രാവണപരിണയം-2: ഭാഗം 2

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഇത്രയും ദിവസം മോളെ കാണാനും അവളുടെ ശബ്ദമൊന്ന് കേൾക്കാനും ഒരുപാട് കൊതിച്ചിരുന്നു..... എന്നിട്ടും അത് വേണ്ടാന്ന് വച്ചത് ലക്ഷ്മിയെ ശല്യം ചെയ്യാതിരിക്കാനാ....... പറഞ്ഞത് മനസിലായിട്ടുണ്ടാകുമെന്ന് കരുതുന്നു..... ദയവു ചെയ്തു എന്നെയും എന്റെ മോളെയും ശല്യം ചെയ്യരുത്........ രണ്ടാഴ്ച.... അത്രയും ദിവസം എന്റെ മോൾക്ക് ഞാൻ മാത്രം മതി........ ഞങ്ങൾക്കിടയിലേക്ക് കടന്നുവരരുത്....... its മൈ റിക്വസ്റ്റ്....... കൂരമ്പുകൾപോലെ ആ വാക്കുകൾ അവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി..... കണ്ണുകൾ നിറഞ്ഞു തുളുമ്പി.......അത് കണ്ടതും ഇന്ദ്രന്റെ മനസും നീറി........എങ്കിലും അവനത് പുറത്ത് കാണിച്ചില്ല...... നീ കരഞ്ഞിട്ട് യാതൊരു കാര്യവുമില്ല ലക്ഷ്മി..... എന്റെ മനസ് മാറാൻ പോകുന്നില്ല.... ഓരോന്ന് ചെയ്തുകൂട്ടുമ്പോൾ ആലോചിക്കണമായിരുന്നു........ അവൻ ദേഷ്യത്തിൽ പറഞ്ഞതും കണ്ണുനിറച്ചു അവളവനെ നോക്കി..... അമ്മേ..... എന്തിനാ കരയുന്നെ.....അച്ഛാ പറാ..... അമ്മോട് കരയല്ലേ പറാ...... അമ്മയുടെ കണ്ണിൽ പൊടി പോയതാ..... നമുക്ക് പോവാം...... നമുക്ക് അമ്മയെയും കൂട്ടാം........

അമ്മ സ്വന്തം ഇഷ്ടത്തിന് ഇറങ്ങിപോന്നതാ...... അപ്പോൾ അച്ഛൻ വിളിക്കുന്നത് ശരിയാവില്ല..... ഞാൻ വന്നു വിളിക്കുമെന്നത് സ്വപ്നത്തിൽപോലും കരുതണ്ട...... ഇങ്ങോട്ട് എങ്ങനെയാണോ വന്നത് അതേപോലെ അങ്ങോട്ടും പോരെ......... മോള് അമ്മച്ഛനോടും അമ്മമ്മയോടും പറഞ്ഞോ..... ലച്ചുവിന്റെയാടുത്തുനിന്നും മാറിനിന്നു മോളോടായി അവൻ ചോദിച്ചു......... ഓഹ് പറഞ്ഞല്ലോ...... അച്ഛൻ പറയുന്നില്ലേ....... വാ...... ലച്ചുവിനെ മൈൻഡ് ചെയ്യാതെ അവൻ മോളെയുമായി അവരുടെയടുത്തേക്ക് നടന്നു........ മാഷേ...... ഇങ്ങോട്ട് കയറുന്നില്ലേ ഇന്ദ്രാ....... അത്......പിന്നെ വരാം.... കുറച്ചു ദിവസമായില്ലേ മോളില്ലാതെ.... ഒട്ടും പറ്റാതെ വന്നപ്പോഴാ അമ്മയെകൊണ്ട് വിളിപ്പിച്ചത്....... മോളെ ഞാൻ ഒപ്പം കൂട്ടുവാ.... മോനേ ഇന്ദ്രാ അപ്പോൾ ലച്ചുവോ....... ടീച്ചർ ഇത്തിരി ആധിയോട് ചോദിച്ചു.... മാഷേ....... ലച്ചൂനെ ഞാനായിട്ട് ഇറക്കിവിട്ടതല്ല.....

സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിവന്നതാ...... എന്റെ ഭാഗത്ത് തെറ്റുണ്ട്...... അത് തിരുത്താൻ ഒരവസരംപോലും തരാതെ മോളെയുമെടുത്ത് അവളവിടുന്ന് ഇറങ്ങിയതാ ..... ഇന്ന് വരും നാളെ വരും എന്നാ പ്രതീക്ഷയിലായിരുന്നു ഞാൻ ..... ഒരാഴ്ചയായി അവിടുന്നിറങ്ങിയിട്ട് ഇതുവരെ എന്നെ വിളിക്കാൻപോലും അവൾക്ക് കഴിഞ്ഞിട്ടില്ല...... മാഷ് എന്നോട് ക്ഷമിക്കണം അവളെ വിളിച്ചുകൊണ്ടുപോകാൻ എനിക്ക് ബുദ്ധിമുട്ടാണ് ....... ഞങ്ങളിറങ്ങട്ടെ...... ... ഹ്മ്..... ശരി മോനേ....... ഇന്ദ്രാ.... ലച്ചു അങ്ങോട്ട്‌ വന്നാൽ......... അതവളുടെ വീടാ..... എപ്പോൾ വേണമെങ്കിലും വരാം..... ആരും ഒന്നും പറയില്ല..... അതുകേട്ടതും ടീച്ചർക്കും മാഷിനും സമാധാനമായി....... ഇന്ദ്രൻ പെട്ടന്ന് അവിടുന്നിറങ്ങി... ലച്ചു അപ്പോഴും അവിടുന്ന് മാറാതെ തലയും കുമ്പിട്ടു നിൽക്കുകയാണ്........ ഇന്ദ്രൻ മോളെ താഴെനിർത്തി...... മോളേ ...... ഇളാ..... അമ്മയോട് പോയി പറഞ്ഞിട്ട് വാ..... മോള് ലച്ചുവിന്റെയാടുത്തേക്കൊടി അവളെ കെട്ടിപിടിച്ചു...... ലച്ചു അവള എടുത്ത് ഇന്ദ്രനെ നോക്കി...... ആ മുഖത്ത് അപ്പൊഴും ദേഷ്യം മാത്രമാണ്...... ഇളാ..... വാ..... പോവാം.....

ഇന്ദ്രൻ വിളിച്ചതും മോള് അവന്റെയാടുത്തേക്ക് നടന്നു..... എസ്ക്യൂസ്‌ മി ലക്ഷ്മി..... നീ എന്നോട് തെറ്റി ഇതിനകത്ത് അടയിരിക്കുന്നതിൽ എനിക്ക് യാതൊരു പ്രശ്നവുമില്ല..... ബട്ട്‌ ഒരാഴ്ച ആരെയും ഇൻഫോം ചെയ്യാതെയാണ് താൻ കോളേജിൽ ലീവ് എടുത്തത്.... നാളെയും അത് റിപീറ്റ് ചെയ്യാനാണ് ഉദ്ദേശമെങ്കിൽ അതിന്റെ കോൺസക്ക്ൻസിസ് വലുതായിരിക്കും.... ഓക്കേ.... ലച്ചു അവനെ മിഴിച്ചുനോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല...... മോളേ സീതേ നിന്റെ ഈ അഹങ്കാരം ഞാൻ തീർത്തു തരുന്നുണ്ട് .... നാളെ നീ കോളേജിലേക്ക് വാ..... അവിടുന്ന് നിന്റെ എല്ലു ഞാൻ ഊരും..... എന്റെ രാവണ..... നിങ്ങൾക്കൊന്ന് എന്നെ വിളിച്ചാലെന്താ... ഓവർ ഡയലോഗ് അടിച്ചുമ്പോയി......ഇനിയിപ്പോ വലിഞ്ഞുകയറിവന്നാൽ നാണക്കേട് ആവും.......നിങ്ങള് വന്നുവിളിക്കാതെ ഞാൻ വരില്ല നോക്കിക്കോ......... ഒന്ന് വിളിക്കെന്റെ രാവണ..... ഒരാഴ്ച എന്നെ തനിച്ചാക്കിയതല്ലേ...

. ഇനിയെന്റെ സീത അശോകവനിയിൽ കുറച്ചു ദിവസം തനിച്ചിരിക്ക്.... എന്നിട് ഞാൻ അനുഭവിച്ച ആ സുഖം ഒന്നറിയാൻ നോക്ക്........... എപ്പോഴത്തെയുംപോലെ കണ്ണിൽ കൺകോർത്ത് സംസാരിക്കുകയാണ് ഇരുവരും.... എന്റെ രാവണ....... നിങ്ങളെന്നെ തല്ലിയിട്ടല്ലേ ഞാൻ ഇറങ്ങിപോന്നത്....... കണ്ണുകളിൽ നിന്നും അവളുടെ ചോദ്യം വായിച്ചെടുത്തതും അവൻ മോളെയുമെടുത്ത് തിരിഞ്ഞ് നടന്നു പെട്ടന്ന് വണ്ടിയെടുത്ത് അവിടുന്ന് പോന്നു....... അച്ഛാ....... അച്ഛൻ കരയുവാണോ.... അല്ലല്ലോ.... പിന്നെന്താ കണ്ണ് നിറഞ്ഞത്..... അവള് ചുണ്ട് പിളർത്തി ചോദിച്ചതും അവൻ വേഗം കണ്ണ് തുടച്ചു...... കരഞ്ഞതല്ലടാ മോളെ.... കണ്ണില് പൊടി പോയതാ..... അച്ഛന്റെയും അമ്മയുടെയും കണ്ണിൽ ഒരുമിച്ചാണോ പൊടി പോയെ...... ഇത്ര ഭാരപ്പെട്ട കാര്യങ്ങളൊന്നും അച്ഛന്റെ പൊന്ന് ആലോചിച്ചു സങ്കടപെടണ്ടാട്ടോ...... അവളുടെ മുടിയിൽ തലോടി അവൻ പറഞ്ഞു..... അച്ചേ..... അച്ഛ എന്തിനാ അമ്മയെ അടിച്ചേ....... അമ്മയ്ക്ക് ഒരുപാട് സങ്കടായി...... അമ്മ കരഞ്ഞു കുറെ......

ആ ചോദ്യത്തിന് എന്തുത്തരം നൽകുമെന്നറിയാതെ അവൻ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു......... മോള് അവന്റെ മറുപടിയ്ക്കായി കാതോർക്കുകയാണ്..... അത്..... അത് മോളേ..... അമ്മ വികൃതി കാണിച്ചിട്ടല്ലേ ..... ആണോ..... എന്നിട്ട് അച്ഛാ അമ്മയ്ക്ക് ചോക്ലേറ്റ് കൊടുത്തോ...... എന്നെ അടിക്കുമ്പോൾ അങ്ങനെയല്ലേ....... മോളതൊക്കെ വിട്ടേക്ക്....... നമുക്ക് പാർക്കിൽ പോയാലോ...... ആ.... അച്ഛാ അച്ചൂട്ടനേയും കൂട്ടണം.... ഒരുമിച്ചു പോവാം...... ഓക്കേ....... ഇന്ദ്രന്റെ വണ്ടിയുടെ ശബ്ദം കേട്ടതും വിഷ്ണുവും അനുവും അച്ചുമോനും ഉമ്മറത്തേക്ക് പെട്ടന്ന് വന്നു..... പാപ്പൂ..... ഞാൻ വന്നല്ലോ...... കുഞ്ഞിപ്പെണ്ണേ..... ഇങ്ങു വന്നേ പാപ്പൂന്റെ മോള്....... വിഷ്ണു മോളെ വന്നു എടുത്തു...... അവന്റെ കണ്ണുകൾ വണ്ടിയിലേക്ക് നീളുന്നത് കണ്ടതും ഇന്ദ്രൻ നെറ്റിച്ചുളിച്ചു....... അപ്പൂ..... എന്താടാ..... അല്ലേട്ടാ....ഏടത്തി എവിടെ..... ഞാൻ നിന്റെ ഏടത്തിയെ വിളിക്കാൻ പോയതല്ല...... എന്റെ മോളെ വിളിക്കാൻ പോയതാ..... അവൾക്ക് വേണേൽ വരട്ടെ ഞാൻ വിളിക്കില്ല........ ഏട്ടന് പറ്റോ ഏടത്തിയില്ലാതെ.... ഒരാഴ്ച പറ്റിയല്ലോ.... ഇനിയും പറ്റും..... പിന്നെ.... കോപ്പാ......

ഞാൻ കാണുന്നണ്ടല്ലോ നിങ്ങടെ ഈ പറ്റല്..... ഏടത്തിയ്ക്കു എന്നാലും എങ്ങനെ കഴിഞ്ഞ്...... അവൻ മനസിലോർത്തു വിഷ്ണുവേട്ട...... മോളേയിങ് താ.... അനു അവന്റെ കയ്യിൽനിന്നും മോളെ വാങ്ങി..... അനൂ..... മോനെ റെഡിയാക്ക്.... ഞങ്ങള് മൂന്നുപേരും ഒന്ന് പുറത്തുപോവാ.... പെട്ടന്ന് നോക്ക്...... ഇന്ദ്രൻ പറഞ്ഞതും അവള് രണ്ടുപേരെയുംകൊണ്ട് അകത്തേക്ക് നടന്നു........ ഏട്ടാ....... ഏടത്തി കണ്ടില്ലേ ഇത്..... ഏത്..... ഏട്ടന്റെ കയ്യിലെ മുറിവ്..... നിന്റെ ഏടത്തിയ്ക്ക് ഇപ്പോൾ അതിനൊന്നും സമയമില്ലല്ലോ...... അവളുടെ വാശിയല്ലേ വലുത് അവിടെയിരിക്കട്ടെ..... എന്നാലും ഏട്ടനൊന്ന് വിളിക്കായിരുന്നു..... ഏട്ടൻ വിളിച്ചാൽ ഏടത്തി ഓൺ the സ്പോട്ടിൽ വന്നേനെ...... എനിക്ക് നല്ല സൗകര്യം ഇല്ല........അപ്പൂ.... ഇനി ഈ കാര്യം നമ്മള് സംസാരിക്കില്ല.... എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല..... ദേഷ്യത്തോടെ ഇന്ദ്രൻ അകത്തേക്ക് നടന്നു.......

മോൻ റെഡിയായതും അവൻ രണ്ടുപേരെയുംകൂട്ടി പുറത്തേക്ക് പോയി......... വിഷ്ണുവേട്ടാ...... ഏടത്തി വരാതിരുന്നിട്ട് ഏട്ടന് നല്ല വിഷമം ഉണ്ട്...... എന്നാലും ഇവര് ഈ കാര്യത്തിനൊക്കെ ഇങ്ങനെ പിണങ്ങേണ്ട കാര്യമെന്താ..... എനിക്കൊന്നുമറിയില്ല.... രണ്ടിനും സ്നേഹിച്ചു പ്രാന്തായതാ...... ഞാൻ പോയിട്ട് ഏടത്തിയെ വിളിച്ചിട്ട് വരാം..... ഇനിയതിന് അവിടെ നിൽക്കാൻ പറ്റില്ല...... വിഷ്ണു ഏട്ടൻ പോയാൽ ഏടത്തി വരുമോ...... ഞാൻ വിളിച്ചാൽ എന്റെ ഏടത്തി വരും...... ബട്ട്‌ വന്നുകഴിഞ്ഞാൽ ഏട്ടൻ എന്തേലും പറയോ ആവോ...... ഒന്ന് പോയെ വിഷ്ണുവേട്ടാ..... ഏട്ടനിന്ന് അമ്മയോട് എന്താ പറഞ്ഞതെന്ന് അറിയോ..... ഏട്ടന് ഏടത്തിയില്ലാതെ പറ്റുന്നില്ല.... അതുകൊണ്ടാ മോളെ കൂട്ടിവരുന്നേ എന്ന്...... എങ്ങനെ.... എനിക്ക് മനസിലായില്ല എന്റെ ബുദൂ..... ഏടത്തിയ്ക്ക് മോളുംകൂടെ ഇല്ലാതെ അവിടെനിൽക്കാൻ കഴിയില്ലെന്ന് ഏട്ടനുറപ്പാണ്...... അപ്പോൾ ഏടത്തിയെ വരുത്തിക്കാൻവേണ്ടിയാ ഏട്ടൻ ഇക്കണ്ട പാടൊക്കെപ്പെട്ടു അമ്മയെ സോപ്പിട്ട് ഏടത്തിയെ വിളിപ്പിച്ചതും മോളെ വിളിച്ചുവന്നതും....... അങ്ങനെയാണോ.....

എന്നാൽ ഞാൻ പോയിട്ട് വരാം...... ********* അവര് പോയതും ലച്ചു വീട്ടിലേക്ക് വന്നു..... മാഷേ...... അവളുടെ ആവലാതിയോടെയുള്ള വിളികേട്ടതും മാഷും ടീച്ചറും ഞെട്ടി.... എന്താ മോളെ...... മാഷ് കണ്ണേട്ടനോട് ചോദിച്ചോ കൈക്ക് എന്താ പറ്റിയതെന്ന്..... അയ്യോ അത് ഞാൻ വിട്ടുപോയി.... മോള് ചോദിച്ചപ്പോഴാ കയ്യിലെകെട്ടിന്റെ കാര്യം ഓർത്തത്..... എന്താവും പറ്റിയത്.... അച്ഛനിപ്പോ വിളിക്കാം..... വേണ്ട...... എന്റെ ഫോൺ എവിടെ.... ഞാൻ വിഷ്ണൂനെ വിളിക്കട്ടെ...... എടീ പെണ്ണെ..... ഒന്നങ് തന്നാലുണ്ടല്ലോ..... ഇവിടെ വന്നു ഫോൺ ഓഫും ചെയ്ത് നീ തന്നെ അലമാരയ്ക്കകത്ത് എടുത്തുവച്ചത്........ അമ്മേ അത് ഞാൻ അപ്പോഴത്തെ ദേഷ്യത്തിൽ....... എടീ നിനക്ക് വല്ല ഭ്രാന്തും ഉണ്ടോ....... അവളുടെ തലയിൽകൊട്ടി ഉണ്ണി ചോദിച്ചതും അവളവനെ കൂർപ്പിച്ചു നോക്കി...... ചെന്ന് റെഡിയായി വാ ഞാൻ അങ്ങോട്ട് വിട്ടുതരാം...... ഇനി നിനക്കിവിടെ ഇരിപ്പുറയ്ക്കാൻ പോകുന്നില്ല.... അത് തന്നെ മോളേ....... ചെല്ല്.... ഇന്ദ്രന് നല്ല വിഷമം ഉണ്ട് നീ അവിടുന്ന് പോന്നിട്ട്....... എന്റെ ലച്ചൂച്ചി..... ഏട്ടനൊന്ന് തല്ലിയാൽ പിണങ്ങി വരാണോ വേണ്ടത്....

തിരിച്ചൊരെണ്ണം പൊട്ടിക്കണ്ടേ...... ഇതൊരുമാതിരി....... പാറു സൈറ്റ് അടിച്ചു പറഞ്ഞതും ഉണ്ണി അവളെ തറപ്പിച്ചുനോക്കി..... എടീ വായുംവച്ചു മിണ്ടാതിരുന്നോ ഇല്ലെങ്കിൽ എന്തെങ്കിലും കുത്തിക്കയറ്റും ഞാൻ...... എന്നെ ഉപദ്രവിക്കുന്നത് പോരാഞ്ഞിട്ടാണോ ഇവൾക്ക് വേണ്ടാത്ത ബുദ്ധി ഉപദേശിച്ചുകൊടുക്കുന്നത്.....എടീ ലച്ചു മാറ്റിവാ....... ഞാനൊന്നുമില്ല...... കണ്ണേട്ടൻ ഇപ്പോൾ ആകെമാറി.... ഞാൻ ശല്യം ആണെന്ന് പറഞ്ഞതല്ലേ........ എന്റെ ഏടത്തി ഒന്ന് മതിയാക്ക് ഈ അഭിനയം...... നിങ്ങൾക്ക് ഏട്ടനില്ലാതെ പറ്റോ.... ഇല്ലല്ലോ..... ഏട്ടനും പറ്റില്ല......മര്യാദക്ക് എന്റൊപ്പം വന്നേ...... വിഷ്ണൂ ഞാൻ...... അല്ലേടാ നിന്റെ ഏട്ടന്റെ കൈക്ക് ഒരു കെട്ടു കണ്ടല്ലോ എന്താ പറ്റിയെ..... അതൊന്നും പറയണ്ടാ...... ഏടത്തിയെ ആ കൈകൊണ്ടാ തല്ലിയതെന്നും പറഞ്ഞു ആ കൈ ഗ്ലാസിനോട് ഇടിച്ചു......അങ്ങനെ മുറിഞ്ഞു രണ്ട് സ്റ്റിച് ഉണ്ട് കൊമ്പന് എടാ....... ലച്ചു ഇത്തിരി ദേഷ്യത്തിൽ വിളിച്ചതും വിഷ്ണു മൂക്കുചുളിച്ചു...... നിന്റെ ഏട്ടനെന്താ ഭ്രാന്ത് ഉണ്ടോ..... അതെ.... അതിന്റെ സോഴ്സ് ഏടത്തിയാണല്ലോ.......സംസാരിച്ചു നിൽക്കാതെ വാ നമുക്ക് പോവാം..... എല്ലാവരും അവളുടെ മറുപടിയ്ക്കായി കാതോർത്തു നിൽക്കുകയാണ്...... ആ നിശബ്ദതയെ ഭേധിച്ചു വിഷ്ണുവിന്റെ ഫോൺ അടിഞ്ഞതും ലച്ചു ഞെട്ടി....... എന്താ അനൂ....... ഏഹ്.... എപ്പോൾ..... ഞാൻ ഏടത്തിയേം കൂട്ടി ഇപ്പോൾ തന്നെ വരാം...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story