രാവണപരിണയം-2: ഭാഗം 4

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

മുൻപിൽ നിന്ന് മാറ് ലക്ഷ്മി...... എനിക്ക് നിന്നെ കാണണ്ട.... നീയെന്തിനാ ഇങ്ങോട്ട് വന്നത്.......അങ്ങോട്ട്‌ തന്നെ പൊക്കോ..........ഞാൻ മരിച്ചാൽപോലും നീയിങ്ങോട്ട് വരണമെന്നില്ല......... അതുകേട്ടതും അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പി..... അവനെകെട്ടിപിടിക്കാൻ തുനിഞ്ഞതും അവൻ പെട്ടന്ന് അവിടുന്ന് ഒഴിഞ്ഞുമാറി...... കണ്ണേട്ടാ....... സോറി...... നീയവിടുന്ന് മാറ് എനിക്ക് കുളിക്കണം..... എന്നിട്ട് വേണം മോളെ പഠിപ്പിക്കാൻ..... നാളെത്തേക്കുള്ള ഹോംവർക് ചെയ്യിപ്പിക്കാനുള്ളതാ ഇപ്പൊ തന്നെ ലേറ്റ് ആയി.... ഇനിയു വൈകിയാൽ അവളുറങ്ങും...... അവൻ പറഞ്ഞതും മൂക്കുചുളിച്ചു ലച്ചു അവനെയൊന്ന് നോക്കി...... പിന്നെയെന്തോ ഓർത്തെന്നപോലെ അവളവിടുന്ന് മാറി......അവള് മറ്റെന്തോ ആലോചിക്കുകയാണെന്ന് മനസിലായതും ഒരു പുഞ്ചിരിയോടെ അവൻ ബാത്‌റൂമിൽ കയറി.... എന്റെ ദേവി..... രാവണന്റെന്ന് എനിക്കിന്ന് മിക്കവാറും നല്ലത് കേൾക്കും..... അയ്യോ ഇപ്പൊ എന്താ ചെയ്യാ...... വിഷ്ണൂനോട് ചോദിക്കാം...... അവള് ധൃതിയിൽ പുറത്തിറങ്ങി.....

കുറച്ചു ദിവസങ്ങൾക്കുശേഷം കണ്ടതിനാലാകും അച്ചുവും ഇളയും നല്ല കളിയിലാണ്...... വിഷ്ണു ക്ലാസ് prepare ചെയ്യുകയാണ് അനു മക്കളുടെയൊപ്പം കളിക്കുന്നു....... എടാ വിഷ്ണൂ...... എന്താ ഏടത്തി....... ഒക്കെ സെറ്റായോ.... കുന്തം..... നിന്റെ ഏട്ടൻ മിക്കവാറും ഇന്നെന്നെ കൊല്ലും..... എനിക്ക് പേടിയാകുന്നു........ അതിന് മാത്രം എന്തുപറ്റി.... പിന്നേം ഏടത്തി ബുക്ക്‌ വല്ലതും വലിച്ചെറിഞ്ഞോ...... എടാ..... അങ്ങേരിപ്പോ മോളെ പഠിപ്പിക്കാൻ പോവാണെന്ന്..... അതിനിപ്പോൾ എന്താ.... നല്ല കാര്യമല്ലേ..... വിഷ്ണൂ..... അത് ശരിയാവില്ല...... അതെന്താ..... ഒരാഴ്ചയായി മോളെ സ്കൂളിൽ പറഞ്ഞയക്കാതെ......... അവള് പോയാൽ ഞാൻ ഒറ്റയ്ക്കാവില്ലേ...... വിഷ്ണു ഞെട്ടി അവളെയൊന്ന് നോക്കി...... എന്റേടത്തി..... നിങ്ങൾക്ക് തലയ്ക്ക് വല്ല ഓളവും വെട്ടിയോ....... ഇതെങ്ങാനും ഏട്ടനറിഞ്ഞാൽ എന്താവും എന്നത് നിങ്ങൾക്കറിയാലോ....... ഒരു കാര്യം ചെയ്യ് മോൾക്ക് വയ്യായിരുന്നു എന്ന് പറാ..... കള്ളം പറഞ്ഞാൽ കണ്ണേട്ടന് മനസിലാകും...... വേറെ എന്തേലും വഴിയുണ്ടേൽ പറാ..... നിന്റേട്ടൻ ഇപ്പൊ കുളികഴിഞ്ഞിറങ്ങും.........

ഒരു വഴിയുണ്ട്..... ഞങ്ങള് മക്കളെയുംകൊണ്ട് പുറത്തുപോവാം...... ഏടത്തി നൈസ് ആയിട്ട് കാര്യങ്ങൾ പറയാൻ നോക്ക്...... ഓക്കേ...... എന്നാൽ വേഗം പൊക്കോ....... അനൂ....... പെട്ടന്ന് റെഡിയാവ് നമുക്കൊന്ന് പുറത്തുപോകാം...... അവള് കളിക്കുന്നത് നിർത്തി അവനെയൊന്ന് നോക്കി..... ഓക്കേ..... എത്രയായി നമ്മളൊരുമിച്ചിട്ട് പോയിട്ട്..... ഏടത്തി ഏട്ടനുമായി കോംപ്രോമിസ് ആയോ........ എന്റെ അനൂ അതൊക്കെ ഞാൻ പറഞ്ഞു തരാം.... നീ മോന്റെ ഡ്രെസ് എടുത്തുതാ.... എന്നിട്ട് നീയും റെഡിയാവ്....... ഏടത്തി മോളെ മാറ്റിക്കു...... ഹ്മ്..... ഇളാ വാ..... എനിക്ക് ഇവിടുന്ന് മാറ്റിയാൽ മതി.... അമ്മ. ഡ്രെസ് ഇങ്ങോട്ട് എടുത്തുവാ...... ലച്ചു വേഗംപോയി അവളുടെ ഡ്രെസ് എടുത്തു വന്നു അവളെയൊരുക്കി....... അവരെല്ലാം റെഡിയായപ്പോഴാണ് ഇന്ദ്രൻ കുളികഴിഞ്ഞിറങ്ങിയത്........ നിങ്ങളെവിടെ പോവാടാ...... അതേട്ടാ..... കുറച്ചായില്ലേ നൈറ്റ്‌ ഔട്ടുങ്ങിന് പോവാതെ........ അനു തപ്പി പറഞ്ഞതും അവൻ ലച്ചുവിനെയൊന്ന് നോക്കി..... എല്ലാവരും ഉണ്ടോ...... വിഷ്ണുവിനോടായി ഇന്ദ്രൻ ചോദിച്ചു.... ഇല്ലേട്ടാ......

ഞാനും അനൂം മക്കളും....... വല്യച്ചാ...... വല്യച്ഛനും വാ...... ഇപ്പോൾ മക്കള് പോയിട്ട് വാ.... വല്യച്ഛൻ പിന്നെ വരാം........ മോന്റെ മുടിയിൽ തഴുകി അവൻ പറഞ്ഞു...... അച്ചേ...... ഞങ്ങള് പോയി വരേ..... ഓക്കേ...... അവര് പോയതും ലച്ചു ഇന്ദ്രനെ നോക്കി......അവളുടെ നോട്ടം കണ്ടതും അത്രയും നേരം അവളെ സ്നേഹത്തോടെ നോക്കിയവൻ മുഖത്ത് ഗൗരവം നിറച്ചു..... കണ്ണേട്ടാ മതിയാക്കുന്നുണ്ടോ..... എനിക്ക് നല്ല സങ്കടം വരുന്നുണ്ട്....... അതിന് ഞാനെന്തുവേണം...... ഞാൻ അവസാനമായി ചോദിക്കുവാ ഞാൻ നിങ്ങൾക്ക് ശല്യമാണോ....... ആ ചോദ്യം പാടെ അവഗണിച്ചു അവൻ റൂമിലേക്ക് നടന്നതും അവൾക്ക് സങ്കടം സഹിക്കാൻ കഴിയാതെവന്നു...... കണ്ണേട്ടാ..... ഞാൻ പോവാ..... ഇനി സത്യായിട്ടും വരില്ല........ നോക്കിക്കോ...... നിങ്ങൾക്ക് ഞാൻ ശല്യം അല്ലെ.... നിങ്ങൾക്ക് മോളെ മാത്രം മതിയല്ലോ...... കണ്ണുതുടച്ചു അവള് പുറത്തേക്കിറങ്ങാൻ തുടങ്ങിയതും ഇന്ദ്രൻ പുറകിലൂടെ കെട്ടിപിടിച്ചു....... വേണ്ട എന്നെ വിട്...... നിന്നെ അങ്ങനെ വിട്ടുകളയാൻ എനിക്ക് പറ്റോ സീതേ...... വാ നമുക്കവിടെയിരിക്കാം......

ആട്ടുകട്ടിലിൽ അവനിരുന്നു അവളെയവന്റെ മടിയിലായിരുത്തി....... കുറച്ചു നേരം ഞാൻ നിന്നെ അവോയ്ഡ് ചെയ്തപ്പോൾ നിനക്ക് സഹിക്കാൻ പറ്റിയില്ല അല്ലെ..... അപ്പൊ എന്റെ കാര്യമോ...... ഒരാഴ്ചയായി.... ഒന്നോ രണ്ടോ ദിവസമല്ല...... എന്റെ ലച്ചു നിന്നോട് പിണങ്ങാൻ എനിക്ക് കഴിയോ..... ഇത്രയും ദിവസം ഞാനൊന്ന് മര്യാദക്ക് ഉറങ്ങിപോലുമില്ല അറിയോ നിനക്ക്...... അവളുടെയൊരു വാശി...... അവളവന്റെ മുടിയിൽ വിരൽകോർത്ത് വലിച്ചു..... എന്റെ രാവണ.... നിങ്ങളെന്തിനാ എന്നെ തല്ലിയത്.... അതെനിക്ക് സഹിക്കാൻ കഴിഞ്ഞില്ല...... പൊന്നുമോള് എന്തിനാ ബുക്കെടുത്ത് വലിച്ചെറിഞ്ഞത്.... അതുകൊണ്ടല്ലേ....... നിനക്ക് അറിയുന്നതല്ലേ അതെല്ലാം ഞാൻ എങ്ങനെ കൊണ്ടുനടക്കുന്നതാണെന്ന്..... അപ്പോൾ അങ്ങനെ ചെയ്യാൻപാടുണ്ടോ....... അതുവിചാരിച്ചു...... നിങ്ങളെന്ത് കരുതിയാ അവളെ കോളേജിൽ അപ്പോയിന്റ് ചെയ്തേ...... എന്റെ സീതയ്ക്ക് കുശുമ്പ് കുറച്ചധികം ആണെന്ന് എനിക്കറിയാം...... സാറ് പറഞ്ഞിട്ടല്ലേ...... one ഇയർ...... അത്രയേ ഉള്ളൂ..... അതിനുള്ളിൽ ആ മാരണം എന്തൊക്കെ ഒപ്പിക്കുമോ എന്തോ.......

അവളെന്തു കാണിക്കാനാ ലച്ചു..... അല്ലെങ്കിലും അതൊന്നും നമ്മളെ ബാധിക്കുന്ന കാര്യമല്ലല്ലോ പിന്നെന്താ..... കണ്ണേട്ടനെ ബാധിക്കില്ലായിരിക്കും..... ബട്ട്‌ എന്നെ ബാധിക്കും...... എന്റെ സീതയെ ബാധിക്കാതെ ഞാൻ നോക്കിയാൽപോരെ.........ഒന്ന് ചിരിക്കെന്റെ സീതേ...... മുഖവും വീർപ്പിച്ചു നിൽക്കുകയാ അവള്........ എത്ര ദിവസായെടോ നിന്റെ ചിരിയൊന്ന് കണ്ടിട്ട്..... അവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ അറിയാതൊരു പുഞ്ചിരി വിരിഞ്ഞു........ ചിരിക്കുമ്പോൾ അവനു മുൻപിൽ തെളിഞ്ഞ നുണക്കുഴികവിളിൽ അവൻ അമർത്തി ചുംബിച്ചു........ സീതേ ..... ഇനി നീയി രാവണനെ തനിച്ചാക്കിപോവോ.......... ഇല്ല....... നിങ്ങളെവിട്ട് കുറച്ചു ദിവസം മാറിനിന്നപ്പോഴാ എനിക്ക് മനസിലായത് നിങ്ങളെ ഞാൻ എത്രത്തോളം സ്നേഹിക്കുന്നുണ്ട്....... ഭ്രാന്ത് പിടിക്കുന്നപോലെത്തോന്നി..... എന്നിട്ടും നീയെന്തേ വാശിയൊഴിവാക്കാതിരുന്നു..... അറിയില്ല..... ഇടയ്ക്ക് നിങ്ങളോട് വല്ലാതെ ദേഷ്യം തോന്നും.... അപ്പോൾ പിന്നെയും അവിടെയിരുന്നു..... സത്യം പറാ നിങ്ങൾക്ക് ഞാനില്ലാതെ പറ്റോ...... തോന്നുന്നുണ്ടോ നിനക്ക്....

നീയില്ലാതെ എനിക്ക് പറ്റുമെന്ന്...... എനിക്കുറപ്പായിരുന്നു മോളുംകൂടെ നിന്റെയൊപ്പം ഇല്ലെങ്കിൽ പിന്നെ നീയൊരു നിമിഷംപോലും അവിടെനില്കില്ലെന്ന്........ ലച്ചൂ.... ഇനിയിങ്ങനെ എന്നെ തനിച്ചാക്കി എങ്ങും പോകരുത്..... പറ്റുന്നില്ല സീതേ നീയില്ലാതെ....... അവളവന്റെ മുഖം കൈകുമ്പിളിൽ എടുത്തു അവന്റെ നെറ്റിയിൽ ചുണ്ടമർത്തി....... രാവണ.... നിങ്ങൾക്ക് വല്ല ഭ്രാന്തും ഉണ്ടോ..... കൈ ഗ്ലാസിനോട് ഇടിക്കാൻ..... ചെറിയ കുട്ടിയാണോ..... മുറിയുമെന്നബോധം വേണ്ടേ...... കാട്ടിയെ നോക്കട്ടെ........ അവളവന്റെ വലതുകരം കയ്യിലെടുത്തു തെല്ലു സങ്കടത്തോടെ ചോദിച്ചു ... ഭ്രാന്ത് തന്നെ ആയിരുന്നു...... ആ ദേഷ്യത്തിൽ നിന്നെ അടിച്ചുംപോയി..... നീയിവിടുന്ന് പോകുമെന്ന് ഞാൻ സ്വപ്നത്തില്കൂടെ കരുതിയില്ല...... ഇനിയെന്റെ മോള് പോയാൽ നീ വിവരമറിയും..... അപ്പോൾ നിങ്ങളെന്നെ ഇനിയും അടിക്കുമെന്നാണോ രാവണ പറഞ്ഞു വരുന്നേ..... പ്രോമിസ്...... ഇനിയെന്റെ സീതയെ എത്രയൊക്കെ ദേഷ്യം വന്നാലും തല്ലില്ല...... പെട്ടന്ന് എനിക്ക് തന്നെ അറിയില്ല എന്താ ഉണ്ടായതെന്ന്........വേദനിച്ചോ നിനക്ക്........

ഉം ഒരുപാട്...... വേറെ വല്ലവരും ആയിരുന്നേൽ എനിക്ക് കുഴപ്പമില്ലായിരുന്നു...... നിങ്ങളുടെ സൗണ്ടോന്ന് മാറിയാൽ എനിക്ക് സങ്കടാവും അപ്പൊ നിങ്ങള് തല്ലിയാലോ....... അവനവളുടെ വയറിലൂടെ കയ്യിട്ട് ഒന്നുകൂടെ തന്നിലേക്ക് ചേർത്തിരുത്തി അവളുടെ ഇടതുകവിളിൽ ചുണ്ടമർത്തി പിന്നെയാ കവിളിൽ പതിയെ കടിച്ചു..... ശ്..... രാവണ....... ഇപ്പോൾ മാറും വേദന....... അതിന് കവിളിലാ വേദനയെന്ന് ആരാ പറഞ്ഞെ...... പിന്നെയെവിടെയാണാവോ..... മനസിലാ...... അതുമാറാൻ എന്തുവേണം.... സീത പറഞ്ഞോളൂ........ എന്റെ ഒരു തെറ്റ് മാപ്പാക്കിവിടണം..... ഇന്ദ്രൻ ഒരു പുരികമുയർത്തി അവളെ നോക്കി...... ഈയൊരു ആഴ്ചയ്ക്കിടയിൽ നീയെന്ത് തെറ്റാ ചെയ്തത്....... ഞാനൊന്ന് അറിയട്ടെ....... അതില്ലേ..... രാവണ...... പിന്നെയുണ്ടല്ലോ..... അവളിരുന്ന് അവന്റെ രുദ്രക്ഷത്തിന്റെ ഓരോ മണികളിലായി കളിക്കാൻ തുടങ്ങി...... പറ ലച്ചൂ..... നീയിത്രയ്ക്ക് പേടിക്കുന്നുണ്ടെങ്കിൽ എന്തോ വലുത് നീ ഒപ്പിച്ചിട്ടുണ്ടല്ലോ..... മടിക്കാതെ പറഞ്ഞെ..... പറയാം..... എന്നെ ചീത്തപറയരുത്..... ഒന്നും പറയില്ല എന്റെ സീതേ....

നീ ടെൻഷൻ ആക്കാതെ കാര്യം പറാ...... മോളെ ഒരാഴ്ചയായി ക്ലാസിൽ പറഞ്ഞയക്കാതെ....... അവന്റെ പുരികം രണ്ടും വില്ലുപോലെ വളഞ്ഞു...... ഇങ്ങനെ നോക്കല്ലേ ന്റെ രാവണ എനിക്ക് പേടിയാകുന്നു....... അതെന്തേ.... അസുഖം വല്ലതും ആയിരുന്നോ..... മ്ച്...... അവള് പോയാൽ ഞാൻ ഒറ്റയ്ക്കാവില്ലേ...... അതാ........ നിന്നെ ഞാൻ എന്താ ലച്ചൂ വേണ്ടത്...... അപ്പോൾ പെണ്ണ് ലേറ്റ് ആയാവുമല്ലേ എഴുന്നേൽക്കാ..... ഉം....... നന്നായി..... നാളെ ഞാൻ വിളിക്കില്ല.... നീ തന്നെ എണീപ്പിച്ചോ...... അല്ലെങ്കിലേ പെണ്ണിന് എണീക്കാൻ നല്ല മടിയാ.... അതിന്റൊപ്പം ഈ ശീലം കൂടെ ആയപ്പോൾ പറയേണ്ടിവരില്ല....... സോറി.... ഞാൻ ഒന്നും പറയുന്നില്ല ലച്ചൂ പറഞ്ഞാൽ കൂടിപ്പോകും........ നാളെ മുതൽ നീ എണീപ്പിച്ചു ഒരുക്കിയാൽ മതി അവളെ....... മറുപടി പറയാതെ അവളവന്റെ കഴുത്തിലൂടെ കയ്യിട്ട് തോളിൽ ചാരികിടന്നു........ ഇന്ത്രനൊന്ന് ദീർഘാശ്വാസമെടുത്തു അവളെ ഇറുകെപുണർന്നു ....... എടോ സീതേ....... ഐ റിയലി മിസ്സ്ഡ് യു...... മി ടൂ രാവണ...... ഇനിയെന്റെ രാവണനെ തനിച്ചാക്കി ഞാൻ എങ്ങും പോവില്ല..... ഒരിക്കലും........ എനിക്കറിയാം അത്....... അവള് അവന്റെ തോളിൽ നിന്നും തലയുയർത്തി അവന്റെ മുഖത്തേക്ക് നോക്ക്..... എന്താ...... സീതേ നീയിങ്ങനെ നോക്കുന്നത്....... ഒന്നുല്ല.....

മോൻ വന്നേ ഞാൻ ഫുഡ് തരാം ..... അവര് വന്നോട്ടെ.... ഒരുമിച്ചാകാം...... അവര് പുറത്തു നിന്ന് കഴിച്ചിട്ട വരാ.... കണ്ണേട്ടൻ വാ..... കുറച്ചിസമായില്ലേ മര്യാദക്ക് ഒന്നും കഴിക്കാതെ....... അവള് വിളിച്ചതും അനുസരണയുള്ള കുട്ടിയെപ്പോലെ അവൻ പുറകെച്ചെന്നു....... ഫുടെല്ലാം എടുത്തുവച്ചതും അവൻ കഴിക്കാനായി സ്പൂൺ എടുത്തു...... കണ്ണേട്ടാ.... ഞാനുള്ളപ്പോൾ നിങ്ങള് സ്പൂൺ ഒന്നും എടുക്കണ്ട കേട്ടോ...... ഞാൻ കഴിപ്പിക്കാം..... ഓക്കേ....... ഒരു കുഞ്ഞിനെയെന്നപോലെ അവളവനെ കഴിപ്പിച്ചു..... ഇടയ്ക്കവൻ അവളുടെ വിരലിൽ കടിച്ചു...... കണ്ണേട്ടാ.... കിട്ടുംട്ടോ..... എന്റെ കൈ....... വേദനിച്ചോ.... പിന്നെ ഇല്ലാതെ...... സോറി... സൈറ്റ് അടിച്ചു ഇന്ദ്രൻ പറഞ്ഞു..... അവനെ കഴിപ്പിച്ചാശേഷം അവളും ഇരുന്ന് കഴിച്ചു..... അതെല്ലാം കഴിഞ്ഞു രണ്ടുപേരും അവരെയും കാത്തിരിക്കാൻ തുടങ്ങി...... മക്കള് രണ്ടും ഉറങ്ങിയിട്ടുണ്ട്..... വിഷ്ണു മോളെ അകത്ത് കൊണ്ടുപോയി കിടത്തി കാര്യം എന്തായെന്ന് ലച്ചുവിനോട് അടക്കം ചോദിച്ചു... എല്ലാം സെറ്റ് ആയെന്നറിഞ്ഞതും അവനു സമാധാനമായി...... പിറ്റേന്ന് ലച്ചു എത്ര വിളിച്ചിട്ടും മോള് എണീക്കുന്നില്ലേ ഇല്ലായിരുന്നു..... ഇളാ..... മോളെ എണീക്ക്..... സ്കൂളിൽ പോവണ്ടേ.... വന്നേ...... മോളേ.... അമ്മയ്ക്കും പോവാനുണ്ട്....

നീയെണീറ്റെ..... മം.... മം..... മൂളിക്കൊണ്ട് അവളൊന്നുകൂടെ ചുരുണ്ടുകൂടി കിടന്നു....... ഇപ്പോൾ എന്തായി ലച്ചു...... മാറ് ഞാൻ എണീപ്പിക്കാം....... ഇളാ..... മതി ഉറങ്ങിയത് എണീറ്റെ...... അവന്റെ ശബ്ദം കേട്ടമാത്രയിൽ അവളെണീറ്റു..... എടീ..... അപ്പോൾ നീ കണ്ണും അടച്ചു എന്നെ പറ്റിക്കായിരുന്നല്ലേ.... ഇങ്ങു വന്നേ...... ലച്ചു അവളെയുമെടുത്ത് ബാത്‌റൂമിലേക്ക് നടന്നു..... അവളെ പെട്ടന്നൊരുക്കി അവരിറങ്ങാൻ തുടങ്ങി...... അനുവും വിഷ്ണുവും മോനും അവർക്ക് മുൻപേ ഇറങ്ങിയിരുന്നു...... ഇളയെ സ്കൂളിൽ വിട്ട് രണ്ടുപേരും കോളേജിലെത്തി...... പതിവുപോലെ സൈൻ ചെയ്യാൻ തുടങ്ങിയതും ഇന്ദ്രൻ രജിസ്റ്റർ മാറ്റി...... കണ്ണേട്ടാ..... എന്താ....... കണ്ണേട്ടനോ.... സോറി ഇന്ദ്രജിത് സാർ..... രജിസ്റ്റർ താ..... തരാം.... ബട്ട്‌ ലക്ഷ്മി എന്താ one വീക്ക്‌ ലീവ് എടുത്തതും അതും പെർമിഷൻ ഇല്ലാതെ........ അത്.... സുഖമില്ലായിരുന്നു.... ഓക്കേ.....പിന്നെ ഡിപ്പാർട്മെന്റിൽ പുതിയ സാർ വന്നിട്ടുണ്ട്.... നീയല്ലേ hod സൊ കാര്യങ്ങൾ ഒക്കെ പറഞ്ഞു കൊടുക്കണം...... പിന്നെ സായി..... അവൾക്ക് ഉച്ചയ്ക്ക് മുൻപുള്ള ഏതേലും പീരിയഡ് കൊടുത്താൽ മതി..... അവളെല്ലാത്തിനും തലയാട്ടി അങ്ങോട്ട് നടന്നു.......അവളെ കണ്ടതും എല്ലാവര് വിഷ് ചെയ്തു........പണ്ടുള്ളവർ ആരും ഇപ്പോഴില്ല അവരൊക്കെ പലവഴിക്ക് പോയി.....

ലക്ഷ്മി മിസ്....എന്തുപറ്റി ലീവ്....... സുഖമില്ലായിരുന്നു.......ന്യൂ അപ്പോയ്ന്റ്മെന്റ് ഉണ്ടെന്ന് പറഞ്ഞു.... ആരാ..... ഇന്ന് വരും.... ഇതുവരെ എത്തിയിട്ടില്ല..... ടൈം ആയല്ലോ...... ബെല്ലടിച്ചിട്ടും പുതിയാള് വന്നില്ല.... ലച്ചുവിനൊഴിച്ചു ബാക്കിയെല്ലാവര്ക്കും ആ hour ക്ലാസ് ഉണ്ട്...... അവളിരുന്ന് ബുക്ക്‌ വായിക്കുമ്പോഴാണ് ഫുട്സ്റ്റെപ് കേട്ടത്...... വായന നിർത്തി അവള് മുഖമുയർത്തി നോക്കി........ ഏഹ്.... ലക്ഷ്മിയോ..... നീയാണോ hod...... ഹരി..... താനാണോ പുതിയാള്..... അതെ..... എന്തായാലും ഇങ്ങനെയൊരു മീറ്റിങ് എസ്‌പെക്ട് ചെയ്തിരുന്നില്ല...... കല്യാണം കഴിഞ്ഞല്ലേ...... ഹ്മ്...... എന്താ ലേറ്റ് ആയത്..... ഇവിടെ ലേറ്റ് കമിങ് സാർ allow ചെയ്യില്ല.... സൊ ടേക്ക് കെയർ...... ഡൺ....... ഇനി ഞാൻ ലേറ്റ് ആവില്ല ഒരിക്കലും..... വല്ലാത്തൊരു ഭാവത്തോടെ അവൻ പറഞ്ഞതും ലച്ചു വായന തുടർന്ന്........ കുറച്ചു കഴിഞ്ഞതും ഇന്ദ്രൻ പതിവ് റൗണ്ട്സിന് ഇറങ്ങി...... അവൻ അങ്ങോട്ട് വന്നപ്പോൾ ലച്ചുവും ഹരിയും എണീറ്റു നിന്ന്..... ലക്ഷ്മി..... ഇതാണ് ന്യൂ one....... നെയിം ഹരിപ്രസാദ്........ ഇത് ലക്ഷ്മി....... അറിയാം സാർ...... ഞങ്ങള് ഫ്രണ്ട്സാ...... അവളുടെ തോളിലൂടെ കയ്യിട്ട് ഹരി പറഞ്ഞതും ലച്ചു ഞെട്ടി..................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story