രാവണപരിണയം-2: ഭാഗം 14

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

വണ്ടിയിൽ നിന്നിറങ്ങുമ്പോൾ അവനാ താലി ഭദ്രമായി തന്റെ ജുബ്ബയുടെ പോക്കറ്റിൽ വച്ചു......... ആ ഭൂമിയെ തന്നെ പ്രകമ്പനംകൊള്ളിക്കാൻ കെല്പുള്ള കാൽപാധങ്ങൾ വച്ചുകൊണ്ടാണ് അവനങ്ങോട്ട് നടക്കുന്നത്......... കോളിങ് ബെൽ അടിച്ചുകൊണ്ടവൻ വാതിൽ തുറക്കുന്നതും കാത്ത് അവിടെനിന്നു........... വാതിൽത്തുറക്കുന്ന ശബ്ദം കേട്ടതും ഇന്ദ്രൻ തന്റെ ദേഷ്യം മുഴുവൻ കണ്ണുകളിൽ നിറച്ചു..... സാറെന്താ ഇവിടെ...... അകത്തേക്കിരിക്കാം.... ബഹുമാനത്തോടെയും വിനയത്തോടെയും ഹരി പറഞ്ഞതും ഇന്ദ്രന്റെ മുഖം വലിഞ്ഞുമുറുകി...... ചെഞ്ഞിയിലെ ഞരമ്പുകൾ പിടയ്ക്കുന്നത് വ്യക്തമായി കാണാം..... മറുപടി പറഞ്ഞത് ഇന്ദ്രന്റെ കരങ്ങളായിരുന്നു..... സാർ..... ഇതെന്തിനാ...... അന്ന് കോളേജിലെപോലെ കയ്യുംകെട്ടി ഞാൻ നോക്കിനിൽക്കുമെന്ന് സാർ കരുതുന്നുണ്ടോ.... ഇങ്ങോട്ട് തന്നാൽ അങ്ങോട്ടും കിട്ടുമെന്ന ബോധം വേണം........ നീയെന്നെ തിരിച്ചു തല്ല്..... എനിക്കൊന്നു കാണണം....... നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതെ ലച്ചു എന്റെ ജീവനാണെന്ന്....... പിന്നെ എന്ത് ധൈര്യം ഉണ്ടായിട്ടാ നീയവളുടെ ഫോട്ടോ മോർഫ് ചെയ്തത്........ ഇന്ദ്രന്റെ ചോദ്യം കേട്ടതും ഹരി ഞെട്ടി........

സാറിനെ ആരോ തെറ്റിദ്ധരിപ്പിച്ചതാ.... എനിക്കൊന്നും അറിയില്ല.... സത്യം.... ഒന്നും അറിയില്ല....... എന്നെ വിശ്വസിക്കണം....... ഇന്ത്രനത് പുച്ഛിച്ചു തള്ളി..... ഹരിയുടെ കഴുത്തിന് കുത്തിപിടിച്ചു തല തൂണിനോട് ഇടിച്ചതും അവൻ വാവിട്ടു കരഞ്ഞു....... ഇന്ദ്രന്റെ ഓരോ പ്രഹരവും ഹരിയുടെ ഓരോ നാഡികളെയും ഉടയ്ക്കാൻ ഉതകുന്നവയായിരുന്നു........ ഒടുക്കം അവൻ കമഴ്ന്നു വീണതും ഇന്ദ്രൻ അവന്റെ നട്ടെല്ലിന് തന്നെ ആഞ്ഞു ചവിട്ടി......... എടാ..... ഇനി നിനക്ക് പരസഹായം ഇല്ലാതെ എണീറ്റ് നിൽക്കാൻ കഴിയില്ല..... ഇപ്പോഴെന്നല്ല എന്നും........ എന്റെ പെണ്ണിനെ മോഹിക്കുമ്പോൾ ഇതൊക്കെ ഓർക്കണ്ടേ......... നിന്നെ അറിഞ്ഞന്ന് തന്നെ തീർക്കാൻ എനിക്കറിയാഞ്ഞിട്ടല്ല എന്റെ ലച്ചുവിന് ചെയ്തുകൊടുത്ത ഒരു സത്യം...... ആരെയും ഉപദ്രവിക്കില്ല എന്നും പറഞ്ഞു..... അതിന്റെ പേരിൽ മാത്രമാ നിന്റെ വിധി കുറച്ചു വൈകിയത്......... നീ പേടിക്കണ്ട.... നിന്റെ വീട്ടുകാർക്ക് ചിലവിന് ഞാൻ കൊടുത്തോളം....

ഒപ്പം അവരറിയണം എന്തിനാ നീ ഇങ്ങനെ ഇഴയുന്നതെന്നും....... ഇന്ത്രനവനെ അവിടുന്ന് എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോയി അഡ്മിറ്റ്‌ ചെയ്തു...... ഇനി അവൾക്കുള്ളതാ...... കണ്ടിട്ട് വരാം ഞാൻ അവളെ........ ഇന്ത്രനവിടുന്ന് നേരെ സായിയുടെ അടുത്തേക്കാണ് പോയത്....... ഇന്ദ്രനെ തനിച്ചു കണ്ടതും അവളുടെ കണ്ണുകൾ വിടർന്നു........ ജിത്ത് താനെന്താ ഇവിടെ.... വാ അകത്തേക്കിരിക്കാം....... സായി....... നീ ഇതല്ലേ ആഗ്രഹിച്ചത്..... പോക്കറ്റിൽനിന്നും താലിയെടുത്ത് അവൾക്ക് നീട്ടികൊണ്ട് ഇന്ദ്രൻ ചോദിച്ചു........ സായി ഒന്ന് പകച്ചുപോയി...... ജിത്..... ഇത്..... ഇതെന്താ.... എനിക്ക് മനസിലായില്ല...... താലി എന്നും പറയും..... മറ്റൊരാർത്തത്തിൽ പറഞ്ഞാൽ ഞാൻ ലക്ഷ്മിയ്ക്ക് കെട്ടിയതാലി........ സായിയുടെ കണ്ണുകൾ വിടർന്നു.... അവളുടെ ഉള്ളിൽ വിരിഞ്ഞ സന്തോഷം മുഖത്ത് പ്രതിഫലിക്കാതിരിക്കാൻ അവള് പാടുപെടുന്നുണ്ട് ........ എനിക്കൊന്നും മനസിലാകുന്നില്ല...... ഈ താലിയുടെ അവകാശിയാകുകയല്ലേ നിന്റെ ഏറ്റവും വലിയ ആഗ്രഹം.......

അല്ല ലക്ഷ്മി നിനക്ക് അങ്ങനെയൊരു ആഗ്രഹം ഉണ്ടെങ്കിൽ അത് സാധിച്ചുതരേണ്ട കടമ എനിക്കല്ലേ.... കം.... നമുക്ക് സാറിനെപോയി കാണാം...... അല്ല ജിത്ത് അതിന്റെ ആവശ്യമെന്താ..... ഉണ്ട്...... കം lets ഗോ....... സന്തോഷംകൊണ്ട് മതിമറന്നതിനാലാകം അവൾ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാതെ അവന്റെയൊപ്പം ചെന്ന്....... യാത്രയിലൂടെനീളം സായി വാതോരാതെ സംസാരിക്കുന്നുണ്ടെങ്കിലും ഇന്ദ്രൻ മൗനിയാണ്.......... മണിക്കൂറുകൾക്കൊടുവിലെ യാത്ര അവളുടെ വീട്ടിൽ അവസാനിച്ചു....... അവളെയും ഇന്ദ്രനെയും കണ്ടതും അവളുടെ അച്ഛൻ അടുത്തേക്ക് വന്നു..... ഇന്ദ്രാ..... വാട്ട്‌ ഹാപ്പെൻഡ്..... സാറിന്റെ മോളോട് ചോദിക്ക്....... സായി.... എന്താ.... അപ്പേ.... ജിത്ത് എന്നെ മാരി ചെയ്യാൻ പോവുകയാണ്..... സൊ അപ്പയുടെ പെർമിഷൻ വാങ്ങാൻ വന്നതാ..... സന്തോഷത്തോടെ അവള് പറഞ്ഞതും അയാള് ഇന്ദ്രനെ നോക്കി....... ഇന്ദ്രാ.... എനിക്കൊന്നും മനസിലാകുന്നില്ല..... അപ്പോൾ ലക്ഷ്മിയും മോളും..... എന്താ ഇതിന്റെയൊക്കെ അർത്ഥം....... സാറിന്റെ മോൾക്ക് നല്ല തല്ല് കൊടുത്തു വളർത്താതത്തിന്റെ കേട്...... ജിത്ത്...... സാറ് ചെയ്തതെറ്റ് ഞാൻ ആവർത്തിക്കില്ല.......

അതും പറഞ്ഞു അവൻ സായിയുടെ മുഖമടക്കം ഒന്ന് പൊട്ടിച്ചതും അവള് വേച്ചു വീണുപോയി..... ഇന്ദ്രാ...... സാർ എന്നോട് ക്ഷമിക്കണം...... ഇവൾക്ക് വേണ്ടത് എന്റെ ലച്ചുവിന്റെ സ്ഥാനമാ.... അതാഗ്രഹിക്കുന്നവർക്കുള്ള ശിക്ഷയെ ഞാൻ കൊടുത്തുള്ളൂ..... സാറിനോടെനിക് ബഹുമാനം ഉണ്ട് എന്നാൽ അതിനർത്ഥം ലച്ചുവിനെക്കാൾ ഇമ്പോര്ടൻസ് സാറിനു ഉണ്ടെന്നല്ല............ ഇവള് ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതുമില്ല..... വാണിംഗ് ഞാൻ എപ്പോഴോ കൊടുത്തതാ...... ഇനി.... ഇനിയിത് ആവർത്തിച്ചാൽ ഇതാവില്ല ഉണ്ടാവാൻ പോകുന്നത്.... നിന്നെ സപ്പോർട്ട് ചെയ്തവനെ പോയിനോക്ക് അതെ ഗതിയാകും നിനക്കും......എന്റെ ജീവിതത്തിലെ മറ്റെല്ലാവരുടെയും റോൾ ഒരാൾക്ക് ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ അതെന്റെ ലച്ചുവിനു മാത്രമാ..... അവൾക്ക് പകരം മറ്റൊരാളില്ല എന്റെ ലൈഫിൽ ...സാർ ഞാനിറങ്ങുന്നു.....ഇനി ഞങ്ങളുടെ ജീവിതത്തിൽ ഇവള് ഇന്റർഫിയർ ചെയ്‌താൽ സാറിനു പിന്നെ ഇങ്ങനെയൊരു മകളുണ്ടാവില്ല...ഇനിയും വൈകിയിട്ടില്ല മകളെ നല്ലതും ചീത്തതും പറഞ്ഞു പഠിപ്പിക്കാൻ........ എനിക്കും ഒരു മോളാ ഉള്ളത്......

ഇപ്പോഴേ നല്ലതും ചീത്തയും പറഞ്ഞു തന്നെയാ ഞാൻ അവളെ വളർത്തുന്നത്............ അത്രയും പറഞ്ഞുകൊണ്ടവൻ അവിടുന്നിറങ്ങി....... അപ്പേ....... സായി വിളിച്ചതും അവളുടെ അച്ഛൻ മുഖമടക്കം ഒരെണ്ണം കൊടുത്തു....... അപ്പേ.... മിണ്ടരുത്.... ഇതിനാണ് നീ അങ്ങോട്ട്‌ പോയതെന്ന് അറിഞ്ഞിരുന്നെങ്കിൽ സമ്മതിക്കില്ലായിരുന്നു ഞാൻ...... നിനക്കൊന്നും സ്നേഹത്തിന്റെ വില പറഞ്ഞാൽ മനസിലാവില്ല..... ഇന്ദ്രൻ പറഞ്ഞത് എനിക്ക്മനസിലാകും.... നിന്റെ അമ്മ മരിച്ചിട്ടും മറ്റൊരാളെ എന്റെ ജീവിതത്തിലേക്ക് കൂട്ടാത്തത് എന്തുകൊണ്ടാണെന്നറിയോ.... എല്ലാവരും കരുതുന്നപോലെ രണ്ടാനമ്മ നിന്നെ ഉപദ്രവിക്കുമെന്ന് കരുതിയല്ല..... നിന്റെ അമ്മയ്ക്ക് പകരം മറ്റൊരാളെ ആ സ്ഥാനത്ത് കാണാനോ സ്നേഹിക്കാനോ എനിക്ക് കഴിയില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാ..... ഇപ്പോഴും ഞാൻ ജീവിക്കുന്നത് ആ ഓർമകളിലാ..........ഇനി അവരുടെ ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് നീയുണ്ടാക്കിയെന്നറിഞ്ഞാൽ ഇന്ത്രനായിരിക്കില്ല ഞാനായിരിക്കും നിന്റെ ശല്യം അവസാനിപ്പിക്കാൻ പോകുന്നത്...... ദേഷ്യത്തിൽ പറഞ്ഞുകൊണ്ടായാൽ തിരിഞ്ഞു നടന്നതും സായി അവിടെയിരുന്നു പൊട്ടിക്കരയാൻ തുടങ്ങി........

 അമ്മേ...... ഞാൻ മുത്തശ്ശിയുടെ ഒപ്പമാണല്ലോ...... വല്യമ്മേ ഞാനും....... ഇളയും അച്ചുമോനും വാശിപിടിച്ചതും അവള് സമ്മതിച്ചു.......... ലച്ചുവിന്റെ നോട്ടം ഇടയ്ക്കിടെ മുറ്റത്തേക്ക് നീളുന്നത് കണ്ടതും അച്ഛൻ അവളുടെ തോളിൽ കയ്യിട്ടു.... എന്താ മോളെ....... അച്ഛാ കണ്ണേട്ടൻ..... ഇത്രേം നേരമായിട്ട് വന്നില്ലല്ലോ.... നാളെയല്ലേ പ്രതിഷ്ഠ...... അവനിങ് എത്തിക്കോളും.... മോളു ചെന്ന് കിടന്നോ.......... അത്..... അച്ഛാ.... ഉറക്കം വരുന്നില്ല.... അച്ഛൻ പോയി കിടന്നോ..... ഫുൾ ഓട്ടം അല്ലായിരുന്നോ.......ഞാനിവിടെ ഇരുന്നോളാ...... ലച്ചൂ..... അത് വേണ്ടാ..... നീ ചെന്ന് കിടന്നോ..... കണ്ണൻ എന്തായാലും ഇന്നെത്തും......... അച്ഛമ്മ താക്കീതോടെ പറഞ്ഞതും അവള് മനസ്സില്ലാമനസോടെ അകത്തേക്ക് നടന്നു........ കതക് ചാരിവച്ചു ബെഡിൽ ചാരി അങ്ങനെ ഇരുന്നു...... ന്റെ രാവണ...... നിങ്ങളിത് എവിടെയാ..... എത്രദിവസായി....... ഇന്ന് വന്നില്ലെങ്കിൽ നോക്കിക്കോ നിങ്ങളെ ഞാൻ ശരിയാക്കിത്തരാം ആരോടെന്നില്ലാതെ അവള് പറഞ്ഞു.....

കൺപോളകൾക്ക് ഭാരമേറിയതും അവള് കണ്ണുകൾ അടച്ചു........ഏതോ യാമത്തിൽ കണ്ണ് തുറന്നപ്പോൾ അറിഞ്ഞു തന്റെ മാറിൽ തലവച്ചു ആരോ കിടക്കുന്നത്........ ഒരു കുഞ്ഞിനെയെന്നപോലെ തന്നോട് ഒട്ടി കിടക്കുന്ന ഇന്ദ്രനെ കണ്ടതും അവളുടെ ചുണ്ടിൽ അറിയാതൊരു ചിരിവിരിഞ്ഞു.......... വന്നോ കൊമ്പൻ...... ആരെ കുത്തിമലർത്തിയുള്ള വരവാണോ എന്തോ..... അവന്റെ മുടിയിലൂടെ വിരലോടിച്ചുകൊണ്ടവൾ ഓർത്തു........ ഇതെപ്പോഴാ വന്നേ.... ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ...... വന്നാലൊന്ന് വിളിക്കാ.... അതില്ലല്ലോ.... മോൻ ഉറക്കം കഴിഞ്ഞു എണീക്ക് തരാം ഞാൻ ... തരാനുള്ളത് നീ ഇപ്പോൾ തന്നെ ഇങ്ങു തന്നേക്ക്.... ഞാൻ ചൂടോടെ വാങ്ങിച്ചോളാം........ മാറിലേക്ക് ഒന്നുകൂടെ മുഖം പൂഴ്ത്തുന്നതിനിടയിൽ അവൻ പറഞ്ഞു........ അപ്പൊ ഉറങ്ങുവല്ലായിരുന്നോ........ ഒന്നെണീറ്റെ..... അവന്റെ തല തള്ളിമാറ്റാൻ നോക്കികൊണ്ടവൾ പറഞ്ഞതും അവനാ കൈ പിടിച്ചു വച്ചു ...... കണ്ണേട്ടാ..... എണീറ്റെ.... അനങ്ങാതെ കിടക്കെടോ..... എനിക്ക് നല്ല ക്ഷീണം ഉണ്ട്..... അല്ലേൽ വേണ്ട നീയെണീറ്റിരുന്നേ എന്തിന്..... മടിയിൽ തലചായ്ച്ചുറങ്ങാൻ..... നല്ല മോളല്ലേ........പ്ലീസ്.... ലച്ചൂ..... എടൊ..... സോപ്പിടാൻ എന്താ മിടുക്ക് അച്ഛനും മോൾക്കും...... ഞാൻ പാവം..... നീ പാവമായതുകൊണ്ടല്ലേ എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടം..... പിന്നെ അത്രയ്ക്ക് പാവമൊന്നുമല്ല.......

അവളുടെ മാറിൽ നിന്നും എണീറ്റ് അവളെ നേരെയിരുത്തുന്നതിനിടയിൽ അവൻ പറഞ്ഞു.....പിന്നെയാ മടിയിലേക്ക് മുഖം പൂഴ്ത്തിയവൻ കിടന്നു........ കണ്ണേട്ടാ..... പറാ നിങ്ങള് എവിടെയായിരുന്നു.... എങ്ങോട്ടാ പോയെ...... ഞാൻ ഒന്ന് ഉറങ്ങട്ടെടോ.... ഒന്നുല്ലെങ്കിലും ക്ഷീണിച്ചു വന്നതല്ലേ... അപ്പോൾ ഇങ്ങനെ ആണോ ബീഹെവ് ചെയ്യുന്നേ.... ഉവ്വ....... കണ്ണേട്ടാ.... നിങ്ങള് കാണാൻ പോയ ആള് ജീവനോടെയുണ്ടോ.... എനിക്കത് അറിഞ്ഞാൽ മതി....... അതൊക്കെയുണ്ട്....... ഇനി എനിക്ക് ഉറങ്ങാലോ....... നീ സമയം ഒന്ന് നോക്കിയേ.... അവള് ക്ലോക്കിൽ നോക്കിയപ്പോൾ രണ്ടുമണി കഴിഞ്ഞിട്ടുണ്ട്..... രണ്ടുമണി...... എന്തേ...... ഉം...... അപ്പോൾ എന്റെ ലച്ചു ഇരുന്ന് ഉറങ്ങിക്കോ.... എനിക്കെന്തോ നിന്റെ മടിയിൽ കിടന്നാലേ ഉറക്കം വരൂ....... അതെനിക്കറിയാം...... അച്ഛമ്മ പറഞ്ഞിട്ടുണ്ട് നിങ്ങള് വല്ലവരെയും കൊല്ലാനാക്കിയിട്ടാണ് വരുന്നതെങ്കിൽ പിന്നെ ഉറക്കം വരണമെങ്കിൽ മടിയിൽ കിടക്കണമെന്ന്...... ഉറങ്ങിക്കോ രാവണാസുരൻ..... ഗർവ്വോടെ അവള് പറഞ്ഞതും ഇന്ദ്രൻ അവളുടെ ഉള്ളം കൈപിടിച്ച് മുഖം ആ കയ്യിലമർത്തി...... അവളുടെ വിരലുകൾ നീണ്ട മുടിയിഴകളെ മാടിയൊതുക്കാൻ തുടങ്ങിയതും അവൻ പതിയെ നിദ്രയേപുൽകി..........

എത്രകണ്ടാലും മതിവരാത്ത തന്റെ പ്രിയന്റെ രൂപം ആദ്യമായി കാണുകയാണെന്നതുപോലെ നോക്കി നിൽക്കുകയാണവൾ...... സ്വയം മറന്നുള്ള ആ നിൽപ്പ് എത്രനേരം തുടർന്നെന്ന് അവൾക്കറിയില്ല.......... പിറ്റേന്ന് ഇന്ത്രനാണ് ആദ്യം ഉണർന്നത്...... ഒരു നേർത്ത പുഞ്ചിരിയോടെ ഉറങ്ങുന്നവളെ കണ്ടതും അറിയാതെയാ പുഞ്ചിരി അവനിലും നിറഞ്ഞു.......... അവളെയുണർത്താതെ അവൻ പെട്ടന്ന് ഫ്രഷായി വന്നു.... തന്റെ മുടിയിലെ വെള്ളം അവളുടെ മുഖത്തേക്ക് കുടഞ്ഞതും ലച്ചു ഞെട്ടിയെണീറ്റു..... ദേ കണ്ണേട്ടാ വേണ്ടാട്ടോ....... ബാക്കിയുള്ളവരുടെ ഉറക്കം കളഞ്ഞിട്ടാ അങ്ങേരുടെ ഒരു ചിരി ....... അത്ര ഉറങ്ങിയാൽമതി..... പോയി ഫ്രഷായി വാ........ തല തുടയ്ക്കുന്നതിനിടയിൽ അവൻ പറഞ്ഞു....... ലച്ചു അവനെ കണ്ണിമവെട്ടാതെ നോക്കുകയാണ്......

നനഞ്ഞെമുടി അവൻ കൈകൊണ്ട് മാടിയൊതുക്കുന്നത് കാണാൻ അവൾക്ക് പ്രത്യേക രസം തോന്നി..... ഇടയ്ക്കതു ശ്രദ്ധിച്ചതും പുഞ്ചിരിയോടെ മാറിൽ കൈകെട്ടി ഇന്ദ്രൻ അവളെ നോക്കാൻ തുടങ്ങി......... എടോ ഭാര്യെ..... ഇങ്ങനെ നോക്കി വെള്ളമിറക്കല്ലേ...... എന്റെ ചോര വറ്റിപോകും...... ആണോ.... ഞാൻ നോക്കിയാൽ വറ്റിപോകോ നിങ്ങടെ ചോര.......... രാവിലെതന്നെ നല്ല ഫോമിലാണല്ലോ..... മീശപിരിച്ചുകൊണ്ട് അവളുടെയെടുത്തേക്ക് നടന്നടുത്തു അവൻ ചോദിച്ചു...... അതേ....... ശരിക്കും..... അയ്യോടാ..... മാറിനിന്നോ അങ്ങട്..... എന്റേന്ന് കിട്ടണ്ടേൽ....... ഇന്ത്രനവളുടെ ഇരുത്തോളിലൂടെയും കയ്യിട്ടു..... എന്താ ഉദ്ദേശം..... തത്കാലം ഒരു കിസ് മതി..... അതുകൊണ്ട് ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം..... അവള് മുഖം കുനിച്ചതും ഇന്ദ്രൻ താടിപിടിച്ചുയർത്തി ചുണ്ടിൽ ചുണ്ട് കോർക്കാൻ തുടങ്ങിയതും കതകിന് മുട്ടുന്ന ശബ്ദം കേട്ടു.......................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story