രാവണപരിണയം-2: ഭാഗം 17

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

കണ്ണേട്ടാ...... ഞാൻ ഒരാഗ്രഹം പറഞ്ഞാൽ നിങ്ങള് സാധിച്ചു തരുമോ.......? നീ ശരിക്കും ആഗ്രഹിക്കുന്നുണ്ടോ ഒരാളെയുംകൂടെ...... ഉം.... ഉണ്ട്..... ശരി..... മേഡത്തിന്റെ ഇഷ്ടം പോലെ....... ശരിക്കും.... കണ്ണുരുട്ടി അവള് ചോദിച്ചതും ഇന്ത്രനവളുടെ മൂക്കിൽത്തട്ടി...... ലച്ചൂ... നിനക്ക് തന്നെ അറിയാലോ ഞാൻ എന്തെങ്കിലും വേണ്ടാന്ന് കരുതിയാൽ ഒരു മാറ്റവുമില്ലെന്ന് അതുകേട്ടതും അവള് ചുണ്ടുകൂർപ്പിച്ചു..... പറഞ്ഞു കഴിഞ്ഞില്ല..... എന്നിട്ട് ചുണ്ട് കൂർപ്പിച്ചോ...... എന്നാൽ നിന്റെ കാര്യത്തിൽ എനിക്കങ്ങനെ പറ്റോ...... എന്തെങ്കിലും ഡിസിഷൻ എടുത്തിട്ടു പിന്നേയ്ത് മാറ്റിയിട്ടുണ്ടെങ്കിൽ അത് നിന്റെയൊരാളുടെ കാര്യം മാത്രമാ.....

അവൻ പറഞ്ഞതും അവളുടെ മുഖം ചുവന്നു...... കണ്ണേട്ടാ...... നിങ്ങൾക്ക് ഒരിക്കൽപോലും തോന്നിയിട്ടില്ലേ..... അങ്ങനെയൊക്കെ ചോദിച്ചാൽ..... ഇടയ്ക്ക്..... എന്നിട്ടെന്താ പറയാതിരുന്നത്.... നീ വേദനിക്കുന്നത് പിന്നെയും കാണേണ്ടിവരുമല്ലോ എന്നോർത്തിട്ട്..... എനിക്കൊരു പ്രശ്നവുമില്ല...... കാര്യം.... നിങ്ങളില്ലേ എന്റൊപ്പം.... പിന്നെ എനിക്കെങ്ങനെ വേദനിക്കും...... പ്ലീസ്.... ഒരു മോനെ....... ശരി...... ഭവതിയുടെ ഈ ആഗ്രഹം ഞാൻ സാധിച്ചുതരുന്നുണ്ട്....... ഐ ലവ് യു കണ്ണേട്ടാ...... ലവ് യു സൊ മച്ച്...... അവന്റെ കവിളിൽ ചുണ്ടമർത്തിയവൾ മൊഴിഞ്ഞു..... ലച്ചൂ...... ഒരു കാര്യം ചോദിക്കട്ടെ..... പിന്നെയും മോളാണെങ്കിൽ ഇതേ ആവശ്യവുമായി പിന്നെയും വരുമോ....... ഇല്ലാ....... ..... വരാതിരുന്നാൽ നിനക്ക് കൊള്ളാം....

ഇല്ലേൽ എന്റെ മോള് ഇത്തിരി വലയും...... പോ അവിടുന്ന്....... ലച്ചൂ..... ഇനി ഞാൻ സീരിയസ് ആയി ഒരു കാര്യം പറയട്ടെ..... എന്താ...... മോള് കുഞ്ഞാണ്.... എന്നാലും അവളുടെ ഒപിന്യൻ ചോദിക്കണ്ടേ....... അവന്റെ ചോദ്യം കേട്ടതും അവളുടെ ചുണ്ടിലൊരു ചിരിവിരിഞ്ഞു..... അതോർത്ത് നിങ്ങള് ടെൻഷൻ ആവണ്ട....... മോളോട് ഞാൻ എന്നോ ചോദിച്ചതാ...... ഇപ്പോൾ ഇടയ്ക്ക് എന്റെ വയറിൽ തലവച്ചു കിടക്കുന്നത് എന്തിനാണെന്ന വിചാരം.... എന്തിനാ..... ആകാംഷയോടെയവൻ ചോദിച്ചു.... കുഞ്ഞാവ വന്നോ എന്നറിയാൻ.... പക്ഷെ ഒരു കാര്യം ഉണ്ട്.... പെണ്ണിന് ബേബി ഗേളിനെ ആണത്രേ വേണ്ടത്...... ഓഹോ അപ്പോൾ അമ്മയും മോളും പ്ലാനിങ് ഒക്കെ ചെയ്തിരിക്കുവാണല്ലേ..... അതെ.... ഇനി നിങ്ങടെ ഗ്രീൻ സിഗ്നൽ കൂടെ മതി......

പിന്നെ ഞാനായിട്ടെന്തിനാ എതിർക്കുന്നെ..... നിങ്ങടെ ആഗ്രഹം പോലെ നടക്കട്ടെ....... നിന്റെ സന്തോഷമാ മറ്റെന്തിനെക്കാളും എനിക്ക് ഇമ്പോര്ടന്റ്റ്‌..... കണ്ണേട്ടാ....... പതിയെ പറാ. അവള് കുറുമ്പോട് പറഞ്ഞതും അവൻ നെറ്റിച്ചുളിച് ചുറ്റും നോക്കി.... എന്താ ലച്ചൂ.... ആരാ ഇവിടെ..... ദാ അതുകണ്ടോ.... ആ നക്ഷത്രങ്ങൾ..... അവര് നമ്മള് സംസാരിക്കുന്നതുകാതോർത്ത് നിൽക്കുകയാണ്..... പതിയെ കഴുത്തിളക്കികൊണ്ട് അവനവളുടെ ചുമലിലൂടെ കയ്യിട്ടു..... എന്നാൽ വാ നമുക്ക് പോവാം...... ഒരാളുംകൂടെ വേണ്ടേ.... ഇവിടെയിരുന്നിട്ട് കാര്യമുണ്ടോ...... അവളുടെയിടുപ്പിൽ പിച്ചിയവൻ പറഞ്ഞതും അവളുടെ മുഖം നാണത്താൽ കുനിഞ്ഞു..... ആ കല്പടവിൽനിന്നും അവനോടൊപ്പം തിരിച്ചുകയറുമ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതി താനാണെന്നവൾക്ക് തോന്നി.....

കണ്ണേട്ടാ നിങ്ങളുടെ സ്നേഹത്തിനും കരുതലിനും പകരംവെയ്ക്കാൻ ഈ ലോകത്ത് മറ്റൊന്നും തന്നെയില്ല...... അതെന്താണെന്നറിയോ..... എന്റെകൂടെ ഏതൊരവസ്ഥയിലും നീയൊപ്പം നിൽക്കുന്നത്....... അവളെ ഒന്നുകൂടെ ചേർത്തുനിർത്തിയവൻ പറഞ്ഞു...... റൂമിൽ കയറി ശബ്ദമുണ്ടാക്കാതെത്തന്നെ കതകടച്ചു..... മോള് നല്ല ഉറക്കത്തിലാണ്....... കുറച്ചു നേരം ഇരുവരും അത് നോക്കി നിന്ന്........ ഇന്ദ്രൻ അവളുടെ പിന്നിലായിരുന്നു അവളുടെ ഷോൾഡറിൽ താടികുത്തിയിരിക്കുകയാണ്...... അവന്റെ കൈവിരലുകൾ കുസൃതി കാണിച്ചു അവളുടെ അണിവയറിലൂടെ ഇഴയുന്നുണ്ട്...... കണ്ണേട്ടാ....... സാരികുത്തഴിച്ചതും അവള് പതിയെ വിളിച്ചു....... ഉം..... ലച്ചൂ...... എനിക്ക് നല്ല വിശപ്പുണ്ട്...... അയ്യോ എന്താ ഈ സമയത്ത്... ഞാൻ എന്തേലും ഉണ്ടാക്കിത്തരണോ.....

നിഷ്കളങ്കതയോടെയുള്ള ആ ചോദ്യം കേട്ടതും അവൻപതിയെ അവളുടെ തലയ്ക്ക് കൊട്ടി..... ആ വിശപ്പല്ല....നിന്നെ കടിച്ചുതിന്നാനുള്ള വിശപ്പാ...... അതായിരുന്നോ........ അതേ...... എന്താ ബോധിച്ചില്ലേ...... രാവിലെതൊട്ട് തുടങ്ങിയതാ പെണ്ണോന്ന് അടുത്ത് നിന്ന് മാറണ്ടേ....... അവന്റെ നിരാശയോടെയുള്ള സംസാരം കേട്ടപ്പോൾ അവൾക്ക് ചിരിയാണ് വന്നത്....... അവന്റെ കൈ ലൂസാക്കി അവളവന്റെ മുഖത്തേക്ക് നോക്കി...... ഇപ്പോൾ പെണ്ണ് ഉറങ്ങിയില്ലേ...... ഇനി നിങ്ങള് വിശപ്പടക്കിക്കോ..... അവന്റെ കണ്ണിൽനിന്നും നോട്ടം പിൻവലിച്ചവൾ പറഞ്ഞു.......ഒരു പുഞ്ചിരിയോടെ തന്നെ അവനവളുടെ മുഖം കൈകുമ്പിളിലെടുത്ത് ആ മൂർദ്ധാവിൽ സ്നേഹത്തോടെ ആദ്യ ചുംബനം നൽകി....

പിന്നെയാ വിരിനെറ്റിയിലും കൺപോളകളിലും നുണക്കുഴികവിളിലും അവന്റെ ചുണ്ടുകൾ മധുരം നൽകി....... പതിയെ ആ ചുണ്ടുകൾ അവളുടെ വലമ്പിരി കഴുത്തിലേക്കിറങ്ങിയതും അവളുടെ ശ്വാസം ഉയർന്നു.......അവന്റെ ചുണ്ടുകളും കൈകളും അവളുടെ മേനിയിലാകെ ഓടിനടക്കാൻ തുടങ്ങി....... വളരെ പതിയെ അവൻ മുഴുവനായി അവളിലേക്കമർന്നു......... അത്രയും സ്നേഹത്തോടെയും കരുതലോടെയും അവൻ തന്റെ പാതിയെ ഉണർത്തി അവളിലെ പെണ്ണിനെ ആവോളം നുകർന്നു....... ഒടുവിൽ അവളുടെ മാറിൽ ഒരു കുഞ്ഞിനെയെന്നപോലെ പറ്റിച്ചേർന്നുകിടന്നു........ ഇന്ദ്രൻ കുറേനേരം വിളിച്ചിട്ടാണ് പിറ്റേന്ന് ലച്ചു എണീക്കുന്നത്.......

ഉറക്കത്തിന്റെ ആലസ്യം അപ്പോഴും അവളെ വിട്ടുപോയിരുന്നില്ല...... കണ്ണേട്ടാ ഒരഞ്ചു മിനിറ്റ് കൂടെ...... നിന്റെയീ കള്ളമടി അതേപോലെ മോൾക്കും കിട്ടിയിട്ടണ്ട് ..... എണീറ്റെ ലച്ചു..... പോയി പരിപാടി നോക്ക്.... നീയൊക്കെ മറന്നോ എന്തൊക്കയോ പരിപാടി ഉണ്ടെന്ന് പറഞ്ഞിട്ട്....... അയ്യോടാ അങ്ങനെ മറക്കാൻ കഴിയോ...... ഞാൻ പെട്ടന്ന് നോക്കട്ടെ...... കണ്ണേട്ടാ മോളെ ഇപ്പോൾ എണീപ്പിക്കാൻ നിൽക്കണ്ട ... ഇത്തിരി കഴിഞ്ഞോട്ടെ...... ഇന്ദ്രൻ മറുപടി ഒന്നും പറയാതെ ഫോണും വണ്ടിയുടെ കിയുമെടുത്തു അവിടുന്നിറങ്ങി....... ഒന്നും മിണ്ടാതെ അവൻ പോയതും അവൾക്ക് വല്ലായ്മ തോന്നി...... അവളവന്റെ പുറകെ അങ്ങോട്ട് വച്ചുപിടിച്ചതും................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story