രൗദ്രം ❤️: ഭാഗം 51

raudram

രചന: ജിഫ്‌ന നിസാർ


തൊട്ട് മുന്നിൽ തല്ലി ചതച്ചിട്ട ജെറിനെ സ്റ്റീഫൻ നിസ്സഹായതയോടെ നോക്കി.

അനങ്ങാൻ കൂടി കഴിയാതെ വെറും നിലത്ത് കമിഴ്ന്നു കിടക്കുന്നവന് ജീവനുണ്ടോ എന്ന് പോലും അയാൾക്ക് സംശയമാണ്.
നേർത്തൊരു ഞരക്കം പോലും കേൾക്കാൻ പറ്റുന്നില്ല, സ്റ്റീഫൻ എത്ര
കാതോർത്തു നോക്കിയിട്ടും.

വിയർത്തു കുളിച്ചു... ദേഷ്യം കൊണ്ട് ചുവന്നു നിൽക്കുന്ന രുദ്രന് നേരെ നോക്കാൻ തന്നെ സ്റ്റീഫന് പേടി തോന്നി.

റെജിയും ജീവനും സലീമും അവനെ നിറഞ്ഞാടാൻ വിട്ട് കൊടുത്തിട്ട് കളി കണ്ടിരുന്നു.. അത്രയും നേരം.

കൈ തരിപ്പ് തീരുവോളം രുദ്രൻ ജെറിനെ തല്ലി തീർത്തു.

തിരിച്ചിങ്ങോട്ട് കിട്ടുന്നതിൽ നിന്നും വളരെ വിദക്തമായി ഒഴിഞ്ഞു മാറി.. അവൻ ജെറിനെയും അവനൊപ്പമുള്ളവരെയും എടുത്തിട്ട് പെരുമാറി.

പെരും മഴ... ഇടിവെട്ടി മിന്നലോടെ കുത്തി ഒലിച്ചു പെയ്തിറങ്ങിയ പോലൊരു ഫീൽ.

നിലത്ത് കിടക്കുന്ന ജെറിനെ രുദ്രൻ കാല് കൊണ്ട് മലർത്തിയിട്ടു .
ജെറിൻ പതിയെ ഒന്ന് ചുരുണ്ടു.
നെറ്റിയിൽ നിന്നും ഒലിച്ചിറങ്ങുന്ന ചോര കാരണം അവന് കണ്ണ് തുറക്കാൻ വയ്യ.

"വാങ്ങിച്ചു നിനക്കും.. തന്ന് എനിക്കും മതിയായില്ല. പക്ഷേ ഇന്ന് ഇത്രേം മതി. ഇത് കൊണ്ട് തീർന്നെന്ന് നീ കരുതണ്ട. നാളെ ഞാൻ വീണ്ടും വരും. അത് വരെയും അപ്പനും മോനും വല്ലോം മിണ്ടിയും പറഞ്ഞും ഇരിക്ക് ട്ടാ "

രുദ്രൻ പറയുമ്പോൾ ജെറിൻ അനങ്ങിയില്ല എങ്കിലും സ്റ്റീഫന്റെ മുഖം ഭയം കൊണ്ട് വിളറി.

നാളെയും ഇത് പോലൊരു കാഴ്ച.. അത് തൊട്ട് മുന്നിൽ കാണ്ടേണ്ടി വരുമോ എന്ന പേടിയിൽ അയാളുടെ ഹൃദയം തുള്ളി വിറച്ചു.

രുദ്രന്റെ നോട്ടം കണ്ടപ്പോൾ റെജിയും സലീമും എഴുന്നേറ്റു കൊണ്ട് ജെറിനെ സ്റ്റീഫന് നേരെ മുന്നിൽ ഒരു കസേരയിൽ പിടിച്ചിരുത്തി.

വേദന കൊണ്ട് ജെറിന് അലറി വിളിക്കണം എന്നുണ്ട്. പക്ഷേ മിണ്ടാൻ പോയിട്ട് ഒന്ന് നേരെ ശ്വാസം വിടാൻ പോലും അവന് വയ്യ.

തല ഒരു വശത്തേക്ക് ചരിഞ്ഞു പോവുന്നുണ്ട്.

കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീർ ചോരക്കൊപ്പം ചേർന്നിട്ട് മത്സരത്തിലാണ്.

"ഇവിടെ ഇരുന്നോ. അപ്പനും മോനും "

നേർക്ക് നേരെ ഇരിക്കുന്ന സ്റ്റീഫനും ജെറിനും നേരെ നോക്കി രുദ്രൻ ചിരിച്ചു.

"ഒരിത്തിരി ജീവനോടെ എന്റെ അച്ഛനെ നിങ്ങളെനിക്ക് തിരിച്ചു തന്നിരുന്നു എങ്കിൽ ആ ഒരു ആനുകൂല്യമെങ്കിലും നിങ്ങളോട് എനിക്ക് കാണിക്കാമായിരിന്നു."
രുദ്രന്റെ വാക്കുകൾ വീണ്ടും മുറുകി.

"കൊന്ന് കളഞ്ഞില്ലേ. നിന്റെയൊക്കെ ഒടുക്കത്തെ ആർത്തിക്ക് വേണ്ടി... ഇല്ലാതെയാക്കിയില്ലേ എന്റെ കുടുംബത്തിന്റെ സന്തോഷം മുഴുവനും.യാതൊരു തെറ്റും ചെയ്യാത്ത എന്റെ അച്ഛനെ.. എന്റെ കണ്മുന്നിൽ ഇട്ട് കൊന്നു കളയുമ്പോൾ ഒരു മകന്റെ അവസ്ഥ... അത് നീ അറിയണം സ്റ്റീഫാ. അതിനാണ് നിന്നെ ഞാൻ ഇങ്ങോട്ട് കൊണ്ട് വന്നത് തന്നെ."

രുദ്രൻ പറയുമ്പോൾ.. സ്റ്റീഫന്റെ തല കുനിഞ്ഞു.
അവന്റെ നേരെ നോക്കാൻ പോലും അയാൾക് ആവുന്നില്ല.

"തൊട്ട് മുന്നിൽ.. വേദന കൊണ്ട് പിടയുന്ന മകനെ നീ ഓരോ നിമിഷവും കാണാനാ ഈ അവസരം ഞാൻ നൽകിയത്. ഒന്നും ചെയ്യാനാവാതെ അവന്റെ വേദനയിൽ നീയും പിടഞ്ഞു പോവണം "
രുദ്രന്റെ വിരൽ തുമ്പുകൾ വിറച്ചു.

"മരണം നിനക്കും ഇവനും രക്ഷപെട്ടു പോവാനുള്ള അവസരമാണ്. അത് എന്റെ കൈ കൊണ്ട് ഞാൻ ചെയ്യില്ല. ചെയ്തത് ഓർത്തു ഓരോ നിമിഷവും നീറി നീറി ജീവിക്കണം. ഓർമകൾ നിങ്ങളെ ഭ്രാന്തു പിടിപ്പിക്കണം.. എന്തിന് വേണ്ടി ജീവിക്കുന്നു എന്ന ചിന്ത നിങ്ങളെ അപകർഷത ബോധത്തോടെ തോൽപ്പിക്കാൻ ശ്രമിക്കണം. അപ്പഴേ... അപ്പഴേ എന്റെ ഉള്ളിലെ കനൽ അണയൂ "

രുദ്രൻ കിതച്ചു പോയി.

"ഇനി മതിയെട.. നീ ഇങ്ങ് വന്നേ "

ജീവന് അവന്റെ അവസ്ഥ കണ്ടപ്പോൾ ഹൃദയതിൽ വല്ലാതെ വേദന തോന്നുന്നുണ്ട്.

ഉള്ളിലെ വേദന അടക്കിപിടിക്കാൻ കഴിയാത്ത വിങ്ങുന്ന മുഖം

"ഇവനൊന്നും ഇത്ര കിട്ടിയാ പോരാ "

ജീവൻ പിടിച് വലിച്ചിട്ടും അവിടെ തന്നെ നിന്ന് രുദ്രൻ പറയുന്നുണ്ട്.

"അതിന് അവന് കൊടുക്കുന്നത് നിർത്തിയിട്ടൊന്നും ഇല്ലല്ലോ. നീ ഇപ്പൊ ഇങ്ങ് വാ. ബാക്കി നാളെ കൊടുക്കാം. ഇപ്പൊ തന്നെ വീട്ടിൽ നിന്നും എന്നേം നിന്നേം വിളിച്ചു മടുത്തു കാണും "

ഫോണിലേക്ക് വരുന്ന കാൾ കണ്ടിട്ട് ജീവൻ പറഞ്ഞു.

മാറ്റവന്മാരെ തൂക്കി എടുത്തു ഏതെങ്കിലും ഹോസ്പിറ്റലിൽ എത്തിച്ചേക്ക് റെജി. ഇവിടെ നടന്നത് പറയാനുള്ള ധൈര്യം അവർക്കിനി ഉണ്ടാവില്ല "

ജീവനൊപ്പം ഇറങ്ങി പോരും മുന്നേ രുദ്രൻ ഓർമിപ്പിച്ചു.
                       ❣️❣️❣️❣️

ഞെട്ടി എഴുന്നേറ്റ് ശിവ ചുറ്റും പകച്ചു നോക്കി.

മുറിയിലെ ഇരുണ്ട വെളിച്ചത്തിൽ തൊട്ടരികിൽ കെട്ടിപിടിച്ചു കൊണ്ട് അഞ്ജലി കിടക്കുന്നുണ്ട്.

ശിവയാകെ വിയർത്തു പോയിരുന്നു.

പുറത്തെ മേളങ്ങൾ ഏറെക്കുറെ അമർന്നു കഴിഞ്ഞിരിക്കുന്നു.

ഇത്തിരി മുന്നേ ഹൃദയതാളം പോലും വിറച്ചു വിധം  കണ്ടൊരു സ്വപ്നം.. അതിനെ കുറിച്ച് ഒരിക്കൽ കൂടി ഓർക്കാൻ പോലും ശിവക്ക് പേടി തോന്നി.

കൈ എത്തിച്ചിട്ട് ഫോണെടുത്തു നോക്കുമ്പോൾ സമയം പുലർച്ചെ മൂന്നു മണി ആയിരിക്കുന്നു.

വീണ്ടും അവൾക്കുള്ളിൽ ഭയം നിറഞ്ഞു.

എന്തൊക്കെയോ അസ്വസ്ത്ഥത നിറഞ്ഞ മനസ്സ്.

അവൾ അഞ്ജലിയെ ഒന്ന് തിരിഞ്ഞു നോക്കി.

ഉറക്കമില്ലാതെ.. അങ്ങോട്ടും ഇങ്ങോട്ടും കിടന്നുരുണ്ട് കുറച്ചു മുൻപ് ഉറങ്ങിയിട്ടേ ഒള്ളു.
അവളും താനും.
അതിനിടയിൽ ഉറക്കം അപ്പാടെ കാർന്ന് തിന്നാൻ പാകത്തിന് ഒരു സ്വപ്നം.

അവൾക്ക് വീണ്ടും ജീവനെ ഓർമ വന്നു ..
ഹൃദയം തുള്ളി വിറച്ചു.

"ഒന്ന് വിളിച്ചാലെന്താ.. ഞാൻ വിളിച്ചത് ഒരിക്കലെങ്കിലും കണ്ടിട്ടുണ്ടാവില്ലേ "
അവൾ സ്വയം പരിഭവം പറഞ്ഞു.

അഞ്ജലിയുടെ കയ്യും കാലും ദേഹത്തു നിന്നും ഇറക്കി വെച്ചിട്ട് ശിവ പതിയെ എഴുന്നേറ്റു.

പുറത്തൊരു വണ്ടി സ്റ്റാർട്ട് ചെയ്യുന്ന ശബ്ദം കേട്ടിട്ട് അവൾ ജനലിന് അരികെ പോയി നിന്നു.

കല്യാണവീടല്ലേ. അങ്ങനെ ആരെങ്കിലും വന്നതാവും എന്ന് കരുതി സ്വയം ആശ്വാസിക്കാൻ ശ്രമിച്ചു എങ്കിലും.. ഗേറ്റ് കടക്കും മുന്നേ അത് ശ്രീയുടെ കാർ ആണെന്ന് തിരിച്ചറിഞ്ഞതും വീണ്ടും ശിവ വിറച്ചു തുടങ്ങി.

അഞ്ജലിയെ വിളിച്ചുണർത്തിയാലോ എന്ന് തോന്നി ആദ്യം.

പിന്നെ തോന്നി അവളെ കൂടി വെറുതെ ടെൻഷൻ ആക്കണ്ടന്ന്.

മുറുകിയ ഹൃദയമിടിപ്പിനെ കൈ കൊണ്ടമർത്തി ആശ്വാസം കൊടുക്കാൻ പോലും കഴിയാതെ തളർന്നു തൂങ്ങിയ അവൾ ഒരു ആശ്രയം പോലെ ആ ജനൽ കമ്പിയിൽ പിടി മുറുക്കി..

                    ❣️❣️❣️❣️

അതേ കള്ളി മുണ്ടും ഷർട്ടും തന്നെ.. വേഷം പോകും മാറാൻ നില്കാതെ കാർ നിർത്തി ഓടി പിടഞ്ഞു വരുന്ന ശ്രീയെ കണ്ടപ്പോൾ രുദ്രൻ വേഗത്തിൽ അവന്റെ അടുത്തേക്ക് നടന്നു..

"എന്താ... എന്താ രുദ്ര.. എന്താ ഉണ്ടായേ.. ജീവൻ എവിടെ "

വെപ്രാളത്തോടെ ഓടി വരുന്നവനെ രുദ്രൻ സ്നേഹത്തോടെ നോക്കി.

"നീ എന്താ രുദ്ര മിണ്ടാതെ നിൽക്കുന്നെ. വാ തുറന്നു പറ. എന്താ ഉണ്ടായേ ന്ന് "

"ശ്രീയേട്ടാ.. വിളിച്ചപ്പോ തന്നെ ഞാൻ പറഞ്ഞതല്ലേ.. ഒരു ആക്സിഡന്റ്...."

ശ്രീയുടെ രൂക്ഷമായ നോട്ടത്തിൽ രുദ്രൻ പറഞ്ഞു വന്നത് പാതിയിൽ നിർത്തി.

"ആ നുണ നീ വേറെ എവിടെങ്കിലും പോയി പറഞ്ഞോ രുദ്ര. എനിക്കറിയേണ്ടത് സത്യം മാത്രമാണ് "

ശ്രീ കടുപ്പത്തിൽ പറഞ്ഞു.

"ശ്രീയേട്ടൻ എന്തിനാ ഓടി പിടഞ്ഞു വന്നേ. അവിടൊത്തിരി തിരക്കുള്ളതല്ലേ?"

രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോൾ ശ്രീയുടെ മുഖം ദേഷ്യം നിറഞ്ഞു.

"അതാണോടാ ഞാൻ ചോദിച്ചതിനുള്ള ഉത്തരം "

ശ്രീ ചോദിക്കുമ്പോൾ രുദ്രൻ തല കുനിച്ചു.

"കാര്യം നീ വല്ല്യ കൊമ്പത്തെ IPS ഒക്കെ ആയിരിക്കും. പക്ഷേ എന്റടുത്തു വേഷം കെട്ടലെടുത്ത അടിച്ചു നിന്റെ പല്ല് ഞാൻ കൊഴിക്കും. പറഞ്ഞില്ലെന്നു വേണ്ട. അവന്റെയൊരു..."

ശ്രീ പല്ല് കടിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു.
"ഇനി അതല്ല... ഞാൻ ഇതൊന്നും അറിയേണ്ടവനല്ല എന്നാണെങ്കിൽ അതും പറഞ്ഞോ.പിന്നെ നിന്റെയൊന്നും പിറകെ ഞാനും വരില്ല "

ലേശം പോലും അയവില്ലാതെ ശ്രീ പറഞ്ഞു.

രുദ്രൻ അവന്റെ നേരെ തിരിഞ്ഞിട്ട് മുറുക്കി കെട്ടിപിടിച്ചു.

"എന്റെ ഗായേച്ചിയുടെ ഭർത്താവ് ആയിട്ടല്ല.എനിക്കെന്റെ ഏട്ടനല്ലേ ശ്രീയേട്ടാ നിങ്ങള്.അങ്ങനല്ലേ എന്നെ സ്നേഹിക്കുന്നത്.ഇപ്പൊ ഈ ഓടി പിടഞ്ഞു വന്നത് തന്നെ ആ സ്നേഹം കൊണ്ടല്ലേ.എനിക്കറിയാം.. നന്നായി അറിയാം.. പിന്നങ്ങനെ ഞാൻ..."

രുദ്രൻ പറയുമ്പോൾ ശ്രീയുടെ ചുണ്ടിലും ചിരി ഉണ്ടായിരുന്നു.

അവന്റെ കൈകളും രുദ്രനെ പൊതിഞ്ഞു.

"അത് ശെരി.. എന്നെ അവിടെ കൊണ്ടിട്ടു ഇവിടെ നിങ്ങൾ കെട്ടിപിടിച്ചു കളിക്കണോ "

പുറകിൽ നിന്നും ജീവന്റെ ചോദ്യം..

രുദ്രനും ശ്രീയും ഒരുമിച്ചാണ് തിരിഞ്ഞു നോക്കിയത്.

"നിന്റെ ചുണ്ടിന് എന്ത് പറ്റിയെടാ "
ജീവനെ കണ്ടതും ശ്രീ രുദ്രനെ വിട്ട് ജീവന്റെ അരികിലേക്ക് ചെന്നു.

"അത് പിന്നെ ശ്രീയേട്ടാ... ആക്സിഡന്റ് "

ജീവൻ പറഞ്ഞു തുടങ്ങും മുന്നേ പിറകിൽ നിന്നും രുദ്രൻ വേണ്ടന്ന് കൈ കാണിച്ചു.
അത് കണ്ടപ്പോൾ ശ്രീ അവനെ തിരിഞ്ഞു നോക്കി.

"ഓ.. രണ്ടാളും പറഞ്ഞു സെറ്റ് ചെയ്തു വെച്ച കാരണം എനിക്ക് മുന്നിൽ കുടഞ്ഞിടാനുള്ള പരിപാടിയാണല്ലേ "
ശ്രീ വീണ്ടും ഗൗരവത്തിൽ രുദ്രനെ തിരിഞ്ഞു നോക്കി.

"പോവും മുന്നേ നിന്നോട് ഞാൻ ചോദിച്ചതല്ലേ രുദ്ര ഞാൻ കൂടി വരണോ ന്ന്. ചെന്നായ്ക്കളെ പോലെ കടിച്ചു കീറാൻ കാത്തു നിൽക്കുന്നവർക്കിടയിലേക്ക് ഹീറോയിസം കാണിക്കാൻ അവൻ ഒറ്റക്ക് പോയേക്കുന്നു. അതിന് പേര് ധൈര്യം എന്നല്ലെടാ. വിവരകേട് എന്നാ "
ശ്രീ ഹോസ്പിറ്റലിൽ ആണെന്ന് കൂടി മറന്നിട്ട് ഉറക്കെ ഒച്ച വെച്ചു.

രുദ്രനും ജീവനും ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.

"എന്നിട്ട് കിടന്നിട്ട് ഉറക്കം വരാതെ ഞാൻ ഇങ്ങോട്ട് വിളിച്ചപ്പോ അവന്റെ ഒരു ആക്സിഡന്റ് കഥ. ഒരൊറ്റ അടിക്ക് നിന്നെയൊക്കെ അച്ചടക്കം പഠിപ്പിക്കാൻ എനിക്കറിയ.."

ശ്രീ ഏട്ടൻ ഉറഞ്ഞു തുള്ളുവാണ്.

ഒരു തരി പോലും ദേഷ്യം തോന്നുന്നില്ല രുദ്രനും ജീവനും അവനോട്.

പകരം... വേര് പടർത്തിയ ആ സ്നേഹമെന്ന ആൽമരത്തിന് കീഴെ അവർക്ക് തണുപ്പുണ്ട്. ഹൃദയം വീശി തണുപ്പിക്കാൻ കുളിരുള്ള കാറ്റുമുണ്ട്.

"രണ്ടും പോയി കാറിൽ കയറ്. ഞാൻ പോയി ബില്ല് സെറ്റ് ചെയ്തിട്ട് വരാം "
ശ്രീ അൽപ്പം മയത്തിൽ പറഞ്ഞു.

"അതൊക്കെ കൊടുത്തു ശ്രീയേട്ടാ "
ജീവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

"നിനക്ക് വേറെ വല്ലതും പരിക്കുണ്ടോ ജീവാ."

ശ്രീ വീണ്ടും ചോദിച്ചു.

"ഇല്ലേട്ടാ.. ഒറ്റയടിക്ക് ഒറ്റ മുറിവ്.. അത്ര ഒള്ളു "
ജീവൻ ചിരിച്ചു കൊണ്ട് കണ്ണിറുക്കി.
വീണ്ടും ശ്രീയുടെ മുഖം കടുത്തു.

നിനക്കോ ടാ "

രുദ്രന് നേരെ ശ്രീയുടെ കണ്ണ് നീണ്ടു.

"എനിക്കൊന്നും പറ്റിയില്ല ഏട്ടാ "

ജെറിന്റെ തിരിച്ചടിയിൽ കിട്ടിയ ചെറിയ മുറിവുകളെ തീർത്തും അവഗണിച്ചു കൊണ്ട് രുദ്രൻ കൈ ഉയർത്തി കാണിച്ചു.

എങ്കിൽ ഇനി പോവല്ലേ. അതോ വേറെ വല്ല ആക്സിഡന്റ് കഥകൾക്കും സ്കോപ്പ് ഉണ്ടോ "
ശ്രീ ചോദിച്ചു.

"ഇല്ല.. പോവാം "
രുദ്രനും പറഞ്ഞു.

എന്നാ വാ..ജീവന്റെ ബൈക്ക് ഇവിടെ കിടന്നോട്ടെ. രാവിലെ വന്നെടുക്കാം. ഇപ്പൊ ഒരുമിച്ച് പോവാം "
ശ്രീ നടക്കുന്നതിനിടെ പറഞ്ഞു.
രണ്ടാളും ഒന്ന് മൂളി..

ഒരു വല്യേട്ടന്റെ ഗൗരവത്തോടെ ശ്രീ മുന്നിൽ നടന്നു.

"നിന്റെ കലിപ്പ് മൂഡ് എവിടെ പോയി അളിയാ "

ജീവൻ പതിയെ രുദ്രനെ നോക്കി ചോദിച്ചു.

"അത് ഇങ്ങേരോട് ചിലവാകൂല അളിയാ.. നമ്മളെയങ് സ്നേഹിച്ചു കൊല്ലുവല്ലേ..."

രുദ്രൻ ശ്രീയെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story