രാവണപരിണയം-2: ഭാഗം 34

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

ഏട്ടാ..... ഇതാ മക്കള്.. ഏടത്തി ആഗ്രഹിച്ചപോലെ രണ്ടാളും ആൺകുട്ടികളാ. അവരെ നോക്കുന്നതിനുപകരം അവന്റെ നോട്ടം അവർക്കുപിന്നിലേക്ക് നീണ്ടു.അവന്റെ കണ്ണുകൾ തന്റെ പാതിയെ തിരയുകയായിരുന്നു..അവളില്ലെന്ന് മനസിലായതും അവന്റെ ശ്വാസം നിലയ്ക്കുന്നപോലെ തോന്നി. അ... അപ്പൂ..... ന്റെ... ന്റെ ലച്ചു... അവളെവിടെ. ഹൃദയം പൊട്ടുന്നവേദനയോടെ അവൻ ചോദിച്ചു. അതിന് എന്ത് മറുപടി പറയണമെന്ന് അവർക്ക് അറിയില്ലായിരുന്നു. അപ്പൂ..... എവിടെ.. എനിക്ക്.. എനിക്കവളെ കാണണം ഏട്ടൻ തളരല്ലേ.. ഏടത്തിയ്ക്ക് ഒന്നും ഇല്ല. ഏട്ടൻ വേദനിക്കുന്നതാ ഏടത്തിയ്ക്ക് താങ്ങാൻ കഴിയാതവരാ.... വിഷ്ണു എങ്ങനെയെല്ലാമോ പറഞ്ഞൊപ്പിച്ചു.. ഇന്ദ്രന്റെ കണ്ണുകൾ നിറയുന്നുണ്ട്. ഏട്ടാ.... ദാ ഇവരെ കാണണ്ടേ തന്റെ കയ്യിൽ കിടക്കുന്ന കുഞ്ഞിനെ അവനുനീട്ടി അനു ചോദിച്ചു... വേണ്ട.... ഞാനല്ല.. എന്നേക്കാൾ ആഗ്രഹിച്ചത് ലച്ചുവാ.... എനിക്കവളെയാ കാണേണ്ടത്.. അവളില്ലെങ്കിൽ എനിക്കൊന്നും വേണ്ട ആരെയും വേണ്ട... ആരെയും... ഈ ജീവിതംപോലും എനിക്ക് ആവശ്യമില്ല.... തൊണ്ടയിൽ വാക്കുകൾ കുടുങ്ങി കിടക്കുന്നതിനാലാകാം അവനു വല്ലാത്തൊരു വിമ്മിഷ്ടം അനുഭവപ്പെടാൻ തുടങ്ങി... തൊണ്ടയിലെവിടെയോ ഒരു വേദന... കണ്ണുകൾ നിറഞ്ഞൊഴുകുന്നു...

വിഷ്ണുവും അനുവും പരസ്പരം നോക്കി. ആദ്യമായാണ് അവരവനെ ഇങ്ങനെ കാണുന്നത്. അതവർക്കും സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. തന്റെ കയ്യിലെ കുഞ്ഞിനെ നഴ്സിനെ ഏൽപ്പിച്ചാശേഷം വിഷ്ണു പതിയെ ഇന്ദ്രന്റെ ചുമലിൽ കൈവച്ചു.... ഏട്ടാ..... ഇന്ദ്രൻ മറ്റൊന്നും നോക്കാതെ അവനെ കെട്ടിപിടിച്ചു ഒരു കുഞ്ഞിയെന്നപോലെ കരഞ്ഞു.... വിഷ്ണുവിന് അവനെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് മനസിലാകുന്നില്ല അവന്റെ കണ്ണുകളും നിറയാൻ തുടങ്ങി. ഇടയ്ക്ക് നഴ്സ് മുന്പിലെ സ്ക്രീനിലേക്ക് നോക്കിയപ്പോഴാണ് ലച്ചുവിന് ബിപി പിന്നെയും കൂടികൊണ്ടിരിക്കുന്നത് ശ്രദ്ധിച്ചത്. തന്നാലാവുന്നതെല്ലാം ചെയ്തിട്ടും ഒരു പ്രയോജനവും കാണാതെ വന്നതും അവര് ഡോക്ടറെ വിളിക്കാനായി ഓടി. അതുകണ്ടതും മൂന്നുപേരും സ്തംഭിച്ചു നിന്നുപോയി. നഴ്സ് പെട്ടന്ന് ഡോക്ടറെയുമായി അങ്ങോട്ട് തിരിച്ചെത്തി. അയാളും ബിപി ചെക്ക് ചെയ്ത് അത് കുറയ്ക്കാനുള്ള വഴികൾ നോക്കി നിരാശയായിരുന്നു ഫലം. സാർ... ലക്ഷ്മിയുടെ കണ്ണുകൾ നിറയുന്നുണ്ട് ആള് കോൺഷ്യസ് ആണെന്ന് തോന്നുന്നു. ഡോക്ടർക്ക് ഒരുനിമിഷം എന്തുവേണമെന്ന് മനസിലായില്ല. പെട്ടന്നാണ് ഇതിനുമുൻപ് ചെക്കപ്പിന് വന്നപ്പോൾ സംഭവിച്ചത് അയാളുടെ ഓർമയിലേക്ക് എത്തിയത്... ഡോക്ടർ ചെക്ക് ചെയ്യുമ്പോൾ ഇടയ്ക്കിടെ അവളുടെ നോട്ടം ഡോറിന്റെ അങ്ങോട്ട്‌ നീളുന്നുണ്ട്.

ലക്ഷ്മി എന്തുപറ്റി.. ഒന്നുല്ല. ഡോക്ടർ എനിക്ക് എനിക്കെന്തോ പേടിയാകുന്നു... ഏയ്‌ ഡോണ്ട് വറി... ബിപി ചെക്ക് ചെയ്യുന്നതിനിടയിൽ അയാള് പറഞ്ഞു. ബിപി നോക്കിയപ്പോൾ അത് ഹൈ ആണ്. ലക്ഷ്മി... എന്തിനാ ടെൻഷൻ ആവുന്നത്. ബി റിലേക്സ്.... ബിപി കൂടികൊണ്ടിരിക്കാ കാര്യങ്ങൾ കോംപ്ലിക്കേറ്റഡ് ആകും. ഡോക്ടർ ഒന്ന് കണ്ണേട്ടനെ വിളിക്കോ പ്ലീസ്. എനിക്ക് കണ്ണേട്ടനെ കണ്ടാൽമതി ഓക്കേ ആവാൻ. ഓഹ് sure.. അയാളപ്പോൾ തന്നെ പുറത്തേക്കുപോയി ഇന്ദ്രനെ വിളിച്ചുവന്നു. ലച്ചൂ എന്തുപറ്റി നീയെന്താ വിളറിയിരിക്കുന്നത് ഇന്ദ്രജിത്, വിളറിയത് മാത്രമല്ല ബിപി ഹൈ ആണ്. നിങ്ങളിവിടെ കുറച്ചു നേരം ഇരിക്കൂ ഞാനൊന്ന് റൌണ്ട്സിന് പോയിട്ട് വരാം. ഓക്കേ. ഡോക്ടർ റൌണ്ട്സ് കഴിഞ്ഞു വന്നു ബിപി ചെക്ക് ചെയ്തതും അത് നോർമൽ ആയിട്ടുണ്ടായിരുന്നു. ഡോക്ടർ ഇപ്പോൾ ഓക്കേ ആണോ ലച്ചു. യെസ്... അബ്സൊല്യൂട്ലി she ഈസ്‌ ഫൈൻ. ഇന്ദ്രജിത് എന്ത് ട്രീറ്റ്മെന്റ് ആണ് ലക്ഷ്മിക്ക് തന്നത്. തമാശമട്ടിലുള്ള ഡോക്ടറുടെ ചോദ്യം കേട്ടതും അവള് ചിരിച്ചു. കണ്ണേട്ടൻ തന്നെയാ എനിക്കുള്ള മെഡിസിനും ട്രീറ്റ്മെന്റും എല്ലാം. അതോർമ്മ വന്നതും ഡോക്ടർ പുറത്തേക്ക് നടന്നു. ഇന്ദ്രൻ ഡോറിന്റെ അടുത്ത് തന്നെ ഉണ്ട്. കം.. അവന്റെ കൈപിടിച്ച് മറ്റൊന്നും പറയാതെ അയാള് ലക്ഷ്മിക്കരികിലേക്ക് നടന്നു. ഡോക്ടർ..

എന്തുപറ്റി ലച്ചു ഓക്കേ അല്ലെ നോ... ബിപി കൂടികൊണ്ടിരിക്കാ... ഞങ്ങൾക്ക് ചെയ്യാൻ പറ്റുന്നത് ചെയ്തു ബട്ട്‌..... I'm sure നിങ്ങളുടെ പ്രെസെൻസ് അത് മതിയാകും നോർമലാകാൻ..ഞങ്ങള് പുറത്തുണ്ട് ഡോക്ടർ നഴ്സിനെ നോക്കി പറഞ്ഞു, ഇരുവരും പെട്ടന്ന് പുറത്തേക്കിറങ്ങി. ഇന്ദ്രൻ അവളുടെ അരികിലായിരുന്നു ആ കയ്യിൽ മുറുകെ പിടിച്ചു. ലച്ചൂ....... എനിക്കറിയില്ല ലച്ചു എന്താ നിന്നോട് പറയേണ്ടതെന്ന്. നിനക്കറിയില്ലേ ഇതെനിക്ക് താങ്ങാൻ കഴിയില്ലെന്ന്. എനിക്ക് പറ്റുന്നില്ല ലച്ചു ഓരോ സെക്കന്റ്‌ കഴിയുംതോറും ഞാനിവിടെ ഹൃദയം പൊട്ടി മരിച്ചോണ്ടിരിക്കാ അറിയുന്നുണ്ടോ നീ.... പറഞ്ഞതല്ലേ നിന്നോട് നമുക്കാരും വേണ്ടെന്ന് നീ വാശിപിടിച്ചിട്ടല്ലേ ഞാൻ.. ഇവിടെ അഡ്മിറ്റ്‌ ആവാമെന്ന് പറഞ്ഞപ്പോഴും നീയല്ലേ തടസം നിന്നത് എന്നിട്ടിപ്പോ... പറ്റുന്നില്ലെടോ എനിക്ക്... ലച്ചൂ ലച്ചൂ...... ഒന്ന് കണ്ണ് തുറക്കേടോ എനിക്ക് വേണ്ടി.... പ്ലീസ്...... അവളുടെ കയ്യിൽ മുഖമമർത്തി അവൻ കരയാൻ തുടങ്ങി. ഒന്ന് ബോധം വന്നപ്പോൾ അവൻ വെറുതെയാ മോണിറ്ററിൽ നോക്കി ബിപി അപ്പോഴും ഹൈ ആണ് അതുമനസിലായത്തും അവൻ കണ്ണുകൾ തുടച്ചു.. I'm സോറി.. ഇനി കുറ്റപെടുത്തില്ല... എടോ താൻ ആഗ്രഹിച്ചപോലെ രണ്ടാളും രാവണന്മാർ ആടോ. ലച്ചു, ഓർക്കുന്നുണ്ടോ നീ എന്നെ വിട്ട് എങ്ങും പോവില്ലെന്ന് പറഞ്ഞത് ഇപ്പോൾ പിന്നെ എന്താ ഉദ്ദേശം. എന്നെ തനിച്ചാക്കാനോ. ആദ്യം നമുക്ക് നമ്മുടെ മൂന്ന് മക്കളുടെയുംകൂടെ സന്തോഷത്തോടെ ജീവിക്കണ്ടേ എന്നിട്ട് ഒരുമിച്ചു പോവാം.

എനിക്കറിയാം ഞാൻ പറയുന്നതെല്ലാം നീ കേൾക്കുന്നുണ്ടെന്ന്... എന്റെ സീതേ എനിക്ക് വേണ്ടി ഒന്ന് കണ്ണ് തുറക്ക്, നിനക്കറിയില്ലേ എനിക്ക് ഏറ്റവും വേദനയുണ്ടാക്കുന്നത് നിനക്കുവേണ്ടിയുള്ള ഈ കാത്തിരിപ്പാണെന്ന്.. അവൾക്കരികിലേക്ക് നിന്ന് അവളുടെ നെറ്റിയിൽ ചുണ്ടമർത്തി അവൻ കുറച്ചു നേരം അങ്ങനെ നിന്ന്.......അവിടുന്നൊരു പത്തുമിനിറ്റ് കഴിഞ്ഞു പിന്നെയും അവൻ മോണിറ്ററിലേക്ക് കണ്ണോടിച്ചു ബിപി പതിയെ നോർമൽ ആവുന്നുണ്ടെന്ന് മനസിലായതും സന്തോഷത്താൽ അവന്റെ കണ്ണ് നിറഞ്ഞു. അവിടെ മുട്ടുകുത്തിയിരുന്നു അവനവളുടെ കരം ഗ്രഹിച്ചു. സീതേ i ലവ് യു ആൻഡ് i മിസ്സ്‌ യു. താൻ പേടിക്കണ്ട ഞാനുണ്ട് ഒപ്പം. തന്നെ ആർക്കും ഒന്നിനും ഞാൻ വിട്ടുകൊടുക്കില്ല. പതിയെ അവളുടെ മുടിയിലൂടെ വിരലോടിച്ചു അവനങ്ങനെ ഇരുന്നു. പുറത്ത് വിഷ്ണുവും അനുവും ആകെ പരിഭ്രാന്തിയിലാണ്. ഒപ്പം ഡോക്ടറും, ഒരു പരീക്ഷണം മാത്രമാണ് അതെന്ന് അയാൾക്ക് നന്നായി അറിയാം. ഒരിക്കൽ സംഭവിച്ചത് ഇപ്പൊ സംഭവിക്കണമെന്ന് യാതൊരു നിർബന്ധവുമില്ലെന്നും ഉറപ്പുണ്ട്. എങ്കിലും ചെയ്തുനോക്കിയെന്ന് മാത്രം.. അവിടുന്ന് അരമണിക്കൂർ കഴിഞ്ഞതും അയാള് അങ്ങോട്ട് ചെന്ന് ബിപി നോക്കി അത് പതിയെ നോർമൽ ആവുന്നുണ്ടെന്ന് മനസിലായതും അയാളുടെ കണ്ണുകളിൽ അത്ഭുതമൂറി..

ഇന്ദ്രജിത്.... റിയലി എനിക്കിത് വിശ്വസിക്കാൻ പറ്റുന്നില്ല, യു കപ്പിൾ are റിയലി അമേസിങ്... പറയാതെ വയ്യ. മാറ്റാർക്കിടയിലും ഇങ്ങനെയൊരു ബോണ്ട്‌ i മീൻ ഇത്ര ഡീപ് ആയൊരു ബോണ്ട്‌ വിരളമായിരിക്കും.. അവനതിനു ഒന്ന് പുഞ്ചിരിക്കുകമാത്രമാണ് ചെയ്തത്. ഞാൻ ഇവിടെ ഇവൾക്കരികിലിരുന്നോട്ടെ. ഓഹ് sure മറുത്തൊന്ന് ചിന്തിക്കാതെ അയാള് മറുപടി പറഞ്ഞു. എന്തെങ്കിലും ഉണ്ടെങ്കിൽ വിളിച്ചാൽ മതി. അത്രയും പറഞ്ഞു അയാളവിടുന്നിറങ്ങി പുറത്തു അക്ഷമയോടെ കാത്തിരിക്കുന്നവരുടെ അടുത്തെത്തി. പേടിക്കണ്ട... നൗ she ഈസ്‌ അൽറൈറ്.... അവരുടെ മറുപടിയ്ക്ക് കേൾക്കാതെ അയാള് നടന്നകന്നു.... ലച്ചുവിന് കാവലായി ഇന്ദ്രൻ അവിടെയിരുന്നു. സമയം പതിയെ കടന്നുപോയികൊണ്ടിരിക്കുന്നുണ്ട്. ഇടയ്ക്കവന്റെ കയ്യിൽ അവളുടെ കൈവിരലുകൾ കോർത്തതും അവൻ സന്തോഷത്തോടെ അവളുടെ കൈകളിലേക്കും പിന്നെയാ മുഖത്തെക്കും നോട്ടം പായിച്ചു..കണ്ണുകൾ അടഞ്ഞിരിക്കുകതന്നെയാണെന്ന് അറിഞ്ഞതും അവനിലൊരു നിരാശയുണർന്നു.പെട്ടന്നാണവൻ അവളുടെ ചുണ്ടുകൾ ശ്രദ്ധിച്ചത്. ഒന്ന് ശ്വാസംവിട്ടശേഷം അവനവളുടെ മുഖത്തിനുനേരെ മുഖം വച്ചു. ഡീ കള്ള സീതേ കണ്ണ് തുറക്കെടി. ഞാൻ ഇത്രയും നേരം ടെൻഷൻ ആയത് പോരെ. അവള് കണ്ണ് തുറന്നതും അവനൊന്നു തറപ്പിച്ചുനോക്കി

. നീയേ കിടക്ക് ഞാൻ പോയി ഡോക്ടറെ വിളിച്ചിട്ട് വരാം. അവനെണീക്കാൻ തുടങ്ങുമ്പോഴേക്കും അവളവന്റെ കൈപിടിച്ച്. എന്താടോ.. അവളവനിൽത്തന്നെ നോട്ടം പതിപ്പിച്ചതാണ്. ശരി ഞാൻ ഇവിടെയിരിക്കാം. താൻ പറാ. അവളൊന്നും മിണ്ടാതെ അവന്റെ മുടിയിലൂടെ വിരലോടിച്ചു.. എനിക്ക് നിങ്ങളെവിട്ട് പോവാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ. ഇല്ലെന്ന് അവൻ തലയാട്ടി. പിന്നെയാവളുടെ കൈപിടിച്ച് തന്റെ ഇരുകൈകൊണ്ടും അവയെ ഭദ്രമാക്കിവച്ചു ചുണ്ടുകളമർത്തി. മോള്... വീട്ടിലുണ്ട്. ഇങ്ങോട്ട് കൊണ്ടുവന്നില്ല... എന്നാലും താനിത്ര പാർശലിറ്റി എന്നോട് കാണിക്കുമെന്ന് കരുതിയില്ല. ആരെപോലെയാ കണ്ണേട്ടാ രണ്ടുപേരും നിങ്ങളെപോലെയാണോ. അറിയില്ല. കണ്ടില്ലേ. കാണണം എന്ന് തോന്നിയില്ല. അതിന്റെ കാരണം മനസിലായതിനാലാകും അവള് പിന്നെയൊന്നും ചോദിച്ചില്ല.. കുറച്ചു കഴിഞ്ഞതും ഡോക്ടർ അങ്ങോട്ട് വന്നു,

അവളെ ചെക്ക് ചെയ്തു കുഴപ്പമൊന്നുമില്ലെന്ന് ഉറപ്പിച്ചു റൂമിലേക്ക് ഷിഫ്റ്റ്‌ ചെയ്തു. അവളെക്കണ്ടതും ബാക്കിയെല്ലാവര്ക്കും സമാധാനമായി.ഇള വാശിപിടിച്ചു കരഞ്ഞിട്ട് അവളെയും അങ്ങോട്ട്‌ കൊണ്ടുവന്നിരുന്നു, ലച്ചുവിനെക്കണ്ടതും അവൾക്ക് സന്തോഷമായി... അമ്മേ.. മാറിയോ അമ്മയ്ക്ക് ഉം മാറി. മോളെന്തിനാ കരഞ്ഞേ അമ്മേനെ കാണാഞ്ഞിട്ട്. അമ്മയെ മാത്രം മതിയോ ഇന്ദ്രൻ കുറച്ചു പരിഭവത്തിൽ ചോദിച്ചതും അവള് നാക്ക് നീട്ടി അവനു കൈനീട്ടി, അവൻ കുനിഞ്ഞു അവളെയെടുത്ത് അപ്പൂ മക്കള് എവിടെ? അതാ അവിടെ ടീച്ചറമ്മയുടെയും അമ്മയുടെയും കൂടെയുണ്ട്. ഇന്ദ്രൻ ഇളയെയുമെടുത്ത് അങ്ങോട്ട്‌ നടന്നു. അച്ഛേ വാവേള് വന്നോ ഉം.. വന്നു, മോള് കണ്ടില്ലേ ഇല്ല... ഞാൻ അമ്മേനെ അച്ഛനേം നോക്കിതാ...ഒരു ഗേളും ഒരു ബോയും അല്ലെ. അല്ലേടാ വാവേ, അമ്മ അച്ഛനേം മോളേം പറ്റിച്ചു രണ്ടും ബോയ് ആണ്.ഇപ്പൊ എന്താ ചെയ്യാ  ...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story