രാവണപരിണയം-2: ഭാഗം 30

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

അവൻ കൊഞ്ചിയതും അറിയാതെയവളിൽ ചിരി വിടർന്നു....... എടോ...... ലച്ചൂ....... ഉം...... ഞാനേ വേറൊരു കാര്യം ചോദിക്കട്ടെ..... എന്നെ വേദനയാക്കരുത്.......... ഇല്ല..... നിങ്ങള് ചോദിക്ക്...... ദാ ഇവരുംകൂടെ ഇങ്ങോട്ട് വന്നാൽ നിനക്ക് ഈ പാവപെട്ടവനോടുള്ള സ്നേഹം കുറയോ....... ഇത്തിരി കളിയോടെയും കാര്യത്തോടെയുമുള്ള ചോദ്യം കേട്ടതും അവള് ചുണ്ടുകൂർപ്പിച്ചു....... എന്റെ രാവണ........ നിങ്ങൾക്ക് അങ്ങനെ തോന്നുന്നുണ്ടോ....... നിങ്ങളല്ലേ എന്നോട് പറഞ്ഞത് ആരൊക്കെ വന്നാലും പോയാലും എന്നേക്കാൾ കൂടുതൽ നിങ്ങൾക്ക് അവരെ സ്നേഹിക്കാൻ കഴിയില്ല എന്ന്.... എനിക്കും അങ്ങനെയാ..... അതൊക്കെ ഓക്കേ...... മാധവികുട്ടി പറഞ്ഞപോലെ സ്നേഹം എനിക്ക് പ്രത്യക്ഷമായി തന്നെ വേണം..... പ്രത്യക്ഷമായി എന്ന് പറയുമ്പോൾ...... ഇവര് വന്നാലും എനിക്ക് ഫീൽ ചെയ്യണം നീയെന്നെയാ കൂടുതൽ സ്നേഹിക്കുന്നതെന്ന്....... രാവണന് അസൂയയും കുശുമ്പും ഇല്ലെന്ന് ആരാ പറഞ്ഞെ...... വേറൊന്നിനോടുമില്ല.... ഈ കാര്യത്തിൽ മാത്രം.......അത്രയ്ക്ക് ഇഷ്ടാ എനിക്ക് നിന്നെ..... അതെനിക്കറിയാമെന്റെ രാവണ..... എടോ..... ലച്ചൂ....... ഉം.... എന്താ...... എടോ.... അതേ..... പിന്നെയില്ലേ..... എവിടാ വേണ്ടത്..... ദാ ഇവിടെ........ ചുണ്ടിൽ തട്ടി അവൻ പറഞ്ഞതും ലച്ചു അവന്റെ മുഖം കൈകുമ്പിളിൽ എടുത്തു ചുണ്ടുകളിൽ അമർത്തി ചുംബിച്ചു.......... അവള് വിട്ടതും ഇന്ദ്രൻ അവളെ കണ്ണിമാപൂട്ടാതെ നോക്കാൻ തുടങ്ങി.......

ഉം.... എന്താ ചുമ്മാ ...... എന്താണെന്ന് അറിയില്ല എത്ര നോക്കിയിരുന്നാലും മതിയാവില്ല എനിക്ക്...... നിങ്ങൾക്കിന്ന് പഞ്ചാരയുടെ അസുഖം ഇത്തിരി കൂടിയിട്ടുണ്ടല്ലോ...... അവനവളുടെ കവിളിൽ പിച്ചി..... ആഹ്... കണ്ണേട്ടാ.... നിക്ക് നൊന്തുട്ടോ... നന്നായെ ഉള്ളൂ.... നൊന്തു പോലും.... എന്തെങ്കിലും പറഞ്ഞാൽ അവളുടെയൊരു കളിയാക്കൽ...... നിങ്ങളെയല്ലേ എനിക്കിത്ര ധൈര്യത്തിൽ കളിയാക്കാൻ പറ്റൂ... വേറെയാരേലും കളിയാക്കിയാൽ അവര് ചിലപ്പോൾ നല്ലത് എന്നെ പറയില്ലേ....... സോപ്പിട്ടു ആളെ മയക്കാൻ പണ്ടേ നിനക്ക് നല്ല കഴിവാണല്ലോ..... അത് ദാ ഇതിനും നന്നായിട്ട് അറിയാം. ഓ.... നിങ്ങടെ സ്വഭാവമാണല്ലോ ബാക്കിയൊക്കെ.... പേരിനെങ്കിലും എന്റെ എന്തേലും ഗുണം കൂടെ കിടക്കട്ടെ ന്നേ.... ഉം....... കണ്ണേട്ടാ.... നമുക്കൊന്ന് പുറത്തേക്കിറങ്ങാം...... പുറത്തിറങ്ങിയിട്ട് നിനക്ക് മല മറയ്ക്കാൻ ഉണ്ടോ.... ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടതും അവള് ചുണ്ട് മലർത്തി...... ഒന്നുല്ല.... ഞാൻ കിടക്കാൻ പോവാ..... അതിന് മോൾക്കിപ്പോൾ വല്യ ക്ഷീണം ഒന്നുമില്ല.... ആരുപറഞ്ഞു.... ക്ഷീണം ഇല്ലെന്ന്.... ഇപ്പൊ എനിക്കൊക്കെ മനസിലായി..... ആയിക്കോട്ടെ നടക്കട്ടെ.... എന്ത്.... ആഹ് മതി.... ഇനി പറഞ്ഞിട്ട് കാര്യമില്ല.... എന്താ കണ്ണേട്ടാ..... ഇത് ഞാൻ പണ്ടേ വിചാരിച്ചതാ ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന്.....

എങ്ങനെ.... നിങ്ങളിത് എന്താ പറയുന്നത്...... ഇനിയൊന്നും പറയണ്ട.... നിനക്ക് ക്ഷീണമല്ലേ നീ കിടന്നോ..... എന്താണ് കണ്ണേട്ടാ........ നീ കിടന്നോ ലച്ചു.... നിനക്കല്ലേ ക്ഷീണം..... നീ കിടക്ക്....... എനിക്കൊരു ക്ഷീണവുമില്ല.... നിങ്ങള് കാര്യം പറ.... വെറുതെ ആളെ ടെൻഷൻ ആക്കാതെ...... എന്താ കാര്യം.... ഒന്നുല്ല..... പറയുന്നുണ്ടോ..... സത്യായിട്ടും ഒന്നുല്ലെടോ..... നിന്നെക്കൊണ്ട് ക്ഷീണമില്ലെന്ന് പറയിപ്പിക്കാൻ വേണ്ടി..... അതുകേട്ടതും അവള് പില്ലോ വച്ചു അവനെ അടിച്ചു..... ഔഹ്..... ലച്ചൂ വേണ്ടട്ടോ...... കണ്ണേട്ടാ....... നിങ്ങള് ഇനി അങ്ങട് പോകുന്നില്ലേ...... എങ്ങോട്ട് വീട്ടിലേക്ക്..... ബാക്കി ചടങ്ങ്...... അവള് പാതിവഴിയിൽ നിർത്തിയതും അവളുടെ കയ്യിൽനിന്നും പില്ലോ വാങ്ങി അവനവിടെ ഇരുന്ന്....... എടോ....... ഇനിയെന്ത് ചടങ്ങ് ചെയ്തിട്ടെന്താ.... അച്ഛമ്മ മരിച്ചില്ലേ.... ഇനിയെന്തുചെയ്താലും അച്ഛമ്മ അറിയില്ല....... മരിക്കുന്നതിനുമുൻപ് വരെ നമ്മള് നന്നായി കെയർ ചെയ്തിട്ടുണ്ട്..... അച്ഛമ്മയുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കുമായിരുന്നു ഇമ്പോര്ടൻസ്...... അത് മതി.... ഇനിയൊരു ചടങ്ങിനും പ്രസക്തിയില്ല...... എനിക്കതിൽ വിശ്വാസവുമില്ല.......എന്താടോ ഞാൻ പറഞ്ഞതിൽ തെറ്റുണ്ടോ.... ഇല്ല....... നിങ്ങളാ ശരി......ഞാൻ കണ്ടതിൽ ഏറ്റവും വലിയ ശരി.... കണ്ണേട്ടാ ഞാനൊരു കാര്യം പറയട്ടെ..... ഉം......

ഞാൻ നിങ്ങളെ ആദ്യമായി കണ്ടപ്പോൾ എനിക്കെന്താ തോന്നിയതെന്ന് അറിയോ...... എന്താ... നിങ്ങളൊരു പക്കാ ക്രിമിനൽ ആണെന്ന്...... കോളേജിൽനിന്ന് കണ്ടപ്പോൾ കരുതി ഒരു പെണ്ണിനും നിങ്ങടെ കൂടെ ജീവിക്കാൻ കഴിയില്ലെന്ന്....... അത്രയ്ക്ക് ദേഷ്യക്കാരാനും വാശിക്കാരനും ആണെന്ന്......... എന്നാൽ..... അന്ന് അവിടുന്ന് നിങ്ങളെകണ്ടപ്പോൾ എന്താ പറയാ എന്റെ എല്ലാ ധാരണകളും നിങ്ങള് തെറ്റിച്ചു...... ഇന്ദ്രജിത് ആരാണെന്ന് അന്ന് മുതൽ മനസിലാക്കിതുടങ്ങുകയായിരുന്നു ഞാൻ....... പിന്നീട് അവിടുന്ന് അങ്ങോട്ട്..... ഓരോ നിമിഷവും ഞാനറിഞ്ഞു അസുരനല്ല, അസുരന്റെ വേഷമണിഞ്ഞ ദേവനാണെന്ന്........ വല്ലാത്തൊരു തിളക്കത്തോടെ അവള് പറഞ്ഞതും അവൻ ചിരിച്ചു...... ലച്ചൂ നമ്മള് പരിചയപ്പെട്ടിട്ട് എത്രയായി....... നിങ്ങൾക്കറിയില്ലേ..... എട്ടു വർഷം ആകുന്നു....... ഹ്മ്....... ഇത്രേം ആയിട്ടും അത്രമേൽ അടുത്തിട്ടും നിന്റെയടുത്തുനിന്ന് ഞാനൊളുപ്പിച്ച ഒരു രഹസ്യം ഉണ്ട്......... എന്ത് രഹസ്യം..... പുരികം പൊക്കി അവള് ചോദിച്ചു....... അവൻ കണ്ണ് രണ്ടും ചിമ്മി അവളെ നോക്കി......... പറാ കണ്ണേട്ടാ.... എന്ത് രഹസ്യം.... പറയില്ല.....

ദേ രാവണ എന്റെ സ്വഭാവം മാറ്റരുത്.... മര്യാദക്ക് പറഞ്ഞോ....... ഇനി നിങ്ങൾക്ക് വേറെ വല്ല കാമുകിയും ഉണ്ടായിരുന്നു എന്നാണോ...... തീരെ കുശുമ്പില്ലാത്ത ആ ചോദ്യം കേട്ടതും അവൻ ചിരിയോടെ അവളെനോക്കി....... ചിരിക്കുന്നോ..... പറ ഇങ്ങോട്ട്..... അതാണോ...... ഉം.... ഏറെക്കുറെ അതുതന്നെയാണ്...... ഏഹ്..... എടാ ദുഷ്ടാ..... ഞാനെത്ര ചോദിച്ചു വേറെ വല്ല പെൺപിള്ളേരും നിങ്ങടെ മനസ്സിൽ ഉണ്ടായിരുന്നോ എന്ന്...... എന്നിട്ട് ഇന്നേവരെ പറഞ്ഞില്ലല്ലോ...... ഒക്കെ പോട്ടെ നിങ്ങടെ ഭാര്യ അല്ലെ ഞാൻ.... പോരാത്തതിന് നിങ്ങടെ മൂന്ന് പിള്ളേരുടെ അമ്മ....... മര്യാദക്ക് പറഞ്ഞോ ഇങ്ങോട്ട്...... എന്റെ ലച്ചൂ നീയിങ്ങനെ ടെൻഷൻ ആവല്ലേ..... അതൊക്കെ പാസ്റ്റ് അല്ലെ.... നീയെന്റെ ജീവിതത്തിലേക്ക് വന്നതിൽപ്പിന്നെ നീ മാത്രേ ഉള്ളൂ.... മറ്റൊരു പെണ്ണിനെക്കുറിച് ഞാൻ ചിന്തിച്ചിട്ടുപോലുമില്ല...... എന്നെ ടെൻഷൻ ആക്കാതെ നിങ്ങള് കാര്യം പറഞ്ഞെ.... എനിക്കറിയണം ആരായിരുന്നു ആ പെണ്ണെന്നു..... പറാ..... അതൊരു പെണ്ണ്....... അത്ര അറിഞ്ഞാൽ മതി.....ഞാനേ നിനക്ക് കുടിക്കാൻ എന്തെങ്കിലും എടുത്തിട്ടു വരാം..... ഇവിടെ അടങ്ങിയിരിക്ക്....... കണ്ണേട്ടാ ഇത് പറഞ്ഞിട്ട് പോ നിങ്ങള്.... ഇല്ലെങ്കിൽ എനിക്കൊരു സമാധാനവും കിട്ടില്ല...... അവനൊന്നും മിണ്ടാതെ നടക്കുകയാണ്....

അവള് പയ്യെ അവിടുന്ന് എണീറ്റ് അവന്റെ പുറകെ നടക്കാനൊരുങ്ങിയതും അവൻ തറപ്പിച്ചു നോക്കി...... നീയെന്നെ അസുരനാക്കിമാറ്റാതെ അടങ്ങിയൊതുങ്ങി അവിടെയിരുന്നോ..... കണ്ണേട്ടാ .... പോയിരിക്കെടി അവിടെ...... ചുണ്ട് കടിച്ചുപിടിച്ചു അവൻ പറഞ്ഞതും അവള് ബെഡിൽ കയറി കാലും നീട്ടിയിരുന്നു.......അവളാടങ്ങിയിരിക്കുന്നത് കണ്ടതും ഇന്ദ്രൻ കിച്ചണിലേക്ക് നടന്നു.... അപ്പൊ രാവണന് ആരോടോ ഇഷ്ടം ഉണ്ടായിരുന്നല്ലേ..... അതോണ്ടായിരുന്നോ കൊമ്പൻ കല്യാണം കഴിക്കാതെ നടന്നത്..... ന്റെ ദേവീ.... ഈ സാധനത്തിന് അത് ആരാണെന്ന് പറഞ്ഞാലെന്താ....... ഇനി ഞാൻ തന്നെ.... ഏയ്‌ അതിനൊരു ചാൻസും ഇല്ല.... അങ്ങനെ അല്ലായിരുന്നോ എന്നോടുള്ള പെരുമാറ്റം..... എന്നാലും അതാരായിരിക്കും....... അങ്ങേരു മോൾക്ക് ആദ്യം ഗായത്രി എന്ന് പേരിടാമെന്നല്ലേ പറഞ്ഞെ... ഇനി ഏതേലും ഗായത്രി ആവോ...... ഉള്ള സമാധാനം പോയി.... ഇങ്ങു വാ ശരിയാക്കിത്തരാം ഞാൻ....... ഇന്ദ്രൻ ഓറഞ്ചു ജ്യൂസിൽ ബദാമും കാശ്യുനട്സും അടിച്ചുചേർത്ത് അവൾക്കായി കൊണ്ടുവന്നു...... അവനെ കണ്ടതും മുഖത്ത് ചെറിയൊരു ഗൗരവം വരുത്തി അവളിരുന്നു........ ദാ കുടിക്ക്..... എനിക്കൊന്നും വേണ്ട....... നിന്നോട് പണ്ടേ പറയുന്ന കാര്യമാ എന്നോടുള്ള ദേഷ്യം ഭക്ഷണത്തിൽ തീർക്കരുതെന്ന്.... കുടിച്ചേ....

കുടിച്ചാൽ നിങ്ങള് പറയോ.... എന്ത് പറയാൻ..... ദേ കണ്ണേട്ടാ എന്നെ ദേഷ്യം പിടിപ്പിക്കരുത്..... ആ പെണ്ണ് ആരായിരുന്നു എന്ന്...... എന്റെ ലച്ചൂ ആ കുട്ടിയുടെ കല്യാണം എല്ലാം കഴിഞ്ഞു..... പിന്നെയെന്താ...... അപ്പോൾ നിങ്ങൾക്ക് ഇപ്പോഴും കോൺടാക്ട് ഉണ്ടോ..... ഏയ്‌...... നീയിതു കുടിച്ചേ...... ആരാന്ന് ഒന്ന് പറാ..... പ്ലീസ്.... ഞാൻ ഇത് കുടിച്ചാൽ പറയോ..... ആ നോക്കാം....... അവളത്. വാങ്ങി ഒറ്റവലിയ്ക്ക് കുടിക്കുന്നത് കണ്ടതും ഇന്ദ്രന് ചിരിയാണ് വന്നത്....... കുടിച് കഴിഞ്ഞു ഗ്ലാസ് അവനു നീട്ടിയതും അവൻ വാങ്ങി....... ഗുഡ് ഗേൾ...... നിങ്ങളിത് പറഞ്ഞെ... ആരാ എന്താ പേര്.... എങ്ങനെയാ പരിചയം..... എന്ത് കണ്ടിട്ടാ നിങ്ങൾക്ക് ഇഷ്ടം തോന്നിയത്..... വേഗം പറാ...... അവനൊന്നു ശ്വാസം വിട്ട്.... കഷ്ടം ലച്ചൂ...... ഇത്രയ്ക്ക് ആവേശമോ.... എനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ നിങ്ങൾക്കും കാണുമല്ലോ ഇതേ ആവേശം........ അതിന് നിനക്ക് കാണുന്നവരോടൊക്കെ ഇഷ്ടം അല്ലായിരുന്നോ.... നിങ്ങളെന്താ അങ്ങനെ പറഞ്ഞെ.... ഞാൻ അത്രയ്ക്ക് ചീപ്പ്‌ ആണോ.... അങ്ങനെ അല്ല.... നല്ല അസ്സല് വായ്നോക്കി അല്ലായിരുന്നോ........ എന്റെ പൊന്നെ....നീയാവിടെ ജോയിൻ ചെയ്തു ഞാൻ എന്തിനോ പുറത്തേക്ക് വിളിച്ചപ്പോഴുള്ള ആ നോട്ടം..... എനിക്ക് ആലോചിക്കാൻ വയ്യാ......

. അന്ന് എന്റെ നെഞ്ചിടിപ്പ് ഏറിയത് എനിക്കിന്നും മറക്കാൻ വയ്യാ..... ഫസ്റ്റ് ടൈം ആണ് അങ്ങനെ ഞാനൊരാളുടെ മുൻപിൽ നിന്ന് വിയർക്കുന്നത്....... ഓർക്കുന്നുണ്ടോ ഭവതി....... അവള് മൂക്ക് ചുളിച്ചു ഇളിച്ചുകാട്ടി..... അപ്പോൾ കൊമ്പൻ അതൊക്കെ നോക്കിവച്ചിരുന്നോ..... പിന്നെ തൊട്ടടുത്ത് നിന്ന് ഇങ്ങനെയൊക്കെ നോക്കുമ്പോൾ ആരായാലും അറിയില്ലേ.......ഒന്ന് പതറില്ലേ..... ഓ ശരി സമ്മതിച്ചു..... ഞാൻ വായനോക്കാറുണ്ട്.... ബട്ട്‌ നിങ്ങള് മനസ്സിൽ കയറിയപ്പോൾ മുതൽ നിങ്ങളൊരാളെ മാത്രേ ഞാൻ നോക്കിയിട്ടുളൂ അന്ന് മുതൽ ഇന്നുവരെ.... മനസിലായോ..... ഉം..... മൂളാതെ മര്യാദക്ക് പറാ....... ഏതവളായിരുന്നു അത്.....വെറുതെ എന്നെ ഭദ്രകാളി ആക്കരുത് നിങ്ങള്...... ഞാൻ ഈ ഗ്ലാസ് കൊണ്ടുവച്ചിട്ട് വരാം...... അവള് പല്ലുകടിച്ചു..... നിങ്ങളെ ഞാൻ...... കാണിച്ചുതരാം.... ടേബിളിൽ നിന്നും അവൻ വായിച്ചു പകുതിയാക്കിവച്ച ബുക്കെടുത്ത് അവള് കയ്യിൽപിടിച്ചു..... പറഞ്ഞില്ലെങ്കിൽ ഇത് ഞാൻ കീറും ....... അങ്ങനെയാണേൽ മോള് പ്രെഗ്നന്റ് ആണെന്നുള്ളത് ഞാനങ്ങു മറക്കും..... അതവിടെ വച്ചേ......

അവൾക്ക് സങ്കടം വന്നതും ബുക്കവിടെ വച്ചു ഇളയെയും കെട്ടിപിടിച്ചു കിടന്നു.......ഇന്ദ്രൻ അടുക്കള ക്ലീൻ ചെയ്ത് കതക്കെല്ലാം അടച്ചു അവളുടെ അടുത്തായി വന്നുകിടന്നു അവളെ കെട്ടിപിടിച്ചു കഴുത്തിൽ ചുണ്ടമർത്തി........ അവള് കൈമുട്ടുകൊണ്ട് അവനെ തട്ടിമാറ്റാൻ നോക്കുന്നുണ്ട്........ അടങ്ങി കിടക്കെടി പെണ്ണെ.... എനിക്ക് വേദനിക്കുന്നുണ്ട്...... എന്തിനാ ഇത്ര ദേഷ്യവും സങ്കടവും..... എനിക്ക് ദേഷ്യമൊന്നുമില്ല.... അതെനിക് മനസിലായി.....ഞാൻ അത് പറഞ്ഞാൽ നീ ഓക്കേ ആവോ...... നിങ്ങള് പറയില്ലല്ലോ...... നീയെണീക്ക് ഞാൻ പറയാം.... എണീക്കേടോ..... അവൻ എണീറ്റിരുന്നു ഒപ്പം അവളും......അവളവനെ ഉറ്റുനോക്കുകയാണ്........ പറാ...... അവനൊന്നു ശ്വാസം വിട്ട് ഫോൺ എടുത്തു ഗാലറി ഓപ്പൺ ചെയ്തു ഹൈഡ് ഫോട്ടോസ് എടുത്തു ..... കുറെ സ്ക്രോൾ ചെയ്ത് പോയതിനുശേഷം ഒരു പിക് അവൾക്ക് നീട്ടി.........അവള് ആവേശത്തോടെ ഫോൺ വാങ്ങി ആ ഫോട്ടേയിലേക്ക് നോട്ടമയച്ചു....... അതുകണ്ടതും അവള് അത്ഭുതത്തോടെ അവനെ നോക്കി...... കണ്ണേട്ടാ ഇതെപ്പോ............. അപ്പോൾ നിങ്ങൾക്കെന്നെ മുൻപേ അറിയായിരുന്നോ.......................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story