രാവണപരിണയം-2: ഭാഗം 35

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

അച്ഛേ വാവേള് വന്നോ ഉം.. വന്നു, മോള് കണ്ടില്ലേ ഇല്ല... ഞാൻ അമ്മേനെ അച്ഛനേം നോക്കിതാ...ഒരു ഗേളും ഒരു ബോയും അല്ലെ. അല്ലേടാ വാവേ, അമ്മ അച്ഛനേം മോളേം പറ്റിച്ചു രണ്ടും ബോയ് ആണ്.ഇപ്പൊ എന്താ ചെയ്യാ അയ്യോ രണ്ടും ബോയ് ആണോ.. എന്താ ചെയ്യാ.. നമുക്ക് അമ്മയെ വഴക്ക് പറഞ്ഞാലോ നമ്മളെ പറ്റിച്ചതിന്... വേണ്ട.. അമ്മ പാവാ.. അമ്മയ്ക്ക് അറിയില്ലല്ലോ രണ്ട് ബോയ് ആണോ എന്ന്, വാവേളെ മോള് നോക്കാലോ.. മോള് നോക്കോ രണ്ടുപേരെയും.. ഉം നോക്കും... മിടുക്കി... ഇന്ദ്രനെ കണ്ടതും ടീച്ചറും അവന്റെ അമ്മയും എണീറ്റു... മക്കള് രണ്ടാളും ഉറക്കത്തിലാണ്. അച്ഛേ, എന്നെ താഴെ നിർത്തിയെ നോക്കട്ടെ വാവകളെ ഇന്ദ്രൻ അവളെ താഴെ നിർത്തിയതും മോള് അവരെ സൂക്ഷിച്ചു നോക്കാൻ തുടങ്ങി... പിന്നെ രണ്ടുപേരുടെയും കയ്യിലും കാലിലും പിടിച്ചു നോക്കി... അച്ഛേ എന്ത് കുഞ്ഞാ രണ്ടാളും.... എന്താ ഇവര് കണ്ണ് തുറക്കത്തെ എണീക്കാൻ പറ... ഇച്ചേച്ചി വന്നത് കണ്ടില്ലേ.... അവളുടെ ചോദ്യം കേട്ടതും ടീച്ചർ അവളെ എടുത്തു... മോളേ അവര് തീരെ കുഞ്ഞല്ലേ അതാ ഉറങ്ങുന്നത് കുറച്ചൂടെ കഴിഞ്ഞാൽ മോൾടെ കൂടെ കളിക്കാൻ വരുമല്ലോ, ആ അപ്പോൾ കളിക്കാൻ വന്നാൽ മതി.. അച്ഛമ്മേ ഞാനാട്ടോ ചായ കൊടുക്കാ... ഓ ആയിക്കോട്ടെ....

മോനെ കണ്ണാ മോള്.. റൂമിലുണ്ട്.... എന്നാൽ പിന്നെ നിങ്ങളിവിടെയിരിക്ക് ഞങ്ങളുപ്പോയി കണ്ടിട്ട് വരാം... ടീച്ചറും അവന്റമ്മയും അങ്ങോട്ട് നടന്നു... ഇന്ദ്രൻ മക്കളുടെ അടുത്തായിരുന്നു ഒരാളെയെടുത്ത് മടിയിൽവച്ചു...ഇള മറ്റേ വാവയുടെ കൈപിടിച്ച് നോക്കുകയാണ്. അവളുടെ ചൂണ്ടുവിരൽ ചുരുട്ടിപിടിച്ച കുഞ്ഞികൈക്കുള്ളിൽ വച്ചതാണ്... ഇന്ദ്രന് മോളെ ആദ്യം കണ്ടതാണ് അപ്പോൾ ഓർമ വന്നത്... അവനൊന്നു അവളെനോക്കി. ഇത്രയല്ലേ ഉണ്ടായിരുന്നുള്ളൂ എത്ര പെട്ടന്നാ പെണ്ണ് വളർന്നത്... ഒരുപുഞ്ചിരിയോടെ അവനോർത്തു.... അച്ഛേ എനിക്കൊന്നു മടിയിൽ വച്ചുതരോ വാവേനെ... അതിനെന്താ മോള് നേരെയിരുന്നേ... അവള് നേരെയിരുന്നതും ഇന്ദ്രൻ മോനെ മടിയിൽവച്ചുകൊടുത്തു.... ഹായ്.... എന്ത് സോഫ്റ്റാ അച്ഛേ.... അച്ഛന്റെ മോൾക്ക് വാവകളെ ഇഷ്ടായോ.... ഉം ഇഷ്ടായല്ലോ.. ഇനി അവനെ വച്ചുതരോ മടിയിൽ... ഇന്ദ്രൻ മറ്റെമോനെയുമെടുത്ത് അവളുടെ മടിയിൽ വച്ചുകൊടുത്തു.... ഹായ്... രണ്ടാളും പിങ്ക് കളർ ആണല്ലോ... മോളും കുഞ്ഞായിരുന്നപ്പോൾ ഇങ്ങനെ ആയിരുന്നു ദാ ഇവരെപോലെതന്നെ...

ആണോ.... ഉം.... അത് പറയുമ്പോൾ അവന്റെയുള്ളം സന്തോഷത്താൽ നിറഞ്ഞു... അച്ഛേ... അമ്മയ്ക്ക് വാവേളെ കാണണ്ടേ.. വേണം... അല്ല മോളെ വാവക്കളുടെ കാര്യങ്ങൾ ആരാ നോക്കാ... അമ്മയ്ക്ക് മോൾടെ കാര്യങ്ങൾ നോക്കണ്ടേ... അവള് ഇന്ദ്രനെ നോക്കി... ഇപ്പൊ അമ്മ വാവേളുടെ കാര്യം നോക്കട്ടെ എന്നെ ഞാൻ നോക്കാലോ വാവകള് ഇത്തിരി വലുതായാൽ ഞാൻ നോക്കും.... ശരി..... അവര് സംസാരിച്ചിരിക്കുമ്പോഴാണ് ഇന്ദ്രന്റെ അമ്മ വന്നത്... ഇതാരുടെ കയ്യിലാ മോൻ, ഓപ്പോളിന്റെയോ... ഓപ്പോളോ അതാരാ..... അവള് കണ്ണുരുട്ടി ചോദിച്ചു... ആ അതെ, അച്ഛമ്മേടെ മോളല്ലേ ചേച്ചി, അതാ അങ്ങനെ പറഞ്ഞെ.... ചേച്ചിയെ ഓപ്പോള് പറയും.... ആ പറയും.... മോൾക്ക് ഏതാ ഇഷ്ടം.... ന്നെ.... ന്നെ ഇച്ചേച്ചി വിളിച്ചാൽ മതി.... എന്നാൽപ്പിന്നെ അത് മതി... മോനെ കണ്ണാ, മോൾക്ക് മക്കളെ കാണണ്ടേ.....നീ ഇവനെ എടുത്തോ, അവനെ ഞാൻ എടുക്കാം.... ഉം... ഇന്ദ്രൻ ഇളയുടെ കയ്യിൽനിന്നും കുഞ്ഞിനെവാങ്ങി നെഞ്ചോട് ചേർത്തു... അവിടുന്നിറങ്ങുമ്പോൾ ഒരു കൈ കൊണ്ട് ഇളയെ പിടിച്ചിട്ടുണ്ട് മറുകൈയ്യിൽ മോനും.... അവരെകണ്ടതും ലച്ചു അവരിൽത്തന്നെ കണ്ണ് നട്ട്.... അമ്മ കുഞ്ഞിനെ അവളുടെ കയ്യികൊടുത്തു, ഇന്ദ്രൻ മോനേയുമായി അവളുടെ അടുത്ത് തന്നെയുണ്ട്...

ഇള രണ്ടുപേരുടെയും നടുവിലായി ഇരുന്നു... അമ്മേ... അമ്മയ്ക്ക് ഇഷ്ടായോ കുഞ്ഞാവളെ... ഉം... മോൾക്കോ... ഇഷ്ടായല്ലോ... നമ്മളെപ്പോഴാ വീട്ടിൽ പോവാ... ഡോക്ടർ അങ്കിൾ വന്നിട്ട് മോള് ചോദിച്ചോ... ഓക്കേ..... ഒരാഴ്ച കഴിഞ്ഞതും ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയി വീട്ടിലേക്ക് വന്നു, നേരെ അവളുടെ വീട്ടിലേക്കാണ് വന്നത്.... ഇളയും ഇന്ദ്രനും വൈകുന്നേരം വന്നു രാത്രിയാണ് തിരിച്ചു പോകുക...... മാസങ്ങൾ പതിയെ കൊഴിഞ്ഞുവീണു, മക്കള് രണ്ടാളും മുട്ടിലിഴഞ്ഞു തുടങ്ങി.... എങ്ങോട്ടാ ഇത്ര സ്പീഡിൽ, ഇച്ചേച്ചി ദച്ചു അതാ പോവുന്ന എനിക്ക് വയ്യ ഏച്ചി പിടി... അച്ചുമോൻ ഇത്തിരി കലിപ്പിൽ പറഞ്ഞു.... ഇള അവന്റെ പുറകെച്ചെന്ന് അവനെ പിടിച്ചു... എങ്ങോട്ടാ.... ഇങ്ങോട്ട് വാ... എടാ ഏച്ചിക്ക് പൊന്തൂലാ... അമ്മ കുളിക്കല്ലേ.... വാ ഇങ്ങോട്ട്..... എ..... അവളെ നോക്കിപേടിപ്പിച്ചു അവൻ പിന്നെയും ഇഴയുകയാണ്... പോ മിണ്ടൂല ഞാൻ... ഇനി എന്റെ അടുത്തേക്ക് വരണ്ട... എനിക്കെന്റെ ദിച്ചുനെ മതി ദച്ചൂനെ വേണ്ട.. പൊക്കോ.... ദേഷ്യത്തിൽ പറഞ്ഞു അവള് ദിച്ചുവിന്റെ അടുത്ത് വന്നിരുന്നു..... നല്ല മോനാണെ... ദിച്ചു... ഇചേച്ചിടെ ചക്കര.... അച്ഛാ വരുമ്പോ മുട്ടായി കൊണ്ടുവരാൻ പറയാലോ അവനു നമുക്ക് കൊടുക്കണ്ട...... അവള് പറഞ്ഞതും ദിച്ചു അവളുടെ മടിയിൽ കയറി ഇരുന്നു...

കുറച്ചു ദൂരം മുട്ടിലിഴഞ്ഞു തിരിഞ്ഞ് നോക്കിയപ്പോൾ ദിച്ചു ഇളയുടെ മടിയിലിരിക്കുന്നതാണ് ദച്ചു കാണുന്നത്... അവനാവിടുന്ന് ഇഴഞ്ഞു പിന്നെയും അവളുടെ അടുത്തേക്ക് വന്നു..... അവളുടെ മുൻപിലായിരുന്നു ഇളയുടെ മുഖത്തേക്ക് ഉറ്റുനോക്കുകയാണ് അവൻ.... എന്താ നോക്കുന്നത്... എന്നോട് മിണ്ടണ്ട തെറ്റി...... മോണകാട്ടി ചിരിച്ചുകൊണ്ട് അവനും ഇളയുടെ മടിയിലിരിക്കാൻ നോക്കിയെങ്കിലും ദിച്ചു സമ്മതിക്കുന്നില്ല... രണ്ടുപേരും ഒടുക്കം അടിയായി, അച്ചു ദച്ചുവിനെ അവന്റെ മടിയിലിരുത്തി..... ഏട്ടന്റെ വാവ അല്ലെ നമുക്ക് കളിക്കാം... അച്ചു ചോദിച്ചതും ദച്ചു അവന്റെ കൈപിടിച്ച് കടിച്ചു.. വിടെടാ... ഇച്ചേച്ചി വിടാൻ പറാ..... അടി കിട്ടാണോ ദച്ചൂന്... അച്ഛൻ ഇങ്ങോട്ട് വരട്ടെ ഞാൻ പറഞ്ഞു കൊടുക്കാം നിന്റെ കുരുത്തക്കേട്... അമ്മേ ഒന്ന് ഇങ്ങോട്ട് വാ..... അവളുടെ ഉറക്കെയുള്ള വിളി കേട്ടതും ലച്ചു അടുക്കളയിൽ നിന്ന് അങ്ങോട്ട്‌ വന്നു... ദച്ചു അപ്പോഴും അച്ചുവിന്റെ കടി വിട്ടിട്ടില്ല..... അവള് വേഗം അവനെപ്പിടിച്ചുമാറ്റി അച്ചുവിന്റെ കൈനോക്കാൻ തുടങ്ങി.... സാരല്യ... വാ വല്യമ്മ കൈ ഉഴിഞ്ഞു തരാം എണീക്ക്... അവനെ അവിടുന്ന് എടുത്തു അടുക്കളയിലേക്ക് നടന്നതും ദച്ചു അതും നോക്കി കരയാൻ തുടങ്ങി... വല്യമ്മേ, അതാ കരയുന്ന... കുറച്ചു കരയട്ടെ.. മോനത് മൈൻഡ് ചെയ്യണ്ട...

അവന്റെ കൈ ഉഴിഞ്ഞു കൊടുക്കുന്നതിനിടയിൽ അവള് പറഞ്ഞു.... ഇന്ദ്രൻ അവന്റെ കരച്ചില് കേട്ടുകൊണ്ടാണ് അങ്ങോട്ട്‌ വന്നത്.... എന്താ ദച്ചൂ... മോനെന്തിനാ കരയുന്നെ.... ഇന്ദ്രന്റെ ശബ്ദം കേട്ടതും ദച്ചു അവനു കൈനീട്ടി... ഇന്ദ്രൻ അവരുടെ അടുത്തായിരുന്നു ദച്ചുവിനെ മടിയിൽ വച്ചു... എന്താ മോളേ എന്തിനാ ഇവൻ കരയുന്നെ..... അതില്ലേ അച്ഛേ... ഇവനില്ലേ അച്ചൂട്ടനെ കടിച്ചു.... അവള് കാര്യങ്ങൾ പറയുന്നതിനിടയിൽ ദിച്ചു അവളുടെ മടിയിൽനിന്നിറങ്ങി ഇന്ദ്രന്റെ മടിയിൽ കയറിയിരിക്കാൻ നോക്കുന്നുണ്ട്.... അത് മനസിലായതും ദച്ചു ആവുന്നപോലെ അവനെ തട്ടി മാറ്റാൻ ശ്രമിക്കുന്നുണ്ട് ദച്ചു..... ഇന്ദ്രൻ വിളിച്ചതും ചുണ്ട് മലർത്തി അവനെ നോക്കി കരയാൻ തുടങ്ങി.... എന്തിനാ കരയുന്നെ.... അടി കിട്ടാണോ നിനക്ക്... രണ്ടുപേരും ഒരുമിച്ചിരുന്നോ... അല്ലെ മോളെ.... ആ അതെന്നെ.... അല്ലെങ്കിൽ രണ്ടുപേരും ഇരിക്കണ്ട ഞാൻ ഇരിക്കാം അച്ചേടെ മടിയിൽ..... ലച്ചു മോനേയുമെടുത്ത് അങ്ങോട്ട് വന്നപ്പോൾ മൂന്നാളും ഇന്ദ്രന്റെ മടിയിലിരിക്കുന്നതാണ് കണ്ടത്... ഇതെന്താ രണ്ടെണ്ണവും അടങ്ങി ഇരിക്കുന്നത്.... അച്ഛൻ ഉണ്ടായിട്ടാണോ... കണ്ണേട്ടാ നിങ്ങള് രാവിലെ തന്നെ എങ്ങോട്ടാ പോയത്... ഞാനിവിടെ ഒറ്റയ്ക്കാണെന്ന് അറിയില്ലേ.... കോളേജിൽ ഒരു എമർജൻസി....

നിങ്ങടെ ഒരു എമർജൻസി.... മോനെ അച്ചു ഇവിടെയിരിക്കിട്ടോ വല്യമ്മയ്ക്ക് കുറച്ചു പണിയുണ്ട്.... അവനെ അവരുടെയൊപ്പം ഇരുത്തി അവള് അടുക്കളയിലേക്ക് പോയി. നിങ്ങടെ അമ്മയ്ക്ക് ഇന്ന് എന്തുപറ്റി... നല്ല കലിപ്പിലാണല്ലോ.... മക്കള് ഇവിടെ കുരുത്തക്കെടൊന്നും കാണിക്കാതെ അടങ്ങി ഇരിക്കിട്ടോ അച്ഛൻ അമ്മയെ തണുപ്പിച്ചിട്ട് വരാം... ദച്ചുവിനെയും ദിച്ചുവിനെയും ഇളയുടെയും അച്ചുവിന്റെയും അടുത്തിരുത്തി അവൻ അടുക്കളയിലേക്ക് നടന്നു.... എടോ.... സോറി... ലച്ചൂ.... സത്യായിട്ടും എമർജൻസി ആയതുകൊണ്ടാ..... നീയെന്തിനാ ഈ മുഖം വീർപ്പിക്കുന്നത്... ദേ കണ്ണേട്ടാ ഒന്നുമറിയാത്തപോലെ നിൽക്കല്ലേ.... ഇവിടെ ഒന്നും ആയിട്ടില്ല... എന്തെങ്കിലും ഒന്ന് ചെയ്യാൻ നോക്കുമ്പോഴേക്കും തുടങ്ങും രണ്ടുംകൂടെ..... ഞാൻ ഹെല്പ് ചെയ്യാം... നമുക്ക് ഒരുമിച്ചു സെറ്റാക്കാം... ഓക്കേ.... കണ്ണേട്ടാ നിങ്ങള് ഇവിടെ ഒരു ഹെല്പും ചെയ്യണ്ട പിള്ളേരുടെ അടുത്ത് ചെന്നിരുന്നോ ഇപ്പൊ തുടങ്ങും അവന്മാര്..... അതൊന്നുല്ല... നീ പറാ... ഞാൻ ഇതാ ഇതെല്ലാം കട്ട്‌ ചെയ്ത് വെക്കാം ഓക്കേ..... ഉം..... രണ്ടുപേരും പെട്ടന്ന് പണിയൊക്കെ ഒതുക്കി മക്കളുടെ അടുത്തായി ചെന്നിരുന്നു അവരോടൊപ്പം കളിക്കാൻ തുടങ്ങി..... ദിവസങ്ങൾ മാസങ്ങളായി കടന്നുപോയികൊണ്ടിരുന്നു...

ശനിയാഴ്ച ആയതുകൊണ്ട് ഇന്ദ്രൻ വീട്ടിലുണ്ട്.. അനു രണ്ടാമത്തെ ഡെലിവറി കഴിഞ്ഞു അവളുടെ വീട്ടിലാണ്, വിഷ്ണു എന്തോ അത്യാവശ്യകാര്യത്തിനായി പുറത്തുപോയിരിക്കുകയാണ്....വീട്ടിൽ ലച്ചുവും ഇന്ദ്രനും ഇളയും അച്ചുവും ദച്ചുവും ദിച്ചുവുമാണ് ഉള്ളത്.... അച്ഛേ.... നമുക്ക് കുറച്ചു കഴിഞ്ഞു പഠിക്കാം... വല്യച്ച പ്ലീസ്... ഞാനും ഇച്ചേച്ചിയും കുറച്ചു കഴിഞ്ഞു പഠിക്കും സത്യം.. ഇളയും അച്ചുവും ഇരുന്ന് കൊഞ്ചുകയാണ് .. തത്കാലം മക്കളിപ്പോ ഇരുന്ന് പഠിക്ക്.... തിങ്കളാഴ്ച എക്സാം അല്ലെ.... അച്ഛേ.... രണ്ടിനും അടി കൊടുക്ക് അച്ഛേ.. അവന്റെ കയ്യിൽ തട്ടിക്കൊണ്ടു ദിച്ചു പറഞ്ഞു..... ദാ അച്ഛേ വടി.... ദച്ചു എവിടുന്നോ ഒരു കമ്പെടുത്ത് അവന്റെ കയ്യികൊടുത്ത് പറഞ്ഞു....ഇളയും അച്ചുവും രണ്ടിനെയും ദേഷ്യത്തിൽ ഒന്ന് നോക്കി... ഇന്ദ്രന് ചിരിയാണ് വന്നത്.... വടി എടുത്ത് വന്നത് നന്നായി, രണ്ടാൾക്കും രണ്ടെണ്ണം തരണമെന്ന് വിചാരിച്ചു ഇരിക്കുകയായിരുന്നു ഞാൻ.... ഇന്ദ്രൻ പറഞ്ഞതും ദിച്ചുവും ദച്ചുവും പരസ്പരം നോക്കി... ഞങ്ങക്ക് പഠിച്ചാൻ ഇല്ലല്ലോ പിന്നെ എന്തിനാ അടിക്കുന്നെ.... രണ്ടാളും ഒരേ സ്വരത്തിൽ ചോദിച്ചു.. പഠിക്കാൻ ഇല്ലെങ്കിൽ എന്താ രണ്ടിനും നല്ല വികൃതി ഉണ്ടല്ലോ...ഇന്നലെ എന്റെ ഫോൺ ആരാ പൊട്ടിച്ചത്.... ഞാൻ അല്ലെ..... ഞാനും അല്ലെ... ഈ ഇച്ചേച്ചി ആവും... ദിച്ചു അവൾക്ക് വിരല് ചൂണ്ടി പറഞ്ഞു... അയ്യോടാ.. ഞാൻ കണ്ടതാ നീ പൊട്ടിക്കുന്നത്... അച്ഛേ ദിച്ചു ആണ് പൊട്ടിച്ചത്... എന്ത് വികൃതി ആണ് ചെക്കന്.....

ഞങ്ങക്ക് വികിതി ഒന്ന് ഇല്ലേ... അച്ഛാ വെറുതെ പറയരുത്... അവന്റെ കയ്യിൽനിന്നും വടി വാങ്ങിക്കൊണ്ട് ദിച്ചു പറഞ്ഞു.. ഇതെന്താ ദിച്ചു തിരിച്ചു വാങ്ങിയത്.... ഇങ്ങു തന്നെ... വേണ്ട... അച്ചയ്ക്ക് വടി വേണ്ട... ഇത് ഞങ്ങൾക്ക് കളിക്കാൻ വേണം അല്ലേടാ ദിച്ചു.... ആട ദച്ചു.... ഞങ്ങള് പോവാ അമ്മേന്റെ അടുത്തേക്ക്.... രണ്ടും കയ്യുമ്പിടിച്ചു റൂമിൽ നിന്ന് പുറത്തേക്ക് നടന്നു... ഇന്ദ്രൻ അവര് പോകുന്നതും നോക്കിയിരിക്കുകയാണ്....... അച്ഛേ..... എന്താടാ മോളെ.... എന്തുപറ്റി.... കുറച്ചു കഴിഞ്ഞിട്ട് പഠിക്കാം... ഇപ്പോൾ ഇരുന്ന് പഠിച്ചാൽ നമുക്ക് വൈകുന്നേരം പുറത്തു പോവാം.... വാവേനെ കാണാൻ പോവണ്ടേ അച്ചു... ആ പോണം വല്യച്ച.....ഇച്ചേച്ചി മ്മക്ക് ഇപ്പൊ പഠിക്കാം... ഉം... രണ്ടാളും ഇരുന്ന് പഠിക്കാൻ തുടങ്ങി... ദിച്ചുവും ദച്ചുവും ലച്ചുവിന്റെയൊപ്പം അടുക്കളയിലാണ്.... അമ്മേ..... ചൂസ് ഉണ്ടാക്കി തരോ....ദച്ചു ചൂസോ... അമ്മ ഇന്നാള് തന്നില്ലേ.... ജ്യൂസോ.... ഉം....തരോ... ശരി എന്നാൽ രണ്ടാളും ഹോളിൽ ചെന്നിരുന്നു കളിച്ചോ.... പിന്നെ മക്കളെ വികൃതി കളിച്ചാൽ അച്ഛനോട് കിട്ടുന്നത് വാങ്ങിവച്ചോ... ഇന്നലെ ജസ്റ്റ്‌ മിസായതല്ലേ..... അച്ഛാ അടിച്ചാ വരുമ്പോ അമ്മ പിടിച്ചാ മതി....ദിച്ചു അപ്പോൾ വികൃതി ഒഴിവാക്കാൻ വയ്യെന്ന്.... ചുണ്ട് കടിച്ചുപിടിച്ചു അവള് ചോദിച്ചതും രണ്ടാളും ചിരിച്ചുകൊടുത്തു പിന്നെ ഹോളിലേക്ക് നടന്നു.....

ലച്ചു എല്ലാവർക്കും ജ്യൂസ്‌ എടുത്തു ഹോളിൽ കൊണ്ടുവന്ന് നോക്കുമ്പോൾ ആരുമില്ല... ഈ പിള്ളേരിത് എവിടെപ്പോയി.. വാതിൽ അടഞ്ഞിട്ടാണല്ലോ.. ഇനി കണ്ണേട്ടന്റെ അടുത്ത് ഉണ്ടാവോ..... അവള് ജ്യൂസ്‌ എടുത്തു അകത്തേക്ക് നടന്നു ഇന്ദ്രനും അച്ചുവും ഇളയും മാത്രമേ അകത്തുള്ളൂ..... കണ്ണേട്ടാ പിള്ളേരെന്തിയെ... അമ്മേടെ അടുത്തേക്കാണെന്നും പറഞ്ഞു അങ്ങോട്ട്‌ വന്നല്ലോ അവിടെയില്ലേ... ജ്യൂസ്‌ വേണം എന്ന് പറഞ്ഞു അടുക്കളെന്ന് പോന്നു. ദാ മോളെ മോനെ ഇത് കുടിച്ചോ എന്നിട്ട് പഠിക്കാം.... ഇളയും അച്ചുവും അതെടുത്തു കുടിക്കാൻ തുടങ്ങി.... കണ്ണേട്ടാ ദാ.... അവനൊരു ഗ്ലാസ് എടുത്തു ലച്ചുവിനെ നോക്കി..... ഉം എന്താ ഇങ്ങനെ നോക്കുന്നെ നിങ്ങള്... നോക്കാനും പാടില്ലേ... വന്നു വന്നു നിനക്കിപ്പോൾ മൂക്കിൻതുമ്പിലാണല്ലോ ദേഷ്യം. നിങ്ങടെ കൂടെയല്ലേ അപ്പോൾ അങ്ങനെ വരുള്ളൂ.... അച്ഛേ... ഞാനും അച്ചുട്ടനും അഞ്ചു മിനിറ്റ് റസ്റ്റ്‌ എടുത്തോട്ടെ ശരി.... എടാ മക്കളെ പിള്ളേര് എവിടെയുണ്ടെന്ന് ഒന്ന് നോക്ക്.... അവന്റെ മറുപടി കേട്ടതും അവരോടി... ഇന്ദ്രൻ ഗ്ലാസ് അവിടെ വച്ചു ലച്ചുവിന്റെ ഇരുത്തോളിലുമായി കൈവച്ചു.... ഉം എന്താ.... രാവിലെ തുടങ്ങിയതാണല്ലോ ഒരിളക്കം നിങ്ങക്ക്.... ആണോ..... ശരിക്കും. അവൻ അവളിലേക്ക് ചാഞ്ഞു കവിളിൽ അമർത്തി കടിച്ചു. കണ്ണേട്ടാ... മാറ് അങ്ങോട്ട്. പിള്ളേര് ഇപ്പോൾ വരും... പിന്നെ.... അച്ഛാ അമ്മേ ഇങ്ങോട്ട് ഓടി വാ... വല്യച്ച.....വല്യമ്മേ..... ഇളയുടെയും അച്ചുവിന്റെയും ഉറക്കെയുള്ളവിളി കേട്ടതും ഇന്ദ്രനും ലച്ചുവും പേടിച്ചു............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story