രാവണപരിണയം-2: ഭാഗം 29

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

ലച്ചുവും ഇളയും ഇരുന്ന് സംസാരിക്കുകയാണ്........ കുറച്ചു കഴിഞ്ഞതും അവൾക്ക് ക്ഷീണമാവാൻ തുടങ്ങി...... റൂമിലേക്ക് നടക്കുന്നതിനിടയിൽ ക്ഷീണം കൂടിയതും അവിടെ ഊർന്നുവീണുപോയി....,ഇള ഷോക്കായി തറഞ്ഞു നിൽക്കുകയാണ്.... അവളുടെ കണ്ണുകൾ നിറയുന്നുണ്ട്..... അമ്മേ..... എണീക്ക്..... കണ്ണ് തുറക്കമ്മാ..... അമ്മാ..... മോൾക് നല്ല സങ്കടം ഉണ്ട്...... കണ്ണ് തുറക്ക്..... മോളെ നോക്ക് അമ്മാ.... അമ്മേ...... ലച്ചുവിനെ തട്ടിവിളിച്ചു അവള് വാവിട്ടു കരഞ്ഞു........ അമ്മേ...... നല്ല അമ്മല്ലേ..... മോൾക്ക് പേടിയാകുന്നു.... ഒന്നെണീക്ക് അമ്മാ..... പ്ലീസ് അമ്മാ........ എത്ര വിളിച്ചിട്ടും അവളനങ്ങുന്നില്ലെന്ന് മനസിലായതും ഇള അകത്തേക്ക് ഓടി പോയി ഫോൺ എടുത്തു ഇന്ദ്രനെ ഡയൽ ചെയ്തു....... ഒരു മീറ്റിംഗിൽ ആയിരുന്നു അവൻ....... ലച്ചുവിന്റെ കോൾ കണ്ടതും അവിടുന്ന് എണീറ്റ് പുറത്തേക്ക് വന്നു കോൾ അറ്റൻഡ് ചെയ്ത്....... ലച്ചൂ...... എന്താടോ...... അച്ഛേ.......... ഉറക്കെ കരഞ്ഞു ഇള വിളിച്ചതും ഇന്ദ്രൻ ഞെട്ടി..... അച്ചേടെ മോളെന്തിനാ കരയുന്നെ.... അമ്മ വഴക്ക് പറഞ്ഞോ..... അമ്മ വീണ് അച്ഛേ.... ഇപ്പോൾ മിണ്ടുന്നില്ല മോളോട്..... ഒന്ന് വാ അച്ഛേ വേഗം.......

അതുകേട്ടതും ഇന്ദ്രൻ വല്ലാതായി....... മോള് കരയണ്ട.... അമ്മയ്ക്ക് ഒന്നുല്ല.... അച്ഛൻ ഇപ്പോൾവരാം..... വേഗം വരണേ....... ഉം..... ഇന്ദ്രൻ അപ്പോൾ തന്നെ അവരോട് പറഞ്ഞു അവിടുന്നിറങ്ങി വീട്ടിലേക്ക് തിരിച്ചു....... വണ്ടി എങ്ങനെയെല്ലാമോ ഒതുക്കി അവനങ്ങോട്ട് പായുകയായിരുന്നു..... ലച്ചു തറയിൽ വീണുകിടക്കുകയാണ്..... മോള് അവൾക്കരുകിലിരുന്നു കരയുന്നുണ്ട്....... മോളെ..... അവന്റെ ശബ്ദം കേട്ടതും കണ്ണ് തുടച്ചു അവിടുന്ന് എണീറ്റ് അവളവന്റെയാടുത്തേക്ക് വന്നു.... അച്ഛേ.... അച്ഛാ നോക്ക് അമ്മയെ..... മോള് കരയണ്ട.... നമുക്ക് ഹോസ്പിറ്റലിൽ പോകാം...... ഇന്ത്രനവളെ എടുത്തു നടന്നു.... മോള് ഒപ്പമുണ്ട്....... ഹോസ്പിറ്റലിലേക്ക് പോകുമ്പോൾ ഉള്ളിലേപേടി ഇളയിൽ നിന്നും മറച്ചുവെയ്ക്കാൻ അവൻ വല്ലാതെ പാടുപെടുന്നുണ്ട്..... ബോധം വരുമ്പോൾ ഇളയും ഇന്ദ്രനും അവൾക്കരികിൽ ഇരിക്കുന്നുണ്ട്........ അമ്മേ...എന്താ പറ്റിയെ..... എന്തിനാ മോളെ പേടിപ്പിച്ചത്.... മോള് ഇനി വികൃതിയൊന്നും കാണിക്കില്ല.... ഇള ചുണ്ട് പിളർത്തി പറഞ്ഞതും ലച്ചു ഇന്ദ്രനെ നോക്കി..... ഇളാ.... അമ്മയ്ക്ക് ഒന്നുല്ലേ.... മോള് സങ്കടപെടണ്ട....... ഇന്ത്രനവളെ ആശ്വസിപ്പിക്കാനെന്നോണം പറഞ്ഞു..... ലച്ചൂ.... ഇപ്പോൾ എങ്ങനെയുണ്ട് തനിക്.... ഓക്കേ ആയോ.... ഉം.....

കുഴപ്പമൊന്നും ഇല്ലല്ലോ കണ്ണേട്ടാ..... ആകുലതയോടെയുള്ള ചോദ്യം കേട്ടതും ഇന്ദ്രൻ പുഞ്ചിരിച്ചു..... ഇല്ലേടോ..... മൂന്നുപേരും ഓക്കേ ആണെന്ന് പറഞ്ഞിട്ടുണ്ട് ഡോക്ടർ..... പിന്നെ ഇനിയെന്റെ മോള് റൂമിൽനിന്ന് പുറത്തിറങ്ങേണ്ട...... ഞാൻ എന്തായാലും ടു ഇയർ ലീവിന് അപ്ലൈ ചെയ്യാൻ പോവാ..... പിന്നെ നമ്മുടെ കോളേജിലെ കാര്യങ്ങൾ അപ്പുനോട് നോക്കാൻ പറയണം.... കണ്ണേട്ടാ അത്..... താനൊന്നും പറയണ്ട... ഞാനുറപ്പിച്ചതാ.... എനിക്ക് നിന്റെയും മക്കളുടെയും കാര്യമാ ഏറ്റവും ഇമ്പോര്ടന്റ്റ്‌..... തന്നെ തനിച്ചുവിട്ടാൽ താൻ അടങ്ങിയിരിക്കില്ല........ സൊ ഞാൻ തീരുമാനിച്ചു കഴിഞ്ഞു..... അല്ല കണ്ണേട്ടാ അപ്പോൾ വിഷ്ണുവിന് കോളേജിൽ പോവണ്ടേ.... അതെന്തുചെയ്യും...... അവൻ കുറച്ചായല്ലേ ഉള്ളൂ ജോയിൻ ചെയ്തിട്ട്......അത് പ്രശ്നമാവില്ലേ..... അങ്ങനെ ആണെങ്കിൽ അച്ഛനോട് ചോദിച്ചു നോക്കാം..... അച്ഛനും അമ്മയും ഇവിടേക്ക് വന്നോട്ടെ.....ഇനി താൻ അതോർത്ത് ടെൻഷൻ ആവണ്ട.... ഞാനെ ഡോക്ടറെ കണ്ടുവരാം.... മോളെ ഇളാ ഇവിടെയിരിക്ക് ട്ടോ ഉം..... ഇന്ദ്രൻ പോയതും ലച്ചു നേരെയിരുന്നു ഇളയെ മടിയിലിരുത്തി..... മോൾക്ക് സങ്കടായോ.... ഉം.... അമ്മയ്ക്ക് ഒന്നും ഇല്ലല്ലോ..... ഇല്ല.... ഇനി സൂക്ഷിക്കണേ..... മോളും ലീവ് എടുക്കണോ.... ലച്ചു അവളുടെ കവിളിൽ തട്ടി.... ഇപ്പോൾ എന്തായാലും അച്ഛൻ ലീവ് എടുക്കകയല്ലേ....

മോള് പേടിക്കണ്ടാട്ടോ..... വാവ ഭക്ഷണം കഴിച്ചോ.... അമ്മേം കഴിച്ചില്ലല്ലോ...... നമുക്ക് അച്ഛനോട് പറയാം... ഉം..... ഇള അവളെ കെട്ടിപിടിച്ചിരുന്നു...... ഇന്ദ്രൻ തിരിച്ചു വന്നപ്പോൾ ഡോക്ടറും ഒപ്പമുണ്ട്...... ഡോക്ടറെ കണ്ടതും ഇള ഒന്നുകൂടെ അവളുടെ മാറിലേക്ക് ചാഞ്ഞു...... അമ്മേ..... ഈ ഡോട്ടറില്ലേ ചീത്തയാ...... ലച്ചുവിന്റെ ചെവിയിൽ അടക്കം പറഞ്ഞതാണെങ്കിലും ഇന്ദ്രനും ഡോക്ടറും അത് കേട്ട്...... ലച്ചു ഡോക്ടറെയൊന്ന് നോക്കി....... അതെന്താ മോള് ഞാൻ ചീത്തയാണെന്ന് പറഞ്ഞത്..... അവളുടെ തലയിലൂടെ കയ്യോടിച്ചു അയാള് ചോദിച്ചു.... നേരത്തെ അമ്മയ്ക്ക് സൂചി വച്ചില്ലേ.... അപ്പോൾ അമ്മയ്ക്ക് വേദനയായില്ലേ..... വേദനയായില്ലല്ലോ.... അമ്മയോട് ചോദിച്ചു നോക്ക്.... വേദനിച്ചോ അമ്മാ.... ഇല്ല...... അമ്മയ്ക്ക് അസുഖം മാറാനല്ലേ അങ്ങനെ ചെയ്തേ..... ആണോ...... എന്നാൽ ഡോട്ടർ ഇനിം വച്ചോ സൂചി...... അമ്പടി മിടുക്കി നീയാള് കൊള്ളാലോ.... എന്താ മോൾടെ പേര്....... ഇള...... നല്ല പേരാണല്ലോ......... അമ്മയെ മോളാണോ നോക്കുന്നത്.... ഞാനും അച്ഛേ..... ഇനി ഡോക്ടർ അങ്കിൾ നോക്കാം.... അമ്മയെയും വാവകളെയും...... ഇനിയിപ്പോ മോൾക്ക് കളിക്കാൻ രണ്ടു വാവകൾ കൂടെ വരുവല്ലേ.... സന്തോഷായോ..... ഉം.... ഞാനാണല്ലോ വാവക്കളെ നോക്കാ....... അവളോട് സംസാരിക്കുന്നതിനിടയിൽ ഡോക്ടർ ലച്ചുവിനെ ചെക്ക് ചെയ്തു......

മോൾടെ അമ്മയ്ക്ക് കുഴപ്പമൊന്നുമില്ല.... പക്ഷെ ഭക്ഷണം അമ്മ കഴിക്കുന്നില്ലല്ലോ അതിനിപ്പോൾ എന്താ ചെയ്യാ..... ഡോക്ടർഅങ്കിൾ ചീത്ത പറയണോ.... വേണ്ട.... ഞാനും അച്ഛേ കഴിപ്പിക്കും... അല്ലെ അച്ഛാ..... ഉം.... ഡോക്ടർ ലച്ചൂന്.... ഓക്കേ ആണ്..... ബട്ട്‌ ടേക്ക് കെയർ....... വിറ്റാമിൻ ടാബ്‌ലെറ്സ് എഴുതുന്നുണ്ട് അത് കഴിച്ചാൽ മതി.... പിന്നെ ടു വീക്ക്‌ കൂടുമ്പോൾ വന്നു ചെക്ക് അപ്പ്‌ എടുക്കുന്നതാണ് ബെറ്റർ...... ഓക്കേ അങ്ങനെ ചെയ്യാം..... എന്നാൽ പിന്നെ ഇപ്പോൾ.... ഓ sure.....മോളെ അമ്മയെ നോക്കണേ ..... ആ..... ഡോക്ടർ പറഞ്ഞതും ഇള ചാടികേറി പറഞ്ഞു....... തന്റെ പോക്കറ്റിലുള്ള ചോക്ലേറ്റ് അവളുടെ കയ്യിൽവച്ചുകൊടുത്ത് അവളോട് കണ്ണുകൾ ചിമ്മി അയാള് നടന്നകന്നതും അതും കയ്യിൽപിടിച്ചു ഇള രണ്ടുപേരെയും നോക്കി..... അവരുടെ അടുത്ത് നിന്ന് പെർമിഷൻ കിട്ടിയതും അവൾക്ക് സന്തോഷമായി...... അവിടുന്ന് തിരിച്ചു വീട്ടിലെത്തിയതും ഇന്ദ്രൻ രണ്ടുപേരെയും ഫുഡ് കഴിപ്പിച്ചു..... നല്ല ക്ഷീണം കാരണം ഇള പെട്ടന്ന് ഉറങ്ങി..... ലച്ചു ഇന്ദ്രന്റെ തോളിലേക്ക് തലയും ചായ്ച്ചിരിക്കുകയാണ്....... കണ്ണേട്ടാ........ ഉം..... ഇള നിങ്ങൾടെ തനി പകർപ്പാ......രൂപവും സ്വഭാവവും ദേഷ്യവും വാശിയുമെല്ലാം.... ഇന്ത്രനൊരു ചെറുപുഞ്ചിരിയോടെ അവളെ നോക്കി അങ്ങനെ ഇരുന്നു....

നിങ്ങളെന്താ ഇങ്ങനെ നോക്കുന്നത്... കുശുമ്പാണോ അല്ലയോ എന്നറിയാൻ അയ്യോടാ.... ഈ കാര്യത്തിൽ എനിക്കെന്തിനാ കുശുമ്പ്..... എനിക്കതിൽ അഭിമാനമേ ഉള്ളൂ ........ ആണോ..... താൻ നോക്കിക്കോ ദാ ഇവര് കാണാനും സ്വഭാവത്തിലും എല്ലാം തന്നെ പോലെ ആവും...... അത് വേണ്ടെന്റെ രാവണ..... നിങ്ങള് തന്നെ മതി..... എനിക്കതാ ഇഷ്ടം........ അവന്റെ മീശപിരിച്ചുവച്ചു കണ്ണ് ചിമ്മിയവൾ പറഞ്ഞതും ഇന്ത്രനവളുടെ നെറ്റിയിൽ ചുണ്ടമർത്തി....... I ലവ് യു ലച്ചൂ........ എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്ന് അറിയോ...... എന്താ...... അവള് ചോദിച്ചതും അവനവളുടെ മടിയിലേക്ക് തലചായ്ച്ചു.... മരിക്കുമ്പോഴും ദാ നിന്റെ ഈ മടിയിൽ തലചായ്ച്ചു കിടന്നു നിന്റെ വിരലുകൾ എന്നെ തലോടികൊണ്ടിരിക്കുമ്പോൾ മരിക്കണം...... അതിനവളുടെ മറുപടിയൊന്നും ഉണ്ടായില്ല.....

കണ്ണുനീർത്തുള്ളികൾ അവന്റെ നെറ്റിയിൽ പതിഞ്ഞതും ഇന്ദ്രൻ വേഗം എണീറ്റിരുന്നു ആ കണ്ണുകൾ തുടച്ചു അവളെ മാറോടു ചേർത്തുപിടിച്ചു..... ഏയ്‌.... ലച്ചൂ ഞാൻ അങ്ങനെ അല്ല...... എങ്ങനെ ആയാലും....... ജീവിക്കുന്നത് നിങ്ങടെ ഒപ്പം അല്ലെ..... മരിക്കുമ്പോഴും ഒരുമിച്ചു മതി..... നിങ്ങളില്ലെങ്കിൽ പിന്നെ ഒരുനിമിഷം പോലും എനിക്ക് പറ്റില്ല.... അത്രമേൽ നിങ്ങളെ ഞാൻ സ്നേഹിക്കുന്നുണ്ട്.......... കണ്ണേട്ടാ........ ഇനി നിങ്ങളിങ്ങനെയൊന്നും പറയല്ലേ..... സോറി........ സീതേടെ ആഗ്രഹം പോലെയേ നടക്കൂ.... എനിക്കുറപ്പുണ്ട്..... ചിരിക്കെടോ...... അവള് മുഖം താഴ്ത്തിയതും ഇന്ദ്രൻ മുഖം പിടിച്ചുയർത്തി...... ലച്ചൂ...... ചിരിക്ക്...... പ്ലീസ് അവൻ കൊഞ്ചിയതും അറിയാതെയവളിൽ ചിരി വിടർന്നു....... എടോ...... ലച്ചൂ....... ഉം...... ഞാനേ വേറൊരു കാര്യം ചോദിക്കട്ടെ..... എന്നെ വേദനയാക്കരുത്.....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story