രാവണപരിണയം-2: ഭാഗം 8

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

കാതിൽ മുഴങ്ങുന്നത് ഹരിയുടെ വാക്കുകളാണ്........ തല താഴ്ത്തി അവളവിടുന്ന് എണീറ്റു......... ഇളാ....... മോളു നടക്കില്ലേ...... ഉം..... ഇന്ത്രനവളെ താഴെ നിർത്തി ലച്ചുവിന്റെ തോളിലൂടെ കയ്യിട്ടു........ എടോ സീതേ........ ഹരിപ്രസാദ് നിന്നോട് എന്താ പറഞ്ഞത്....... ലച്ചു അവനെയൊന്ന് നോക്കി....... എനിക്കറിയായിരുന്നു കണ്ണേട്ടാ ഞാൻ പറയാതെ തന്നെ നിങ്ങൾ കാര്യങ്ങൾ മനസിലാക്കുമെന്ന്...... നിങ്ങളെക്കാൾ എന്റെ മനസ്സറിഞ്ഞവർ മറ്റാരും തന്നെ ഉണ്ടാകില്ല....... ഒരു പുഞ്ചിരിയോടെ അവളോർത്തു...... ശരി താൻ വാ.... നമുക്ക് വീട്ടിൽ പോയിട്ട് സംസാരിക്കാം...... വീട്ടിലെത്തിയതും ലച്ചുവിന് ഓരോ പണികളുണ്ടായിരുന്നു..... എല്ലാം കഴിഞ്ഞു കിടക്കാൻ നേരമാണ് അവളൊന്നു ഫ്രീയാകുന്നത്....... ഇള ഇന്ദ്രന്റെ നെഞ്ചിലിരുന്ന് അവനോട് സംസാരിക്കുകയാണ്..... കതക് അടയ്ക്കുന്ന ശബ്ദം കേട്ടതും രണ്ടുപേരും ഒരുമിച്ചു അങ്ങോട്ട്‌ നോക്കി..... നീയിത് എന്തെടുക്കായിരുന്നു...... അത് അവിടെയൊക്കെ ക്ലീൻ ചെയ്യാനുണ്ടായിരുന്നു..... മോളു ഉറങ്ങുന്നില്ലേ...... ഇല്ല.... ഞാനും അച്ഛനും കഥ പറയുവാണല്ലോ അമ്മയു വാ......

അച്ഛനും മോളും തന്നെ അങ്ങ് പറഞ്ഞാൽ മതി.... ഞാനുറങ്ങാൻ പോവാ..... തെല്ലു ദേഷ്യത്തോടെ പറഞ്ഞവൾ ചരിഞ്ഞു കിടന്ന്....... ഇളാ.... നാളെ സ്കൂളിൽ പോവണ്ടേ ഉറങ്ങിക്കോ..... വേണ്ട.... ഉറക്കം വരുന്നില്ല അച്ചേ..... വാ അച്ഛൻ പാട്ടുപാടി തരാം......... അവളെ നെഞ്ചിൽ കിടത്തി ഇന്ദ്രൻ പാട്ടുപാടിയതും അവളുറങ്ങി..... മോളെ കിടത്തി ഇന്ദ്രൻ ലച്ചുവിന്റെയാടുത്തേക്ക് ചരിഞ്ഞു അവളെ കെട്ടിപിടിച്ചു....... ലച്ചൂ...... എനിക്ക് അറിയാം നീ ഉറങ്ങിയിട്ടില്ലെന്ന്......എന്താ കോളേജിൽ ഉണ്ടായത്..... നിനക്കെന്താ പറ്റിയത്..... പറാ..... ഹരിയല്ലേ അതിന് കാരണം ഹമ്.....കണ്ണേട്ടാ അവൻ..... അവനെന്നോട് ദേഷ്യം ഉണ്ട്...... എനിക്കറിയാം..... ആ ദേഷ്യം തീർക്കാൻ അവനെന്തുംചെയ്യും..... ശരിയായിരിക്കും.... അവനു നിന്നോട് ദേഷ്യം ഉണ്ടായിരിക്കും .....എന്നാൽ എനിക്കൊരു കാര്യം ഉറപ്പാണ് എനിക്ക് നിന്നോടുള്ള ഇഷ്ടത്തേക്കാൾ വലുതായിരിക്കില്ല ഏതൊരാൾക്കും നിന്നോടുള്ള എന്ത് വികാരവും..... മനസിലായോ....... പിന്നെ നീ വെറുതെ ഡിസ്മിസൽ വാങ്ങിക്കൊടുത്തതൊന്നും അല്ലല്ലോ.....

നിന്നോട് മിസ്ബീഹെവ് ചെയ്തിട്ടല്ലേ...... എന്റെ സീത ഇനി അവനെക്കുറിച്ചോർത്തു ടെൻഷൻ ആവരുത്......... അവന്റെ കാര്യം ഞാൻ ഏറ്റു..... ഓക്കേ..... ഉം..... ഏറ്റേന്ന് പറയുമ്പോൾ.... പേടിക്കണ്ട.... അവനെ കൊല്ലുകയൊന്നുമില്ല..... അത് വേറൊന്നുകൊണ്ടല്ല ദാ ഈ താലി തൊട്ട് സത്യം ചെയ്യിപ്പിച്ചതല്ലേ നീയെന്നെ..... ആ ഒരൊറ്റ കാരണത്തിന്റെ പുറത്തു...... കണ്ണേട്ടാ.......ഇന്ന് എന്താ ഉണ്ടായതെന്ന് അറിയോ..... നീ പറാ..... എന്താണെന്ന്..... ലച്ചു ഉണ്ടായതത്രയും അവനോട് പറഞ്ഞു..... ഇതിനാണോ നീ മുഖം കനപ്പിച്ചത്.... ഇതൊക്ക നിസാരമല്ലേ..... ഉറങ്ങിക്കോ...... ഞാനുണ്ട് കൂടെ...... ഇന്ത്രനവളെ നെഞ്ചിലേക്ക് ചേർത്തുകിടത്തി ആ മുടിയിലൂടെ വിരലോടിച്ചതും അവള് നിദ്രയെ പുൽകി....... പതിവുപോലെ സൈൻ ചെയ്യാൻ വന്നതാണ് ഹരി....... ഗുഡ് മോർണിങ് സാർ..... മോർണിംഗ്..... ഹരിപ്രസാദ് ഈ hour ഫ്രീയല്ലേ..... അതെ.... എന്താ സാർ.... ഒന്നിവിടെ വെയിറ്റ് ചെയ്യൂ..... കുറച്ചു അത്യാവശ്യമുണ്ടായിരുന്നു.... ഇപ്പോൾ ഞാൻ ബിസിയാണ്.... Its ഓക്കേ........ അവനവിടെ വെയിറ്റ് ചെയ്തു......

ബാക്കി ടീച്ചേർസ് എല്ലാം വന്നെന്നുറപ്പായതും ഇന്ദ്രൻ ഹരിയെ നോക്കി........ ഹരിപ്രസാദ്...... സാർ..... അവനാവിടുന്ന് എണീറ്റ് ഇന്ദ്രന്റെ അടുത്തേക്ക് വന്നു..... അടുത്തെത്തിയതും കൈവീശി ഒരടിയായിരുന്നു...... എല്ലാം പെട്ടന്നായതുകൊണ്ട് ഹരിയ്ക്ക് ഒന്നും മനസിലായില്ല...... കുറച്ചു സമയമെടുത്തു കാര്യങ്ങൾ അറിയാൻ....അവൻ മുഖം തടവുകയാണ്..... ലച്ചു എന്റെ ആരാണെന്ന് നിനക്കറിയോ....... ഹരി നെറ്റിച്ചുളിച്ചു...... സാറിന്റെ ഭാര്യ ... എന്റെ ജീവൻ........ അവളുടെ മുഖമൊന്നു വാടിയാൽ എനിക്ക് സഹിക്കില്ല...... എന്താ പ്രതികാരമാണോ ഉദ്ദേശം.... സാർ...... എനിക്കൊന്നും മനസിലായില്ല...... ഇല്ലേ..... നീ എന്താ കരുതിയത് ലച്ചു എന്നോടൊന്നും പറയില്ലെന്നോ..... മാഷ് വാൺ ചെയ്തിട്ടും പിന്നെയും നീ ശല്യം ചെയ്തിട്ടാ ലച്ചു കംപ്ലയിന്റ് ചെയ്തതും നിന്നെ പുറത്താക്കിയതും..... അതിന്റെപേരിൽ അവളെ ദ്രോഹിക്കാനാണ് നീ ഉദ്ദേശിച്ചതെങ്കിലു ഇന്ദ്രൻ ആരാണെന്ന് നീയറിയും....... ആരോടെങ്കിലും ചോദിച്ചു നോക്ക് പണ്ടത്തെ ഇന്ദ്രൻ ആരായിരുന്നെന്നും എങ്ങനെയായിരുന്നെന്നും........

ഇന്നലെ നീ അവളെ വേദനിപ്പിച്ചതിന് നിന്റെ നാക്ക് അറത്തെടുക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല..... ചെയ്യാതിരിക്കുന്നത് ലച്ചുവിന് വാക്കുകൊടുത്തത്തിന്റെ പേരിലാ.......ഇനിയിങ്ങനെ എന്തെങ്കിലും നിന്റെ ഭാഗത്തുനിന്ന് ഉണ്ടായാൽ ഇങ്ങനെയായിരിക്കില്ല എന്റെ പ്രതികരണം...... മനസിലായോ...... മനസിലായെന്ന് തലയാട്ടി മുഖവും ഉഴിഞ്ഞു അവൻ പുറത്തേക്കിറങ്ങി..... നേരെ ബാത്‌റൂമിലേക്കാണ് പോയത്...... അവിടുന്ന് മുഖം നന്നായികഴുകി സ്റ്റാഫ്റൂമിലേക്ക് നടന്നു ..... സായി അവിടെയിരുന്നു അവനെ വീക്ഷിക്കുകയാണ്.... അത് കണ്ടതും ഹരി ദേഷ്യത്തിൽ മുഖം വെട്ടിച്ചു അവിടുന്നിറങ്ങിപ്പോയി........സായി അവന്റെ പിന്നാലെ ചെന്ന്.... ഹരി..... എന്തുപറ്റി..... എന്താ തന്റെ മുഖത്തൊരു പാട് ..... ചോദ്യം ഇഷ്ടപെടാത്തമ്മട്ടിൽ അവൻ മുഖം തിരിച്ചെങ്കിലും സായി അവിടെത്തന്നെ നിലയുറപ്പിച്ചു.... നിനക്കെന്താ വേണ്ടത്...... കുറച്ചു ദേഷ്യത്തോടെ ഹരി അവളോടായി ചോദിച്ചു .... ഹരീ.... എനിക്കറിയാം.... നിന്നെ ജിത്ത്.... ഐ മീൻ ഇന്ദ്രൻ തല്ലിയതാണെന്ന്.... അതിന്റെ കാരണം ഏറെക്കുറെ എനിക്ക് ഊഹിക്കാനും കഴിയും....... ഹരി നെറ്റിച്ചുളിച് അവളെ നോക്കി..... നീ ആ ലക്ഷ്മിയെ നോക്കി..... അത് ഇഷ്ടപെടാത്തതുകൊണ്ട് ഇന്ദ്രൻ നിന്നെ അടിച്ചു.....

അതല്ലേ ഉണ്ടായത്..... അത് എന്തായാലും നിനക്കെന്താ...... ജസ്റ്റ്‌ ഗെറ്റ് ലോസ്റ്റ്‌..... ഞാൻ പൊക്കോളാം..... എനിക്ക് നിന്നോട് സഹതാപമാ ഹരീ തോന്നുന്നത്..... അല്ലെങ്കിലും ലക്ഷ്മിയ്ക്ക് കുറച്ചൊന്നുമല്ല അഹങ്കാരം....... വല്യ അപ്സരസ് ആണെന്ന കരുതിയിരിക്കുന്നത്.... പാവം ജിത്ത് പെട്ടുപോയതാ.... വേറൊരു വഴിയും ഇല്ലാതിരുന്നിട്ടാ അവനവളെ കെട്ടിയത്...... എസ്ക്യൂസ്‌ മി..... താനിതൊക്കെ എന്തിനാ എന്നോട് പറയുന്നത്.... മനസിലായില്ലേ....... ഇല്ല..... എനിക്കറിയാം ഹരിയ്ക്ക് ലക്ഷ്മിയെ ഇഷ്ടമാണെന്ന്.....ഹരീ..... ഞാൻ ഓപ്പൺ ആയി നിന്നോട് ഒരു കാര്യം പറയാം.... ഐ ലവ് ഹിം....... ജിത്തിനെ എനിക്കിഷ്ടാ.... ഐ നീഡ് ഹിം.... ഒരു കണക്കിന് നോക്കുവാണെങ്കിൽ ഒരേ വഞ്ചിയിലെ യാത്രക്കാരാണ് നമ്മള് ഒരുമിച്ചുപോയാൽ പലതും നേടാം...... അല്ലെങ്കിൽ എവിടേം എത്തില്ല....... ലക്ഷ്മിയെ എങ്ങനെ എന്റെ വഴിക്ക് കൊണ്ടുവരണമെന്ന് എനിക്കറിയാം.... അതിനെനിക് നിന്റെ സഹായം ആവശ്യമില്ല....... അത് നിന്റെ തോന്നലാണ് ഹരീ.... അവൾക്കെതിരെ നീയൊരു ചെറുവിരലെങ്കിലും അനക്കിയാൽ ഇന്ദ്രജിത് നിന്നെ കൊല്ലും... അതിൽ ഒരു സംശയവും നിനക്ക് വേണ്ട........ അപ്പോൾ നിന്നെയൊന്നും ചെയ്യില്ലെന്നാണോ..... അതല്ലേ പറഞ്ഞത്.... ഒരുമിച്ചാണെങ്കിൽ നമുക്ക് അത് സാധിപ്പിക്കാമെന്ന്.....

ഒന്നാലോചിക്ക് എന്നിട്ട് എന്താന്ന് വച്ചാൽ തീരുമാനിക്ക്..... ഇതാ എന്റെ ഫോൺ നമ്പർ....... നമ്പർ കൊടുത്തു അവളവിടുന്ന് മാറി..... ഇടയ്ക്കൊന്ന് അവനെ തിരിഞ്ഞു നോക്കി......... ലക്ഷ്മി.... അവള് കാരണമാ എനിക്ക് രണ്ട് വർഷം നഷ്ടമായത്...... അതിനവൾ സമാധാനം പറഞ്ഞേപറ്റൂ........ നീ നോക്കിക്കോ ഇന്ദ്രാ..... കയ്യുംകെട്ടി നോക്കിനിൽക്കാനേ നിനക്ക് സാധിക്കൂ.......... ഇവള് ആള് കൊള്ളാം..... കൂടെ കൂട്ടിയാൽ അതൊരു മുതൽക്കൂട്ട് തന്നെയാകും....... ഹരി സ്റ്റാഫ്റൂമിലേക്ക് കയറി അവളെ വിളിച്ചു പുറത്തേക്ക് വന്നു....... എന്ത് തീരുമാനിച്ചു ഹരി..... നീ പറഞ്ഞതുപോലെ....... എന്താ നിന്റെ പ്ലാൻ..... നമുക്ക് ഒരുമിച്ചിരുന്നു ആലോചിക്കാം...... എന്താ വേണ്ടതെന്നു.......ബട്ട്‌ ഒരു കാര്യം ഉറപ്പുവരുത്തണം അവൾക്കൊരിക്കലും അതിൽനിന്നും രക്ഷപെടാൻ കഴിയരുതെന്ന്........ ഹരിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... അതിക്രൂരമായൊരു ചിരി................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story