനു വിട്ട് കൊടുക്കില്ല ജെറിനെ. ഞാൻ എന്ന മകന്റെ ഉത്തരവാദിത്തം തീരും വരെയും നിന്നെ ഞാൻ സ്നേഹിച്ചു രസിക്കും. അതിന് ശേഷം ഒരിക്കലും പുറം ലോകം കാണാത്ത വിധം നിന്നെ ഞാൻ പൂട്ടും "

ഇപ്രാവശ്യം ക്രൂരത നിറഞ്ഞ ആ ചിരി.. രുദ്രന്റെ മുഖത്ത് ആയിരുന്നു.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story