രാവണപരിണയം-2: ഭാഗം 7

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

മോളെ..... അങ്കിൾ ഒന്ന് ഈ ഫോൺ എടുത്തോട്ടെ...... എടുത്തോ...... താ ലോക്ക് തുറന്നു തരാം..... ഇള വേഗം ലോക്ക് തുറന്നു ലച്ചുവിന്റെ ഫോൺ അവനു കൊടുത്തു...... താങ്ക് യു മോളു...... ഇള ചിരിച്ചോണ്ട് ഹരിയുടെ ഫോണിൽ ഗെയിം കളിക്കാൻ തുടങ്ങി....... ഹരി ലച്ചുവിന്റെ ഫോണിൽ നിന്നും അവന്റെ ഫോണിലേക്ക് വാട്സ്ആപ്പ് മെസേജ് അയച്ചു ചാറ്റ് ക്ലിയർ ചെയ്തു വച്ചു....... അതുകഴിഞ്ഞു വെറുതെയെങ്കിലും അവളുടെ വാട്സ്ആപ്പ് മെസേജിലൂടെ കണ്ണോടിച്ചു...... പ്രത്യേകിച്ചും അവളുടെയും ഇന്ദ്രന്റെയും ചാറ്റാണ് നോക്കിയത്....... ഇയാളിത്രയ്ക്ക് റൊമാന്റിക് ആണോ... കണ്ടാൽ പറയില്ലല്ലോ .... എന്തായാലും കൊള്ളാം....... അവൻ ഫോൺ അവളുടെ ടേബിളിൽ വച്ചു ഇളയെ എടുത്തു തന്റെ മടിയിലിരുത്തി...... മോളേ..... മോൾക്ക് ഏറ്റവും ഇഷ്ടം ആരെയാ..... അച്ഛനെയോ അമ്മയെയോ...... രണ്ടുപേരെയും....... അങ്കിളിനെ ഇഷ്ടായോ.... ഇഷ്ടായല്ലോ......അയ്യോ അങ്കിൾ..... ഇത് പോയി..... ഫോൺ അവനു നീട്ടിപ്പറഞ്ഞതും അവൻ പിന്നെയും ഗെയിം എടുത്തു കൊടുത്തു....... അവരോരോന്ന് സംസാരിച്ചിരിക്കുമ്പോഴാണ് ലച്ചു അങ്ങോട്ട് വന്നത്......

ഇള ഹരിയുടെ മടിയിലിരിക്കുന്നത് കണ്ടതും അവൾക്ക് ദേഷ്യം നുരഞ്ഞു പൊന്തി...... ഇളാ........ എന്താമ്മാ..... നിന്നെ ഞാൻ എവിടെയാ ഇരുത്തിയെ...... ഇങ്ങു വന്നേ...... ഹരിയുടെ മടിയിൽനിന്നും അവളെ എടുക്കാൻ തുടങ്ങിയതും ഹരി അവളെ നോക്കി കണ്ണ് ചിമ്മി..... ലച്ചു അവനെയൊന്ന് കൂർപ്പിച്ചു നോക്കി..... എന്റെ ലച്ചൂ നീയെന്തിനാ എന്നെയിങ്ങനെ നോക്കുന്നത്....... മോളു എന്റെ മടിയിൽ ഇരുന്നിട്ടാണോ...... ലച്ചൂ.... അവള് നമ്മുടെ മോളല്ലേ.... അപ്പോൾ എന്റെ മടിയിലിരിക്കുന്നതിൽ എന്താ തെറ്റ്..... നമ്മുടെ മോളോ..... താൻ എന്താ ഉദ്ദേശിച്ചത്.... ദേഷ്യത്തോടെ അവള് ചോദിച്ചു... അയ്യോ.... അങ്ങനെ അല്ല.... ഐ മീൻ.... ലച്ചുവിന്റെ മോളു എന്റെയും മോളല്ലേ എന്നാ....... നല്ല കുസൃതി കുടുക്കയാണല്ലോ മോളു....... എന്നാലും നീയും സാറും മോൾടെ മുൻപിൽ വച് വഴക്കുണ്ടാക്കിയത് വളരെ മോശമായി......സാറ്.... നിന്നെ ഉപദ്രവിക്കുമല്ലേ..... പിന്നെയും എന്തിനാ അങ്ങനെയൊരാളെ സഹിക്കുന്നത്..... ഹരീ enough...... ഇളാ.... നീ വരുന്നുണ്ടോ..... ഇല്ലെങ്കിൽ അവിടെയിരുന്നോ ഞാൻ പോവാ.......

അത് കേട്ടതും ചാടിയിറങ്ങി ഇള ഹരിയുടെ ഫോൺ തിരിച്ചുകൊടുത്തു...... അവള് നടക്കാൻ തുടങ്ങിയതും ഹരി അവളെ ചേർത്തുപിടിച്ചു ആ കവിളിലും നെറ്റിയിലും ചുണ്ടമാർത്തി.... ഇള തിരിച്ചു അവന്റെ കവിളിൽ ഉമ്മ കൊടുത്തു..... കുഞ്ഞു ലച്ചു....... കണ്ണുചിമ്മി അവൻ ലച്ചുവിനോട് മെല്ലെ പറഞ്ഞതും അവൾക്ക് തന്റെ ദേഷ്യത്തെ നിയന്ത്രിക്കാൻ കഴിയാതെ വന്നു......പെട്ടന്ന് തന്റെ ബാഗും ഫോണുമെടുത്ത് ഇളയുടെ കയ്യുമ്പിടിച്ചു അവളവിടുന്നിറങ്ങി ഇന്ദ്രന്റെ റൂമിൽ ചെന്നിരുന്നു....... ഇവന് ഇത്തിരി പോലും നാണവും മാനവും ഇല്ലേ.... ബ്ലഡി...... അമ്മേ..... എനിക്ക് ഫോൺ തരോ...... നിന്നെ ഞാനുണ്ടല്ലോ.... എപ്പോഴും പറയുന്നതാ നിന്നോട് കണ്ണിൽ കണ്ടവരോട് സംസാരിക്കരുതെന്ന്.... എന്നാലും പൊക്കോളും അവള്..... ഞാൻ ആരോടും സംസാരിച്ചില്ലല്ലോ..... പിന്നെ.... നീയെന്തിനാ അയാളുടെമടിയിൽ കയറിയിരുന്നത്..... ആ അങ്കിൾ പാവാ..... എനിക്ക് ഫോൺ തന്നല്ലോ ഗെയിം കളിക്കാൻ..... അമ്മയുടെ ഫ്രണ്ട് അല്ലെ...... അവളുടെ ഗെയിം...... ലച്ചുവിന്റെ ശബ്ദം ഉയർന്നതും ഇള ചുണ്ട് മലർത്തി കരയാൻ തുടങ്ങി..........ഒന്ന് ശ്വാസം എടുത്തു ലച്ചു അവളെയെടുത്ത് മടിയിലിരുത്തി കണ്ണുകൾ തുടച്ചു കൊടുത്തു.......... വാവേ...... കരയല്ലേ.....

അമ്മ എപ്പോഴും പായുന്നതല്ലേ അധികം പരിചയമില്ലാത്തവരോട് സംസാരിക്കരുതെന്ന്...... ഉം..... പിന്നെ മോളെന്തിനാ സംസാരിച്ചേ...... അതറിയാതെ...... ഇളാ...... കുഞ്ഞി....... അമ്മ ഒരു കാര്യം പറയട്ടെ...... വാവ എന്തിനാ അച്ഛനും അമ്മയും വഴക്കിട്ടത് എല്ലാവരോടും പറയുന്നേ....... അത്..... അച്ഛനും അമ്മയും പിണങ്ങിയതോണ്ടല്ലേ........ അത് അമ്മയും അച്ഛനും തമാശയ്ക്ക് കളിച്ചതല്ലേ...... കളിച്ചതാണോ..... ഉം.... അതേ...... അപ്പോൾ..... അച്ഛാ അമ്മയെ അടിച്ചതോ.... അത് മോൾക്ക് തോന്നിയതാ.... അമ്മയുടെ മുഖത്തു കൊതുക് ഇരുന്നിട്ട് അച്ഛൻ അതിനെ അടിച്ചതല്ലേ....... സത്യം.... ഉം സത്യം...... അപ്പോൾ മോളിനി ആരോടെങ്കിലും പറയോ...... ഇങ്ങനെ..... ഇല്ല പറയില്ല....... മിടുക്കി...... ലച്ചു അവളെ നെഞ്ചോട് ചേർത്തു......ഹരി സൈൻ ചെയ്യാൻ വന്നപ്പോൾ ലച്ചുവും ഇളയും സംസാരിച്ചിരിക്കുന്നതാണ് കണ്ടത്....... മോളേ ഇളാ..... നാളെ വരോ...... ഇറങ്ങാൻ തുടങ്ങുന്നതിനിടയ്ക്ക് അവൻ ചോദിച്ചു.....ലച്ചു മറുപടി പറയാതെ നോട്ടം പുറത്തേക്ക് പായിച്ചു........ അറിയൂലാ...... ലച്ചൂ..... എന്നോട് ദേഷ്യമായോ....... ഞാൻ ഒരു കാര്യം പറയട്ടെ......... എനിക്കിപ്പോഴും നിന്നെ ഇഷ്ടാ....... അവള് പല്ലിരുമ്മി അവനെ നോക്കി..... അയ്യോ ഇങ്ങനെ നോക്കല്ലേ ഒരു ഫ്രണ്ടായി എന്നാണ് ഞാൻ ഉദ്ദേശിച്ചത്.....

ഇങ്ങനെ നോക്കിപേടിപ്പിക്കാൻ ഞാനൊന്നും ചെയ്തില്ലല്ലോ........ നീയെനിക്കു ചെയ്തുതന്ന ഉപകാരങ്ങളൊക്കെ പെട്ടന്ന് എനിക്കാങ്ങു മറക്കാൻ കഴിയോ..... അതിനുപകരം എന്നാൽ കഴിയുന്ന കുഞ്ഞു കുഞ്ഞു ഉപകാരങ്ങൾ ഞാനും തിരിച്ചു ചെയ്യാം.........അപ്പോൾ വരട്ടെ....... അവളോട് യാത്ര പറഞ്ഞു ഹരിയിറങ്ങി....... ലച്ചു അവൻ പറഞ്ഞതും ആലോചിച്ചു ഇരിക്കുമ്പോഴാണ് ഇന്ദ്രൻ വന്നത്...... അച്ചേ........ ന്നെ എടുക്ക്.... ഇള കൈനീട്ടിയതും അവനവളെ എടുത്ത്.... സാധാരണ ഇന്ദ്രനെ കണ്ടാൽ മറ്റെല്ലാം മറന്ന് അവനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നവൾ ഇന്ന് മൂകമായിരുന്നതും ഇന്ദ്രൻ അവൾക്കരികിൽ ഇരുന്നു....... ലച്ചൂ...... എടൊ..... എന്തുപറ്റി നിനക്ക്..... വയ്യേ....... അവളുടെ നെറ്റിയിൽ കൈവച്ചു അവൻ ചൂട് പരിശോധിച്ച്...... ചൂടൊന്നും ഇല്ലല്ലോ..... എന്താടോ.... നീയെന്താ മിണ്ടാതിരിക്കുന്നത്........ മോളേ നിന്റെ അമ്മയ്ക്ക് എന്തുപറ്റി....... ആവോ എനിക്കറിയില്ലേ...... കണ്ണേട്ടാ നമുക്ക് പോകാം....... അവന്റെ മുഖത്ത് നോക്കാതെ എങ്ങോട്ടാ നോക്കിയവൾ പറഞ്ഞതും ഇന്ദ്രൻ മോളെ താഴെനിർത്തി.......

ലച്ചൂ....... എടൊ സീതേ.... നീ ഓക്കേ ആണോ.......... പറാ....... ലച്ചു നീയെന്താ ഒന്നും മിണ്ടാതിരിക്കുന്നത്.... എന്റെ മുഖത്തേക്ക് നോക്കിയേ ...... അവളുടെ താടി പിടിച്ചുയർത്തി പതിഞ്ഞ സ്വരത്തിൽ അവളോട് ചോദിച്ചു...... നമുക്ക് വീട്ടിൽ പോവാം....... പ്ലീസ് കണ്ണേട്ടാ.... എനിക്കെന്തോ ഇവിടുന്ന് ശ്വാസം മുട്ടുന്നപോലെ...... ആരാ നിന്നോട് മോശമായി പെരുമാറിയത്....... നിന്നോട്..... അവന്റെ ശബ്ദം ഉയർന്നതും ഇള ലച്ചുവിന്റെ കയ്യിൽ മുറുകെപിടിച്ചു......... അത് കണ്ടിട്ടെന്നോണം അവൻ ഇളയെ തന്റെ മടിയിലിരുത്തി...... മോളേ.... അമ്മയ്ക്ക് പിന്നെയും വികൃതി കൂടിയോ........ നമുക്ക് ഇന്ന് ചോക്ലേറ്റ് കൊടുക്കണ്ട ല്ലേ...... അമ്മ പാവല്ലേ...... ഇള കൊഞ്ചി പറഞ്ഞതും ഇന്ദ്രൻ അവളെയെടുത്ത് അവിടുന്ന് എണീറ്റു.......ലച്ചുവിന് കൈനീട്ടി....... അവനോട് പുഞ്ചിരിക്കാൻ നോക്കിയെങ്കിലും അതിനവൾക്ക് കഴിഞ്ഞില്ല..... കാതിൽ മുഴങ്ങുന്നത് ഹരിയുടെ വാക്കുകളാണ്........ തല താഴ്ത്തി അവളവിടുന്ന് എണീറ്റു......... ഇളാ....... മോളു നടക്കില്ലേ...... ഉം..... ഇന്ത്രനവളെ താഴെ നിർത്തി ലച്ചുവിന്റെ തോളിലൂടെ കയ്യിട്ടു........ എടോ സീതേ........ ഹരിപ്രസാദ് നിന്നോട് എന്താ പറഞ്ഞത്..................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story