രാവണപരിണയം-2: ഭാഗം 10

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഏടത്തി........ എനിക്ക് ഏടത്തിയോട് ഇമ്പോര്ടന്റ്റ്‌ ആയിട്ടൊരു കാര്യം പറയാനുണ്ട്....... ബട്ട്‌ ഇത് ഏട്ടനോ വിഷ്ണു ഏട്ടനോ അറിയാൻ പാടില്ല....... ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ ചത്തുപോകും ഏടത്തി......ഹൃദയം പൊട്ടി ഞാൻ ചാവും....എനിക്കിതു സഹിക്കാൻ കഴിയുന്നില്ല.......... അത് പറയുമ്പോൾ അനുവിന്റെ ശബ്ദം വല്ലാതെ ഇടറുന്നുണ്ട്..... ലച്ചു അവളെ ചേർത്തുപിടിച്ചു.... അനൂ.... നീ എന്താണെങ്കിലും തുറന്നു പറാ..... നിന്റൊപ്പം ഞാനുണ്ടാകും.... നീയെന്തിനാ ഇങ്ങനെ സങ്കടപെടുന്നത്.... പറാ...... അതേടത്തി..... അതുപിന്നെ .... ഏടത്തി എനിക്ക് വാക്ക് താ എന്നെ ചീത്ത പറയില്ലെന്ന്...... കൊച്ചുകുഞ്ഞിനെപോലെ അവള് കൊഞ്ചുകയാണ്.... കണ്ണുകൾ നിറഞ്ഞൊലിക്കുന്നുണ്ട്..... അനൂ.... മോശമാട്ടോ..... എന്താ മോളേ....നീ കരയാതെ കാര്യം പറാ.... എന്താ നിനക്ക് പറ്റിയത്.... കുറച്ചിസമായി നിന്നെ ശ്രദ്ധിക്കുന്നു.... എന്താ വിഷ്ണൂനോട് വഴക്കുണ്ടാക്കിയോ....... ഇല്ലെന്നവൾ തലയാട്ടി..... പിന്നെ എന്താടാ....... അനു അവളുടെ തോളിലേക്ക് ചാഞ്ഞു കരയാൻ തുടങ്ങിയതും ലച്ചു വല്ലാതായി....

അവളുടെ മുടിയിലൂടെ വിരലോടിച്ചു അവളെ സമാധാനിപ്പിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണവൾ......... ഏറെ നേരത്തെ പരിശ്രമങ്ങൾക്കൊടുവിൽ അവളുടെ കരച്ചിൽ ഏറെക്കുറെ ഒന്നടങ്ങി...... ഇനി കരഞ്ഞാൽ നല്ലത് കിട്ടും.... നീ കാര്യം പറാ..... ഏടത്തി..... എനിക്കറിയാതെ പറ്റിപോയത.... പക്ഷെ ഇപ്പൊ.... എന്ത് പറ്റിയെന്ന നീ പറയുന്നേ...... അത്.... അതുപിന്നെ...... ഞാൻ... ഞാൻ.... പ്രെഗ്നന്റ് ആയി..... അതുകേട്ടമാത്രയിൽ ലച്ചുവിന്റെ കണ്ണുകൾ തിളങ്ങി...... അതിനാണോ പൊട്ടത്തി കരയുന്നത്..... ഇതറിയുമ്പോൾ എല്ലാവരും ഹാപ്പിയാകും...... മുഴുവൻ കേൾക്ക് ഏടത്തി..... ഞാൻ.... ഞാനപ്പോ തോന്നിയ പൊട്ടബുദ്ധിയിൽ.... അബോർട്ട് ചെയ്‌തുകളഞ്ഞു........ മനസിലെവിടെയോ ചോരപൊടിഞ്ഞ പ്രതീതിയായിരുന്നു ലച്ചുവിന്...... അനു അതുംപറഞ്ഞു പിന്നെയും എങ്ങലടിച്ചു കരയാൻ തുടങ്ങി.....ലച്ചു തറഞ്ഞിരിക്കുകയാണ് എന്ത് പറയുമെന്ന് അറിയാത്തൊരവസ്ഥ....... ഏടത്തി....... ഏടത്തിയ്ക്ക് അറിയുന്നതല്ലേ തത്കാലം മറ്റാരും ഞങ്ങൾക്കിടയിൽ വേണ്ടെന്ന് തീര്മാനിച്ചേ.....

ഇപ്പോൾ ഒരാളുകൂടെ വരികയാണെന്നറിഞ്ഞപ്പോൾ ഞാനാകെ വല്ലാതായി.... അതാ ഏടത്തി ഞാൻ...... എന്നാലിപ്പോൾ .... എനിക്കറിയില്ല ഏടത്തി എന്താ വേണ്ടതെന്നു....... അനുവിന് വയ്യാന്നറിഞ്ഞു അങ്ങോട്ട് ഓടിപ്പാഞ്ഞുവന്ന വിഷ്ണുവിന്റെ കർണങ്ങളിൽ ആ വാക്കുകൾ വന്നു പതിച്ചതും അവനു കണ്ണില് ഇരുട്ടുകയറുന്നപോലെ തോന്നി ....... നിന്നിടത്തുനിന്നും അനങ്ങാൻ കഴിയാത്തവസ്ഥ..... കണ്ണുകൾ അറിയാതെ നിറയുന്നു....... ലച്ചു ഒന്ന് ശ്വാസമെടുത്ത് അനുവിനെ നോക്കി..... അവള് കരഞ്ഞു തളർന്നിരിക്കുകയാണ്...... അനൂ...... കഴിഞ്ഞത് കഴിഞ്ഞു..... നീ വിഷ്ണുവിനെ അറിയിച്ചില്ലേ.... അതേടത്തി.... ഇല്ല..... ഞാൻ..... അതുപിന്നെ....... എന്താ അനൂ നിനക്ക് പറ്റിയത്..... ഒരു കുഞ്ഞിനെ വേണ്ടെന്നുള്ള നിന്റെ തീരുമാനം എനിക്ക് മനസിലാകും.... എന്നാൽ പ്രെഗ്നന്റ് ആയിട്ട് ആരുമറിയാതെ ഒരു അബോർഷൻ..... എങ്ങനെ കഴിഞ്ഞു..... നിന്നെ കുറ്റപെടുത്തുകയല്ലാ.... ആരോട് പറഞ്ഞില്ലെങ്കിലും നിനക്ക് വിഷ്ണുവിനെ അറിയിക്കായിരുന്നു.... നിന്റെ ഇഷ്ടത്തിന് അവൻ എതിര് നിൽക്കുമെന്ന് തോന്നുന്നുണ്ടോ നിനക്ക്.....

എപ്പോഴായാലും നിനക്കും നിന്റെ ആഗ്രഹങ്ങൾക്കുമല്ലേ അവൻ ഇമ്പോര്ടൻസ് തന്നിട്ടുള്ളത്..... ഏടത്തി..... ഞാനിപ്പോ എന്താ വേണ്ടത്..... നീ വിഷ്ണുവിനോട് തുറന്നു പറയണം..... എന്ത് കാര്യമായാലും പരസ്പരം ഷെയർ ചെയ്യണ്ടേ.... ഇന്നല്ലെങ്കിൽ നാളെ നീയിതവനോട് പറയും ആ സമയം അറിയുമ്പോൾ അവനു ഇതിലേറെ വിഷമം ആയിരിക്കും.... മാത്രമല്ല നിനക്ക് തോന്നുന്നുണ്ടോ നിനക്ക് അവനോട് പറയാതെ ഇത് രഹസ്യമാക്കി വെക്കാമെന്ന്...... അങ്ങനെ നീ ചെയ്യുമ്പോൾ ഓരോ നിമിഷവും ഇതേപോലെ വേദന സഹിച്ചു ഉരുകി ജീവിക്കേണ്ടിവരും........ വിഷ്ണുവേട്ടൻ അറിഞ്ഞാൽ സങ്കടാവും..... എന്നോട് വെറുപ്പാവും........ അത് നീ പറഞ്ഞത് സത്യാഡി പുല്ലേ...... വിഷ്ണുവിന്റെ ഉറച്ച ശബ്ദം കേട്ടതും അനുവും ലച്ചുവും ഞെട്ടി.... ഇരുവരും അവനെയൊട്ടും പ്രതീക്ഷിച്ചിരുന്നില്ല........ വി...ഷ്ണു...വേട്ടാ....... വിക്കിയവൾ വിളിച്ചതും അവൻ അനിഷ്ടത്തോടെ മുഖം തിരിച്ചു...... വിഷ്ണൂ..... നീയെപ്പോൾ വന്നു..... ഇവളുടെ കുമ്പസാരം തുടങ്ങിയപ്പോൾ തന്നെ ഞാനിവിടെ എത്തിയിട്ടുണ്ട് ഏടത്തി...... ഏടത്തി ഇനി എനികിവളെ വേണ്ടാ........ അവളെ നോക്കി ദേഷ്യത്തോടെയാവാൻ പറഞ്ഞതും അനുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി..... ലച്ചു ഒരു നിമിഷം സ്തംഭിച്ചുപോയി........

വിഷ്ണൂ.... നീയെന്തൊക്കെയാ ഈ പറയുന്നത്..... ഇതൊക്കെ മോശമാ..... അപ്പോൾ ഈ..... മോൾ ചെയ്തതോ..... പുണ്യപ്രവൃത്തിയാണോ....... അവൻ ദേഷ്യംകൊണ്ട് വിറയ്ക്കുകയാണ് എടാ വിഷ്ണൂ...... അവന്റെ കയ്യിൽ പതിയെതട്ടി ലച്ചു വിളിച്ചു.... ഏടത്തിയ്ക്ക് എന്ത് പറയാനാ ഉള്ളെ..... ഇവളുടെ സ്ഥാനത്ത് ഏടത്തി ആയിരുന്നെങ്കിൽ ഏട്ടനോട് ഇതെല്ലാം ഹൈഡ് ചെയ്തു വക്കുമോ.... ഇല്ലല്ലോ..... എനിക്കറിയണം എന്ത് കരുതിയാ ഇവളിത് മറച്ചുവച്ചത്.... എന്താ ഇനി എന്റേത് ആയിരുന്നില്ലേ.... അതുകൊണ്ടാണോ...... ആ ചോദ്യം കേട്ടമാത്രയിൽ അനു പൊട്ടികരയാൻ തുടങ്ങി..... ഡീ നിന്റെ മോങ്ങല് നിർത്തിക്കോ അതാ നല്ലത്...... എനിക്കിനി നിന്നെ കാണേണ്ട.... ഇവിടുന്നിറങ്ങി പോവാൻ നോക്ക്.... ചിലപ്പോൾ നാളെ പിറ്റേന്ന് നിനക്ക് എന്റെ മോനും ഒരു ശല്യമായിമാറും.... ഇപ്പോൾ ഒന്നിനെ വയറ്റിൽവച്ചുതന്നെ കൊന്ന നീ നാളെ അവനെയും ഇല്ലാതാക്കും........ വിഷ്ണൂ....... ലച്ചുവിന്റെ ശബ്ദം ഉയർന്നതും അവനത് പാതിവഴിയിൽ അവസാനിപ്പിച്ചു... ഏടത്തി..... ഏടത്തി തന്നെ പറാ.... ഇതെന്നെ അറിയിക്കാതിരിക്കന്മാത്രം ഇവൾക്ക് ഇതിനുവലിയ കാര്യം എന്തായിരുന്നു....

അതെനിക്ക് അറിയണം.... ഇവൾക്കൊരു കുഞ്ഞിനെ വേണ്ടെന്ന് ആണെങ്കിൽ അബോർട്ട് ചെയ്യാൻ ഞാൻ എതിര് നിൽക്കില്ലല്ലോ.... പിന്നെന്താ.... ആരെയും അറിയിക്കാതെ ഇവളെന്തിനാ ഇങ്ങനെ ചെയ്തത്..... എനിക്കത് മാത്രം അറിഞ്ഞാൽ മതി..... അവന്റെ ചോദ്യത്തിന് എന്ത് മറുപടി കൊടുക്കുമെന്നറിയാതെ ലച്ചു അനുവിനെ നോക്കി.... അവളപ്പോഴും കരയുകയാണ്..... ഏടത്തി..... ഞാനിവിടുന്നു പോവാ..... മോനെയുംകൂട്ടി..... അത്രയും പറഞ്ഞു അവൻ അവന്റെയും മോന്റെയും ഡ്രെസ് എടുത്തുവെയ്ക്കാൻ തുടങ്ങി...... വിഷ്ണൂ നീയിങ്ങു വന്നേ ഞാൻ പറയട്ടെ...... വേണ്ട ഏടത്തി....... എടാ..... നീ വന്നേ.... നീയല്ലേ പറയാറ് ഞാൻ നിനക്ക് ഏച്ചിയും അമ്മയും ആണെന്ന്.... അത് മറന്നോ..... ഇപ്പോൾ അമ്മയുടെ സ്ഥാനത്തുനിന്ന വിളിക്കുന്നത്....... അതുകേട്ടതും അവനൊന്നടങ്ങി ലച്ചുവിന്റെയൊപ്പം ചെന്ന്...... പോകുന്നതിനിടയ്ക്ക് ദേഷ്യത്തിൽ അനുവിനെ നോക്കാനും അവൻ മറന്നില്ല........ എന്താ ഏടത്തിയ്ക്ക് പറയാനുള്ളത്....... അനു ചെയ്തത്.... നൂറു ശതമാനം തെറ്റാ... ഞാൻ സമ്മതിക്കുന്നു.....

ചിലപ്പോൾ പെട്ടന്ന് തോന്നിയ ആ ഇമോഷന്റെ പുറത്താകും....... ഏടത്തി ചെയ്യുമോ അങ്ങനെ.....എന്റേടത്തി..... അവള് അബോർട്ട് ചെയ്തതിൽ എനിക്ക് പ്രോബ്ലം ഇല്ല.... തമാശയ്ക്കെങ്കിലും ഒരു വാക്ക് പറയായിരുന്നില്ലേ എന്നോട്...... അതെന്തേ....... ആ മാനസികാവസ്ഥയിൽ കഴിഞ്ഞിട്ടുണ്ടാവില്ല...... ഈ തവണ അവളോട് നീ ക്ഷമിക്ക്....... ഞാൻ നിന്നോട് അപേക്ഷിക്കാം...... ലച്ചു അവന്റെ മുൻപിൽ കൈകൂപ്പിയതും വിഷ്ണു വല്ലാതായി..... ഏടത്തി.... നിങ്ങളിത് എന്താ കാണിക്കുന്നേ......എന്റെ മുൻപിൽ തലകുനിക്കെ...... ശരി..... ഏടത്തി പറഞ്ഞതിന്റെപേരിൽ ഞാനിത് ഒഴിവാക്കാം ബട്ട്‌ അവളോട് പണ്ടത്തേപോലെ നിൽക്കാൻ എനിക്ക് ബുദ്ധിമുട്ടാണ്....... എന്താ വിഷ്ണു ഇത്..... വിട്ടേക്കേടാ.... പറയുന്നത് കേൾക്ക്...... രണ്ടുപേരുടെയും നല്ലത്തിനുവേണ്ടിയാ ഞാനീ പറയുന്നത്...... ഇതൊക്കെ മറക്കാൻ ടൈം എടുക്കും എന്തായാലും........

അവനങ്ങനെ പറഞ്ഞപ്പോഴാണവൾക്ക് സമാധാനമായത്......പെട്ടന്നാണ് വിഷ്ണുവിന്റെ ഫോൺ റിങ് ചെയ്തത്.... രണ്ടുപേരും ഞെട്ടിപ്പോയി..... ഇന്ത്രനാണെന്ന് മനസിലായതും ഒരു സെക്കന്റ്‌ പോലും പാഴാക്കാതെ അവൻ അറ്റൻഡ് ചെയ്തു...... എടാ അപ്പൂ...ഞാൻ പറയുന്നത് കേട്ടാൽ മതി ഇങ്ങോട്ടൊന്നും പറയണ്ട.......ഞാൻ ഒരിടം വരെ പോവുകയാണ്..... നിന്റെ ഏടത്തിയോട് ടെൻഷൻ ആവേണ്ടെന്ന് പറഞ്ഞേക്ക് നാളെ തിരിച്ചെത്ത്തും......മക്കളെ നീയൊന്ന് വിളിക്കണേ സ്കൂളിൽ നിന്ന്..... ഏട്ടൻ എവിടെ..... കുറച്ചു കാര്യങ്ങളുണ്ട്....... കാര്യം പിന്നെ പറയാം....... പിന്നെയൊരു കാര്യം നാളെ ലച്ചൂനെ കോളേജിൽ വിടണ്ട.... ലീവെടുക്കാൻ പറഞ്ഞാൽ മതി.... എന്താ.... പ്രശ്നം എന്തെങ്കിലും......?................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story