രാവണപരിണയം-2: ഭാഗം 3

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

എന്താ അനൂ....... ഏഹ്.... എപ്പോൾ..... ഞാൻ ഏടത്തിയേം കൂട്ടി ഇപ്പോൾ തന്നെ വരാം....... എല്ലാവരും അവനെ ഉറ്റുനോക്കുകയാണ് ലച്ചു നെറ്റിച്ചുളിച്ചിട്ടുണ്ട്.... വിഷ്ണൂ എന്താ...... അത്...... ഏട്ടന്...... ഏട്ടന്...... ഇന്ദ്രന് എന്താ പറ്റിയത്.... മാഷും ടീച്ചറും ഒരുമിച്ചു ചോദിച്ചു..... നിങ്ങള് ടെൻഷൻ ആവേണ്ട..... ഏടത്തി വാ...... വിഷ്ണുവിനെയൊന്ന് നോക്കി അവള് കണ്ണുകൾ അടച്ചു........ രാവണ...... നിങ്ങളെവിടെയാ........ നിങ്ങൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ.......... കുറച്ചു നേരം അവളതേ നിൽപ്പുതുടർന്നു അതിന് ഉത്തരം കിട്ടിയതിനാലാകണം അവള് കണ്ണ് തുറന്നു വിഷ്ണുവിനെയൊന്ന് ദേഷ്യത്തിൽ നോക്കി... എടാ വിഷ്ണൂ നിന്റെ അഭിനയം നിർത്തിക്കെ..... നീ പറഞ്ഞു എങ്ങോട്ടാ പോവുന്നെ.... സോറി...... ബട്ട്‌ ഏടത്തി ഇന്നെന്റെയൊപ്പം വന്നേ പറ്റൂ..... ഇല്ലേൽ ഏടത്തിയ്ക്ക് അച്ഛമ്മയുടെ അടുത്ത് നിന്ന് നല്ലതുകിട്ടും..... അതിന് അച്ഛമ്മ വന്നിട്ടുണ്ടോ.... ഇല്ല നാളെ വരും...... അപ്പൊ ഉറപ്പായും കിട്ടും എന്തിനാ വെറുതെ അത് വാങ്ങാൻ നിൽക്കുന്നത്..... ഏടത്തിയ്ക്ക് ഇനിയെന്തായാലും അധികാനേരം ഇവിടെ പിടിച്ചുനിൽക്കാൻ കഴിയില്ല.....

അപ്പോൾ സങ്കടപെടുന്നതിലും നല്ലതല്ലേ ഇപ്പോൾ എന്റൊപ്പം വരുന്നത്....... ഞാൻ വരാം.... നീയൊന്ന് വെയിറ്റ് ചെയ്യ്..... ഓക്കേ വേഗം നോക്ക്....... അവള് റൂമിലേക്ക് നടന്നതും എല്ലാവരും അവനു വട്ടംകൂടി..... എടാ മോനെ വിഷ്ണൂ.... എന്തിനാ ഇവര് പിണങ്ങിയത്..... എനിക്കൊന്നും അറിയില്ല മാഷേ...... ഞാൻ ഇപ്പോൾ മറ്റേ കോളേജിൽ ആയതുകൊണ്ട് ലേറ്റ് ആകും എത്താൻ....... ഞാൻ വന്നപ്പോഴാ അറിയുന്നത് ഏടത്തി മോളെയുമെടുത്ത് ഇങ്ങോട്ട് വന്നവിവരം....... ഇന്ത്രനോട് ചോദിച്ചില്ലേ നീ.... ആഹ് ബെസ്റ്റ്.... ഏടത്തിയും മോളും ഇല്ലാഞ്ഞിട്ട് ഭ്രാന്തുപിടിച്ചു നടക്കാ ഏട്ടൻ.... ഞാനെങ്ങാനും ചോദിച്ചാൽ എനിക്ക് നല്ലത് വേറെ കേൾക്കും..... വിഷ്ണൂ നമുക്കിറങ്ങാം ലച്ചു മാറ്റിവന്ന് അവനോടായി ചോദിച്ചു.... ഓക്കേ ഏടത്തി.... എന്നാൽ ഞങ്ങൾ പോയി വരാം....... അവരവിടുന്ന് എളുപ്പം ഇറങ്ങി....... സാധാരണ എന്തെങ്കിലും സംസാരിച്ചിരിക്കുന്നവൾ മിണ്ടാതിരുന്നതും വിഷ്ണുവിന് വല്ലായ്മ തോന്നി..... ഏടത്തി എനിക്ക് സങ്കടം ആവുന്നുണ്ട്ട്ടോ.... ഏട്ടനോടല്ലേ പിണക്കം അതിന് എന്നോടെന്തിനാ മിണ്ടാതിരിക്കുന്നത്....... എന്താ ഏടത്തി....

ഇങ്ങനെ ചെയ്യന്മാത്രം എന്താ ഉണ്ടായത്.... ഒന്ന് പറാ എന്നോട്....... എന്തിനായാലും ഞാൻ ഉണ്ടാകും ഏടത്തിയ്ക്കൊപ്പം നമുക്കത് സോൾവ് ചെയ്യാം...... എടാ.... വിഷ്ണൂ...... നിന്റെ ഏട്ടന് അറിയുന്നകാര്യമല്ലേ സായി എങ്ങനെയാ ഏട്ടനെ കാണുന്നതെന്ന്...... അവളുടെ കാര്യത്തിനാണോ പിണങ്ങിയത്..... നീയെന്നെ പറയാൻ സമ്മതിക്കോ..... ഏടത്തി പറാ...... ആ സായിയുടെ അച്ഛൻ ഇല്ലേ നിന്റെ ഏട്ടന്റെ സാറ്..... അയാള് ഏട്ടനെ വിളിച്ചു....... എന്തിന്...... അവളെന്തോ റിസർച്ച് ചെയ്യുന്നുണ്ട്..... അതിന്റെ part ആയി നമ്മുടെ കോളേജിൽ part ടൈം ആയി ജോലി കൊടുക്കുമോ ചോദിച്ചിട്ട്...... എന്നിട്ട് ഏട്ടൻ സമ്മതിച്ചോ.... പിന്നെ സമ്മതിക്കാതിരിക്കോ....... ജോലി കൊടുത്തതും പോരാ അവൾക്ക് നമ്മുടെ വീട്ടിൽ വന്നു താമസിക്കണമെന്ന്..... അതിനും നിന്റെ ഏട്ടൻ യെസ് മൂളി.... പിന്നെ എനിക്ക് ദേഷ്യം വരാതിരിക്കോ..... എനിക്ക് ആ പേര് കേൾക്കുന്നത് തന്നെ കലിയാ..... അപ്പോഴാ..... അവളുണ്ടോ അവിടെ..... അവിടെ ആരും ഇല്ലല്ലോ...... അല്ലേടത്തി.... ഇതൊക്കെ ഓക്കേ ഏട്ടൻ എന്തിനാ ഏടത്തിയെ അടിച്ചത്.....

സായിക്ക് വേണ്ടി ഏട്ടൻ എന്തായാലും അങ്ങനെ ചെയ്യില്ല.... പിന്നെയെന്താ ഉണ്ടായത്....... അത്.... അത് പിന്നെ..... അതിന്റെ പേരിൽ വീട്ടിൽ വന്നപ്പോൾ ഞാനും നിന്റെ ഏട്ടനും വഴക്കായി..... ഒടുക്കം ദേഷ്യം വന്നു ഞാൻ ബുക്ക് എടുത്തു വലിച്ചെറിഞ്ഞു.... ആരുടെ ബുക്ക്‌..... നിന്റെ ഏട്ടന്റെ ലൈബ്രറി ബുക്സ്..... അടിപൊളി...... എന്റെ ഏടത്തി നിങ്ങൾക്ക് സായിയോട് ദേഷ്യം ഉണ്ടായിരുന്നേൽ അവൾക്കിട്ടല്ലേ ഒരെണ്ണം പൊട്ടിക്കേണ്ടത്..... അല്ലാതെ ഏട്ടന്റെ ബുക്ക് ഒക്കെ ആരേലും എടുത്ത് വലിച്ചെറിയോ..... പേടിച്ചിട്ട് മക്കളുപോലും ആ വഴിക്ക് പോകാറില്ല...... ഏടത്തിയുടെ ധൈര്യം ഞാൻ സമ്മതിച്ചു..... ഉവ്വാ...... ആ അലവലാതി ഇതുവരെ കല്യാണം പോലും കഴിച്ചിട്ടില്ല അതറിയോ നിനക്ക്....... എനിക്കറിയാം ഇപ്പോഴും അവളുടെ മനസ്സിൽ നിന്റെ ഏട്ടനാ..... അതിനിപ്പോൾ എന്താ ഏട്ടന്റെ മനസ്സിൽ ഏടത്തി മാത്രമല്ലേ ഉള്ളൂ..... പിന്നെയെന്താ പ്രശ്നം....... ദേ വിഷ്ണൂ വേണ്ടത്.... എനിക്കത് ഇഷ്ടമല്ല...... ഏടത്തിയ്ക്ക് അവളെ കോളേജിൽനിന്നും ഓടിക്കണം അതല്ലേ വേണ്ടത്......

അത് നമുക്ക് സെറ്റാക്കാം ഡോണ്ട് വറി...... എങ്ങനെ സെറ്റക്കാനാ വിഷ്ണൂ........ കണ്ണേട്ടന് ഒന്നും ഇല്ലെന്നുള്ളത് എനിക്ക് നന്നായി അറിയാം..... എന്നാൽ..... എനിക്കെന്തോ പറ്റുന്നില്ല...... അവൾക്ക് വട്ടാണോ.... അവള് എന്താണാവോ കരുതിയിരിക്കുന്നത്...... ഇങ്ങനെ പോവാണേൽ അവളെ ഞാൻ കൊല്ലും....... എടാ വിഷ്ണൂ.... നിന്റെ ഏട്ടൻ എന്നോട് തെറ്റിയതാണോ ശരിക്കും..... എന്നോട് ദേഷ്യമാണോ..... മോളെ കൂട്ടാൻ വന്നപ്പോൾ പറയാ അങ്ങേർക്ക് മോളെ മാത്രം മതിയെന്ന്....... എന്റേടത്തി നിങ്ങൾക് എന്താ പറ്റിയത്.... ഇതിനുള്ള ഉത്തരം എന്നേക്കാൾ നന്നായി നിങ്ങൾക്ക് അറിയുന്നതല്ലേ....... രാവണൻ എന്തായാലും രാമൻ ചെയ്ത തെറ്റ് ആവർത്തിക്കില്ല...... വിഷ്ണു പറഞ്ഞതും അവള് നെറ്റിച്ചുളിച്ചു..... സീതയെ ഉപേക്ഷിക്കില്ലെന്ന്....... ഏടത്തി നിങ്ങളെ അങ്ങോട്ട് കൊണ്ടുവരാൻ വേണ്ടിയാ കൊമ്പൻ മോളേവന്ന് കൂട്ടിയത്........ എടാ...... എനിക്കെന്തോ സമാധാനക്കേട്.... അതൊക്കെ ഏടത്തിയ്ക്ക് ഏട്ടനെകാണുമ്പോൾ മാറും........ അവളെക്കണ്ടതും അനുവന്ന് കെട്ടിപിടിച്ചു.....

എന്നാലും എന്റെ ഏടത്തി നിങ്ങളിത് എന്ത് പോക്കാ പോയെ ആരോടും പറയാതെ..... കഷ്ടമുണ്ട്...... ഞാൻ പിണക്കാ.... എന്നോടെങ്കിലും ഒരു വാക്ക് പറയായിരുന്നില്ലേ നിങ്ങൾക്ക്..... പരിഭവത്തിൽ അവള് പറഞ്ഞതും ലച്ചുവിന് സങ്കടമായി..... അനൂ സോറി.... ഞാൻ പെട്ടന്ന് ദേഷ്യത്തിൽ പോയതാ...... സോറിയെടി.... ഇത്തവണത്തേക്ക് ഞാൻ ക്ഷമിച്ചിരിക്കുന്നു..... ഇനി ഇങ്ങനെയെങ്ങാനും കാണിച്ചാൽ ഏടത്തി ആണെന്നൊന്നും നോക്കില്ല..... എന്റേന്ന് കിട്ടും ഏടത്തിയ്ക്ക്..... എടീ...... വിഷ്ണു വിളിച്ചതും അവള് കണ്ണടച്ച് നാക്കുനീട്ടി...... അവര് സംസാരിച്ചിരിക്കുമ്പോഴാണ് ഇന്ദ്രനും മക്കളും വന്നത്....... വല്യമ്മേ....... മോൻ നീട്ടിവിളിച്ചതും ഇന്ദ്രന് അവളെ കാണാനും മിണ്ടാനും മനസുവെമ്പി......ധൃതഗതിയിൽ അകത്തേക്ക് നടക്കാനൊരുങ്ങിയെങ്കിലും എന്തോ ഓർത്തെന്നപോലെ അവൻ നിന്ന്...... പെട്ടന്നവളോട് മിണ്ടിയാൽ ശരിയാവില്ലല്ല..... പിന്നെ ഈ പിണങ്ങിപോവുന്നത് അവളൊരു ശീലമാക്കിമാറ്റും....... നിന്നെ ഞാൻ ശരിയാക്കിത്തരാടിമോളെ..... മുഖത്തൊരു ഗൗരവം വരുത്തി ഇന്ദ്രൻ അകത്തേക്ക് നടന്നു......

മോൻ ലച്ചുവിന്റെ മടിയിലിരുന്ന് അവളോട് കഥ പറയുകയാണ്...... ഇള വിഷ്ണുവിന്റെ മടിയിലിരുന്നു അനുവിനോട് സംസാരിക്കുന്നു...... അവനെക്കണ്ടതും അവരെല്ലാം എണീറ്റുനിന്നു......ലച്ചു ചിരിച്ചതും അവൻ പുച്ഛിച്ചുതള്ളി........ മോളേ ഇളാ വാ..... കുളിക്കണ്ടേ..... അവൻ മോളെയുമെടുത്ത് അകത്തേക്ക് നടന്നതും ലച്ചുവിന്റെ കണ്ണ് അറിയാതെ നിറഞ്ഞു......... ഏടത്തി..... എന്തായിത്...... ഞാനല്ലേ പറയുന്നേ.... നമ്മളിതൊക്കെ എത്ര കണ്ടതാ....... ഏടത്തി അകത്തേക്ക് ചെല്ല്..... കൊമ്പൻ ഇടഞ്ഞുനിൽക്കുവാ..... ഏടത്തിയ്ക്കെ അതിനെ നേരെയാക്കാൻ കഴിയൂ....... ഹ്മ്....... വിഷ്ണു അവളെ അങ്ങോട്ട് പറഞ്ഞു വിട്ടു........ ഇന്ദ്രൻ മോളേകുളിപ്പിച്ചു ഡ്രെസ് മാറ്റിയ്ക്കുകയാണ്........ മോളേ ഇളാ..... നിന്നെ പാപ്പു വിളിക്കുന്നു...... ലച്ചു പറഞ്ഞതും അവളെങ്ങോട്ടോടി....... ഇന്ദ്രൻ ബാത്‌റൂമിലേക്ക് നടക്കാനൊരുങ്ങിയതും ലച്ചു വട്ടം നിന്ന്........ കണ്ണേട്ടാ....... സോറി..... മുൻപിൽ നിന്ന് മാറ്.... എനിക്ക് കുളിക്കണം........ രാവണ...... പ്ലീസ്...... ഞാൻ വെറുതെ വലിച്ചറിഞ്ഞതല്ലല്ലോ ബുക്ക്‌.......

ഓക്കേ..... ഇവിടുന്ന് ഇറങ്ങിപോയതോ....... അതിന് എന്തുത്തരാ നിനക്ക് തരാനുള്ളത്....... അത്....... അപ്പോഴത്തെ ദേഷ്യത്തിൽ...... ഇവിടുന്ന് പോയപ്പോൾ എന്നെക്കുറിച്ചു എന്റെ അവസ്ഥയെക്കുറിച്ചു ഒരിക്കലെങ്കിലും ആലോചിച്ചിരുന്നോ........എടൊ..... എങ്ങനെ കഴിഞ്ഞെടോ നിനക്ക് എന്നെ തനിച്ചാക്കിപോവാൻ.......ഏതൊരവസ്ഥയിലും എന്നെവിട്ട് പോവില്ലെന്ന് പറഞ്ഞവളല്ലേ നീ..... എന്നിട്ടും എങ്ങനെ കഴിഞ്ഞു...... ഞാൻ വിചാരിച്ചിരുന്നു നീയില്ലാതെ എനിക്ക് പറ്റില്ലെന്ന്..... എന്നാലിപ്പോൾ മനസിലായി... എനിക്ക് പറ്റും നീയില്ലാതെ...... നീ മുൻപിൽ നിന്ന് മാറ് ലക്ഷ്മി...... എനിക്ക് നിന്നെ കാണണ്ട.... നീയെന്തിനാ ഇങ്ങോട്ട് വന്നത്.......അങ്ങോട്ട്‌ തന്നെ പൊക്കോ..........ഞാൻ മരിച്ചാൽപോലും നീയിങ്ങോട്ട് വരണമെന്നില്ല......... അതുകേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി..... അവനെകെട്ടിപിടിക്കാൻ തുനിഞ്ഞതും അവൻ പെട്ടന്ന് അവിടുന്ന് ഒഴിഞ്ഞുമാറി..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story