രൗദ്രം ❤️: ഭാഗം 8

raudram

രചന: ജിഫ്‌ന നിസാർ

പോട്ടെ അമ്മേ... ഇതിപ്പോ ആദ്യം ഒന്നും അല്ലല്ലോ.. "

മുറിയിൽ കൂനി കൂടി കിടക്കുന്ന റീത്തയുടെ അരികിൽ ഇരുന്നു കൊണ്ട് അഞ്ജലി പറഞ്ഞു..

"എന്ത് തെറ്റ് ചെയ്തിട്ടാ.. എന്റെ സഹോദരന്മാരോട് നിന്റെ അച്ഛന് ഇത്രേം ദേഷ്യം എന്നെനിക്കറിയില്ല..."

കണ്ണ് നിറച്ചു കൊണ്ട് പറയുന്ന റീത്തയെ അഞ്ചു ഹൃദയവേദനയോടെ നോക്കി...

"മുൻപ് എങ്ങാണ്ട് ഒരു കേസ് വന്നിരുന്നു... ഇച്ചായന്റെ പേരിൽ... അന്ന് ആ കേസിന്റെ കാര്യത്തിൽ... ജേക്കബ് ചേട്ടായി.. ഇവിടെ വന്നിട്ട് നിന്റെ അച്ഛനോട് കുറച്ചു സംശയങ്ങൾ ചോദിച്ചു എന്നതാ ഇപ്പോഴും അങ്ങേര് പറയുന്ന കാരണം... ആ കേസൊക്കെ മാറി പോയി എങ്കിലും... എന്റെ കുടുംബത്തോട് മൊത്തം നിന്റെ അച്ഛന്റെ ദേഷ്യം പടർന്നു പിടിച്ചു... പിന്നെ എന്നെ പോലും അങ്ങോട്ട് വിടാൻ വല്ല്യ മടിയാണ്... എന്റെ അപ്പച്ചനും അമ്മച്ചിയും മരിച്ചിട്ട് പോലും മൂന്നിന്റെ അന്ന് എന്നേം കൂട്ടി ഇറങ്ങി പോന്നതാ "

റീത്ത സങ്കടങ്ങളുടെ കെട്ടഴിച്ചു അഞ്‌ജലിക്ക് മുന്നിൽ..

ആ പറഞ്ഞതിൽ പലതും... അഞ്‌ജലിക്ക് കേട്ടറിവ് മാത്രം ഉള്ള കഥകളാണ്..

വീട്ടിൽ പോണം എന്ന് റീത്തയുടെ ആവിശ്യം ഏറുമ്പോൾ.. സ്റ്റീഫൻ അത് സമ്മതിച്ചു കൊടുക്കാതെ വരുമ്പോൾ... എത്രയോ പ്രാവശ്യം അവർ തന്നെ അത് അഞ്ജലിയോട് പറഞ്ഞിട്ടുണ്ട്..

"വിട്ടേക്ക് അമ്മാ... അമ്മയ്ക്ക് അറിയാലോ അച്ഛന്റെ സ്വഭാവം.. ഇത് പറഞ്ഞ അച്ഛന് ദേഷ്യം വരുമെന്ന് നന്നായി അറിയാവുന്ന അമ്മ വീണ്ടും വീണ്ടും അത് തന്നെ ആവിശ്യപെട്ടു ചെല്ലുമ്പോ അല്ലേ വഴക്ക് ഉണ്ടാവുന്നത്... അച്ഛൻ പറയുമ്പോലെ... അമ്മക്കിവിടെ എന്താ കുറവ് "

തോളിൽ തലോടി കൊണ്ട് അഞ്ജലി പറയുമ്പോൾ.. ദേഷ്യത്തോടെ റീത്ത അവളുടെ കൈകൾ തട്ടി തെറിപ്പിച്ചു..

"നീ നിന്റെ അച്ഛന്റെ മോളല്ലേ.. നിനക്ക് അങ്ങനെയേ മനസ്സിലാവു.. എടീ.. കുറവ് വല്ലതും ഉണ്ടായിട്ടാണോ എല്ലാരും സ്വന്തം വീട്ടിൽ പോണം ന്ന് പറയുന്നത്.. അതൊരു സന്തോഷം ആണ്.. വയസ്സേത്ര ആയാലും വീട്ടിൽ എത്തിയ പിന്നെ പിള്ളേരാ..നിനക്കത് ഇപ്പൊ പറഞ്ഞ മനസ്സിലാവില്ല... കെട്ടൊക്കെ കഴിഞ്ഞു വേറൊരു വീട്ടിൽ എത്തട്ടെ.. അന്നറിയാം.. അമ്മയുടെ വാക്കുകളിൽ ഉള്ള വേദന..

റീത്ത വെറുതെ ഒന്ന് ചിരിച്ചു..

"ലില്ലി ചേച്ചിയും.. ജേക്കബ് ചേട്ടായിയും... ജോസുകുട്ടിയും ഞാനും.... ഞങ്ങൾ ഒത്തു ചേർന്നിട്ട് എത്ര നാളായി എന്നറിയോ നിനക്ക്... ഞങ്ങൾ അല്ല.. ഞാൻ... അവരെല്ലാം ഇടക്ക് കൂടാറുണ്ട്.. ഒരുമിച്ച്.. അപ്പച്ഛന്റേം അമ്മച്ചിയുടേം കല്ലറയിൽ പോയി പൂ വെക്കാറുമുണ്ട്.. പക്ഷെ ഞാൻ മാത്രം..ഒന്നിനും ഇല്ല... എനിക്ക് വേണ്ടതെല്ലാം നിന്റെ അച്ഛൻ തരുന്നുണ്ട്.. സമ്മതിച്ചു.. പക്ഷെ എല്ലാത്തിനും ഒരു ശ്വാസം മുട്ടിക്കുന്ന കെട്ടുണ്ട്.. എനിക്ക് പിറകിൽ.. എന്തൊക്കെയോ മറച്ചു പിടിക്കാൻ കാണിക്കുന്ന വ്യഗ്രത... അതെന്താ എന്ന് ചോദിക്കുന്നത് പോലും അങ്ങേർക്ക് കലിപ്പാ..കാണുന്നോർക്ക്... റീത്ത ഭാഗ്യവതിയാ.. കുടുംബത്തിൽ ഒക്കെ എന്നാ പവറാ..എനിക്ക്.."

ആത്മനിന്ദ പോലെ പറഞ്ഞിട്ട് റീത്ത കണ്ണുകൾ അമർത്തി തുടച്ചു..

പിന്നെ അവരോട് എന്താ പറയേണ്ടത് എന്നറിയാതെ ഇരുന്നു പോയി... അഞ്ജലി.

ഇതിടയ്ക്കിടെ ഉള്ള കലാപരിപാടി ആണ് എന്നത് സത്യം തന്നെ..
പക്ഷെ... അമ്മയുടെ മനസ്സിലെ സങ്കടം ഇവിടാരും കാണാതെ പോകുന്നതെന്തേ ആവോ...

അഞ്ജലി പതുക്കെ എഴുന്നേറ്റു..

റീത്തയെ ഒന്നൂടെ തിരിഞ്ഞു നോക്കി കൊണ്ട് അവൾ പുറത്തേക്ക് നടന്നു...

അടുക്കളയിൽ പോയി നോക്കിയപ്പോൾ.. ചായയും... പലഹാരങ്ങളും അമ്മ ഉണ്ടാക്കി വെച്ചിട്ടുണ്ട്..

എന്തോ... അതിലൊന്നും കഴിക്കാൻ തോന്നാത്തത് കൊണ്ട് തന്നെ അഞ്ജലി വേഗം മുറിയിലേക്ക് നടന്നു...

കാരണമാറിയാതൊരു വേദന പേറുന്നുണ്ട് ഹൃദയം..അവൾക്ക് എല്ലാവരോടും ദേഷ്യം തോന്നി..

ഏറ്റവും ഒടുവിൽ ആ ദേഷ്യം രുദ്രനിൽ എത്തി നിന്നു... എന്തിനാണ് നീ എന്റെ സമാധാനം നിറഞ്ഞ ജീവിതത്തിൽ ഒരുപാട് ദുഃഖം ഒളിപ്പിച്ചു പിടിച്ചിട്ട് കയറി വന്നത്..

ഇന്നിപ്പോൾ സേറ പറഞ്ഞ നിന്റെ കഥ ഓർത്തിട്ട് എന്റെ നെഞ്ച് വേദനിക്കുന്നു..

നീ പറഞ്ഞത് പോലെ എന്റെ അച്ഛന് ക്രൂരത നിറഞ്ഞ മറ്റൊരു മുഖം കൂടി ഉണ്ടോ എന്നൊരു ചോദ്യത്തോടൊപ്പം നീ എന്റെ ഉള്ളിലേക്ക് വാരിയിട്ടത് കുറച്ചു കനലാണ്.. ചികയും തോറും പൊള്ളുന്ന കനൽ..

അതിന്റെ വിങ്ങൽ ഉള്ളാകെ നിറയുന്നുണ്ട്..

കുളിക്കാൻ പോലും പോവാതെ... ബാഗ് സൈഡിലെ ടേബിളിലേക്ക് എറിഞ്ഞു കൊണ്ട്... അഞ്ജലി ബെഡിലേക്ക് വീണു..

എന്തായിരിക്കും... അച്ഛന് അങ്കിൾമാരോട് ഇത്രേം ദേഷ്യം..
അവൾ വെറുതെ ഓർത്തു.. ഇന്നോളം അതിനെ കുറിച്ച് വെറുതെ പോലും ഒന്ന് ഓർത്തു നോക്കിയിട്ടില്ല എന്നതും അവൾക്ക് അത്ഭുതമായിരുന്നു..

അളിയനോരു തട്ട് കേട് വരുമ്പോൾ അത് ചെന്നിട്ട് അന്വേഷണം നടത്തുക എന്നത് മര്യാദയല്ലേ..

അതിൽ എവിടെയാണ് തെറ്റ്.. അങ്ങനെ ചെയ്യാതിരിക്കുക എന്നതല്ലേ തെറ്റ്..

ആ കാര്യം കൊണ്ട് എന്തിനാണ് മനസ്സിൽ വൈരാഗ്യം സൂക്ഷിച്ചു നടക്കുന്നത്...

അതായിരുന്നു അവളപ്പോൾ ഓർത്തത്..

വെള്ളിടി പോലെ മനസ്സിലേക്ക് രുദ്രന്റെ വാക്കുകൾ വീണ്ടും ഓടി വന്നു..

ഇതിപ്പോ പതിവാണ്..

അച്ഛനെ കുറിച്ച് എന്തോർത്തു നിന്നാലും ഏറ്റവും ഒടുവിൽ കണ്ണിൽ ദേഷ്യത്തിന്റെ ഒരു കടൽ ഒളിപ്പിച്ചു പിടിച്ചിട്ട് രുദ്രൻ പറയുന്നത് ഓർമ വരും..

എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ അവൻ പറയുന്നത് പോലെ ഇനി വല്ലതും ഉണ്ടാവുമോ..

ഇത് വരെയും അങ്ങനൊന്നും മനസ്സിൽ പോലും ഉണ്ടാവാത്തത് കൊണ്ട് തന്നെ... അച്ഛന്റെ ചെയ്തികളെയോ.. വാക്കുകളെയോ ഇഴ കീറി നോക്കിയിട്ടില്ല...

അച്ഛന്റെയും അമ്മയുടെയും കുടുംബമായിട്ട് വല്ല്യ അടുപ്പത്തിന് അച്ഛൻ ശ്രമിക്കാത്തത് അച്ഛന്റെ ഉള്ളിലെ കള്ളത്തരം കൊണ്ടായിരിക്കുമോ ഇനി..

അഞ്ജലി ചാടി എഴുന്നേറ്റു..

വിയർത്തു പോയിരുന്നു അവളപ്പോൾ..

അങ്ങനെ ഒന്നും ഉണ്ടാവരുത് എന്നാഗ്രഹിക്കുന്ന മനസ്സ് തന്നെ... തനിക്കറിയാത്ത എന്തൊക്കെയോ കഥകൾ മറഞ്ഞിരിപ്പുണ്ട് എന്ന് കൂടി ഓർമിപ്പിച്ചു കൊടുത്തു കൊണ്ടവളെ പേടിപ്പിച്ചു.. ആ നിമിഷം.

ഉള്ളം കൈ കൊണ്ട് മുഖം പൊതിഞ്ഞു പിടിച്ചു കൊണ്ടവൾ ഇരുന്നു പോയി..

വാതിൽ ആരോ തുറക്കുന്നത് അറിഞ്ഞിട്ടാണ് മുഖം ഉയർത്തി നോക്കിയത്..

"നീ എന്താ ഇവിടിരിക്കുന്നെ "

ജെറിൻ ആണ്..

അകത്തേക്ക് വന്നിട്ട് ഗൗരവത്തോടെ ചോദിക്കുന്നുണ്ട്..

ചില സമയത്ത് അവന് ഒടുക്കത്തെ ഗൗരവം ആണ്.. മറ്റു ചിലപ്പോൾ... കളി പറയാനും ചുറ്റി അടിക്കാനും അവനെക്കാൾ നല്ലൊരു കൂട്ട് ഇല്ലെന്നും തോന്നും..

CA നല്ല രീതിയിൽ പാസ്സായി ഇപ്പൊ അച്ഛന്റെ ഒട്ടുമിക്ക ബിസിനസുകളും അവന്റെ മേൽ നോട്ടത്തിൽ ആണ്..

ഡീ.. അഞ്ജലി "

അവൻ വീണ്ടും വിളിക്കുമ്പോ അഞ്ജലി ഞെട്ടി പോയി..

"മിനിഞ്ഞാന്ന്.. അതായത് കഴിഞ്ഞ മൺഡേ... നിന്നെ രുദ്രൻ എന്ന് പറയുന്നൊരാൾ കിഡ്നാപ്പ് ചെയ്‌തോ "

യാതൊരു മുൻ വിധികളും കൂടാതെ.. അങ്ങേയറ്റം ഗൗരവത്തോടെ ജെറിൻ അത് ചോദിക്കുമ്പോൾ.. അഞ്ജലി പകച്ചുപോയി.

അവനോട് എന്ത് ഉത്തരം പറയും എന്നോർത്ത് കൊണ്ടവൾ ചാടി എഴുന്നേറ്റു..

അവളുടെ ഓരോ ഭാവങ്ങകും സൂക്ഷിച്ചു നോക്കി.. ജെറിൻ നേരെ മുന്നിലുണ്ട്.

"അഞ്ജലി... ഉത്തരം പറ.. നീ ഇവിടെ വന്നിട്ടൊരു കഥ പറഞ്ഞിരുന്നു.. അത് നുണയാണോ '

വീണ്ടും ജെറിൻ ചോദിച്ചു..

അവന്റെ അപ്പോഴത്തെ മുഖം അവളുടെ ഉള്ള് വീണ്ടും വിറച്ചു..

അത്.. പിന്നെ... ചേട്ടായി..."

അവൾ വിക്കി കൊണ്ട് പറയാൻ വന്നതിനെ ജെറിൻ കൈ ഉയർത്തി തടഞ്ഞു..

"യെസ്.. ഓർ.. നോ.. അത്രേം മതി.. കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട "

കടുപ്പത്തിൽ അവനത് പറയുബോൾ...

ഇനി ഒന്നും മറച്ചു വെച്ചിട് കാര്യം ഇല്ലെന്ന് അവൾക്കും തോന്നി.

ഉത്തരം എല്ലാം പഠിച്ചു കഴിഞ്ഞിട്ടാണ് അവൻ ചോദ്യം ചോദിച്ചു തുടങ്ങിയത്..

ഇനി സത്യം പറയുകയേ നിവൃത്തിയൊള്ളു..

കണ്ണടച്ച് പിടിച്ചപ്പോൾ അവൾക്ക് രുദ്രന്റെ മുഖം ഓർമ വന്നു..

അഞ്ജലി... വീണ്ടും ജെറിൻ വിളിച്ചപ്പോൾ അവൾ അവനെ നോക്കി..

യെസ്..

പതിയെ പറയുമ്പോൾ അവൾക്ക് വീണ്ടും വേദനിച്ചു..

ജെറിന്റെ മുഖം ഇരുണ്ടു പോയിരുന്നു.. ആ ഉത്തരം കേട്ടപ്പോൾ..

എന്നിട്ടും എന്തേ നീ അത് ഞങ്ങളോട് പറഞ്ഞില്ല.. "

വീണ്ടും ജെറിൻ ചോദിച്ചു..ദേഷ്യം നിറഞ്ഞ മുഖം 

"രുദ്രൻ എന്ന് പറയുന്നവന് ആള് മാറിയതാവാം ചേട്ടായി . എനിക്കങ്ങനെ തോന്നി.. അച്ഛനോട് ഉള്ള ദേഷ്യം എന്നാ പറഞ്ഞത്.. നമ്മുടെ അച്ഛനോട് ദേഷ്യം തോന്നേണ്ട കാര്യം എന്താ അയാൾക്ക്.. അതാ എനിക്ക് അങ്ങനെ തോന്നിയത്.. മാത്രം അല്ല.. കുറച്ചു കഴിഞ്ഞു അയാൾ തന്നെ എന്നെ റിലീസ് ചെയ്തു..അതൂടെ ആയപ്പോൾ... എന്റെ സംശയങ്ങൾ ശെരിയാണ് എന്നെനിക്കും തോന്നി "

അഞ്ജലി പറഞ്ഞു...

പിന്നെയും നീ ഇവിടെ വന്നിട്ടൊരു നുണ കഥ പറഞ്ഞു പരത്തിയത് എന്തിനാ "
ഗൗരവം വിടാതെ... ജെറിൻ വീണ്ടും ചോദിച്ചു...

"വെറുതെ അത് പറഞ്ഞിട്ടൊരു പ്രശ്നം ഉണ്ടാക്കരുത് എന്നെനിക് തോന്നി ചേട്ടാ... അത് കൊണ്ടാണ് അങ്ങനൊരു നുണ പറയേണ്ടി വന്നത്.. എനിക്കൊരു പ്രശ്നം വന്നെന്ന് അറിഞ്ഞാ പിന്നെ അച്ഛനും ചേട്ടയിയും അയാളെ വെറുതെ വിടില്ലെന്ന് എനിക്കറിയാം... ഇതിപ്പോ യാതൊരു കുഴപ്പവുമില്ലാതെ എനിക്ക് തിരികെ വരാനും ആയല്ലോ.. അതും ഈ പറയുന്ന രുദ്രന്റെ കൂട്ടുകാരുടെ അകമ്പടിയോടെ തന്നെ.. പിന്നെയും അത് പറഞ്ഞിട്ടൊരു സീൻ ഞാൻ ആഗ്രഹിചില്ല...

അഞ്ജലി ജെറിന്റെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞിട്ടും യാതൊരു അയവും വരാതെ നിൽക്കുന്നവനെ നോക്കി അവൾ വീണ്ടും സത്യം ആണെന്ന് പറഞ്ഞു..

"പറയേണ്ടത്... അതിനി എന്തിന് വേണ്ടി ആണേലും വേണ്ടപ്പെട്ടവരോട്... പറയുക തന്നെ വേണം അഞ്ജു... അല്ലെങ്കിൽ അത് കൂടുതൽ അപകടത്തിൽ കൊണ്ട് ചെന്നെത്തിക്കും.."

പിന്നൊന്നും പറയാതെ.... ജെറിൻ അവളെ ഒന്നൂടെ നോക്കിയിട്ട് പുറത്തേക്ക് നടന്നു...

ചേട്ടായി ..

വാതിൽ കടന്നിട്ട് അവൻ ഇറങ്ങും മുന്നേ... അഞ്ജലിയുടെ വിളി കേട്ടപ്പോൾ അവൻ വീണ്ടും തിരിഞ്ഞു നോക്കി..

"അച്ഛനോട്‌ പറയണ്ട കേട്ടോ ഇനി ഇപ്പൊ ഇതൊന്നും... അല്ലെങ്കിൽ തന്നെ ഇന്ന് അമ്മയോട് ഉടക്കിയിട്ട് അൽപ്പം ചൂടിൽ ആണ്.. ഇനി ഇപ്പൊ ഇതൊക്കെ അറിയുമ്പോൾ... വേണ്ട ചേട്ടാ.. എല്ലാം കഴിഞ്ഞു പോയില്ലേ... ഇനി വീണ്ടും അത് പറഞ്ഞിട്ടൊരു പ്രശ്നം ഉണ്ടാക്കണ്ടേ "

അവനരികിൽ വന്നിട്ട് അവൾ പറയുബോൾ... അതിന് ഒരു ഉത്തരവും കൊടുക്കാതെ അവൻ ഇറങ്ങി പോയി..

അപ്പോഴും അവൾ അറിഞ്ഞില്ല... ഇതൊന്നും ഒന്നിന്റെയും... അവസാനമല്ല.. പകരം... വലിയൊരു വിപത്തിന്റെ... തുടക്കം മാത്രം ആണെന്ന്...

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഇക്കാക്ക...

അരികിൽ വന്നിട്ട് സേറ വിളിക്കുമ്പോൾ.. സലീം തിരിഞ്ഞു നോക്കി...

ജോലിക്ക് പോവാനായി റെഡിയാവുന്ന തിരക്കിൽ ആയിരുന്നു അവന്നപ്പോൾ.

എന്താടി.. നിനക്കിന്നു കോളേജ് ഇല്ലേ.. "

ഷർട്ട് ഇടുന്നതിനിടെ തന്നെ സലീം ചോദിച്ചു..

"അതൊക്കെ ണ്ട്... ഞാനും പോവാ.. പക്ഷെ.. എനക്കൊരു കാര്യം അറിയാ..ണ്ട് "

സേറ വീണ്ടും പറഞ്ഞു..

ഇയ്യ് കളിക്കാണ്ട് കാര്യം പറഞ്ഞിട്ട് പോവാൻ നോക്ക് സേറ... "

സലീം പറഞ്ഞു..

"അത്.. എന്റെ ഫ്രണ്ട് ഉണ്ടല്ലോ.. അഞ്ജലി... അവള് രുദ്രേട്ടനെ പറ്റി ഒരു കാര്യം പറഞ്ഞു..."

ആ പറഞ്ഞ നിമിഷം തന്നെ.. സലീമിന്റെ കൈകൾ നിശ്ചലമായി..

ഹൃദയം ജാഗ്രതയോടെ ഒരു നിമിഷം..

"രുദ്രനെ... പറ്റി എന്താ പറഞ്ഞത് "

ചോദിച്ചു കൊണ്ടവൻ തിരിഞ്ഞു..

"അവളെ... രുദ്രേട്ടൻ കേളേജിൽ നിന്നും വരും വഴി കിഡ്നാപ് ചെയ്തു.. പിന്നെ തിരിച്ചയച്ചു എന്നൊക്കെ..."

സേറ പറയുബോൾ... അതവൾ വിശ്വാസിച്ചിട്ടുണ്ടോ എന്നായിരുന്നു അവന് അറിയേണ്ടത്..

"എനിക്കറിയാം.. അവൾക്ക് എന്തോ മിസ്റ്റേക്ക് പറ്റിയതാ ഇക്കാക്ക... രുദ്രേട്ടൻ അങ്ങനെ ചെയ്യില്ലെന്ന് നമ്മൾക്ക് അറിയാലോ.."

സേറ തന്നെ അവന്റെ മനസ്സിനെ തണുപ്പിക്കാൻ പാകത്തിന് ഉത്തരം പറയുബോൾ... സലീം ഒന്ന് ശ്വാസം എടുത്തു..

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

എന്നാലും ഇത്രേം വലിയൊരു ഇൻസിഡന്റ് നടന്നിട്ടും.... അഞ്ജലി പറഞ്ഞത് സത്യം തന്നെ ആവുമോ അച്ഛാ ഇനി.. എനിക്കങ്ങോട്ട് വിശ്വാസം വരുന്നില്ല... ഇതുപോലെ ഒരു പ്രശ്നം വന്നിട്ടും.... അവളുടെ സ്വഭാവം വെച്ചിട്ട്... അതിനെതിരെ പ്രതികരിച്ചില്ല എന്ന് പറയുമ്പോൾ... അവൾ അങ്ങനൊന്നും അല്ലല്ലോ "

ജെറിൻ മനസ്സിൽ തോന്നിയത് അത് പോലെ തന്നെ സ്റ്റീഫനോട് പറയുമ്പോൾ.. അയാളുടെ മുഖത്തും അനേകം ചോദ്യങ്ങൾ നിറഞ്ഞു കണ്ടിരുന്നു..

"പക്ഷെ അവൾക്ക്.... ആ കിഡ്നാപ്പ് രുദ്രന് പറ്റിയ തെറ്റാണ് എന്നാ വിശ്വാസം... അതിന് പിന്നിൽ ഉള്ള കഥകളൊന്നും അവൾക്ക് അറിയില്ലല്ലോ "

ചെറിയൊരു ചിരിയോടെ ജെറിൻ അത് പറയുബോൾ... സ്റ്റീഫന്റെ കണ്ണുകൾ പക്ഷെ കൂർത്തു...

മുഖം നിറയെ വല്ലാത്തൊരു ഭാവം നിറഞ്ഞു..

അപ്പൊ അവൻ ശെരിക്കും കളിക്കാൻ തുടങ്ങിയ സ്ഥിതിക്ക് ഇനി നമ്മൾക്കും കളത്തിൽ ഇറങ്ങിയാലോ ഡാ മോനെ "

തല ചെരിച്ചു കൊണ്ട് സ്റ്റീഫൻ അത് ചോദിക്കുമ്പോൾ... ജെറിന്റെ മുഖത്തും ഒരു ചിരി ഉണ്ടായിരുന്നു... ക്രൂരത നിറഞ്ഞ ചിരി........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story