രാവണപരിണയം-2: ഭാഗം 28

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

അമ്മേ..... ചായ കുടിച്ചോ....... അവളുടെയെടുത്തായിവന്നുനിന്ന് ഇള ചോദിച്ചതും ഒരു പുഞ്ചിരിയോടെയവൾ തലയാട്ടി..... വല്യമ്മേ..... ഈ ഇച്ചേച്ചി പറഞ്ഞല്ലോ കുഞ്ഞാവൾ വരും എന്ന്..... എപ്പോഴാ വരാ...... അച്ചു കൗതുകത്തോടെ ചോദിച്ചു....... കുറച്ചു മാസംകൂടെ കഴിഞ്ഞാൽ വരും.... വന്നാൽ അച്ചുട്ടൻ നോക്കോ.... നോക്കാല്ലോ..... ഞാനും വാവയുംകൂടെ ഫുട്ബോൾ കളിക്കല്ലോ എന്നിട്ട്...... അവൻ പറഞ്ഞതും ഇന്ദ്രൻ ചിരിച്ചു.... വല്യമ്മേ.... ഞാനും നോക്കല്ലോ വാവയെ....... ഓക്കേ.... നിങ്ങള് മൂന്നുപേരും കൂടെ നോക്കിയാൽമതി..... എനിക്കും വല്യച്ഛനും ജോലിക്ക് പോവണ്ടേ..... മൂന്നുപേരും തലയാട്ടി...... പിന്നെയവര് അവിടെയിരുന് കളിയ്ക്കാൻതുടങ്ങി...... എടോ ലച്ചു..... താൻ ഇവിടുന്ന് അനങ്ങരുത്.... ഞാൻ പെണ്ണിനെ ഏല്പിക്കണോ.... വേണ്ട പിന്നെയെന്നെയൊന്ന് തിരിയാൻ സമ്മതിക്കില്ല..... ഞാൻ ഇവിടുന്ന് എങ്ങും പോവില്ല.... നിങ്ങളതോർത്ത് ടെൻഷൻ ആവണ്ടാ...... ഉം... എങ്ങോട്ടാ..... എങ്ങോട്ടുമില്ല.... ദാ ഇവിടെ തന്നെയുണ്ട്...... എന്തെങ്കിലും വേണേൽ പെണ്ണിനെയൊന്ന് എന്റെയടുത്തേക്ക് വിട്ടാൽ മതി .... ..

ഹ്മ്........ അവൻ റൂമിൽനിന്നിറങ്ങിയതും ലച്ചു അവര് കളിക്കുന്നതും നോക്കിയിരിക്കാൻ തുടങ്ങി.... വല്യമ്മേ......രണ്ടും ബോയ് അല്ലെ..... അച്ചു ചോദിച്ചതും ഇള ലച്ചുവിനെ നോക്കി..... അല്ലല്ലോ അമ്മേ രണ്ടും ബേബി ഗേൾ അല്ലെ..... ഞാൻ എത്ര പറഞ്ഞു എന്നറിയോ ഈ അച്ചൂട്ടനോട്...... ഇവന് പറഞ്ഞിട്ട് മനസിലാകുന്നില്ല ഇനി അമ്മ പറാ ഇവനോട്...... വല്യമ്മേ..... പറാ..... ഒരു ബോയും ഒരു ഗേളും അതല്ലേ നല്ലത്..... അവള് പറഞ്ഞതും രണ്ടാളും തലയാട്ടി സമ്മതിച്ചു...... കളിക്കുന്നിടത്തുനിന്ന് എണീറ്റ് മൂന്നാളും അവളുടെയെടുത്തായി വന്നിരുന്നു.... ഇച്ചേച്ചി...... ഇച്ചേച്ചിയൊരു പാട്ടുപാടിതരോ..... ധ്രുവ് ഇത്തിരി കൊഞ്ചലോടെ ചോദിച്ചതും അവള് പാടാൻ തുടങ്ങി.....അവരങ്ങനെ ഇരിക്കുമ്പോഴാണ് പാറുവും ഉണ്ണിയും വന്നത്....... കുഞ്ഞോളെ..... ചിറ്റ കേട്ടത് സത്യാണോ..... പാറുവിന്റെ ചോദ്യം കേട്ടപ്പോൾ ഇള നെറ്റിച്ചുളിച്ചു..... എന്ത് ചിറ്റേ..... നിനക്ക് കുഞ്ഞാവകള് വരുവാണെന്ന്...... ആണല്ലോ..... രണ്ട് കുഞ്ഞാവ വരല്ലോ...... വന്നാൽ ഞങ്ങളാണല്ലോ നോക്കാ..... ആണോ..... പാറു ആശ്ചര്യത്തോടെ ചോദിച്ചു.... ആ ചിറ്റേ..... അമ്മോട് ചോദിച്ചു നോക്ക് അപ്പോൾ അറിയാലോ.... ഇനിയിപ്പോൾ കുഞ്ഞാവകൾ വന്നാൽ കുഞ്ഞോളെ പിന്നെ അച്ഛനും അമ്മയ്ക്കും. വേണ്ടല്ലോ.... അല്ലെ ലച്ചുച്ചി.....

പാറു ചോദിച്ചതും ഇള ചുണ്ട് മലർത്തി ലച്ചുവിനെ നോക്കി..... ഉണ്ണി പാറുവിന്റെ തലയ്ക്കിട്ട് ഒരെണ്ണം കൊടുത്തതും ലച്ചുവിന്റെ കൈ അവളുടെ കൈയ്യിൽ ശക്തിയിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു..... ഇതെന്തിനാ എന്നെ വേദനയാക്കുന്നത്.... ഉണ്ണ്യേട്ട കിട്ടുംട്ടോ..... എടീ പ്രെഗ്നന്റ് ആയത് ഭാഗ്യം എന്ന് കൂട്ടിക്കോ... ഇല്ലേൽ കിട്ടുമായിരുന്നു നിനക്ക്.... കിട്ടിയിട്ടുണ്ടെൽ കണക്കായിപോയി..... വേണ്ടാത്തത് പറഞ്ഞിട്ടല്ലേ കിട്ടിയത്... വെറുതെയൊന്നുമല്ലല്ലോ...... ഉണ്ണി ശകാരത്തോടെ തന്നെ പറഞ്ഞു ഇളയെ എടുത്ത് മടിയിലിരുത്തി..... അവളുടെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്..... അയ്യേ.... മോളെന്തിനാ കരയുന്നത്.... ഈ ചിറ്റയ്‌ക്കെ പ്രാന്താ.... അവളുടെ കണ്ണുകൾ തുടച്ചുകൊണ്ട് ഉണ്ണി പറഞ്ഞെങ്കിലും അവ പിന്നെയും നിറഞ്ഞൊഴുകി....... അമ്മേ.... അമ്മയ്ക്ക് അടി വേണോ.... എന്തിനാ ഇച്ചേച്ചിയെ കരയിപ്പിച്ചേ..... ധ്രുവ് ദേഷ്യത്തോടെ ചോദിച്ചു അവളുടെ മുടിപിടിച്ചുവലിച്ചു..... ഇള ലച്ചുവിനെ ഉറ്റുനോക്കുകയാണ്..... അമ്മയുടെ മോള് വാ... അമ്മ പറയട്ടെ..... ഇള ഉണ്ണിയുടെ മടിയിൽ നിന്നും എണീറ്റ് ലച്ചുവിന്റെ മടിയിലിരുന്നു..... അവളുടെ കണ്ണുകൾ തുടച്ചു ലച്ചു അവളെ മാറോടു ചേർത്തു..... എന്തിനാ അമ്മയുടെ പൊന്ന് കരയുന്നെ...... ചിറ്റ മോളെ പറ്റിക്കാൻ പറഞ്ഞതല്ല ..... അമ്മയ്ക്കും അച്ഛനും ഏറ്റവും ഇഷ്ടം മോളെയല്ലേ..... അപ്പോൾ കുഞ്ഞാവേള് വന്നാൽ അവരെയാകോ.... കുഞ്ഞാവള് വന്നാലും മോളെ തന്നെയാ ഇഷ്ടം.....

എപ്പോഴും കൂടുതൽ ഇഷ്ടം മോളെ മാത്രമാണെ...... അപ്പൊ അച്ഛയ്ക്കോ.... അച്ഛയ്ക്കും...മോള് കരയണ്ടാട്ടോ....ചിറ്റയോടാണ് എല്ലാർക്കും ഇഷ്ടം കുറയാ.... അതിന്റെ അസൂയ ആണ് ചിറ്റയ്ക്ക് മോളോട്...... ഇള ലച്ചുവിനെ നോക്കി കൊഞ്ഞനംകുത്തി..... ചിറ്റയോട് ഞാൻ തെറ്റി ഇനി കൂട്ടില്ല...... ഗർവ്വോടെ പറഞ്ഞു അവള് ലച്ചുവിന്റെ മടിയിൽ നിന്നും എഴുനേറ്റ് ഉണ്ണിയുടെ മടിയിലിരുന്ന്.... ഉണ്ണി മാമാ.... ഈ ചിറ്റയോട് മിണ്ടണ്ട..... ഏയ്‌ ഞാൻ ഇനി മിണ്ടില്ല... ഇങ്ങനെയുണ്ടോ വികൃതി...വാ നമുക്ക് കുളത്തിന്റെ അങ്ങോട്ട് പോവാ..... അവൻ മൂന്നുപേരെയും കൂട്ടി റൂമിൽനിന്നിറങ്ങി..അവര് പോയതും ലച്ചു പാറുവിനെ നുള്ളി.... എടീ ഏച്ചീ വിട്..... നല്ല വേദനയുണ്ട്..... നിനക്ക് വേദനയാകണം.... ഇത്രേം ബോധമില്ലേ പാറു നിനക്ക്..... നീയെന്തിനാ മോളോട് അങ്ങനെ പറഞ്ഞത്....... എടോ അത്...മക്കള് വന്നാൽ നീ ഇവരുമായി ഫുൾ ബിസി ആകില്ലേ.... അപ്പൊ അവൾക്ക് സങ്കടം വരാതിരിക്കാനാ ഇപ്പോഴേ ഇങ്ങനെ പറഞ്ഞത്..... ഒരുമാതിരി ടിപിക്കൽ ആയി ചിന്തിക്കരുത്....... ഞാനും കണ്ണേട്ടനും ഇതുമായി അവളെ അഡ്ജസ്റ്റ് ആക്കികൊണ്ടുവരാൻ നോക്കുവാ......

അപ്പോഴാ അവളുടെയൊരു...... ഇവര് വന്നാലും ഫസ്റ്റ് ഇളയുടെ കാര്യം തന്നെയാ.... അത് കഴിഞ്ഞേയുള്ളൂ എന്തും...നിങ്ങളൊക്കെ ഇങ്ങനെ പറയുമ്പോൾ അവൾക്കെന്തോരം വേദനിക്കുമെന്നറിയോ..... ആ വേദന പിന്നെ ഇവരോടുള്ള ദേഷ്യവും വെറുപ്പുമായി മാറും.... അതറിയോ നിനക്ക്...... ഈ പ്രായത്തിലുണ്ടാകുന്ന ഇമോഷൻ എത്ര കഴിഞ്ഞാലും പിന്നെ മാറില്ല..... അതവിടെ ഫിക്സിഡ് ആയികിടക്കും...... ഇങ്ങനെയുള്ള സംസാരങ്ങളാ മെയിൻ ആയിട്ട് അവരെ നെഗറ്റീവ് ആയി ബാധിക്കുക....... എന്തൊക്കെ സംഭവിച്ചാലും, ഇവരെ കെയർ ചെയ്തില്ലെങ്കിലും ഇളയുടെ കാര്യത്തിൽ ഒരു കുറവും ഞങ്ങള് വരുത്തില്ല....... ഏച്ചീ ഞാൻ അങ്ങനെയല്ല.... വെറുതെ തമാശയ്ക്ക്..... പറയുമ്പോൾ ആലോചിക്കണം പാറു..... ചെറിയമക്കളോടാണ് പറയുന്നതെന്ന ബോധം വേണം..... ശരിക്കും ഫസ്റ്റ് ക്യാരീയിങ് ആകുമ്പോഴല്ല സെക്കന്റ്‌ ആകുമ്പോഴാണ് നമ്മള് കൂടുതൽ കോൺഷ്യസ് ആവേണ്ടത്..... സോറി ഇനി ഇങ്ങനെ ചെയ്യില്ല..... പോയി ഇളയോട് സോറി പറഞ്ഞു അവളെ കാര്യങ്ങൾ മനസിലാക്ക്.... ചെല്ല്..... പാറു അപ്പോൾ തന്നെ അവിടുന്നെണീറ്റ് ഇളയുടെ അടുത്തേക്ക് നടന്നു..... കുഞ്ഞോളെ...... വന്നേ ചിറ്റയുടെ മോള്... വേണ്ട പിണക്കാ..... അതുകേട്ടതും ഇന്ദ്രൻ പുരികം കൊണ്ട് പാറുവിനോട് കാര്യം തിരക്കി.....

അവള് ചുമലുകൂച്ചി ഒന്നുമില്ലെന്ന് കാണിച്ചു..... അച്ഛേ.... ഈ ചിറ്റയില്ലേ എന്നോട് പറയാണെ..... കുഞ്ഞാവള് വന്നാൽ അച്ഛനും അമ്മയ്ക്കും അവരെയ കൂടുതൽ ഇഷ്ടം ഉണ്ടാവാന്ന്....... ഇള പരിഭവത്തോടെ പറഞ്ഞതും പാറു എരുവലിച്ചു....... ഇന്ത്രനവളെ തറപ്പിച്ചുനോക്കുകയാണ്.... ഏട്ടാ.... ഞാൻ തമാശയ്ക്ക്....... പാറു നമുക്ക് പിന്നെ സംസാരിക്കാം... ഇള അത് ശ്രദ്ധിക്കുന്നുണ്ടെന്ന് മനസിലായതും ഇന്ദ്രൻ പെട്ടന്ന് പറഞ്ഞു..... കുഞ്ഞോള് വന്നേ ചിറ്റ പറയട്ടെ.... ഇന്ത്രന്റെയാടുത്തുനിന്നും അവളെയുമെടുത്ത് പാറു കുളത്തിന്റെ അങ്ങോട്ട്‌ നടന്നു..... അയ്യേ.... ചിറ്റേടെ വാവയ്ക്ക് സങ്കടായോ..... ഉം.... സങ്കടപെടണ്ടട്ടോ..... ചിറ്റ തമാശയ്ക്ക് പറഞ്ഞതാണേ.... സോറി...... അച്ഛയ്ക്കും അമ്മയ്ക്കും ഏറ്റവും ഇഷ്ടം കുഞ്ഞോളെ അല്ല..... അച്ഛയ്ക്കും അമ്മയ്ക്കും മാത്രമല്ല ചിറ്റയ്ക്കും ഉണ്ണിമാമനും എല്ലാർക്കും മോളെയാ ഇഷ്ടം...... അതുകേട്ടതും കുഞ്ഞിക്കണ്ണുകൾ തിളങ്ങി...... പാറുവിനെകെട്ടിപിടിച്ചു ഒരുമ്മയുംകൊടുത്തു അവള് കുളത്തിലേക്കിറങ്ങാൻ ധൃതി വച്ചു....... ഇന്ദ്രന്റെ അമ്മ ലച്ചുവിനെ നിർബന്ധിച്ചു ജ്യൂസ്‌ കുടിപ്പിക്കുകയാണ്.....

അമ്മേ എനിക്ക് വേണ്ടാത്തതുകൊണ്ടാ.... ഞാൻ കണ്ണനെ വിളിക്കണോ.... മ്ച്.... എന്നാൽ വേഗം കുടിക്ക്.... ഒന്നും കഴിക്കാത്തതുകൊണ്ടാ ഇത്ര ക്ഷീണം...... അമ്മ ശാസനയോടെ പറഞ്ഞു അതവളെകൊണ്ട് കുടിപ്പിച്ചു....... അമ്മ അവിടുന്ന് പോയതും അവള് പയ്യെ എണീറ്റ് ബാൽക്കാണിയിൽച്ചെന്നുനിന്ന്......... അവളുടെ വിവരം അന്വേഷിക്കാൻ ഇന്ദ്രൻ വന്നപ്പോൾ അവള് എങ്ങോട്ടോ നോക്കി എന്തോ ചിന്തയിൽ മുഴുക്കിനിൽക്കുന്നതാണ് കാണുന്നത്....... എടോ ലച്ചൂ.... കുറെ നേരമായോ ഇത് തുടങ്ങിയിട്ട്..... ഏത്.... ഈ നിൽപ്പ്..... ഏയ്‌...... കണ്ണേട്ടാ..... ഇളയ്ക്ക് നല്ല സങ്കടം ആയിട്ടുണ്ട്........ നമുക്ക് അവളെയുമായി ഒന്ന് കറങ്ങാൻ പോയാലോ.... അധികാദൂരമൊന്നും വേണ്ട ഇവിടെ ബീച് വരെ...... എടോ തനിക്ക്..... വണ്ടിയിൽ അല്ലെ.... ഞാൻ അവിടെ ഒരു ഭാഗത്ത് ഇരുന്നോളാം...... എന്തോ എനിക്ക് വല്ലാത്തൊരു ഇടങ്ങേറ്...... അല്ലെങ്കിൽ നമുക്ക് അങ്ങോട്ട്‌ പോയാലോ.... ഇവിടെ ആൾക്കാരും ബഹളവുമൊക്കെയല്ലേ..... അതിനിടയ്ക്ക് ആരെങ്കിലും ഇതേപോലെ ചോദിച്ചാൽ.... അത് പിന്നെയും സങ്കടമാവും....... ഞാനും അത് ആലോചിച്ചു....... നമുക്ക് നാളെ മോർണിംഗ് പോവാം....... പിന്നെ ലച്ചൂ കൂടുതൽ പാമ്പർ ചെയ്യാനും പാടില്ല....... അത് പിന്നെ അവൾക്ക് സങ്കടമുണ്ടാക്കും...... ഉം.......

എന്നാൽ നമുക്കിപ്പോൾ ബീച്ചിൽ പോയാലോ......മൂന്നാളെയും വിളിച്ചോ.... ശരി.... താൻ റെഡിയായിക്കോ..... അവരെ ഞാൻ നോക്കാം........ മക്കളെ റെഡിയാക്കി അവരെയുംകൂട്ടി എളുപ്പം അവിടുന്നിറങ്ങി..... ബീച്ചിലെത്തിയതും ലച്ചു ഒരു ഭാഗത്തിരുന്ന് അവര്ക് കളിക്കാൻ ബോൾ വാങ്ങിക്കൊടുത്ത് ഇന്ദ്രനും അവളുടെയെടുത്തയിവന്നിരുന്നു..... എടോ..... ലച്ചൂ....... എന്താ ഇത്ര ആലോചന..... ഒന്നുല്ല.... ഞാനെ ദാ ഇവർക്ക് പേര് ആലോചിക്കുകയായിരുന്നു..... അവിടേം വരെ എത്തിയോ കാര്യങ്ങൾ.... പിന്നെ ഇല്ലാതെ.... ദാ ദിവസങ്ങൾ ഇനി എക്സ്പ്രസ്സ്‌ പോലെയാകും പോവുക..... അത് ശരിയാ....... എന്നിട്ട് പേര് കിട്ടിയോ..... കണ്ണേട്ടാ.... മോൾക്ക് നിങ്ങടെയും എന്റെയും പേരിന്റെ ഫസ്റ്റ് ലെറ്റേഴ്സ് വച്ചല്ലേ പേരിട്ടത്...... ഉം...... അങ്ങനെയാണേൽ സെക്കന്റ്‌ ലെറ്റർ വച്ചു നോക്കിയാലോ.... താൻ പറാ ഞാൻ കേൾക്കട്ടെ...... മോൻ ആണെങ്കിൽ ദക്ഷ്..... മോള് ദക്ഷ..... ഇനിയിപ്പോ രണ്ടും മോൻ ആണെങ്കിലോ..... ഒരാള് ദക്ഷ് മറ്റേ ആളോ....... ദിലു.... അത് വേണ്ട..... വേറെ പറാ..... വേറെയിപ്പോ...... ദീക്ഷിത്.... എങ്ങനെയുണ്ട്.... അത് കൊള്ളാം......

കണ്ണേട്ടാ അപ്പോൾ രണ്ട് മോളാണെങ്കിലോ...... ഒരാള് ദക്ഷ...... മറ്റെയാൾ മിദു..... ഓക്കേ ആണോ.... ഉം ഓക്കേ..... തനിക് എന്തേലും വേണോ കഴിക്കാൻ........ ഒന്നും വേണ്ട.. നിങ്ങടെ തോളിൽ തലചായ്ച്ചുകിടന്നാൽമതി....... അതിനുവേണ്ടി അല്ലെടോ ഞാനിവിടെ ഇരിക്കുന്നത്...... അവളെ ചേർത്തുപിടിച്ചു അവൻ പറഞ്ഞു..... മക്കള് ബോള് കളി നിർത്തി അവർക്കരികിൽ വന്നിരുന്നു മണ്ണുകൊണ്ട് കളിവീട് ഉണ്ടാക്കികളിക്കുകയാണ്........ നേരം ഏറെവൈകിയതും അവര് തിരിച്ചു പോയി...... പിറ്റേന്ന് അവര് പോവാൻ തുടങ്ങിയപ്പോൾ എല്ലാവർക്കും വിഷമമായി എങ്കിലും കാര്യം അറിഞ്ഞപ്പോൾ അവരൊക്കെ സമ്മതിച്ചു..... ലച്ചുവും ഇന്ദ്രനും മോളും മാത്രമാണ് ഇറങ്ങിയത് ബാക്കിയുള്ളവർ അവിടെത്തന്നെയുണ്ട്.......... അവിടെ തിരിച്ചെത്തി എന്തോ എമർജൻസി വന്നതും ഇന്ദ്രൻ കോളേജിലേക്ക് പോയി...... ലച്ചുവും ഇളയും ഇരുന്ന് സംസാരിക്കുകയാണ്........ കുറച്ചു കഴിഞ്ഞതും അവൾക്ക് ക്ഷീണമാവാൻ തുടങ്ങി...... റൂമിലേക്ക് നടക്കുന്നതിനിടയിൽ ക്ഷീണം കൂടിയതും അവിടെ ഊർന്നുവീണുപോയി.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story