രാവണപരിണയം-2: ഭാഗം 13

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

കണ്ണേട്ടൻ ഇപ്പോൾ താലി അഴിച്ചുവാങ്ങിയതിന്റെ അർത്ഥം എന്താ.......എങ്ങോട്ടാവും പോയത്..... എന്തായിരിക്കും ഇത്ര വലിയ പ്രശ്നം....... എത്ര ആലോചിച്ചിട്ടും അവൾക്കതിനൊരു ഉത്തരം കണ്ടെത്താൻ സാധിച്ചില്ല.....അവള് അതും ആലോചിച്ചിരിക്കുമ്പോഴാണ് അച്ഛമ്മ അങ്ങോട്ട്‌ വന്നത്...... മോളേ ലച്ചൂ.... ഇതെന്തിരിത്താ ന്റെ കുട്ട്യേ.... നീയങ്ങട് വന്നേ...... മോളേ...... കണ്ണൻ നിന്നെ വേദനിപ്പിക്കാനാണ് അങ്ങനെ ചെയ്തതെന്ന് നീ കരുതുന്നുണ്ടോ........ ഇല്ല അച്ഛമ്മേ.... കണ്ണേട്ടന് എന്നെയങ്ങനെ വേദനിപ്പിക്കാൻ കഴിയില്ല.... അത് അച്ഛമ്മയ്ക്കും അറിയാലോ...... പിന്നെ എന്തിനാ നീയിങ്ങനെ സങ്കടപെടുന്നേ..... എങ്ങോട്ടാകും കണ്ണേട്ടൻ ഇത്ര തിരക്കിട്ട് പോയത്.... എന്തായിരിക്കും പ്രശ്നം.... എനിക്കുറപ്പുണ്ട് അത് അച്ഛമ്മയ്ക്ക് അറിയാമെന്നു... എന്നോട് പറ അച്ഛമ്മേ.... എന്താ കണ്ണേട്ടന് പറ്റിയെ...... എന്തിന് വേണ്ടിയാ ഇങ്ങനെ..... മോളെ ലച്ചൂ.....നിനക്ക് സത്യം ചെയ്തുതന്നതിന്റെ പേരിലല്ലേ അവനവന്റെ ആ സ്വഭാവം മാറ്റിവെച്ചത്.... അതേപോലെ അവനു ഞാൻ സത്യം ചെയ്തുകൊടുത്തതാ നിന്നോടൊന്നും പറയില്ലാന്ന്.... നിന്നോടെന്നല്ല ആരോടും...... പിന്നെ അവനെയോർത്ത് മോളു പേടിക്കണ്ട... അവനൊരാപത്തും കൂടാതെ ഇങ്ങേത്തും....

അവനേ എന്റെ പേരക്കുട്ടിയാ........ അവരുടെ കണ്ണിൽ ഇന്ദ്രനെക്കുറിച്ചൊർത്തുള്ള അഭിമാനത്തിന്റെ ജ്വാലകൾ അവൾക്ക് കാണാൻ സാധിച്ചു..... അതെനിക്കറിയാം അച്ഛമ്മയുടെ പേരകുട്ടി ആണെന്ന്.... അതാ എനിക്കിത്ര പേടി...... നീയാള് കൊള്ളാലോ........ ഇങ്ങു വന്നേ അവിടെ ഒരു നൂറുക്കൂട്ടം പണിയുണ്ട്..... അവരവളുടെ കയ്യിൽപിടിച്ചു വലിച്ചതും അവളൊപ്പം ചെന്ന്......അടുക്കളയിൽ ഇന്ദ്രന്റെ അമ്മയും അനുവുമാണ് ഉള്ളത്..... ജലജേ...... എന്താമ്മേ..... നീയിങ്ങു പോരെ.... ഇന്ന് നിന്റെ മരുമക്കളുടെ പാചകമാ...... എങ്ങനെയുണ്ടെന്നു നോക്കട്ടെ....രണ്ടാളും അവന്മാർക്ക് എന്നും വെച്ചുവിളമ്പുന്നതല്ലേ അത് വായിൽവെയ്ക്കാൻ കൊള്ളുമോ എന്നറിയണല്ലോ....... മോളെ അച്ഛമ്മേ.... ഞങ്ങളെ അങ്ങനെ അങ്ങട് കൊച്ചാക്കല്ലേ..... അല്ലെ ഏടത്തി.... അനു ലച്ചുവിന്റെ തോളിലൂടെ കയ്യിട്ട് പറഞ്ഞു.... അതെന്നെ...... അച്ഛമ്മ തന്നെയൊന്ന് നോക്ക് രണ്ടാളും നല്ല ഉഷാറല്ലേ എന്ന്.... അത് ചിലപ്പോൾ ഞങ്ങൾ ഉണ്ടാക്കിക്കൊടുത്ത ഭക്ഷണത്തിന്റെയും ആവാമല്ലോ.... വാചകമടിക്കാതെ രണ്ടും ഉണ്ടാക്കാൻ നോക്ക്......വാ ജലജേ അച്ഛമ്മ ഇന്ദ്രന്റെ അമ്മയുടെ കയ്യുമ്പിടിച്ചു അടുക്കളയിൽനിന്ന് പുറത്തേക്ക് നടന്നു......

ഏടത്തി...... നമുക്ക് പൊളിക്കണം..... മിക്കവാറും..... എനിക്ക് ഒരു മൂഡില്ല.... നീ ഉണ്ടാക്കില്ലേ അയ്യോടാ അങ്ങനെ പറഞ്ഞാലൊന്നും നടക്കില്ല.... ഞാൻ അച്ഛമ്മയോട് ഡയലോഗ് അടിച്ചിട്ട്.... ഞാൻ ഒറ്റയ്ക്ക് ഉണ്ടാക്കിയാൽ എല്ലാം കുളമാകും ഏടത്തിയ്ക്ക് അറിയാലോ അത്.. വന്നേ..... നമുക്കൊരുമിച്ച് ഒരുപാട് സാധനങ്ങൾ ഉണ്ടാക്കാനുള്ളതാ..... അച്ചാർ മുതൽ അടപ്രഥമൻ വരെ..... അനൂ..... ഈ.... ലേശം ഓവറായല്ലേ.... മോളു വാ.... നമുക്കിത് ഉണ്ടാക്കണ്ടേ.... പിന്നെ എന്റെ ഏട്ടനെക്കുറിച്ചൊർത്ത് ഏടത്തി ടെൻഷൻ ആവണ്ട....... എന്റെ ഏട്ടനെ പുലിയാ.... അല്ലാതെ ഏടത്തിയെപ്പോലെ പൂച്ചയല്ല....... എടീ.... എന്റെ ഏടത്തിയെ നീ കൊച്ചാക്കല്ലേ..... ആ പുലിയെ പൂച്ചയാക്കാൻ ദാ എന്റേയീ ഏടത്തിയ്ക്കെ കഴിയൂ........ ഏടത്തി പോയപ്പോൾ കണ്ടതല്ലേ നീ ആ ഉറഞ്ഞുതുള്ളൽ.... എന്തായിരുന്നു..... ഏടത്തി നിങ്ങക്കറിയോ നിങ്ങളില്ലാത്തപ്പോൾ ഏട്ടനോട് എന്തേലും ചോദിക്കാൻപോലും ഇവൾക്ക് പേടിയായിരുന്നു....

അങ്ങോട്ട് വന്നു സ്ലാബിൽ ഇരുന്നുകൊണ്ട് വിഷ്ണു പറഞ്ഞതും ലച്ചുവിന്റെ ചുണ്ടിൽ അറിയാതൊരു ചിരിവിരിഞ്ഞു.......... ഏടത്തി എനിക്ക് മാത്രമല്ല ഇവിടെ ചിലർക്ക് മുട്ടുകൂട്ടിയിടികുമായിരുന്നു... അനു കളിയായി പറഞ്ഞതും വിഷ്ണു അവളുടെ തലയ്ക്ക് കൊട്ടി.... ഓ മതി.... ഡയലോഗ് നിർത്തിയിട്ട് പാചകം ചെയ്യാൻനോക്ക്...... എന്തിനാ എന്റെ തലയ്ക്കടിയ്ക്കുന്നെ.... അവള് തിരിച്ചു തല്ലാൻ നോക്കിയതും കയ്യിൽകിട്ടിയെ മുരിങ്ങക്കോൽ വച്ചു അവൾക്കൊന്ന് കൊടുത്തു വിഷ്ണു അടുക്കളയിൽനിന്നും ഇറങ്ങിയോടി....... ലച്ചു കണ്ണുകളടച്ചു..... സാധാരണ ഇന്ദ്രനെക്കുറിച്ചൊർക്കുമ്പോൾ താലിയിൽ കൈവെച്ചു കണ്ണടയ്ക്കാറാണ് പതിവ്... അതേപോലെ കണ്ണടച്ചു താലിയിൽ തൊടാൻ നോക്കിയപ്പോഴാണ് അത് കഴുത്തിലില്ലെന്ന് മനസിലായത്..... അതറിഞ്ഞതും അവളുടെ കണ്ണിൽനിന്നും രണ്ടിറ്റു കണ്ണീർ പൊടിഞ്ഞു..... അനു കാണാതെ അവളത് തുടയ്ക്കാൻ നോക്കിയെങ്കിലും അവളത് വ്യക്തമായി കണ്ടു...... അനു ലച്ചുവിന്റെ മുഖം കൈകുമ്പിളിൽ എടുത്ത്...... എന്റേടത്തി....... നിങ്ങളെന്തിനാ ഈ സങ്കടപെടുന്നേ..... എത്ര ദൂരെയാണെങ്കിലും മനസുകൊണ്ട് നിങ്ങളൊത്തിരി അടുത്തല്ലേ.......

നിങ്ങളെ അകറ്റാൻ ആരുവിചാരിച്ചാലും നടക്കില്ല....... എന്റെ ചേച്ചികുട്ടി ഇപ്പൊ ഈ പാവപെട്ടവളെ കുറിച്ചോർത്തു സങ്കടപെടൂ.... പ്ലീസ് എനിക്ക് അച്ഛമ്മയുടെ മുൻപിൽ ആളാകണം.... അതിന് ഏടത്തി കനിയണം.... അത് കഴിഞ്ഞിട്ട് നിങ്ങള് എത്ര വേണേലും മനസുകൊണ്ട് സംസാരിച്ചോ.... ഓക്കേ..... ലച്ചു ചിരിച്ചതും അവള് ശ്വാസം വിട്ടു..... ഇരുവരും അവരുടെ ജോലികളിലേക്ക് തിരിഞ്ഞു....... @@@@@@@@@@@@ ഇന്ദ്രൻ തന്റെ ദേഷ്യം മുഴുവൻ ആക്സിലറേറ്ററിൽ തീർക്കുകയാണ്....... വണ്ടി കുറെ ഓടിയതും ഒരു ഇടവഴിയിലേക്ക് തിരിഞ്ഞു............ പിന്നെയും ഒരു പതിനഞ്ചുമിനിറ്റ് അത് പലവഴികളിലൂടെയും സഞ്ചരിച്ചു അതിന്റെ ലക്ഷ്യസ്ഥാനത് എത്തി........ വണ്ടിയിൽ നിന്നിറങ്ങുമ്പോൾ അവനാ താലി ഭദ്രമായി തന്റെ ജുബ്ബയുടെ പോക്കറ്റിൽ വച്ചു......... ആ ഭൂമിയെ തന്നെ പ്രകമ്പനംകൊള്ളിക്കാൻ കെല്പുള്ള കാൽപാധങ്ങൾ വച്ചുകൊണ്ടാണ് അവനങ്ങോട്ട് നടക്കുന്നത്......... കോളിങ് ബെൽ അടിച്ചുകൊണ്ടവൻ വാതിൽ തുറക്കുന്നതും കാത്ത് അവിടെനിന്നു.......................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story