രാവണപരിണയം-2: ഭാഗം 18

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഒന്നും മിണ്ടാതെ അവൻ പോയതും അവൾക്ക് വല്ലായ്മ തോന്നി...... അവളവന്റെ പുറകെ അങ്ങോട്ട് വച്ചുപിടിച്ചതും സാരിതടഞ്ഞു സ്റ്റെപ്പിൽ നിന്നും താഴേക്ക് നിരങ്ങി വീണതും ഒരുമിച്ചായിരുന്നു............ വിഷ്ണുവും ഉണ്ണിയും ഹോളിൽ സംസാരിച്ചിരിക്കുകയാണ്..... ഇന്ത്രനപ്പോഴേക്കും ഉമ്മറത്തെത്തിയിരുന്നു..... അവിടെ അവന്റെ അച്ഛനും മാഷും അനുവിന്റെ അപ്പച്ചനും ഉണ്ട്.... അവരോട് സംസാരിച്ചുനിൽക്കുമ്പോഴാണ് എന്തോ ശബ്ദം കേട്ടത്.... ഉടനെ അവരൊക്കെ അങ്ങോട്ട് നടന്നു..... ഏടത്തി...... എണീറ്റെ.... വിഷ്ണു അവളെ എണീപ്പിച്ചുനിർത്തി..... കാലിനും നടുവിനും ചെറിയൊരു വേദന ഉണ്ട്..... ലച്ചു.... നീയിത് എവിടെ നോക്കിയാ നടക്കുന്നത്..... ഇങ്ങനെയൊക്കെ ഇറങ്ങാൻ എന്താ നിനക്കിത്ര അത്യാവശ്യം..... ഉണ്ണി അവളുടെ കയ്യിൽപിടിച്ചുകൊണ്ട് ചോദിച്ചു........അവന്റെ ചോദ്യം കേട്ടതും അവളൊന്നു ഇളിച്ചുകൊടുത്തു..... ഏടത്തി..... വേദനയില്ലേ.... വന്നേ ഹോസ്പിറ്റലിൽ പോവാം...... എന്താടാ.... എന്താ സൗണ്ട് കേട്ടത് . ... ഇന്ദ്രൻ അങ്ങോട്ട് വന്നുകൊണ്ട് തെല്ല് ഉത്കണ്ഠയോടെ ചോദിച്ചു..... അതേട്ടാ.... ഏടത്തി സ്റ്റെപ്പിൽ നിന്ന് ഉരുണ്ട് വീണു...... അതുകേട്ടതും ഇന്ത്രനവളെ അവിടുന്ന് എടുത്ത് സെറ്റിയിലിരുത്തി....... എന്താ ലച്ചു നോക്കി നടക്കണ്ടേ......

മോളേ..... എവിടെയാ വേദനാ.... വാ ഹോസ്പിറ്റലിൽ പോവാം..... ആനന്ദൻ അവളുടെ അടുത്തായിരുന്നു പറഞ്ഞു.... കുഴപ്പമില്ല..... എനിക്കൊരു പ്രശ്നവുമില്ല... ദേ ലച്ചൂ...... നിന്റെ സമ്മതം ചോദിച്ചതല്ല..... ഞങ്ങളു ഹോസ്പിറ്റലിൽ പോയി വരാം...... ഇന്ദ്രൻ ശാസനയോടെ പറഞ്ഞു.... മോളെ ലച്ചു.... വച്ചിരിക്കണ്ട.... പിന്നെ നല്ല വേദനയായിരിക്കും..... നിങ്ങള് ഹോസ്പിറ്റലിൽ പോയി വാ......... എനിക്ക് കുഴപ്പമൊന്നുമില്ല അപ്പച്ച...... മോളെ പറയുന്നത് കേൾക്ക്..... മാഷ് മുടിയിൽ തഴുകുകയാണ്.....ഇന്ദ്രൻ മറ്റൊന്നും ശ്രദ്ധിക്കാതെ അവളെയുമെടുത്ത് പുറത്തേക്ക് നടന്നു..... വിഷ്ണുവും ഉണ്ണിയും അവരുടെയൊപ്പം പോയി....... ഫ്രന്റ് സീറ്റിൽ അവളെയിരുത്തി ഇന്ദ്രൻ കയറി വണ്ടിയെടുത്ത്..... കണ്ണേട്ടാ എനിക്കൊന്നും ഇല്ല.... വെറുതെ ഹോസ്പിറ്റലിൽ പോവണ്ട..... അവനൊന്നു തറപ്പിച്ചുനോക്കിയതും അവള് പിന്നിലേക്ക് തിരിഞ്ഞ് വിഷ്ണുവിനെ നോക്കി.... എന്റേടത്തി ഒന്നുല്ല സമ്മതിച്ചു.... ഡോക്ടറെ കാണുന്നതുകൊണ്ട് കുഴപ്പമൊന്നും ഇല്ലല്ലോ.... ഇനി പറഞ്ഞിട്ട് കാര്യമൊന്നുമില്ലെന് മനസിലായതും അവള് നേരെയിരുന്നു.... ഇടയ്ക്ക് ഇന്ദ്രന്റെ തോളിലേക്ക് തലചായ്ച്ചു...... ഹോസ്പിറ്റലിൽ എത്തിയതും ഇന്ദ്രൻ തന്നെയാണ് അവളെ എടുത്തു നടന്നത്.... ന്റെ കണ്ണേട്ടാ എടുത്തു നടക്കാൻ മാത്രം എനിക്ക് കുഴപ്പമൊന്നുമില്ല....

നിങ്ങള് താഴെ നിർത്തിയെ ഞാൻ നടന്നോളാം..... ലച്ചൂ നീ മിണ്ടാതിരുന്നോ...... ഡോക്ടർ പറയട്ടെ കുഴപ്പമൊന്നും ഇല്ലെന്ന് അപ്പോൾ സമ്മതിക്കാം ഞാൻ..... അതെന്താ നിങ്ങൾക് എന്നേക്കാൾ വിശ്വാസം ഡോക്ടറെ ആണോ.....? അവളുടെ ചോദ്യം കേട്ടതും വിഷ്ണുവിന് ചിരിയാണ് വന്നത് എങ്കിലും അതടക്കി..... നിന്റെ ഹെൽത്തിന്റെ കാര്യത്തിൽ അതേ..... ഇനി ഡോക്ടറെ കാണുന്നതുവരെ വാ തുറക്കരുത് കേട്ടല്ലോ...... അവള് മൂക്ക് ചുളിച്ചു..... അവനത് മൈൻഡ് ചെയ്തില്ല..... ഡോക്ടറെ കാണിച്ചു കംപ്ലീറ്റ് ചെക്ക് അപ്പ്‌ ചെയ്തു നോക്കി...... നടുവിന് നീർക്കെട്ട് ഉണ്ടെന്ന് പറഞ്ഞതും അവള് ഇന്ദ്രനെ ദയനീയതയോടെ നോക്കി....... എടാ വിഷ്ണൂ.... ഇതെന്താ ലച്ചൂന് നീർക്കെട്ട് ഉണ്ടെന്ന് പറഞ്ഞിട്ട് അവള് അളിയനെ ഇങ്ങനെ നോക്കുന്നത്...... ഇനി ഏട്ടൻ ഏടത്തിയെ ഒന്നനങ്ങാൻ സമ്മതിക്കില്ല അതാ...... രണ്ടാളും അടക്കം പറയുന്നത് കണ്ടതും ഇന്ത്രനവരെ നോക്കിനെറ്റിച്ചുളിച്ചു.... രണ്ടാളും വേഗം ലച്ചുവിനെ നോക്കി അങ്ങനെ നിന്നു....... തിരിച്ചു വരുമ്പോൾ ഇന്ദ്രൻ തന്നെയാണ് എടുത്തത്...... എന്റെ കണ്ണേട്ടാ ഡോക്ടർ എന്തോ പറഞ്ഞതാ എനിക്ക് കുഴപ്പമൊന്നും ഇല്ല...... അവള് പറഞ്ഞെങ്കിലും അവൻ മറുപടി പറഞ്ഞില്ല..... കണ്ണേട്ടാ നിങ്ങള് കേൾക്കുന്നുണ്ടോ...... ലച്ചൂ.... വേണ്ട...... ഡോക്ടർ പറഞ്ഞത് നീയും കേട്ടതല്ലേ.... ഒരാഴ്ച നന്നായ് ശ്രദ്ദിക്കണം എന്ന്......

സൊ.... ഒരാഴ്ച എനിക്കറിയാം എന്ത് വേണമെന്നുള്ളത് ........ അതിനുമാത്രം ഒന്നും എനിക്കില്ലെന്ന് പറഞ്ഞില്ലേ........ അവനത് ഗൗനിക്കാതെ വണ്ടിയെടുത്ത്.... ലച്ചു നിസ്സഹായതയോടെ അവരെ രണ്ടുപേരെയും ഒന്ന് നോക്കി .... ഞങ്ങളെ നോക്കിയിട്ട് കാര്യമില്ല മോളെ.... അളിയന്റെന്ന് കേൾക്കാൻ എനിക്ക് വയ്യ.... ഉണ്ണിയവന്റെ കാര്യം അപ്പോൾ തന്നെ പറഞ്ഞു.... വിഷ്ണു അവളെ നോക്കി ഒന്ന് ചിരിച്ചുകൊണ്ട് പിന്നെയാ നോട്ടം പുറത്തേക്ക് തിരിച്ചു........ കണ്ണേട്ടാ..... ഞാനൊരു കാര്യം പറയട്ടെ.... എനിക്ക് കേൾക്കണ്ട...... ഗൗരവത്തിൽ അവൻ പറഞ്ഞതും അവനെ പുച്ഛിച്ചു അവള് പുറത്തേക്ക് നോക്കിയിരിക്കാൻ തുടങ്ങി..... വീട്ടിലെത്തുന്നവരെ അവളാ ഇരിപ്പ് തുടർന്ന്..... വണ്ടി നിർത്തിയതും അവള് ഡോർ തുറന്ന് ഇറങ്ങാനൊരുങ്ങി.... ലച്ചൂ...... ദേഷ്യത്തോടെയുള്ള വിളികേട്ടതും ആ ശ്രമം ഒഴിവാക്കി അവളവിടെയിരുന്നു..... ഉണ്ണിയും വിഷ്ണുവും വേഗം ഇറങ്ങി അകത്തേക്ക് നടന്നകന്നു.... മലയാളം പറഞ്ഞിട്ട് നിനക്ക് മനസിലായില്ലേ...... എടുത്തു നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു.....എല്ലാവരും വിവരം തിരക്കിയതും ഇന്ദ്രൻ തന്നെയാണ് ഉത്തരം നൽകിയത്..... അവനവളെ റൂമിൽ കൊണ്ടുചെന്ന് ഇരുത്തി.... മോളപ്പോഴും എണീറ്റിട്ടില്ല...... ലച്ചു പതിയെ അവളുടെ കാലിൽ ഇക്കിളിയിടാൻ തുടങ്ങി....

അവളൊന്നുകൂടി കാലുവലിച്ചു ചുരുണ്ടുകിടന്നു...... ഇന്ദ്രൻ കതകടച്ചു അവളുടെ അടുത്തായിരുന്നു...... എന്താ കണ്ണേട്ടാ..... നീയെങ്ങനെയാ വീണത്.... എന്തിനാ ഇത്ര തിരക്കിട് സ്റ്റെപ് ഇറങ്ങിയേ അതല്ലേ ഇപ്പോൾ ഇങ്ങനെയായത്..... അത്.... നിങ്ങളൊന്നും പറയാതെ പോയപ്പോൾ ഞാൻ വല്ലാതായി.... അതാ നിങ്ങടെ പുറകെ ഓടിവന്നത്..... എന്താ ലച്ചു ഇത്..... ഇപ്പോൾ ആരാ വേദന സഹിക്കുന്നത്..... ഇനി ഇങ്ങനെ ധൃതി വെക്കരുത്... കേട്ടല്ലോ..... ഞാൻ ദേഷ്യത്തിൽ പോയതൊന്നുമല്ല...... കുറച്ചു പരിപാടികൾ ഉണ്ടായിരുന്നു അതാ...നേരെയിരിക്ക് ഞാൻ ഇത് പുരട്ടിത്തരാം.... അവള് നേരെ ഇരുന്നതും ഇന്ദ്രൻ നടുവിന് ഓയിട്മെന്റ് ഇട്ട് തടവി കൊടുത്തു..... എടോ.... ഇനി ഇവിടുന്ന് തുള്ളി നടക്കാൻ നിൽക്കണ്ട..... കണ്ണേട്ടാ ഇന്ന് അച്ഛമ്മേടെ ബര്ത്ഡേ അല്ലെ ഇതിനുള്ളിൽ എന്നെ അതായിരുത്താനാണോ നിങ്ങടെ പ്ലാൻ..... സെലിബ്രേഷൻ നിനക്ക് കൂടാം.... വേറെയൊന്നിനും പോവണ്ടെന്ന പറഞ്ഞെ.... അപ്പോൾ സഹായിക്കാനോ... അടുക്കളയിൽ.... അടുക്കളയിൽ അമ്മയുണ്ട്... ടീച്ചറുണ്ട്... അനൂം പാറൂ ഒക്കെയുണ്ട്.... എന്റെ മോള് ഇവിടെ അടങ്ങിയിരുന്നാൽ മതി...... കണ്ണേട്ട ഇത് വല്യ കഷ്ടട്ടോ.... താനിവിടെ റസ്റ്റ്‌ എടുക്ക്.... പിന്നെ പെണ്ണിനെ ഇപ്പോൾ എണീപ്പിക്കാൻ നിൽക്കണ്ട.... ഞാൻ പോയി വന്നിട്ട് എണീപ്പിക്കാം..... ഉം.....

നിങ്ങളാ ഫോൺ എടുത്തു തരോ തത്കാലം ഇത് മാറുന്നവരെ നിനക്ക് ഫോൺ വേണ്ട.... ഡോക്ടർ എന്നോട് തനിച്ചു പറഞ്ഞതൊന്നും അല്ലല്ലോ കാര്യങ്ങൾ നീയും കേട്ടതല്ലേ....ഫോണിൽ നോക്കിയിരുന്നാൽ പെയിൻ കൂടും...... ഡോക്ടർ പറയുന്നപോലെ ഒക്കെ ചെയ്യാൻ കഴിയോ.... കണ്ണേട്ടൻ ചെയ്യാറുണ്ടോ..... ഉണ്ട്.... നിന്റെ കാര്യത്തിൽ.... നിന്നെ സംബന്ധിക്കുന്ന ഏതൊരു കാര്യവും ഞാൻ ശ്രദ്ധിക്കും..... മോളിനി കൂടുതൽ ഡയലോഗ് അടിക്കാൻ നിൽക്കണ്ട.... എന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടാവില്ല....... തിരിഞ്ഞു നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു.....പിന്നെയെന്തോ ഓർത്തെന്നപോലെ അവളെ നോക്കി... എടോ സാരി നേരെയിട് ഞാൻ കതക് തുറക്കാൻ പോവാ..... കണ്ണേട്ടാ.... ശരി നിങ്ങള് പറയുന്നപോലെ ഞാൻ കേൾക്കാം..എന്നെയൊന്നു അവരുടെയൊക്കെ അടുത്ത് കൊണ്ടിരുത്ത് പ്ലീസ്.... പ്ലീസ്..... അവള് കെഞ്ചിയതും അവൻ സമ്മതിച്ചു..... താഴെ ഉണ്ണിയും വിഷ്ണുവും കൂടെ ഹോൾ അറേഞ്ച് ചെയ്യുകയാണ്..... അവളെ അവിടെയിരുത്തി ഇന്ദ്രൻ പോയി ...... എടാ വിഷ്ണൂ....... നീയൊന്ന് ഇങ്ങു വന്നേ..... ദയനീയതയോടെ അവള് വിളിച്ചതും അവനടുത്തേക്ക് ചെന്ന്..... എന്താ ഏടത്തി ..... എടാ എന്നെയിവിടെ തളച്ചിടാനാ നിന്റെ ഏട്ടന്റെ പ്ലാൻ...... എന്നെയൊന്നു രക്ഷിക്ക് പ്ലീസ്....... അടങ്ങിയിരിക്കാനൊന്നും എനിക്ക് വയ്യ... അതൊന്നും എനിക്ക് ശീലമില്ല നിനക്കറിയാലോ....... എടാ മിഴിച്ചു നിൽക്കാതെ നീ എന്തെങ്കിലും വഴി പറാ...... ഏടത്തി........ ഒരു വഴിയുണ്ട്........ ബട്ട്‌..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story