രാവണപരിണയം-2: ഭാഗം 5

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

ലക്ഷ്മി..... ഇതാണ് ന്യൂ one....... നെയിം ഹരിപ്രസാദ്........ ഇത് ലക്ഷ്മി....... അറിയാം സാർ...... ഞങ്ങള് ഫ്രണ്ട്സാ...... അവളുടെ തോളിലൂടെ കയ്യിട്ട് ഹരി പറഞ്ഞതും ലച്ചു ഞെട്ടി......ഇന്ദ്രൻ ഇരുവരെയും തറപ്പിച്ചുനോക്കി ഒന്നും മിണ്ടാതെ അവിടുന്നിറങ്ങി........ലച്ചു അവന്റെ കൈത്തട്ടിമാറ്റി ഇന്ദ്രന്റെ പുറകെച്ചെന്നു........ അവൻ സ്പീഡിലാണ് നടക്കുന്നത്..... പുറകെ ഓടിച്ചെന്ന് അവളവന്റെ കയ്യിൽപിടിച്ചു....... ഉം എന്താ..... ഇരുന്ന് നിന്റെ ഫ്രണ്ടിനോട് സംസാരിച്ചോ...... എന്തിനാ ഇങ്ങോട്ട് വന്നത്..... ദേഷ്യത്തോടെയുള്ള ആ ചോദ്യം കേട്ടതും അവൾക്ക് ചിരിപ്പൊട്ടിപ്പോയി..... അവന്റെ രൂക്ഷമായ നോട്ടം കണ്ടതും അത് പാടുപെട്ടു അടക്കി.... ന്റെ കണ്ണേട്ടാ..... നിങ്ങൾക്കും കുശുമ്പ് ഒട്ടും ഇല്ലാട്ടോ....... ലച്ചൂ...... അതാരാ..... അവനെക്കുറിച് ഞാൻ മുൻപ് കണ്ണേട്ടനോട് പറഞ്ഞിട്ടുണ്ടല്ലോ....... എപ്പോൾ..... ആരാത്.... എനിക്ക് മനസിലായില്ല...... കണ്ണേട്ട എന്റെ സീനിയർ എന്നെ പ്രൊപ്പോസ് ചെയ്തതും പുറകെ നടന്നു ശല്യം ചെയ്തതും ഒടുക്കം മാഷ് വന്നു ഉപദേശിച്ചതും പറഞ്ഞിരുന്നില്ലേ....... അവനാണോ അത്...... ഉം........

അവനറിയായിരുന്നോ നീ ഇവിടെയാണെന്ന്..... ഇല്ലെന്ന് തോന്നുന്നു..... എന്നാൽ പിന്നെ ചെന്നിരുന്നു പഴയ കാമുകനോട് സംസാരിക്ക്..... തെല്ലു നീരസത്തോടെ അവൻ പറഞ്ഞതും അവളവനെ ദേഷ്യത്തിൽ നോക്കി.... ദേ രാവണ എന്റെ സ്വഭാവം മാറ്റരുത് നിങ്ങള്....... ഇത് കോളേജ് ആണെന്നും പിള്ളേരുണ്ടെന്നും ഞാൻ നോക്കില്ല ഒന്ന് തരും..... എന്റെ കാമുകനോ.... ഏത് വകുപ്പിൽ എനിക്കവനെ കാണുന്നത് തന്നെ ദേഷ്യാ.... അല്ല പിന്നെ.... നിങ്ങലല്ലേ ഇവിടെ അപ്പോയിന്റ് ചെയ്തേ.... ഞാൻ ആണോ........ ജനാലഴിക്കുള്ളിലൂടെ കുട്ടികൾ മിക്കവറും ഇരുവരെയും നോക്കുകയാണ്.... ഇടയ്ക്കതു ശ്രദ്ധിച്ചതും ഇന്ദ്രൻ ഒന്ന് ചമ്മി..... ലച്ചൂ..... പിള്ളേര് നോക്കുന്നു..... നീ അങ്ങോട്ട്‌ ചെല്ല് നമുക്ക് പിന്നെ സംസാരിക്കാം..... ഓക്കേ..... ഹ്മ്......... അവള് സ്റ്റാഫ് റൂമിലേക്ക് നടന്നു......ഹരി അവളെയും പ്രതീക്ഷിച്ചിരിക്കുകയാണ്......അവന്റെ നോട്ടം കണ്ടതും അവൾക്ക് ഒരുമാതിരി തോന്നി.... ഹരീ...... അവള് വിളിച്ചതും നോട്ടം പിൻവലിച്ചു അവൻ നേരെയിരുന്നു..... ഇതാ സില്ലബസ്.... എന്തേലും ഡൌട്ട് ഉണ്ടേൽ ചോദിച്ചാൽ മതി.....

തനിക്കെടുക്കേണ്ട പോർഷൻസ് മാർക്ക്‌ ചെയ്തു വച്ചിട്ടുണ്ട്......... അവനത് വാങ്ങി മൊത്തത്തിലൊന്ന് കണ്ണോടിച്ചു..... ലക്ഷ്മി...... നിന്റെ ഫോൺ നമ്പർ..... എന്തെങ്കിലും ഡൌട്ട് ഉണ്ടെങ്കിൽ വിളിക്കാമല്ലോ...... അവളവന് നമ്പർ കൊടുത്തു..... ഇവിടെ ലക്ഷ്മി കുറെയായോ...... ഉം....7 യേർസ്..... ഓഹ്... അത്രയും ആയോ... വേറെയെവിടെയും നോക്കിയില്ലേ ...... ആ പുള്ളി കുറച്ചു ഓവർ ആണല്ലേ..... ഏത് പുള്ളി.... അവന്റെ ചോദ്യം ഇഷ്ടപെടാത്തമ്മട്ടിൽ അവള് ചോദിച്ചു.... ഇവിടുത്തെ മാനേജർ.... ഇന്ദ്രജിത് സാർ.... ഹരി ജോയിൻ ചെയ്തല്ലേ ഉള്ളൂ...... പിന്നെ ഇപ്പോഴും പണ്ടത്തെ സ്വഭാവം ആണേൽ നീ കുറെ മേടിച്ചുകൂട്ടും....... എന്തായാലും കണ്ണേട്ടനെ.... i'm സോറി ഇന്ദ്രജിത് സാറിനെ വിലയിരുത്താനൊന്നും നീ ആയിട്ടില്ല...... ലക്ഷ്മി ഞാൻ അങ്ങനെ അല്ല...... എങ്ങനെ ആയാലും..... അവിടെ പറയുന്നത് എനിക്ക് സഹിക്കില്ല..... ഹി ഈസ്‌ മൈ ഹസ്ബൻഡ്....... അത്രയും പറഞ്ഞുകൊണ്ട് ബുക്കുമെടുത്ത് അവള് ലൈബ്രറിയിലേക്ക് നടന്നു...... അവനിപ്പോഴും ഒരു മാറ്റവും ഇല്ലെന്ന തോന്നുന്നത്.... idiot..... ഇവന്റേം കൂടെ ഒരു കുറവുണ്ടായിരുന്നു...... ഓരോന്ന് വന്നു കയറുന്നത്...... ഓരോന്ന് ഞൊടിഞ്ഞു അവള് ലൈബ്രറിയിൽ ഇരുന്നു....ബെല്ലടിച്ചതും അവള് ക്ലാസിൽ കയറി......

അന്നത്തെ hour കഴിഞ്ഞു ഒരുപാട് വർക്സ് ചെയ്തുതീർക്കാൻ ഉണ്ടായിരുന്നു അവൾക്ക് ......ഹരി ഇടയ്ക്കിടെ അവളെ നോക്കുന്നുണ്ട്....... ആദ്യത്തേലും ഒന്നുകൂടെ ഗ്ലാമർ ആയിട്ടുണ്ടല്ലോ ലക്ഷ്മി....... കല്യാണം കഴിഞ്ഞെന്നോ ഒരു മോളുണ്ടെന്നോ കണ്ടാൽ തോന്നില്ല........ ലുക്ക്സ് സൊ ബ്യൂട്ടിഫുൾ........ താടിക്കുകയ്യും കൊടുത്തു അവളെനോക്കുന്നതിനിടയിൽ മനസിലോർത്തു....... സായി ക്ലാസ്സ്‌ കഴിഞ്ഞു സ്റ്റാറൂമിലേക്ക് കയറിയപ്പോൾ അതാണ് കാണുന്നത്....... ഇവനിന്ന് വന്നുതുടങ്ങിയല്ലേ ഉള്ളൂ.... അതിനുമുന്പേ തുടങ്ങിയോ ഇവളെ നോക്കി വെള്ളമിറക്കാൻ......... അവളുടെ സീറ്റിൽ ഇരിക്കുന്നതിനിടയിൽ സായി ഓർത്തു...... സായി..... ഡെയിലി ഈ ടൈമിന് തന്നെ hour ഇട്ടാൽ മതിയോ...... ഓഹ് sure........ ഇതാകുമ്പോൾ ലഞ്ച് ബ്രേക്കിന് ജിത്തിന്റെ ഒപ്പം ഇറങ്ങാലോ...... ആഫ്റ്റർ നൂൺ എന്തായാലും ക്ലാസ്സ്‌ വേണ്ട...... അവള് പറഞ്ഞതും ലച്ചു അവളെ കനപ്പിച്ചു നോക്കി...... അവളത് മൈൻഡ് ചെയ്യാതെ ഫോണിൽ കളിക്കുകയാണ്........ കണ്ണേട്ടനോട് അപ്പോഴേ പറഞ്ഞതാ ഞാൻ..... കോപ്പ് എന്തേലും ആവട്ടെ....... hour സെറ്റാക്കി അവളപ്പോൾ തന്നെ എല്ലാവർക്കും പറഞ്ഞു കൊടുത്തു....... അത് കഴിഞ്ഞു ഇന്ദ്രനെ കാണാനിറങ്ങി......... എന്താ ലക്ഷ്മി ടീച്ചർ ഇവിടെ....

ക്ലാസ്സ്‌ ഇല്ലേ...... ഉം.... ഈ hour ഫ്രീയാ......... കണ്ണേട്ടാ...... എനിക്ക് നല്ല ദേഷ്യം വരുന്നുണ്ട്...... അതിനിപ്പോൾ എന്താ ഉണ്ടായേ...... ഒന്നുല്ല....... എന്താണെന്ന് അറിയില്ല വല്ലാത്തൊരു ടെൻഷനും സങ്കടവും...... ആണോ.... അതൊക്കെ ഞാൻ തീർത്തുതരാം..... ബട്ട്‌ ഇപ്പോൾ ടൈം ഇല്ല..... എനിക്ക് കോളേജിൽ പോകാനുണ്ട്....... തിരിച്ചു വരുമ്പോൾ മോളെയും വിളിച്ചു വരാം.... ഓക്കേ....... ഉം....... എന്താ ലച്ചു...... എന്തുപറ്റി നിനക്ക്....... എടോ സായിയുടെ കേസ് ആണോ...... നിനക്കെന്നെ വിശ്വാസമില്ലേ ലച്ചു..... നീയല്ലാതെ മറ്റൊരുത്തിയും ഒരിക്കലും എന്റെ ജീവിതത്തിൽ ഇനി കടന്നുവരാൻ പോകുന്നില്ല....... എനിക്ക് എന്നെക്കാളും വിശ്വാസം നിങ്ങളെയാ...... പിന്നെന്താ.... നീ ചെല്ല് ഞാനിറങ്ങട്ടെ ലേറ്റ് ആകുന്നു...... അവള് അവിടുന്നിറങ്ങുമ്പോഴാണ് സായി അങ്ങോട്ട്‌ വന്നത്.... ജിത്ത് താനിറങ്ങുകയാണോ....... യെസ്... എന്നെയൊന്നു ഡ്രോപ്പ് ചെയ്യോ.... ഓഹ് sure.... സൈൻ ചെയ്തിട്ട് വന്നോളൂ..... അവള് സൈൻ ചെയ്യാൻ കയറിയതും ഇന്ദ്രൻ പുറത്തേക്കിറങ്ങി..... ലച്ചുവിനെ കണ്ടതും അവളുടെ തോളിൽ പതിയെതട്ടി....... ലച്ചൂ........ എന്റെ മോള് ടെൻഷൻ ആകാതെ പോയി prepare ചെയ്തോളു....... ഈവെനിംഗ് കാണാം.... കണ്ണേട്ടാ ഫുഡ്... അതൊക്കെ കഴിച്ചോളാടോ..... താൻ ടെൻഷൻ ആകേണ്ട....

ഓക്കേ...... ഉം...... ലവ് യു...... അവളോട് കണ്ണുചിമ്മി നടക്കുന്നതിനിടയിൽ അവൻ പറഞ്ഞു......സായി വേഗം സൈൻ ചെയ്ത് അവന്റെയൊപ്പം ഇറങ്ങി...... ഇരുവരുടെയും വണ്ടി മുൻപിൽനിന്നും മറഞ്ഞതും അവള് സ്റ്റാഫ്റൂമിലേക്ക് നടന്നു..... സായി താനിവിടെ എത്രനാളുണ്ടാകും..... ഡ്രൈവിങ്ങിന്റെയിടയിൽ അവളെ നോക്കാതെ അവൻ ചോദിച്ചു...... മിനിമം one ഇയർ...... എന്താ ജിത്ത് ഞാൻ വന്നല്ലേയുള്ളൂ അപ്പോഴേക്കും പറഞ്ഞയക്കാൻ ധൃതിയായോ...... നോ അങ്ങനെയല്ല.... ജസ്റ്റ്‌ ചോദിച്ചു.... thats it..... ലക്ഷ്മി ചോദിച്ചതാണോ......അവളിപ്പോഴും വളരെ ചൈൽഡിഷ് ആണ്..... എനിക്കങ്ങനെ തോന്നിയിട്ടില്ല..... പിന്നെ നിന്നോടുള്ള ആറ്റിട്യൂട് അതിന് അവളെ തെറ്റുപറയാൻ കഴിയില്ല..... അങ്ങനെ ആയിരുന്നല്ലോ കാര്യങ്ങൾ........ ജിത്ത് ഞാൻ...... ഞാൻ എന്റെ കാര്യം പറയാം........ എനിക്ക് എല്ലാത്തിലും വലുത് ലച്ചുവാ.... നീ കാരണം അവളിനി വേദനിക്കാൻ ഇടവരരുത്..... അങ്ങനെ വന്നാൽ ഞാൻ എങ്ങനെ റിയാക്ട് ചെയ്യുമെന്ന് പറയാൻ കഴിയില്ല............ ഇപ്പോൾ നിന്നെയിവിടെ അപ്പോയിന്റ് ചെയ്തത് സാറ് വിളിച്ചു പറഞ്ഞു എന്നാ ഒറ്റക്കാരണത്തിന്റെ പുറത്താ........ ഇന്ദ്രൻ ഫുൾസ്റ്റോപ്പ് ഇട്ടപോലെ നിർത്തി...... സായി അതിനു മറുപടിയൊന്നും പറഞ്ഞില്ല....

അവനത് പ്രതീക്ഷിക്കുന്നുമില്ലെന്നുള്ളത് വ്യക്തമാണ്......ബസ്റ്റോപ്പിൽ അവളെയിറക്കി അവൻ കോളേജിലേക്ക് വിട്ടു....... വൈകുന്നേരം ക്ലാസ്സ്‌ കഴിഞ്ഞു എല്ലാവരുടെയുമൊപ്പം ലച്ചുവും ഇറങ്ങി....... സൈൻ ചെയ്ത് അവളവിടെയുള്ള സെറ്റിയിൽ ഇരിക്കുകയാണ് ചെയ്തത്...... ഹരി സൈൻ ചെയ്തിറങ്ങാൻ തുടങ്ങിയതും അവലിരിക്കുന്നതുകണ്ട് അവൾക്കരികിലേക്ക് വന്നു....... ലക്ഷ്മി...... താനെന്താ ഇവിടെയിരിക്കുന്നത്..... ഇന്ദ്രജിത് സാർ ഇവിടെയില്ലല്ലോ..... വാ ഞാൻ ഡ്രോപ്പ് ചെയ്യാം..... ഹരി പൊക്കൊളു..... ആളിപ്പോയെത്തും.... ലക്ഷ്മി..... നിനക്ക് എന്നോട് എന്തെങ്കിലും വിരോധം ഉണ്ടോ..... ഏയ്‌ നോ..... കണ്ണേട്ടൻ ഇപ്പോൾ എത്തും..... ഞങ്ങൾ ഒരുമിച്ചാ ഇറങ്ങാറ്..... താൻ പൊക്കോ....... അവള് പറഞ്ഞതും അവനിറങ്ങി....... ഇന്ത്രന്റെയൊപ്പം മോളും ഉണ്ട്.... ലച്ചുവിനെ കണ്ടതും അവള് വന്നു ലച്ചുവിന്റെ മടിയിലിരുന്നു....... ലച്ചൂ..... ഒന്ന് രണ്ട് മെയിൽ അയക്കാനുണ്ട്.... അത് കഴിഞ്ഞിട്ട് ഇറങ്ങിയാൽ പോരെ..... ഉം.... മതി...... ഇന്നെന്തൊക്കെ പഠിച്ചു അമ്മേടെ മോള്..... ഇന്ന് ഒരു ന്യൂ സ്റ്റോറി പഠിച്ചല്ലോ....... പറഞ്ഞു തരട്ടെ...... പിന്നെ പറയാതെ..... അവള് പറയാൻ തുടങ്ങിയതും ലച്ചു അത് ശ്രദ്ധപൂർവ്വം കേട്ടിരുന്നു........ ഇന്ദ്രനും അത് ശ്രദ്ധിക്കുന്നുണ്ട്.......

ലച്ചൂ...... നീ അവളുടെ ഹോംവർക് ചെയ്യിപ്പിക്കാൻ നോക്ക്...... ഇപ്പോൾ വേണ്ട അച്ഛാ.... വീട്ടിൽ എത്തിയിട്ട് മതി..... പ്ലീസ്...... അവള് കൊഞ്ചി....... അച്ഛന്റെ മോളിങ് വന്നേ....... അവൻ വിളിച്ചതും ലച്ചുവിന്റെ മടിയിൽനിന്നും എണീറ്റ് അവളവന്റെ അടുത്തേക്ക് നടന്നു......അവനവളെ ടേബിളിൽ എടുത്തിരുത്തി...... ഇപ്പോൾ ഹോംവർക് ചെയ്‌താൽ നമുക്ക് ബീച്ചിൽ പോവാം..... പാർക്കിൽ പോവാം.....പോവണ്ടേ.... പോവണം..... ഞാൻ വേഗം ചെയ്യാവേ..... അവള് തിരിച്ചു വന്നു ലച്ചുവിന്റെ മടിയിലിരുന്നു വർക്ക്‌ ചെയ്യാൻ തുടങ്ങി...... അതുകഴിഞ്ഞപ്പോഴേക്കും ഇന്ദ്രന്റെ വർക്കും കഴിഞ്ഞിരുന്നു.....ഇന്ദ്രൻ മോളെയെടുത്ത് ലച്ചുവിന്റെ തോളിലൂടെ കയ്യിട്ട് പുറത്തേക്ക് നടന്നു....... ആദ്യം എങ്ങോട്ടാ പോവണ്ടേ മോളേ...... ബീച്....... ഓക്കേ.... കണ്ണേട്ടാ..... ആദ്യം എന്തേലും കഴിക്കാം..... ഉച്ചയ്ക്ക് കഴിച്ചതല്ലേ മോള്.... അതും മര്യാദക്ക് കഴിച്ചുകാണില്ല...... ഞാൻ കഴിച്ചമ്മേ.... അതെനിക് അറിയാലോ...... മോളെ.... അങ്ങനെയാണേൽ നമുക്ക് എന്തേലും കഴിച്ചിട്ട് പോവാം.... എന്നിട്ട് ബീച്ചിൽ പോയി മോൾക്ക് കളിക്കാം.......

ഇന്ദ്രൻ പറഞ്ഞതും അവള് സമ്മതിച്ചു.....ബീച്ചിലൊക്കെ പോയി ലേറ്റ് ആയാണ് അവര് വീട്ടിലെത്തിയത്....... അച്ഛന്റെ വണ്ടി കണ്ടതും ഇന്ദ്രനും ലച്ചുവും പരസ്പരം നോക്കി..... ഇവരെപ്പോ വന്നു..... എന്താ വിളിക്കാതിരുന്നേ.... ലച്ചു ചോദിച്ചതും അവൻ നെറ്റിച്ചുളിച്ചു..... ലച്ചൂ..... ഒന്ന് കരുതിയിരുന്നോ.... നമുക്ക് രണ്ടുപേർക്കും നല്ലത് കേൾക്കാനുള്ള ചാൻസ് ഉണ്ട്....... ഏയ്‌.... അതൊന്നും ഉണ്ടാവില്ല..... കണ്ണേട്ടൻ പേടിക്കണ്ട...... മോളെയുമെടുത്ത് മുൻപിൽ അവള് നടന്നു...... കുഞ്ഞീ....... ഇന്ദ്രന്റെ അച്ഛന്റെ ശബ്ദം കേട്ടതും ഇള വേഗം അവളുടെകയ്യിൽനിന്നുമിറങ്ങി അങ്ങോട്ടോടി ആനന്ദന്റെ മടിയിലിരുന്നു...... അച്ചുമോൻ അമ്മയുടെ മടിയിലിരിക്കുന്നുണ്ട്...... അമ്മേ എന്താ വിളിക്കാതിരുന്നത്..... ഇപ്പോൾ എത്തിയെ ഉള്ളൂ മോളെ..... അച്ഛമ്മ വന്നില്ലേ..... ഓഹ്.... അകത്തുണ്ട്.... നിങ്ങള് വന്നാൽ അച്ഛമ്മയെ കണ്ടിട്ട് ബാക്കി കാര്യങ്ങൾ നോക്കിയാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story