രാവണപരിണയം-2: ഭാഗം 19

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

എടാ എന്നെയിവിടെ തളച്ചിടാനാ നിന്റെ ഏട്ടന്റെ പ്ലാൻ...... എന്നെയൊന്നു രക്ഷിക്ക് പ്ലീസ്....... അടങ്ങിയിരിക്കാനൊന്നും എനിക്ക് വയ്യ... അതൊന്നും എനിക്ക് ശീലമില്ല നിനക്കറിയാലോ....... എടാ മിഴിച്ചു നിൽക്കാതെ നീ എന്തെങ്കിലും വഴി പറാ...... ഏടത്തി........ ഒരു വഴിയുണ്ട്........ ബട്ട്‌...... എന്താ ബട്ട്‌.... ഏട്ടനറിഞ്ഞാൽ എനിക്ക് നല്ലത് കേൾക്കും..... എടാ...... അവള് ദയനീയതയോടെ പിന്നെയും വിളിച്ചു..... ഏട്ടനുള്ളപ്പോൾ നിങ്ങള് അടങ്ങിയിരുന്നോ അതല്ലാതെ വേറെ വഴിയൊന്നുമില്ല... ഏട്ടൻ വരുമ്പോൾ ഞാൻ സിഗ്നൽ തരാം..... എടാ വിഷ്ണൂ വേണ്ടാ... അളിയൻ അറിഞ്ഞാൽ ഇവൾക്കും കേൾക്കും നിനക്കും കേൾക്കും..... ഉണ്ണ്യേട്ടാ......ഒന്ന് മിണ്ടാതിരി.... എനിക്ക് വല്യ കുഴപ്പമൊന്നും ഇല്ല.... വിഷ്ണൂ ഞാൻ അടുക്കളയിലേക്ക് പോവാ.... കണ്ണേട്ടന്റെ വണ്ടിയുടെ സൗണ്ട് കേൾക്കുമ്പോൾ എന്നെ വിളിച്ചാൽ മതി...... അടുക്കളയിലേക്ക് നടക്കുന്നതിനിടയിൽ അവള് വിളിച്ചുപറഞ്ഞു....... അവിടെ അമ്മമാരും അച്ഛന്മാരും അനൂം പാറുവും ഉണ്ട്... അതെ.... ഞാൻ എന്താ ചെയ്യേണ്ടത്..... അവളുടെ ശബ്ദം കേട്ടതും ചെയ്യുന്ന പണി നിർത്തി അവരവളെ നോക്കി..... നീയെന്തിനാ മോളേ ഇങ്ങോട്ട് വന്നത് കണ്ണൻ നിന്നെ ഒരു ഭാഗത്ത് ഇരുത്തിപോയതല്ലേ..... വെറുതെ അവനോട് ചീത്ത കേൾക്കാൻ നിൽക്കണ്ട.....

അറിയാലോ ദേഷ്യം വന്നാൽ അവന്റെ സ്വഭാവം..... ഇന്ദ്രന്റെ അമ്മ പറഞ്ഞതും അവളവന്റെ അച്ഛനെ നോക്കി...... എന്നെ നോക്കിയിട്ട് ഒരു കാര്യവുമില്ല മോളെ..... ചിലപ്പോൾ നിന്നെ ഇവിടുന്ന് പണിയെടുപ്പിച്ചാൽ അവനോട് ഞങ്ങൾക്കും കേൾക്കും..... അതിനൊന്നും നിൽക്കാതെ മോളവിടെ ചെന്നിരുന്നോ..... ഏടത്തി.... നിങ്ങളു ഇവിടുന്ന് നടന്നുകളിക്കുകയാണെന്നെങ്ങാനും ഏട്ടനറിഞ്ഞാൽ പിന്നെ റൂമിൽ അടച്ചിടും..അതിന് നിൽക്കണ്ട.... അതെന്നെ ലച്ചൂച്ചി.... ഏട്ടന് നിന്നെ സ്നേഹിച്ചു ഭ്രാന്തായതാ..... പാറു പറഞ്ഞതും ടീച്ചറവളെ അടിച്ചു..... ഇവിടെ ഞങ്ങളൊക്കെയുണ്ട്.... നീയാവിടെ പോയിരുന്നോ.... ഇങ്ങോട്ടെങ്ങാനും കണ്ടാൽ നിനക്കെന്റേന്നു നല്ല പെട കിട്ടും...... ഇന്ദ്രന്റെ അമ്മ കയ്യൊങ്ങി പറഞ്ഞതും അവരോടൊക്കെ തെറ്റി അവളവിടുന്നിറങ്ങി...... എന്താ ഏടത്തി നിങ്ങളെ അവിടുന്ന് ഓടിച്ചോ... അങ്ങോട്ട് അടുപ്പിക്കുന്നില്ലെടാ.... സാരല്യ പോട്ടെ..... നിങ്ങളെന്നാ ഞങ്ങളെ സഹായിച്ചോ..... അത് കേട്ടതും അവൾക്ക് സന്തോഷമായി.... അവളവരെ ഹെല്പ് ചെയ്യാൻ തുടങ്ങി.......

ഏടത്തി...... നിങ്ങളാ ടാപ് ഒന്ന് എടുത്തു തന്നെ ടേബിളിൽ കയറിനിന്ന് ടാപ് ചൂണ്ടി അവൻ പറഞ്ഞതും അവളത് എടുത്ത് അവനു നീട്ടി... കൈ എത്താതുകാരണം അവള് വിരലിൽ ഉയർന്നുപോന്തി..... പൊന്തിയതും നടുവിന് കൊളത്തിപിടിച്ചതും ഒരുമിച്ചായിരുന്നു.... പെട്ടന്നായതുകൊണ്ട് അവളൊന്നു ആർത്തുപോയി........ ഏടത്തി.... എന്തേ....... ടേബിളിൽ നിന്ന് ചാടിയിറങ്ങി അവൻ ചോദിച്ചു..... അവളുടെ കരച്ചിൽ കേട്ട് ബാക്കിയുള്ളവരും അങ്ങോട്ടേത്തിയിട്ടുണ്ട്........ എന്താടാ.... മോളെന്തിനാ കരഞ്ഞത്...... മോളെ എന്തേ...... ലച്ചൂ എന്തുപറ്റി....... എനിക്ക്.... എനിക്ക്.... വേദനയാകുന്നു..... നടു പൊട്ടുന്നപോലെ...... എന്നെയൊന്നു റൂമിൽകൊണ്ടുപോയി കിടത്തോ..... വേദന കടിച്ചമർത്തി അവള് പറഞ്ഞതും വിഷ്ണു അവളെ എടുത്ത് റൂമിൽകൊണ്ടുചെന്ന് കിടത്തി.....എല്ലാവരും അവൾക്ക് ചുറ്റും കൂടിയിട്ടുണ്ട്...... കുറച്ചു നേരം കിടന്നതും അവൾക്ക് സമാധാനം തോന്നി...... ഇനി നിങ്ങള് പൊക്കോ.... എനിക്ക് കുഴപ്പമൊന്നുമില്ല....... അവള് ചിരിച്ചോണ്ട് പറഞ്ഞതും ഉണ്ണി അവളുടെ തലയ്ക്കു കൊട്ടി..... നീയിവിടെ കിടക്ക്..... അളിയൻ ഇങ്ങോട്ട് വരട്ടെ ഞാൻ പറയുന്നുണ്ട്.... അപ്പോഴേ പറഞ്ഞതാ ഞാൻ നിന്നോട്...നിനക്ക് കുറച്ചു കേൾക്കണം..... ഉണ്ണ്യേട്ടാ.... ഒരു ഏട്ടനും ഇല്ലാ......

അവൻ പോയതും അവള് ബാക്കിയുള്ളവരെനോക്കി.... അവരൊന്നും ഈ നാട്ടുകാരല്ലെന്ന രീതിയിലാണ്..... അവള് ഓക്കേ ആയെന്ന് കണ്ടതും അവരവിടുന്നിറങ്ങി...... ഇന്ദ്രൻ വന്നപ്പോൾ അവളെ അവിടെ കാണാതിരുന്നതും അവൻ നെറ്റിച്ചുളിച്ചു..... ഇവളിത് എവിടെ.... ഇനി അടുക്കളയിലെങ്ങാനും തുള്ളി പോയിട്ടുണ്ടാവോ.... ഉണ്ടെങ്കിൽ കൊടുക്കാം ഞാൻ...... പിറുപിറുത്ത് അവൻ അങ്ങോട്ട് നടന്നു..... എടാ അപ്പൂ...... നിന്റെ ഏടത്തി എവിടെ.... റൂമിൽ കിടക്കാ...... കിടക്കെ.... എന്തേ.... വേദന കൂടി.... ബാക്കി വിഷ്ണു പറയുന്നതിനുമുന്പേ അവനങ്ങോട്ട് ഓടി....... ലച്ചു അപ്പോഴും മലർന്നു കിടക്കുകയാണ്...... ലച്ചൂ..... എന്താടോ...വയ്യേ തനിക്ക്..... അവളുടെ അടുത്തായിരുന്നുകൊണ്ട് ചോദിച്ചു..... എനിക്കൊന്നുല്ല്യ കണ്ണേട്ടാ..... എണീക്കാൻ നോക്കികൊണ്ട് അവള് പറഞ്ഞതും അവനവളെ അവിടെ കിടത്തി... എണീക്കണ്ട....... കിടന്നോ.....

രണ്ടീസം നല്ല വേദനയുണ്ടാവുമെന്ന് പറഞ്ഞിട്ടുണ്ട് നീര് പോകുന്നവരെ..... കുറവില്ലെങ്കിൽ നമുക്ക് മാറ്റി കാണിക്കാം..... ഉം..... നിങ്ങള് ടെൻഷൻ ആവണ്ട... ഞാൻ ഓക്കേ ആണ്..... ഇന്ത്രനൊന്നും പറയാതെ അവളുടെ നെറ്റിയിൽ ചുണ്ടമാർത്തി...... എടോ.... ബാക്കിയെന്തും ഞാൻ സഹിക്കും.... എന്നാൽ താൻ വേദനിക്കുന്നത് കണ്ടുനിൽക്കാൻ എനിക്ക് പറ്റില്ലെടോ...... അവളവന്റെ താടിയിലൂടെ വിരലോടിച്ചു....ആ കൈപിടിച്ച് അവൻ തന്റെ കവിളിലേക്ക് ചേർത്തുവച്ചു..... കണ്ണേട്ടാ..... നിങ്ങൾ മോളെ എണീപ്പിക്കാൻ നോക്ക്..... സമയം കുറേയായില്ലേ..... ഉം...... ഇളാ..... മോളെ.... എണീറ്റെ...... ഇളാ.... വിളിയുടെ സ്ട്രോങ്ങ്‌ കൂടിയതും അവള് എണീറ്റിരുന്നു കണ്ണ് തിരുമ്മി...... ഇങ്ങട് വന്നേ..... ഇന്ദ്രൻ വിളിച്ചതും അവളെടുത്തേക്ക് നടന്നു..... അവളെ എടുക്കാൻ തുടങ്ങുമ്പോഴാണ് ഇന്ദ്രന്റെ ഫോൺ അടിഞ്ഞത്...... അവനതുമായി പുറത്തേക്ക് പോയതും മോള് ലച്ചുവിനെ നോക്കി..... അമ്മേ....... അതും വിളിച്ചു എപ്പോഴത്തെയും പോലെ മോള് ലച്ചുവിന്റെ വയറിലേക്ക് ശക്തിയിൽ ഇരുന്നതും അവളാർത്തുപോയി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story