രാവണപരിണയം-2: ഭാഗം 20

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

എപ്പോഴത്തെയും പോലെ മോള് ലച്ചുവിന്റെ വയറിലേക്ക് ശക്തിയിൽ ഇരുന്നതും അവളാർത്തുപോയി.........അവളുടെ കരച്ചില് കേട്ടതും ഇള എണീറ്റ് മാറി കരഞ്ഞുകൊണ്ട് അവളുടെ വയറിൽ ഉഴിയാൻ തുടങ്ങി...... ഫോൺ വിളിച്ചുകൊണ്ടിരുന്ന ഇന്ദ്രന്റെ കയ്യിൽനിന്നും ഫോൺ താഴേക്ക് ഊർന്നുപോയി .... അതൊന്നും ശ്രദ്ധിക്കാതെ അവനവരുടെ അടുത്തേക്ക് വന്നു....... എന്താ ലച്ചൂ........ ഒ...ന്നുല്ല....... ഇളാ.... അമ്മയെന്തിനാ കരയുന്നെ.... അച്ചേ.....ഞാൻ അറിയാതെ അമ്മേടെ...... വയറിൽ ഇരുന്നുപോയി...... കരഞ്ഞുകൊണ്ടാണ് അവള് സംസാരിക്കുന്നത്...... ഇന്ദ്രൻ അവളെയൊന്ന് നോക്കി...... പിന്നെ ലച്ചുവിനെ നേരെയിരുത്തി പതിയെ അവനവളുടെ നടുവിന് തടവാൻ തുടങ്ങി...... കുറച്ചു നേരം തടവിയതും അവളുടെ വേദന കുറഞ്ഞു വന്നു...... ഇള അപ്പോഴും കരയുകയാണ്..... അവളെന്തോ ചെയ്തിട്ടാണ് ലച്ചുവിന് വേദനയായതെന്നാണ് ഇള കരുതിയിരിക്കുന്നത്..... വേദന കുറഞ്ഞതും ലച്ചു അവളെ മടിയിലിരുത്തി കണ്ണ് തുടച്ചു കൊടുത്തു....... എന്തിനാ മോള് കരയുന്നെ...... ഞാൻ ഇരുന്നപ്പോ അല്ലെ അമ്മയ്ക്ക് വേദനായെ...... സോറി അമ്മേ...... അതും പറഞ്ഞു അവളുടെ കഴുത്തിലൂടെ കയ്യിട്ട് തോളിലേക്ക് ചാഞ്ഞു അവള് കരയാൻ തുടങ്ങി...... ഇളാ..... മോള് കരയണ്ടാ.... അമ്മയില്ലേ ഇന്ന് സ്റ്റെപ്പിൽനിന്ന് വീണു.....

അതാ വേദന.... മോളിരുന്നപ്പോൾ വേദന ഒന്നുകൂടെ കൂടി അതാ കരഞ്ഞേ...... ഇന്ദ്രൻ പറഞ്ഞതും അവള് ലച്ചുവിന്റെ കവിളിൽ പിടിച്ചു...... അയ്യോ അമ്മ എങ്ങനാ വീണേ...... നോക്കി നടക്കണ്ടേ........ എവിടാ വേദന..... ഡോട്ടറെ കാണിച്ചോ..... ഇളയുടെ ചോദ്യം കേട്ടതും ലച്ചുവിന്റെ ചുണ്ടിൽ അറിയാതൊരു ചിരി വിരിഞ്ഞു....ഇന്ദ്രൻ ഇളയുടെ തലയിൽ പതിയെ തഴുകി...... പറാ അമ്മേ..... അച്ചേ..... പറാ..... അമ്മ തിരക്കിട്ട് സ്റ്റെപ് ഇറങ്ങാൻ നോക്കിയതാ....... ഡോക്ടറെയൊക്കെ കാണിച്ചു..... ഡോക്ടർ അമ്മയോട് പണിയൊന്നും എടുക്കരുത് റസ്റ്റ്‌ എടുക്കണമെന്ന് പറഞ്ഞതാ..... അമ്മയ്ക്ക് കുറുമ്പ് കൂടുതൽ അല്ലെ അടങ്ങിയിരിക്കില്ലല്ലോ.... എന്തായിപ്പോ ചെയ്യാ ഇവിടെ കെട്ടിയിട്ടാലോ..... ഇന്ദ്രൻ പകുതി കളിയോടെയും പകുതി കാര്യത്തിലും പറഞ്ഞു ഇരുവരെയും നോക്കി..... കെട്ടൊന്നും വേണ്ട..... മോള് നോക്കാം.... അമ്മ അടങ്ങിയിരിക്കോ എന്ന്..... മോള് നോക്കോ..... നോക്കും അച്ഛാ..... അവള് ലച്ചുവിന്റെ മടിയിൽ നിന്ന് എണീറ്റ് ഇന്ദ്രന്റെ തോളിലേക്ക് ചാരിനിന്നു..... അമ്മ കിടന്നോ... വേദന അല്ലെ.... അമ്മ കിടന്നോളാം.... കണ്ണേട്ടാ മോളെ റെഡിയാക്കിക്കോ.... സമയം ഒരുപാടായില്ലേ....

തനിക് വേദന കുറവുണ്ടോ ഒരു പുഞ്ചിരിയോടെ അവള് കണ്ണ് ചിമ്മിയതും അതെ ചിരിയോടെ അവൻ മോളെയുമെടുത്ത് ബാത്‌റൂമിലേക്ക് നടന്നു.........അവളെ കുളിപ്പിച്ചൊരുക്കി അവൻ അമ്മയുടെ അടുത്തേക്കായി നടന്നു...... അച്ഛമ്മേന്റെ പൊന്ന് എണീറ്റോ..... അവൾക്ക് നേരെ കൈനീട്ടിയതും അവള് അവരുടെ അടുത്തേക്ക് പോയി..... കണ്ണാ നീയാണോ കുളിപ്പിച്ചേ..... ഞാൻ ചെയ്യായിരുന്നല്ലോ... അത് കുഴപ്പല്യ..... അച്ചുമോൻ എണീറ്റില്ലേ.... അനുവിനോട് ചോദിച്ചതും അവള് നാക്ക് നീട്ടി... ഇല്ല ഏട്ടാ ഞാൻ വിളിക്കാൻ പോവാ..... അതും പറഞ്ഞു അവള് അടുക്കളയിൽ നിന്ന് ഓടി.... പാറുവിനെ നോക്കിയതും അവളും മോനെ എണീപ്പിക്കാനായി നടന്നു........ മോനെ.... ഇന്ദ്രാ ലച്ചൂന് മരുന്ന് കുടിക്കാനുണ്ടോ...... ആ.... ഉണ്ട്..... അപ്പോൾ ഭക്ഷണം കഴിക്കണ്ടേ.... അല്ലാതെ വെറും വയറ്റിൽ എങ്ങനെയാ.,.. ഇള അവരുടെ സംസാരം കേൾക്കുകയാണ്...... അച്ഛമ്മേ...... അച്ഛമ്മ എടുത്തു താ ചായ..... അവള് ചോദിച്ചതും എല്ലാവരും അവളെയൊന്ന് നോക്കി.... ആദ്യമായാണല്ലോ ഇങ്ങോട്ട് പറയുന്നത്..... എന്തുപറ്റി.... ടീച്ചർ ചോദിച്ചതും അവളു നാക്ക് നീട്ടി.... വേം താ... അമ്മയ്ക്ക് മരുന്ന് കുടിക്കണം...... അപ്പോൾ അമ്മയ്ക്കാണോ ചോദിച്ചത്.....

ഉം...... ഇളാ.... അമ്മയ്ക്ക് അച്ഛൻ കൊടുത്തോളാ.... മോൾക്ക് അച്ഛമ്മ തരും..... വേണ്ട അമ്മയ്ക്ക് ഞാനാ...... അവള് വാശിപിടിച്ചു കരയാൻ തുടങ്ങിയതും ഇന്ദ്രൻ സമ്മതിച്ചു....ഇന്ത്രന്റെയമ്മ ലച്ചുവിനുള്ള ഫുഡ് എടുത്തു അവന്റെ കയ്യിൽ കൊടുത്തു..... അവനും മോളും അതുമായി ലച്ചുവിന്റെയാടുത്തേക്ക് പെട്ടന്ന് തന്നെ ചെന്ന്..... എടോ ലച്ചൂ...... പുരികമുയർത്തി അവള് എന്താണെന്ന് ചോദിച്ചു...... ഇപ്പോൾ എങ്ങനെയുണ്ട്..... എനിക്ക് കുഴപ്പമൊന്നുമില്ല ന്റെ കണ്ണേട്ടാ.... ഇന്നെന്തുപറ്റി മോൾക്ക്.... ഒറ്റയ്ക്കു ഫുഡൊക്കെ എടുത്തിട്ടുണ്ടല്ലോ.... വാ അമ്മ വാരിത്തരാം..... അവള് പറഞ്ഞതും ഇന്ദ്രൻ ചിരിച്ചു..... നിങ്ങളെന്തിനാ കണ്ണേട്ടാ ചിരിക്കുന്നത്.... ഇത് മോൾക്ക് കഴിക്കാനല്ല..... അല്ലെ ഇളാ.... പിന്നെ ആർക്കാ... ഇത് ഞാൻ അമ്മയ്ക്ക് എടുത്തേ ആണല്ലോ..... വാ കാട്ട് ഞാൻ കഴിപ്പിക്കാം..... ലച്ചുവിന്റെ കണ്ണിൽ അത്ഭുദമൂറി..... ഇന്ദ്രൻ ഇളയെ എടുത്തു മടിയിലിരുത്തിയതും അവള് ഒരു ഇഡലിയുടെ കഷ്ണമെടുത്ത് ലച്ചുവിന് നീട്ടി..... വാ തുറക്ക് അമ്മാ..... ഇന്ന് മോള് തരാം അമ്മയ്ക്ക് വയ്യല്ലോ..... വീണതല്ലേ..... അവള് പറഞ്ഞതും ലച്ചുവിന്റെ കണ്ണ് നിറഞ്ഞു അവള് ഇന്ദ്രനെയൊന്ന് പാളി നോക്കി.....

വാ കാട്ടെടോ..... അവനടക്കത്തിൽ പറഞ്ഞതും അവള് വാ തുറന്നു..... ഇളയിരുന്നു ലച്ചുവിനെ കഴിപ്പിക്കാൻ തുടങ്ങി...... അമ്മയ്ക്ക് മതി..... ഇനി മോള് കഴിച്ചോ..... താ വേണ്ട.... ഇത് അമ്മയ്ക്കാ...... മുഴുവൻ.... ഇല്ലേൽ മോള് പിണങ്ങും..... ഹമ്...... അവളത് മുഴുവൻ കഴിച്ചു കഴിഞ്ഞതും ഇളയ്ക്ക് സമാധാനമായി..... ന്റെ ചക്കരമ്മ..... അച്ഛാ.... അമ്മയ്ക്ക് മരുന്ന്.... ഓക്കേ.... ഇവിടെയിരിക്ക് ഞാൻ മരുന്നെടുക്കട്ടെ.... അവളെ ബെഡിലിരുത്തി ഇന്ദ്രൻ ചെന്ന് മരുന്നെടുത്തു അവൾക്ക് കൊടുത്തു..... ഇളെ..... അമ്മ കഴിച്ചില്ലേ.... ഇനി മോള്..... ചെല്ല് അച്ഛമ്മ കഴിപ്പിക്കും.... അല്ലേൽ ഇങ്ങട് വാങ്ങിവായോ അമ്മ കഴിപ്പിക്കാം..... വേണ്ട..... നിക്ക് ഉണ്ണിമാമ കഴിപ്പിച്ചാൽ മതിലോ...... എന്നാൽ മോള് ഉണ്ണിമാമനോട് പറാ..... അവളപ്പോൾ തന്നെ പുറത്തേക്കോടി..... ലച്ചു അവള് പോയവഴിയേ കണ്ണുംനട്ടു ഇരിക്കുകയാണ്.... ഇന്ദ്രൻ തോളിൽ കൈവച്ചതും അവള് ഞെട്ടി..... എന്താടോ...... ഒന്നുല്ല....... നമ്മുടെ മോളല്ലേ..... അപ്പോൾ ഇങ്ങനെ അല്ലെങ്കിൽ അത്ഭുതപ്പെടണം..... ഇതില് ഞെട്ടാൻ ഒന്നുമില്ല..... മം...... നീ ആരോട് ചോദിച്ചിട്ടാ എഴുനേറ്റ് നടന്നത് അതല്ലേ വേദന കൂടിയത്..... അവൻ ചോദിച്ചതും അവള് കണ്ണടച്ചു എരുവലിച്ചു.....

നീ പറഞ്ഞില്ലെങ്കിലും നിന്റെയീ കണ്ണുകളുണ്ടല്ലോ എല്ലാ കാര്യങ്ങളും എന്നോട് പറയും.... മനസിലായോ.... മറുപടി പറയാതെ അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു അവനെകെട്ടിപിടിച്ചു....... സോറി...... എനിക്കെന്തിനാ സോറി..... നീയല്ലേ ഇപ്പോൾ വേദനിക്കുന്നത്.... ഇനി ചെയ്യരുത് കേട്ടല്ലോ....... ഉം....... നിനക്ക് കുളിക്കണ്ടേ..... ഇപ്പോൾ കുറവുണ്ടോ...... ഞാൻ എണീറ്റ് നോക്കട്ടെ..... ഇന്ദ്രൻ എണീറ്റ് അവൾക്കായി കൈനീട്ടി...... അവള് പയ്യെ ആ കയ്യിൽപിടിച്ചു എണീറ്റ് നേരെ നിന്ന്.... വലിയ കുഴപ്പമില്ലെന്ന് തോന്നിയത്തും അവള് കുളിക്കാനായി കയറി...... കുളിയെല്ലാം കഴിഞ്ഞു അവള് റൂമിൽ ഇരിക്കുമ്പോഴാണ് ഇളയും അച്ചുവും ധ്രുവും കൂടി അങ്ങോട്ട് വന്നത്....... വല്യമ്മേ..... എന്നെ മടിയിൽ ഇരുത്തോ.... ധൃവ് കൊഞ്ചി ചോദിച്ചതും അച്ചു അവളുടെ മടിയിൽ കയറാനായി വന്നു..... എടാ ചെക്കാ.... എങ്ങോട്ടാ നീ....... അമ്മയ്ക്ക് വയ്യാത്തെ അല്ലെ...... മടിയിൽ ഇരിക്കണ്ട.... അവനെ തള്ളിമാറ്റി ഇള പറഞ്ഞതും അവര് രണ്ടും ലച്ചുവിനെ നോക്കി..... ആടാ മക്കളെ വല്യമ്മയ്ക്ക് വയ്യ... കുറച്ചു കഴിഞ്ഞിട്ട് ഇരിക്കാമെ.... ആ..... പിന്നെ രണ്ടുപേർക്കും അവൾക്കെന്താ പറ്റിയതെന്ന് അറിയണം....

ഇള രണ്ടുപേർക്കും കാര്യങ്ങൾ വിശദമായി പറഞ്ഞു കൊടുത്തു........ ഇച്ചേച്ചി വാ നമുക്ക് മുറ്റത് പോയി കളിക്കാം.... ധൃവ് അവളുടെ കൈപിടിച്ച് വലിച്ചുകൊണ്ട് പറഞ്ഞു.... ഞാനില്ല..... എനിക്ക് അമ്മയെ നോക്കണം.... നിങ്ങള് പൊക്കോ..... മോളെ ഇളാ നീയും അവരോട്പ്പം പൊക്കോ.... ചെല്ല്... പോയി കളിച്ചോ.... വേണ്ട..... ന്നോട് അച്ഛ പറഞ്ഞതല്ലേ അമ്മയെ നോക്കാൻ.... ഞാൻ ഇവിടെ ഇരിക്കും...... നിങ്ങള് പൊക്കോ..... അവരെ പറഞ്ഞു വിട്ട് ഇള അവിടെയിരുന്നു കളിക്കാൻ തുടങ്ങി....ലച്ചു ഇടയ്ക്കെന്തിനോ എണീക്കുന്നത് കണ്ടതും ഇള അവളുടെയെടുത്തേക്ക് വന്നു.... അമ്മ എങ്ങോട്ടാ..... വയ്യാത്തെ അല്ലെ.... അച്ഛ പറഞ്ഞല്ലേ അമ്മോട് എണീക്കരുതെന്ന്..... എനിക്ക് ഇപ്പൊ കുറവുണ്ട്..... വേണ്ട ഇവിടെയിരിക്ക്.... ഞാൻ അച്ചോടു പറഞ്ഞു കൊടുക്കും... അമ്മയ്ക്ക് ചീത്തകേൾക്കും കുരുത്തക്കേട് കാണിച്ചാൽ... അത് വേണോ..... മോളെ.... എനിക്കിപ്പോ കുഴപ്പല്യ.... ഇവിടെയിങ്ങനെ ഇരുന്നിട്ട് ബോറടിക്കുന്നു..... അമ്മ ഇവിടെ ഇരുന്നാൽ മതി.... എങ്ങും പോണ്ട... ഞാൻ വിടൂല.... ഇരിക്ക്.... ഇതിലും ഭേദം നിന്റെ അച്ഛനായിരുന്നു...... ഇള ചുണ്ട് കൂർപ്പിച്ചതും ലച്ചു അവളുടെ കവിളിൽ തട്ടി......

മോൾക്കും അമ്മയ്ക്കുംകൂടെ കളിക്കാം..... അപ്പോൾ അമ്മയ്ക്ക് ബോറടിക്കൂല..... അവള് പറഞ്ഞതും ലച്ചു തലയാട്ടി..... ഇള അവളുടെ ടോയ്‌സ് എല്ലാം ബെഡിൽ കൊണ്ടുവച്ചു.... അവരിരുന്നു കളിക്കുമ്പോഴാണ് അച്ഛമ്മ അങ്ങോട്ട്‌ വന്നത്....... മോളെ ലച്ചൂ.... വേദന എങ്ങനെ ഉണ്ട് കുട്ട്യേ...... നിക്ക് ഒന്നുല്ല്യ അച്ഛമ്മേ..... ഈ അച്ഛനും മോളും എന്നെ അസുഖക്കാരിയാക്കാൻ നോക്കാ.......അച്ഛമ്മേ.... ഹാപ്പി ബര്ത്ഡേ...... അച്ഛമ്മ പതിയെ അവളുടെ മുടിയിൽ തഴുകി....... കുഞ്ഞി....... മോള് ചായകുടിച്ചോ..... ഓ മുത്തശ്ശി.... ഞാനിപ്പോ വരേ... ഒരു സാധനം എടുക്കാൻ ഉണ്ട്.... അമ്മ എണീക്കാതെ നോക്കണേ..... വേം വരാ ഞാൻ.... ഇള പുറത്തേക്ക് ഓടുന്നതിനിടയിൽ വിളിച്ചു പറഞ്ഞു.......അച്ഛമ്മയുടെ മുഖത്ത് ദുഃഖം തളംകെട്ടി നിൽക്കുന്നതുകണ്ടതും ലച്ചു നെറ്റിച്ചുളിച്ചു...... അച്ഛമ്മേ.... എന്താ ഒരു സങ്കടം...... എന്താ പറ്റ്യേ....... ഒന്നുല്ല്യ ന്റെ കുട്ട്യേ..... മോള് സൂക്ഷിക്കണം..... കേട്ടോ..... ഇത് പെട്ടന്ന് മാറും.... അതോർത്ത് ടെൻഷൻ ആവണ്ടാ അച്ഛമ്മേ....... മം.......ന്റെ ദേവീ....... കാണിച്ചുതന്ന സ്വപ്നങ്ങളൊന്നും സത്യാവരുതേ......ന്റെ കുട്ട്യോൾക് ഒരാപത്തും വരുത്തല്ലേ നീ...... ഇന്നലെ സ്വപ്നത്തിൽ കാണിച്ചപോലെതന്നെയല്ലേ ലച്ചുമോളിപ്പോ വീണത്..... അങ്ങനെയാണേൽ ബാക്കിയെല്ലാതും................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story