രാവണപരിണയം-2: ഭാഗം 24

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

കണ്ണേട്ടാ..... നമ്മളെന്താ ഇവിടെ..... നിങ്ങൾക്കൊട്ടും വയ്യേ.... അതാണോ........ അവളുടെ ചോദ്യം പാടെ അവഗണിച്ചാണ് അവൻ നടക്കുന്നത്...... കുറച്ചു നടന്നതും മുൻപിൽ ഉണ്ണിയെ കണ്ടു........ ഒരായിരം ചോദ്യങ്ങൾ അവളുടെയുള്ളിൽ ഒരുമിച്ചലയടിച്ചു....... ഉണ്ണ്യേട്ടൻ എന്താ ഇവിടെ..... അവരെകണ്ടതും ഉണ്ണി അടുത്തേക്ക് വന്നു..... ലച്ചുവിനോടു അവനെന്തോ പറയാൻ തുടങ്ങിയതും ഇന്ദ്രൻ അവൾക്ക് മുൻപിലേക്ക് നിന്ന്..... അതിന്റെയർത്ഥം മനസിലായതും ഉണ്ണി മോളെ അവന്റെ കയ്യിൽനിന്നും വാങ്ങി.... ലച്ചൂ.... വാടോ..... എന്താ കണ്ണേട്ടാ.... എന്തിനാ ഇങ്ങോട്ട്.... ഉണ്ണ്യേട്ടനെന്താ ഇവിടെ..... പറാ.... താൻ വാ ഞാൻ പറയാം..... കുറച്ചൂടെ മുന്നോട്ട് നടന്നപ്പോൾ കണ്ടു ടീച്ചറെയും പാറുവിനെയും..... രണ്ടുപേരും കരഞ്ഞു തളർന്നിരിക്കുകയാണ് .... ലച്ചു അവരുടെയാടുത്തേക്ക് ചെന്ന്.... പാറൂ..... എന്താ ഇവിടെ..... എന്താ ഉണ്ടായേ..... അച്ഛൻ എവിടെ.... അത് ചോദിക്കുമ്പോൾ അവൾക്ക് വാക്കുകൾ ഇടറുന്നുണ്ട്...... ചോദ്യം കേട്ടതും ടീച്ചറിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി...... പാറുവിനും അതെ..... ലച്ചൂ..... വാ..... ഞാൻ പറയട്ടെ..... ഇന്ത്രനവളെ അവരുടെയടുത്തുനിന്ന് എണീപ്പിച്ചു..... എടോ...... മാഷിന് ഒരു ചെറിയ അറ്റാക്ക്...... അത് പറഞ്ഞു കഴിയുന്നതിനുമുന്പേ ലച്ചുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി....

കണ്ണേട്ടാ.... എന്നിട്ട് അച്ഛനെവിടെ. Icu ന്റെ ഉള്ളിലൂടെ അവൻ അകത്തേക്ക് വിരൽചൂണ്ടിയതും അവളാ ചില്ലുഗ്ലാസിലൂടെ അകത്തേക്ക് നോക്കി..... ഒന്നും കാണാൻ കഴിയുന്നുണ്ടായിരുന്നില്ല....... അവിടെ തറയിലിരുന്ന് മുഖംപൊത്തി അവള് പൊട്ടിക്കരയുന്നത് കണ്ടതും പാറുവിനും കരച്ചിലേറി..... ഇള ഉണ്ണിയുടെ കയ്യിൽനിന്നും നൂർന്നിറങ്ങി ലച്ചുവിന്റെയരുകിൽവന്നുനിന്നു.... അമ്മേ...... എന്തിനാ കരയുന്നെ...... കരയല്ലേ..... എണീക്ക്.... അമ്മേ..... എണീക്ക്.... മോളും കരയും.... ലച്ചു മൈൻഡ് ചെയ്യുന്നില്ലെന്ന് കണ്ടതും ഇള അവളോടൊപ്പം കരയാൻ തുടങ്ങി.... ഉണ്ണി വന്നു അവളെയുമെടുത്ത് പുറത്തേക്ക് നടന്നു........ ഇന്ദ്രൻ വന്നു ലച്ചുവിനെ എണീപ്പിച്ചു.... എടോ..... താനല്ലേ ബോൾഡ് ആവേണ്ടത്.... ആ താനിങ്ങനെ തുടങ്ങിയാൽ ആരാ ടീച്ചറെയും പാറുവിനെയും ആശ്വസിപ്പിക്കുക...... കണ്ണേട്ടാ.... അച്ഛൻ...... ഏയ്‌.... മാഷിന് ഒന്നും പറ്റില്ല.... ഞാൻ ഡോക്ടറോട് സംസാരിച്ചിരുന്നു.... ചെറിയൊരു ഓപ്പറേഷൻ അതുകഴിഞ്ഞാൽ എല്ലാം ഓക്കേ ആവും....... നോക്ക് ടീച്ചറമ്മ കരയുന്നത്.... നീയിങ്ങനെ കരഞ്ഞിട്ടല്ലേ..... ചെല്ല് അമ്മയെ സമാധാനിപ്പിക്ക് ..... സത്യായിട്ടും അച്ഛൻ ഓക്കേ അല്ലെ... തനിക് എന്നെ വിശ്വാസം ഇല്ലേടോ...മാഷ് ഓക്കേ ആണ്......നിങ്ങളെ ഇങ്ങനെ കണ്ടാലാ മാഷ് തകർന്നുപോകുക.....

ഉം.... അവള് കണ്ണുതുടച്ചു ടീച്ചറുടെ അടുത്തിരുന്നു.... അവളെടുത്തിരുന്നതും ടീച്ചറവളുടെ മടിയിലേക്ക് ചാഞ്ഞുകിടന്നു ....... അവിടുത്തെ കാര്യങ്ങൾ ഉണ്ണിയും ഇന്ത്രനുംകൂടെയാണ് നോക്കിയത്...... രാത്രിയായതും ഉണ്ണിയുടെ അച്ഛനും അമ്മയും വന്നതും ഇളയെ അവരോടൊപ്പം പറഞ്ഞയച്ചു........ ഓപ്പറേഷൻ കഴിഞ്ഞെങ്കിലും അന്ന് മുഴുവൻ icu ആയിരുന്നു.... ടീച്ചറും ലച്ചുവും പാറുവും അങ്ങോട്ട്‌ കണ്ണുംനട്ട് ഇരിക്കുകയാണ്...... ഉണ്ണി ഫുഡ് വാങ്ങിവന്നെങ്കിലും ആരും കഴിക്കാൻ കൂട്ടാക്കിയില്ല... ഇന്ദ്രൻ പറഞ്ഞാൽ കേൾക്കുമെന്ന് ഉറപ്പുള്ളതിനാലാകും ഉണ്ണി അവനെ നോക്കി ..... പാറൂ...ലച്ചൂ ഇത് കഴിച്ചേ..... വേണ്ട കണ്ണേട്ടാ.... നിങ്ങള് കഴിച്ചോ..... എനിക്കൊന്നും വേണ്ട..... പറയുന്നത് കേട്ടെ.... ഇങ്ങനെ ഇവിടെയിരിക്കാൻ ഞാൻ സമ്മതിക്കില്ല... കഴിച്ചില്ലേൽ വീട്ടിലേക്ക് പോകേണ്ടിവരും...... ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞതും ലച്ചു അവനെ തറപ്പിച്ചു നോക്കി.... അത് മൈൻഡ് ചെയ്യാതെ അവൻ ഇരുവരുടെയും കയ്യിൽ ജ്യൂസും കട്ലറ്റും കൊടുത്തു.... ടീച്ചർ മറ്റേതോ ലോകത്ത് ആണെന്ന് മനസിലായതും ഇന്ത്രനവരുടെ തോളിൽ പതിയെ കൈവച്ചു.... ടീച്ചറമ്മേ.... മാഷിന് ഒന്നുമില്ല..... ടീച്ചറമ്മ ഇത് കഴിക്ക്.... ടീച്ചറെ ഇങ്ങനെ കണ്ടാൽ മാഷിന് സഹിക്കോ... ഇല്ലല്ലോ..... ഇത് കഴിച്ചേ.....

ഇന്ദ്രൻ അതവരെക്കൊണ്ട് കുടിപ്പിച്ചു..... അവര് കുടിച്ചുകഴിഞ്ഞിട്ടും ലച്ചു അതും കയ്യിൽപിടിച്ചുരിക്കുകയാണ്...... എടോ..... ലച്ചൂ അത് കാണാൻ തന്നതല്ല..... എനിക്ക് വേണ്ട.... നീയെന്റെ സ്വഭാവം മാറ്റിക്കരുത്.... കുടിക്ക്...... അവളുടെ കണ്ണ് നിറയുന്നത് കണ്ടതും ഇന്ത്രനവളെ അവിടുന്ന് എണീപ്പിച്ചു..... അയ്യേ എന്താ ലച്ചു ഇത്..... നല്ല മോളല്ലേ ഇത് കുടിച്ചേ..... ഐ പ്രോമിസ് മാഷിന് ഒന്നും സംഭവിക്കില്ല.....കുടിക്കെടോ..... അവനത് വാങ്ങി അവളെക്കൊണ്ട് കുടിപ്പിച്ചു.....അവള് വല്ലാതെ വേദനിക്കുന്നുണ്ടെന്ന് മനസിലായതും ചേർത്തുപിടിച്ചു അവനവളുടെ നെറ്റിയിൽ ചുംബിച്ചു...... ടെൻഷൻ ആവേണ്ട..... എവെരിതിങ് വിൽ ബി ഓക്കേ..... താൻ വാ ഒന്ന് മുഖം കഴുക്.... അവള് ചെന്ന് മുഖം കഴുകിവന്നു പിന്നെയും അതെ ഇരിപ്പ് തുടർന്ന്.....പാറു ഇടയ്ക്ക് അവളുടെ ചുമലിലേക്ക് ചാഞ്ഞു....... ഇന്ദ്രനും ഉണ്ണിയും ഡോക്ടർസിനെ കണ്ട് കാര്യങ്ങളെല്ലാം അന്വേഷിക്കുന്നുണ്ട്.....പിറ്റേന്ന് ഉച്ചയായപ്പോൾ വാർഡിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.... മാഷിനെ കണ്ടപ്പോഴാണ് എല്ലാവർക്കും സമാധാനമായത്....... ടീച്ചറിന്റെ കണ്ണുകൾ നിറയുന്നത് കണ്ടതും മാഷ് കൈമാടി അവരെ അടുത്തേക്ക് വിളിച്ചു....... ലല്ലു..... നീയെന്തിനാ വിഷമിക്കുന്നെ..... എനിക്കൊന്നുല്ല്യ.... നീ കരഞ്ഞിട്ടല്ലേ മക്കള് രണ്ടും പേടിച്ചത്.....

. ഞാൻ ഫിറ്റ്‌ അല്ലെ..... അല്ലേന്ന് എന്റെ ഈ മക്കളോട് ചോദിച്ചു നോക്ക്.... ഇന്ദ്രനെയും ഉണ്ണിയെയും ചൂണ്ടിയാണ് പറഞ്ഞത്....... ഇരുവരും അതേയെന്ന് സമ്മതിച്ചു...... മക്കളെ ഇവര് കരഞ്ഞിവിടെ നിൽക്കാനാണ് ഉദ്ദേശിച്ചതെങ്കിലു ഇവരെ വീട്ടിൽ വിട്ടേക്ക് എനിക്ക് കാണണ്ട....... തമാശയോടെയുള്ള മാഷിന്റെ സംസാരം കേട്ടതും ലച്ചു അയാളുടെ അരികിലിരുന്നു...... അച്ഛാ...... ഞങ്ങള് കരയില്ല..... അച്ഛന് എളുപ്പം മാറും.... ഇനിയെങ്കിലും ആരോഗ്യം മര്യാദക്ക് ശ്രദ്ധിക്കണം കേട്ടല്ലോ...... കുറച്ചു ദിവസം ഞാൻ അവിടെ വന്നു നിൽക്കാൻ പോവാ അച്ഛനെ നോക്കാൻ..... അയാലവളുടെ മുടിയിൽ മാടി..... മോള് വരുന്നത് അച്ഛന് സന്തോഷാ.... എന്നെ നോക്കാൻ എന്റെ ലല്ലു ഉണ്ട്..... മോള് വന്നാൽ ഇന്ദ്രന്റെ കാര്യമോ...... അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല ഇന്ദ്രനെയൊന്ന് നോക്കി..... അവന്റെ കണ്ണിലേക്കാണ് നോക്കിയത്..... കുറച്ചു ദിവസം താൻ പോയി നിന്നോ..... എനിക്ക് കുഴപ്പമില്ല ..... Its യുവർ ഡ്യൂട്ടി...... അതവന്റെ കണ്ണിൽനിന്നും വായിച്ചതും അവളുടെ മുഖം തെളിഞ്ഞു.....

കുറച്ചു ദിവസം ഞാൻ എന്തായാലും അവിടെ നിൽക്കാൻ തീരുമാനിച്ചു..... കേട്ടല്ലോ..... ശരി...... മാഷ് ആദ്യത്തേപോലെ സംസാരിച്ചതും അവരുടെയൊക്കെ ടെൻഷൻ എങ്ങോ മറഞ്ഞു.... രണ്ടുദിവസം കഴിഞ്ഞതും ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നു.... ഇന്ദ്രൻ അവരുടെയൊപ്പം വന്നെങ്കിലും കുറച്ചു കഴിഞ്ഞു തിരിച്ചു പോയി......ഇടയ്ക്കവൻ അങ്ങോട്ട് വരും എല്ലാവരെയും കാണാനായി...... രണ്ടാഴ്ച കഴിഞ്ഞതും മാഷ് കംപ്ലീറ്റ് ഓക്കേ ആയി..... ഇന്ദ്രന് ചെറിയൊരു പനിയുണ്ടെന്ന് അരിഞ്ഞതും ലച്ചുവിന് പിന്നെയാവിടെ നിൽക്കാൻ തോന്നിയില്ല...... ഇള വരാൻ കൂട്ടക്കാതിരുന്നതും അവളെ കൂട്ടാതെ മാഷിന്റെ സ്കൂട്ടിയിൽ ലച്ചു തനിച് അങ്ങോട്ടിറങ്ങി.... കുറച്ചു പോയതും അവൾക്ക് തലയ്ക്കു കനം വല്ലാതെ കൂടുന്നതവളറിഞ്ഞു... വണ്ടി കംപ്ലീറ്റ് ഔട്ട്‌ ഓഫ് ബാലൻസ് ആവുന്നുണ്ട്........ എവിടെയെങ്കിലും ഒതുക്കണമെന്ന് ഉള്ളിന്റെയുള്ളിൽ ആഗ്രഹിച്ചെങ്കിലും അതിന് കഴിഞ്ഞില്ല...... അവളുടെ കൈ പതിയെ അയഞ്ഞു........ ഒടുക്കം വണ്ടിയുടെ നിയന്ത്രണം പൂർണമായും അവളിൽനിന്നും കൈവിട്ടുപോയി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story