രാവണപരിണയം-2: ഭാഗം 33

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

അനൂ..... എന്താ ഇങ്ങനെ....... ഞാൻ ചത്തുപോവോ....... ഏടത്തി....... മുൻപിൽനിന്നും വിഷ്ണു ഉറക്കെ വിളിച്ചു നിങ്ങള് ധൈര്യമായി ഇരിക്.... ഒന്നും ഉണ്ടാവില്ല........ ദാ നമ്മളിവിടെയെത്തി..... ഒരു പതർച്ചയോടെ അവൻ. പറഞ്ഞു......... ലച്ചുവിന്റെ കണ്ണിൽ ഇരുട്ട് കയറുന്നപോലെത്തോന്നി...........പതിയെ അവളുടെ കണ്ണുകൾ അടഞ്ഞു......... ഹോസ്പിറ്റലിൽ ഉള്ളവർ വന്നു സ്ട്രക്ച്ചറിൽ അവളെ അങ്ങോട്ട് കൊണ്ടുപോയി........ ഡോക്ടർ ചെക്ക് ചെയ്യുമ്പോൾ അക്ഷമയോടെ കാത്തിരിക്കുകയാണ് വിഷ്ണുവും അനുവും...... അവളുടെ കണ്ണുകൾ നിറയുന്നുണ്ട്..... വിഷ്ണുവേട്ടാ..... ലച്ചൂച്ചി.... എനിക്ക് പേടിയാകുന്നു ഏടത്തിയ്ക്ക് ഒന്നും സംഭവിക്കില്ല..... അത് പറയുമ്പോൾ അവൻ വല്ലാതെ വിറയ്ക്കുന്നുണ്ട്..... അവര് icu ലേക്ക് നോക്കി അവിടെ അങ്ങനെ നിന്ന് കുറച്ചുകഴിഞ്ഞതും ഡോക്ടർ കതക് തുറന്നു അവരുടെ അടുത്തേക്കായി വന്നു..... ഡോക്ടർ ഏടത്തിയ്ക്ക് കുഴപ്പമൊന്നുമില്ലല്ലോ അത് ചോദിക്കുമ്പോൾ അവന്റെ കണ്ണുകളിൽ പ്രതീക്ഷയുടെ കിരണങ്ങൾ കാണാം..... അയാള് കുറച്ചു നേരത്തെക്ക് മൗനം പാലിച്ചതും ഇരുവരുടെയും ഹൃദയം വിങ്ങി........ കണ്ടിഷൻ കുറച്ചു മോശമാണ്.... ഹൈ ബിപി...... ഈയൊരു കണ്ടിഷൻ തന്നെ ആണെങ്കിൽ ഒരു പക്ഷെ ആരെയും നമുക്ക് രക്ഷിക്കാൻ കഴിഞ്ഞെന്നുവരില്ല......

അതുകേട്ടുകൊണ്ടാണ് ഇന്ദ്രൻ അങ്ങോട്ട് വന്നത്....... ഇതെല്ലാം സ്വപ്നം മാത്രമാകാൻ അവനുള്ളുരുകി പ്രാർത്ഥിച്ചു. കണ്ണുകൾ ഒന്ന് രണ്ട് തവണ അടയ്ക്കുകയും തുറക്കുകയും ചെയ്തുനോക്കി.... ഒരുപക്ഷെ സ്വപ്നത്തിൽ നിന്ന് ഉണർന്നാലോ എന്ന പ്രതീക്ഷയിൽ..... എന്നാൽ അത് വിഫലമാണെന്നറിഞ്ഞതും അവന്റെ കണ്ണുകൾ നിറഞ്ഞു...... ഡോക്ടർ നമുക്കിപ്പോൾ എന്താ ചെയ്യാൻ കഴിയുക..... ഓപ്പറേഷൻ ചെയ്തു കുട്ടികളെ പുറത്തെടുക്കണം.... അതിനുശേഷമേ ബാക്കി ട്രീറ്റ്മെന്റ് കൊടുക്കാൻ സാധിക്കു..... എങ്കിൽ പെട്ടന്നത് ചെയ്യണം..... അതിന് ഇന്ദ്രജിത് സൈൻ ചെയ്യണം..... Where ഈസ്‌ ഹി....... ആ ചോദ്യം കേട്ടതും കണ്ണുകൾ തുടച്ചു അവനങ്ങോട്ട് ചെന്ന്...... എവിടെ..... പേപ്പേഴ്സ്....... വിക്കികൊണ്ടുള്ള ആ ചോദ്യത്തിൽ നിന്നും മറ്റുള്ളവർക്ക് എളുപ്പം മനസിലായി അവനനുഭവിക്കുന്ന വേദനയുടെ ആഴം....... ഡോക്ടർ ഡ്യൂട്ടി നഴ്സിനെ വിളിച്ചു സൈൻ ചെയ്യാനുള്ള പേപ്പർ അവനു നീട്ടി....... അതിൽ സൈൻ ചെയ്യുമ്പോൾ അവന്റെ കൈ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു......സൈൻ ചെയ്തു അവനത് ഡോക്ടർക്ക് നീട്ടി..... ഡോക്ടർ...... എന്റെ ലച്ചൂന് ഒന്നും സംഭവിക്കില്ലല്ലോ........ കഴിഞ്ഞ തവണ വന്നപ്പോൾ ഒരു കുഴപ്പവും ഇല്ലെന്നല്ലേ പറഞ്ഞത്... പിന്നെ ഇപ്പൊ എന്താ പെട്ടന്ന്.....

മറ്റൊന്നുകൂടെ ഞാൻ പറഞ്ഞിരുന്നു ഇവിടെ അഡ്മിറ്റ്‌ ചെയ്യാൻ... അത് വേറൊന്നിനും വേണ്ടിയല്ല ഇടയ്ക്കിടെ ബിപിയും ഷുഗറും ചെക് ചെയ്ത് കണ്ടിഷൻ ഓക്കേ ആണെന്ന് ഉറപ്പിക്കാനായിരുന്നു... അത് വേണ്ടെന്ന് തീരുമാനിച്ചത് നിങ്ങളാ......നമുക്ക് മാക്സിമം നോക്കാം അതുംപറഞ്ഞു അയാള് അവിടുന്ന് മാറി..... ഇന്ദ്രന്റെ കണ്ണ് നിറയുന്നുണ്ട്.... വിഷ്ണു വന്നു അവന്റെ അടുത്തായിനിന്നു.... ഏട്ടാ.... നിങ്ങള് ഇങ്ങനെ ആയാലോ... ഏടത്തിയ്ക്ക് ഒന്നും സംഭവിക്കില്ല..... ടെൻഷൻ ആവല്ലേ നിങ്ങള്....... വാ ഇവിടെയിരിക്ക് വിഷ്ണു അവനെ ചെയറിൽ കൊണ്ടിരുത്തി........ ഡോക്ടറുടെ വാക്കുകളാണ് ഇന്ദ്രന്റെ കാതിൽ മുഴങ്ങുന്നത്....... അന്ന് അഡ്മിറ്റ്‌ ചെയ്‌താൽ മതിയായിരുന്നു.... എന്നാൽ...... അവന്റെ ഓർമകൾ അന്നേ ദിവസത്തേക്ക് മടങ്ങിപ്പോയി..... കണ്ണേട്ടാ പ്ലീസ്... എനിക്ക് ഹോസ്പിറ്റലിൽ കിടക്കേണ്ട.... എനിക്കാവിടെ പറ്റില്ല.... ഇവിടെ നിങ്ങളെന്റെ ഒപ്പമില്ലേ അപ്പോൾ എനിക്കൊന്നും വരില്ല... ലച്ചൂ നല്ല മോളല്ലേ... ഞാൻ പറയുന്നത് നീയൊന്ന് കേൾക്ക്... ഞാൻ നിന്റെ കൂടെയുണ്ടാവും ഇവിടെ ആയാലും ഹോസ്പിറ്റലിൽ ആയാലും.... പിന്നെയെന്താ... അവിടെ ആകുമ്പോൾ ഡോക്ടർസ് ഉണ്ടാകും.... എന്റെ ഡോക്ടറും നഴ്സും എല്ലാം നിങ്ങളാ.... പ്ലീസ്... ലച്ചൂ എന്നെ ദേഷ്യംപിടിപ്പിക്കരുത് നീ...

പറയുന്നത് അങ്ങോട്ട് കേൾക്ക് അവന്റെ ശബ്ദം ഉയർന്നതും അവളുടെ കണ്ണുകൾ നിറഞ്ഞു.... വേണ്ട കണ്ണേട്ടാ... എനിക്ക് അവിടെ കിടക്കണ്ട.... ഞാൻ ചത്തുപോയാലോ അവിടെപോയിട്ട്.... എനിക്ക് പോവണ്ട.... ഇവിടുന്ന് ഞാൻ നിങ്ങൾ പറയുന്നതൊക്കെ അനുസരിച്ചോളാം..... ശരി...... എന്നാൽ പോവണ്ട... ഞാൻ ഡോക്ടറോട് സംസാരിച്ചോളാം...... ഇനി അതിന് കള്ളകരച്ചിൽ കരയണ്ട..... അതുകേട്ടതും കണ്ണുതുടച്ചു അവളവന്റെ താടിയിൽ പിടിച്ചു വലിച്ചു...... അതോർമ വന്നതും കണ്ണുകൾ പിന്നെയും നിറഞ്ഞു അവളുടെ വാശിയ്ക്കും കണ്ണീരിനും മുൻപിൽമാത്രമേ ഞാൻ എന്റെ തീരുമാനങ്ങൾ മാറ്റിയിട്ടുള്ളൂ എന്നാൽ അതിപ്പോൾ..... ദൈവങ്ങളെ മറ്റൊന്നിനുവേണ്ടിയും ഞാൻ ആഗ്രച്ചിട്ടുമില്ല യാചിച്ചിട്ടുമില്ല എനിക്ക് ജീവനുള്ളിടത്തോളം കാലം എന്റെ ലച്ചു എന്റൊപ്പം വേണം, അവൾക്കെന്തെങ്കിലും സംഭവിച്ചാൽ എനിക്കിങ്ങനെയൊരു ജീവിതമേ വേണ്ട........ ഒരു ഖദ്ഖദത്തോടെ അവൻ തന്നോട് തന്നെ പറഞ്ഞു..... അവിടെയിരിക്കുന്ന ഓരോ നിമിഷവും അവനു ഓരോ യുഗമ്പോലെ അനുഭവപ്പെടാൻ തുടങ്ങി..... ******

അച്ഛമ്മേ... അമ്മ എപ്പോഴാ വരാ.... അച്ഛമ്മ വിളിച്ചു നോക്ക് പാപ്പൂനെ.... ഇള പറഞ്ഞതും അവര് ഫോണെടുത്ത് വിഷ്ണുവിനെവിളിച്ചു.അനുവാണ് കോൾ അറ്റൻഡ് ചെയ്തത് ഹലോ അമ്മേ... ആ മോളെ ലച്ചുമോൾക്ക് കുഴപ്പമൊന്നും ഇല്ലല്ലോ. അത്.. അതമ്മേ എന്താ മോളേ... ഡോക്ടർ എന്താ പറഞ്ഞത്... ലച്ചൂച്ചിയ്ക്ക് ബിപി കൂടി ഇപ്പോൾ സിസേറിയൻ ആണ്... അല്ലെങ്കിൽ.. എനിക്കൊന്നും അറിയില്ല അമ്മേ അനുവിന്റെ സംസാരം കേട്ടതും അവര് വല്ലാതെ പേടിച്ചു അമ്മേ... മോളോടൊന്നും പറയണ്ട. അമ്മ ടെൻഷൻ ആവണ്ട ഏടത്തിയ്ക്കൊന്നും വരില്ല. ഞാൻ അങ്ങോട്ട് വരാം അതുവേണ്ട.. അപ്പോൾ മക്കളോ ഇവിടെ വന്നാൽ അമ്മയ്ക്കറിയില്ലേ മോൾടെ കാര്യം.... ഇവിടെ ഞങ്ങളൊക്കെയില്ലേ കണ്ണൻ അവനില്ലേ ഉം... ഉണ്ട്... എന്തെങ്കിലും ഉണ്ടെങ്കിൽ വിളിക്കാം.. അമ്മയുടെ മറുപടിയ്ക്ക് കേൾക്കാതെ അവള് കോള് കട്ട്‌ ചെയ്തു. അച്ഛമ്മേ... എന്തിനാ കരയുന്നെ അമ്മ എവിടെ എപ്പോഴാ വരാ. അവളുടെ ചോദ്യം കേട്ടതും അവർക്കെന്ത് പറയണമെന്നറിയില്ലായിരുന്നു. ഇളയെ നോക്കി അവരങ്ങനെ നിന്ന് അച്ഛമ്മേ പറാ.....

അവരെ തോണ്ടിവിളിച്ചു ഇള പിന്നെയും ചോദിച്ചു.. പറഞ്ഞില്ലെങ്കിൽ മോളിപ്പോ കരയും ചുണ്ട് മലർത്തി അവള് പറഞ്ഞതും അവര് കണ്ണുതുടച്ചു അവളുടെ അടുത്തായി മുട്ടുകുത്തിയിരുന്നു.... അമ്മയ്ക്ക് ഒന്നുമില്ലഅവിടെ ഡോക്ടർ വന്നിട്ടില്ലെന്ന് അവര് ഡോക്ടറെ വെയിറ്റ് ചെയ്യാ... ആണോ... അപ്പൊ ഡോക്ടർ വന്നാൽ വരുമല്ലേ ഉം.... ആ മറുപടി അവൾക്ക് ഓക്കേ ആയതും അവർക്ക് തെല്ല് സമാധാനം തോന്നി. ***** മാഷേ... നിങ്ങളൊന്ന് ഇന്ദ്രനെ വിളിച്ചേ എനിക്കെന്തോ വല്ലായ്മ ടീച്ചറു പറഞ്ഞതും മാഷ് അപ്പോൾ തന്നെ ഇന്ദ്രനെ വിളിച്ചു. ഫോൺ റിങ് ചെയ്തതും ഇന്ദ്രൻ അത് വിഷ്ണുവിന് കൊടുത്തു. ഹലോ മാഷേ. മോനെ വിഷ്ണൂ ഇന്ദ്രൻ എവിടെ മാഷേ ഞങ്ങള് ഹോസ്പിറ്റലിൽ ആണ്. ഏടത്തിയ്ക്ക് വല്ലായ്മ. ഇപ്പൊ ഓപ്പറേഷൻ ആണ്....മാഷ് ടെൻഷൻ ആവണ്ട... ഏടത്തി ഓക്കേ ആണ് മാഷിനെ വിഷമിപ്പിക്കാതിരിക്കാനായി അവനങ്ങനെ പറഞ്ഞെന്ന് മാത്രം. അവര് പെട്ടന്ന് അങ്ങോട്ട്‌ വരാമെന്നും പറഞ്ഞു കോൾ കട്ട്‌ ചെയ്തു. ****** ഇന്ദ്രൻ കണ്ണടച്ചിരിക്കുകയാണ്. മനസ്സിൽ നിറയുന്നതത്രയും അവളോടൊത്തുള്ള നിമിഷങ്ങളാണ്. കണ്ണേട്ടാ, ഞാൻ ഒരു കാര്യം പറയട്ടെ.. ഉം... പറ രാത്രിയുടെ ഏതോ യാമത്തിൽ ഉറക്കം നഷ്ടപ്പെട്ടതും ഉറങ്ങികിടക്കുന്ന അവനെ എണീപ്പിച്ചിരുത്തി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു കൊഞ്ചുകയാണവൾ. നിങ്ങൾക്ക് ഉറക്കം വരുന്നുണ്ടോ. സത്യം പറയണം നിനക്കെന്നോട് സംസാരിക്കണമെന്നുണ്ടെങ്കിൽ ഉറക്കം പോയിട്ട് മരണംപോലും എന്റടുത്ത് വരില്ല....

എന്താ പറയാനുള്ളത്. പറയാനല്ല, എനിക്കിപ്പോൾ പായസം വേണം.ദാ ഇവർക്കും വേണം അതാ എന്നെ ഉറങ്ങാൻ സമ്മതിക്കാത്തത്. അതെ എന്റെ മോൾക്ക് വേണമെങ്കിൽ അതുപറ അല്ലാതെ ഒന്നുമറയാത്ത എന്റെ പാവം പിള്ളേരെ ഇതിലേക്ക് വലിച്ചിടേണ്ട. നിങ്ങൾക്ക് കാര്യം മനസിലായല്ലോ. ഒന്ന് പെട്ടന്ന് ഉണ്ടാക്കിത്താ. ഒരു അരമണിക്കൂർ അതിനുള്ളിൽ അടിയൻ ചെയ്തിരിക്കും മഹാറാണി. അതുകേട്ടതും അവള് ചിരിച്ചു.അവന്റെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു. ദാ ഇതേപോലെ ചിരിക്കണം നീയെപ്പോഴും.. കണ്ണ് ചിമ്മി നടന്നകലുന്നതിനിടയിൽ അവൻ പറഞ്ഞു. ******* ഏട്ടാ.... വിഷ്ണുവിന്റെ ശബ്ദം കാതിൽ പതിഞ്ഞതും ഇന്ദ്രൻ ഞെട്ടി കണ്ണ് തുറന്നു. ആ കണ്ണുകളിൽ ചോരനിറം പടർന്നിട്ടുണ്ട്..വിഷ്ണുവും അനുവും അവന്റെ മുൻപിലുണ്ട്. ഇന്ദ്രൻ ഇരുവരെയും മാറിമാറി നോക്കി. ഇടയ്ക്കാ നോട്ടം അവരുടെ കയ്യിലേക്ക് നീണ്ടു. ഏട്ടാ..... ഇതാ മക്കള്.. ഏടത്തി ആഗ്രഹിച്ചപോലെ രണ്ടാളും ആൺകുട്ടികളാ. അവരെ നോക്കുന്നതിനുപകരം അവന്റെ നോട്ടം അവർക്കുപിന്നിലേക്ക് നീണ്ടു. ...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story