രാവണപരിണയം-2: ഭാഗം 11

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

എടാ അപ്പൂ...ഞാൻ പറയുന്നത് കേട്ടാൽ മതി ഇങ്ങോട്ടൊന്നും പറയണ്ട.......ഞാൻ ഒരിടം വരെ പോവുകയാണ്..... നിന്റെ ഏടത്തിയോട് ടെൻഷൻ ആവേണ്ടെന്ന് പറഞ്ഞേക്ക് നാളെ തിരിച്ചെത്ത്തും......മക്കളെ നീയൊന്ന് വിളിക്കണേ സ്കൂളിൽ നിന്ന്..... ഏട്ടൻ എവിടെ..... കുറച്ചു കാര്യങ്ങളുണ്ട്....... കാര്യം പിന്നെ പറയാം....... പിന്നെയൊരു കാര്യം നാളെ ലച്ചൂനെ കോളേജിൽ വിടണ്ട.... ലീവെടുക്കാൻ പറഞ്ഞാൽ മതി.... എന്താ.... പ്രശ്നം എന്തെങ്കിലും......? ഞാൻ നിനക്ക് വിളിക്കാം..... വിഷ്ണു തിരിച്ചെന്തെങ്കിലും പറയുന്നതിനുമുന്പേ മറുപുറത്ത് ഫോൺ ഡിസ്‌ക്കണക്ട് ആയി.... അവൻ തിരിച്ചുവിളിച്ചെങ്കിലും ഓഫായിരുന്നു..... വിഷ്ണൂ.... എന്താടാ..... ഏട്ടനാ..... ഇന്ന് ഇങ്ങട് വരില്ലെന്ന് പറഞ്ഞു..... എവിടെ പോവാ.... അതൊന്നും പറഞ്ഞില്ല..... എന്തെങ്കിലും പ്രശ്നം ഉണ്ടോ ഏടത്തി....... കാര്യം അറിയില്ല.... എന്നാൽ കണ്ണേട്ടൻ ടെൻസ്ഡ് ആയിരുന്നു.... ചോദിച്ചിട്ടൊന്നും പറഞ്ഞില്ല.... എനിക്കെന്തോ പേടിയാകുന്നു...... ഏടത്തി ടെൻഷൻ ആവേണ്ട..... കോളേജിന്റെ വല്ല കാര്യവും ആവും.... ഞാൻ പോയിട്ട് മക്കളെ വിളിച്ചു വരാം..... ഉം...... വിഷ്ണു പോയതും അവളകത്തേക്ക് നടന്നു.....

അനുവിന്റെ തേങ്ങലുകൾ ഉയർന്നു കേൾക്കുന്നുണ്ട്....... ഒന്ന് ശ്വാസമെടുത്താശേഷം ലച്ചു അനുവിന്റെയാടുത്തായി ചെന്നിരുന്നു..... ഏടത്തി.... ഞാനിനി എന്താ ചെയ്യാ.... എനിക്ക് പേടിയാകുന്നു .... എല്ലാം റെഡിയാകും...... അവനു കാര്യങ്ങൾ മനസിലാക്കാൻ സമയം വേണ്ടിവരും.... നീ കിടന്നോ കുറേനേരമായില്ലേ കരച്ചില്...... ഏടത്തി എന്റെ അടുത്തിരിക്കോ..... ഉം...... ലച്ചു ബെഡിൽ ഇരുന്നതും അനു അവളുടെ മടിയിലേക്ക് തലചായ്ച്ചുകിടന്നു......ലച്ചു അവളുടെ മുടിയിലൂടെ പതിയെ തഴുകുന്നുണ്ട്...... കണ്ണേട്ടന് പെട്ടന്ന് എന്താ പറ്റിയത്... രാവിലെ കുഴപ്പമൊന്നും ഉണ്ടായിരുന്നില്ലല്ലോ..... ഇതിപ്പോ ആദ്യമായല്ലേ ഇങ്ങനെ.... എവിടെ പോവാണെങ്കിലും എന്നോട് പറഞ്ഞിട്ടല്ലേ പോവാറ്....... ന്റെ ദേവീ.... കണ്ണേട്ടന് കുഴപ്പമൊന്നും. ഉണ്ടാവരുതേ....... വല്യമ്മേ...... അകത്തേക് ഓടി വന്നു അച്ചു വിളിച്ചതും ചിന്തകളെ തനിയെ മേയാൻവിട്ട് അവള് നേരെയിരുന്നു.... അവനുപുറകെ ഇളയും അങ്ങോട്ട് എത്തിയിട്ടുണ്ട്..... അമ്മേ..... മേമയ്ക്ക് എന്താ പറ്റിയെ.... എന്തിനാ കിടക്കുന്നെ......... മേമേ.... എണീക്ക്..... എണീക്ക് മേമേ....

മോളെ മേമയ്ക്ക് സുഖമില്ല അതാ...... അച്ചുവിന്റെ കണ്ണ് നിറഞ്ഞിട്ടുണ്ട്.... അമ്മേ.... എണീക്ക് ഇല്ലേൽ ഞാൻ മിണ്ടൂല.... വാ എണീക്ക്...... ഇച്ചേച്ചി അമ്മോട് എണീക്കാൻ പറാ.... ഇച്ചേച്ചി പറഞ്ഞാൽ അമ്മ എണീക്കും.... ചിണുങ്ങികൊണ്ടവൻ ഇളയോട് പറഞ്ഞതും അവള് കണ്ണുരുട്ടി ലച്ചുവിനെ നോക്കി.... മേമേ.... എണീക്ക് ഇല്ലേൽ അച്ചൂട്ടൻ ഇപ്പൊ കരയും..... മോളും കരയുംട്ടോ..... കുഞ്ഞിപ്പെണ്ണേ ഇങ്ങു വാ...... മോനേ വാ..... രണ്ടുപേരുടെയും കയ്യിൽപിടിച്ചു വിഷ്ണു റൂമിൽനിന്നും പുറത്തിറങ്ങാൻ തുടങ്ങി..... ഏടത്തി.... നിങ്ങൾക്ക് വല്ല പ്രാന്തും ഉണ്ടോ....... സമയം മെനക്കെടുത്താൻ ഓരോന്ന് വന്നോളും..... ഏടത്തി ഏടത്തിയുടെ ജോലി നോക്കിക്കോ...... അഹങ്കാരം കൊണ്ട് വന്ന അസുഖ അതിനൊന്നും ഇത്രയും കെയർ കൊടുക്കേണ്ട കാര്യമില്ല....... ദേഷ്യത്തോടെ പറഞ്ഞവൻ അവിടുന്നിറങ്ങി.... ഒന്നടങ്ങിയ കരച്ചിൽ അനുവിന് പിന്നെയും തികട്ടിവന്നു.... ലച്ചു എന്തുചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്..... ഇന്ദ്രൻ അവളോട് പറയാതെ പോയത് അവളെ വല്ലാതെ ഉലച്ചിട്ടുണ്ട്..... അനൂ.... നീ സങ്കടപെടല്ലേ... അവനു നല്ല വിഷമം ആയിട്ടുണ്ട്.... രണ്ടീസം കഴിയുമ്പോൾ അവനങ്ങു തണുക്കും..... ഞാൻ മക്കൾക്ക് കഴിക്കാൻ എന്തേലും ഉണ്ടാക്കട്ടെ..... അനുവിനെ അവിടെ കിടത്തി അവള് അടുക്കളയിലേക്ക് നടന്നു......

വിഷ്ണു രണ്ടുപേരെയും കുളിപ്പിക്കുകയാണ്.... എടാ വിഷ്ണൂ ഞാൻ കുളിപ്പിക്കാം അതൊന്നും കുഴപ്പല്യ ഏടത്തി..... ഞാൻ ചെയ്തോളാം... അല്ലെ കുഞ്ഞിപ്പെണ്ണേ പാപ്പു കുളിപ്പിച്ചാൽപോരെ.... മതി... വിഷ്ണുവിന്റെ മുഖത്തേക്ക് വെള്ളം തേറുപ്പിച്ചു അവള് പറഞ്ഞു..... ലച്ചു അടുക്കളയിൽ കയറി മക്കൾക്കും വിഷ്ണുവിനും കഴിക്കാനുള്ളത് എടുത്തുവച്ചു...... വിഷ്ണു തന്നെയാണ് ഇരുവരെയും കഴിപ്പിച്ചത്..... ലച്ചു ഫോണെടുത്ത് ഇന്ദ്രനെ ട്രൈ ചെയ്തോണ്ടിരിക്കുന്നുണ്ട്... എന്നാൽ ഫോൺ അപ്പോഴും ഓഫായിരുന്നു...... ഒരുതരം മരവിപ്പ് അവളെ കീഴ്പ്പെടുത്തുന്നുണ്ടായിരുന്നു..... ഇളയും മോനും റൂമിലേക്ക് വന്നു അവളുടെ മടിയിൽ കയറി ഇരുന്നു.... വല്യമ്മേ...... ഞങ്ങക്ക് പാട്ടുപാടിതരോ.... വല്യമ്മ പിന്നെ പാടിത്തരാം.... അമ്മേ അച്ഛാ എവിടെ.... വന്നില്ലേ കോളേജിന്ന്.... ഇല്ല...... പിന്നെയും അവളവനെ വിളിച്ചുനോക്കി.... നിരാശയിൽ താഴ്ന്നുപോകുമെന്ന് ഉറപ്പായതും അവള് മക്കളെയും കൂട്ടി മുറ്റത്തേക്കിറങ്ങി അവരോടൊപ്പം കളിക്കാൻ തുടങ്ങി...... വിഷ്ണു സെറ്റിയിൽ മലർന്നു കിടക്കുകയാണ്....... അനു അവിടുന്ന് എണീറ്റ് അവന്റെയാടുത്ത് വന്നിരുന്നതും വെറുപ്പോടെ അവനാവിടുന്ന് എണീറ്റ് പുറത്തേക്ക് നടന്നു..... വിഷ്ണുവേട്ടാ.... എന്നോടൊന്നു മിണ്ടു.... പ്ലീസ്..... പോടീ പുല്ലേ.....

തിരിഞ്ഞുനോക്കാതെ അവൻ പറഞ്ഞു......അനു ഇരുകയ്യാലും മുഖം പൊത്തി പൊട്ടികരയുകയാണ്..... വിഷ്ണു അത് ഗൗനിച്ചതേയില്ല...... ഇന്ദ്രൻ തന്റെ വണ്ടിയിൽ ചീറിപ്പായുകയാണ്....... ലച്ചുവിനോട് പറയാതിരുന്നതിൽ അവനും വിഷമമുണ്ട്...... ഒടുക്കം ഹൃദയഭാരം സഹിക്കാൻ കഴിയാതെ വന്നതും വണ്ടി സൈടാക്കി അവൻ ലച്ചുവിനെ വിളിച്ചു.... കുറച്ചു നേരം റിങ് ചെയ്തിട്ടാണ് അവള് ഫോൺ എടുക്കുന്നത്...... കണ്ണേട്ടാ.... നിങ്ങളിത് എവിടെയാ.... എന്താ എന്നോട് ഒന്നും പറയാതിരുന്നേ.... ഇത്ര തിരക്കിട്ട് നിങ്ങളിത് എവിടെക്കാ...... ലച്ചൂ...... എല്ലാത്തിനുമുള്ള ഉത്തരം പറയാം ഇപ്പോഴല്ല പിന്നീട്...... താൻ വെറുതെ ഓരോന്ന് ഓർത്ത് മനസ് വിഷമിപ്പിക്കരുത്..... ഞാൻ നാളെ അങ്ങെത്തും..... ഹമ്....... എനിക്ക് നിങ്ങളെ വിശ്വസാ രാവണാ..... എന്നാൽ ഇപ്പോൾ നിങ്ങളെന്റെ ഒപ്പം ഉണ്ടായിരുന്നെങ്കിലെന്ന് ഞാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്....... കൂടെയില്ലെന്നല്ലേ ഉള്ളൂ ഞാനെപ്പോഴും നിന്റെ ചാരത്തു തന്നെയുണ്ട്.....ഐ ലവ് യു...... ആൻഡ് ഐ മിസ്സ്‌ യു...... മി ടൂ....... എന്നാൽ ഞാൻ വെക്കട്ടെടോ.... ഫോൺ ഓഫായിരിക്കും......

മോളോട് പറഞ്ഞേക്ക്..... ബൈ..... അവളുടെ മറുപടിയ്ക്ക് കേൾക്കാതെ അവനാ കോൾ അവസാനിപ്പിച്ചു...... അനു വിഷ്ണുവിന്റെ പുറകെ നടക്കുന്നുണ്ടെങ്കിലും അവനവൾക്ക് ചെവികൊടുക്കുന്നെ ഇല്ലായിരുന്നു...... അനൂ നീയിങ്ങനെ പിന്നാലെ നടക്കണമെന്നില്ല.... ഇനിയു ഇതേപോലെ ശല്യം ചെയ്യാനാണ് ഉദ്ദേശിച്ചതെങ്കിൽ ഞാൻ മോനേയുമെടുത്ത് ഇവിടുന്നിറങ്ങിപോകും അത് ചെയ്യിപ്പിക്കരുത്...... അനു മറ്റൊന്നും നോക്കാതെ അവന്റെ കാലില്പിടിച്ചു കരയാൻ തുടങ്ങി..... കാലു മാറ്റാൻ വിഷ്ണു നോക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചു അവളുടെ പിടി മുറുകി...... വിഷ്ണുവേട്ടാ തെറ്റ് എന്റെതാ ഞാൻ ഏട്ടനോട് പറഞ്ഞില്ല..... ആ സമയത്ത് മറ്റൊന്നും ചിന്തിച്ചില്ല..... ഇനിയൊരു കുഞ്ഞിനെ വേണ്ടെന്ന് നമ്മളൊരുമിച്ച് തീരുമാനിച്ചതല്ലേ..... ആ തീരുമാനം തെറ്റിയപ്പോൾ ഞാൻ അറിയാതെ ചെയ്തതാ...... വിഷ്ണുവേട്ടൻ എന്നെ വഴക്ക് പറഞ്ഞോ തല്ലിക്കോ എന്നാൽ മിണ്ടാതിരിക്കല്ലേ.... എനികിത് സഹിക്കില്ല....... വിഷ്ണുവേട്ടാ പ്ലീസ് ഇനിയിങ്ങനെ ഒന്നും എന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ല.... ഈ ഒരു തവണ എന്നോട് ക്ഷമിക്ക്..... പ്ലീസ്..... പ്ലീസ് . .... നീ കാലു വിട്ടേ..... എന്നോട് ക്ഷമിച്ചെന്ന് പറാ ആദ്യം...... വിഷ്ണു അവളുടെയെടുത്തായിരുന്നു.. .. അനൂ...... നീ എന്നിൽനിന്നും ഒളിച്ചുവച്ചതാ എന്നെ വേദനിപ്പിച്ചത്.......

നീയെന്നോട് പറഞ്ഞിരുന്നെങ്കിൽ നിന്റൊപ്പം ഞാൻ വന്നേനെ....... എന്തായാലും കഴിഞ്ഞത് കഴിഞ്ഞു...... ഞാനത് മറക്കാം..... ഇനിയൊരിക്കൽകൂടെ ഇങ്ങനെ വല്ലതും സംഭവിച്ചാൽ പിന്നെ നിനക്കെന്റെ ജീവിതത്തിൽ ഒരു സ്ഥാനവും ഉണ്ടാവില്ല....... അവള് തലയാട്ടി സമ്മതിച്ചു..... വിഷ്ണു ചേർത്തുപിടിച്ചതും അവളുടെ സങ്കടം എങ്ങോ മറഞ്ഞു...... പിറ്റേന്ന് അനു ലീവായിരുന്നു.... വിഷ്ണു ലച്ചുവിനെകൊണ്ടും ലീവെടുപ്പിച്ചു അവിടെയിരുത്തി....... അന്ന് ഉച്ച തിരിഞ്ഞപ്പോഴാണ് ഇന്ദ്രൻ തിരിച്ചെത്തുന്നത്..... അവന്റെ കണ്ണിലെ പതിവ് തിളക്കം കണ്ടപ്പോഴാണ് ലച്ചുവിന് ശ്വാസം നേരെവീണത്...... കണ്ണേട്ടാ..... നിങ്ങളിത് എവിടെയായിരുന്നു..... എങ്ങോട്ടാ പോയത്..... ഒരു പ്രശ്നത്തിനുള്ള പരിഹാരം കണ്ടുപിടിക്കാൻ..... ലച്ചൂ.... ഞാൻ നിങ്ങളാതു പറയണമെന്നില്ല...... ഞാൻ അറിയേണ്ട കാര്യമാണ് എന്നുണ്ടെങ്കിൽ നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എന്നോട് ഷെയർ ചെയ്യാം........

ഓക്കേ..... നിന്നോട് ഞാൻ എന്തായാലും പറയും........ ഇന്ന് നൈറ്റ്‌ നാട്ടിലേക്ക് തിരിക്കണം...... അപ്പൂനോട് ഞാൻ പറഞ്ഞിട്ടുണ്ട്..... നിങ്ങളു സാധനങ്ങൾ പാക്ക് ചെയ്യാൻ നോക്ക്..... അനുവിനോടും ലച്ചുവിനോടുമായി ഇന്ദ്രൻ പറഞ്ഞു.......അവരപ്പോൾ തന്നെ അത് ചെയ്തു..... രാത്രി എല്ലാവരുംകൂടെ നാട്ടിലേക്ക് തിരിച്ചു............എല്ലാവരും അവർക്കായി കാത്തിരിക്കുകയാണ്.....ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു എല്ലാവരും അവരവരുടെ റൂമിലേക്ക് നടക്കാനൊരുങ്ങിയതും അച്ഛമ്മയുടെ വിളി വന്നു ..... നാളെ നേരത്തെ എണീക്കണം.... നമുക്കെല്ലാവർക്കും കാവില് പോണം..... അതിന് ആർക്കും എതിരാഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല..... പിറ്റേന്ന് എല്ലാവരും ഒരുമിച്ചു കാവിലേക്ക് വിട്ടു..... ലച്ചു കണ്ണടച്ചു പ്രാർത്തിക്കുമ്പോഴാണ് കഴുത്തിൽ എന്തോ ഇളകുന്നപോലെ തോന്നിയത് ..... കണ്ണ് തുറന്നു നോക്കിയപ്പോൾ ഇന്ദ്രൻ അവൾക്ക് കെട്ടിയ താലി അഴിച്ചെടുക്കുന്നതാണ് കാണുന്നത്..................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story