രാവണപരിണയം-2: ഭാഗം 21

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

ന്റെ ദേവീ....... കാണിച്ചുതന്ന സ്വപ്നങ്ങളൊന്നും സത്യാവരുതേ......ന്റെ കുട്ട്യോൾക് ഒരാപത്തും വരുത്തല്ലേ നീ...... ഇന്നലെ സ്വപ്നത്തിൽ കാണിച്ചപോലെതന്നെയല്ലേ ലച്ചുമോളിപ്പോ വീണത്..... അങ്ങനെയാണേൽ ബാക്കിയെല്ലാതും....... അവരെന്തെല്ലാമോ ആലോചിച്ചു വേവലാതിപൂണ്ടത് കണ്ടതും ലച്ചു അവരുടെ ചുമലിൽ കൈവച്ചു..... അച്ഛമ്മേ.... എന്താ പറ്റ്യേ..... എന്തിനാ ഇങ്ങനെ വിഷമിക്കുന്നെ... എന്താണെങ്കിലും എന്നോട് പറാ.... മോളിപ്പോൾ എവിടേലും പോകുമ്പോൾ വണ്ടി കൊണ്ടാവാറുണ്ടോ.... ഇടയ്ക്കൊക്കെ.... എന്താ..... എന്തിനാ ആ കുന്ത്രാണ്ടം എടുക്കുന്നെ.... കണ്ണന്റെ കൂടെപ്പോയാല്മതി.... കേട്ടല്ലോ..... ശാസനയോടെ അവര് പറഞ്ഞതും ലച്ചു തലയാട്ടി...... ഇന്ത്രനപ്പോഴാണ് അങ്ങോട്ട് വന്നത്.... ഇതാരാ.... പിറന്നാളുക്കാരിയോ..... തമാശയോടെ അവരുടെയെടുത്തായി ഇരുന്നുകൊണ്ടവൻ പറഞ്ഞു..... എന്താ അച്ഛമ്മേ.... ഗൗരവത്തിലാണല്ലോ..... നീയിങ്ങു വന്നേ കണ്ണാ..... അവരവന്റെ കയ്യും പിടിച്ചു റൂമിൽനിന്ന് പുറത്തിറങ്ങി..... എടാ മോനേ.... എന്താ.... പറ അച്ഛമ്മേ.... ഞാൻ ഇന്ന് കുറച്ചു സ്വപ്നം കണ്ട്..... ഒന്ന് ലച്ചുമോള് വീണു നടുവിന് വേദന പറ്റുന്നത് ..... അതുകേട്ടതും ഇന്ദ്രന്റെ മുഖം ഗൗരവത്തിലായി.....

പിന്നെ....ലച്ചു മോളു കുഞ്ഞിനേം കൊണ്ട് വണ്ടിയിൽ പോകുമ്പോൾ...... വണ്ടി മറയുന്നതോ.... എന്തൊക്കയോ.... എടാ മോനെ.... ഇനി മോൾക്ക് വണ്ടി കൊടുക്കണ്ട...... നമ്മളായിട്ട് എന്തിനാ ഓരോ അനർത്ഥം വരുത്തിവെക്കുന്നത്...... ഹ്മ്.... അച്ഛമ്മ ടെൻഷൻ ആവേണ്ട ഞാൻ ശ്രദ്ധിച്ചോളാ.... അവര് അവിടുന്ന് പോയതും ഇന്ദ്രൻ ലച്ചുവിന്റെ അടുത്തേക്ക് വന്നു.... ഇള അവളെ എണീക്കാൻ സമ്മതിക്കുന്നില്ല..... ഇളാ..... അമ്മയ്ക്ക് ഇങ്ങനെ ഇരുന്നിട്ട് വേദനയായിട്ട എണീറ്റെ.... ഞാൻ ഇത്തിരി നടക്കട്ടെ.... വേണ്ട ഇവിടെയിരി.... കണ്ണേട്ടാ ഇത് കണ്ടോ....... പെണ്ണിനോട് ഒന്ന് പറ എന്നെ വിടാൻ.... ഇത് വല്യ കഷ്ടമുണ്ട്...... നിനക്കെന്താ ലച്ചു ഇത്ര അത്യാവശ്യം ഇതാപ്പോ നന്നായെ.... എനിക്ക് ഇരുന്നിട്ട് വേദന ആകുന്നു..... കുറെ നേരമായില്ലേ...... ശരി.... വാ...... അവൾക്ക് കൈനീട്ടിയതും അവളാ കയ്യിൽപിടിച്ചു...... മോളെ ഇളാ..... അമ്മയെ അച്ഛൻ നോക്കാം.... മോള് പോയി കളിച്ചോ..... ഓക്കേ അവൻ പറഞ്ഞതും ഇള പുറത്തേക്കോടി..... ഇന്ദ്രൻ അവളെയുംകൂട്ടി ബാൽക്കണിയിലേക്ക് നടന്നു.....

കണ്ണേട്ടാ..... നിങ്ങൾക്ക് എന്തുപറ്റി..... മുഖമെന്താ വല്ലാതിരിക്കുന്നത്..... അച്ഛമ്മയെന്താ പറഞ്ഞെ..... ഒന്നുല്ലടോ........ മോനെ രാവണ..... നിങ്ങളാരോടാ ഈ കള്ളം പറയുന്നേ...... പറ ഇങ്ങോട്ട് എന്താ കാര്യം......... അച്ഛമ്മയൊരു സ്വപ്നം കണ്ടു.... നിനക്ക് വീണിട്ട് പറ്റുന്നത്.... അതിപ്പോ നടന്നില്ലേ.... പിന്നെ നിനക്കും മോൾക്കും ആക്‌സിഡന്റ് ഉണ്ടാകുന്നത്..... എടോ ലച്ചൂ ഇനിയെനിക് വണ്ടി തരില്ലല്ലേ..... ഇല്ല...... ഞാൻ റിസ്ക് എടുക്കാറുണ്ട് ലൈഫിൽ എന്നാൽ നിന്റെയും മോൾടെയും ജീവിതം വച്ചു ഒരു റിസ്ക് എടുക്കാനും ഞാൻ തയ്യാറല്ല...... അത്രമേൽ സ്നേഹിക്കുന്നുണ്ട് നിങ്ങളെ ഞാൻ...... അതെനിക്കറിയാം......... ഞാൻ ഒരു കാര്യം ചോദിക്കട്ടെ....... ഒരു പക്ഷെ ഞാൻ മരിച്ചുപോയാൽ നിങ്ങളും മോളും പിന്നീടുള്ള ജീവിതം നന്നായി ജീവിക്കില്ലേ..........വേറൊരു കല്യാണം ഒക്കെ കഴിച്ചു അങ്ങനെ..... നമുക്ക് ഈ സംസാരം അവസാനിപ്പിക്കുന്നതല്ലേ നല്ലത്...... കണ്ണേട്ടാ ഞാൻ...... ലച്ചൂ അവന്റെ ശബ്ദമുയർന്നതും അവള് നേരെനിന്നു.....എങ്ങോ നോക്കിനിൽക്കുന്നവനെ കണ്ടതും ലച്ചു അവന്റെ തോളിലേക്ക് ചാഞ്ഞു........ കണ്ണേട്ടാ...... എന്തൊരു കഷ്ടാലേ..... ഇന്നന്നെ ഇങ്ങനെ പറ്റിയത്...... അതിനവൻ മറുപടിയൊന്നും പറഞ്ഞില്ല.......

കണ്ണേട്ടാ.... നിങ്ങളെന്താ ഒന്നും മിണ്ടാത്തെ..... കണ്ണേട്ടാ...എന്തെങ്കിലും മിണ്ട്...... കണ്ണേട്ടോയ്...... എടോ ഇന്ദ്രജിത്തേ...മിണ്ടുന്നുണ്ടോ....... ഇന്ദ്രാ..... ഇന്ദ്രു...... ലച്ചു നീയൊന്ന് മിണ്ടാതിരിക്കോ...... ഏത് സമയവും ചിലച്ചോണ്ടിരുന്നോളും..... എനിക്കെ തലപ്രാന്ത് പിടിക്കുന്നുണ്ട്..... അവളുടെയൊരു കിന്നാരം......മനുഷ്യന് കുറച്ചു സമാധാനം തരണം...... നീയെന്റെ ഭാര്യാണെന്ന് കരുതി ഏത് സമയവും നിന്നോട് മിണ്ടിക്കോളാം എന്നൊന്നുമില്ല......എനിക്ക് എന്റേതായ പ്രൈവസിയും കാര്യങ്ങളും ഉണ്ട്.... അത് മനസിലാക്ക്..... Idiot....... ദേഷ്യത്തിൽ ഇന്ദ്രൻ പറഞ്ഞതും മറുത്തൊരക്ഷരം പറയാതെ അവളവിടുന്ന് അവന്റെ കൈവിട്ട് തിരിച്ചു നടന്നു...... കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്..... വേഗം ബാത്‌റൂമിൽ കയറി ടാപ് തുറന്നു അവളൊന്നു പൊട്ടികരഞ്ഞു...... സങ്കടം തെല്ലടങ്ങിയതും മുഖം തുടച് റൂമിൽനിന്നിറങ്ങി...... സ്റ്റെപ് ഇറങ്ങാൻ ചെറിയൊരു പേടി തോന്നിയത്തും അവളതും നോക്കി കുറച്ചു നേരം നിന്ന്.... പിന്നെയെന്തോ ഓർത്തെന്നോണം പതിയെ ഓരോ പടികളായി ഇറങ്ങി...... താഴെ മക്കളും ഉണ്ണിയും വിഷ്ണുവും പാറുവും അനുവും ഉണ്ട്....അവളെക്കണ്ടതും പാറു അവളുടെ കൈപിടിച്ച്......

താഴെ സെറ്റിയിൽ എന്തോ ഓർത്തിരിക്കുകയാണ് അവള്.... ബാക്കിയെല്ലാവരും ഓരോന്ന് പറയുകയും ചിരിക്കുകയും ചെയ്യുന്നുണ്ടെങ്കിലും അവള് നിർവികാരയാണ്.... അത് മനസിലായതും വിഷ്ണു അവളെ ശ്രദ്ധിക്കാൻ തുടങ്ങി....... ഏടത്തി...... നമുക്ക് വെക്കേഷന് ഒരു ട്രിപ്പ്‌ പ്ലാൻ ചെയ്താലോ..... അനു ഉത്സാഹത്തിൽ ചോദിച്ചെങ്കിലും അവള് കാര്യമായി ഒന്നും പറഞ്ഞില്ല...... ഈ ഏടത്തിയ്ക്ക് ഇത് എന്താ പറ്റിയത്.... എന്താ ഇങ്ങനെ ഇരിക്കുന്നത്..... ഏട്ടൻ ഇവിടെയില്ലേ ഇനി...... ഇനി രണ്ടും അടിയുണ്ടാക്കിയോ..... ഏയ്‌... ഏടത്തിയ്ക്ക് വയ്യാത്ത ഈയൊരു സാഹചര്യത്തിൽ അതിന് യാതൊരു സാധ്യതയുമില്ല..... പിന്നെയെന്താവും.....ചോദിച്ചാലോ..... ഏടത്തിയെ ഇങ്ങനെ കണ്ടിട്ട് ആകെ ഒരു ഇടങ്ങേറ്.......... അവളെ നോക്കികൊണ്ട് വിഷ്ണു മനസിലോർത്തു....... അപ്പോഴാണ് ഇന്ദ്രൻ അങ്ങോട്ട്‌ വന്നത് ലച്ചുവിനെ മൈൻഡ് ചെയ്യാതെ അവൻ മോളെ വന്നെടുത്ത് പുറത്തേക്ക് നടന്നതും തെല്ലടങ്ങിയ സങ്കടം അവൾക്ക് പിന്നെയും തികട്ടിവന്നു....... വിഷ്ണു രണ്ടുപേരെയും ശ്രദ്ധിക്കുകയാണ്...... സാധാരണ ഏടത്തിയ്ക്ക് വയ്യെങ്കിൽ ഇങ്ങനെ ഉണ്ടാവാറില്ലല്ലോ...... ഇതിപ്പോ എന്താ ഉണ്ടായതാവോ...

. ലച്ചുവിനോട് കാര്യം തിരക്കാൻ വന്നപ്പോഴാണ് അവള് ഇന്ത്രനോടുള്ള ദേഷ്യം തീർക്കാനെന്നോണം അടുക്കളയിലേക്ക് നടന്നത്.... അവിടെയപ്പോ ഇന്ത്രന്റെയമ്മ മാത്രേ ഉള്ളു...... എന്താ മോളെ ഇങ്ങോട്ട് വന്നത്.... ഇപ്പൊ വേദന കുറവുണ്ടോ ഉം..... ഉണ്ട്.....അമ്മ രാവിലെ മുതൽ തുടങ്ങിയതല്ലേ ഇനി കുറച്ചു റസ്റ്റ്‌ എടുത്തോ...... ഇവിടെയൊക്കെ ഞാൻ ക്ലീൻ ചെയ്തോളാം... അത് വേണ്ട..... പിന്നേം നിനക്ക് വയ്യാതാകും... എനിക്കിപ്പോൾ ഒരു കുഴപ്പവുമില്ല..... അമ്മ പോയി റെഡിയാക്കോ.... ആകെ മുഷിഞ്ഞതല്ലേ...... അവരെയവിടുന്ന് ഉന്തിത്തള്ളി പറഞ്ഞയച്ചു അവള് പാത്രം കഴുകാനും ക്ലീൻ ചെയ്യാനും തുടങ്ങി.......... ഇന്ദ്രൻ തിരിച്ചു വന്നപ്പോൾ അതാണ് കാണുന്നത്..... അവനു ദേഷ്യം പിന്നെയും ഇരട്ടിച്ചു.... നിനക്കെ കുറച്ചൊന്നുമല്ല അഹങ്കാരം ഇപ്പോൾ....ഇത് മാത്രം ആക്കണ്ട വീട് മുഴുവൻ തൂത്ത് തുടച് ക്ലീൻ ചെയ്യ്..... ലച്ചു മറുപടി പറയാതെ അവനെ മിഴിച്ചു നോക്കി..... എന്താടി നീ നോക്കി പേടിപ്പിക്കുന്നത്.... ഞാൻ പേടിപ്പിച്ചൊന്നുമില്ല.... താഴോട്ട് നോക്കി അവള് പറഞ്ഞതും ഇന്ദ്രൻ പല്ലുകടിച്ചു..... എന്തിനാ നിർത്തിയത് നടക്കട്ടെ നിന്റെ ജോലി..... ഇനി വേദന ഉണ്ട് കോപ്പാണ് എന്ന് പറഞ്ഞു വാ.... ഞാൻ തരാം....

കണ്ണേട്ടന് ഒന്ന് മര്യാദക്ക് പറഞ്ഞാലെന്താ...... നിന്റെ തോന്ന്യസത്തിന് ഞാൻ പിന്നെ ഇങ്ങനെയല്ലാതെ എങ്ങനെ വേണം...... ബാക്കിയുള്ളവരെ എങ്ങനെയൊക്കെ ഉപദ്രവിക്കൻ കഴിയുമെന്ന് നോക്കി നടക്കാ...... നിന്നെ താങ്ങാൻ ഞാൻ ഉണ്ടായിട്ടാ ഇത്ര അഹങ്കാരം..... ഇനി വേറെ ആളെനോക്കിക്കോ നീ...... നിങ്ങൾക്ക് ഒന്ന് മര്യാദക്ക് പറഞ്ഞൂടെ..... എന്തിനാ ഇങ്ങനെ ചാടികളിക്കുന്നെ..... നിനക്ക് ആയിരുന്നോടി ഇന്ന് വയ്യാതെ ആയതു....... നീയല്ലേ വീണതും മലർന്നുകിടന്നതും ഞാൻ ആണോ......നീയേ എന്തെങ്കിലും കാണിക്ക് ഇനി എന്റടുത്തേക്ക് വരരുത് എനിക്കത്രയേ ഉള്ളൂ...... ഞാൻ വരുന്നില്ല പോരെ.... പ്രശ്നം കഴിഞ്ഞല്ലോ.......കണ്ണേട്ടനിപ്പോൾ എന്തിനാ ഇങ്ങനെയൊക്കെ ചൂടവേണ്ട കാര്യം..... ഞാൻ തമാശയ്ക്ക് എന്തെങ്കിലും പറഞ്ഞതിന് ഇങ്ങനെ കാണിക്കണോ...... തമാശയായിരുന്നോ അത്...... എനിക്കങ്ങനെ തോന്നിയില്ല..... ചിലപ്പോൾ നിന്റെ മനസിലിരിപ്പ് അതായിരിക്കും.... ഞാൻ ചത്തിട്ട് വേറെ കെട്ടാൻ....... കണ്ണേട്ടാ തോന്ന്യാസം പറഞ്ഞാലുണ്ടല്ലോ....... പറഞ്ഞാൽ നീയെന്നെ എന്ത് ചെയ്യും...... അവള് മറുപടിയൊന്നും പറയാതെ അടുക്കളപുറത്തൂടെ ഇറങ്ങി നടന്നു..... ഇന്ദ്രൻ തറയിൽ ആഞ്ഞുചവിട്ടി ഉള്ളിലേക്ക് തിരിച്ചു കയറി...... കുറച്ചു നേരം കുളപടവിൽ ഇരുന്ന് അവള് പിന്നെയും അകത്തേക്ക് നടന്നു.....

ഇന്ദ്രൻ കട്ടിലിൽ മലർന്ന് കിടക്കുകയാണ് ഒരു പുഞ്ചിരിയോടെ അവള് അടുത്തേക്ക് വരുന്നതുകണ്ടതും അവൻ അവളെ മൈൻഡ് ചെയ്യാതെ പുറത്തേക്കിറങ്ങിപ്പോയി..... ഓ..... ജാടയല്ലേ ഇനി ഞാൻ വരില്ല.... അല്ല പിന്നെ.... ഒരു തമാശ പറഞ്ഞതിന് ഇത്രയ്ക്കും ഓവർ ആക്കേണ്ട കാര്യമൊന്നുമില്ല....... തന്നതാൻ പറഞ്ഞുകൊണ്ട് അവളവിടെയിരുന്നു...... വൈകുന്നേരം പാർട്ടി സ്റ്റാർട്ട്‌ ചെയ്തതും അവളെങ്ങോട്ട് ചെന്ന്.... അടുത്ത കുടുംബക്കാർ എല്ലാവരും ഉണ്ട്... ഒപ്പം അയൽക്കാരും...... ഇന്ദ്രനെ ഇടയ്ക്കിടെ ലച്ചു നോക്കുന്നുണ്ടെങ്കിലും അവൻ ആലുവമണപ്പുറത്ത് കണ്ട പരിചയം കാണിക്കുന്നില്ല..... ഇടയ്ക്കവളുടെ കണ്ണ് നിറയുന്നതുകണ്ടതും വിഷ്ണു അടുത്തേക്ക് വന്നു.... ഏടത്തി.... എന്താ പറ്റ്യേ.... ഏട്ടനുമായി വഴക്കിട്ടോ...... ഞാൻ ഒരു തമാശ പറഞ്ഞതാ.... അതിന് നിന്റെ ഏട്ടൻ എന്തൊക്കയോ പറഞ്ഞു.... ഇപ്പൊ മൈൻഡ് പോലുമില്ല..... സാരല്യ... മ്മക്ക് റെഡിയാക്കാം.... വാ ഏടത്തി ഞാൻ സോൾവ് ചെയ്തു തരാം.... അയ്യോടാ ഞാനൊന്നുമില്ല..... ഞാൻ അടുത്തേക്ക് പോയപ്പോഴേക്കെ ഒടുക്കത്തെ ജാടയാ.... ഇനി ഇങ്ങട് വരട്ടെ.... അടിപൊളി.... നടക്കട്ടെ..... All the ബെസ്റ്റ്...... അവനെയാരോ വിളിച്ചതും വിഷ്ണു അങ്ങോട്ട് പോയി......

കേക്ക് കട്ടിങ്ങും പാർട്ടിയും എല്ലാം കഴിഞ്ഞു വന്നവരൊക്കെ തിരിച്ചുപോയി.........രാത്രി കിടക്കാറായതും മക്കളെല്ലാം ഇന്ദ്രന്റെ അച്ഛന്റെയും അമ്മയുടേയുമൊപ്പം പോയി...... ലച്ചു ഇന്ത്രന്റെയടുത്തേക്ക് പോവാതെ അച്ഛമ്മയുടെ കൂടെവന്ന് കിടന്നു..... ലച്ചൂ മോളേ.... വേദന കുറവുണ്ടോ..... ഉം..... ഇന്നെന്താ ഇവിടെ.... പിന്നേം തെറ്റിയോ രണ്ടും..... അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല..... ലച്ചൂ.... നിന്നോടാ.... കേട്ടില്ലേ നീ..... ഞാനൊരു തമാശ പറഞ്ഞതിന് അച്ഛമ്മയുടെ പുന്നാരമോൻ എന്നോട് തെറ്റി.... വഴക്കും പറഞ്ഞു...... നീയെന്ത് തമാശയാ പറഞ്ഞെ..... ഞാൻ മരിച്ചുപോയാൽ വേറെ കെട്ടോ എന്ന്.... അതുകേട്ടതും അച്ഛമ്മ അവളുടെ ചെവിയ്ക്ക് കിഴുക്കി ..... അച്ഛമ്മേ വിട്..... ഞാൻ സംസാരിച്ചു സെറ്റക്കാൻ പോയതാ പക്ഷെ അടുപ്പിക്കുന്നില്ല.... എങ്കിൽ നന്നായെ ഉള്ളൂ......

ഇതൊക്കെയാണോ തമാശ..... അതുപിന്നെ.... ഞാൻ വെറുതെ.....എന്നെ എന്തൊക്കെ പറഞ്ഞുന്നറിയോ എനിക്ക് കേൾക്കണ്ട..... നിന്റെ പരാതി.... മിണ്ടാതിരുന്നോ അല്ലേൽ എന്റേന്ന് കിട്ടും...... അച്ഛമ്മ പറഞ്ഞതും അവള് കമഴ്ന്നു കിടന്നു...... ഇന്ദ്രൻ അവളെയും കാത്ത് ഇരിക്കുകയാണ്.... കുറേനേരമായിട്ടും കാണാതായപ്പോൾ അവനവളെ അന്വേഷിച്ചിറങ്ങി.....അച്ഛമ്മയുടെ അടുത്ത് കിടക്കുന്നവളെ കണ്ടതും അവൻ പുഞ്ചിരിച്ചു...... അച്ഛമ്മേ..... അവന്റെ വിളികേട്ടതും ലച്ചു പുച്ഛിച്ചു ചരിഞ്ഞു കിടന്നു... ആഹ് വന്നോ..... പിന്നെ വരാതെ.... ഈ സാധനത്തിനെ ഞാൻ ഇവിടുന്ന് കൊണ്ടുപോകുന്നുണ്ട്..... അതുംപറഞ്ഞു ലച്ചുവിനെയുമെടുത്തവൻ നടക്കാൻ തുടങ്ങി....... അച്ഛമ്മേ..... എന്നെ വിടാൻ പറാ.... അച്ഛമ്മയുടെ മോനോട്.... അച്ഛമ്മ ചിരിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല..... മിണ്ടാതിരിയെടോ..... ബാക്കിയുള്ളവരുടെ ഉറക്കം കൂടെ കളയാൻ നിൽക്കണ്ട..... നിനക്കുള്ളത് റൂമിലെത്തിയിട്ട് ഞാൻ തരാം...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story