രാവണപരിണയം-2: ഭാഗം 26

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഉറക്കത്തിൽ മുൻപിൽ തെളിയുന്നതത്രയും അച്ഛമ്മയാണ്............അച്ഛമ്മയവളോട് എന്തൊക്കയോ സംസാരിക്കുന്നുണ്ട്...... മോളേ..... ലച്ചൂ.... അച്ഛമ്മയ്ക്ക് തനിച്ചിവിടെ പറ്റുന്നില്ല ന്റെ കുട്ട്യേ..... മോള് വരോ അച്ഛമ്മയ്ക്ക് കൂട്ടായി..... അത് കേട്ടതും അവള് പാടുപെട്ടു കണ്ണുകൾ തുറന്നു...... ആകെ വിയർത്തുകുളിച്ചിട്ടുണ്ട്.... മുൻപിൽ ആരോ ഇരിക്കുന്നത് കണ്ടതും അറിയാതെ നിലവിളിച്ചുപോയി.... മോളേ ലച്ചൂ..... എന്താടാ..... എണീറ്റെ.... മാഷ് പറഞ്ഞതും അവള് എണീറ്റിരുന്നു ..... എന്തുപറ്റി മോൾക്ക്...... അച്ഛാ..... എനിക്കെന്തോ പേടിയാകുന്നു...... മോളെന്ത് സ്വപ്ന കണ്ടത്.... അവള് കാര്യം പറഞ്ഞതും മാഷ് അവളെ ചേർത്തുപിടിച്ചു..... മോള് പേടിക്കണ്ട.... സ്വപ്നമല്ലേ അത്...... എന്താന്ന് അറിയില്ല അച്ഛാ ഈയിടെയായി വയങ്കര ക്ഷീണവും കാര്യങ്ങളും...... മരിക്കാൻ എനിക്ക് പേടിയില്ല ... എന്നാൽ കണ്ണേട്ടനും മോളും.... രണ്ടുപേരെയും സ്നേഹിച്ചു കൊതിതീർന്നില്ല...... നീയെന്തൊക്കെയാ ലച്ചു ഈ പറയുന്നേ....... നമുക്ക് നാളെ ഹോസ്പിറ്റലിൽ പോവാം.... ഞാൻ എത്ര ദിവസായി നിന്നോട് പറയുന്നു..... ഇനിയൊന്നും പറയണ്ട.... വാ നമുക്ക് പുറത്തേക്ക് പോവാം ഇവിടെകിടന്ന് ഓരോന്ന് ചിന്തിച്ചുകൂട്ടണ്ട..... അവള് മാഷിന്റെയൊപ്പം അവിടുന്നിറങ്ങി ഇന്ദ്രന്റെയും മോളുടെയും അടുത്തേക്ക് നടന്നു.......

ഇന്ദ്രൻ ഫുൾ കലിപ്പിലാണ്.... ലച്ചുവിനെ കണ്ടതും മോള് കരഞ്ഞു അവൾക്ക് കൈനീട്ടി....... എന്തിനാ മോളെ കരയുന്നെ...... എന്തുപറ്റി..... കണ്ണേട്ടാ ..... നിങ്ങളെന്താ വല്ലാതെ...... ഒന്ന് അമ്മേം മോളും ഇവിടുന്ന് ഇറങ്ങിപോകോ..... ബാക്കിയുള്ളോരേ ബുദ്ധിമുട്ടിക്കാൻ..... കണ്ണേട്ടാ...... എനിക്ക് നിങ്ങളെ കാണണ്ട ഒന്ന് പോ...... എന്നെ തനിച്ചുവിട്.... എനിക്കാരും വേണ്ട......... അവന്റെയാ ദേഷ്യത്തിന്റെ കാരണം സങ്കടമാണെന്നവൾക്ക് മനസിലായി..... ഇളാ വാ.... അച്ഛൻ ഒറ്റയ്ക്ക് ഇരുന്നോട്ടെ.... ഇങ്ങു വായോ..... ന്നെ എടുക്ക്..... ഉറക്കപ്രാന്തിലായതുകൊണ്ട് ഇള വാശിപിടിച്ചു കരഞ്ഞു.... ഒടുക്കം ലച്ചു ഇടത്തെകൈകൊണ്ട് അവളെയെടുത്ത് പതിയെ അവിടുന്നിറങ്ങി......ഇടയ്ക്കിടെ ആടിപോകുന്നുണ്ട് പാറു അത് കണ്ടതും വേഗം വന്നു മോളെ വാങ്ങി...... ലച്ചു അടുക്കളയിൽ പോയി ഒരു ഗ്ലാസ് വെള്ളവുമെടുത്ത് ഇന്ദ്രന്റെ അരികിലേക്ക് വന്നു...... കണ്ണേട്ടാ.... നിന്നോടല്ലേ ഞാൻ പറഞ്ഞത്..... അങ്ങനെ നിങ്ങളെ തനിച്ചാക്കാനല്ല ഞാൻ കൂടെ വന്നത്..... ഇത് കുടിച്ചേ...... അവൻ ഇഷ്ടപെടാത്തമ്മട്ടിൽ മുഖം വെട്ടിച്ചു..... ദേ കണ്ണേട്ടാ നല്ല മോനല്ലേ ഇത് കുടിക്ക്..... കുടിക്ക്..... അവളെനോക്കിയതല്ലാതെ അവനൊന്നും മിണ്ടിയില്ല....... ന്റെ കണ്ണേട്ടാ..... ഒരു കൈക്ക് ആവാതില്ലാത്തതോണ്ടല്ലേ...

മോനിത് കുടിച്ചേ..... ഒന്നും കഴിച്ചില്ലല്ലോ ഇന്ന്..... നിക്ക് നല്ല സങ്കടം വരുന്നുണ്ട്ട്ടോ...... അവളത് നിർബന്ധിച്ചു അവനെക്കൊണ്ട് കുടിപ്പിച്ചു........ കുടിച് കഴിഞ്ഞതും ചെറിയകുട്ടിയെപ്പോലെ അവനവളുടെ മുഖത്തേക്ക് ഉറ്റുനോക്കി........ അവള് പതിയെ മുടിയിലൂടെ വിരലോടിച്ചതും അവനവളുടെ ഷോൾഡറിൽ കിടന്നു കരയാൻ തുടങ്ങി...... ലച്ചൂ...... അച്ഛമ്മ..... എന്തിനാ ലച്ചു..... കണ്ണേട്ടാ..... എനിക്കറിയാം നിങ്ങൾക്ക് സഹിക്കില്ല എന്ന്.... എന്നാൽ നിങ്ങള് മറിച്ചൊന്ന് ആലോചിച്ചേ..... ആരെയും ബുദ്ധിമുട്ടിക്കാതെയല്ലേ അച്ഛമ്മ പോയെ...... അതൊരു ഭാഗ്യല്ലേ.... ആ ഭാഗ്യം എല്ലാർക്കും ഉണ്ടാവില്ല........ ഉം........ നീ നേരെയിരിക്ക് ഞാൻ മടിയിലേക്ക് കിടക്കട്ടെ....... അവള് നേരെയിരുന്നതും ഇന്ത്രനാ മടിയിലേക്ക് മുഖം പൂഴ്ത്തി കിടന്നു.......അവളുടെ തലോടലിൽ മനസിന്റെ ഭാരം കുറയുന്നതവനറിഞ്ഞു..... എപ്പോഴോ നിദ്ര വന്നിരുവരെയും പുൽകി....... പിറ്റേന്ന് ഇന്ത്രനാണ് നേരത്തെ എണീക്കുന്നത്..... ലച്ചുവിനെ അവൻ തട്ടിവിളിച്ചു...... അവളൊന്ന് അനങ്ങുകപോലും ചെയ്യുന്നുണ്ടായിരുന്നില്ല...... ലച്ചൂ..... എടോ എന്തുറക്കാ എണീറ്റെ..... എടോ..... താൻ എണീക്കുന്നുണ്ടോ..... എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്...... ലച്ചൂ...... അവനലറിയെങ്കിലും ഒരു പ്രതികരണവും തിരിച്ചുണ്ടായില്ല.....

ഇന്ദ്രനിലൂടെ ഒരു വിറയൽ കടന്നുപോയി..... ലച്ചൂ....... നീ കേൾക്കുന്നില്ലേ....... എടോ സീതേ....... അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞിരിക്കുകയാണ്...... അത് കണ്ടതും അവന്റെ കണ്ണുകൾ നിറഞ്ഞു..... അമ്മേ..... അമ്മേ ഒന്നിങ്ങു വാ..... അവന്റെയുറക്കെയുള്ള വിളികേട്ടതും അമ്മ അടുക്കളയിൽ നിന്ന് അങ്ങോട്ട് എളുപ്പം വന്നു..... എന്താ കണ്ണാ........എന്താടാ... നീയെന്തിനാ കരയുന്നത്...... മോളെ ലച്ചൂ ഇവനെന്തുപറ്റ് ..... അവൻ നിർജീവനാണ്.....അമ്മ ഇരുവരെയും മാറിമാറിനോക്കി.... മോളെണീറ്റില്ലേ...... ലച്ചൂ...... ഞാൻ കുറെ വിളിച്ചു..... ലച്ചു കണ്ണ് തുറക്കുന്നില്ല..... അവന്റെയാ മറുപടി കേട്ടതും അവരുമൊന്ന് പേടിച്ചു...... മോളേ..... ലച്ചൂ..... ലച്ചൂ..... എണീക്ക് മോളെ..... എടാ വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം..... ഇന്ത്രനവളെ കോരിയെടുത്ത് പുറത്തേക്കോടി..... കൂടെ അമ്മയുമുണ്ട്.... എല്ലാവരും കാര്യം തിരക്കിയെങ്കിലും അവനൊന്നും മിണ്ടാൻ കഴിയുന്നില്ല.... മോള് എണീക്കുന്നില്ല...... അമ്മ പറഞ്ഞൊപ്പിച്ചുകൊണ്ട് അവരുടെ പിന്നാലെ പോയി........ മറ്റാരെങ്കിലും ചെന്നെത്തുന്നതിനുമുന്പേ ഇന്ദ്രൻ വണ്ടിയെടുത്തിരുന്നു.......... ഹോസ്പിറ്റലിലേക്ക് അവളെയുമെടുത്ത് നടക്കുമ്പോൾ അവനറിഞ്ഞു ഇന്നലെ താൻ അനുഭവിച്ച വേദന ഒന്നുമല്ലായിരുന്നു എന്ന്......... ഡോക്ടർ..... എമർജൻസി...... അവരെ നന്നായി അറിയുന്നവരാണ് ആ ഹോസ്പിറ്റലിൽ ഉള്ളവർ...... അവളെ അവിടെ കിടത്തി ഡോക്ടർ ചെക്ക് ചെയ്തു..... പൾസ് എല്ലാം നോർമലാണ്....... ഡോക്ടർ ഇന്ദ്രന്റെയും അമ്മയുടെയും അടുത്തേക്കായി വന്നു.....

ആൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിരുന്നോ..... കുറച്ചു ദിവസമായിട്ട് ക്ഷീണം ശർദ്ധി എന്ന് പറയുന്നുണ്ട്..... പീരിയഡ്‌സ് കറക്റ്റ് ആണോ.... ഉം.... അതെ...... ഇടയ്ക്കിടെ അവൾക്ക് തലകറക്കം വരുന്നുണ്ട്..... ഇപ്പോൾ വിളിച്ചിട്ട് എണീക്കുന്നില്ല..... കുഴപ്പമൊന്നും ഇല്ലല്ലോ...... ചെക്ക് ചെയ്തപ്പോൾ ഓക്കേ ആണ്.... ഒരു ഡീറ്റൈൽ ചെക്ക് അപ്പ്‌ ആവശ്യമാണ്‌...... ഇന്ദ്രൻ മൂളിയതല്ലാതെ ഒന്നും പറഞ്ഞില്ല.......ഡോക്ടർ പിന്നെയും അകത്തേക്ക് പോയി.... ഇന്ദ്രൻ തളർന്നു നിൽക്കുകയാണ്.... മോനെ.... കണ്ണാ...... എടാ നീ ടെൻഷൻ ആവണ്ട.... മോൾക്കൊന്നും സംഭവിക്കില്ല....... ഹ്മ്....... അവൾക്കെന്തേലും സംഭവിച്ചാൽ പിന്നെ ഞാനില്ല........ ഒരു നെടുവീർപ്പോടെ ഇന്ദ്രൻ പറഞ്ഞതും അമ്മ വല്ലാതായി..... ഇന്ദ്രന് എവിടെയും നിൽപ്പുറയ്ക്കുന്നുണ്ടായിരുന്നില്ല...... അമ്മയ്ക്കവനെ എങ്ങനെ സമാധാനിപ്പിക്കണമെന്ന് മനസിലാകുന്നില്ല...... ഒരു അരമണിക്കൂർ കഴിഞ്ഞു കാണും നേരത്തെക്കണ്ട ഡോക്ടറുടെയൊപ്പം മറ്റൊരാളും അങ്ങോട്ട് വന്നു...... അവരെകണ്ടതും ഇന്ദ്രൻ അടുത്തേക്ക് പെട്ടന്ന് നടന്നടുത്തു... ഡോക്ടർ ലച്ചു..... കണ്ണ് തുറന്നോ.... ഞാനൊന്ന് കണ്ടോട്ടെ....... പേടിക്കണ്ട.... She ഈസ്‌ ഫൈൻ..... ബട്ട്‌...... ആ ബട്ട്‌ കേട്ടതും അവന്റെ പുരികം വില്ലുപോലെ വളഞ്ഞു........ കാരീയിങ് ആണ്....... അതും ട്വിൻസ്....... മൂന്ന് മാസത്തെ വളർച്ചയുണ്ട്...... അവന്റെ കണ്ണിൽ സന്തോഷവും അത്ഭുധവും നിറഞ്ഞു.... അമ്മയുടെ കണ്ണുകളിൽ ആനന്ദശ്രുക്കൾ പൊഴിഞ്ഞു....... ബട്ട്‌ ഡോക്ടർ.....

അവൾക്ക് പീരിയഡ്‌സ് കറക്റ്റ് ആണല്ലോ.... ഇത് പിന്നെ എങ്ങനെ.... ചില rare കേസിൽ ഇങ്ങനെയും സംഭവിക്കാറുണ്ട്... അതുകൊണ്ടാണ് കുഞ്ഞുങ്ങൾക്ക് ഇത്രയും വളർച്ച ആയിട്ടും ശ്രദ്ധിക്കാത്തിരുന്നത്...... ഇനി നല്ല കെയർ വേണം.... ആളുടെ ബോഡി വളരെ വീക്ക്‌ ആണ്...... ഇത് സെക്കന്റ്‌ അല്ലെ.... ഉം... അതെ..... ആദ്യത്തേതിൽ എന്തെങ്കിലും കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നോ.... പൊസിഷൻ മാറിയിരുന്നു... വേറെ കുഴപ്പമൊന്നുമില്ല..... ഓക്കേ..... ഇനി ബെഡ് റസ്റ്റ്‌ തന്നെയാണ് നല്ലത്....... മയക്കം വിടുമ്പോൾ ഒന്ന് പറയൂ...... അത്രയും പറഞ്ഞു അയാള് നടന്നതും ഇന്ദ്രനും അമ്മയും അവൾക്കരികിലായി ചെന്നിരുന്നു........ മോനേ കണ്ണാ..... ഇവിടെ തന്നെയാണോ കാണിക്കുന്നത്.... അത്.... ആദ്യം കാണിച്ചില്ലേ അവിടെ തന്നെ കാണിക്കുന്നതല്ലേ നല്ലത്... അതാകുമ്പോൾ ഡോക്ടർസിനെയെല്ലാം അറിയാം...... ഹ്മ്...... എടാ കണ്ണാ ആദ്യം കുഞ്ഞിയോട് പറയണേ..... രണ്ടാളല്ലേ വരാൻ പോകുന്നെ.... അപ്പൊ ലച്ചുമോൾക്ക് ആദ്യത്തേപോലെ കുഞ്ഞിടെ കാര്യങ്ങൾ നോക്കാൻ കഴിഞ്ഞില്ലെങ്കിൽ അതിന് വേദനിക്കും..... ഞാൻ നോക്കിക്കോളാം അമ്മേ അതൊക്കെ..... കുറച്ചു കഴിഞ്ഞതും ലച്ചു മയക്കംവിട്ട് കണ്ണുതുറന്നു...... മുൻപിൽ ഇന്ദ്രനിരിക്കുന്നത് കണ്ടതും അവള് പുഞ്ചിരിച്ചു..... കണ്ണേട്ടാ...... നിക്ക് അറില്ല ...

. എന്താ പറ്റിയെന്നു.... വയങ്കര ക്ഷീണം.... അത് സാരമില്ല.... അമ്മേ ഞാൻ പോയി ഡോക്ടറെ കണ്ടിട്ട് വരാം.... വേണ്ടെടാ... നീയിവിടെയിരുന്നോ... ഞാൻ പോവാം.... മോളെ അമ്മ പോയിട്ട് വരാം.... അമ്മ പോയതും ഇന്ത്രനവളുടെ നെറ്റിയിൽ ചുണ്ടമർത്തി... കണ്ണേട്ടാ.... ഇതെന്തായിപ്പോ ഇങ്ങനെ.... നിന്നോട് നൂറുവട്ടം പറഞ്ഞതല്ലേ വേണ്ടെന്ന്... നിനക്കല്ലായിരുന്നോ നിർബന്ധം..... അവൻ പറയുന്നതിന്റെ പോരുള് മനസിലാകാതെ അവള് കണ്ണുമിഴിച്ചു...... ഒരു പുഞ്ചിരിയോടെ ഇന്ത്രനവളുടെ അടിവയറിൽ കയ്യമർത്തി....... ഇവിടെ കുഞ്ഞു രാവണൻ തനിച്ചല്ലെടോ കുഞ്ഞു സീതയുംകൂടെ ഉണ്ട്...... ശരിക്കും കണ്ണേട്ടാ...... പക്ഷെ...... ശരിക്കും......ചില കേസിൽ പ്രെഗ്നന്റ് ആണെങ്കിലും പീരിയഡ്‌സ് ആവുമെന്ന് പറഞ്ഞു...... അവളൊന്ന് ശ്വാസം വിട്ടു...... കണ്ണേട്ടാ.... ഞാൻ വല്ലാതെ പേടിച്ചിരുന്നു....... ഇങ്ങനെ വയ്യായ്ക ആയിട്ട്..... ഇപ്പോൾ ഉണ്ടല്ലോ തുള്ളിച്ചാടാൻ തോന്നുവാ..... അതെ അതിനു പറ്റിയ സമയം ആണല്ലോ....... എന്റെ മോൾക്കിനി വിശ്രമാ.... ഇവര് രണ്ടും വെളിയിൽ വരുന്നതുവരെ..... മനസിലായോ..... അവള് ചുണ്ടുകൂർപ്പിച്ചു..... നീയിനി എന്തൊക്കെ കാണിച്ചിട്ടും കാര്യമില്ല ലച്ചൂ..... എന്റെ തീരുമാനത്തിൽ ഒരു മാറ്റവുമില്ല..... ഒരു ഏഴു മാസമല്ലേ... അത് ഇതാന്ന് പറയുമ്പോഴേക്കും പോവും. ഏഴു മാസോ.... നിങ്ങൾക്കെന്താ കണ്ണേട്ടാ....9 മാസം ആണ്... അതിന് എന്റെ സീതയ്‌ക്കിത് മൂന്നാം മാസം ആണ്......ലച്ചൂ താനെന്തായാലും ഇപ്പൊ നന്നായി റസ്റ്റ്‌ എടുത്തോ....

ഇവര് വന്നാൽ നിനക്കൊന്ന് നിന്ന് തിരിയാൻ സമയം കിട്ടില്ല...... അവള് ചിരിച്ചു.... കണ്ണേട്ടാ..... മോളോട് പറയണം..... ഇപ്പോഴേ കാര്യങ്ങൾ പയ്യെ പറഞ്ഞു മനസിലാക്കണം..... ഇല്ലെങ്കിൽ ചിലപ്പോൾ ഏതെങ്കിലും സിറ്റുവേഷനിൽ നിനക്കവളെ കെയർ ചെയ്യാൻ പറ്റാതെ വന്നാൽ അതവൾക്ക് hurt ആകും...... ഉം..... ഡോക്ടറും അമ്മയും വരുന്നത് കണ്ടതും ഇന്ദ്രൻ സംസാരം അവസാനിപ്പിച്ചു എണീറ്റു.... ലച്ചു എണീറ്റിരിക്കാൻ നോക്കുകയാണ്.... വേണ്ട കിടന്നോളു...... ഞാൻ കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ട്..... ഫുഡ് നന്നായി കഴിക്കണം.... വെള്ളം ഇടയ്ക്കിടെ കുടിക്കണം..... അധികം കുനിയരുത് ..... മാക്സിമം റസ്റ്റ്‌ എടുക്കുക അതാണ് ഇമ്പോര്ടന്റ്റ്‌......... ഇടയ്ക്കിടെ ബിപി ഷുഗർ എല്ലാം ചെക്ക് ചെയ്യണം...... ഓക്കേ സാർ.... ഇനി ഇവിടെ കിടക്കണോ.... ഏയ്‌ അതിന്റെ ആവശ്യമൊന്നുമില്ല.... പോവാം...... ഡോക്ടർ പറഞ്ഞതും ഇന്ത്രനവളെ എടുത്തു നടന്നു... അമ്മ പുറകെയുണ്ട്....... ഇള രാവിലെ എണീറ്റ് രണ്ടുപേരെയും കാണാത്തതുകൊണ്ട് നല്ല കരച്ചിലാണ്..... ആരൊക്കെ എന്തൊക്കെ പറഞ്ഞിട്ടും അവള് കേൾക്കുന്നില്ല....... സാധാരണ ഉറക്കം ശരിയായില്ലെങ്കിൽ അത് പതിവ് കാര്യമാണ്....... പാപ്പുന്റെ മോള് വാ..... പാപ്പു പറയട്ടെ...... വേണ്ട...... അച്ഛേ........ അച്ഛേ ...നിക്ക് അച്ഛേനേം അമ്മേം കാണണം..... അവരിപ്പോൾ വരും.... മോള് ഇങ്ങോട്ട് വായോ.... കരഞ്ഞു കരഞ്ഞു അവൾക്ക് ശ്വാസം കിട്ടാതെവന്നു..... ഒടുക്കം വിഷ്ണു അവളുടെ എതിർപ്പ് വകവെക്കാതെ അവളെയുമെടുത്ത് കുളത്തിന്റെ അങ്ങോട്ട്‌ നടന്നു.......

ന്നെ വിട്..... നിക്ക് കാണണ്ട പാപ്പു..... കുഞ്ഞിപ്പെണ്ണേ അത് കണ്ടോ വലിയൊരു മീൻ ....... അതാ അവിടെ എന്ത് രസാ.... അതുകേട്ടതും കരച്ചില് നിർത്തി അവളെങ്ങോട്ട് നോക്കി . . എവടെ..... അതാ അവിടെ.... നമുക്ക് കുളത്തിലേക്ക് ഇറങ്ങിയാലോ ... ഉം... മോളിനി കരയോ .... മ്ച്...... കണ്ണുതുടച്ചു അവള് പറഞ്ഞു.... പാപ്പുന്റെ സുന്ദരി..... വാ.... കുളത്തിലിറങ്ങി വെള്ളത്തിൽ കളിക്കാൻ തുടങ്ങിയതും അവളുടെ കരച്ചില് പൂർണമായി മാറി.... ഇന്ദ്രന്റെ വണ്ടി കണ്ടതും എല്ലാവരും അങ്ങോട്ട് വന്നു.....ലച്ചുവിനെ അവൻ എടുക്കുന്നത് കണ്ടതും എല്ലാർക്കും ടെൻഷൻ ആയി..... മോനെ കണ്ണാ.... എന്താടാ... മോൾക്ക് എന്താ പറ്റിയെ.... എല്ലാവരുടെയും മുഖത്തു ആ ചോദ്യം വ്യക്തമാണ്....... ആരും പേടിക്കണ്ട.... ലച്ചുമോൾക്ക് ഒന്നുല്ല..... വിശേഷാ.......ഒന്നല്ല രണ്ടാളുകളാ അതാ ഇത്ര ക്ഷീണം....... അമ്മയുടെ വാക്കുകൾക്ക് എല്ലാവരിലും പുതുജീവൻ പകരുകയായിരുന്നു...... ഇന്ദ്രൻ ലച്ചുവിനെ റൂമിൽ കിടത്തി...... ഇള എവിടെ..... അതേട്ടാ.... ഉറക്കം തെളിയാഞ്ഞിട്ട് നല്ല ബഹളം ആയിരുന്നു.... വിഷ്ണുവേട്ടൻ കുളത്തിന്റെ അങ്ങോട്ട്‌ കൊണ്ടുപോയിട്ടുണ്ട്..... അനു പറഞ്ഞതും ഇന്ദ്രൻ അങ്ങോട്ട്‌ നടന്നു..... വിഷ്ണു കയ്യിൽ പിടിച്ചു നീന്തൽ പഠിപ്പിക്കുകയാണ് അവളെ...... ഇന്ത്രനതും നോക്കി നിന്ന്..... ഇടയ്ക്ക് വിഷ്ണു കണ്ടതും മോളെയുമെടുത്ത് അവൻ അങ്ങോട്ട്‌ വന്നു....... ഏട്ടാ ഏടത്തിയ്ക്ക് എന്താപറ്റിയെ ഡോക്ടർ എന്ത് പറഞ്ഞു..... ഇള കൈനീട്ടിയതും ഇന്ത്രനവളെ എടുത്തു.....

കുഴപ്പമൊന്നുമില്ല...... പ്രെഗ്നന്റ് ആണ്.... ട്വിൻസ്.... അതാ ഇത്ര ക്ഷീണം....... ആണോ...... ഞാൻ പോയി കാണട്ടെ ഏടത്തിയെ...... വിഷ്ണു അങ്ങോട്ട്‌ നടന്നതും ഇന്ദ്രൻ ഇളയെ നോക്കി..... അച്ഛന്റെ മോളെന്തിനാ കരഞ്ഞേ..... അമ്മേം അച്ഛേനേം കാണാനിട്ടു..... എവിടാ പോയെ മോളെ കൂട്ടാതെ...... എവിടെയും പോയില്ല..... മോള് കുളിച്ചോ..... മ്ച്...... അമ്മ എവടെ..... റൂമിലുണ്ട്...... ന്നാ വാ അച്ഛേ പോവാം...... ഇന്ത്രനവളെ അങ്ങോട്ട് എടുത്തു നടന്നു...... ലച്ചുവിന് ചുറ്റും എല്ലാവരുമുണ്ട്...... അതുകണ്ടതും ഇള ഇന്ദ്രനെ നോക്കി....... എന്താ എല്ലാരും ഇവിടെ..... അറിയില്ല...... നമുക്ക് നോക്കാം....... ലച്ചു കട്ടിലിൽ ചാരിയിരിക്കുകയാണ് അവളെ കണ്ടതും ഇള ഇന്ദ്രന്റെ കയ്യിൽനിന്നുമിറങ്ങി അവളുടെ മടിയിലായിരുന്നു....... ഇനിയിപ്പോ കുറച്ചൂടെയല്ലേ ഇത്ര അധികാരത്തിൽ അമ്മന്റെ മടിയിൽ ഇരിക്കാൻ പറ്റൂ.... പിന്നെ രണ്ടാളും സമ്മതിക്കോ.... ഇപ്പോൾ ഇരുന്നോട്ടെ ശരിക്കും..... അവിടെയുള്ള ഏതോ റിലേറ്റീവ് പറഞ്ഞതും ഇന്ദ്രൻ പല്ലുകടിച്ചു..... ലച്ചുവിനും നല്ല ദേഷ്യം വന്നിട്ടുണ്ട്.... ഇള കാര്യം മനസിലാകാതെ അവളെ നോക്കി....... ഇന്ദ്രന്റെ അമ്മയ്ക്കും ദേഷ്യം വന്നു.... എല്ലാരും പുറത്തേക്ക് ഇറങ്ങു.... അവരവിടെ ഇരുന്നോട്ടെ.... അമ്മ പറഞ്ഞതും ബാക്കിയെല്ലാവരും റൂമിനു വെളിയിലേക്കിറങ്ങി...... ലച്ചു ഇളയെ നെഞ്ചോട് ചേർത്തു പിടിച്ചതാണ്........ അമ്മേ.... എവിടാ പോയതാ.... എവിടേം പോയില്ല വാവേ...... മോൾക്ക് കുളിക്കണ്ടേ....... ഉം.... അച്ഛാ കുളിപ്പിച്ചാൽ മതി.... ഓക്കേ.... ഇരുവരുടെയും അടുത്തിരുന്ന് അവൻ പറഞ്ഞു........ ഇളാ.... മോളെ..... ഉം.... എന്താമ്മാ.... മോള് എപ്പോഴും ചോദിക്കാറില്ലേ എപ്പോഴാ കുഞ്ഞാവ വരാ എന്ന്..... ആ.... വന്നോ അമ്മാ..... ഉം.... ഒന്നല്ല രണ്ട് കുഞ്ഞാവ ഉണ്ട്................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story