രൗദ്രം ❤️: ഭാഗം 7

raudram

രചന: ജിഫ്‌ന നിസാർ

താൻ പറയുന്നത് കേട്ട് വായും പൊളിച്ചിരിക്കുന്ന കൂട്ടുകാരികളെ കണ്ടപ്പോൾ അഞ്‌ജലിക്ക് ചിരി വന്നു..

കോളേജിൽ നിന്നും ഇറങ്ങിയത് മുതൽ സൈര്യം തരാതെ പിറകിൽ കൂടിയവരെയും കൊണ്ടു സ്ഥിരം പോവാറുള്ള റെസ്റ്റൊറണ്ടിൽ ചെന്നിട്ട് അന്ന് നടന്നത് മുഴുവനും അഞ്ജലി പറയുമ്പോൾ അവരുടെ മിഴിഞ്ഞ കണ്ണുകൾ...

പെട്യന്നാണ് റോഡിന്റെ മറു സൈഡിൽ ഒരു ഗ്ലാസ്‌ ചായയും കയ്യിൽ പിടിച്ചു കൊണ്ടു ബൈക്കിൽ ചാരി ഇരിക്കുന്ന രുദ്രനെ അവൾ കണ്ടത്..

നിങ്ങൾക്ക് ഭാഗ്യം ഉണ്ട് മക്കൾസ്.. ഞാൻ പറഞ്ഞ.. പേടി തൊണ്ടനായ കഥാ നായകനെ കാണാൻ.. ദേ അങ്ങോട്ട് നോക്ക്..

അഞ്ജലി ആവേശത്തിൽ വിളിച്ചു പറയുമ്പോൾ മറ്റു മൂന്നു പേരും ഒരു പോലെ അങ്ങോട്ട് നോക്കി...
നീ ആരെ കുറിച്ച അഞ്ജലി പറയുന്നത്... "

സേറയുടെ കണ്ണിലെ സംശയം കണ്ടിട്ട് അഞ്ജലി ഒന്നൂടെ രുദ്രന്റെ നേരെ വിരൽ ചൂണ്ടി..

ആ വിരലിനറ്റത്തു.. ബൈക്കിൽ ചാരി ചൂട് ചായ ഊതി കുടിച്ചു കൊണ്ട് നിൽക്കുന്ന രുദ്രന്റെ രൂപം...

"നിനക്കെങ്ങനെ രുദ്രേട്ടനെ അറിയാം "

ചോദിക്കുമ്പോൾ അറിയാതെ തന്നെ തന്റെ സ്വരം കടുത്തു പോയത് സേറ അറിഞ്ഞിരുന്നു...

"ആ കഥ തന്നെ അല്ലേടി പൊട്ടി.. ഞാൻ ഇത്രേം നേരം ഇവിടെ കുത്തി ഇരുന്നു പറഞ്ഞത്..."

അഞ്ജലി അവളുടെ തലയിൽ ഒരു മേട്ടം കൊടുത്തു കൊണ്ട് പറഞ്ഞു...

"അത് ഞാനും കേട്ടു... നിനക്ക് ആള് മാറിയിട്ടൊന്നും ഇല്ലല്ലോ അഞ്ജലി "

വീണ്ടും രുദ്രൻ ഇരിക്കുന്നിടത്തേക്ക് നോക്കി തലയിൽ കൂടി തട്ടം വലിച്ചിട്ട് കൊണ്ട്...അവളത് ചോദിക്കുമ്പോൾ അഞ്ജലി ഉറക്കെ ചിരിച്ചു..

"കറുത്ത വാവിന്... രാത്രി പന്ത്രണ്ടു മണിക്ക് ഇരുട്ടത്ത് കണ്ടാലും എനിക്കവനെ മാറി പോവില്ല മോളെ.. അമ്മാതിരി അടിയാ അവൻ ഞങ്ങളുടെ ഫസ്റ്റ് മീറ്റിൽ തന്നെ എനിക്കിട്ട് തന്നത്.. പിന്നെ ഞാൻ ആ തിരു മോന്ത മറക്കുമോ.. നീ തന്നെ പറ സേറ "

അഞ്ജലി പറയുമ്പോൾ...സേറ നിഷേധമെന്ന പോലെ തലയാട്ടി...

രുദ്രേട്ടൻ.... അങ്ങനെ ചെയ്യില്ല...

പതിയെ അവളത് പറയുമ്പോൾ... ഗീതുവും... ഭാമയും അഞ്ജലിയെ ആണ് നോക്കിയത്..

അഞ്ജലിയുടെ മുഖം ദേഷ്യം വന്നു നിറയുന്നുണ്ട്..

"പിന്നെ അവന്റെ പ്രേതം വല്ലതും ആവും എന്നാ... അല്ലപിന്നെ... അവളുടെ ഒരു രുദ്രേട്ടൻ.... അല്ല.. നിനക്കെങ്ങനെ അവനെ ഇത്രയും പരിജയം... അത് പറഞ്ഞില്ലല്ലോ... നീയും... നിന്റെ രുദ്രേട്ടനും തമ്മിലുള്ള കണക്ഷൻ എന്താ.. അതൂടെ പറഞ്ഞു താടി മോളെ "

അഞ്ജലി സേറക്ക് നേരെ തിരിഞ്ഞിരുന്നു കൊണ്ട് ചോദിച്ചു...

"പറഞ്ഞു തരാം... അതിന് മുന്നേ.. നീ അറിയേണ്ട ഒരാൾ കൂടി ഉണ്ട്.. സേതു മാധവൻ... സേതുവേട്ടൻ... ഞങ്ങളുടെ പ്രിയപ്പെട്ട നാട്ടുകാരൻ... രുദ്രേട്ടന്റെ അച്ഛൻ..."

പറയുമ്പോൾ അവളുടെ സ്വരം ചെറുതായി ഒന്നിടറി പോയിരുന്നു...

അഞ്‌ജലിയും ഗീതുവും.. ഭാമയും കാതും മനസ്സും അവൾക്ക് നേരെ തുറന്നു പിടിച്ചിട്ട് ആകാംഷയോടെ ഇരിപ്പുണ്ട്...

"എന്റെ ഇക്കാക്ക സലീം... രുദ്രേട്ടന്റെ കൂട്ടുകാരൻ ആണ്... വീടുകളും അടുത്ത് തന്നെ.. അതികം ദൂരം ഒന്നും ഇല്ല... അത് കൊണ്ട് തന്നെ എനിക്കറിയാം രുദ്രേട്ടൻ എന്താണ്.. എങ്ങനാണ് എന്നൊക്കെ... അത് കൊണ്ടാ നീ പറഞ്ഞ കഥ വിശ്വാസിക്കാൻ എനിക്കാവാതെ പോയതും "

സേറ പറയുമ്പോൾ അഞ്ജലി ഒന്ന് ചിരിച്ചു..

അപ്പോൾ നിഴൽ പോലെ കൂടെ നടക്കുന്ന എന്നേക്കാൾ.. നിനക്ക് വിശ്വാസം നിന്റെ ഇക്കാന്റെ കൂട്ടുകാരൻ ആണെന്ന കാരണം കൊണ്ട് രുദ്രനെ ആണ് എന്ന് സാരം.. അല്ലേ "

അൽപ്പം പുച്ഛം കലർത്തി അഞ്ജലി പറയുബോൾ സേറയും ഒന്ന് ചിരിച്ചു..

"എന്റെ ഇക്കാക്കാന്റെ കൂട്ടുകാരൻ ആയത് കൊണ്ട് എന്നതിന് മാത്രം ചെറിയൊരു തിരുത്തു വേണം അഞ്ജലി...നാട്ടിൻപുറത്തു ജീവിക്കുമ്പോൾ... അവിടെ ഉള്ളവർ ഓരോരുത്തരും നമ്മൾക്ക് സ്വന്തം തന്നെ ആണ്... രുദ്രേട്ടൻ എനിക്ക്.. സലീം ഇക്കയെ പോലെ... എന്റെ ഏട്ടൻ തന്നെയാണ്..."

അഭിമാനം ആയിരുന്നു സേറയുടെ വാക്കിൽ എങ്കിൽ... അഞ്‌ജലിയിൽ അത് വീണ്ടും പുച്ഛം നിറച്ചു...

മതിയെടി.. ഇങ്ങനെ പൊക്കാതെ നീ.. ആ കിഡ്നാപ്പറെ "

സേറ പറഞ്ഞത് ദഹിക്കാത്ത ദേഷ്യം ഉണ്ടായിരുന്നു അഞ്ജലിയുടെ വാക്കിൽ..

"വലിയയൊരു മതിൽ കെട്ടി പൊക്കി... അതിനുള്ളിൽ ജീവിക്കുന്ന നിനക്കൊന്നും ബന്ധങ്ങളുടെ വില അറിയില്ല അഞ്ജലി.."

സേറയും ദേഷ്യത്തോടെ പറഞ്ഞു..

ഓ.. പിന്നെ... "

അഞ്ജലി ചുണ്ട് കോട്ടി...

"നിങ്ങൾ രണ്ടാളും അടി കൂടാതെ.. നീ ബാക്കി കഥ പറയെന്റെ സേറ... നീ മിണ്ടാതെ ഇരി അഞ്ജലി "

ഒടുവിൽ... ഗീതു പറയുമ്പോൾ സേറ ഒന്ന് ശ്വാസം എടുത്തു..

അഞ്ജലി വല്ല്യ താല്പര്യമില്ല എന്നത് പോലെ ഇരുന്നു...

"കഥയല്ല.. കണ്മുന്നിൽ സ്വന്തം അച്ഛൻ മരിച്ചു വീഴുന്നത് കണ്ട ഒരുത്തന്റെ ഹൃദയം പറിഞ്ഞു പോകുന്ന വേദനയാണ് എനിക്ക് പറഞ്ഞു തരാൻ ഉള്ളത് "

നിറഞ്ഞ കണ്ണോടെ സേറ അത് പറയുബോൾ അവരെല്ലാം അവളെ നോക്കി...

പൊതുവെ അൽപ്പം സ്ട്രോങ്ങ്‌ കഥാപാത്രം ആയിരുന്നു സേറ.. ആ അവൾക്ക് പോലും കണ്ണ് നിറയാതെ പറയാനാവുന്നില്ല എങ്കിൽ...

"ഞങ്ങളുടെ നാടിന്റെ ഹൃദയതുടിപ്പ് പോലെ ആയിരുന്നു.. സേതു ഏട്ടനും കുടുംബവും.. പണവും പ്രധാപവും ആവോളം ഉണ്ടായിട്ടും അതിന്റെ ഒന്നും ജാഡ ഇല്ലാതെ.. നാടിന്റെ ഏതു പ്രശ്നത്തിലേക്കും യാതൊരു മടിയും കൂടാതെ ഇറങ്ങി വന്നിരുന്നു... അച്ഛനും മോനും... അവരുടെ ബന്ധം... അതൊരു ഐശ്യര്യം തന്നെ ആണ്.. കാണുന്നവർക്ക് രണ്ടു കൂട്ടുകാരെ പോലെ ആണ് തോന്നാറുള്ളത് "

പറയുമ്പോൾ ഓർമയിൽ എന്നത് പോലെ... സേറ ഒന്ന് ചിരിച്ചു...

വില്ലേജ് ഓഫീസർ ആയിരുന്നു സേതു ഏട്ടൻ.. അനീതിക്കെതിരെ എന്നും പോരാടുന്ന മികച്ച പോരാളി.. "

കടുത്ത മുഖത്തോടെ... സേറ അത് പറയുമ്പോൾ അഞ്ജലി ഒന്ന് വെറുതെ തിരിഞ്ഞു നോക്കി..

ചായ കുടിയൊക്കെ കഴിഞ്ഞു... ഫോണിൽ നോക്കി കൊണ്ട് നിൽക്കുന്ന രുദ്രൻ അവളുടെ കാഴ്ചയിൽ തെളിഞ്ഞു...

"ആർത്തു പെയ്യുന്ന മഴയിൽ ഓടി വന്നൊരു വൈകുന്നേരം... എന്റെ ഉപ്പ.. കരഞ്ഞു കൊണ്ടാണ് പറഞ്ഞത്... മ്മടെ സേതു പോയെന്ന്...എന്താ പറ്റിയത്... എങ്ങനെ ആണ് മരിച്ചത് എന്നൊന്നും അറിയില്ല...

അത് അന്ന് കേട്ടപ്പോ ഉണ്ടായിരുന്ന ശ്വാസം മുട്ടൽ പോലെ... പറയുമ്പോൾ ഇന്നും സേറക്ക് തോന്നി..

കേട്ടതിന്റെ മരവിപ്പിൽ ഞങ്ങളുടെ ഗ്രാമം ഉണരും മുന്നേ അറിഞ്ഞു... രുദ്രേട്ടനെ .... കയ്യും കാലും തല്ലി ഒടിച്ചിട്ട്.. ഏതോ ഹോസ്പിറ്റലിൽ തള്ളിയിട്ടുണ്ട് എന്ന് "

ഹൃദയം നിലച്ചു പോയത് പോലെ സേറ ഒരു നിമിഷം കൈകൾ കൊണ്ട് മുഖം മറച്ചു പിടിച്ചു..

ഗീതുവും ഭാമയും ഒന്ന് പരസ്പരം നോക്കി..

അഞ്ജലി അപ്പോഴും നോട്ടം.. രുദ്രന്റെ നേരെ നീക്കി...

ചായ കടയിലെ ബെഞ്ചിൽ തലയും തൂക്കി ഇരിക്കുന്നു...

"എന്താ വേണ്ടത് എന്നറിയാതെ എല്ലാവരും പകച്ചു പോയി... ആർക്കും അറിഞ്ഞു കൊണ്ടു ഒരു ദ്രോഹവും ചെയ്യാത്ത സേതു എട്ടനോട് ആർക്കാവും ഇത്രയും വൈരാഗ്യം എന്ന് പോലും മനസ്സിലായില്ല .പിന്നെ ചടങ്ങുകൾ ഓരോന്നായി തുടങ്ങി... മുത്തശ്ശിയുടെയും ലക്ഷ്മി അമ്മയുടെയും... ശിവദയുടെ കരച്ചിൽ... ഞങ്ങളുടെ കാതിൽ ഇപ്പോഴും ഉണ്ട്...ഗായേച്ചി പിന്നെ അൽപ്പം സ്ട്രോങ്ങ്‌ ആയിരുന്നു അന്നും "

സേറ.... പറയുമ്പോൾ അഞ്ജലി അവളെ തന്നെ നോക്കി ഇരുന്നു..
ഈ കഥപാത്രങ്ങൾ എല്ലാം... ആരാ..

അഞ്ജലി ചോദിച്ചു..

രുദ്രേട്ടന്റെ മുത്തശ്ശി... അമ്മ.. ലക്ഷ്മി...അനിയത്തി...ശിവദ.. ചേച്ചി ഗായത്രി..

സേറ പറഞ്ഞു കൊടുത്തു...

"അതിനേക്കാൾ വേദന തോന്നിയത്.. ഹോസ്പിറ്റലിൽ ബോധം ഇല്ലാതെ കിടക്കുന്ന രുദ്രേട്ടനെ ഓർത്തായിരുന്നു.. എങ്ങനെ സഹിക്കും... പാവം ഇതെന്ന് ഓർത്തു കരയാത്ത ഒരാൾ പോലും ഇല്ലായിരുന്നു അന്ന്...നഷ്ടപെടലിനു വലിയൊരു വേദനയുണ്ട്.. ഹൃദയം മുറിയുന്ന പോലെ ഉള്ളത്... അത് അനുഭവിച്ചർക്ക് മാത്രം മനസ്സിലാവും... തോളോട് ചേർന്നു നടന്ന പ്രിയപ്പെട്ട അച്ഛനെ... പെട്ടന്നൊരു നിമിഷം നഷ്ടം വന്നത് സഹിക്കാൻ രുദ്രേട്ടന് കഴിയട്ടെ എന്നൊരു ഗ്രാമം മുഴുവനും കണ്ണീരോടെ പ്രാർത്ഥന നടത്തി.. കാത്തിരുന്നു... രുദ്രേട്ടൻ കണ്ണ് തുറക്കാൻ "

സേറ വേദന തിങ്ങിയ മുഖം ഒന്ന് ഷാൾ കൊണ്ട് തുടച്ചു..

"പക്ഷെ രുദ്രേട്ടൻ... ബോധം തെളിഞ്ഞു ഉണർന്ന് വന്നത് ഞങ്ങളെ എല്ലാവരേം ഒരിക്കൽ കൂടി കൊല്ലാൻ കെൽപ്പുള്ള ഒരു വാർത്തയും കൊണ്ടാണ്.. സേതു ഏട്ടനെ.. കൊന്നതാണ്... അതും രുദ്രേട്ടന്റെ കണ്മുന്നിൽ വെച്ച് തന്നെ..."

പറയുമ്പോൾ സേറയുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു തൂവി...

"ആര്.. എന്തിന് വേണ്ടി "

അഞ്ജലിയുടെ സ്വരം ഇപ്രാവശ്യം വിറച്ചു പോയിരുന്നു..

സ്വർഗം പോലുള്ള എന്റെ കുടുംബം തകർക്കാൻ വന്ന പിശാചിനെ പോലാണ് എനിക്ക് നിന്റെ അച്ഛൻ "

രുദ്രൻ പറയുന്നത് വീണ്ടും വീണ്ടും അവളുടെ ചെവിയിൽ കേട്ടു കൊണ്ടേയിരുന്നു... അപ്പോഴും..

"അതൊന്നും അറിയില്ല... പക്ഷെ രുദ്രേട്ടന് വേണ്ടി സേതു ഏട്ടനെ ഇല്ലാതെയാക്കി.. അതും ജീവനെ പോലെ സ്നേഹിക്കുന്ന അച്ഛൻ.. കണ്മുന്നിൽ തനിക്കു വേണ്ടി പിടഞ്ഞു മരിക്കുന്നത്... കെട്ടിയിട്ട് കാണേണ്ടി വന്നു രുദ്രേട്ടന്.."

സേറ കവിൾ തുടച്ചു കൊണ്ട് പറഞ്ഞു..

"പോലീസും നിയമവും ഉള്ള നാട്ടിൽ തന്നെ അല്ലേ നിങ്ങളുടെയും ജീവിതം "

അഞ്ജലി ചോദിക്കുമ്പോൾ... സേറ ഒന്ന് ചിരിച്ചു..

നിയമം.. പോലീസ്... ഹും... കാശുള്ളവൻ പറയും.. അധികാരം ഉള്ളവർ അനുസരിക്കും.. അതല്ലേ ലോകം... അല്ലങ്കിൽ പിന്നെ കണ്മുന്നിൽ നടന്നത്., ഒരു IPS  ഓഫീസർ ആയിരുന്നിട്ട് കൂടി.... വയ്യാത്ത കയ്യും കാലും വെച്ചിട്ട്... പറ്റാവുന്നിടത്തെല്ലാം ചെന്ന് രുദ്രേട്ടൻ പറഞ്ഞിട്ടും... തെളിവില്ല.. സാക്ഷി ഇല്ല... എന്നുള്ള മുടന്തൻ ന്യായം പറഞ്ഞു തിരിച്ചയച്ച.. നട്ടെല്ല് ഇല്ലാത്ത നിയമം അല്ലേ നമ്മുടേത് "

സേറ ദേഷ്യവും സങ്കടവും കൊണ്ട് വിറച്ചു പോയിരുന്നു...

ഒരു IPS ഓഫീസർ ആയിരുന്നിട്ട് കൂടി "

വീണ്ടും ആ വാക്കുകൾ മാത്രം... അഞ്ജലി മനസ്സിൽ കൊരുത്തിട്ടു..

അവളുടെ കണ്ണിൽ അത്ഭുതം മിന്നി...

രുദ്രൻ.. പോലീസ് ആയിരുന്നോ "

അഞ്ജലി ചോദിക്കുമ്പോൾ... സേറ ചിരിച്ചു കൊണ്ട് തലയാട്ടി...

"രുദ്രദേവ്.... IPS...

രുദ്രന് നേരെ നോക്കി കൊണ്ടാണ് അവളത് പറഞ്ഞത്...

അഞ്ജലിയുടെ കണ്ണുകൾ വീണ്ടും രുദ്രന് നേരെ നീണ്ടു..

അവൻ ഇരുന്നിടം പക്ഷെ ശൂന്യമായിരുന്നു..

"നല്ല ബെസ്റ്റ് പോലീസ് ഓഫിസർ തന്നെ നിന്റെ രുദ്രേട്ടൻ... നല്ലൊരു പദവി കയ്യിൽ ഉണ്ടായിട്ടും സ്വന്തം അച്ഛനെ കൊന്നവനെ നിയമത്തിനു കാണിച്ചു കൊടുക്കാൻ കഴിവില്ലാത്ത ഇവനെങ്ങനെ ജനങ്ങളെ സേവിക്കും... ജോലിക്ക് പോവാതെ വീട്ടിലിരിക്കുന്നത് നന്നായി.. ഇവനൊക്കെ പോയിട്ട് അല്ലേലും എന്ത് മാറ്റം ഉണ്ടാക്കാനാ 

മുഖം നിറയെ പുച്ഛം വിതറി അഞ്ജലി അത് പറയുബോൾ... സേറ അതേ ഭാവത്തിൽ അവളെ നോക്കി..

"നിനക്ക് നമ്മുടെ നിയമത്തെ വിശ്വാസം ഉണ്ടോ "

കണ്ണിലേക്കു നോക്കി സേറ അത് ചോദിച്ചപ്പോൾ അഞ്ജലി ചിരിച്ചു കൊണ്ടവളെ നോക്കി തലയാട്ടി..

ഒഫ്‌കോഴ്സ്... അവൾ പറയുമ്പോൾ സേറയിലാണ് ഇപ്രാവശ്യം പുച്ഛം നിറഞ്ഞത്...

"എങ്കിൽ ഞാൻ പറയുന്നു.. നിന്റെ വിശ്വാസം നിയമത്തിൽ അല്ല.. നിന്റെ അച്ഛന്റെ പണത്തിലാണ് "

സേറ പറയുബോൾ അഞ്ജലിയുടെ മുഖത്തെ ചിരി മാഞ്ഞു..

"വാട്ട്‌ യൂ മീൻ സേറ "

അഞ്ജലി കടുപ്പത്തിൽ ചോദിച്ചു..

"പറഞ്ഞു തരാം... ഒരു പോലീസ് ഓഫീസർക്ക് വേണ്ടുന്ന എല്ലാം എഫിഷൻസിയും ഉണ്ടായിട്ടും രുദ്രേട്ടൻ തോറ്റു പോയെങ്കിൽ... നിയമം പണം കൊടുത്തു വാങ്ങാം എന്നാ അതിന്റെ അർഥം.. കാശ് കൊടുത്താൽ എങ്ങോട്ട് വേണമെങ്കിൽ പോലും തിരിക്കാം.. വളക്കാം.. വളച്ചൊടിച്ചു വാദിയെ പ്രതി ആക്കാം അങ്ങനെ... എന്തും ചെയ്യാം.. പക്ഷെ അതിനെല്ലാം പണം വേണം... വാരി ഏറിയാൻ ആള് വേണം... അധികാരം ഉള്ളവനെ വല വീശി പിടിച്ചിട്ട്... കുറ്റം മറ്റൊരാൾക്ക് മീതെ ചാർത്തി കൊടുക്കാനും കാശ് വേണം.. ചുരുക്കി പറഞ്ഞ... കണ്ണും കാതും കൂട്ടി കെട്ടിയ നീതി ദേവതക്ക് പോലും കാശ് കണ്ട കണ്ണ് മഞ്ഞളിക്കും...ന്ന് "

ദേഷ്യം കൊണ്ട് സേറ ചുവന്നു പോയിരുന്നു..

"തോറ്റു പോയി എന്നത് കൊണ്ടാണോ നിന്റെ രുദ്രേട്ടൻ ഇപ്പൊ നല്ലൊരു കിഡ്നാപ്പർ ആയത് "

അഞ്ജലി വീണ്ടും ചോദിച്ചു..

"രുദ്രേട്ടൻ അങ്ങനെ നിന്നോട് ചെയ്തു എന്ന് നീ പറയുന്നത് സത്യം ആണെങ്കിൽ... ആ മനുഷ്യൻ കുടിച്ചിറക്കിയ നോവിന്റെ കാരണങ്ങളിൽ നിനക്കും തീർച്ചയായും ഒരു പങ്ക് ഉണ്ടായിരിക്കും.. നീ അറിഞ്ഞോ അറിയാതയോ..."

സേറ ഉറപ്പോടെ തന്നെ പറയുമ്പോൾ അഞ്ജലിയുടെ നെറ്റി ചുളിഞ്ഞു..

"സേതു ഏട്ടൻ കാണിച്ചു കൊടുത്ത വഴിയിൽ കൂടി നടന്നു പഠിച്ചതാണ് രുദ്രേട്ടൻ.. സ്വന്തം മനസാക്ഷിക്ക് നിരക്കാത്തതൊന്നും രുദ്രേട്ടൻ ചെയ്യില്ല എന്നത് എന്റെ മാത്രം അല്ല.. എന്റെ നാടിന്റെ മൊത്തം വിശ്വാസം ആണ്..."

സേറ പറയുബോൾ... അഞ്ജലി പിന്നെ അവളെ നോക്കിയില്ല...

ഉള്ളിലെന്തോ... കൊളുത്തി പിടിക്കുന്നത് പോലെ..

അവൻ പറഞ്ഞത് പോലെ ഇനി അച്ഛൻ..

അതായിരുന്നു അപ്പോൾ അവളുടെ മനസ്സിൽ...

ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞിട്ട് മനസ്സിൽ പിടി വലി നടക്കുന്നുണ്ട് എന്നത് മാത്രം അവൾക്ക് അറിയാം..

"സേതു ഏട്ടന്റെ മരണം... രുദ്രേട്ടനെ തകർത്തു കളഞ്ഞിരുന്നു.. അവസാനമായൊന്നു ആ മുഖം കൂടി കാണാൻ കഴിയാത്ത വേദന... ദിവസങ്ങളോളം ആ അച്ഛന്റെ മൺ കൂനയ്ക്ക് മീതെ ചാഞ്ഞു കിടന്നൊരു മകന്റെ വേദന അറിയാൻ.. ഇത്തിരി മനുഷ്യത്വം വേണം അഞ്ജലി... വയ്യാത്ത കയ്യും കാലും വെച്ചിട്ട് എവിടെല്ലാം കേറി ഇറങ്ങി.. അച്ഛന് നീതി ലഭിക്കാൻ..വീണിടത്തു കിടത്തി വീണ്ടും ചവിട്ടി കൂട്ടുന്നത് പോലെ...സ്വന്തം മുകളിൽ ഉള്ള ഉദ്യോഗസ്ഥർ പോലും ആ പാവത്തിനെ സഹായിച്ചില്ല.. പകരം... കൂടുതൽ കൂടുതൽ തളർത്തി.. പരിഹസിച്ചു... ഒടുവിൽ മനസ്സ് മരവിച്ച അവസ്ഥയിൽ... ഒരു മുറിയിൽ... ഇരുട്ടിൽ.... ആരോടും ഒന്നും മിണ്ടാതെ...

സേറയിലേക്ക് വീണ്ടും വേദന കടന്നു വന്നിരുന്നു..

ലക്ഷ്മി അമ്മയുടെ കണ്ണീരും... ഒരു നാടിന്റെ മൊത്തം പ്രാർത്ഥനയും കൊണ്ടാണ്... രുദ്രേട്ടൻ അതിൽ നിന്ന് പുറത്ത് വന്നത് "

ഇനി നീ പറഞ്ഞത് പോലെ രുദ്രേട്ടൻ ചെയ്തു എങ്കിൽ.. ഒന്നുറപ്പാണ്.. സേതു ഏട്ടന് നീതി കിട്ടാൻ രുദ്രേട്ടൻ സ്വയം ഇറങ്ങി തിരിച്ചു എന്നത്.. ഇനി അതിന്റ അറ്റം കാണാതെ തിരികെ കയറി പോരുകയും ഇല്ലെന്ന്... ആരൊക്കെ ഉണ്ടായിരുന്നു ആ മരണത്തിന് പിന്നിൽ എന്നെനിക്കറിയില്ല... പക്ഷെ ആരായാലും... ഇനി കളിക്കാൻ പോകുന്നത് രുദ്രേട്ടൻ ആണ്.."

വല്ലാത്തൊരു ഉറപ്പ് ഉണ്ടായിരുന്നു സേറയിൽ അപ്പൊൾ.

അഞ്‌ജലിക്ക് അവളോട് പറയാൻ ഉത്തരം ഏതും ഇല്ലാത്ത പോലെ മൗനം പാലിച്ചു..

💞💞💞💞💞💞💞💞💞💞💞💞💞💞💞

അല്ലേലും നിങ്ങക്ക് എന്റെ വീട്ടിൽ പോണം ന്ന് പറയുമ്പോൾ ചെകുത്താൻ കുരിശ് കണ്ടത് പോലൊരു ഭാവം അല്ലേ.. അത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ലല്ലോ..

റീത്ത കലിപ്പിട്ട് പറയുമ്പോൾ.... സ്റ്റീഫൻ ചുണ്ട് വക്രിച്ചു കൊണ്ട് അവരെ നോക്കി..

"അത്രേം കൊണമുണ്ട് നിന്റെ വീട്ടുകാര് "

അയാൾ പറയുമ്പോൾ റീത്ത തുറിച്ചു നോക്കി..

"ഓ.. നിങ്ങൾ പിന്നെ കുടുംബം മൊത്തം പുണ്യാളന്മാരല്ലേ... അതിന് മാത്രം എന്താ എന്റെ ആങ്ങളമാർ നിങ്ങളോട് ചെയ്തത് "

റീത്ത വീണ്ടും ചോദിച്ചു..

"അതിപ്പോ പറയാൻ എനിക്ക് സൗകര്യം ഇല്ലെന്ന് കൂട്ടിക്കോ... പോവണ്ട എന്ന് പറഞ്ഞ പോവണ്ട.. ഇനി കൂടുതൽ സംസാരിക്കാൻ വരല്ലേ റീത്ത നീ.. ഞാൻ അല്ലേൽ തന്നെ ഭ്രാന്ത് പിടിച്ചു നിൽക്കുവാ "

സ്റ്റീഫൻ മുന്നറിയിപ്പ് പോലെ പറഞ്ഞു..

"അത് അല്ലേലും നിങ്ങളുടെ പതിവ് ഐഡിയ അല്ലേ.. ഉത്തരം മുട്ടുമ്പോ എന്നെ ഓടിച്ചു വിടൽ... എന്റെ അപ്പനും അമ്മയും മാത്രം ആണ് മരിച്ചു പോയത്... രണ്ടു ആങ്ങളമാരും എന്റെ ചേച്ചിയും ഇപ്പോഴും ജീവനോടെ തന്നെ ഉണ്ട്...

വെല്ലുവിളി പോലെ റീത്ത പറഞ്ഞു...

"ദേ എന്റെ വായിൽ ഇരിക്കുന്നത് കേൾക്കണ്ട എങ്കിൽ കയറി പൊക്കോ... ഇത്രേം വയസ്സായി.. എന്നിട്ടിപ്പോഴും പിള്ളേരെ കൂട്ട് അവൾക്ക് വീട്ടിൽ പോവാഞ്ഞിട്ടാ.. ഇവിടെ നിനക്ക് എന്നതാ ഒരു കുറവ് "

സ്റ്റീഫൻ ദേഷ്യത്തോടെ ചോദിക്കുമ്പോൾ റീത്ത ഒന്ന് പുറകോട്ട് നിന്നു പോയി..

അയാളുടെ കണ്ണിൽ അത്രയും ദേഷ്യം ഉണ്ടായിരുന്നു...

"കുറവ് ഉള്ളവരാന്നോ വീട്ടിൽ പോണം ന്ന് പറയുന്നത്... എനിക്ക് അവിടൊക്കെ ഒന്ന് കാണാൻ വല്ലാത്ത കൊതി... പോയിട്ട് വേഗം വരുമല്ലോ.."

ശബ്ദം പാടെ കുറഞ്ഞു പോയിരുന്നു ഇപ്രാവശ്യം അവരുടെ...

"അപ്പൊ ഞാൻ ഇത്രേം നേരം പറഞ്ഞതൊന്നും നിനക്ക് തലയിൽ കയറിയില്ല അല്ലേ..."

ഒന്നൂടെ അടുത്തേക്ക് നീങ്ങി കൊണ്ട് സ്റ്റീഫൻ അത് പറയുമ്പോൾ... റീത്ത പിന്നൊന്നും പറയാൻ ധൈര്യം ഇല്ലാത്ത പോലെ തല കുനിച്ചു..

സ്വന്തം കുടുംബത്തിനെ പോലും അടുപ്പിക്കാത്ത ഇയാളുടെ മനസ്സിൽ ഇനി എന്താണാവോ കർത്താവെ..

മുകളിലേക്ക് നോക്കി ആത്മ ഗതം പോലെ പറഞ്ഞിട്ട് റീത്ത അകത്തേക്ക് കയറി പോയി.......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story