രാവണപരിണയം-2: ഭാഗം 15

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഇന്ത്രനവളുടെ ഇരുത്തോളിലൂടെയും കയ്യിട്ടു..... എന്താ ഉദ്ദേശം..... തത്കാലം ഒരു കിസ് മതി..... അതുകൊണ്ട് ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം..... അവള് മുഖം കുനിച്ചതും ഇന്ദ്രൻ താടിപിടിച്ചുയർത്തി ചുണ്ടിൽ ചുണ്ട് കോർക്കാൻ തുടങ്ങിയതും കതകിന് മുട്ടുന്ന ശബ്ദം കേട്ടു.......രണ്ടാളും ഒന്ന് ഞെട്ടി...... ലച്ചു അങ്ങോട്ട്‌ നടക്കാനൊരുങ്ങിയതും അവനവളുടെ കൈപിടിച്ച് വച്ചു..... ആരാ നോക്കട്ടെ കണ്ണേട്ടാ.... നിങ്ങള് വിട്ടേ.... ആരായാലും കുറച്ചു നേരം ഒന്ന് വെയിറ്റ് ചെയ്യട്ടെ..... പിന്നെയും അവൻ അടുത്തതും മുട്ടൽ ഒന്നുകൂടെ ഉയർന്നു...... അമ്മേ...... തുറക്ക്....... അമ്മേ...... ചിനുങ്ങിക്കൊണ്ട് മോളു വിളിച്ചതും ഇന്ദ്രൻ ലച്ചുവിനെ തറപ്പിച്ചോന്ന് നോക്കി..... ഇതെന്തിനാ എന്നെയിങ്ങനെ നോക്കുന്നെ.... ഞാൻ എന്താ ചെയ്തേ..... സാധാരണ എത്ര വിളിച്ചാലും എണീക്കാത്ത സാധനം ആണല്ലോ.... ഇന്ന് പെണ്ണിന് ഉറക്കമില്ലേ...... എനിക്കറിയില്ല..... നിങ്ങളെന്നെ വിട്ടേ.... ഇല്ലേൽ പെണ്ണിപ്പോൾ കരയും...... കുറച്ചു കരയട്ടെ........ അവൻ പിന്നെയും ചുണ്ടിലേക്കിറങ്ങാൻ തുടങ്ങിയതും മോളുറക്കെ കരയാൻ തുടങ്ങി...

. ലച്ചു ഇന്ദ്രനെ തട്ടിമാറ്റി വേഗം ചെന്ന് കതക് തുറന്നു അവളെയെടുത്ത്.......ഇള ലച്ചുവിന്റെ കഴുത്തിലൂടെ കയ്യിട്ട് തൂങ്ങി തോളിലേക്ക് തലചായ്ച്ചു....... അമ്മേ...... കുളിപ്പിച്ചു. താ...... ഇന്നെന്താ മോള് നേരത്തെ എണീറ്റെ..... ഇന്ദ്രന്റെ ശബ്ദം കേട്ടതും ആ കണ്ണുകൾ തിളങ്ങി...... അവള് വേഗം അവനു കൈകാട്ടി..... ഇന്ദ്രൻ അവളെയെടുത്ത്...... മുത്തശി പറഞ്ഞല്ലോ എണീക്കാൻ.... അതാ.....അച്ഛാ......എപ്പോ വന്നു...... ഇന്നലെ രാത്രി...... എന്നിട്ടെന്താ മോളെ വിളിക്കാതിരുന്നത്..... ഞാൻ വിളിച്ചല്ലോ.... മോള് നല്ല ഉറക്കമായിരുന്നില്ലേ...... ആണോ....... സോറി....... അച്ഛ കുളിപ്പിച്ചു തരോ...... അച്ഛൻ നാളെ കുളിപ്പിക്കാം ഇന്ന് അമ്മ...... മോളെ ഇന്ദ്രന്റെ കയ്യിൽനിന്നും വാങ്ങി ലച്ചു ബാത്‌റൂമിലേക്ക് നടക്കാൻ ഒരുങ്ങിയതും ഇന്ത്രനവളുടെ കയ്യിൽപിടിച്ചു വച്ചു...... മോളും അവളും ഒരുമിച്ചു അവനെ നോക്കി ........ എന്താ കണ്ണേട്ടാ....... മോൾക്ക് ഒരുമ്മ കൊടുക്കാൻ ...... അതും പറഞ്ഞു അവൻ ലച്ചുവിന്റെ പുറകിൽനിന്ന് അവളുടെ വയറിലൂടെ കയ്യിട്ട് അവന്റെ നെഞ്ചോട് അടുപ്പിച്ചു മോൾടെ നെറ്റിയിൽ ഉമ്മ വച്ചു..... മോള് തിരിച്ചും...... മോളേ...... ഇളാ ..... അച്ഛന്റെ വണ്ടിയുടെ കീ താഴെ ഹോളിലുണ്ടോ എന്നൊന്ന് നോക്ക് ......

അവളെ ലച്ചുവിന്റെ കയ്യിൽനിന്നും വാങ്ങി താഴെനിർത്തിയവൻ പറഞ്ഞു....... അമ്മേ.... അമ്മ പോയി നോക്ക്.... മോള് നോക്കിയാൽ ചിലപ്പോൾ കാണില്ല....... ഇന്ദ്രന്റെ അടവ് മനസിലായതിനാലാകണം ലച്ചുവിന്റെ ചുണ്ടിലൊരു പുഞ്ചിരിയുണ്ട്....... നിന്നോടല്ലേ അച്ഛൻ പറഞ്ഞത് എന്നോടാണോ ...... ഞാൻ നോക്കാം.. ചുണ്ട് കൂർപ്പിച്ചുകൊണ്ടവൾ താഴേക്ക് നടന്നു...... അവള് പോയെന്നുറപ്പായതും ഇന്ദ്രൻ സാരി വിടവിലൂടെ അവളുടെ പൊക്കിളിൽ കൈ അമർത്തി..... പെട്ടന്നായതും ലച്ചു പെരുവിരലിൽ ഉയർന്നുപോന്തി അവനെ കണ്ണുരുട്ടി നോക്കി........ എന്തിനാ ലച്ചൂ ഇങ്ങനെ നോക്കുന്നത്....... നിങ്ങളെന്താ ഈ കാണിക്കുന്നത്......... അവന്റെ കണ്ണിലേക്കു നോക്കിയതും അവള് വല്ലാതായി.......പ്രേമവും കാമവും തുളുമ്പുന്ന കണ്ണുകളിലേക്ക് അവൾക്കധികനേരം നോക്കിനിൽക്കാനായില്ല....... മുഖം താഴ്ത്തിയതും ഒരു പുഞ്ചിരിയോടെ കതക് ചാരിവച്ചു അവനവളുടെ അടുത്തേക്ക് നടന്നടുത്തു.... അതിനനുസരിച്ചു അവള് പിന്നിലേക്ക് നീങ്ങുന്നുണ്ട്.....

ഒടുക്കം ചുമരിൽത്തട്ടി നിന്നതും പതിയെ അവളിലേക്ക് ചാഞ്ഞു ആ ചുണ്ടകളവൻ കവർന്നെടുത്തു.........ഒന്ന് റിലേക്സ് ആയതും അവളവനിലേക്കും പതിയെ ഇറങ്ങി...... കതക് ശക്തിയിൽ തുറക്കുന്നശബ്ദം കേട്ടതും രണ്ടുപേരും പരസ്പരം വിട്ടുമാറി നേരെനിന്നു....... അച്ചേ...... കാണുന്നില്ലല്ലോ..... ഞാൻ കുറെ നോക്കി..... ആണോ..... എന്നാൽ മോള് പോയി കുളിച്ചോ അത് അച്ഛൻ നോക്കാം...... ലച്ചു ഒന്നും മിണ്ടാതെ മോളെയെടുത്ത് കുളിപ്പിക്കാൻ കൊണ്ടുപോയി ..... കുളിപ്പിച്ച് അവളെയൊരുക്കി ലച്ചുവും കുളിച്ചു വന്നു....... അപ്പോഴേക്കും മറ്റുള്ളവരും റെഡിയായിരുന്നു..... പ്രതിഷ്ടയും അച്ഛമ്മയുടെ പിറന്നാളും പ്രമാണിച്ച് മാഷും ടീച്ചറും അനുവിന്റെ അപ്പനും അമ്മയും ഉണ്ണിയും പാറുവും മോനും എല്ലാവരും കാലത്ത് തന്നെ എത്തിയിട്ടുണ്ട്.......ഒരുമിച്ചാണ് അവര് കാവിലേക്ക് പോയത്........ അവിടുത്തെ ചടങ്ങ് കഴിഞ്ഞതും ഇന്ദ്രൻ എല്ലാവരുടെയും മുൻപിൽ നിന്ന് താലിയെടുത്ത് ലച്ചുവിന് കെട്ടി..... അല്ലേട്ടാ..... നിങ്ങള് ഇടയ്ക്കിടെ കല്യാണം കഴിക്കുന്നുണ്ടോ.......

എന്താ അഴിഞ്ഞുപോകാതിരിക്കാനാ ... പാറു കളിയായി ചോദിച്ചതും അവിടെ ചിരി മുഴങ്ങി.... ഒരിക്കലും വിട്ടുപോകാതിരിക്കാനാ.... അഴിച്ചിട്ടു ഒന്നുകൂടെ ഉറപ്പിൽ കെട്ടുന്നത്....... ഇന്ദ്രൻ അതെ ടോണിൽ തന്നെ മറുപടി പറഞ്ഞു........ പ്രതിഷ്ഠ കഴിഞ്ഞതും അവര് തറവാട്ടിലേക്ക് തിരിച്ചു..... എല്ലാവരും ഉള്ളതുകൊണ്ടുതന്നെ ഫുൾ ബഹളമാണ്........ രാത്രിയാണ് ബഹളമൊക്കെ തെല്ലടങ്ങിയത്....... ലച്ചു റൂമിലേക്ക് നടക്കാൻ തുടങ്ങിയതും ഇള അവളുടെ കയ്യിൽ തൂങ്ങി..... ഇന്ദ്രൻ കണ്ണടച്ചു കട്ടിലിൽ ചാരി ഇരിക്കുകയാണ്...... വാതിലടയ്ക്കുന്നശബ്ദം കേട്ടതും അവനിൽ ഒരു പുഞ്ചിരി മൊട്ടിട്ടു...... വന്നോ.... എത്ര നേരമായി വെയിറ്റ് ചെയ്യുന്നു...... മോള് അച്ഛമ്മയുടെ കൂടെയാകുമെന്നാണ് അവൻ കരുതിയത്...... ആണോ അച്ഛാ...... ഇളയുടെ ചോദ്യം കേട്ടതും അവൻ കണ്ണുകൾ തുറന്ന് പ്ലിങ്ങസ്യ ഭാവത്തിൽ ലച്ചുവിനെ നോക്കി....... മോള് വന്നോ..... ഇന്നെന്തേ മുത്തശ്ശിയുടെ ഒപ്പം കിടന്നില്ലേ..... ഇല്ല ഇന്ന് അച്ഛന്റേം അമ്മേടേം ഒപ്പാ........ ഉം........

ഇന്ത്രനൊന്ന് മൂളിക്കൊണ്ട് കണ്ണുകളടച്ചു പിന്നെയും അങ്ങനെയിരുന്നു.......ഇള അവളുടെ കളിപ്പാട്ടങ്ങളുമെടുത്ത് നിലത്തിരുന്ന് ബ്ലോക്ക്‌ ഉണ്ടാക്കി കളിക്കാൻ തുടങ്ങിയതും ലച്ചു ഇന്ദ്രന്റെ നെഞ്ചിലേക്ക് തലചായ്ച്ചു കിടന്നു....... പെണ്ണെവിടെ.... അതാ ഇരുന്ന് കളിക്കുന്നു..... കണ്ണേട്ടാ ഇനി നിങ്ങള് പറാ എവിടെക്കാ നിങ്ങള് പോയത്.... എന്തായിരുന്നു ഇത്രയും വലിയ പ്രശ്നം.......താലി അഴിച്ചെടുക്കാൻ മാത്രം എന്തായിരുന്നു......... അവനവളുടെ മുടിയിലൂടെ വിരലോടിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല ...... കണ്ണേട്ടാ..... നിങ്ങളോടാ.... പറാ ലച്ചൂ എടോ..... അത്....... മാറമ്മേ..... ഞാൻ ഇവിടെയാ..... അമ്മ അങ്ങോട്ട്‌ നീങ്..... അതിനിടയിൽ കയറിവന്നു ഇന്ദ്രന്റെ നെഞ്ചിലേക്ക് കിടക്കാൻ നോക്കുന്നതിനിടയിൽ ഇള പറഞ്ഞതും ലച്ചു അവളെയൊന്ന് നോക്കി ....... നീ അവിടെ കിടന്നോ.... ഞാൻ ഇവിടെയാ..... അവളെപ്പോലെ വാശിപിടിച് ലച്ചു പറഞ്ഞതും ഇള ഇന്ദ്രനെയും അവളെയും മാറിമാറി നോക്കി.....

ഇതെന്റെ അച്ഛനാ അമ്മ എണീറ്റ് മാറ്....... ഇതേ.... ന്റെ ഭർത്താവാ....... ഇന്ത്രനൊന്നും പറയാതെ രണ്ടാളുടെയും സംസാരം ശ്രദ്ധിക്കുകയാണ്...... അച്ഛാ..... പറാ അമ്മോട്..... മോള് ഇവിടെ കിടന്നോ.... ഇപ്പുറം അമ്മയും...... അപ്പോൾ പിന്നെ കുഴപ്പമില്ലല്ലോ........ അവന്റെ വലതുനെഞ്ചിലേക്ക് ചേർത്തുപിടിച്ചു ഇളയോട് പറഞ്ഞതും അവളവിടെ കിടന്നു......... രണ്ടുപേരെയും ചേർത്തുപിടിച്ചു അവനും....... ഇള ഉറങ്ങിയതും അവളെ നേരേകിടത്തി ഇന്ദ്രൻ ലച്ചുവിന്റെയാടുത്തേക്ക് ചരിഞ്ഞു...... എടൊ... ഉറങ്ങിയോ..... ഇല്ല......... നിങ്ങള് പറാ..... എന്താ ഉണ്ടായത്..... ഇന്ത്രനൊന്ന് ശ്വാസം എടുത്തു...... അതറിയുമ്പോൾ അവള് വേദനിക്കുമെന്നത് അവനുറപ്പായതിനാലാകും പറയാൻ വല്ലാത്തൊരു വിമ്മിഷ്ടം തോന്നി........ കണ്ണേട്ടാ..... നിങ്ങള് പറയുന്നുണ്ടോ....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story