രൗദ്രം ❤️: ഭാഗം 53

raudram

രചന: ജിഫ്‌ന നിസാർ

തന്നെ ദയനീയമായി നോക്കുന്ന സ്റ്റീഫന്റെ നോട്ടത്തെ പാടെ അവഗണിച്ചു കൊണ്ടാണ് രുദ്രൻ കയറി ചെന്നത്..

"പ്ലീസ്...ഇവനെ ഒന്ന് ഹോസ്പിറ്റലിൽ എത്തിക്ക്.. ഞാൻ നിന്റെ കാല് പിടിക്കാം. അവൻ ചെയ്ത തെറ്റിനുള്ളത് നിയമം കൊടുക്കട്ടെ."
കരഞ്ഞു കൊണ്ട് കൈ കൂപ്പി പറയുമ്പോൾ അയാൾ വെറുമൊരു അച്ഛൻ മാത്രമാണ്.

"ഇവനൊന്നും ആയിട്ടില്ല സ്റ്റീഫാ. ഞാൻ തുടങ്ങിയിട്ടേ ഒള്ളു.. ഇതൊക്കെ എന്ത് "
രുദ്രൻ ചെന്നിട്ട് ജെറിന്റെ നെഞ്ചിലേക്ക് തൂങ്ങി കിടന്ന തലയൊന്ന് പിടിച്ചു പൊക്കി.

കണ്ണ് തുറക്കാതെ അവനൊന്നു ഞരങ്ങി.

ജീവനും ശ്രീയും ഒന്നേ നോക്കിയൊള്ളു.

ചീർത്തൊരു തടി കഷ്ണം പോലെ.. ബോധമില്ലാതെ.. ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു ജെറിൻ.

അവനാകെ ഒരു നീല നിറമായിട്ടുണ്ട്.
മനസ്സ് മടുപ്പിക്കുന്ന ആ കാഴ്ച കണ്ടിട്ട് പോലും രുദ്രന്റെ കണ്ണുകൾ ഇമ ചിമ്മിയില്ല.
പകരം വല്ലാത്തൊരു തിളക്കമാണ്.

"ഇനിയെന്താ ടാ നിന്റെ പ്ലാൻ. ഇങ്ങനെ വെച്ചേണ്ടിരുന്ന ഇവൻ ചത്തു പോകുമല്ലോ "
ജെറിനെ തുറിച്ചു നോക്കി.. സ്വയം മറന്നു നിൽക്കുന്ന രുദ്രനെ പിടിച്ചു കുലുക്കി കൊണ്ട് ശ്രീ ചോദിച്ചു..

"ചത്തു പോവുന്നത് ഇവനുള്ള രക്ഷയാണ് ശ്രീയേട്ടാ. അത് പാടില്ല. ഇവനെത്ര നരകിക്കാൻ കിടക്കുന്നു ഇനിയും."

രുദ്രൻ പറയുമ്പോൾ അവന്റെ കണ്ണുകൾ സ്റ്റീഫന് നേരെ ചെന്നു.

ഒറ്റ ദിവസം കൊണ്ടയാൾ പാതിയായി പോയിട്ടുണ്ട്..

കണ്ണുകളിലെ കഴുകൻ ഭാവം മാറി പകരം ദയനീയത മാത്രം.

"എത്ര പേർ.. ചെയ്ത തെറ്റ് എന്താണെന്ന് പോലുമറിയാതെ എത്ര പേർ നീ കാരണം നരകിച്ചു തീർന്നിട്ടുണ്ട്. നിന്റെ മോൻ കാരണം ജീവിതം വെറുത്തിട്ടുണ്ട്."

രുദ്രന്റെ കണ്ണിൽ പകയാണ് തിളങ്ങുന്നത്.

"ഇത് പോലെ നിന്നെ വേദനിപ്പിക്കാൻ എനിക്കറിയാഞ്ഞല്ല. നിന്നോട് സിമ്പതി തോന്നിയിട്ടുമല്ല. നിനക്കുള്ള ഏറ്റവും വലിയ ശിക്ഷ ഇതാണ് "
രുദ്രന്റെ കണ്ണുകൾ വീണ്ടും ജെറിന്റെ നേരെ നീണ്ടു.

"ഇന്നൊരു ദിവസം കൂടി വേദന എന്തെന്ന് നീയും ഇവനും അറിയണം. നാളെ നിനക്കുള്ള വിധി പറയാൻ ഞാൻ വീണ്ടും വരും "

രുദ്രന് നേരെ നോക്കാൻ കൂടി സ്റ്റീഫന് ഭയം തോന്നി.. ആ നിമിഷം.
                     ❣️❣️❣️❣️

രണ്ടു ദിവസം നിന്ന് തിരിയാനാവാത്ത വിധം തിരക്കുകൾ കൊണ്ട് നട്ടം തിരിഞ്ഞു നടപ്പായിരിന്നു എന്നത് കൊണ്ട് തന്നെ,അഞ്ജലിയെ ശ്രദ്ധിക്കാനോ... പിടിച്ചു നിർത്തി എന്താണ് നിന്റെ പ്രശ്നം എന്ന് ചോദിക്കണോ അവന് കഴിഞ്ഞിട്ടില്ല.

മനസ്സ് തുറന്നു സംസാരിക്കാൻ ശ്രമിക്കാതെ മനസ്സിലിട്ട് നീറ്റി നടന്നാൽ പ്രശ്നം കൂടുതൽ വഷളാവുകയുള്ളു എന്നവന് തോന്നി.

തുറന്നു സംസാരിക്കാൻ ശ്രമികാത്തയിടങ്ങളിൽ പ്രശ്നങ്ങൾ ആൽമരം പോലെ വേര് പടർത്തി കളയും.

അഞ്ജലി തികച്ചും മൗനമാണ്.

അവനെത്തും മുന്നേ കയറി കിടന്നുറങ്ങും..
അവൻ എഴുന്നേൽക്കും മുന്നേ.. അടുക്കളയിൽ പോയി ചുറ്റി തിരിയും.

അവൾക്കൊരു പിണക്കമുണ്ട്.

അത് പറഞ്ഞു തീർക്കേണ്ടതാണ് എന്നും അവനറിയാം.
അത് കൊണ്ട് തന്നെയാണ് അന്ന് വൈകുന്നേരം യാതൊരു വിധ തിരക്കുകൾക്കും പിടി കൊടുക്കാതെ.. രുദ്രൻ നേരെ വീട്ടിലോട്ട് വന്നത്.

കയറി ചെല്ലുമ്പോൾ ശിവയ്‌ക്കൊപ്പം സിറ്റൗറ്റിൽ വർത്താനം പറഞ്ഞിരിക്കുന്നവളെ നോക്കാനെ പോയില്ല.

അങ്ങോട്ടും ഒരു കള്ള പിണക്കം നടിച്ചു.
വേഗം പോയി ഡ്രസ്സ് മാറി അവരുടെ അരികിൽ തന്നെ പോയിരുന്നു.

"ഒരു ചായ വേണം ശിവ "എന്ന് പറഞ്ഞത് മനഃപൂർവമാണ്.

വാടിയ അഞ്ജലിയുടെ മുഖം അവനിൽ അപ്പോൾ സന്തോഷമാണ് നൽകിയത്.

"ഏട്ടന്റെ ഭാര്യയല്ലേ ഈ ഇരിക്കുന്നത്. അങ്ങോട്ട് പറ എന്ന് ശിവ വിളിച്ചു പറഞ്ഞപ്പോൾ എനിക്ക് ചായ വേണ്ടന്ന് പറഞ്ഞിട്ട് ഫോണിലെക്ക് മുഖം താഴ്ത്തിയിരുന്നു രുദ്രൻ .

പറയാതെ തന്നെ അഞ്ജലി പോകുമെന്ന് അവനുറപ്പുണ്ട്.
പ്രതീക്ഷിച്ചത് പോലെ തന്നെ പത്തു മിനിറ്റ് കൊണ്ട് ചായ കയ്യിലെത്തി..

അവളെ നോക്കാതെ  അത് കൈ നീട്ടി വാങ്ങി.

പിന്നെയും അവിടെ ചുറ്റി തിരിഞ്ഞു നിന്നിട്ടും അവൻ ഒന്ന് നോക്കുന്നു പോലുമില്ല എന്നായപ്പോൾ അഞ്ജലി വേഗം അകത്തേക്ക് വലിഞ്ഞു.

ശിവയോട് ആണേൽ അവൻ ഒടുക്കത്തെ വർത്താനവും 

അവളെ നോക്കാതെയാണ് ഇരിപ്പെങ്കിലും അവൾ ഒന്നനങ്ങുന്നത് പോലും അവന് അറിയാൻ കഴിഞ്ഞിരുന്നു..

അന്ന് കിടക്കും വരെയും അഞ്ജലി പിന്നെയവന്റെ മുന്നിലേക്ക് വന്നതേയില്ല.

ഇടക്കിടെ അവളെ തിരയുന്ന കണ്ണുകളെ... ശിവയുടെ  ചുമ ഉയർന്നു കേട്ടത്തോടെ രുദ്രൻ അടക്കി പിടിച്ചിരുന്നു.

നേരത്തെ തന്നെ കയറി  മൂടി പുതച്ചു കിടക്കുന്നവളെ കണ്ടിട്ടാണ് അവൻ കുളി കഴിഞ്ഞു ഇറങ്ങി വന്നത്.

കള്ളത്തരം കാണിക്കുന്ന പോലുള്ള ആ കിടപ്പ് കണ്ടപ്പോൾ അവന് ചിരി വരുന്നുണ്ട്.

വാതിലടച്ചു കുറ്റിയിട്ട് അവൾക്കരികിൽ പോയി കിടന്നു.

ശ്വാസം വിടുന്ന ശബ്ദം പോലും കേൾക്കാൻ കഴിയുന്നില്ല.

ഡീ... യൂദാസേ. ശ്വാസം വിടെടി. ഇല്ലെങ്കിൽ ജീവൻ പോകും "

അവൾക്കടിത്തേക്ക് ചെരിഞ്ഞു കിടന്നു കൊണ്ട് രുദ്രൻ പറഞ്ഞു.

അഞ്ജലി അന

ഡീ.. രുദ്രൻ വീണ്ടും വിളിച്ചു നോക്കി.

കുട്ടി മിണ്ടുന്നില്ല!

"നിനക്കെന്നോട് പിണക്കമാണോ യൂദാസേ...

രുദ്രന്റെ സ്വരം നേർത്തു.

അഞ്ജലി പതിയെ അവനെ തിരിഞ്ഞു നോക്കി.

" ഞാൻ പറഞ്ഞതല്ലേ യൂദാസേ.. നിന്നോടുള്ള ഇഷ്ടം ഒരിക്കലും നിന്റെ അപ്പനെയും ചേട്ടനെയും രക്ഷിക്കില്ലയെന്ന്. ഈ ലോകത്ത് ആരോട് ക്ഷമിച്ചാലും അവരോട് ക്ഷമിക്കണം എങ്കിൽ... രുദ്രൻ മരിക്കണം. അത്ര മാത്രം ഞാൻ വേദനിച്ചിട്ടുണ്ട്.നിനക്കറിയില്ലേ അതെല്ലാം."

അഞ്ജലിയെ നോക്കി കൊണ്ട് അവൻ പറഞ്ഞു.

അവൾ പുതപ്പ് വലിച്ചു മാറ്റി കൊണ്ട് എഴുന്നേറ്റു ഇരുന്നു.

"എനിക്കറിയാം രുദ്രേട്ടാ.. പക്ഷേ അങ്ങനൊരു അപ്പന്റെ മകളാണ്.. അത്രയും നീചനായ ഒരേട്ടന്റെ അനിയത്തിയാണ് എന്ന് കരുതി എന്നെ അകറ്റി നിർത്തണോ.. ഞാൻ... ഞാൻ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നില്ലേ "

അഞ്ജലിയുടെ കണ്ണ് നിറഞ്ഞു.

രുദ്രന് അവൾ പറയുന്നത് മനസ്സിലായില്ല.

"അതിന് ഞാൻ എപ്പഴാ യൂദാസേ നിന്നെ മാറ്റി നിർത്തിയത്. നീ അല്ലേ എന്റെ കണ്മുന്നിൽ വരാതെ ഒളിച്ചു കളിച്ചത്.

അവനും എഴുന്നേറ്റു ഇരുന്നു കൊണ്ട് അഞ്ജലിയെ നോക്കി കണ്ണുരുട്ടി.

"എനിക്കറിയാം... അപ്പനോടും ചേട്ടായിയോടും ഉള്ള ദേഷ്യം എന്നോടും കാണും "
എണ്ണി പെറുക്കി പതം പറയുന്നവളെ കണ്ടപ്പോൾ അവന് ചിരി വരുന്നുണ്ട്.

"ആണോ.. വേറെ നിനക്കറിയാത്ത പലതും എനിക്കറിയാം. ഇങ്ങ് അടുത്ത് വാ പറഞ്ഞു തരാം "
അഞ്ജലി എന്തെങ്കിലും പറയുന്നതിന് മുന്നേ രുദ്രൻ അവളെ വലിച്ചടുപ്പിച്ചു കൊണ്ട് കഴുത്തിൽ കയ്യിട്ട് ചേർത്ത് പിടിച്ചു.

"എന്റെയോ നിന്റെയോ തെറ്റല്ല യൂദാസേ. നമ്മൾക്കിത്തിരി സ്നേഹം കൂടി പോയി.. അതിന്റെ പ്രശ്നമാണ് "

ചാരി ഇരുന്നു കൊണ്ട് രുദ്രൻ അഞ്ജലിയുടെ തോളിൽ താടി ചേർത്ത് വെച്ചു പറഞ്ഞു.

ദേഹം മൊത്തം പാഞ്ഞു കയറിയ വിറയൽ രുദ്രൻ അറിയാതിരിക്കാൻ അഞ്ജലി ശ്വാസം പിടിച്ചിരുന്നു.

"എന്തിന് പോയെന്ന് നീ എന്താ യൂദാസേ എന്നോട് ചോദിക്കാഞ്ഞത് "
രുദ്രൻ വീണ്ടും ചോദിച്ചു.

"എനിക്കറിയാം.."
അഞ്ജലി അവന്റെ നേരെ തല ചരിച്ചു നോക്കി കൊണ്ട് പറഞ്ഞു.

"അവനെന്തു പറ്റിയെന്നു അറിയണോ നിനക്ക് "
രുദ്രന്റെ സ്വരം കടുത്തു.

"വേണ്ട "
അവളും അതേ ഭാവത്തിൽ തന്നെയായിരുന്നു.

"നിന്റെ.. ചേട്ടനല്ലേ യൂദാസേ "
രുദ്രൻ വീണ്ടും അവളെ നോക്കി.

"ആയിരുന്നു. ഒറ്റയ്ക്കാണ് ഞാൻ എന്നറിഞ്ഞും എന്റെ അടുത്തേക്ക് ജസ്റ്റിൻ എന്നൊരു ക്രിമിനലിലെ പറഞ്ഞു വിട്ടവനിൽ ഞാൻ എന്റെ കൂടപ്പിറപ്പിനെ കണ്ടിട്ടില്ല രുദ്രേട്ടാ.. ജസ്റ്റിനെ പോലെ മറ്റൊരു ക്രിമിനൽ. അത്രേം ഒള്ളു എനിക്കും. അതിൽ എന്റെ ചേട്ടനില്ല "

"സ്വന്തം ശത്രുവിന്റെ മകളാണ് എന്നറിഞ്ഞു കൊണ്ട് എന്റെ സ്വീകരിക്കാൻ മനസ്സ് കാണിച്ച നിങ്ങളെക്കാൾ ... സ്വന്തം കൂടപ്പിറപ്പാണ് എന്ന് പോലും ഓർക്കാതെ എന്റെയടുത്തേക്ക് ജസ്റ്റിനെ പറഞ്ഞു വിട്ട ജെറിൻ എനിക്ക് വലുതല്ല. എനിക്കൊന്നും അറിയേം വേണ്ട.എനിക്കോർക്കാൻ കൂടി വയ്യ രുദ്രേട്ടാ.. അതൊരിക്കൽ കൂടി "

ഉറപ്പോടെ പറയുമ്പോൾ അഞ്ജലിയുടെ വിരലുകൾ രുദ്രന്റെ കയ്യിൽ മുറുകി.

"എനിക്കിനി അമ്മയല്ലാതെ ആരുമില്ല. "

അവളുടെ വാക്കുകൾക്ക് കണ്ണീർ നനവ്.
രുദ്രന്റെ കൈകൾ ഒന്നൂടെ മുറുകി.

"അപ്പൊ ഞാനോ യൂദാസേ.. ഞാൻ നിനക്കാരുമല്ലേ?"

കാതിൽ ചോദ്യത്തിനൊപ്പം അവന്റെ മീശ കൂടി ഉമ്മ വെച്ചു.

അവളൊന്നും മിണ്ടാതെ കണ്ണുകൾ ഇറുക്കി അടച്ചു..

"പറ.. രുദ്ര ദേവ് അഞ്‌ജലിക്ക് ആരാണ് "

വീണ്ടും അവനാ ചോദ്യം ആവർത്തിച്ചു.

അഞ്ജലി ഉത്തരം ഒന്നും പറഞ്ഞില്ല.
പകരം തിരിഞ്ഞു കൊണ്ടവന്റെ നെഞ്ചിൽ മുഖം ചേർത്ത് വെച്ചു.

"കാരണങ്ങളുണ്ടാക്കി നിന്നിൽ നിന്നും അകലാനല്ല യൂദാസേ.. കൂടുതൽ നിന്റെ ഹൃദയത്തിനാഴങ്ങളിൽ അലിയാനാണ് എനിക്കിഷ്ടം.

അവൻ അവളെ ഒന്നൂടെ പൊതിഞ്ഞു പിടിച്ചു.

"എന്റെ അച്ഛനെ ഇല്ലാതെയാക്കിയവരോടുള്ള പ്രതികാരം മാത്രം നിറഞ്ഞ എന്റെ മനസ്സിലേക്ക് നീയാണ് നിന്നെ ചേർത്ത് വെച്ചത്. പക്ഷേ ഇനി നിനക്ക് തിരിച്ചിറങ്ങി പോവാനാവാത്ത വിധം എന്റെ സ്നേഹം നിന്നിൽ പടർന്നു പിടിക്കണം "

രുദ്രൻ അവളെ കൂടുതൽ കൂടുതൽ വരിഞ്ഞു മുറുക്കി..

"നിനക്കാരുമില്ലല്ലോ എന്നതാണ് നിന്റെ വേദന എങ്കിൽ.. നീ എനിക്കെന്റെ സ്വന്തമാണല്ലോ എന്നതാ എന്റെ അഹങ്കാരം "
രുദ്രന്റെ ചുണ്ടുകൾ അഞ്ജലിയുടെ നെറ്റിയിൽ അമർന്നു.

അവൾ കൂടുതൽ അവന്റെ നെഞ്ചിലേക്ക് ഒതുങ്ങി കൂടി.

ഒരാളുടെ മൗനം അത്രമേൽ നമ്മളെ അസ്വസ്ത്ഥത പെടുത്തുന്നുവെങ്കിൽ, അതാണ്‌..അയാളോടുള്ള ഇഷ്ടത്തിന്റെ അളവ്കോല്.

എന്നോടെത്ര ഇഷ്ടമുണ്ടെന്നു കൂടെ കൂടെ ചോദിക്കുമ്പോൾ നഷ്ടമാവുന്നത്, സ്വന്തം പ്രണയത്തിലുള്ള ആത്മവിശ്വാസം തന്നെയല്ലേ....

"ജീവിതമുള്ളടത്തോളം കാലം രുദ്രന്റെ ജീവനായിരിക്കും നീ.."

മുഖം പിടിച്ചുയർത്തി അവളുടെ കണ്ണിലേക്കു നോക്കി ചോദിക്കുമ്പോൾ അവന്റെ സ്വരം തീ പിടിച്ചത് പോലായിരുന്നു.

"ഞാൻ നിന്നെ എത്ര സ്നേഹിക്കുന്നു എന്ന് പറഞ്ഞു തരട്ടെ ഞാൻ "

രുദ്രന്റെ വിരലുകൾ അഞ്ജലിയുടെ മുഖമാകെ ഓടി നടന്നു.
ഒടുവിൽ അവളുടെ ചുണ്ടുകളിൽ തലോടി കൊണ്ട് രുദ്രൻ ചോദിച്ചു.

അവൾക്കൊരക്ഷരം മിണ്ടാൻ ആവുന്നില്ല അവന്റെയാ ഭാവത്തിന് മുന്നിൽ.

"വേദനിപ്പിക്കുന്ന എല്ലാം മറന്നു കളഞ്ഞേക്ക്.. എനിക്ക് നീയും നിനക്ക് ഞാനുമില്ലേ യൂദാസേ "

വീണ്ടും കുളിരണിയിച്ചു കൊണ്ടവന്റെ ആർദ്രമായ വാക്കുകൾ.

അഞ്ജലി അവനിൽ പിടി മുറുക്കി.

പ്രണയം അടയാളപെടുത്താനല്ല.. അവളിലെ പ്രണയത്തിനാഴങ്ങളിലേക്ക് അലിയാനുള്ള കൊതിയാണ്..

സിരകളിൽ ചൂട് പകർത്തുന്ന ആക്നിയും... കെടും മഞ്ഞിലെ നേരിപോടും പോലെ മാറി മറിയുന്ന അവന്റെ ഭാവങ്ങൾ..

അഞ്ജലി തീർത്തും അവനിൽ ഒഴുകി തുടങ്ങിയിരുന്നു..

                       ❣️❣️❣️❣️❣️

"ഇനിയും കിടന്ന ഞാനും നീയും പോവാൻ വൈകും ട്ടോ യൂദാസേ "
അള്ളി പിടിച്ചു കിടക്കുന്നവളുടെ കാതിൽ നല്ലൊരു കടി വെച്ചു കൊടുത്തു കൊണ്ട് രുദ്രൻ പറഞ്ഞു.

നന്നായി വേദനിച്ചത് കൊണ്ട് തന്നെ അഞ്ജലി ചാടി എഴുന്നേറ്റു ഇരുന്നു കൊണ്ട് അവനെ നോക്കി കണ്ണുരുട്ടി കാണിച്ചു.

അവൻ നന്നായി ഒന്ന് ഇളിച്ചു കൊടുത്തു.

'എഴുന്നേറ്റു പോയി ചായ എടുത്തിട്ട് വാടി "

അവൻ മീശ പിരിച്ചു കൊണ്ടവളെ നോക്കി.

"ഓഹോ. എന്താണ്.. സാറിന് പുതിയൊരു ഇളക്കം. മ്മ് "

അവൾ അവന്റെ നേരെ നോക്കി പുരികം പൊക്കി കൊണ്ട് ചോദിച്ചു.

"ഭാര്യമാർക്ക് അങ്ങനെ ചില ഉത്തരവാദിതങ്ങള് കൂടി ഉണ്ടെന്റെ യൂദാസേ "
അവനും എഴുന്നേറ്റിരുന്നു കൊണ്ട് പറഞ്ഞു.

"ഇന്നലെ വരെയും ഞാൻ ഭാര്യയാണെന്ന് ഓർമയില്ലായിരുന്നോ "

അഞ്ജലി ചോദിക്കുമ്പോൾ രുദ്രന്റെ മുഖം നിറച്ചും ഒരു കള്ളതരം ഉണ്ടായിരുന്നു.

അഞ്ജലി അവനെ നോക്കാതെ വേഗം കിടക്കയിൽ നിന്നും നിരങ്ങി ഇറങ്ങി.

                   ❣️❣️❣️❣️❣️

പോവുന്നത് വരെയും അവന് മുന്നിൽ ചെന്നു നിൽക്കാൻ അഞ്ജലിക്ക് വല്ലാത്ത മടി തോന്നി.

സമയം പോയെന്ന് പറഞ്ഞു ഇല്ലാത്ത ധൃതി പിടിച്ചു കൊണ്ടവൾ അടുക്കളയിൽ നിന്ന് തന്നെ ഭക്ഷണം കഴിച്ചു.

"നീയും ഞാനും ഒരേ സ്ഥലത്തെക്കല്ലേ അഞ്ജുസേ പോണത് "
അവളുടെ വെപ്രാളം കണ്ടിട്ട് ശിവ ചോദിച്ചു.

അഞ്ജലി അവളെ ഒന്ന് തുറിച്ചു നോക്കി.

"അല്ല. എനിക്കില്ലാത്ത എന്ത് തിരക്കാണ് നിനക്ക് എന്നറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിച്ചു പോയതാ "
അവളുടെ നോട്ടം കണ്ടിട്ട് ശിവ കൈ കൂപ്പി.

"നിനക്കില്ലാത്ത ഒന്ന് എനിക്കുണ്ട്.. ആത്മാർത്ഥ "
അഞ്ജലി വിട്ട് കൊടുക്കാതെ പറഞ്ഞു.

"ഉവ്വാ.. പക്ഷേ എന്റെ ഏട്ടനോടാണ് എന്ന് മാത്രം "
അഞ്ജലി കയ്യിലുള്ളത് വെച്ചു ഏറിയും മുന്നേ ശിവ അത് പറഞ്ഞിട്ട് ഇറങ്ങി ഓടി കളഞ്ഞിരിന്നു.

"തൊടങ്ങി രണ്ടും. LKG പിള്ളേരാണന്നാ വിചാരം "
അങ്ങോട്ട് വന്നു ലക്ഷ്മി പറയുമ്പോൾ അഞ്ജലി ചുണ്ട് കൂർപ്പിച്ചു.

ഞാനല്ല അമ്മേ. അവളാ "
അഞ്ജലി ശിവ പോയ വഴിയേ കൈ ചൂണ്ടി.

"ഇത് തന്നെ.. അവളും പറഞ്ഞത് "
ലക്ഷ്മിയും അവളെ നോക്കി പറഞ്ഞു.

വല്ല്യ ധൃതി ഉണ്ടെന്ന് പറഞ്ഞു നടന്നിട്ട്.. ഇപ്പൊ എന്തേ പോണില്ലേ "ലക്ഷ്മി അഞ്ജലിയെ നോക്കി ചിരിച്ചു..

പിന്നെ.. ദാ പോവല്ലേ "

അവളും ചിരിച്ചു കൊണ്ട് പറഞ്ഞിട്ട് തിരികെ നടന്നു.

രുദ്രൻ പോയെന്ന ആശ്വാസത്തിൽ മുറിയിലെത്തിയ അവളെ.. പിന്നിൽ നിന്നും അവൻ വട്ടം പിടിച്ചിട്ട് എടുത്തുയർത്തി..

"പോയില്ലായിരുന്നോ "
അഞ്ജലി കുതറി കൊണ്ട് ചോദിച്ചു.

"ഇല്ലല്ലോ "
രുദ്രൻ അവളെ തിരിച്ചു നിർത്തി.

"എന്താണ് വീണ്ടും ഒരു ഒളിച്ചു കളി.
കൈ കൊണ്ടവളെ ഒതുക്കി പിടിച്ചു കൊണ്ടവൻ ചോദിച്ചു.

ഒന്നുമില്ലെന്ന് തലയാട്ടി കൊണ്ട് അഞ്ജലി മുഖം കുനിച്ചു.

"നിനക്ക് നാണം ചേരില്ല യൂദാസേ "
രുദ്രൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവളൊന്നും മിണ്ടാതെ അവനെ ചേർന്ന് നിന്നു.

ഒടുവിൽ ശിവ പുറത്ത് നിന്നും വിളിച്ചു കൂവും വരെയും.. അവർ പ്രണയിക്കയായിരുന്നു..

ആത്മാവിൽ അലിഞ്ഞു ചേരും പോലെ.. അത്രയും തീവ്രമായി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story