രാവണപരിണയം-2: ഭാഗം 32

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

അമ്മേ..... അമ്മയ്ക്ക് ഒരു സമ്മാനം ഉണ്ടല്ലോ.... കാണിച്ചുതരട്ടെ മോള്..... എന്ത് സമ്മാനാ.... ആകാംഷയോടെ അവള് ചോദിച്ചതും ഇളയുടെ കണ്ണുകൾ വിടർന്നു...അവിടെയിരുന്നു കയ്യെത്തിച്ചു ബാഗ് എടുത്തു അത് വേഗം തുറന്നു അതിൽ നിന്നും ഒരു പേപ്പർ അവൾക്ക് നീട്ടി....... ലച്ചു അത് വേഗം വാങ്ങി അതിലേക്ക് കണ്ണോടിച്ചു....... ഇള വരച്ച ഒരു ചിത്രമായിരുന്നു അത്....... ഇത് ആരൊക്കെയാ മോളെ..... ദാ ഇത് അച്ഛാ... ഇത് അമ്മ.... അമ്മേടേം അച്ഛേടേം നടുക്ക് മോള്..... ഇതില്ലേ അമ്മേ മോൾടെ അടുത്തായി രണ്ട് കുഞ്ഞില്ലേ... അത് ദാ ഈ വാവകളാ... അവളുടെ വയറിൽ കൈവച്ചു ഇള പറഞ്ഞു...... ആണോ..എത്ര നന്നായിട്ടാ മോള് വരച്ചത്..... അച്ചയ്ക്ക് കാണിച്ചോ.... ഇല്ലല്ലോ.... എവിടെ നിന്റെ അച്ഛാ.... ഇവിടെ ഇല്ലേ.... അച്ഛാ ഇല്ലേ അമ്മേ..... എവിടോ പോയതാ.....

ആരെയോ കാണാൻ ഉണ്ട് പോലും.... എന്നിട്ട് അമ്മയോട് പറഞ്ഞില്ലല്ലോ..... ഇത്തിരി വിഷമത്തോടെ ലച്ചു പറഞ്ഞതും ഇള അവളുടെ അടുത്തായി നിന്ന് കവിളിൽ പിടിച്ചു.... അമ്മ കരയല്ലേ... അച്ചയ്ക്ക് തിരക്കായിട്ടല്ലേ.... വരുമ്പോൾ അമ്മയ്ക്ക് സ്വീറ്റ്സ് കൊണ്ടോരല്ലോ.... സത്യം.... ഉം സത്യം.. ... അമ്മകുട്ടി സങ്കടപെടണ്ടേ.... അമ്മ ചായകുടിച്ചോ..... അമ്മയ്ക്ക് ആരും ചായ തന്നില്ലല്ലോ.... ഞാൻ എടുത്തിട്ടു വരാം..... ഇവിടെ ഇരുന്നോട്ടോ.... അവിടുന്ന് ചാടിയിറങ്ങി ഇള അടുക്കളയിലേക്ക് നടന്നു.... ഇന്ദ്രന്റെ അമ്മ ലച്ചുവിന് ചായ എടുക്കുകയായിരിന്നു അപ്പോൾ..... എന്താ കുഞ്ഞി ഇവിടെ.... എന്റമ്മയ്ക്ക് ചായ കൊടുത്തില്ലേ...... ഗൗരവത്തിലുള്ള ചോദ്യം കേട്ടതും അനുവിനും അമ്മയ്ക്കും ചിരിപ്പൊട്ടിപ്പോയി..... അയ്യോ ഞങ്ങള് മറന്നല്ലോ..... ഇവിടെ ആണെങ്കിൽ ചായ ഇല്ല.....

അനു പറഞ്ഞതും ഇള ചുണ്ട് മലർത്തി.... എന്നാ വേറെ ഉണ്ടാക്കിക്കോ.... അതിനിവിടെ ചായ ഉണ്ടാക്കാൻ ഒന്നും ഇല്ല... എന്തായിപ്പോൾ ചെയ്യാ..... ഇന്നിനി അമ്മയ്ക്ക് ചായ കൊടുക്കണ്ട നാളെ ആകാം... അല്ലെ അമ്മേ.... ആ.... ഒരുദിവസം ചായ കുടിച്ചില്ലെങ്കിൽ എന്താ..... അവന്റെ അമ്മ അനുവിനെ പിന്താങ്ങി പറഞ്ഞതും ഇളയ്ക്ക് സങ്കടം വരാൻ തുടങ്ങി...... ഞാൻ പറഞ്ഞു കൊടുക്കും അച്ഛനോട് അമ്മയ്ക്ക് ചായ കൊടുക്കാത്തത് നോക്കിക്കോ...... വിരല് ചൂണ്ടി കണ്ണ് നിറച്ചു അവള് പറഞ്ഞുതുടങ്ങിയതും അനു അവളെ എടുത്തു...... ന്നെ വിട് മേമ.... ഞാൻ തെറ്റി..... ന്നെ വിട്.... ഉറക്കെ കരഞ്ഞു അവള് പറഞ്ഞതും എല്ലാവരും ഞെട്ടി....... വിഷ്ണു അവളുടെ കരച്ചില് കേട്ടതും അടുക്കളയിലേക്ക് ഓടിവന്നു ഒപ്പം അച്ചുമോനും ഉണ്ട്...... എന്താ..... കുഞ്ഞിപ്പെണ്ണേ എന്തിനാ കരയുന്നെ......

അമ്മയ്ക്ക് ചായ കൊടുക്കുന്നില്ല പാപ്പു........ കരയുന്നതിനിടയിൽ അവള് പറഞ്ഞതും വിഷ്ണു അനുവിനെയും അമ്മയെയും നോക്കി പിന്നെയവരുടെ കയ്യിൽനിന്നും അവളെ വാങ്ങി.... ഇവരെ രണ്ടിനെയും നമുക്കിവിടുന്ന് ഓടിക്കാം..... എന്നിട്ട് നമുക്ക് രണ്ടുപേർക്കും അമ്മയ്ക്ക് ചായ ഉണ്ടാക്കാം... അതുപോരെ.... ഉം...... എന്നാൽ പാപ്പുന്റെ മോള് കരയാതെ നല്ലകുട്ടി ആയിരിക്കണം...... അവള് തലയാട്ടി സമ്മതിക്കുന്നതിനിടയിൽ കണ്ണുകൾ തുടച്ചു..... അച്ചമ്മേടെ മോള് വാ... ഇതാ അച്ഛമ്മ മോൾടെ അമ്മയ്ക്ക് ചായയും കടിയും എടുത്തിട്ടു നമുക്കിത് അമ്മയ്ക്ക് കൊടുക്കാം.... വേണ്ട.... ഞാനും പാപ്പും ഉണ്ടാക്കും.... ഇത് കൊടുക്കണ്ട...... പാപ്പുന്റെ മോള് പാപ്പു പറഞ്ഞാൽ കേൾക്കില്ലേ... നമുക്ക് രണ്ടുപേർക്കും ഇത് അമ്മയ്ക്ക് കൊണ്ടുകൊടുക്കാം....

ഓക്കേ... ഉം...... വിഷ്ണു അവളെ താഴെനിർത്തി അമ്മയുടെ കയ്യിൽനിന്നും അതുംവാങ്ങി അകത്തേക്ക് നടന്നു....... എന്തിനാ മോള് കരഞ്ഞത്.... ഇളാ..... അവളെ കണ്ടതും ലച്ചു ചോദിച്ചു.... മെമേം അച്ഛമ്മേം അമ്മയ്ക്ക് ചായ തരില്ല പറഞ്ഞു...... അത് പറയുമ്പോൾ പിന്നെയും കുഞ്ഞിച്ചുണ്ടുകൾ വിറയ്ക്കാൻ തുടങ്ങി........ അയ്യേ.... ഇങ്ങട് വന്നേ.... അത് മോളെ പറ്റിക്കാൻ പറഞ്ഞതല്ലേ...കരയണ്ടേ....... ഇതാ ഏടത്തി ചായ..... അമ്മേ കുടിക്ക്.... ഉം.... എടാ വിഷ്ണു നിന്റെ ഏട്ടൻ എവിടെ പോയതാ.... കോളേജില്.... ചെറിയ എന്തോ ഒരു ഇഷ്യൂ.... അച്ഛന് ഒറ്റയ്ക്ക് പറ്റുന്നില്ലെന്ന് അതാ.... ഇപ്പോൾ വരും നിങ്ങള് ടെൻഷൻ ആവേണ്ട കാര്യമൊന്നുമില്ല......... ലച്ചു ഇരുന്ന് ചായ കുടിക്കാൻ തുടങ്ങി..... കുറച്ചു നേരമായിട്ട് വല്ലാത്തൊരു അസ്വസ്ഥത അവളിൽ വന്നുപോകുന്നുണ്ട്......

അത് ശ്രദ്ധിച്ചതും വിഷ്ണു അവളുട അടുത്തായിരുന്നു..... എന്താ ഏടത്തി എന്തുപറ്റി........ നിങ്ങൾക്ക് വയ്യേ..... എന്താണെന്ന് അറിയില്ല..... ഇടയ്ക്ക് വല്ലാത്ത ക്ഷീണം...... ചുണ്ടൊക്കെ വിറയ്ക്കുന്നപോലെ..... എന്നിട്ട് നിങ്ങളെന്താ പറയാതിരുന്നത്.... വാ എണീക്ക് ഹോസ്പിറ്റലിൽ പോവാം എടാ അത്.... മോളേ പോയി അച്ഛമ്മേം മേമയെയും വിളിച്ചിട്ട് വാ.... ഇള പെട്ടന്ന് തന്നെ അങ്ങോട്ടോടി അവരെ വിളിച്ചു വന്നു.... എന്താടാ അപ്പു... ഏടത്തിയ്ക്ക് എന്തോ വയ്യായ്ക ആവുന്നു എന്ന്...... എന്താ മോളേ എന്തുപറ്റി... ലച്ചൂച്ചി പെയിൻ ഉണ്ടോ..... ഇല്ല..... തലയ്ക്കു വല്ലാത്ത ഭാരം നിങ്ങളെണീറ്റെ ഏടത്തി..... വാ ഹോസ്പിറ്റലിൽ പോവാം... വച്ചു താമസിപ്പിക്കണ്ട ഡോക്ടർ പറഞ്ഞതല്ലേ നിങ്ങളോട് ചെറിയ ബുദ്ധിമുട്ട് ഉണ്ടെങ്കിലും കൺസൾട്ട് ചെയ്യണമെന്ന്..... അതെന്നെ ലച്ചൂച്ചി നിങ്ങള് വാ... മെല്ലെ എണീക്ക്.......

അനുവും വിഷ്ണുവും അവളെ എണീപ്പിച്ചു......ഇള വിഷമത്തിൽ അവളെ നോക്കുകയാണ്...... അവളുടെ കണ്ണുകൾ നിറയുന്നുമുണ്ട്........ അമ്മേ... ഞങ്ങള് പോയിട്ട് വരാം... മക്കളില്ലേ ഇവിടെ..... സൂക്ഷിച്ചു പോയിട്ട്.... അവിടെ എത്തിയിട്ട് വിളിക്ക്... എടാ അപ്പു വണ്ടി സ്പീഡിൽ ഓടിക്കരുത്..... ഞാൻ കണ്ണനെ വിളിച്ചുനോക്കട്ടെ....... അവര് തലയാട്ടി.... അവളുടെ കൈപിടിച്ച് പയ്യെ വണ്ടിയിൽ കയറ്റി അത് ഹോസ്പിറ്റൽ ലക്ഷ്യമാക്കികൊണ്ട് അവിടുന്ന് ചലിച്ചു...... ******* സാർ ഞങ്ങൾഅല്ല അല്ല പ്രശ്നം ഉണ്ടാക്കിയത്..... ഇത് ഇവരുടെ ഭാഗത്തുനിന്നുണ്ടായ മിസ്റ്റേക് ആണ്..... ഇന്ദ്രൻ അവര് പറയുന്നത് ഗൗരവത്തിൽ കേൾക്കുകയാണ്.... ഇടയ്ക്കാവന്റെ ഹാർട്ട്‌ ബീറ്റ് വല്ലാതെ ഉയർന്നു...... അതിനെ നിയന്ത്രിച്ചു പിന്നെയും അവനാവിടെയിരുന്നു........ ആരാ. വിറ്റ്നെസ്സ്.... സാർ ഞാൻ ആണ്.....

പ്രശ്നം എന്താണെന്നുള്ളത് എനിക്കറിയില്ല... ഞാൻ അത് വഴി നടക്കുമ്പോഴാണ് ദീപു സാജിത്തിനെ തള്ളുന്നത് കണ്ടത്... അവനു കാര്യമായി ഒന്നും പറ്റിയിട്ടുണ്ടായിരുന്നില്ല അവിടുന്ന് ഇങ്ങോട്ട് വന്നു അവൻ ദീപ്പുവിനെ തല്ലി... ഇതാണ് ഉണ്ടായത്..... ഇന്ദ്രന്റെ അച്ഛൻ അവനെ നോക്കുകയാണ്...... ഇന്ദ്രാ എന്താ വേണ്ടത്..... എന്താ നിന്റെ ഒപിന്യൻ........ അവനത്തിലൊന്നും ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ലെന്ന് അവന്റെ മുഖഭാവത്തിൽ നിന്നും വ്യക്തമാണ്....... അത് മനസിലായതും അയലവനെ അവിടുന്ന് കൂട്ടി...... കണ്ണാ... . നിനക്ക് എന്താ പറ്റിയത്.... നീയാകെ വിളറിയിട്ടുണ്ടല്ലോ..... അറിയില്ല..... മനസ് വല്ലാതെകിടന്ന് പിടയ്ക്കുന്നു കാരണം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല...... അയാളവന്റെ പുറത്തു തട്ടി...... മനസിന്റെ ഭ്രമം ആയിരിക്കും..... നിനക്ക് പറ്റുന്നില്ലെങ്കിൽ വേണ്ട നീ പൊക്കോ.. ഞാൻ എങ്ങനെയെങ്കിലും..... ഏയ്‌ അതുവേണ്ട അച്ഛാ.......

ഞാൻ.... ഞാനൊന്ന് ആലോചിക്കട്ടെ...... എന്താ വേണ്ടതെന്നു...... അല്ല ഇലക്ഷൻ നടത്തുന്നതിന്റെ ഭാഗമായാണോ ഇത്..... ആണെന്ന തോന്നുന്നത്.. അച്ഛൻ ഇവിടെ വെയിറ്റ് ചെയ്യ് ഞാൻ ചെന്ന് സംസാരിച്ചു വരാം..... അയാളുടെ മറുപടി കാക്കാതെ അവൻ അകത്തേക്ക് നടന്നു.... അഞ്ചേട്ട് സ്റ്റുഡന്റസ് അവന്റെ ഡിസിഷൻ വെയിറ്റ് ചെയ്ത് അക്ഷമയോടെ നിൽക്കുകയാണ്....... ഇതെന്തിനാ ഈ പ്രശ്നം...... അതിനുത്തരമാണ് എനിക്ക് വേണ്ടത്....... അവന്റെ ചോദ്യം കേട്ടതും അവരെല്ലാം പരസ്പരം നോക്കി..... ഷൗട്ട് ചെയ്യുമെന്നാണ് അവരെല്ലാം കരുതിയിരുന്നത് അതിനുപകരം ഇങ്ങനെ ചോദിച്ചതും അവർക്ക് ഷോക്ക് ആയിതോന്നി..... അത് സാർ.... എനിക്കറിയില്ല ഇവനെന്തിനാ എന്നെ തള്ളിയതെന്ന്... അതിവനോട് ചോദിക്കണം..... ഇവനെന്നെ തള്ളിയതുകൊണ്ടാണ് ഞാൻ ഒന്ന് പൊട്ടിച്ചത്........

ധിക്കരത്തോടെയുള്ള അവന്റെ സംസാരംകേട്ടതും അവിടെയുള്ള ബാക്കി കുട്ടികളും ടീച്ചേഴ്സും പ്രിൻസിപ്പളും ഞെട്ടി...... ആ സംസാരത്തിന് ഇന്ദ്രന്റെ റിയാക്ഷൻ എന്തായിരിക്കുമെന്നത് അവർക്ക് ഏറെക്കുറെ ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ....... അവരെല്ലാം ഇനിയെന്ത് നടക്കുമെന്നറിയാൻ ഇന്ദ്രനെ ഉറ്റുനോക്കുകയാണ്....... പതിവിന് വിപരീതമായി ഇന്ദ്രൻ മൗനംപാലിച്ചതും അവര് പരസ്പരം അടക്കം പറയാൻ തുടങ്ങി...... അവന്റെ മനമാകെ നീറിപുകയുകയാണ്........ ലച്ചു...... ലച്ചുന് കുഴപ്പമൊന്നും....... ഏയ്‌....... പിന്നെയെന്താ ഞാൻ ആകെ തളർന്നുപോകുന്നത്......... എനിക്കവളെ ഇപ്പൊ കാണണം അറ്റ്ലീസ്റ്റ് സംസാരിക്കണം ഇല്ലെങ്കിൽ എനിക്കൊരു സമാധാനവും ഉണ്ടാവില്ല...... ഫോണിനായി അവൻ തന്റെ പോക്കറ്റിൽ പരതി...

എന്നാൽ നിരാശയായിരുന്നു ഫലം....... എന്റെ ഫോൺ.... അതെവിടെ..... ഞാൻ എവിടെയാ അത് വച്ചത്...... ആരോടും ഒന്നും പറയാതെ അവിടുന്നിറങ്ങി അവൻ വണ്ടിയുടെ അടുത്തേക്ക് നടന്നു..... നിങ്ങളൊക്കെ എന്താ പറഞ്ഞത് അയാള് മൂക്കിൽ കയറ്റുമെന്നോ... കണ്ടോ വാലുംചുരുട്ടി പോയത്... കേൾക്കേണ്ടത് ശരിക്കുകേട്ടാൽ ഇങ്ങനയിരിക്കും... സാജിത് ആ വർഷമാണ് ട്രാൻസ്ഫറിലൂടെ അങ്ങോട്ട് വന്നത്.... അതുകൊണ്ട് തന്നെ ഇന്ദ്രൻ ഇടയ്ക്ക് അവിടെ വന്നുപോകുന്നത് കണ്ടുവെന്നല്ലാതെ അവനെക്കുറിച്ചു യാതൊന്നും അറിയില്ല...... ഒന്ന് പോടാ.... സാറിനിന്ന് കാര്യമായി എന്തോ പറ്റിയിട്ടുണ്ട്.... അല്ലായിരുന്നെങ്കിൽ നിന്റെ ഈ മറുപടിയ്ക്ക് നല്ലത് കിട്ടിയേനെ......... അവരുടെ ആ സംസാരം അങ്ങനെ നീണ്ടു....... ഇന്ദ്രൻ വണ്ടിയിൽ നിന്ന് ഫോൺ എടുത്തപ്പോൾ അമ്മയുടെ കുറെ കോൾ കണ്ടു....

അത് കണ്ടതും അവന്റെ സങ്കടം പിന്നെയും വർദ്ധിച്ചു..... കണ്ണിൽ കണ്ണുനീര് നിറഞ്ഞിട്ട് അവനൊന്നും കാണുന്നുണ്ടായിരുന്നില്ല.... കണ്ണ് തുടച്ചു അവനമ്മയെ തിരിച്ചു വിളിച്ചു....... അമ്മേ..... ലച്ചു എവിടെ.... അവൾക്കെന്താ പറ്റിയത്........ അവരൊന്നും പറയാതെതന്നെ അവനത് ചോദിച്ചതും ഒരുനിമിഷം അവരൊന്ന് ഞെട്ടി....... എടാ മോനേ.... മോൾക്ക് ചെറിയൊരു വയ്യായ്ക..... അപ്പൂ അനൂം ഹോസ്പിറ്റലിൽ കൊണ്ടുപോയിട്ടുണ്ട്....... ബാക്കിയൊന്നും കേൾക്കാൻ അവനു കഴിയുമായിരുന്നില്ല.... വണ്ടിയിൽ ചാടികേറി ഹോസ്പിറ്റലിലേക്ക് തിരിക്കുമ്പോൾ അവന്റെ ഹൃദയഭാരം പിന്നെയും കൂടി...... ****** ലച്ചു അനുവിന്റെ തോളിലേക്ക് ചാഞ്ഞിരിക്കുകയാണ്..... ഏടത്തി....... നിങ്ങള് ഉറങ്ങിയോ..... അവളുടെ മുടിയിലൂടെ വിരലോടിച്ചു അനു ചോദിച്ചു.....

ഇല്ല..... അനൂ..... ഞാൻ.... ഞാനാകെ തളരുന്നപോലെ....... ഒന്നുല്ല ഏടത്തി...... ദാ നമ്മള് ഹോസ്പിറ്റലിൽ എത്തി.......... അനൂ.... കണ്ണേട്ടൻ...... നിക്ക് ഏട്ടനെ കാണണം..... ഏട്ടൻ ഇപ്പോൾ എത്തും.... നിങ്ങള് ടെൻഷൻ ആവണ്ടാ....... ഇടയ്ക്കവള് അനുവിന്റെ തോളിൽനിന്നും മാറി നിവർന്നിരുന്നു..... ഇടയ്ക്കെന്തോ മൂക്കിലൂടെ അരിയ്ക്കുന്നപോലെ തോന്നിയത്തും കൈപ്പത്തികൊണ്ട് മൂക്ക് തുടച്ചു പിന്നെയാ കയ്യിലേക്ക് നോക്കിയതും അവളിലൂടെ ഒരു വിറയൽ കടന്നുപോയി.............അവള് ഞെട്ടി അങ്ങനെ ഇരിക്കുകയാണ്..... അനു അവളെ നോക്കിയപ്പോഴാണ് അവളുടെ കയ്യിൽ രക്തകറ കാണുന്നത്....... ഏടത്തി... എന്താ ഇത്.... എങ്ങനാ ചോര നിങ്ങടെ കയ്യിൽ......

ഉള്ളിലെ ഭയത്തെ മറച്ചുവച്ചു അവളൊരുവിധം ചോദിച്ചു..... വിഷ്ണുവും ഒന്ന് ഞെട്ടി...... അവൻ ലച്ചുവിന്റെ മറുപടിയ്ക്ക് കാതോർക്കുകയാണ്....... എ.... എനിക്കറിയില്ല അനൂ..... മൂക്ക് തുടച്ചപ്പോൾ....ആയതാ...... നിക്ക് പേടിയാവുന്നു......... അനൂ..... എന്താ ഇങ്ങനെ....... ഞാൻ ചത്തുപോവോ....... ഏടത്തി....... മുൻപിൽനിന്നും വിഷ്ണു ഉറക്കെ വിളിച്ചു നിങ്ങള് ധൈര്യമായി ഇരിക്.... ഒന്നും ഉണ്ടാവില്ല........ ദാ നമ്മളിവിടെയെത്തി..... ഒരു പതർച്ചയോടെ അവൻ. പറഞ്ഞു......... ലച്ചുവിന്റെ കണ്ണിൽ ഇരുട്ട് കയറുന്നപോലെത്തോന്നി...........പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story