രാവണപരിണയം-2: ഭാഗം 12

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

ലച്ചു കണ്ണടച്ചു പ്രാർത്തിക്കുമ്പോഴാണ് കഴുത്തിൽ എന്തോ ഇളകുന്നപോലെ തോന്നിയത് ..... കണ്ണ് തുറന്നു നോക്കിയപ്പോൾ ഇന്ദ്രൻ അവൾക്ക് കെട്ടിയ താലി അഴിച്ചെടുക്കുന്നതാണ് കാണുന്നത്......, ക....ണ്ണേ...ട്ടാ..... അവൾക്ക് തൊണ്ട വരളുന്നുണ്ടായിരുന്നു...... ഇന്ദ്രന്റെ മുഖത്ത് ഭവമാറ്റങ്ങൾ ഒന്നുംതന്നെയില്ല......ഇടയ്ക്ക് അമ്മ കണ്ണുതുറന്നപ്പോൾ അത് കണ്ടതും അവര് തരുത്ത് നിന്നുപോയി..... എടാ കണ്ണാ...... നീയെന്ത് തോന്ന്യസാ ഈ കാണിക്കുന്നത്.... അവരുടെ അലർച്ച കേട്ടാണ് മറ്റുള്ളവർ അത് ശ്രദ്ധിക്കുന്നത്...... ഏട്ടാ..... എന്താ ഏട്ടാ..... ഏട്ടൻ എന്തിനാ താലി അഴിക്കുന്നത്...... മോനെ കണ്ണാ നിനക്ക് എന്താ പറ്റിയത് ...... അച്ഛന്റെ ശബ്ദം നന്നേ നേർത്തിരിക്കുന്നു.... കണ്ടിട്ട് ആർക്കും ഒന്നും മനസിലായില്ലേ..... ഞാൻ കെട്ടിയതാലി ഞാൻ അഴിച്ചെടുക്കുന്നു..... അതെന്തിനാണെന്ന ചോദിക്കുന്നത്....... തത്കാലം പറയാനെനിക് ബുദ്ധിമുട്ടുണ്ട്....... ലച്ചു മരവിച്ചു ശീലകണക്ക് നിൽക്കുകയാണ്..... കണ്ണിൽനിന്നും കണ്ണുനീർ താനേ പൊഴിയുന്നു....

തനിക് ചുറ്റും മൂടിയ ഈ അന്ധകാരത്തിൽനിന്നും പുറത്തുവരാൻ അവൾക്ക് സാധിക്കുന്നില്ല...... ഇന്ദ്രൻ ആ താലി തന്റെ ഉള്ളങ്കയ്യിൽ പിടിച്ചു......അവന്റെ നോട്ടം വന്നുപതിച്ചത് തന്റെ പാതിയുടെ കണ്ണുകളിലാണ്......... എടോ സീതേ...,... മറ്റാരേക്കാളും നന്നായി നിനക്ക് എന്നെ അറിയാം....... നിന്നെ വേദനിപ്പിക്കാൻ എനിക്ക് സാധിക്കില്ല.... കാരണം അത്രയേറെ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്...... അവന്റെ കണ്ണുകളിൽനിന്നും അത് വായിച്ചെടുത്തതും അവളുടെ ചുണ്ടിലൊരു പുഞ്ചിരി വിരിഞ്ഞു..... എനിക്കറിയാം രാവണ..... നിങ്ങളിങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതിന് പിന്നിൽ എന്തോ വലിയ കാര്യമുണ്ട്...... നിങ്ങളു മനസില്കരുതിയത് എന്താണോ അത് എത്രയും പെട്ടന്ന് സാധിക്കട്ടെ..... എന്റെ പ്രാർത്ഥന ഒപ്പമുണ്ട്....... കണ്ണാ നിന്നോടാ ചോദിക്കുന്നത്.... അവന്റെ കയ്യിൽത്തട്ടി അമ്മ ചോദിച്ചെങ്കിലും മറുപടി ഉണ്ടായില്ല...... നീയെന്താടാ ഒന്നും മിണ്ടാതിരിക്കുന്നത്.... പറ ഇങ്ങോട്ട് ഇതിപ്പോ എന്തിനാ.....പറഞ്ഞിട്ട് പോയാൽമതി ഇവിടുന്ന്..... ഇന്ദ്രൻ ലച്ചുവിനെ നോക്കി.... അവളുടെ കണ്ണ് അപ്പോഴും നിറയുന്നുണ്ട്.... എന്തോ ഓർത്തെന്നപോലെ അവളത് തുടച്.... അമ്മേ..... കണ്ണേട്ടനെ തടയേണ്ട.......

എനിക്ക് ഉറപ്പുണ്ട് എന്നെ വേദനിപ്പിക്കാൻ കണ്ണേട്ടന് കഴിയില്ലാന്ന്..... എന്തിന് വേണ്ടിയാണെന്ന് ഞാൻ ചോദിക്കുന്നില്ല.... അത് പറയുമെന്ന് എനിക്ക് ഉറപ്പുണ്ട്....... വാക്കുകൾ തൊണ്ടയിൽ കുരുങ്ങികിടക്കുന്നതുകൊണ്ട് അവൾക്കധികം സംസാരിക്കാൻ ആവുന്നില്ല...... അത്രയും പറഞ്ഞൊപ്പിച്ചു അവനെ കടന്നു അവളവിടുന്നിറങ്ങി..... വിഷ്ണുവും അനുവും അവളുടെ പിന്നാലെ ഇറങ്ങി.......അച്ഛമ്മ ഒന്നും മിണ്ടാതെ ഇതെല്ലാം കണ്ടു നിൽക്കുകയാണ്.... അമ്മേ..... അമ്മയെന്താ ഒന്നും ചോദിക്കാതിരുന്നത്....... ആനന്ദ...... കണ്ണന് ലച്ചുമോളെ സങ്കടപെടുത്താൻ കഴിയില്ലെന്ന് നിനക്കറിയുന്നതല്ലേ.... പിന്നെയെന്താ..... മോനെ കണ്ണാ..... നീ മനസ്സിൽ നിനച്ചത് എത്രയും പെട്ടന്ന് നടക്കട്ടെ..... എളുപ്പം പോയി വാ നീ...... മൂന്ന് ദിവസം കഴിഞ്ഞാൽ പ്രതിഷ്ടയാ.... അതിനുമുൻപ് ഇങ്ങു എത്തണം........ ശരി അച്ഛമ്മേ....... അവരോട് യാത്ര പറഞ്ഞു അവനവിടുന്നിറങ്ങി...... ലച്ചു ആൽത്തറയുടെ മുകളിൽ ഇരിക്കുകയാണ്.... അനുവും വിഷ്ണുവും സമാധാനിപ്പിക്കുന്നുണ്ടെങ്കിലും വല്ലാത്തൊരു ഭാരം മനസിന് അനുഭവപ്പെടുന്നതവളറിഞ്ഞു.....ഇന്ദ്രൻ അവളുടെ അടുത്തായി വന്നു നിന്ന് അവളുടെ കയ്യിൽപിടിമുറുക്കി......

ലച്ചൂ ടെൻഷൻ ആവണ്ട....... ഈ താലിതൊട്ട് നീയെന്നെകൊണ്ട് മുൻപൊരു സത്യം ചെയ്യിപ്പിച്ചിരുന്നു..... അത് ഇത്രയും നാൾ ഞാൻ പാലിക്കുകയും ചെയ്തിട്ടുണ്ട്...... എന്നാലിപ്പോൾ ആ ഒരു സത്യം ചെയ്തതിന്റെപേരിൽ ഒന്നും ചെയ്യാനാകാതെ നിൽക്കുകയാണ് ഞാൻ...... അതുകൊണ്ടാ ഇപ്പൊ ഇങ്ങനെ ചെയ്തത്....... പോയിട്ട് പെട്ടന്ന് വരാം..... അത്രയും പറഞ്ഞുകൊണ്ട് അവനവളെ ചേർത്തുനിർത്തി ആ നെറ്റിയിൽ അത്രയും സ്നേഹത്തോടെയും കരുതലോടെയും ചുംബിച്ചു....... ഇളയും അച്ചുവും താഴെവീണുകിടക്കുന്ന ചെമ്പകം പെറുക്കിയെടുക്കുകയാണ്.... അവനവരുടെ അടുത്തേക്കായിനടന്നു...... ഇളാ.... അച്ചു... ഞാൻ പോയിട്ട് വരാം.... രണ്ടുപേരും വികൃതി കാണിക്കരുത്..... വല്യച്ഛൻ എപ്പോൾ വരും..... പെട്ടന്ന് വരും....... അച്ചേ..... ഉമ്മ..... വേഗം വരണേ... ഉം..... രണ്ടുപേർക്കും ഉമ്മകൊടുത്ത് അവനാവിടുന്ന് ഇറങ്ങാൻ തുടങ്ങിയതും വിഷ്ണു അവന്റെയാടുത്തേക്ക് വന്നു.... ഏട്ടാ..... എങ്ങോട്ടാ.... ഞാനും വരട്ടെ ഒപ്പം..... വേണ്ട....

നീയിവിടെ വേണം.... പ്രതിഷ്ഠ അല്ലെ... അതിന്റെ ഓരോ കാര്യങ്ങൾ ഉണ്ടാകും അച്ഛൻ ഒറ്റയ്ക്കല്ലേ...... ഇത് ഞാനായിട്ട് വരുത്തിവച്ചതാ.... അത് ഞാനായിട്ട് അവസാനിപ്പിക്കുകയും വേണം...... നിന്റെ ഏടത്തി നല്ല ടെൻഷനിലാണ്.... അതോർത്ത് ഏട്ടൻ പേടിക്കണ്ട ഞാനുണ്ടാവും ഒപ്പം....... എന്നാൽ പിന്നെ ഞാൻ താമസിക്കുന്നില്ല.... ഇറങ്ങട്ടെ..... ഇന്ദ്രൻ കണ്മുന്നിൽനിന്നു മറഞ്ഞതും ലച്ചുവിന്റെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി....അവൻ പോയ വഴിയേ കണ്ണും നട്ടിരിക്കുന്നവളെ കണ്ടപ്പോൾ വിഷ്ണു അടുത്തേക്ക് വന്നു... ഏടത്തി നമുക്ക് പോവാം.... വന്നേ. .. വിഷ്ണു അവളുടെ കൈപിടിച്ച് തന്നോടൊപ്പം കൂട്ടി...... വീട്ടിലെത്തിയതും മറ്റൊന്നും ശ്രദ്ധിക്കാതെയവൾ റൂമികയറി ബെഡിൽ കമഴ്ന്നുകിടന്നു..... ഇന്ദ്രൻ തന്നെ വേദനിപ്പിക്കാൻ ചെയ്തതല്ലെന്നറിഞ്ഞിട്ടും അവൾക്കവളുടെ വേദനയെ നിയന്ത്രിക്കാൻ കഴിയാത്തപോലെ........ കണ്ണേട്ടൻ എന്തിനാ താലി...... ഒരുനിമിഷം അവളൊന്നു ഭൂതകാലത്തിലേക്ക് തിരിച്ചുപോയി....... @@@@@@@@@@@ ഇന്ദ്രനും ലച്ചുവും മോളുംകൂടെ തൊഴാൻ വന്നതാണ് ക്ഷേത്രത്തിൽ.... ലച്ചു വഴിപാട് കഴിപ്പിച്ചു പ്രസാദം വാങ്ങാൻ അവിടെ നിന്ന്.... മോളും ഇന്ദ്രനും പുറത്തേക്കിറങ്ങി...... അതൊക്കെ വാങ്ങി തിരിച്ചുവന്നപ്പോൾ കാണുന്നത് അവൻ ആരെയോ ചവിട്ടികൂട്ടുന്നതാണ്...... മോളു അടുത്തുനിന്ന് കണ്ണുപൊത്തി വാവിട്ടു കരയുന്നു.....

അയാളുടെ വായിലൂടെ ചോരയൊലിച്ചിട്ടും അവനാ പ്രഹരം നിർത്തുന്നില്ല........ ആളുകളൊക്കെ അത് നോക്കിനിൽക്കുന്നുണ്ട്...... കണ്ണേട്ടാ..... നിങ്ങളെന്താ ഈ കാണിക്കുന്നത്..... ഇങ്ങു വന്നേ..... എന്താ കണ്ണേട്ടാ നിങ്ങക്ക് പറ്റിയത്.... കാര്യം പറാ..... ഇങ്ങനെയൊക്കെ കാണിക്കാൻ എന്താ ഉണ്ടായത്...... ഇന്ത്രന് അപ്പോഴും ദേഷ്യം മാറിയിട്ടില്ല.... ലച്ചു പിടിച്ചുവച്ചതുകൊണ്ട്മാത്രം ഒന്നടങ്ങി നിൽക്കുകയാണ്...... കണ്ണേട്ടാ ഞാൻ നിങ്ങളോടാ ഈ ചോദിക്കുന്നെ..... പറാ.... എന്തിനാ ഈ പാവത്തിനെ കൊല്ലാൻ ആക്കിയത്...... പാവമോ..... ഇവനോ...... ഇവനെന്താ ചെയ്തതെന്ന് നിനക്കറിയോ...... ദാ ഇവനെക്കണ്ടോ...... ഒരു പത്തുവയസു പ്രായമുള്ള കുട്ടിയെ ചൂണ്ടിയതും അവളാകുട്ടിയെ നോക്കി.... ഭിക്ഷാടനം നടത്തിയാണ് ആ കുട്ടി ജീവിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽ അവൾക്ക് മനസിലായി.... ഈ നെറികെട്ടവൻ എന്താ കാണിച്ചതെന്ന് നിനക്കറിയോ.... ഇതിനെക്കൊണ്ട് പിച്ചയെടുപ്പിക്കുന്നതുംപോരാ പണം കുറഞ്ഞതിന് ഇവനെപ്പിടിച്ചു ചവിട്ടുന്നു.....

ഇതൊക്കെ കണ്ടില്ലെന്ന് നടിക്കാൻ എനിക്ക് കഴിയില്ല....... ലച്ചു ഒന്നും മിണ്ടാതെ നിൽക്കുകയാണ്.... പെട്ടന്നാണ് ഒരു പോലീസ് ജീപ്പ് വന്നതും ഇന്ദ്രനെ പിടിച്ചുകൊണ്ടുപോയതും....... അവനു പറയാനുള്ളതൊന്നും കേൾക്കാൻ അവരൊരുക്കമായിരുന്നില്ല.....സ്റ്റേഷനിൽ കൊണ്ട്പോയി കുറച്ചു കഴിഞ്ഞാണ് അവരവനെ വിട്ടയച്ചത്....... ഇന്ദ്രൻ വീട്ടിൽ വന്നുനോക്കുമ്പോൾ ലച്ചു കിടക്കുകയാണ്..... അവനവളുടെയടുത്തായി ഇരുന്ന് പതിയെ മേല് കൈവച്ചതും അവളത് അപ്പോൾ തന്നെ തട്ടിമാറ്റി...... ലച്ചൂ...... ലച്ചൂ.... എടോ എണീക്ക്...... ലച്ചു സോറി.... അങ്ങനെയൊന്നും ഉണ്ടാകുമെന്ന് കരുതിയില്ല.... നിനക്കറിയില്ലേ എന്നെ..... ഇങ്ങനത്തെ കാര്യങ്ങൾ കണ്ടാൽ എനിക്ക് പ്രതികരിക്കാതിരിക്കാൻ കഴിയില്ല....... അതിനുത്തരമൊന്നും ഉണ്ടായില്ല..... അവള് കരയുകയാണെന്ന് മനസിലായത്തും അവനവളെ നേരെയിരുത്തി....... ലച്ചൂ...... എടോ...... ലച്ചൂ..... ഒന്ന് മിണ്ടു..... കണ്ണേട്ടന്നപ്പോൾ എന്നെക്കുറിച്ചോ മോളെ കുറിച്ചോ ആലോചിച്ചോ.... ഇല്ലല്ലോ...... പ്രതികരിക്കേണ്ട എന്നൊന്നും പറഞ്ഞില്ല..... എന്നാൽ അതിങ്ങനെയല്ല.... അയാള് ചത്തുപോയിരുന്നെങ്കിൽ എന്താകുമായിരുന്നു.......

കണ്ണേട്ടാ എനിക്കും മോൾക്കും നിങ്ങളെ ഉള്ളു...... അത് മനസിലാക്കു..... സോറി..... ഇനിയുണ്ടാവില്ല.... ഇതിപ്പോ കുറെയായല്ലോ പറയാൻ തുടങ്ങിയിട്ട്..... ഇനി ഉറപ്പായും ഉണ്ടാവില്ല...... അങ്ങനെ ആണേൽ നിങ്ങളുകെട്ടിയ ഈ താലിതൊട്ട് സത്യം ചെയ്യൂ ഏതൊരു സിറ്റുവേഷനിൽ ആയാലും നിങ്ങളൊരിക്കലും ഈ രൗദ്രഭാവം അണിയില്ലെന്ന്.... എന്ത് പ്രശ്നം വന്നാലും അത് സംസാരിച്ചു തീർത്തോളുമെന്നു........... അവനൊന്നു ശ്വാസമെടുത്തു..... പിന്നെയാ താലിയിൽ പിടിമുറുക്കി...... സത്യം..... ഇനി ഒരിക്കലും ഞാൻ ഇങ്ങനെ പെരുമാറില്ല....... എന്തൊരു പ്രോബ്ലം ആയാലും അത് ശാന്തയോടെ പരിഹരിച്ചോളും...... ഞാൻ കെട്ടിയതാലി സത്യം...... എപ്പോഴെങ്കിലും ഈ വാക്ക് തെറ്റിച്ചാൽ ഈ താലിയണിയാൻ ഞാനുണ്ടാവില്ല മനസിലായല്ലോ..... ലച്ചൂ.....

പേടിയോടെ അവൻ വിളിച്ചതും പുഞ്ചിരിയോടെ അവളവന്റെ താടിയിൽ തടവി..... അങ്ങനെ വല്ലതും ഉണ്ടായാൽ എന്നാണ് പറഞ്ഞത്....... ഇനി അങ്ങനെ പ്രതിക്കരിക്കണം എന്ന് തോന്നുമ്പോൾ ഈ പറഞ്ഞത് ഓർത്താൽ മതി..... അപ്പോൾ പിന്നെ പ്രശ്നം ഇല്ലല്ലോ..... എനിക്കെപ്പോഴും നിങ്ങളെന്റെ കൂടെവേണം അത്രയേ ഉള്ളൂ....... നിങ്ങൾക്കെന്തെങ്കിലും പറ്റിയാൽ അതെനിക്ക് സഹിക്കില്ല...... തെല്ലു നൊമ്പരത്തോടെ അവള് പറഞ്ഞതും ഇന്ത്രനവളെ ചേർത്തുപിടിച്ചു....... എനിക്കും...... അവനവളുടെ ചുണ്ടുകളിലേക്ക് ഇറങ്ങാൻ തുടങ്ങിയതും അവനെ തട്ടിമാറ്റി അവളവിടുന്ന് എണീറ്റ് പുറത്തേക്ക് നടന്നു.... @@@@@@@@@@@@ അപ്പോൾ കണ്ണേട്ടൻ ഇപ്പോൾ താലി അഴിച്ചുവാങ്ങിയതിന്റെ അർത്ഥം എന്താ.......എങ്ങോട്ടാവും പോയത്..... എന്തായിരിക്കും ഇത്ര വലിയ പ്രശ്നം.....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story