രാവണപരിണയം-2: ഭാഗം 16

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഇന്ത്രനൊന്ന് ശ്വാസം എടുത്തു...... അതറിയുമ്പോൾ അവള് വേദനിക്കുമെന്നത് അവനുറപ്പായതിനാലാകും പറയാൻ വല്ലാത്തൊരു വിമ്മിഷ്ടം തോന്നി........ കണ്ണേട്ടാ..... നിങ്ങള് പറയുന്നുണ്ടോ........ ഉം...... മൂളിക്കൊണ്ട് അവനവളെ ഒന്നുകൂടെ തന്നിലേക്ക് ചേർത്തുപിടിച്ചു...... എടോ ലച്ചൂ...... ഹരിയും സായിയും ആണോ ആളുകൾ .... യെസ്..... ആ മോൻ തന്റെ വീഡിയോ മോർഫ് ചെയ്തു...... അതുകേട്ടതും അവളുടെ നെഞ്ചോന്ന് കാളി..... കണ്ണേട്ടാ....... നിങ്ങളെങ്ങനെ അറിഞ്ഞു...... അവരത് ക്രീയേറ്റ് ചെയ്യുന്ന വീഡിയോ തസ്‌ലി എടുത്തു എനിക്ക് ഷെയർ ചെയ്തു......... ഹമ്...... എടോ ലച്ചൂ താനതോർത്ത് ടെൻഷൻ ആവണ്ട...... എനിക്കൊരു ടെൻഷനുമില്ല കണ്ണേട്ടാ..... എനിക്കറിയാം നിങ്ങള് വേണ്ടത് ചെയ്തിട്ടുണ്ടാകുമെന്ന്..... അവനു ഇനി എന്നോട് മിണ്ടാൻ പോയിട്ട് നോക്കാൻപോലും ധൈര്യം കാണില്ലെന്ന്........ അത് താൻ പറഞ്ഞത് സത്യാ..... ഞാൻ ശരിക്കുമൊന്ന് ഉപദേശിച്ചു..... രാവണോപദേശം അല്ലെ...... ജീവനോടെയുള്ളത് അവന്റെ ഭാഗ്യം........

ഇന്ദ്രൻ ചിരിച്ചുകൊണ്ട് അവളുടെ നെറ്റിയിൽ ചുണ്ടമാർത്തി ...... കണ്ണേട്ടാ....... താൻ വാ..... നമുക്ക് അവിടെപ്പോയി നിൽക്കാം...... അല്ലെങ്കിൽ പുറത്തു പോവണോ..... പെണ്ണെന്തായാലും ഇപ്പോഴൊന്നും എണീക്കില്ല..... കുളത്തിന്റെ അങ്ങോട്ട്‌ പോയാലോ... ഓക്കേ...... ലച്ചു എണീറ്റ് അഴിഞ്ഞമുടി വാരികെട്ടി...... രണ്ടാളും ശബ്ദമുണ്ടാക്കാതെ റൂമിൽനിന്നുമിറങ്ങി കതക് ചാരിവച്ചു കുളത്തിന്റെ അങ്ങോട്ട് നടന്നു........ ഏറ്റവും ഒടുവിലത്തെ പടവിലാണ് ഇരുവരും സ്ഥാനമുറപ്പിച്ചത്....ലച്ചു കാലു വെള്ളത്തിലേക്കിട്ട് ഇന്ദ്രന്റെ തോളിലേക്ക് തലചായ്ച്ചിട്ടുണ്ട്...... പൂർണചന്ദ്രൻ ആകാശത്ത് ഇരുവരെയും നോക്കി പുഞ്ചിരിത്തൂവുന്നു....... നക്ഷത്രകുഞ്ഞുങ്ങൾ ആ സ്നേഹത്തിന്റെ കഥകൾ പരസ്പരം പങ്കുവെച്ചുകൊണ്ട് കണ്ണുചിമ്മി കളിക്കുകയാണ്.......

മന്ദമാരുതൻ എങ്ങുനിന്നോ തന്റെ ചുമലിൽ കാട്ടുമുല്ലയുടെ മണവും പേറിവന്നു ഇരുവരെയും പുൽകികടന്നുപോകുന്നുണ്ട്.......... പ്രകൃതിപോലും സ്വയം മറന്ന് ആസ്വദിക്കുകയാണ് ഇരുഹൃദയങ്ങളുടെയും ഈ അപൂർവ്വ സംഗമം...... കണ്ണേട്ടാ....... ഹൃദയതുരമായി അവള് വിളിച്ചതും മാനത്ത് തിളങ്ങി നിൽക്കുന്ന പൂർണചന്ദ്രനെപോലെ അവനിലും ആ ശോഭ വിരിഞ്ഞു......... ഉം....... നിങ്ങൾക്ക് എന്നെ എത്ര ഇഷ്ടമുണ്ട്......... ഞാൻ മരിച്ചുപോയാൽ നീ..... ബാക്കി പറയുന്നതിനുമുന്പേ അവളുടെ കൈ ആ ശബ്ദത്തെ നിശബ്ദമാക്കി...... കണ്ണുകൾ നിറഞ്ഞൊഴുകൻ തുടങ്ങിയതും അവനവളെ ചേർത്തുപിടിച്ചു...... ഞാൻ തമാശയ്ക്ക് ചോദിച്ചതാ..... ഇത്രയേ ഉള്ളോ നീയ്യ്..... മോശമാണ് ലച്ചു.......

നിങ്ങളെ കുറിച്ചുള്ള ഏത് കാര്യവും എനിക്ക് തമാശയല്ല..... അതറിയില്ലേ നിങ്ങൾക്ക്...... അറിയാടോ...... തന്നെ തനിച്ചാക്കി ഞാൻ അങ്ങനെ പോവോ...... അവളുടെ കണ്ണ് തുടയ്ക്കുന്നതിനിടയിൽ അവൻ പറഞ്ഞു........ ലച്ചൂ...... നിന്നെക്കാൾ വലുതായി മറ്റൊന്നും ആരും ഇപ്പോൾ എന്റെ ജീവിതത്തിലില്ല.......ഒന്ന് ചിരിച്ചേ...... അവനെ നോക്കിയതല്ലാതെ മറ്റൊരു ഭാവവും അവളിൽ വിരിഞ്ഞില്ല..... ചിരിക്കെന്റെ സീതേ..... കവിളിൽ പിച്ചി അവൻ പറഞ്ഞതും അറിയാതെ ആ ചുണ്ടിലൊരു ചിരി വിരിഞ്ഞു....... കണ്ണേട്ടാ...... ഞാൻ ഒരാഗ്രഹം പറഞ്ഞാൽ നിങ്ങള് സാധിച്ചു തരുമോ.......?............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story