രാവണപരിണയം-2: ഭാഗം 31

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

അവള് ആവേശത്തോടെ ഫോൺ വാങ്ങി ആ ഫോട്ടേയിലേക്ക് നോട്ടമയച്ചു....... അതുകണ്ടതും അവള് അത്ഭുതത്തോടെ അവനെ നോക്കി...... കണ്ണേട്ടാ ഇതെപ്പോ............. അപ്പോൾ നിങ്ങൾക്കെന്നെ മുൻപേ അറിയായിരുന്നോ........ അവനൊന്നു ചിരിച്ചു...... ഉം...... അറിയായിരുന്നു..... ഓർക്കുന്നുണ്ടോ ഈ കോളേജും ഈ വേഷവും....... ഇത്....... ഇവിടെയായിരുന്നു ഞാൻ ഫസ്റ്റ് വർക്ക്‌ ചെയ്തത്....... ജോയിൻ ചെയ്തശേഷം ഫസ്റ്റ് പ്രോഗ്രാം ആയിരുന്നു ലിറ്ററെറി ഫെസ്റ്റ്....... ഒരുവിധം എല്ലാ കോളേജിലും ഇൻഫോം ചെയ്തു........ അങ്ങനെ പ്രോഗ്രാം സ്റ്റാർട്ട്‌ ചെയ്തു ..... അതിനടിയിലാണ് ഒരുപെണ്കുട്ടി ഞങ്ങളുടെയൊക്കെ സീനിയർ സാറിനോട്‌ കയർത്തു സംസാരിക്കുന്നത് കാണുന്നത്...... കാര്യം അറിയാനായിച്ചെന്നു...... ഒരു പ്രോഗ്രാമിന് അവൾക്ക് കിട്ടേണ്ടിയിരുന്ന ഫസ്റ്റ് പ്ലേസ് ആ സാറിന്റെ ഇൻഫ്ലുൻസിൽ വേറെ ആർക്കോ കൊടുത്തത്തിന്റെ രോഷമായിരുന്നു.......... അറിയോ ആ പെൺകുട്ടിയെ ഓർമയുണ്ടോ....... അവൻ ചോദിച്ചതും അവള് ചിരിച്ചു........ അവളുടെ ആ സംസാരം കേട്ടപ്പോൾ എല്ലാർക്കും കാര്യം ഏറെക്കുറെ മനസിലായി....

ആ സാറത് സമ്മതിച്ചു പ്രൈസ് അവൾക്ക് കൊടുക്കാമെന്നുവച്ചപ്പോഴുള്ള ആ ആറ്റിട്യൂട്...... അതായിരുന്നു സൂപ്പർ ..... എനിക്കിതിനി ആവശ്യമില്ലെന്നും ടീച്ചേർസ് ആയാൽ അതിന്റെ മാന്യത കീപ് ചെയ്യണമെന്നും പറഞ്ഞു അവള് തിരിഞ്ഞു നടന്നപ്പോൾ അറിയാതെയെങ്കിലും മനസൊന്നു ചാഞ്ചാടി....... പിന്നീട് എവിടെപ്പോയാലും തിരയാറുണ്ടായിരുന്നു..... ഒടുക്കം എങ്ങനെയോ തപ്പിപിടിച്ചു അവളുള്ള കോളേജിൽ ഒരു സെമിനാർ ഒപ്പിച്ചു അങ്ങോട്ട് വിട്ടപ്പോൾ ഞാൻ ശശി..... കേട്ടതൊന്നും വിശ്വസിക്കാനാവാതെ പുഞ്ചിരിയോടെ ഇരിക്കുകയാണവൾ....... ഞാൻ ഫസ്റ്റ് ഇയർ കഴിഞ്ഞതും വേറെ കോളേജിലേക്ക് മാറി.... അതെനിക് അറിയില്ലല്ലോ........പിന്നെ താൻ പോയ കോളേജ് കണ്ടുപിടിച്ചു അങ്ങോട്ട്‌ വരുന്നതൊക്കെ കുറച്ചു ഓവർ ആവില്ലേ.... ഒരുപക്ഷെ ഞാൻ അധ്യാപകനും താൻ സ്റ്റുഡന്റ്റും അല്ലായിരുന്നെങ്കിൽ വന്നേനെ..... അത് മോശമാവില്ലേ......വർഷങ്ങൾ കടന്നുപോയതല്ലാതെ ആളെക്കുറിച്ചു ഒരറിവും ഇല്ലായിരുന്നു...ആദ്യം മനസിന്ന് ഒഴിവാക്കിയാലോ എന്ന് കരുതി..... എന്നാൽ എന്തോ കഴിയുന്നുണ്ടായിരുന്നില്ല..........പിന്നെയാണ് താൻ നമ്മുടെ കോളേജിൽ ജോയിൻ ചെയ്യുന്നത്..... അന്നവിടെ കണ്ടതും എന്താ പറയാ എനിക്കുണ്ടായ സന്തോഷം അതിന് അതിരില്ലായിരുന്നു ......

ബട്ട്‌ അത് എക്സ്പ്രസ്സ്‌ ചെയ്യുന്നതിനുമുന്പേ വന്നില്ലേ ചോദ്യം ഗുണ്ടയാണോന്ന്...... അതുകേട്ടതും എനിക്ക് ദേഷ്യവും സങ്കടവും ആകെക്കൂടെ ഒരു ഭ്രാന്ത് ആയിരുന്നു........ ഇഷ്ടായിട്ടും നിങ്ങളെന്താ എന്നോടൊന്നു പറയാതിരുന്നത്....... പറയാമെന്നു കരുതി..... എന്നാൽ നിനക്ക് എന്നെക്കുറിച്ചുള്ള ഇമ്പ്രെഷൻ അറിഞ്ഞപ്പോൾ വേണ്ടെന്നുവച്ചു..... പിന്നെ അപ്പുവുമായി നീ കൂടുതൽ ക്ലോസ് ആയപ്പോൾ ഉള്ളിലെവിടെയോ ഒരു നിരാശ....... ഒടുക്കം എനിക്ക് നിന്നോട് തോന്നിയ അതെ ഫീലിംഗ്സ് നിനക്ക് എന്നോടുമുണ്ടെന്ന് അറിഞ്ഞപ്പോൾ ഒരുപാട് ഹാപ്പിയായി.......ആ ലെറ്റേഴ്സ് വന്നപ്പോൾ ശരിക്കും ആഗ്രഹിച്ചിരുന്നു നീയായിരുന്നെങ്കിലെന്ന്.... അവള് ഇന്ദ്രന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു........ ന്നാലും ന്റെ രാവണ ഇത്രയ്ക്ക് ദുഷ്ടൻ ആവണമായിരുന്നോ..... എന്തൊരു ജാടയായിരുന്നു.... ഒപ്പം ഒടുക്കത്തെ ദേഷ്യവും....... ഒരു കോളേജ് നല്ലരീതിയിൽ മെയ്ന്റയിൻ ചെയ്യണമെങ്കിൽ ഇതൊക്കെ അത്യാവശ്യമല്ലേ...... മാത്രവുമല്ല എന്റെ പ്രണയിനിയുടെ ഉപദേശവും ഉണ്ടായിരുന്നല്ലോ..... അവള് നെറ്റിച്ചുളിച്ചു...... കുട്ടികളോട് പാർശലിറ്റി പാടില്ലെന്ന്...... അതൊക്കെ നോക്കണ്ടേ....... ഉവ്വോ...... ഉം....... ഫസ്റ്റ് ലവ്...... അത്..... ദാ ഇപ്പോൾ ഇവിടെ എത്തിനിൽക്കുന്നു.........

നിങ്ങളെന്താ അത് ഇത്രയു കാലമായിട്ട് പറയാതിരുന്നത്...... ഒന്നുല്ല........ ആർക്കേലും അറിയോ ഈ കാര്യങ്ങൾ ആ കോളേജിൽ എന്റൊപ്പം വർക്ക്‌ ചെയ്തിരുന്ന ഒരു സാറുണ്ട്..... ആക്ച്വലി പുള്ളിക്കായിരുന്നു സെമിനാർ പ്രസന്റേഷൻ നിന്നെ കാണാലോ എന്ന് കരുതി ഞാനത് കയ്യുംകാലുമ്പിടിച്ചു വാങ്ങിയപ്പോൾ പുള്ളിക്ക് ഡൌട്ട് അടിച്ചു....... പിന്നെ ആ ടൈമിലൊക്കെ എന്റെ ഫോണിലെ wall പേപ്പർ നിന്റെയീ പിക് ആയിരുന്നു അതിടയ്ക്ക് കോളേജിൽ കൂടെയുള്ള ഒരുമിസ് കണ്ടു....... അവരൊക്കെയിരുന്നു കളിയാക്കിയപ്പോൾ അത് ചേഞ്ച്‌ ചെയ്തു........സത്യം പറഞ്ഞാൽ നീയെന്റെ അടുത്തേക്ക് വരുമ്പോൾ വല്ലാത്തൊരു സന്തോഷവും പരവേശവുമായിരുന്നു........ അവളൊരു പുഞ്ചിരിയോടെ അവനെനോക്കി........ എന്താ ഇങ്ങനെ നോക്കുന്നത്...... ഒന്നുല്ല...... പ്രണയം സത്യമാണെങ്കിൽ അതെത്ര വൈകിയാലും നമ്മെ തേടിയെത്തുമെന്ന് പറയുന്നത് സത്യമാണല്ലേ..... പിന്നെ അല്ലാതെ...... അല്ലെങ്കിൽ ദാ ഇവിടെ ഉണ്ടാവുമായിരുന്നോ താൻ....... I ലവ് യു സൊ മച്ച് .... അവന്റെ കണ്ണുകളിലേക്ക് നോക്കി പറഞ്ഞതും അവനവളുടെ നെറ്റിയിൽ മുത്തി......

ഇള ഉറക്കുമുണർന്നപ്പോൾ ലച്ചുവും ഇന്ദ്രനും ഇരുന്ന് ഉറങ്ങുന്നതാണ് കാണുന്നത്.... കണ്ണുതിരുമ്മി എണീറ്റ് അവള് ഇന്ദ്രന്റെ മടിയിൽ കയറിയിരുന്നതും അവൻ ഞെട്ടി ഉണർന്നു.... ഒപ്പം ലച്ചുവും.... ഇതെന്താ അച്ഛേ അമ്മേം ഇരുന്ന് ഉറങ്ങുന്നേ...... അത് മോള് കിടന്നിട്ട് സ്ഥലം ഇല്ലാഞ്ഞിട്ട്...... ഇന്ദ്രന്റെ മറുപടി കേട്ടതും അവള് ചുണ്ട് മലർത്തി... എന്നാ അച്ചയ്ക്ക് എന്നെ വിളിക്കായിരുന്നില്ലേ.... ഞാൻ മാറുമായിരുന്നല്ലോ........ അത് സാരല്യ..... ലച്ചു അവളുടെ കവിളിൽ പിടിച്ചു പറഞ്ഞു..... നാളെ മോൾക്ക് സ്കൂളിൽ പോവണ്ടേ..... നാളെ പോണം....... സങ്കടത്തോടെയുള്ള ആ ചോദ്യം കേട്ടതും ഇന്ത്രനൊന്ന് നോക്കി..... പോണം എന്നാ പറഞ്ഞെ അച്ഛാ..... എത്രായി ഫ്രണ്ട്സിനെ കണ്ടിട്ട്... അങ്ങനെയാണേൽ ഓക്കേ.... മോൾക് ചായ എടുത്തു തരട്ടെ.... ഉം...... അവള് മൂളിയതും ഇന്ദ്രൻ അവളെയുമെടുത്ത് അടുക്കളയിലേക്ക് നടന്നു...... ചായ ഉണ്ടാക്കി മൂന്നുപേർക്കുമെടുത്ത് അവര് റൂമിലേക്ക് വന്നു.... ന്റെ കണ്ണേട്ടാ..... ഇതെന്തിനാ ഇങ്ങട്ട് എടുത്തേ... ഞാൻ അങ്ങട് വരുമായിരുന്നല്ലോ.... അമ്മോട് ഡോക്ടർ റസ്റ്റ്‌ എടുക്കണം പറഞ്ഞല്ലേ.... ഇള കണ്ണുരുട്ടി ചോദിച്ചതും ഇന്ദ്രന് ചിരി വന്നു.... ചോദിച്ചതിനുള്ള ഉത്തരം കിട്ടിയല്ലോ... ഇനിയിരുന്ന ചായ കുടിക്കാൻ നോക്ക്..... രണ്ടുപേരെയും പുച്ഛിച്ചു അവളിരുന്ന് ചായകുടിച്ചു......

രാത്രി ഇള പതിവുപോലെ കിടന്നു അവളുടെ മേലേക്ക് കാലെടുത്ത് വച്ചതും ഇന്ത്രനവളെ തന്റെ നെഞ്ചിലേക്ക് കിടത്തി..... മോളെ.... ഇളാ..... അമ്മയുടെ ദേഹത്തേക്ക് കാലൊന്നും വക്കാൻ പാടില്ല..... അത് അമ്മയ്ക്കും കുഞ്ഞാവൾക്കും വേദനിക്കും.... ആണോ അമ്മ... എന്നാ ഇനി ഞാൻ ചെയ്യില്ലാട്ടോ..... ഉം... ഓക്കേ..മോള് കഥ നിർതിയിട്ട് ഉറങ്ങിക്കോ... നാളെ പോവണ്ടേ..... ഉം.... മൂളിക്കൊണ്ട് അവള് ഇന്ദ്രന്റെ നെഞ്ചിലേക്ക് പറ്റിച്ചേർന്നുകിടന്നുറങ്ങി...... പിറ്റേന്ന് കാലത്ത് എണീറ്റ് എല്ലാ ജോലികളും കഴിച്ചു ഇന്ദ്രൻ ഇളയെ ഒരുക്കി പിന്നെ അവനും റെഡിയായി.... ലച്ചൂ.ഞാൻ ഉച്ച ആകുമ്പോഴേക്കും തിരിച്ചെത്ത്താം... ലീവിന്റെ കുറച്ചു ഫോർമാലിറ്റീസ്.പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ഈ റൂമിൽനിന്ന് നീ പുറത്തിറങ്ങിയാൽ നിന്നെ ഡെലിവറി കഴിയുന്നവരെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്യും.... ഏഹ്..... ആ അതെ... അങ്ങനെ തന്നെ.... ആ തീരുമാനത്തിൽ ഒരു മാറ്റവുമില്ല........ എന്തുവേണമെന്ന് എന്റെ സീതയിരുന്ന് ആലോചിക്ക്.... അപ്പോഴേ ഞങ്ങളിറങ്ങാ.... മോളെ ഇളാ അമ്മയോട് പറഞ്ഞിട്ട് വാ... പോവണ്ടേ.... ഉം.... അമ്മേ.... ഇവിടുന്ന് എണീക്കരുതേ... മോള് പോയിട്ട് വേഗം വരെ... കുരുത്തക്കേട് കളിക്കരുതേ.... ശരി... മോള് ഭക്ഷണം കഴിക്കണേ... ഉമ്മ.... ഉമ്മ.... അവളെകെട്ടിപിടിച്ചു ഉമ്മ കൊടുത്തു ഇള ഇന്ദ്രന്റെ ഒപ്പമിറങ്ങി......

ഇളയെ സ്കൂളിൽ വിട്ട് ഇന്ദ്രൻ അവന്റെ കാര്യങ്ങളുമായി പോയി....... കോളേജിൽ ചെന്ന് ലീവിന്റെ ഫോർമാലിറ്റികളൊക്കെ ശരിയാക്കി ഉച്ചയായപ്പോഴേക്കും തിരിച്ചു വന്നു....... ഇന്ദ്രൻ നോക്കുമ്പോൾ ലച്ചു ഇരുന്ന് ഫോണിൽ കളിക്കുകയാണ്..... എടോ..... ഫോൺ അധികം യൂസ് ചെയ്യരുതെന്ന് അറിയില്ലേ... പിന്നെ ഞാനിവിടെ എന്താ കണ്ണേട്ടാ ചെയ്യാ... നിങ്ങളെന്നെയൊന്ന് അനങ്ങാൻ സമ്മതിക്കുന്നില്ല........ തനിക് ബോറടിക്കുമെന്ന് എനിക്കറിയാം ബട്ട്‌ എന്ത് ചെയ്യാൻകഴിയും...... ബുക്സ് വല്ലതും വേണോ..... വേണ്ട.... നിങ്ങളെ എനിക്ക് വുളെൻ വാങ്ങിതരോ... ഷോക്സ് ഉണ്ടാക്കാം.... ഓക്കേ.... ആദ്യം ഫുഡ് തരാം... അത് കഴിഞ്ഞു മോളെ വിളിച്ചു വരുമ്പോൾ ഇതൊക്കെ വാങ്ങിയിട്ട് വരാം...... വൈകിട്ട് അവൾക്കാവശ്യമുള്ള സാധനങ്ങളൊക്കെ അവൻ വാങ്ങി...... തറവാട്ടിലെ ചടങ്ങുകൾ കഴിഞ്ഞതും എല്ലാവരും തിരിച്ചു വന്നു... ഇന്ദ്രൻ പറഞ്ഞിട്ട് അവന്റെ അച്ഛനും അമ്മയും വിഷ്ണുവിന്റെയൊപ്പം അങ്ങോട്ട് വന്നു....... എന്തെങ്കിലും എമർജൻസി സിറ്റുവേഷൻ വന്നാൽ മാത്രം അവൻ കോളേജിൽ പോകും അല്ലെങ്കിൽ ബാക്കി സമയം മുഴുവൻ ലച്ചുവിനൊപ്പം സ്‌പെൻറ് ചെയ്യും..... ദിവസങ്ങൾ പയ്യെ കടന്നുപോയി..... അതിനനുസരിച്ചു അവളുടെ വയറും വീർത്തുവന്നു.......

പതിവുപോലെ സ്കൂളിൽനിന്നും വന്നതും ഇള ലച്ചുവിന്റെയാടുത്തേക്ക് ഓടി...... അവള് കുഞ്ഞി ഉടുപ്പുകളും മറ്റും തയ്ക്കുകയാണ്...... അമ്മേ.... വന്നോ അമ്മയുടെ മോള്...... ഉം... ഇതെന്താ കുഞ്ഞി ഷോക്സോ.... ആർക്കാ ഇത്... കുഞ്ഞാവയ്ക്കാ? ഉം.... അപ്പോൾ മോൾക്കുണ്ടോ....... അതിന് അച്ഛമ്മയുടെ കുഞ്ഞി വലുതല്ലേ..... ഇത് വാവകൾക്കല്ലേ...... അതുകേട്ടതും ആ മുഖം വാടി...... ലച്ചു അവളുടെ കൈപിടിച്ച് അടുത്തേക്ക് നിർത്തി....... എന്തുപറ്റി അമ്മേടെ മോൾക്ക്..... ഒന്നുല്ല...... ആ വാക്കുകളിൽ സങ്കടം നിറഞ്ഞുനിന്നിരുന്നു....... ഇതാ അമ്മേടെ മോൾക്ക്........ കൈകൊണ്ട് സ്റ്റിച് ചെയ്ത ഷോക്സ് ആ കയ്യിൽ വച്ചുകൊടുത്തതും അവളുടെ കണ്ണുകൾ തിളങ്ങി....... ഹായ്.... എന്ത് രസാ..... അമ്മേ നാളെ ഞാൻ ഇതാണല്ലോ സ്കൂളിലേക്ക് ഇടാ..... അതൊന്നും വേണ്ട... മോൾക്കിത് ഇവിടുന്ന് ഇടാം....... അവളത് കയ്യിൽവച്ചു അതിന്റെ ഭംഗി ആസ്വദിക്കുകയാണ്........ ഇന്ദ്രന്റെ അമ്മ അവളുടെ യൂണിഫോം അഴിച്ചു...... അതവിടെ വച്ചേ.... എന്നിട്ട് വാ കുഞ്ഞി..... നമുക്ക് കുളിക്കണ്ടേ...... അവളത് ലച്ചുവിന്റെ കയ്യികൊടുത്തു കുളിക്കാൻ പോയി.... കുളികഴിഞ്ഞു ചായകുടിച്ചാശേഷം പിന്നെയും അവളുടെ അടുത്തയിവന്നിരുന്നു....... അമ്മേ..... അമ്മയ്ക്ക് ഒരു സമ്മാനം ഉണ്ടല്ലോ.... കാണിച്ചുതരട്ടെ മോള്.....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story