രാവണപരിണയം-2: ഭാഗം 23

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

ലച്ചുവും മോളും തനിച്ചല്ലേ..... അവർക്ക് കുഴപ്പമൊന്നും....... ഏയ്‌.... ഞാൻ വരുമ്പോൾ ഒന്നും ഇല്ലല്ലോ ...... എന്നാൽ എന്റെ മനസ് എന്താ ഇങ്ങനെ പിടയ്ക്കുന്നത്......... ഒന്ന് വിളിച്ചു നോക്കിയാലോ....... അവനൊന്നും മിണ്ടാതെ ക്ലാസിൽ നിന്നുമിറങ്ങി അവൾക്ക് ഡയൽ ചെയ്തു..... റിങ് ചെയ്യുന്നുണ്ടെങ്കിലും ആരും അറ്റൻഡ് ചെയ്യുന്നില്ല....... ഇവരിത് എവിടെപ്പോയി..... എന്താ കോൾ അറ്റൻഡ് ചെയ്യാത്തത്..... @@@@@@@ ഇവിടെ ഇരി അമ്മാ..... ഇളാ...... ഫോൺ കുറേനേരമായി റിങ് ചെയ്യുന്നു..... അച്ഛനായിരിക്കും..... നീ മാറിയെ... ഞാൻ പോയി എടുക്കട്ടേ.... ഇല്ല അമ്മ പോണ്ട... ഞാൻ സമ്മതിക്കൂല...... എന്നാൽ നീ പോയി എടുക്ക്.... അച്ഛൻ പേടിക്കും.... ഞാൻ എടുക്കാ അമ്മ ഇവിടുന്ന് എണീക്കരുത്.... ഇല്ല.... ചെല്ല്..... ഇള ഫോൺ എടുക്കാൻ റൂമിലേക്ക് ഓടിയതും ലച്ചു അവള് പോയവഴിയേ നോക്കി ഒന്ന് ശ്വാസമെടുത്തു...... ഇന്ദ്രൻ ലാസ്റ്റ് ഒന്നുകൂടെ ഡയൽ ചെയ്‍മെന്ന് കരുതി.... ഫോൺ അടിഞ്ഞതും ഇള അറ്റൻഡ് ചെയ്തു.... ലച്ചു നീയിതു എവിടെയാ.... എത്രനേരമായി വിളിക്കുന്നു.... ഒന്ന് ഫോൺ എടുത്താൽ എന്താ..... കോൾ അറ്റൻഡ് ചെയ്തതും ഇന്ദ്രൻ പാതി ആശ്വാസത്തിൽ അവളോട് ചോദിച്ചു.....

അച്ചേ....... ഇള.... മോളെ..... എവിടെയായിരുന്നു നിങ്ങള് എത്രനേരമായി വിളിക്കുന്നു.....അമ്മ എവിടെ.... ഇവിടുണ്ട് അച്ചേ...... അമ്മ വീണ്...... വീഴേ.... എവിടെ.... മോള് അമ്മയ്ക്ക് കൊടുത്തേ...... ഇപ്പൊ കൊടുക്കാവേ..... അവള് ഫോണുമായി ലച്ചുവിന്റെ അടുത്തേക്കോടി..... അമ്മേ.... ദാ അച്ഛ..... ലച്ചു ഫോൺ വാങ്ങി ചെവിയോടടുപ്പിച്ചു..... കണ്ണേട്ടാ....... ലച്ചു എന്താ പറ്റിയത്.... എവിടാ വീണത്..... അങ്ങനെ വീണൊന്നുമില്ല.... പെട്ടന്ന് എന്തോ വല്ലായ്മ..... തലകറക്കം.... എന്നിട്ട്.... നിലത്തിരുന്നുപോയി.... ഫോൺ അടിയുന്നത് കേട്ടിരുന്നു.... പെണ്ണ് ഇവിടുന്ന് അനങ്ങാൻ സമ്മതിക്കണ്ടേ.... ഹ്മ്... നിനക്ക് എന്തേലും പറ്റിയോ ..... വീണിട്ട്... ഏയ്‌...... നിങ്ങള് ടെൻഷൻ ആവണ്ട ഞാൻ ഓക്കേ ആണ്....... നിങ്ങളുടെ മോളോട് ഒന്ന് പറാ എന്നെ ഇവിടുന്ന് വിടാൻ.... എണീക്കാൻ സമ്മതിക്കുന്നില്ല...... അതുകേട്ടതും ഇന്ദ്രൻ ചിരിച്ചു..... എടോ ലച്ചു.... രണ്ടുപേർക്കും കുഴപ്പം ഇല്ലല്ലോ..... ഇല്ല കണ്ണേട്ടാ..... നിങ്ങള് പോയി ക്ലാസ്സ്‌ എടുക്കാൻ നോക്ക്.....വെറുതെ പേടിക്കണ്ട........ നിങ്ങളാകെ വല്ലാതായിട്ടുണ്ടല്ലോ .... എന്താ പിള്ളേരെകൊണ്ട് പറയിപ്പിക്കാനാണോ ഉദ്ദേശം.... ഏയ്‌.... എന്താന്നറിയില്ലെടോ മൈൻഡ് വല്ലാതെ ഡിസ്റ്റർബ്ഡ് ആയി....

ഇപ്പോൾ ഓക്കേ ആയോ..... ഉം..... ലവ് യു ടേക്ക് കെയർ...... നീ മോൾക്ക് ഫോൺ കൊടുക്ക്.... ഇളാ.... ദാ അവള് വേഗം ഫോൺ വാങ്ങി... അച്ചേ.... എപ്പോഴാ വരാ..... വേഗം വരാം.... അമ്മയ്ക്ക് കുഴപ്പമൊന്നും ഇല്ലാട്ടോ മോള് പേടിക്കണ്ട..... ഫുഡ് കഴിക്കണേ ..... ഓക്കേ..... ഓക്കേ മോളെ.... അച്ഛൻ വെക്കുവാ..... ഇന്ദ്രനു ഇരുവരുടെയും ശബ്ദം കേട്ടതും പോയ ശ്വാസം നേരെവന്നു..... പിന്നെ വന്നു ക്ലാസ് എടുക്കുമ്പോൾ ആദ്യത്തെയാ എനർജി അവനിൽ നിറഞ്ഞുനിൽക്കുന്നുണ്ടായിരുന്നു....... അമ്മേ...... അമ്മേ..... ലച്ചുവിന്റെ മടിയിലിരുന്ന് ഇള കൊഞ്ചലോടെ വിളിച്ചതും ലച്ചു അവളെ ചേർത്തുപിടിച്ചു...... എന്താ മോളെ........ അമ്മ പറഞ്ഞില്ലേ കുഞ്ഞാവ വരും എന്ന്.... എപ്പോഴാ വരാ....... വരും..... മോളൊന്ന് അച്ഛൻ വന്നിട്ട് ചോദിച്ചു നോക്ക്..... ആ.... ഞാൻ ചോദിക്കാമെ..... അമ്മേ... കുഞ്ഞാവ വന്നാൽ ഞാൻ ആണല്ലോ മാമു കൊടുക്കാ..... ഞാൻ ഒറക്കും.... കുളിപ്പിക്കും.... മുടികെട്ടും.... ഒക്കെ ഞാൻ ചെയ്യും..... കേട്ടോ.... ഓ... ആയിക്കോട്ടെ.....അമ്മ ഇപ്പോൾ മോൾക്ക് കഴിക്കാൻ എടുക്കട്ടെ ട്ടോ..... എനിക്ക് വേണ്ട..... ഞാൻ പിണങ്ങുവേ...... ഇള ചുണ്ട് കൂർപ്പിച്ചു ലച്ചുവിനെ നോക്കി..... അമ്മ എടുത്തിട്ടു വരാം.... മോള് എണീറ്റെ......

അവള് എണീറ്റ് ലച്ചുവിന് കൈനീട്ടി..... ലച്ചു അവളെയും എടുത്തു അടുക്കളയിലേക്ക് നടന്നു......... ഭക്ഷണം കഴിപ്പിച്ചു ലച്ചു അവളെ ഉറക്കി.... ഒപ്പം അവളും കിടന്നു...... കോളിങ് ബെൽ കേട്ടാണ് പിന്നെയവൾ ഉറക്കമുണരുന്നത്...... മുടിയൊതുക്കി ഡ്രെസ് നേരെയാക്കി അവള് ചെന്ന് കതക് തുറന്നു...... ഇന്ദ്രനെ കണ്ടതും അവളിലൊരു പുഞ്ചിരി വിരിഞ്ഞു......എന്നാലവന്റെ മുഖം തീർത്തും നിരാശയാൽ മൂടപ്പെട്ടതാണ്..... എന്താ കണ്ണേട്ടാ.... എന്തുപറ്റി നിങ്ങൾക്ക് ... ഒന്നുല്ലടോ...... മോളെവിടെ..... ഉറങ്ങാ...... നിങ്ങടെ മുഖമെന്താ വല്ലാതിരിക്കുന്നത്..... എന്താപറ്റിയെ ഇതെന്താ നേരത്തെ തിരിച്ചെത്തിയത് ലേറ്റ് ആകുമെന്നല്ലേ പറഞ്ഞത്...... നിങ്ങളെന്താ ഇങ്ങനെ നിൽക്കുന്നത്.... കാര്യമെന്താണെന്നുവച്ചാൽ പറാ...... എന്താണ് അറിയില്ല ക്ഷീണം.... നമുക്കൊന്ന് ഹോസ്പിറ്റലിൽ പോയാലോ..... എന്താ കണ്ണേട്ടാ..... അവളവന്റെ നെറ്റിയിലും നെഞ്ചിലും കൈവച്ചു നോക്കി.... ചൂടൊന്നും ഇല്ലല്ലോ...... ഉള്ളിൽ പനിയ്ക്കുന്നുണ്ടാകും..... ഹ്മ്..... നീ വാ.... ഒറ്റയ്ക്ക് പോവാൻ വയ്യാ..... മോളെ എണീപ്പിച്ചോ.... ഒറ്റയ്ക്ക് നിൽക്കണ്ട....... നിങ്ങളിവിടെയിരിക്ക്.... ഞാൻ പെട്ടന്ന് വരാം..... അവനെയവിടെയിരുത്തി അവള് മോളെ എണീപ്പിക്കാനായി പോയി.......

ഇന്ദ്രൻ വല്ലാത്ത മാനസിക സംഘർഷം അനുഭവിക്കുന്നുണ്ടെന്ന് ഒറ്റ നോട്ടത്തിൽ മനസിലാക്കാം......ലച്ചു മോളെയുമെടുത്ത് വന്നതും അവന്റെ ചുണ്ടിലൊരു ചിരി പാടുപെട്ടുവരുത്തി....... കണ്ണേട്ടാ വാ പോവാം..... കീ താ ഞാൻ ഡ്രൈവ് ചെയ്യാം.... ഏയ്‌ അത്രയ്ക്ക് കുഴപ്പമൊന്നും ഇല്ലെടോ.... താൻ വാ..... വീട് അടച്ചു ഇരുവരും പെട്ടന്നിറങ്ങി...... കണ്ണേട്ടാ ഏത് ഹോസ്പിറ്റലിൽ ആണ്..... ഇവിടെ അടുത്ത് പോയാൽ പോരെ..... അതിനവൻ മറുപടിയൊന്നും പറഞ്ഞില്ല...... വണ്ടി സിറ്റി ഹോസ്പിറ്റലിലേക്ക് നീങ്ങുന്നതുകണ്ടതും ലച്ചു അവനെയൊന്ന് നോക്കി....... വണ്ടിയിൽ നിന്നിറങ്ങി അവൻ മോളെയെടുത്ത് ലച്ചുവിന്റെ തോളിലൂടെ കയ്യിട്ട് മുൻപോട്ട് നടന്നു...... കണ്ണേട്ടാ..... നമ്മളെന്താ ഇവിടെ..... നിങ്ങൾക്കൊട്ടും വയ്യേ.... അതാണോ........ അവളുടെ ചോദ്യം പാടെ അവഗണിച്ചാണ് അവൻ നടക്കുന്നത്...... കുറച്ചു നടന്നതും മുൻപിൽ ഉണ്ണിയെ കണ്ടു........ ഒരായിരം ചോദ്യങ്ങൾ അവളുടെയുള്ളിൽ ഒരുമിച്ചലയടിച്ചു.....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story