രാവണപരിണയം-2: ഭാഗം 25

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

തലയ്ക്കു കനം വല്ലാതെ കൂടുന്നതവളറിഞ്ഞു... വണ്ടി കംപ്ലീറ്റ് ഔട്ട്‌ ഓഫ് ബാലൻസ് ആവുന്നുണ്ട്........ എവിടെയെങ്കിലും ഒതുക്കണമെന്ന് ഉള്ളിന്റെയുള്ളിൽ ആഗ്രഹിച്ചെങ്കിലും അതിന് കഴിഞ്ഞില്ല...... അവളുടെ കൈ പതിയെ അയഞ്ഞു........ ഒടുക്കം വണ്ടിയുടെ നിയന്ത്രണം പൂർണമായും അവളിൽനിന്നും കൈവിട്ടുപോയി...... വണ്ടിയും അവളും റോഡിലേക്ക് ഒരുമിച്ചു മറഞ്ഞു...... തൊട്ട് ബാക്കിൽ വന്ന കാർ എങ്ങനെയോ ബ്രേക്ക്‌ പിടിച്ചു വണ്ടി നിർത്തി..... ആളുകളൊക്കെ ചുറ്റും കൂടിയിട്ടുണ്ട്...... കാറിൽ നിന്നും ഇറങ്ങിയ ആള് ഷോട്ട് ചെയ്യാനായി അവളുടെ അടുത്തേക്ക് വന്നു.......എന്നാലവൾക്ക് അപ്പോഴേക്കും ബോധം പൂർണമായി മറഞ്ഞിരുന്നു..... അവളെ കണ്ടതും അയാള് അവിടെയിരുന്നു ..... മിസ്..... ലക്ഷ്മി മിസ്.... എന്തുപറ്റി.... മിസ് എണീക്ക്........ അവളെ തട്ടിവിളിച്ചെങ്കിലും അവളാറിഞ്ഞില്ല...... ഇന്ദ്രജിത് സാറിനെ ഇവിടെയെങ്ങും കാണാനില്ലല്ലോ.... വിളിച്ചു നോക്കാം..... അവന്നപ്പോൾ തന്നെ ഇന്ദ്രനെ വിളിച്ചു....... കുറച്ചു റിങ് ചെയ്തിട്ടാണ് ഇന്ദ്രൻ കോൾ അറ്റൻഡ് ചെയ്തത്..... ഹലോ ഇന്ദ്രജിത് സാറല്ലേ...... സാർ ലക്ഷ്മി മിസിന് ഒരു ആക്‌സിഡന്റ്.... ഞാൻ മിത്ര ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നുണ്ട്....... ഇന്ദ്രന് ശരീരം കുഴയുന്നതുപോലെയാണ് തോന്നിയത്....

ഒന്ന് മൂളിയതല്ലാതെ അവനൊന്നും പറഞ്ഞില്ല..... ധൃതിയിൽ വീട്ടിൽ നിന്നിറങ്ങി ശരവേഗത്തിൽ ഹോസ്പിറ്റലിലേക്ക് തിരിച്ചു....... ഇന്ദ്രനെ കണ്ടതും ആഷിക് അടുത്തേക്ക് വന്നു.... സാർ.... മിസ് ഈ റൂമിലാണ്..... ഹ്മ്.... ഇന്ത്രനങ്ങോട്ട് കയറിയതും അവനും പുറകെപോയി...... വാടിയപൂവ് പോലെ തളർന്നുകിടക്കുന്നവളെ കണ്ടതും ഇന്ത്രനരികിലായി ഇരുന്നു അവളുടെ മുടിയൊതുക്കി....... ഒരു കയ്യിൽ ട്രിപ്പ്‌ ഇട്ടിട്ടുണ്ട്..... മറ്റേകയ്യിൽ പ്ലാസ്റ്ററും.... അത് കണ്ടതും അവന്റെ ഹൃദയം പതിമടങ് വേഗത്തിൽ മിടിക്കാൻ തുടങ്ങി....... എങ്ങനെയാ..... ലച്ചു...... അത് ചോദിക്കുമ്പോൾ ആ ചുണ്ടുകൾ വിറപൂണ്ട്..... ആദ്യമായാണ് ഇങ്ങനെ ഇന്ദ്രനെ ആഷിക് കാണുന്നത്..... അവനാകെ വല്ലാതായി..... എപ്പോഴും ബോൾഡായി കാണുന്ന വ്യക്തിയെ ഇങ്ങനെ കാണാൻ കഴിയാത്തത്തിനാലാകും അവൻ തല കുനിച്ചു..... എന്താണ് അറിയില്ല സാർ.... മിസ് തനിയെ വീണതാ.... ഭാഗ്യത്തിനാ മറ്റൊന്നും സംഭവിക്കാതിരുന്നത്....... ഉം.... താങ്ക് യു...... സാർ.... സാറിനെന്താ പറ്റിയത്... സാറ് വല്ലാതെ വിളറിയിട്ടുണ്ട്..... ഞാൻ കുടിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം ... എനിക്കൊന്നും വേണ്ട...... ഞാൻ ഓക്കേ ആണ്....... അത് പറയുമ്പോൾ ഹൃദയം നിലയ്ക്കുന്നപോലെ അവനുതോന്നി.........

ഡോക്ടർ കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞെങ്കിലും ഇന്ദ്രന് മനസമാധാനം തോന്നിയില്ല...... ലച്ചു കണ്ണ് തുറന്നപ്പോൾ തന്റെയരികിൽ വിഷണ്ണനായി ഇരിക്കുന്ന ഇന്ദ്രനെയാണ് കണ്ടത്..... കണ്ണേട്ടാ....... ആ വിളി മാത്രം മതിയായിരുന്നു അവനു പോയ ജീവൻ തിരിച്ചുകിട്ടാൻ..... ലച്ചു എന്താ ഉണ്ടായത്.... എങ്ങനെയാ മോളെ നീ വീണത്.... നിന്നോട് ഞാൻ പറഞ്ഞതല്ലേ വണ്ടിയെടുക്കരുതെന്ന്...... നിക്ക് ഒന്നുമില്ല കണ്ണേട്ടാ.... നിങ്ങള് പേടിക്കണ്ട...... ഇനി നീ വണ്ടി തൊടുന്നത് ഞാൻ കാണട്ടെ ബാക്കി അപ്പോൾ തരാം...... ഇന്ദ്രൻ കലിപ്പിൽ പറഞ്ഞതും അവള് നാക്കുനീട്ടി..... മിസ്..... ഇപ്പോൾ ഓക്കേ അല്ലെ ആഷിക്കിന്റെ ചോദ്യം കേട്ടപ്പോഴാണ് അവിടെ അങ്ങനെയൊരാളുള്ളത് അവള് ശ്രദ്ധിക്കുന്നത്..... ആടാ എനിക്ക് കുഴപ്പമൊന്നുമില്ല.... നീയെങ്ങനെ ഇവിടെ.... ഇവനാ തന്നെ ഇങ്ങോട്ട് കൊണ്ടുവന്നത് .... ആഷിക് താങ്ക്സ്..... എന്താ സാറിത്.... ഞാൻ ഇറങ്ങട്ടെ.... മിസ് വിളിക്കാം.... ഇരുവരോടും യാത്ര പറഞ്ഞു അവനിറങ്ങിയതും ലച്ചു ഇന്ദ്രനെ കണ്ണിമവെട്ടാതെ നോക്കി..... ഉം.... എന്താ....... നിങ്ങൾ പേടിച്ചോ. ഇല്ല... പേടിക്കില്ലല്ലോ..... നിന്നോട് ഞാൻ പറഞ്ഞതല്ലേ..... അത്..... നിങ്ങൾക്ക് വയ്യാന്നു അറിഞ്ഞപ്പോൾ മറ്റൊന്നും നോക്കിയില്ല...... പെട്ടന്ന് എന്തോ ക്ഷീണം തോന്നി..... പിന്നെ നിക്ക് ഒന്നും ഓർമയില്ല..... അതുപോട്ടെ.....

ഞാൻ ഒന്ന് ഡോക്ടറെ കണ്ടുവരാം....... ഉം..... ഇന്ദ്രൻ ഡോക്ടറെ കണ്ടുവന്നു..... അവൾക്ക് ബോധം വന്നതുകൊണ്ടുതന്നെ ട്രിപ്പ്‌ കഴിഞ്ഞിട്ട് പൊക്കോളാൻ പറഞ്ഞു...... ട്രിപ്പ്‌ കഴിഞ്ഞതും അവര് വീട്ടിലേക്ക് വന്നു..... ലച്ചുവിന്റെ കയ്യിൽ പ്ലാസ്റ്റർ കണ്ടതും അനുവും വിഷ്ണുവും പേടിച്ചു..... അയ്യോ ഏടത്തി... ഇതെന്താ പറ്റിയെ.... ഏട്ടാ..... എന്താ ഏടത്തിയ്ക്ക്..... ഒന്നുല്ല വിഷ്ണൂ.... വണ്ടി ഒന്ന് മറഞ്ഞു... അത്രേ ഉള്ളൂ..... നിങ്ങൾക്കിത് എന്താ ഏടത്തി..... അച്ഛമ്മ ഇന്നാളുംകൂടെ പറഞ്ഞതല്ലേ നിങ്ങളോട്..... വണ്ടിയെടുക്കരുതെന്ന്........ വിഷ്ണുവും കലിപ്പിലാണ് സംസാരിക്കുന്നത് ... എടാ അത്.... വിഷ്ണുവേട്ടാ.... പറ്റാനുള്ളത് പറ്റി... ഇനി ഏടത്തിയെ ആരും ഒന്നും പറയണ്ട... വാ ഏടത്തി നിങ്ങള് വന്നു കിടന്നോ..... അനു അവളുടെ തോളിലൂടെ കയ്യിട്ട് റൂമിലേക്ക് കൂട്ടി.... ലച്ചൂച്ചി..... സൂക്ഷിച്ചു വണ്ടിയോടിക്കണ്ടേ... അത്രയും സങ്കടം വരുമ്പോൾ മാത്രമാണ് അനു ലച്ചുവിനെ അങ്ങനെ വിളിക്കാറ്.... എനിക്കൊന്നുല്ല അനൂ.... പെട്ടന്ന് എന്തോ ക്ഷീണം ........ അങ്ങനെ വീണതാ.... ഞാൻ നിങ്ങൾക്ക് കുടിക്കാൻ ജ്യൂസ്‌ എടുത്തു വരാം....... ഉം.....

അനു ചെന്ന് പൈനാപ്പിൾ ജ്യൂസുമെടുത്ത് വന്നു....വിഷ്ണു അവളുടെ അരികിൽ ഇരിക്കുന്നുണ്ട്...... എന്താ ഏടത്തിയമ്മേ...... നിങ്ങള് ശ്രദ്ധിക്കണ്ടേ....അല്ലെങ്കിലേ നിങ്ങളിവിടെയില്ലാത്തതുകൊണ്ട് ഏട്ടൻ സങ്കടത്തിലാ... ഇപ്പോൾ അത് ഒന്നുകൂടെ കൂടി...... ശ്രദ്ധിച്ചാതാടാ പെട്ടന്ന് എന്താന്ന് അറിയില്ല..... കുഞ്ഞി വന്നില്ലേ..... ഇല്ല.... മോന്റൊപ്പം കൂടി..... ഇന്ന് വരാതിരുന്നത് ഒരു കണക്കിന് നന്നായി.... അതുംശരിയാ...... ഏടത്തി.... ഇത് കുടിക്ക്...... അനു ജ്യൂസ്‌ നീട്ടിയതും അവള് വാങ്ങി.....ചുണ്ടോടടുപ്പിച്ചതും അവൾക്ക് മനമ്പുരട്ടാൻ തുടങ്ങി..... അനൂ..... എനിക്കിതു വേണ്ട...... എന്തുപറ്റി..... അറിയില്ല ഞാനൊന്ന് കിടക്കട്ടെ നല്ല ക്ഷീണം...... ലച്ചു കിടന്നതും രണ്ടാളും റൂമിൽനിന്നിറങ്ങി.... ഇന്ദ്രൻ അവളുടെ അടുത്തായി വന്നുകിടന്നു പതിയെ അവളുടെ കയ്യിൽ തലോടി...... എടോ സീതേ താൻ ഉറങ്ങിയോ....... ഇല്ലെന്റെ രാവണ...... എന്തുപറ്റി തനിക്..... കുറച്ചു ദിവസായല്ലോ ക്ഷീണം ശര്ധി എന്നൊക്കെ പറയുന്നു.... അറിയില്ല കണ്ണേട്ടാ..... പീരിയഡ്‌സ് ആയി..... ഞാൻ ആദ്യം വിചാരിച്ചു ഒരു കുഞ്ഞു രാവണൻ വന്നിട്ടുണ്ടാകുമെന്ന്....... അവള് പരിഭവത്തോടെ പറഞ്ഞതും ഇന്ത്രനവളെ ചേർത്തുപിടിച്ചു..... ഇങ്ങനെത്തന്നെ ആണെങ്കിൽ നമുക്ക് നാളെ ഹോസ്പിറ്റലിൽ പോവാം..... ഉം.....

നിങ്ങൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്..... എന്റെ അസുഖത്തിനുള്ള മരുന്ന് വന്നല്ലോ..... ഇപ്പോൾ ഞാൻ ഫിറ്റാ... ഒറ്റ സങ്കടം മാത്രേ ഉള്ളൂ.... തനിക് വയ്യാതെ ആയില്ലേ...... നല്ല വേദനയുണ്ടോ...... ചെറുതായിട്ട്...... മെഡിസിൻ ഉണ്ട്.... ഞാൻ ചെന്ന് കഞ്ഞിയുണ്ടാക്കാം.... അതാകുമ്പോൾ കുഴപ്പം ഉണ്ടാവില്ല.... ഓക്കേ.... ഉം..... അവൻ അടുക്കളയിൽ പോയ്‌ കഞ്ഞിയുണ്ടാക്കാൻ തുടങ്ങിയതും അനു അങ്ങോട്ട്‌ വന്നു..... ഏട്ടാ.... താ ഞാൻ ഉണ്ടാക്കാം... ഏട്ടന് വയ്യാത്തതല്ലേ..... കുഴപ്പല്ല അനൂ.... ഇപ്പോൾ എനിക്കൊന്നുല്ല.... അതന്നെ അനൂ.... ഏട്ടന് ഏടത്തിയെ ഒന്ന് കണ്ടാൽമാത്രം മതി അസുഖം പമ്പകടക്കാൻ..... വിഷ്ണു കളിയായി പറഞ്ഞതും ഇന്ത്രനവനെയൊന്ന് തറപ്പിച്ചുനോക്കി...... അതാണ് മോനേ സ്നേഹം.... ഭാര്യയോട് സ്നേഹമുള്ളവര് ഇങ്ങനെയാ.... അല്ലാതെ നിങ്ങളെപോലെയല്ല.... എങ്കിൽ പിന്നെ നീയങ്ങു സഹിച്ചോ....... അവര് സംസാരിച്ചു നിൽക്കുമ്പോഴാണ് ഇന്ദ്രന്റെ ഫോൺ അടിഞ്ഞത്.... നോക്കിയപ്പോൾ അച്ഛനാണ്..... ആ അച്ഛാ....... എന്ത്........ ഞങ്ങളിപ്പോൾ വരാം....... ഫോൺ കട്ടായപ്പോൾ ഇന്ദ്രൻ വിയർത്തുകുളിച്ചിട്ടുണ്ട്...... ഏട്ടാ..... എന്താ..... കണ്ണേട്ടാ... എന്താന്ന്... അച്ഛൻ എന്താ പറഞ്ഞത്..... അച്ഛമ്മ....... അച്ഛമ്മയ്ക്ക് തീരെ വയ്യെന്ന്...... നിങ്ങള് പെട്ടന്ന് ഇറങ്ങാൻ നോക്ക് .... ഞാൻ ലച്ചൂനോട് പറയട്ടെ........

ഇന്ദ്രൻ ലച്ചുവിനോട് വിവരം പറഞ്ഞു.... പെട്ടന്ന് തന്നെ അവരെല്ലാവരും നാട്ടിലേക്ക് തിരിച്ചു...... തറവാട്ടിലേക്ക് ഒരുപാടാളുകൾ വരുന്നത് കണ്ടതും അവരുടെ ടെൻഷൻ കൂടി.... ഇന്ദ്രന് ഡ്രൈവ് ചെയ്യാൻ ഒട്ടും കഴിയാതെവന്നതുകാരണം വിഷ്ണുവാൻ ഡ്രൈവിങ്..... ലച്ചൂ.... ഇതെന്താ.... ഇത്രേം ആളുകൾ.... അച്ഛമ്മയ്ക്ക് ഒന്നും ഉണ്ടാവില്ലല്ലോ ല്ലേ.... നിങ്ങള് പേടിക്കണ്ട ഒന്നും സംഭവിച്ചിട്ടുണ്ടാകില്ല..... ഉം..... അത് പറയുമ്പോൾ അവളും വല്ലാതെ ആയിട്ടുണ്ട്..... വീട്ടിലെത്തിയപ്പോൾ മനസിലായി അച്ഛമ്മ ഇനിയൊപ്പമില്ലെന്ന്...... ഒരു പിഞ്ചു കുഞ്ഞിനെപോലെ ഇന്ദ്രൻ വാവിട്ടു കരയുന്നതുകണ്ടതും എല്ലാവർക്കും സങ്കടമേറി..... അവനവരെ കെട്ടിപിടിച്ചു കിടക്കുകയാണ്...... അച്ഛമ്മേ........ എനിക്കിത് സഹിക്കാൻ കഴിയുന്നില്ല...... എനിക്ക് പറ്റുന്നില്ല..... അതും പറഞ്ഞു ഉറക്കെ കരയുകയാണവൻ.... ലച്ചു അവന്റെ അരികിലായി ഇരിക്കുന്നുണ്ട്..... അവനെ സമാധാനിപ്പിക്കാൻ അവൾക്കും അറിയില്ല......എന്നും അത്രയും വാത്സല്യത്തോടെ തങ്ങളെ സ്നേഹിച്ചിരുന്നവർ ഈ ലോകം വിട്ടുപോയത് അവൾക്ക് അംഗീകരിക്കാൻ കഴിഞ്ഞില്ല....... എല്ലാവരും അവിടെയെത്തിയിട്ടുണ്ട്.... ചടങ്ങുകളൊക്കെ കഴിഞ്ഞു അവരെ ദഹിപ്പിച്ചതും ഇന്ദ്രൻ അവരുടെ റൂമിൽച്ചെന്ന് കിടന്നു.......

അവൻ ഓരോന്ന് ഓർത്തു കരയുകയാണ്...... ഇടയ്ക്ക് അങ്ങോട്ട്‌ വന്നപ്പോഴാണ് ഇള അത് കാണുന്നത്..... അച്ഛേ..... അച്ചെന്തിനാ കരയുന്നെ.... എണീറ്റെ.... അച്ഛേ.... മോൾക്ക് സങ്കടം ആവുന്നുണ്ട്..... എണീക്ക്....... മോള് ഇവിടെ കിടന്നോ.... നമുക്കിവിടെ ഉറങ്ങാം..... അവളെപ്പിടിച്ചു അടുത്ത് കിടത്തികൊണ്ടവൻ പറഞ്ഞു...... കരഞ്ഞു അവനെപ്പോഴോ ഉറങ്ങി.... മോളും അതേ....... ലച്ചു ഇരുവരുടെയും അടുത്തായി വന്നിരുന്നു..... വലതു കൈ ഒടിഞ്ഞതുകാരണം അവൾക്ക് നല്ല ബുദ്ധിമുട്ടുണ്ട്..... ഇടതുകൈകൊണ്ട് അവളിരുവരുടെയും മുടി ഒതുക്കിവച്ചു....... ആരോ വിളിക്കുന്നത് കേട്ടാണ് അവളവിടുന്ന് എണീക്കുന്നത്.... നോക്കിയപ്പോൾ അവരുടെ ഒരു റിലേറ്റീവ് ആണ്..... മോളെ...... നേരിയമുണ്ട് ഉണ്ടോ.... ഉം.... എന്നാൽ ഒന്ന് എടുത്തു താ...... അവളതെടുക്കാൻ റൂമിലേക്ക് സ്റ്റെപ് കയറാൻ തുടങ്ങുമ്പോഴാണ് തലയ്ക്കു പിന്നെയും ഭാരം അനുഭവപ്പെട്ടത്....... തലകറങ്ങി വീഴാൻ തുടങ്ങിയതും ഉണ്ണിയവളെ പിടിച്ചു...... എന്താ ലച്ചൂ..... എന്തുപറ്റി..... ഏയ്‌ ഒന്നുല്ല....ഉണ്ണ്യേട്ട... എനിക്കൊന്നു റൂമില് പോണം... ഒന്നൊപ്പം വരോ.... അവള് വിളിച്ചതും അവനൊപ്പം ചെന്ന്..... മുണ്ട് അവനു കാണിച്ചുകൊടുത്തു അവളവിടെ കിടന്നു........ നല്ല ക്ഷീണം ഉണ്ടായിരുന്നകാരണം പെട്ടന്ന് മയങ്ങി......... ഉറക്കത്തിൽ മുൻപിൽ തെളിയുന്നതത്രയും അച്ഛമ്മയാണ്............അച്ഛമ്മയവളോട് എന്തൊക്കയോ സംസാരിക്കുന്നുണ്ട്...... മോളേ..... ലച്ചൂ.... അച്ഛമ്മയ്ക്ക് തനിച്ചിവിടെ പറ്റുന്നില്ല ന്റെ കുട്ട്യേ..... മോള് വരോ അച്ഛമ്മയ്ക്ക് കൂട്ടായി...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story