രാവണപരിണയം-2: ഭാഗം 6

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

നിങ്ങള് വന്നാൽ അച്ഛമ്മയെ കണ്ടിട്ട് ബാക്കി കാര്യങ്ങൾ നോക്കിയാൽ മതിയെന്ന് പറഞ്ഞിട്ടുണ്ട്...... ഇന്ദ്രനും ലച്ചുവും പരസ്പരം നോക്കി....., എന്തിനാ അച്ഛാ....... ലച്ചു നെറ്റിച്ചുളിച് ചോദിച്ചതും അനു വായപൊത്തി ചിരിച്ചു..... ഏടത്തി നിങ്ങടെ രണ്ടാളുടെയും കുറച്ചു ദിവസത്തെ പെർഫോമൻസിനു ട്രോഫി തരനാകും..... വിഷ്ണു ചിരിയോടെ പറഞ്ഞു........ പോയി കണ്ടുവാ..... അച്ഛൻ പറഞ്ഞതും രണ്ടാളും അങ്ങോട്ട് നടന്നു.... അച്ഛമ്മ ബെഡിൽ കാലുനീട്ടി ഇരിക്കുകയാണ്....... പ്രായം കൂടിവരുന്നതിന്റെ ക്ഷീണം ശരീരത്തു കാണുന്നുണ്ടെങ്കിലും ആ മുഖം തീർത്തും പ്രസന്നമാണ്....... അച്ഛമ്മേ...... ഇന്ദ്രനും ലച്ചുവും ഒരുമിച്ചാണ് വിളിച്ചത്....... അവര് കണ്ണുകൾ തുറന്നു അവരെനോക്കി..... വന്നോ രണ്ടാളും....... എടാ കണ്ണാ ഇങ്ങു വന്നു ഇവിടെയിരുന്നേ....... അവനവരുടെ അടുത്തായിരുന്നതും അവരവന്റെ ചെവിയ്ക്ക് കിഴുക്കാൻ തുടങ്ങി....... അച്ഛമ്മേ..... വേണ്ട...... മതി.... വിട് എനിക്ക് ചെവി വേദനിക്കുന്നു...... വേദനിക്കുന്നോ...... ആഹ്...... നീയെന്തിനാടാ മോളെ തല്ലിയത്........ അതാ ദേഷ്യത്തിൽ പറ്റിപോയതാ...... ഇനിയുണ്ടാവില്ല......

ഇനിയുണ്ടായാൽ..... എന്റേന്ന് നല്ലത് നീ മേടിക്കും..... കേട്ടോടാ.... ഉം....... അവര് വിട്ടതും ചെവിതടവി അവൻ എണീറ്റു...ലച്ചു ഇളിഞ്ഞമുഖവുമായി നിൽക്കുകയാണ്....... മോൾക്ക് നല്ലോണം സങ്കടമായിക്കാണുംല്ലേ ഉം...... കഴുത്തിളക്കിയവൾ മൂളി..... വാ ഇവിടെയിരിക്ക്...... അവളവിടെയിരുന്നതും അച്ഛമ്മ അവളുടെ ചെവിയ്ക്ക് കിഴുക്കി...... അച്ഛമ്മേ..... എന്ത് അഹമതി ഉണ്ടായിട്ട നീയിവിടുന്ന് മോളെയുമെടുത്ത് ഇറങ്ങിപോവ.......എന്താ വിചാരിച്ചിരിക്കുന്നത്....... പെൺപിള്ളേരായാൽ ഇത്രയ്ക്കും പാടില്ല......... ചെവിപിടിച്ചു തിരിക്കുന്നതിനിടയ്ക്ക് അവര് പറഞ്ഞു ........ അത്..... അച്ഛമ്മേ ആ വിഷമത്തിൽ....... അവളുടെയൊരു വിഷമം...... നീയെന്താ കരുതിയിരിക്കുന്നത്..... ലളിത വിളിച്ചപ്പോൾ മോളാ പറഞ്ഞെ..... അച്ഛൻ അമ്മേനെ അടിച്ചുന്നും അമ്മ വീട്ടിലാണെന്നും...... അച്ഛമ്മ അവളുടെ ചെവിവിട്ടു..... പതിയെ ചെവിയിൽ തടവി....... ഇനിയിങ്ങനെ വല്ലതും ഉണ്ടായാൽ...... രണ്ടാൾക്കും ചൂരൽ വച്ചു നാല് പെടയങ് തരും കേട്ടല്ലോ.......... അച്ഛനും അമ്മയും അടിയുണ്ടാക്കിയാൽ അത് മക്കളെയാ ബാധിക്കാ.....

എട്ടുംപൊട്ടും തിരിയാത്ത പൈതലല്ലേ അത്.... അതിന്റെ മുൻപിൽനിന്നുമാണോ ഈ തോന്ന്യാസം.....അതിന്റെ കാര്യം ആലോചിച്ചോ രണ്ടും...... ഇന്ദ്രനും ലച്ചുവും പരസ്പരം നോക്കി .... കാര്യത്തിന്റെ ഗൗരവം അപ്പോഴാണ് രണ്ടുപേർക്കും ബോധ്യമായത്..... ഇരുവരുടെയും കണ്ണിൽ നനവ് പടർന്നു ..... കരയാൻ പറഞ്ഞതല്ല .... ഇനി ഇങ്ങനെ ഉണ്ടാവരുത്...... ഭാര്യയും ഭർത്താവും ആകുമ്പോൾ വഴക്കൊക്കെ ഉണ്ടാകും ... എന്നാൽ അതൊന്നും മക്കളുടെ മുൻപിൽനിന്നും ആകരുത്....... മനസിലായോ... ഇനി ഇങ്ങനെ ഉണ്ടാവില്ല അച്ഛമ്മാ...,.. ഒരേ സ്വരത്തിൽ അവര് പറഞ്ഞു...... എന്നാൽ മക്കളുപ്പോയി മാറ്റിക്കോ..... കുഞ്ഞൻ എവിടെ.. ... അതാ അച്ഛന്റെ അടുത്ത് ..... ആ...... അച്ഛമ്മ വാ അങ്ങോട്ടിരിക്കാം .... ഇന്ദ്രൻ അവരുടേകൈപിടിച്ചു ഹോളിലേക്കാക്കി ..... മുത്തശ്ശി ...... ഇളയും അച്ചുവും അവരുടെ അടുത്തായിരുന്നു .....ഇന്ദ്രനും ലച്ചുവും റൂമിലേക്കും നടന്നു...... ലച്ചൂ.......മോൾക് നല്ല വിഷമം ആയിക്കാണും ല്ലേ...... ഉം...... കണ്ണേട്ടാ......

എനിക്കറിയാം നീയെന്താ പറയാൻ വരുന്നതെന്ന് എന്തൊക്കെ വലിയ പ്രോബ്ലം വന്നാലും അതൊരിക്കലും നമ്മളിനി മോൾടെ മുൻപിൽ വച്ചു സംസാരിക്കില്ല...... ഓക്കേ........ ശ്വാസം വിട്ട് അവളവന്റെ നെഞ്ചിലേക്ക് ചാഞ്ഞു......മോള് അങ്ങോട്ട്‌ വന്നപ്പോഴതാണ് കാണുന്നത്..... അച്ചേ........ അവളുടെ വിളികേട്ടതും ഇന്ദ്രൻ അവളെയെടുത്ത്....... അച്ചേ..... അമ്മേ.... അച്ഛാച്ഛനോടും അച്ഛമ്മയോടും ഇന്ന് പോവണ്ട പറാ..... അവരിന്ന് പോവില്ല.... മോള് സങ്കടപെടണ്ടേ..... ലച്ചു പറഞ്ഞതും അവള് തലയാട്ടി..... മോള് വാ അമ്മ കുളിപ്പിച്ചുതരാം...... അവള് കൈനീട്ടിയെങ്കിലും ഇള ഇന്ദ്രന്റെ കഴുത്തിലൂടെ കയ്യിട്ട് തൂങ്ങുകയാണ് ചെയ്തത്...... അച്ഛാ കുളിപ്പിച്ചാൽ മതി.... പ്ലീസ്..... അപ്പോൾ അമ്മയെ വേണ്ടല്ലോ ല്ലേ..... ലച്ചു വിഷമത്തോടെ ചോദിച്ചതും ഇള രണ്ടുപേരുടെയും തോളിലൂടെ കയ്യിട്ടു...... അമ്മ നാളെ..... ഇന്നച്ഛൻ..... ശരി നടക്കട്ടെ.....,ഞാൻ കുളിച്ചിട്ട് അച്ഛനും മോളും എന്താന്ന് വച്ചാൽ ആയിക്കോ..... അവളുടെ ഡ്രെസുംമെടുത്ത് ബാത്‌റൂമിലേക്ക് നടക്കുന്നതിനിടയിൽ ഇരുവരോടുമായി അവള് പറഞ്ഞു......

ഇന്ദ്രനും ഇളയും റൂമിൽനിന്നുമിറങ്ങി എല്ലാവരുടെയും അടുത്തായിവന്നിരുന്നു........ ഏട്ടാ...... അടുത്താഴ്ച കാവിലെ പ്രതിഷ്ഠയാണുപോലും...... ആണോ എന്നർത്ഥത്തിൽ ഇന്ദ്രൻ അച്ഛനെ നോക്കി.... അതേടാ മോനെ..... മക്കള് എന്നാ വരാ...... കുറച്ചായില്ലേ എല്ലാവരും ഒരുമിച്ചു കൂടിയിട്ട്....... അപ്പൂ.... നിനക്ക് എന്നാ ലീവ് എടുക്കാൻ കഴിയുക..... അനുവിന്റെ കാര്യവും നോക്കണ്ടേ..... എന്റേത് കുഴപ്പമില്ല ഏട്ടാ..... എന്നുവേണേലും എടുക്കാം..... അനൂന്റെ അവളോട് ചോദിക്കണം..... എന്തായാലും ലീവ് കിട്ടാതിരിക്കില്ല..... നമുക്കൊരാഴ്ച അവിടെയങ് കൂടാം......... വിഷ്ണു പറഞ്ഞത് ഇന്ദ്രൻ ശരിവച്ചു...... അച്ഛമ്മ കാലുനീട്ടി ഇരിക്കുന്നതുകണ്ടതും ഇളയെ മടിയിൽനിന്നും ഇറക്കി അവനവരുടെ മടിയിലേക്കായി തലചായ്ച്ചു....... അയ്യേ..... ഈ അച്ഛനെന്താ കൊച്ചു കുട്ടിയാ മുത്തശ്ശിയുടെ മടിയിൽ കിടക്കാൻ..... കൊച്ചുകുട്ടി അല്ലെ കിടക്കാ....... കുഞ്ഞിപ്പെണ്ണേ മുത്തശ്ശിയ്ക്ക് മോൾടെ അച്ഛൻ ഇപ്പോഴും കൊച്ചു കുട്ടിയാ....... അവളെ മടിയിലേക്കിരുത്തി വിഷ്ണു പറഞ്ഞതും പില്ലോ വച്ചു ഇന്ത്രനവനെ എറിഞ്ഞു...... എന്താടാ അപ്പൂ..... എത്രയൊക്കെ വലുതായാലും നീയും ഇവനുമൊക്കെ എനിക്കെന്നും കൊച്ചുകുട്ടികള് തന്നെയാ...... കല്യാണം കഴിഞ്ഞ് ഒരു കുട്ടിയുണ്ടായെന്ന് കരുതി നീയൊക്കെ വല്യളായോ......

അച്ഛമ്മ ചോദിച്ചതും അവനൊന്നു ചിരിച്ചുകൊടുത്തു..... അച്ഛമാ ഞാൻ വെറുതെ തമാശയ്ക്ക്....... അവന്റെയൊരു തമാശ....... കണ്ണാ.... അപ്പൂ..... പ്രതിഷ്ഠ കഴിഞ്ഞു പിറ്റേന്ന് തന്നെയാ അച്ഛമ്മയുടെ പിറന്നാള്......ആഘോഷിക്കണ്ടേ.... അതെന്ത് ചോദ്യമാ അച്ഛാ.... നമ്മളിത് അടിച്ചുപൊളിച്ചു ആഘോഷിക്കും..... അല്ലെ അപ്പൂ..... പിന്നല്ല..... ഒരു ഗ്രാൻഡ് സെലിബ്രേഷൻ..... ഒന്ന് പോയെ കുട്ട്യേളെ.... ഈ വയസാംകാലത്താ ഇനി ഇതൊക്കെ...... ആരുപറഞ്ഞു വയസായെന്ന് ഞങ്ങടെ ചുന്ദരി കുട്ടിയല്ലേ...... അച്ഛമ്മയുടെ കവിളിൽതട്ടി അനു പറഞ്ഞു..... കളിയാക്കുന്നോ പെണ്ണെ..... കളിയാക്കിയതല്ല അച്ഛമ്മേ സത്യം.....അച്ഛമ്മ എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല ഞങ്ങളിത് എന്തായാലും ആഘോഷിക്കും അല്ലെ ഏട്ടാ...... ഇന്ത്രനോടായി അനു പറഞ് അനൂ..... കഴിഞ്ഞ തവണ മിസായത.... അപ്പോൾ ഇത്തവണ നമ്മള് ഉഷാറാക്കും...... ഇന്ദ്രന്റെ മറുപടി കേട്ടതും അച്ഛമ്മ ഇത്തിരി ദേഷ്യത്തിൽ ആനന്ദനെ നോക്കി..... അമ്മ എന്തിനാ എന്നെയിങ്ങനെ നോക്കുന്നത്..... പിന്നെ നോക്കാതെ..... കുഴിയിലോട്ട് കാലുംനീട്ടിയിരിക്കുന്ന എനിക്ക് ഇനി എന്ത് ആഘോഷ കുട്ട്യോളെ.....

എന്റച്ഛമ്മേ..... ഞങ്ങളൊക്കെ മരിച്ചിട്ടേ അച്ഛമ്മ മരിക്കൂ..... അല്ലേടാ വിഷ്ണൂ.... കുളി കഴിഞ്ഞു അവരുടെയാടുത്തേക് വന്നുകൊണ്ട് ലച്ചു ചോദിച്ചു.... അതെന്നെ ഏടത്തി..... ഇതാ അതിറ്റുങ്ങളുടെ കുട്ട്യേളെ കാണാനും അച്ഛമ്മ ഉണ്ടാകും.... ഞങ്ങളൊക്കെ ഇന്നോ നാളെയോ എന്ന് പറഞ്ഞാ ഇരിക്കുന്നെ....... തോന്ന്യാസം പറയുന്നോടാ...... ലച്ചു മോൾക്ക് കിട്ടിയത് പോരെ..... അച്ഛമ്മ ചോദിച്ചതും അവള് നാക്കുനീട്ടി..... അങ്ങനെ ആണേൽ അച്ഛമ്മ ഇതിനങ്ങു സമ്മതിക്കു.... എന്തിനാ ഇങ്ങനെ ജാടയിറക്കുന്നെ...... ഇനി അച്ഛമ്മയുടെ പുന്നാരമോൻ പറയേണ്ടിവരും....... എനിക്കറിയാം അല്ലേലും കണ്ണേട്ടൻ പറയുന്നത് മാത്രമല്ലേ അച്ഛമ്മ കേൾക്കൂ..... ഞങ്ങളൊന്നും ആരും അല്ലല്ലോ...... ഇന്ദ്രൻ അവളുടെ കൈക്ക് പതിയെ തട്ടി..... വിഷ്ണു അതെല്ലാം ശരിയാണെന്ന രീതിയിൽ തലയാട്ടുന്നുണ്ട്..... അമ്മയും അച്ഛനും വാപൊത്തി ചിരിക്കുകയാണ്..... ന്റെ ലച്ചൂ നീയിത് എന്താ പറയണത്..... നിങ്ങൾക്ക് പിറന്നാള് ആഘോഷിക്കണം അതല്ലേ വേണ്ടത്....... ഇനി ഞാൻ സമ്മതിച്ചില്ലെന്ന് വേണ്ട........ ലച്ചുവും അനുവും ഒരുമിച്ച് അച്ഛമ്മയെ കെട്ടിപിടിച്ചു......

കണ്ണേട്ടാ.... കുളിക്കുന്നില്ലേ നിങ്ങള്........ അവനെ അച്ഛമ്മയുടെ മടിയിൽനിന്നും തള്ളിമാറ്റി അവിടെകിടക്കുന്നതിനിടയിൽ ലച്ചു ചോദിച്ചതും അവൻ മോളെയും മോനേയുമെടുത്ത് കുളിപ്പിക്കാൻ കൊണ്ടുപോയി...... ഏടത്തി.... നിങ്ങക്കപ്പൊ അച്ഛമ്മയോട് കിട്ടിയല്ലേ..... ഉം.... കിട്ടി... എനിക്ക് മാത്രമല്ലടാ നിന്റെ ഏട്ടനും കിട്ടി....... ചെവിയ്ക്ക് ഇപ്പോഴും വേദനയുണ്ട്.... സാരല്യ പോട്ടെ........... ഇനി ഇങ്ങനത്തെ പണി കാണിക്കാതിരുന്നാൽമതി...... ഇനി രണ്ടും അടുത്തത് എന്താ ഒപ്പിക്കാൻ പോകുന്നത്..... അച്ഛമ്മ ചോദിച്ചതും രണ്ടാളും ഒന്നുമില്ലെന്ന് കണ്ണുചിമ്മി...... മക്കളെ രണ്ടുപേരെയും കുളിപ്പിച്ച് അവരുടെയാടുത്തേക്കാക്കി ഇന്ദ്രനും കുളിച്ചുവന്നു അവിടെയിരുന്നു...... എടാ കണ്ണാ..... നീയെന്തിനാടാ കോളേജിൽ പിന്നെയും മറ്റേപെണ്ണിനെ അപ്പോയിന്റ് ചെയ്തത്..... അമ്മയുടേതാണ് ചോദ്യം..... അതമ്മേ സാർ പറഞ്ഞിട്ട...... ഇനി അതിന്റെപേരില് വേറൊരു പ്രശ്നം ഉണ്ടാവരുത് അച്ഛൻ താക്കീതോടെ പറഞ്ഞു.... ഇല്ല അച്ഛാ ഞാൻ ശ്രദ്ധിച്ചോളാ...... ഭക്ഷണം കഴിക്കാറായതും അനുവും ലച്ചുവും അമ്മയും അടുക്കളയിലേക്ക് നടന്നു.......

മോളേ ലച്ചൂ...... കുഞ്ഞിക്ക് ഇപ്പോൾ അഞ്ചു വയസ് കഴിഞ്ഞില്ലേ......അവള് മാത്രം മതിയോ നിങ്ങൾക്ക്....... അവൾക്കൊരു കൂട്ട് വേണ്ടേ.... അതല്ലേ അമ്മേ അച്ചുമോൻ..... അനൂ മോളെ..... എന്താ നിങ്ങടെ തീരുമാനം...... അതമ്മേ..... സമയം ഉണ്ടല്ലോ.... നമുക്ക് ആലോചിക്കാം..... നാഴികയ്ക്ക് നാല്പത്തുവട്ടം ഇനിയൊരു കുട്ടീനെ വേണമെങ്കിൽ വിഷ്ണുവിനോട് പ്രസവിക്കാൻ പറയുന്നവൾ അങ്ങനെ പറഞ്ഞതും ലച്ചു അവളെയൊന്ന് നോക്കി..... ചുമ്മാ..... സൗണ്ടില്ലാതെ അനു പറഞ്ഞതും ലച്ചു തലയാട്ടി....... ഭക്ഷണം എല്ലാവരും ഒരുമിച്ചിരുന്നാണ് കഴിച്ചത്...... മോനും മോളും വാശിപിടിച്ചു അച്ഛമ്മയുടെയോപ്പം കിടന്നു...... ലച്ചു റൂമിലേക്ക് വന്നപ്പോൾ ബെഡിൽ ചാരിയിരുന്നു എന്തോ വായിക്കുകയാണ് ഇന്ദ്രൻ.... അവളാ ബുക്ക്‌ വാങ്ങിയതും അവൻ ദേഷ്യത്തിലൊന്ന് നോക്കി..... നോക്കി പേടിപ്പിക്കല്ലേ കണ്ണേട്ടാ...... നിങ്ങള് ഞാൻ ഉറങ്ങിയിട്ട് ഇരുന്ന് വായിച്ചോ...... ഇന്നെന്താ പതിവില്ലാത്തൊരു ചിരി നിന്റെ മുഖത്ത്..... മൊത്തത്തിൽ ഒരു കള്ളലക്ഷണം ഉണ്ടല്ലോ എന്താ കാര്യം..... കയ്യിലെ ബുക്ക്‌ ടേബിളിൽ വച്ചു അവളവന്റെ നെഞ്ചിലേക്ക് ചാരിയിരുന്നു......

കണ്ണേട്ടാ...... അതെ..... കാര്യം പറയെടോ....... ഞാൻ നിങ്ങക്കൊരു മോളെ തന്നില്ലേ..... അപ്പോൾ നിങ്ങൾക്ക് എനിക്കൊരു മോനെ തന്നൂടെ..... അവനവളെ കെട്ടിപിടിച്ചു.... അത് വേണ്ട ലച്ചൂ...... നിന്നോടാരാ ചോദിച്ചേ .... അമ്മയാണോ.......എന്തായാലും നമുക്ക് ഇള മാത്രം മതി..... വേറാരും വേണ്ട.... കണ്ണേട്ടാ...... എന്ത് കണ്ണേട്ടാ.... നീ തന്നെയല്ലേ ലച്ചു വേദന സഹിച്ചേ...... എനിക്ക് കുഴപ്പമില്ല.... നിനക്ക് കുഴപ്പമുണ്ടാവില്ലായിരിക്കും..... ബട്ട്‌ വേണ്ട..... വാക്കുതന്നതല്ലേ ഞാൻ നിനക്ക്...... പിന്നെയെന്താ...... മോള് പോരെ ലച്ചൂ..... ഉം.... ഓക്കേ..... പിന്നെ എടോ.... നാളെ മോൾക്ക് ക്ലാസ്സ്‌ ഇല്ല..... അവരൊക്കെ രാവിലെ പോകും..... കോളേജിലേക്ക് കൂട്ടാമല്ലേ പെണ്ണിനെ.... അല്ലാതിയിപ്പോൾ എന്താ ചെയ്യാ..... ഉച്ചവരെ എന്റെ റൂമിലിരുന്നോട്ടെ.... ഞാൻ ഇറങ്ങുമ്പോ നിന്റെയാടുത്തേക്ക് ആക്കാം ........ ഉം....... ലച്ചൂ...... എടോ...... ഉറക്കം വരുന്നുണ്ടോ നിനക്ക്...... ഇല്ല...... അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടെ പറ്റിച്ചേർന്നിരുന്നു അവള് പറഞ്ഞു....... അവന്റെ കൈ അവളെ തലോടുന്നുണ്ട്..... പതിയെ അവളുടെ ചെവിയിൽ കടിച്ചതും അവള് എരുവലിച്ചു.......

കഴുത്തിന് മറയായി നിൽക്കുന്ന മുടിയിഴകളെടുത്ത് മുൻപിലേക്കിട്ട് കഴുത്തിൽ ചുണ്ടുകൊണ്ട് കവിത രചിച്ചതും അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു ചുണ്ടുകൾ പതിയെ പിണർന്നു....... വളരെ പതിയെ ഇന്ദ്രൻ അവളുടെ ഓരോ കണികയിലും നിറഞ്ഞു..... പരസ്പരം സുഖലാണനങ്ങൾ കൈമാറി ഇരുവരും രതിയുടെ പരമസ്തായിൽ ലയിച്ചു....... പിറ്റേന്ന് മക്കളേനേക്കുന്നതിനുമുന്പേ അവരെല്ലാം തിരിച്ചു പോയി.... പിറ്റേന്ന് ഇളയും ഉണ്ടായിരുന്നു കോളേജിലേക്ക്...... ഉച്ചയ്ക്ക് ഇന്ദ്രൻ പോകാനിറങ്ങിയപ്പോൾ അവളെ ലച്ചുവിന്റെയടുത്താക്കി..... ലാസ്റ്റ് hour ലച്ചു ക്ലാസിൽ പോകാൻ തുടങ്ങിയപ്പോൾ അവളുടെയൊപ്പം പോവാൻ ഇള വാശിപിടിച്ചതും അവള് ഫോണെടുത്ത് കയ്യികൊടുത്തു....... ഇള ഫോണിൽ കളിച്ചിരിക്കുമ്പോഴാണ് ഹരി അങ്ങോട്ട് വന്നത്....... മോളേ..... അമ്മ ക്ലാസിൽ പോയോ..... ഉം.... ഫോണിൽ കളിക്കുന്നതിനിടയിൽ അവള് മൂളി...... മോൾക്ക് അങ്കിൾ നല്ല ഗെയിം കാണിച്ചുതരട്ടെ...... അവൻ ചോദിച്ചതും ഇള ഫോണിൽനിന്നും മുഖമുയർത്തി അവനെ നോക്കി..... നല്ല ഗെയിം ആണോ അങ്കിൾ.... ആ.... ഇതാ.....മോള് കളിച്ചോ ഗെയിം ഓപ്പൺ ചെയ്ത് ഹരി ഫോൺ ഇളയുടെ കയ്യികൊടുത്ത്......അവളത് കളിക്കാൻ തുടങ്ങി...... മോളെ..... അങ്കിൾ ഒന്ന് ഈ ഫോൺ എടുത്തോട്ടെ...... എടുത്തോ...... താ ലോക്ക് തുറന്നു തരാം..... ഇള വേഗം ലോക്ക് തുറന്നു ലച്ചുവിന്റെ ഫോൺ അവനു കൊടുത്തു....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story