രാവണപരിണയം-2: ഭാഗം 22

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

മിണ്ടാതിരിയെടോ..... ബാക്കിയുള്ളവരുടെ ഉറക്കം കൂടെ കളയാൻ നിൽക്കണ്ട..... നിനക്കുള്ളത് റൂമിലെത്തിയിട്ട് ഞാൻ തരാം..... ഓ പിന്നെ...... അവള് പിറുപിറുത്തു.... എന്തെങ്കിലും മൊഴിഞ്ഞോ ആവോ...... അതിനവളൊന്നും പറഞ്ഞില്ല.....റൂമിലെത്തിയതും അവനവളെ ബെഡിലിരുത്തി..... നടുവിന് വയ്യാത്തത്തുനിന്റെ ഭാഗ്യമെന്ന് കൂട്ടിക്കോ.... ഇല്ലേൽ ഞാനിപ്പോ തറയിലിട്ടേനെ..... അവൻ പറഞ്ഞതും ലച്ചു വാ പൊത്തി ചിരിച്ചു..... എന്താ കിണിക്കുന്നത്....... അങ്ങനെ എന്നെയിടണമെങ്കിൽ നിങ്ങളിനിയൊരു നൂറുജന്മംകൂടെ ജനിക്കേണ്ടിവരും..... ഒക്കെ അറിഞ്ഞുവച്ചോണ്ടാണല്ലോ നീ പെരുമാറുന്നത്..... ഇനി നീ ഇങ്ങനെ ചോദിക്കോ എന്നോട്.... ചിലപ്പോൾ...... എങ്കിൽ പിന്നെ എന്റെ പൊന്നുമോൾക്ക് നാക്കുണ്ടാവില്ല ഞാനിങ്ങെടുക്കും..... അത് ഞാൻ പിന്നെ തമാശയ്ക്ക്.... ആ തമാശയിനി വേണ്ടെന്ന പറഞ്ഞെ..... അങ്ങനെയാണേൽ ഞാൻ നിന്നോട് തിരിച്ചു ചോദിക്കട്ടെ..... അത് വേണ്ട... ഞാൻ മാത്രം ചോദിച്ചാൽ മതി..... അപ്പോൾ വലിയൊരു സുഖമില്ല... അതുകൊണ്ടാ...... കണ്ണേട്ടാ.... ഞാനും ചോദിക്കണ്ട നിങ്ങളും ചോദിക്കണ്ട....

അപ്പോൾ പ്രശ്നം കഴിഞ്ഞില്ലേ......ഇനി ഞാൻ കിടന്നുറങ്ങട്ടെ..... ഭക്ഷണം കഴിക്കണ്ടേ.... അപ്പോൾ നിങ്ങള് കഴിച്ചില്ലേ.... ഞാനല്ല നീ.... കണ്ടതാണല്ലോ ഞാൻ.... എല്ലാം കൊണ്ടുപോയി കളയുന്നത്.... നിന്നോട് പലപ്പോഴായി പറയുന്നതാ ഞാൻ... എന്നോടുള്ള ദേഷ്യം ഭക്ഷണത്തിൽ തീർക്കരുതെന്ന്..... ഇനി അതിന് വഴക്ക് പറയല്ലേ പ്ലീസ്....... ശരി.... ഇതാ കഴിക്ക്...... ടേബിളിൽ നിന്നും ഫുടെടുത്ത് അവൾക്ക് നീട്ടിയവൻ പറഞ്ഞതും അവള് അതും അവനെയും മാറിമാറി നോക്കാൻ തുടങ്ങി...... ഞാൻ കഴിപ്പിക്കാം.... അതല്ലേ മേടത്തിന് വേണ്ടത്........ അവള് ചിരിച്ചതും അവനിരുന്നു കഴിപ്പിക്കാൻ തുടങ്ങി...... കഴിച്ചുകഴിഞ്ഞു മരുന്നും കുടിച് അവള് ഇന്ദ്രന്റെ മടിയിലിരുന്ന് കഴുത്തിലൂടെ കയ്യിട്ട് തോളിലേക്ക് ചാഞ്ഞു...... കണ്ണേട്ടാ....... ഉം...... സങ്കടായോ ലച്ചൂ.... ഉം.... നിങ്ങളിങ്ങനെയൊക്കെ പറഞ്ഞപ്പോൾ.... നീ പറയുമ്പോൾ എനിക്ക് പിന്നെ വേദനിക്കില്ലല്ലോ അല്ലെ...... എടോ സീതേ.... നീയല്ലാതെ മറ്റൊരു പെണ്ണും എന്റെ ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല.... ഇനി ഉണ്ടാവുകയുമില്ല..... മനസിലായോ....... നീയെഴുതിയ ഓരോ വരികളും ഇന്നും എനിക്ക് മനപാടമാ......

ആ വരികൾക്ക് എന്നെ നിന്നിൽ തളച്ചിടാനുള്ള ശക്തിയുണ്ടായിരുന്നു.......അന്ന് മുതൽ സീതയുടെ രാവണനായി മാറുകയായിരുന്നു ഞാൻ...... ഐ ലവ് യു കണ്ണേട്ടാ....... നിങ്ങടെ മനസിലെ വേദന മാറ്റിതരട്ടെ..... അവൻ സമ്മതമെന്ന രീതിയിൽ പുഞ്ചിരിച്ചു..... അവന്റെ മുഖം പിടിച്ചു നെറ്റിയിലും കവിളിലും ചുണ്ടിലും അവളുടെ ചുംബനങ്ങൾ ചിന്നിചിതറി..... ലച്ചൂ...... തന്റെ വേദന മാറിയോടോ..... ഞാൻ ഒരു കാര്യം പറഞ്ഞാൽ എന്നെ വഴക്ക് പറയോ.... നീ പറാ..... എനിക്ക് നല്ല വേദനയുണ്ട്....... ന്നെ വഴക്ക് പറയല്ലേ..... എന്താ ലച്ചു ഇത്..... സാരല്യ പോട്ടെ.... ഞാനേ വെള്ളം ചൂടാക്കി കൊണ്ടുവരാം..... ഇവിടെ കിടന്നോ..... അവളെകിടത്തി അവൻ ചെന്ന് വെള്ളം ചൂടാക്കികൊണ്ടുവന്നു..... പതിയെ തുണി അതിൽ മുക്കി അവളുടെ നടുവിന് പിടിച്ചു കൊടുത്തു...... അവനങ്ങനെ ചെയ്തതും അവൾക്ക് നല്ല സമാധാനം തോന്നി....... ഇപ്പൊ എങ്ങനെയുണ്ടെടോ..... കുറവുണ്ട്..... നിങ്ങളങ്ങനെ കുറച്ചു നേരംകൂടെ തടവോ.... പിന്നെന്താ..... കമഴ്ന്നു കിടക്ക്..... ഇന്നുകൊണ്ട് ഉഴിഞ്ഞു ഈ വേദന ഞാൻ മാറ്റിത്തരാം...... അവള് കമഴ്ന്നുകിടന്നതും അവൻ തൈലമിട്ട് ഉഴിയാൻ തുടങ്ങി...... ഉഴിച്ചില് കഴിഞ്ഞതും അവളുടെ വേദന ഏകദേശം മുഴുവനായും മാറി.... കണ്ണേട്ടാ..... നിങ്ങള് പൊളിയാട്ടോ.... എന്റെ വേദന മാറി.....

എന്നാൽ പിന്നെ നമുക്കൊരു മസാജ് പാർലർ തുടങ്ങിയാലോ...... സൈറ്റ് അടിച്ചു അവൻ ചോദിച്ചതും അവള് കണ്ണുരുട്ടി അവനെ നോക്കി.... പിന്നെയാ മുടിയിൽ കൈകോർത്ത് വലിച്ചു..... നിങ്ങളെക്കൊണ്ട് ഞാൻ തുടങ്ങിപ്പിക്കാം...... കുശുമ്പോടെയുള്ള സംസാരം കേട്ടതും ഇന്ത്രനവളെ അവന്റെ മടിയിലിരുത്തി തോളിലേക്ക് താടികുത്തി നിന്ന്...... എനിക്ക് ഈയൊരു ബോഡി മാത്രം മസാജ് ചെയ്താൽ മതി..... വേറാരുടെയും വേണ്ട...... ഉം...... അങ്ങനെയാണേൽ...... ഒരു അങ്ങനെയുമില്ല കിടന്നേ..... കണ്ണേട്ടാ..... ഞാൻ പറയട്ടെ... എനിക്കൊന്നും കേൾക്കണ്ട..... നിനക്ക് വയ്യ..... മാത്രവുമല്ല എനിക്കൊരു മൂഡുമില്ല..... പോ അവിടുന്ന്.... അവന്റെ മടിയിൽനിന്ന് എണീറ്റ് അവള് കിടന്നതും ലൈറ്റ് ഓഫ് ചെയ്തു ഇന്ത്രനവളെ ഇറുകെപുണർന്നു......... പിറ്റേന്ന് അവരെല്ലാ തിരിച്ചു പോയി...... കുഞ്ഞൂട്ട് പിണക്കങ്ങളും ഇണക്കങ്ങളുമായി ഓരോ ദിവസങ്ങളായി കൊഴിഞ്ഞുവീണു...... വിഷ്ണുവും അനുവും മോനുംകൂടേ അവന്റെ കോളീഗ്സിന്റെ ഒപ്പം ടൂർ പോയിരിക്കുകയാണ്..... ഇന്ദ്രൻ പതിവുപോലെ പോകാൻ റെഡിയാകുകയാണ് ലച്ചു അവന്റെയടുത്ത് തന്നെ നിൽക്കുന്നുണ്ട്....... കണ്ണേട്ടാ..... ഇന്ന് നിങ്ങള് കുറച്ചു നേരത്തെ വരോ..... എന്താ പ്രോഗ്രാം....... ഒന്നുല്ല കുറച്ചായില്ലേ പുറത്തൊക്കെപോയിട്ട്.......

. ഓക്കേ..... ഉത്തരവുപോലെ...... പിന്നെ അമ്മേം മോളും കൂടെ കുരുത്തകേടൊന്നും ഒപ്പിക്കരുത്.... കേട്ടല്ലോ..... ഞാൻ കളിക്കൂല.... അമ്മയോട് കളിക്കരുതെന്ന് പറഞ്ഞാല്മതി...... ഇള പറഞ്ഞതും ഇന്ത്രനവളെ എടുത്തു.... നീയാള് കൊള്ളാലോ..... പെണ്ണെ..... അവളുടെ കവിളിൽ തട്ടി ലച്ചു പറഞ്ഞു...... ഇരുവരെയും ചേർത്ത് നിർത്തി ഉമ്മ കൊടുത്ത് ഇന്ദ്രൻ കോളേജിലേക്കിറങ്ങി........  ക്ലാസിൽ നിൽക്കുമ്പോൾ അന്നാധ്യമായി ഇന്ദ്രന്റെ മനസ് തന്നെവിട്ടുപോകുന്നത് അവനറിഞ്ഞു...... ടോൾസ്‌റ്റോയിയുടെ അന്നകരനിന ആണ് അവൻ എടുത്തോണ്ടിരിക്കുന്നത്...... എന്തുകൊണ്ടോ അവനു കാര്യമായൊന്നും പറയാൻ സാധിക്കുന്നില്ല........ "Happy families are all alike; every unhappy family is unhappy in its own way." ആ ലൈൻ തന്നെ അവൻ റിപീറ്റ് ചെയ്ത് പറയുകയാണ്.... കുട്ടികൾ പരസ്പരം നോക്കി......

ഈ സാറിനു ഇത് എന്തുപറ്റി..... കുറെ നേരമായല്ലോ ഇതെന്നെ പറയുന്നു........ ആവോ.... സാധാരണ ഇങ്ങനെ അല്ലല്ലോ.... എന്ത് അടിപൊളിയായിട്ട എടുക്കാറ്..... ഇന്നെന്താണാവോ..... ഇനി ഫാമിലി പ്രോബ്ലം വല്ലതുമാവോ..... കുട്ടികൾ പലതും പറയാൻ തുടങ്ങി.....ഇന്ദ്രൻ ഒന്നും ഓർത്തെടുക്കാൻ കഴിയാതെ അങ്ങനെ നിൽക്കുകയാണ്...... ഹൃദയത്തിന് ഭാരം വല്ലാതെ കൂടുന്നതവൻ അറിഞ്ഞു...... എനിക്കെന്താ പറ്റിയത്...... ലച്ചുവും മോളും തനിച്ചല്ലേ..... അവർക്ക് കുഴപ്പമൊന്നും....... ഏയ്‌.... ഞാൻ വരുമ്പോൾ ഒന്നും ഇല്ലല്ലോ ...... എന്നാൽ എന്റെ മനസ് എന്താ ഇങ്ങനെ പിടയ്ക്കുന്നത്......... ഒന്ന് വിളിച്ചു നോക്കിയാലോ....... അവനൊന്നും മിണ്ടാതെ ക്ലാസിൽ നിന്നുമിറങ്ങി അവൾക്ക് ഡയൽ ചെയ്തു..... റിങ് ചെയ്യുന്നുണ്ടെങ്കിലും ആരും അറ്റൻഡ് ചെയ്യുന്നില്ല......................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story