രൗദ്രം ❤️: ഭാഗം 54

raudram

രചന: ജിഫ്‌ന നിസാർ

സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ പ്രതി കുറ്റം ചെയ്തതായി ഈ കോടതിക്ക് ബോധ്യപെട്ടിരിക്കുന്നു. കുറ്റം സമ്മതിച്ച പ്രകാരം, ഈ കേസിലെ പ്രതിയായ ജെറിൻ തോമസിനെ മരണം വരെയും തടവിലിടാൻ കോടതി ഉത്തരവിടുന്നു. "

ശ്വാസം അടക്കി പിടിച്ചാണ് സ്റ്റീഫൻ അത് കേട്ടത്.

ജെറിന്റെ ഭയം നിറഞ്ഞ മുഖം അയാൾക്കുള്ളിൽ വലിയൊരു മുറിവ് തീർത്തു.

എത്രയൊക്കെ.. എങ്ങനൊക്കെയും അവനൊരു കുഴപ്പവും വരാത്ത രീതിയിൽ കേസ് ഒതുക്കി തീർക്കാൻ ഓടി പാഞ്ഞു നടന്നു.
സഹായിക്കാം എന്ന് വാക്ക് പറഞ്ഞവരിൽ ഏറെക്കുറെ ആളുകളും താൻ നീട്ടിയ കാശ് വാങ്ങി മറുകണ്ടം ചാടിയത് ആ നോവിലും അയാളെ ചൊടിപ്പിച്ചു.

"പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി നിരവധി തവണ പീഡിപ്പിച്ചു.അത് ചോദ്യം ചെയ്ത കുട്ടിയുടെ മാതാപിതാക്കളെ ദേഹോപദ്രവം ചെയ്തു എന്നതെല്ലാം സംശയാതീതമായി തെളിയിക്കപ്പെട്ടതാണ്... ആയതിനാൽ..."

കനത്ത നിശബ്ദതയെ ഭേദിച്ചു കൊണ്ടാ വാക്കുകൾ..

രുദ്രന്റെ മുഖത്ത് ഒരായിരം നക്ഷത്രങ്ങൾ ഒന്നിച്ചു വിരിഞ്ഞു.

സന്തോഷം കൊണ്ടവൻ അരുകിൽ ഇരുന്ന റെജിയുടെ കൈകളിൽ അമർത്തി പിടിച്ചു.

ഒന്നും വെറുതെയായില്ല.

നിരവധി പീഡനകേസുകൾ അവനെതിരെ ആരോപിക്കാൻ ഉണ്ടായിരുന്നു എങ്കിലും.. വെറും എട്ടു വയസ്സുള്ളൊരു കുഞ്ഞിനേയും കൊണ്ട് അതിന്റെ അമ്മ ജെറിനെതിരെ പരാതി പറഞ്ഞു വന്ന ദിവസം രുദ്രന് ഓർമ വന്നു.

ജെറിനെന്ന നികൃഷ്ട ജീവിയെ അന്നാണ് ശെരിക്കും അറിയാനായത്.

ബുദ്ധിയുറക്കാത്ത കുഞ്ഞുങ്ങളിൽ പോലും അവന്റെ പേകൂത്തുകളെ കുറിച്ച് ആ അമ്മ പറഞ്ഞത് കേൾക്കെ മനസ്സിൽ ഉറപ്പിച്ചു വെച്ചതാണ്... ആണത്തം അലങ്കാരമായി കൊണ്ട് നടക്കുന്നവനെ അതേ കാരണം കൊണ്ട് തന്നെ പൂട്ടണം എന്നത്.

ഇരയെന്ന വിളിപേരിനെ ഭയക്കാതെ ആ കുട്ടിയുടെ മാതാപിതാക്കൾ ഒപ്പം ചേർന്ന് നിന്നപ്പോൾ പിന്നൊന്നും പിറകോട്ടു വലിച്ചില്ല.

ഇനിയൊരു കുഞ്ഞിനും ഈ ഗതി വരരുത്. സ്വന്തം കണ്മുന്നിൽ വന്നു പെടുന്ന കുഞ്ഞിനെ കാണുമ്പോൾ ഉയരുന്ന പൗരുഷം.. മുന്നേ നടപ്പാക്കിയ വിധിയെ ഓർക്കുമ്പോൾ താനേ താഴണം. ആ വിധം വേണം നിയമം നടപ്പിലാക്കുവാൻ..

രുദ്രന്റെ കൈ വിരലുകൾ റെജിയും അമർത്തി പിടിച്ചു.

സ്റ്റീഫന് നേരെ വീണ്ടും പുച്ഛത്തോടെ ഒന്ന് നോക്കിയിട്ട് രുദ്രൻ പുറത്തേക്ക് നടന്നു.

ഇനി എന്തൊക്കെ കളികൾ ആര് കളിച്ചാലും ഈ ജന്മം പുറം ലോകം കാണാൻ കഴിയാത്ത വിധം സ്ട്രോങ്ങ്‌ ആണ് കേസൊരുക്കിയത് എന്നവന് ഉറപ്പാണ്.

ആ ഒരു ആത്മവിശ്വാസം ആവോളം ഉണ്ടായിരുന്നു.

പുറത്തിറങ്ങിയ അവനെ മിഡിയക്കാർ പൊതിഞ്ഞു.

"അവിടെ പറഞ്ഞതും.. മുന്നേ പറഞ്ഞതുമല്ലാത്ത ഒന്നും പുതുതായി എനിക്ക് നിങ്ങളോട് പറയാനില്ല. ദാറ്റ്‌ സോൾവിഡ്. ബൈ '

കൂടുതലൊന്നും പറയാൻ നിൽക്കാതെ അവൻ ഇറങ്ങി പോയി കാറിൽ കയറി.

മനസ് അലയൊതുങ്ങിയ കടൽ പോലെ ശാന്തമാണ്.

അവനച്ഛനെ ഓർമ വന്നു.
എത്ര ഒതുക്കിയിട്ടും.. പൊട്ടി വന്നൊരു കരച്ചിലിനെ കൈകൾ കൊണ്ട് മുഖം അമർത്തി തുടച്ചു കൊണ്ടവൻ തടഞ്ഞിട്ടു.

അതേ നിമിഷം തന്നെ അവന് അഞ്ജലിയെയും ഓർമ വന്നു.

ഇങ്ങനൊരു കേസിന്റെ പിറകെ ആണെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും.. അതിനെ കുറിച്ചവൾ ഒരിക്കലും ചോദിച്ചിട്ടില്ല.
വെറുതെ പോലും സംസാരിച്ചു കേട്ടിട്ടില്ല.
പകരം അപ്പനും ചേട്ടനും ചെയ്തു കൂട്ടിയ തെറ്റുകൾക്ക് സ്വന്തം സ്നേഹം കൊണ്ട് പ്രായക്ചിതം തീർക്കുന്ന അവളോടുള്ള പ്രണയം കൊണ്ടവന്റെ നെഞ്ച് വിങ്ങി.

കരച്ചിലിനെ തോൽപ്പിച്ചു കൊണ്ടവന്റെ മുഖം ഒരു ചിരി കടമെടുത്തു.

അറിയാതെ തന്നെ അവന്റെ വണ്ടിയുടെ സ്പീഡ് കൂടി പോയിരുന്നു.
അവൾക്കരികിൽ ചേർന്നിരിക്കാൻ വല്ലാത്ത കൊതി.

പ്രണയത്തിന്റെ അനുഭൂതിയിൽ അലിഞ്ഞു തീരാനുള്ള ഹൃദയത്തിന്റെ കൊതി..

                        ❣️❣️❣️❣️

പതിയെ പോ അഞ്ജു.. ഏട്ടൻ എങ്ങും ഓടി പോവൂല "
കേളേജിൽ നിന്നും വന്ന ഉടനെ തന്നെ പോർച്ചിൽ രുദ്രന്റെ വണ്ടി കിടപ്പുണ്ട് എന്നറിഞ്ഞവൾക്ക് വല്ലാത്ത ധൃതിയുണ്ടായിരുന്നു.

സ്കൂട്ടിയിൽ നിന്നും വേഗമിറങ്ങി അകത്തേക്ക് ഓടാൻ നിൽക്കുന്നവളെ നോക്കി ശിവ വിളിച്ചു പറഞ്ഞു.

"അങ്ങേര് ഇവളുടെ കെട്ടിയോൻ തന്നെ അല്ലേ. പോക്ക് കണ്ട കാമുകൻ ആണെന്ന് തോന്നും. ഇങ്ങനെയും ഉണ്ടോ ഒരു സ്നേഹം "
അഞ്ജലിയുടെ ഓട്ടം കണ്ടിട്ട് ശിവ അവിടെ തന്നെ നിന്നിട്ട് പറഞ്ഞു.

അഞ്ജലിയുടെ കൂടി ബാഗ് വലിച്ചെടുത്തു കൊണ്ടാണ് അവൾ അകത്തേക്ക് കയറിയത്.

നിനക്ക് കുശുമ്പ് ആണെടി പരട്ടെ "
അകത്തേക്ക് പായുന്നതിനിടെ അഞ്ജലി വിളിച്ചു പറയുന്നത് കേട്ടപ്പോൾ ശിവ ചിരിച്ചു കൊണ്ട് തലകുലുക്കി.

                  ❣️❣️❣️❣️❣️

അഞ്ജലി ചെല്ലുമ്പോൾ രുദ്രൻ കമിഴ്ന്നു കിടന്നു നല്ല ഉറക്കമാണ്.
വാതിൽ ചേർത്തടച്ചു കൊണ്ട് അവൾ അവന്റെ അരികിൽ പോയിരുന്നു..

നക്നമായ രുദ്രന്റെ പുറത്ത് കവിൾ ചേർത്ത് വെറുതെ കിടന്നു.

പിന്നെ എഴുന്നേറ്റു ഫ്രഷ് ആയി വന്നിട്ടും അവൻ അതേ കിടപ്പ് തന്നെ.

അവൾക്കവനോട് വല്ലാത്തൊരു വാത്സല്യം തോന്നി. കൈ ഉയർത്തി മുടിയിൽ തലോടി തിരിഞ്ഞു നടക്കാൻ ഒരുങ്ങിയവൾ ഒരൊറ്റ വലിക്ക് അവന്റെ നെഞ്ചിൽ വീണിരുന്നു.

"ഇന്നല്പം ലേറ്റായോ യൂദാസേ നീ?. ഞാൻ നോക്കിയിരുന്നു മടുത്തു."
അഞ്ജലിയുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കൊണ്ടവൻ ചോദിക്കുമ്പോൾ അവൾ പിടഞ്ഞു കൊണ്ടവനെ കെട്ടിപിടിച്ചു.

"ഇച്ചിരി.. അവസാനത്തെ എക്സാം അല്ലേ. അത് കഴിഞ്ഞു കുറച്ചു പരിപാടികൾ ഉണ്ടായിരുന്നു "
അവനോട് ചേർന്ന് കിടന്നു കൊണ്ട് തന്നെ അഞ്ജലി പറഞ്ഞു.

"രുദ്രേട്ടൻ ഇന്ന് നേരത്തെ വന്നോ "

അവന്റെ മുഖം പിടിച്ചുയർത്തി കൊണ്ടവൾ ചോദിച്ചു.

"എനിക്ക് നിന്നെ കാണാൻ തോന്നിയെടി യൂദാസേ "
അവന്റെ ചുണ്ടുകൾ അവളിൽ ഇടതടവില്ലാതെ പ്രണയം പങ്കിട്ടു കൊണ്ട് മറുപടി പറഞ്ഞു.

"ഓഹോ. അത് കൊണ്ട് ഓടി വന്നതാണോ "

അഞ്‌ജലിയും കുറുമ്പോടെ അവനെ നോക്കി.

"മ്മ്. വന്നപ്പോ ഇവിടെ നീ ഇല്ല. അപ്പൊ പിന്നെ കിടന്നുറങ്ങി കളയാം എന്ന് തീരുമാനിച്ചു "
അവനും അതേ കുറുമ്പോടെ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് പറഞ്ഞു.

"മാറങ്ങോട്ട്.. കഴിഞ്ഞ ഒരാഴ്ച ഈ സ്നേഹം എവിടെ ആയിരുന്നു. പാതിരാത്രി വരും. എന്ത് മിണ്ടിയാലും കണ്ണുരുട്ടി പേടിപ്പിക്കും. എന്തെല്ലാം പ്രഹസനങ്ങളായിരുന്നു. എന്നിട്ടിപ്പോ സ്നേഹമാണ് പോലും "
അള്ളി പിടിച്ചു കിടക്കുന്നവനെ പിടിച്ചു തള്ളി കൊണ്ട് അഞ്ജലി ദേഷ്യത്തോടെ പറഞ്ഞു.
രുദ്രന് അപ്പോഴും ചിരിയാണ്.
അവനറിയാം.. എത്രയൊക്കെ ദേഷ്യം കാണിച്ചാലും ആ മനസ്സ് നിറയെ തന്നോടുള്ള പ്രണയം നിറഞ്ഞു നിൽപ്പുണ്ടെന്ന്.

അവൾ ഒന്ന് പിണങ്ങിയാൽ... അതൊരു പിണക്കമാണെന്ന് തനിക്ക് തോന്നാൻ വേണ്ടി അവൾ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ ഒന്ന് കാണേണ്ടത് തന്നെയാണ്.

പത്തു മിനിറ്റ് തികച്ചും എടുക്കാതെ വീണ്ടും പിണക്കം മറന്ന് ചിണുങ്ങി കൊണ്ട് അരികെ വരുന്നവളോട് സ്നേഹമല്ലാതെ വേറെ എന്താണ് തോന്നേണ്ടത്.

"എനിക്ക് തിരക്ക് കൊണ്ടൊന്നും അല്ലെന്റെ യൂദാസേ. നിനക്ക് എക്സാമായത് കൊണ്ടല്ലേ ഞാൻ അകറ്റി നിർത്തിയത്. അല്ലേൽ തന്നെ നിന്റെ മനസ്സിൽ ഏത് നേരവും ഈ ഞാനല്ലേ ഒള്ളു. എക്സാം ഷീറ്റിൽ എന്നെ വരച്ചു വെച്ചത് കൊണ്ടായില്ലല്ലോ. നീ പഠിച്ചത് വെറുതെയാവരുത് എന്ന് കരുതിയിട്ടല്ലേ "

രുദ്രൻ അവൾക്ക് നേരെ ചെരിഞ്ഞു കിടന്നു കൊണ്ട് പറഞ്ഞു.

"മ്മ്.. എനിക്കറിയാം "

കുഞ്ഞു പിള്ളേരുടെ പോലെ വീണ്ടും അഞ്ജലി പറ്റി കൂടി കിടന്നു.

"നിനക്കെല്ലാം അറിയാം. എന്നാ ആവിശ്യനേരത്ത് ഒന്നും അറിയേം ഇല്ല. ഇങ്ങനൊരു സാധനം "

രുദ്രൻ അവളെ കളിയാക്കി ചിരിച്ചു.

"നിനക്കെന്നോട് ദേഷ്യമുണ്ടോ യൂദാസേ "
ചിരി മാഞ്ഞു പോയിരുന്നു അവനാ ചോദ്യം അവൾക്ക് നേരെ നീട്ടുമ്പോൾ.

ഇല്ലെന്ന് തലയാട്ടി കൊണ്ടവൾ അവന്റെ നെറ്റിയിൽ ഏന്തി വലിഞ്ഞു കൊണ്ട് ചുണ്ട് ചേർത്ത്.

ജെറിന് കിട്ടിയ ശിക്ഷയെ കുറിച്ച് അവൾക്കറിയാം എന്ന് അവനുറപ്പായിരുന്നു.

ഒരിക്കലും അതിനെ കുറിച്ച് അവൾ തന്നോട് ചോദിക്കില്ലെന്നും.

അയാളത് അർഹിക്കുന്നുണ്ട് രുദ്രേട്ടാ. അതിൽ സങ്കടപെട്ടിരിക്കാൻ ഒരു പെണ്ണെന്ന നിലയിൽ എനിക്ക് അപമാനമാണ്. എനിക്ക് നേരെയുള്ള അതിക്രമങ്ങളെ ഞാൻ വേണമെങ്കിൽ മറന്നു കളയാം. പക്ഷേ... പക്ഷേ. ഇത്തിരിയില്ലാത്ത കുഞ്ഞു പിള്ളേരുടെ ചിരിയിലേക്ക് നോക്കി പോലും "

അവൾ രുദ്രന്റെ നെഞ്ചിൽ മുഖം ഒളിപ്പിച്ചു.

"കർമം എന്നൊന്നുണ്ട് രുദ്രേട്ടാ. ചെയ്തു കൂട്ടിയതിനൊക്കെ അതിനേക്കാൾ മനോഹരമായൊരു തിരിച്ചടി കിട്ടുന്നത്...കൊന്ന് കളയേണ്ടതാണ്. പക്ഷേ ഇവരെ പോലുള്ളവർക്ക് അതൊരു രക്ഷപെടലാണ്. അവിടെ കിടക്കട്ടെ. ചെയ്തു പോയതിൽ നീറി നീറി അങ്ങ് ഒതുങ്ങട്ടെ "

ഇടറിയുള്ള വാക്കുകൾക്കൊപ്പം തന്നെ കണ്ണുനീർ തുള്ളികൾ കൂടി നെഞ്ചിൽ ഇറ്റി വീഴുന്നുണ്ട്.
രുദ്രന്റെ കൈകൾ അവളെ കൂടുതൽ മുറുക്കി പിടിച്ചു.

                   ❣️❣️❣️❣️❣️

സന്തോഷമാണ്..

ഹൃദയം നിറഞ്ഞു കവിയുന്ന സന്തോഷം.
എന്നിട്ടും പക്ഷേ ഉള്ളിലെ നേർത്തൊരു വിങ്ങൽ.. അത് അവളെ പിരിയുന്നതോർത്തിട്ടാണ്.

ജീവന്റെ താലി അണിഞ്.. അതീവ സന്തോഷത്തോടെ അവനോട് ചേർന്ന് നിൽക്കുന്ന ശിവയിൽ ഒതുങ്ങി പോയിരുന്നു അഞ്ജലിയുടെ കണ്ണുകൾ.

എക്സാം കഴിഞ്ഞു പിറ്റേ ആഴ്ച കല്യാണത്തിന് ഡേറ്റ് നോക്കുമ്പോൾ ഒരേ സമയം രണ്ടു ഭാവങ്ങൾ അവളെ കീഴ്പ്പെടുത്തി കളഞ്ഞിരുന്നു.

ഇവിടെ വന്നത് മുതൽ നിഴൽ പോലെ കൂടെ ഉണ്ടായിരുന്നവളെ പിരിയേണ്ടി വരുന്നത്.. അതല്പം സങ്കടം നൽകുന്ന ഏർപാട് തന്നെയാണ്.
പക്ഷേ അവൾ യാത്ര പറയുന്നത് അവളെറെ കൊതിയോടെ.. സന്തോഷത്തോടെ കാത്തിരിക്കുന്ന അവളുടെ ജീവിതത്തിലെക്കാണ്.
അനിവാര്യമാണ്.. ഈ വേർപിരിയൽ.

ശ്രീഏട്ടനും രുദ്രേട്ടനും ആഘോഷങ്ങൾക്കിടയിൽ മത്സരിച്ചെന്ന പോലെ ഓടി തീർക്കുന്നുണ്ട്,തിരക്കുകൾ.

റീത്തയും ജോസും തലേന്ന് തന്നെ അങ്ങോട്ട്‌ എത്തി ചേർന്നിട്ടുണ്ട്.

ആർക്കും നികത്താൻ ആവാത്തൊരു വിടവ് തന്നിൽ തന്നിട്ടാണ് ശിവ യാത്ര പറയാൻ ഒരുങ്ങുന്നത് എന്നൊരു തിരിച്ചറിവ് വന്നത് തലേന്ന് മുതൽ കല്യാണതിരക്കുകളിൽ അവളും താനും അലിഞ്ഞു ചേർന്നപ്പോഴാണ്.

ചുറ്റും ഒരുപാട് ആളുകൾ ഉണ്ടായിട്ടും ആ ആൾക്കൂട്ടത്തിനിടെ.. ശിവ കൂടെ ഇല്ലാതെ ഒറ്റക്കായത് പോലെ.

രുദ്രേട്ടന് പോലും ആ ഫീൽ മനസ്സിലായത് കൊണ്ട് തന്നെയാണ്..

'നീ ഇന്ന് വേണമെങ്കിൽ ശിവയ്‌ക്കൊപ്പം കൂടിക്കോ യൂദാസേ. അവൾക്കും നിനക്കും അത് ഒരു റിലീഫ് ആവും.. ഞാൻ ഇന്നൊരു ദിവസം ഈ തലയിണ കെട്ടിപിടിച്ചു കിടന്നോളാം" എന്ന് പറഞ്ഞത്.

കേൾക്കാൻ കൊതിച്ചത് പോലെ വേഗം ശിവയുടെ മുറിയിലേക്ക് ചെന്നു ..
താൻ വരുമെന്ന് അവൾക്ക് അറിയാവുന്ന പോലെ കിടക്കയിൽ തനിക്കായ് പാതി സ്ഥലം ഒഴിഞ്ഞു കിടക്കുന്നു.

തികട്ടി വന്ന കരച്ചിൽ ഒതുക്കി കെട്ടിപിടിച്ചു കിടക്കുമ്പോൾ.. അത് പോലൊരു കരച്ചിൽ അവളുടെ ഉള്ളിലും വിതുമ്പി നിൽപ്പുണ്ട് എന്നാരും പറഞ്ഞു തരേണ്ടിയിരുന്നില്ല.

രണ്ടാളും ഒന്നും മിണ്ടുന്നില്ല.

ആളും ബഹളവും പുറത്ത് അലയടിക്കുമ്പോൾ അതിനേക്കാൾ വലിയൊരു തിരയെ ഉള്ളിൽ ഒതുക്കി അഞ്‌ജലിയും ശിവയും കിടന്നു.

എന്തെങ്കിലും ഒന്ന് മിണ്ടി തുടങ്ങിയാൽ കരഞ്ഞു പോകുമെന്ന് ഉറപ്പായിരുന്നു.

"ഡീ.. യൂദാസേ "

രുദ്രൻ തട്ടി വിളിക്കുമ്പോൾ അഞ്ജലി ഞെട്ടി കൊണ്ട് അവനെ നോക്കി.

"എന്തോർത്തു നിൽക്കുവാ. ശിവ പോവാനിറങ്ങി "
രുദ്രൻ അഞ്ജലിയുടെ തോളിൽ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

വാ.. അവളുടെ നിൽപ്പ് കണ്ടിട്ട് അവൻ അലിവോടെ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു.

ലക്ഷ്മി അമ്മയെ കെട്ടിപിടിച്ചു ചിരിച്ചു കൊണ്ട് യാത്ര പറയുന്ന ശിവയുടെ മുഖം ദൂരെ നിന്നേ അഞ്ജലി കണ്ടിരുന്നു.

"നീ എവിടെ പോയി കിടപ്പായിരുന്നു അഞ്ജുസേ. ഞാൻ പോവാടി "
നിമിഷനേരം കൊണ്ട് പറച്ചിലും കരച്ചിലും കഴിഞ്ഞ്..
രുദ്രനെ വിട്ട് അഞ്ജലി ശിവയെ കെട്ടിപിടിച്ചു..

"കുഞ്ഞാന്റി പോയിട്ട് വാ. ഞാനും വാവേം കാത്തിരിക്കും "
പതിയെ ശിവയുടെ ചെവിയിൽ അഞ്ജലി പറയുമ്പോൾ ശിവ ഒരു നിമിഷം അനങ്ങാതെ നിന്നു.

പിന്നെ അഞ്ജലിയെ അടർത്തി മാറ്റി കൊണ്ട് സംശയത്തോടെ നോക്കി.
അഞ്ജലി ചിരിച്ചു കൊണ്ട് കണ്ണടച്ച് കാണിച്ചു. ശേഷം കൈവെള്ള തുറന്നു ശിവയ്ക്ക് കാണാനായി നീട്ടി പിടിച്ചു.
സന്തോഷം കൊണ്ട് ശിവ വീണ്ടും അവളെ കെട്ടിപിടിച്ചു.. മുഖം നിറയെ ഉമ്മ കൊടുത്തു.

കണ്ടു നിന്നവരിൽ പലർക്കും കണ്ണ് നിറഞ്ഞു പോയി. ആ സ്നേഹം കണ്ടപ്പോൾ.

എട്ടനോട് പറഞ്ഞില്ലേ അഞ്ജുസേ "

ശിവ വീണ്ടും ചോദിച്ചു.

"ഇല്ല. ആദ്യം നീ അറിയണം എന്ന് കരുതി.. കുഞ്ഞാന്റിക്കുള്ള എന്റെ വിവാഹസമ്മാനം "
ശിവയെ നോക്കി ചിരിച്ചു കൊണ്ട് അഞ്ജലി പറഞ്ഞു..

"ഏട്ടാ.. രുദ്രന്റെ നെഞ്ചിൽ ചേരുമ്പോൾ സന്തോഷവും സങ്കടവും ഒരുപോലെ തോന്നി ശിവയ്ക്ക്.

"സന്തോഷമായിട്ടിരിക്കണം. നിന്നെ പടിയടച്ചു വിടുകയല്ല ഏട്ടൻ. എപ്പോഴും ഇത് നിന്റെ വീട് തന്നെ ആവും. എപ്പോ വേണമെങ്കിൽ പോലും കയറി വരാൻ പാകത്തിന് ഈ വീടിന്റെ വാതിൽ നിനക്ക് വേണ്ടി തുറന്നു കിടക്കും "

അതിൽ കൂടുതൽ ഒരു ഉറപ്പ് അവന് കൊടുക്കാനില്ലായിരിന്നു അപ്പോൾ.

"പോയിട്ട് വാ മോളെ "
കരയാൻ ഒരുങ്ങി വരുന്നവളുടെ കവിളിൽ തട്ടി കൊണ്ട് ശ്രീയും പറഞ്ഞു.

ഒരിക്കൽ കൂടി യാത്ര പറഞ്ഞിട്ട് ജീവനൊപ്പം ശിവ പോയ കാർ നീങ്ങിയപ്പോൾ രുദ്രന്റെ കൈകളും അഞ്ജലിയെ പൊതിഞ്ഞു പിടിച്ചു.

                         ❣️❣️❣️❣️❣️

വൈകുന്നേരം ജീവന്റെ വീട്ടിലാണ് ഫങ്ക്ഷൻ.
അതിന് പോവാൻ വേണ്ടി റെഡിയാവുകയാണ് രുദ്രൻ..

അതേയ്... അവനെ തന്നെ നോക്കി കിടക്കയിൽ ഇരിക്കുന്ന അഞ്ജലി ഇത്‌ കൂടി ചേർത്ത് അഞ്ചാം തവണയാണ് വിളിക്കുന്നത്.
അതിനും മുൻപ് ചെയ്തത് പോലെ രുദ്രൻ ഒന്ന് മൂളി.

അഞ്ജലി വീണ്ടും മുഖം വീർപ്പിച്ചു.

രുദ്രൻ ഗ്ലാസിലൂടെ കാണുന്നുണ്ട് അവളുടെ കുറുമ്പുകൾ.

അവൻ ഒരുങ്ങി തീരുന്നത് വരെയും പിന്നെ അവൾ മിണ്ടിയില്ല. പകരം ഏതോ മധുരസ്വപ്നങ്ങളും മനസ്സിൽ താലോലിചിരിപ്പാണ്.
ചുണ്ടിൽ അത്രയും മനോഹരമായൊരു ചിരിയുണ്ട്.

രുദ്രൻ പോയി അവളുടെ അരികിൽ ഇരുന്നു.

"ഇനി പറ യൂദാസേ .. എന്താ എന്നോട് ചോദിക്കാനുള്ളെ?"

രുദ്രനും അവളുടെ നേരെ നോക്കി ചിരിച്ചു.

"എനിക്ക് ചോദിക്കാനാ ഉള്ളത് "
അഞ്ജലി അവന് നേരെ തിരിഞ്ഞിരുന്നു.

മ്മ്.. ചോദിക്ക് നീ. "
രുദ്രനും പറഞ്ഞു.

"നമ്മൾക്ക് ഒരു കുഞ്ഞി വാവ വന്നാൽ.. നിങ്ങൾക്ക് എന്നോടാണോ അതിനോടാണോ കൂടുതൽ ഇഷ്ടം തോന്നുക?"

കുറുമ്പോടെയുള്ള ചോദ്യം.

രുദ്രന് ചിരി വന്നു.

അതിപ്പോ.. നീ എന്റെ പാതി.. അതെന്റെ ജീവൻ.. രണ്ടിനേം അതിന്റേതായ ഇഷ്ടത്തോടെ കാണണ്ടേ യൂദാസേ "
രുദ്രൻ ചിരിയോടെ അവളുടെ തലയിൽ മേടി.

'അത് പറ്റൂല.ആരോടാ ഇഷ്ടം എന്ന് കറക്റ്റ് ആയിട്ട് പറയണം. കൂടുതൽ ഡക്കറേഷൻ ഇട്ട് ഉടായിപ്പ് കാണിക്കുന്ന പരിപാടി ഈ കാര്യത്തിൽ നടക്കൂല. "

അഞ്ജലി തീർത്തും പറഞ്ഞു.

"അതവിടെ നിക്കട്ടെ. ഈ ചോദ്യം. ഇപ്പൊ ചോദിക്കാനുള്ള കാരണമെന്താ യൂദാസേ "
കണ്ണിലേക്കു നോക്കി രുദ്രൻ ചോദിക്കുമ്പോൾ അഞ്ജലിയുടെ മുഖം കുനിഞ്ഞു.

കവിളിൽ ചുവപ്പ് പടർന്നത് എത്ര പെട്ടന്നാണ്.

അത് കാണെ അവന്റെ കണ്ണുകളും വിടർന്നു.

കൈ കൊണ്ട് അവളുടെ മുഖം പിടിച്ചുയർത്തി.

ആ കണ്ണിലെ ചോദ്യം അറിഞ്ഞിട്ട് തന്നെ അഞ്ജലി അതേ എന്ന് തലയാട്ടി കാണിച്ചു.

ഒറ്റൊറ്റ നിമിഷം കൊണ്ടവൻ അവളെ പൊതിഞ്ഞു പിടിച്ചു.
ചുംബനങ്ങളുടെ പെരുമഴയിൽ അഞ്ജലി നനഞ്ഞു പോയിരുന്നു.

ഒടുവിൽ നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടവൻ വേഗം പുറത്തേക്ക് ഇറങ്ങി പോയി.

അവൾക്കറിയാം.. ആ പോക്ക് അവസാനിക്കുന്നത് സേതുവിന്റെ അരികിലാവും എന്ന്.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story