രാവണപരിണയം-2: ഭാഗം 27

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

മോള് എപ്പോഴും ചോദിക്കാറില്ലേ എപ്പോഴാ കുഞ്ഞാവ വരാ എന്ന്..... ആ.... വന്നോ അമ്മാ..... ഉം.... ഒന്നല്ല രണ്ട് കുഞ്ഞാവ ഉണ്ട്..... അത് കേട്ടതും അവളുടെ കണ്ണുകൾ വികസിച്ചു..... ആണൊമ്മ.... മോൾക് കളിക്കാൻ അപ്പൊ ഇനിയും രണ്ട് വാവകൾ വരും...... ഇന്ത്രനവളെയെടുത്ത് അവന്റെ മടിയിലിരുത്തി...... ഉം.... വരും ..... ഇപ്പോഴല്ല... കുറച്ചു മാസംകൂടെ കഴിഞ്ഞാൽ.... അപ്പൊ അമ്മ വന്നു പറഞ്ഞതോ..... ആ ദാ ഇവിടെയുണ്ട്....... ലച്ചുവിന്റെ വയറിൽ കൈവച്ചു ഇന്ദ്രൻ പറഞ്ഞതും മോളും കൈവച്ചു നോക്കി........ ഇവിടെ എങ്ങനാ വന്നേ..... കണ്ണുകളിൽ അത്ഭുദം നിറച്ചു അവള് ചോദിച്ചതും ഇന്ദ്രൻ ലച്ചുവിനെ നോക്കി..... അതൊക്കെ വന്നു..... അമ്മ പറഞ്ഞില്ലേ മോളും ഇവിടെ ആയിരുന്നു എന്ന്..... ആഹ്...... ഞാനേ ഇത് എല്ലാവരോടും പറയട്ടെ..... ഉം.... മോളെ.... ഡോക്ടർ അമ്മയോട് റസ്റ്റ്‌ എടുക്കാൻ പറഞ്ഞതാ കുഞ്ഞാവകൾ വരുന്നവരെ.... ഇപ്പോൾ എന്താ ചെയ്യാ.... അമ്മയാണെങ്കിൽ പറഞ്ഞാൽ കേൾക്കില്ലല്ലോ ...... ഇന്ദ്രൻ ചോദിച്ചതും ഇള ലച്ചുവിനെ നോക്കി....... അമ്മ അനുസരിക്കും..... അച്ഛ പേടിക്കണ്ട മോള് നോക്കാലോ അമ്മയെ അപ്പോൾ കുഞ്ഞാവകൾ വന്നാൽ അവരെ ആരാ നോക്കാ......ഞാൻ നോക്കില്ലേ കുസൃതിയോടെ ലച്ചു പറഞ്ഞതും ഇള ചുണ്ട് മലർത്തി.....

അതും മോള് നോക്കണോ..... പിന്നെ അല്ലാതെ....വേറാരു നോക്കും.... ഞാൻ നോക്കാ..... ഞാനും അച്ചൂട്ടനും നോക്കാലോ ...... അമ്മ റസ്റ്റ്‌ എടുത്തേ... ഞാനിപ്പോ വരാം അച്ചൂട്ടനോടും ധ്രുവോടും പറയട്ടെ കുഞ്ഞാവകൾ വരാന്ന്.... അവൾ മടിയിൽനിന്നിറങ്ങാൻ തിടുക്കം കാണിച്ചതും ഇന്ത്രനവളെ വിട്ടു...... സന്തോഷത്തോടെ മോള് അവിടുന്നിറങ്ങിയോടി...... ലച്ചു ഇന്ദ്രന്റെ നെഞ്ചിലേക്ക് പതിയെ തലചായ്ച്ചു..... എന്താടോ..... വയ്യേ.... ക്ഷീണം ഉണ്ടോ..... ചെറുതായി..... ഇതൊക്കെ അറിയാവുന്നതുകൊണ്ടാ ആദ്യമേ വേണ്ടെന്ന് പറഞ്ഞെ.... അതുകേട്ടതും ചുണ്ട് കൂർപ്പിച്ചു അവളവനെ നോക്കി..... കണ്ണേട്ടാ നിങ്ങൾക്ക് അപ്പോൾ ഒട്ടും താല്പര്യം ഇല്ലേ...... താല്പര്യം ഇല്ലാന്ന് ആരുപറഞ്ഞു..... ഒരുപാടാളുകൾ വേണമെന്നുണ്ട്.... എന്നാൽ അതിന് താൻ അനുഭവിക്കേണ്ട വേദന ആലോചിക്കുമ്പോൾ...അതൊന്നുകൊണ്ടുമാത്രമാ ഞാൻ അങ്ങനെ പറയുന്നത്...... തനിക്കറിയില്ലെടോ തന്നെയൊരു ഉറുമ്പ് കടിക്കുന്നതുപോലും എനിക്ക് സഹിക്കില്ലെന്ന്........ എന്തായാലും ദാ നമ്മുടെ ഈ മക്കൾക്ക് വേണ്ടിയുള്ള കാത്തിരിപ്പാ ഇനി....... കണ്ണേട്ടാ...... ഞാൻ ഒരു സീക്രെട് പറയട്ടെ....... പറാ...... ഇത് രണ്ടുമില്ലേ ജൂനിയർ രാവണൻമാരാ....... ചിലപ്പോൾ രണ്ടും സീതമാരാണെങ്കിലോ.... അല്ല.... എനിക്കുറപ്പുണ്ട്......

നമുക്ക് വരുന്നതുവരെ കാത്തിരിക്കാം..... ബട്ട്‌ പ്രോമിസ് മി.... ഇനി നല്ല കുട്ടിയായി അടങ്ങിയിരിക്കുമെന്ന്..... ഞാൻ നല്ല കുട്ടിയല്ലേ..... ലച്ചൂ...... ആദ്യത്തേപോലെ തുള്ളിച്ചാടരുത്..... പെണ്ണിന്റെ കാര്യങ്ങളൊക്കെ ഇവിടുന്ന് അങ്ങോട്ട്‌ ഞാൻ നോക്കാം...... മാഡം ഫുഡ് കഴിക്കാൻപോലും പുറത്തിറങ്ങണമെന്നില്ല..... എല്ലാം ഞാൻ റൂമിലെത്തിക്കും........ അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങിയാൽമതി അതും ഞാൻ കൂടെയുള്ളപ്പോൾ.... കേട്ടല്ലോ...... ഇത് വല്യ കഷ്ടമുണ്ട്ട്ടോ..... ആണോ.... സാരല്യ..... എന്റെ മക്കൾക്ക് വേണ്ടിയല്ലേ....... അതുകേട്ടതും അവളുടെ മുഖം വാടി..... എന്തുപറ്റി... എന്താ ഒരു വാട്ടം..... നിങ്ങടെ മക്കൾക്ക് ഒന്നും വരാതിരിക്കാൻ ആണല്ലേ.......... നിന്നെപ്പോലെ കുശുമ്പുള്ളോരെണ്ണം ഈ ലോകത്ത് വേറെ കാണില്ല.....എന്റെ മക്കൾ എന്ന് തന്നെയാ പറഞ്ഞത്..... അത് ദാ ഇവരെ ഉദ്ദേശിച്ചല്ല..... എന്റെ ഈ മോളെ ഉദ്ദേശിച്ചാ....... ഇത് നമ്മുടെ മക്കളല്ലേ...... അവള് ചിരിച്ചതും ഇന്ദ്രൻ ചുണ്ടുകടിച്ചുപിടിച്ചു...... കണ്ണേട്ടാ..... ഞാനേ ഒരു സ്വപ്നം കണ്ടു...... ഉം.... എന്താ..... അച്ഛമ്മയില്ലേ..... എന്നോട് ഒപ്പം ചെല്ലാൻ പറയുന്നത്....... അതുകേട്ടമാത്രയിൽ ഇന്ത്രനവളെ ഒന്നുകൂടെ ചേർത്തുപിടിച്ചു....... അതൊരിക്കലും ഉണ്ടാവില്ല ലച്ചു.... അച്ഛമ്മയ്ക് അറിയാം എനിക്ക് നീ ആരാണെന്ന്..... നീയില്ലെങ്കിൽ പിന്നെ ഒരുനിമിഷം പോലും എനിക്ക് പറ്റില്ല.....

ആ നിന്നെ എന്നിൽനിന്നും വേർപിരിക്കാൻ ആരാലും സാധ്യമല്ല........ലച്ചു അതാലോചിച്ചു ടെൻഷൻ ആവണ്ട ട്ടോ....... അവളവന്റെ വലതുകൈയിൽ മുറുകെപിടിച്ചു......... അതെനിക്കറിയാം കണ്ണേട്ടാ....... താൻ വാ കുളിക്കണ്ടേ.... ഞാൻ അങ്ങോട്ട്‌ എടുക്കാം..... വേണ്ട ഞാൻ മെല്ലെ നടക്കാം..... ലച്ചു എന്റെ വായിലിരിക്കുന്നത് കേൾക്കാൻ നിൽക്കണ്ട....... വന്നേ..... ഇനി മുതൽ നിന്റെ ഓരോ കാര്യങ്ങളും ഞാൻ പറയുന്നപോലെ ആയിരിക്കും.... അതിലിനിയൊരുമാറ്റവുമില്ല....... അവളെ പതിയെ എടുത്തു അവൻ ബാത്‌റൂമിലേക്ക് നടന്നു...... ലച്ചു..... ബാത്‌റൂമിൽ സൂക്ഷിച്ചു നിൽക്കണം.... തലച്ചുറ്റലോ എന്തെങ്കിലും ബുദ്ധിമുട്ടോ തോന്നുവാണേൽ തറയിൽ ഇരുന്നാൽ മതി...... കതക് ലോക്ക് ചെയ്യണ്ട.... ഞാൻ ഇവിടെ ഉണ്ടാകും..... ഡ്രെസ് വേണ്ടേ നിനക്ക്..... ഇപ്പൊ എടുത്തു തരാം...... ഇന്ദ്രൻചേന്ന് അവൾക്ക് മാറ്റാനുള്ളത് എടുത്തു വന്നു... അത് ബാത്‌റൂമിൽ വച് കതകുചാരി അവനാവിടുന്ന് പുറത്തിറങ്ങിനിന്നു....... ബാത്‌റൂമിൽ വെള്ളം വീഴുന്നശബ്ദം നിലച്ചെന്ന് മനസിലായതും അവനൊരുനിമിഷം കാതോർത്തു..... എടോ ലച്ചു...... കഴിഞ്ഞോ..... ഉം...... ഡ്രെസ് മാറിയോ...... ദാ സാരി ഉടുക്കുവാ.... അതുകേട്ടതും അവൻ കതക് തുറന്നു..... എന്താ കണ്ണേട്ടാ...... എന്തിനാ കതക് തുറന്നെ..... താൻ ഇവിടുന്ന് ഉടുത്തോ....

അല്ലേൽ താ ഞാൻ ഉടുത്തു തരാം...... അവളുടെ കൈപിടിച്ച് റൂമിലേക്ക് കൊണ്ടുവന്നു അവൻ സാറിയുടുപ്പിക്കാൻ തുടങ്ങി....... അത് കഴിഞ്ഞു മുടി തുടച്ചു അതോതുക്കി കെട്ടിവച്ചു...... എടോ..... താനിവിടെയിരിക്ക് ഞാനിപ്പോൾ വരാം..... നിങ്ങളെങ്ങോട്ടാ..... അതിന് മറുപടി ഉണ്ടായില്ല.... ബാത്‌റൂമിൽ കയറി അവൻ അവള് അഴിച്ചിട്ട ഡ്രെസ് അലക്കാൻ തുടങ്ങിയതും ലച്ചു അവിടുന്ന് എണീറ്റ്........ കണ്ണേട്ടാ..... നിങ്ങളിത് എന്താ കാണിക്കുന്നത്..... കണ്ണ് കാണില്ലേ നിനക്ക്...... നിന്നോടാരാ അവിടുന്ന് എണീക്കാൻ പറഞ്ഞത്..... പോയിരിക്ക്..... ഇതൊക്കെ ഞാൻ ചെയ്തോളും ഇവിടുന്നങ്ങോട്ട്..... മനസിലായോ........ അപ്പോൾ എന്നെയും നോക്കി ഇരിക്കാനാ പ്ലാൻ....... അതെ....... ചെന്നിരിക്ക്..... അവൻ അലക്കുന്നതും നോക്കി അവളവിടെയിരുന്നു........ അലക്കല് കഴിഞ്ഞതും അവൻ നേരെ അടുക്കളയിലേക്ക് പോയി അവൾക്ക് കഴിക്കാനുള്ളതുമെടുത്ത് വന്നു......... ലച്ചു.... ഇതാ..... ശർദ്ധിക്കുമെന്നൊന്നും നോക്കണ്ട.... ഇത് മുഴുവൻ കഴിക്കണം..... കണ്ണേട്ടാ........ നീയേ വായ തുറന്നു തന്നാൽ മാത്രം മതി..... ഞാൻ കഴിപ്പിച്ചോളാം......

രണ്ടു വായ കഴിച്ചതും അവൾക്ക് ഒക്കാനം വന്നു..... കണ്ണേട്ടാ..... മതി.... ശർദ്ധിക്കാൻ മറയ്ക്കുന്നു..... സാരല്യ.... ശര്ധിച്ചോട്ടെ...... പിന്നെ എനിക്കെന്ത് ബുദ്ധിമുട്ടാകുമെന്നറിയോ.... അതൊക്ക ക്ലീൻ ചെയ്യണ്ടേ...... വേണ്ട.... അതൊക്കെ ഞാൻ ചെയ്യും....... നീ ഫുൾ റസ്റ്റ്‌.... നിന്റെ ബേസിക് ആവശ്യങ്ങൾ മാത്രം നോക്കിയാല്മതി....... ഇനി പറഞ്ഞിട്ട് കാര്യമില്ലെന്ന് മനസിലായതും അവള് വാ തുറന്നു...... കുറച്ചു കഴിച്ചതും അത് ശര്ധിച്ചു..... നേരെ അവന്റെ മുണ്ടിലേക്കാണ് ശർദ്ധിച്ചത്.....ശര്ധിച്ചതും അവള് നന്നായി ക്ഷീണിച്ചു....... കണ്ണേട്ടാ..... നിക്ക് കിടക്കണം...... ദാ വായ കഴുകിയിട്ടു കിടന്നോ..... അവളുടെ വായ കഴുകിപ്പിച്ചു അവൻ കിടത്തി.... അതുകഴിഞ്ഞു അവിടെമൊത്തം ക്ലീൻ ചെയ്ത് അവൻ പോയി കുളിച്ചു...... തിരിച്ചു വന്നു നോക്കുമ്പോൾ ലച്ചു ഉറക്കത്തിലാണ്...... പതിയെ അവളുടെ കവിളിൽ തട്ടി അവനെണീപ്പിച്ചു....... എടോ.... പകലുറക്കം നല്ലതല്ല.... താൻ കിടന്നോ.... ബട്ട്‌ ഉറങ്ങണ്ടാ ഓക്കേ...... ഉം.... കണ്ണേട്ടാ..... മോള്..... അതോർത്ത് താൻ ടെൻഷൻ ആവണ്ട.... അവളെ അമ്മ റെഡിയാക്കിയിട്ടുണ്ട്.... ചായ കുടിച്ചു ഇപ്പോൾ വരും ഇങ്ങോട്ട്..... അത് പറഞ്ഞു തീരുന്നതിനുമുന്പേ ഇളയും അച്ചുവും ധ്രുവും അങ്ങോട്ടേത്തി........................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story