രാവണപരിണയം-2: ഭാഗം 9

ravana parinayam two

എഴുത്തുകാരി: ആര്യ പൊന്നൂസ്

നമുക്ക് ഒരുമിച്ചിരുന്നു ആലോചിക്കാം...... എന്താ വേണ്ടതെന്നു.......ബട്ട്‌ ഒരു കാര്യം ഉറപ്പുവരുത്തണം അവൾക്കൊരിക്കലും അതിൽനിന്നും രക്ഷപെടാൻ കഴിയരുതെന്ന്........ ഹരിയുടെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... അതിക്രൂരമായൊരു ചിരി........ അപ്പോൾ എല്ലാം പറഞ്ഞതുപോലെ സായി...... ഒരു പുഞ്ചിരിയോടെ സായി അവളുടെ സീറ്റിൽ ഇരുന്നു..... കുറച്ചു നേരം എന്തോ ആലോചിച്ചിരുന്നശേഷം ഹരിയും അവന്റെ സ്ഥാനത്ത് വന്നിരുന്നു....... ലച്ചു ക്ലാസ് കഴിഞ്ഞു അങ്ങോട്ട് വന്നപ്പോൾ പതിവില്ലാത്ത പുഞ്ചിരി സായിയുടെ മുഖത്തു കണ്ടതും അവള് നെറ്റിച്ചുളിച്ചു....... ഹരിയുടെ മുഖത്തെ പാട് കണ്ടപ്പോൾ അറിയാതെയെങ്കിലും ചുണ്ടിൽ വിരിഞ്ഞാപുഞ്ചിരി അവളൊളിപ്പിച്.... നെക്സ്റ്റ് hour അവളും ഹരിയും മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ..... ഹരീ....... കണ്ണേട്ടൻ നിന്നെ ശരിക്കുമൊന്ന് ഉപദേശിച്ച മട്ടുണ്ടല്ലോ..... ഇനിയെങ്കിലും മര്യാദക്ക് നടന്നാൽ നിനക്ക് കൊള്ളാം..... ഇല്ലെങ്കിൽ കണ്ണേട്ടന്റന്ന് നീ വാങ്ങിച്ചു കൂട്ടുകയെ ഉള്ളൂ..... എന്റെ കാര്യമോർത്ത് നീ ടെൻഷൻ ആവേണ്ട....

എനിക്കറിയാം എന്തുവേണമെന്നത്..... എന്നെ ഉപദേശിക്കാറാകുമ്പോൾ നിന്നെ അറിയിക്കാം..... നീയാരാന്നാ നിന്റെ വിചാരം....... അവനെന്താ എന്നെയങ്ങു മൂക്കിൽ കയറ്റോ...... അതുണ്ടാവില്ല.... ബട്ട്‌ ഒരു കാര്യം ഞാൻ ഉറപ്പു തരാം.... എനിക്ക് വേദനിച്ചാൽ കണ്ണേട്ടൻ ആ വേദനിപ്പിക്കുന്നത് ആരാണെന്നോ എന്താണെന്നോ നോക്കില്ല......... അതോർത്താൽ നന്ന്...... അത്രയും പറഞ്ഞവൾ ബുക്കുമെടുത്ത് ലൈബ്രറിയിലേക്ക് നടന്നു..... നിന്റെയീ അഹങ്കാരം ഞാൻ തീർത്തുതരുന്നുണ്ട്...... മോളിപ്പോ ചെല്ല്...... ഇന്ദ്രൻ പോകാനിറങ്ങുമ്പോഴാണ് അങ്ങോട്ട് തസ്‌ലി വന്നത്..... സാർ..... ഇരിക്ക് തസ്‌ലി...... എനി പ്രോബ്ലം.... അത്.... സാർ.... അവള് വല്ലാതെ വിളറിയിട്ടുണ്ട്..... നീ കാര്യം എന്താണെന്ന് പറാ..... എന്തിനാ ഇങ്ങനെ പേടിക്കുന്നത്..... സാർ.... സാറും ലക്ഷ്മി മിസും കാരണമാ എനിക്ക് എന്റെ സ്വപ്നം നേടാൻ സാധിച്ചത്..... നിങ്ങൾക്ക് ഒരു പ്രോബ്ലം വരുമ്പോൾ അത് കണ്ടില്ലെന്ന് നടിക്കാൻ എനിക്കൊരിക്കലും കഴിയില്ല....... ഇന്ദ്രൻ പുരികം വളച്ചു അവളെ നോക്കി..... എന്ത് പ്രോബ്ലം.... എനിക്കും ലക്ഷ്മിക്കും......

സാർ.... ചെയ്തത് തെറ്റാണെങ്കിൽ ക്ഷമിക്കണം വേറെ വഴിയൊന്നും ഇല്ലായിരുന്നു അതാ...... അത്രയും പറഞ്ഞു അവളൊരു വീഡിയോ അവനു പ്ലേ ചെയ്തു കൊടുത്തു..... അത് മുഴുവൻ കണ്ടാശേഷം ഇന്ദ്രൻ തസ്‌ലിയെ നോക്കി..... സാർ..... ഞാൻ ലക്ഷ്മി മിസിനോട് പറയാതിരുന്നത്... ഇതറിഞ്ഞാൽ മിസ് വല്ലാതാകും.... അതെനിക്കുറപ്പാ.... അതാ....... യു are റൈറ്റ്..... താങ്ക് യു...... സാർ ഇതിപ്പോൾ എന്താ ചെയ്യുക..... എനിക്കറിയാം എന്തുവേണമെന്നുള്ളത്.... അത് ഞാൻ ചെയ്യും.... ആ വീഡിയോ ഒന്ന് എനിക്ക് ഫോർവേഡ് ചെയ്.... പിന്നെ ലച്ചു അറിയണ്ടാ..... ഓക്കേ സാർ...... തസ്‌ലി വീഡിയോ അവനു ഷെയർ ചെയ്ത് അവിടുന്നിറങ്ങി സ്റ്റാഫ്റൂമിൽ ചെന്നിരുന്നു...... ഇന്ദ്രൻ തന്റെ ചെയറിൽ കണ്ണുകളടച്ചു കുറച്ചു നേരമിരുന്നു......... ലച്ചു ബുക്ക്‌ വായിക്കുമ്പോഴാണ് ഫോൺ അടിഞ്ഞത്.... വിഷ്ണു ആണെന്ന് മനസിലായത്തും അവള് വേഗം അറ്റൻഡ് ചെയ്ത്.... ഏടത്തി...... എന്താടാ..... നിന്റെ ശബ്ദം എന്താ വല്ലാതിരിക്കുന്നത്...... ഞാനിപ്പോൾ അനൂനെ വിളിച്ചിരുന്നു.... അവൾക്ക് തീരെ വയ്യാന്നാ തോന്നുന്നേ..... വീട്ടിലേക്ക് പോന്നിട്ടുണ്ടെന്ന് പറഞ്ഞു....

നീ ടെൻഷൻ ആവേണ്ട.... ഞാൻ പോയി നോക്കാം........ വീട്ടിലെത്തിയിട്ട് വിളിക്കാം നിനക്ക്....... ശരി ഏടത്തി...... ലച്ചു അവിടുന്നിറങ്ങി സ്റ്റാഫ്റൂമിൽ ചെന്ന് ബാഗുമെടുത്ത് ഇന്ത്രന്റെയാടുത്തേക്ക് ചെന്ന്.....അവൻ കണ്ണുകലടച്ചിരിക്കുകയാണ്..... കണ്ണേട്ടാ..... അവളുടെ സൗണ്ട് കേട്ടമാത്രയിൽ കണ്ണുകൾ തുറന്നു അവൻ നേരെയിരുന്നു....... നീയെങ്ങോട്ടാ ലച്ചു...... വെപ്രാളത്തോടെയുള്ള അവന്റെ ചോദ്യം കേട്ടതും അവള് വല്ലാതെയായി.... ആദ്യമായാണ് അങ്ങനെയൊന്നു അവന്റെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്.... നിങ്ങൾക്ക് എന്തുപറ്റി കണ്ണേട്ടാ...... എന്താ വല്ലാതിരിക്കുന്നത്.... എന്തെങ്കിലും പ്രശ്നം ഉണ്ടോ...... എന്താണെങ്കിലും പറാ..... നിങ്ങളെ ഇങ്ങനെ കാണുമ്പോൾ എനിക്കെന്തോ പേടി തോന്നുന്നു...... ആവലാതിയോടെയുള്ള അവളുടെ ചോദ്യം കേട്ടതും ഇന്ദ്രൻ പുഞ്ചിരിച്ചുകൊണ്ട് അവിടുന്ന് എഴുന്നേറ്റു അവളുടെ അടുത്തായി വന്നുനിന്ന്....... ഞാൻ ഓക്കേ ആടോ..സീതയോപ്പം ഉണ്ടെങ്കിൽ ഞാൻ ഓക്കേ ആവാതിരിക്കുമോ..... താനിത് എങ്ങോട്ടാ..... വിഷ്ണു വിളിച്ചിരുന്നു....അനൂന് എന്തോ വയ്യായ്ക......

ഞാനൊന്ന് പോയി നോക്കട്ടെ.... എന്നാൽ താൻ വാ.... നമുക്കൊരുമിച്ചിറങ്ങാം...... ഹമ്........ ഇന്ദ്രന്റെ കൈയ്യിൽ പിടിച്ചാണ് ലച്ചു നടക്കുന്നത്..... അവന്റെ ശ്വാസച്വസം വല്ലാതെ ഉയരുന്നതവൾ അറിഞ്ഞു..... അതിന്റെ കാരണം എത്രയാലോചിച്ചിട്ടും മനസിലാകുന്നുണ്ടായിരുന്നില്ല....... ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നവനെ കണ്ടപ്പോൾ ലച്ചുവിന്റെ മനസിലൂടെ നൂറായിരം ചിന്തകൾ കടന്നുപോയി....... കണ്ണേട്ടാ..... നിങ്ങൾക്ക് എന്താ പറ്റിയത്..... എന്താണെങ്കിലും എന്നോട് പറാ.... എനിക്കറിയാം നിങ്ങളു വല്ലാതെ അസ്വസ്ഥൻ ആണിപ്പോഴെന്ന്..... അതിനുമാത്രം എന്താ ഉണ്ടായത്തിന്നുകൂടെ പറാ....... എനിക്ക് നല്ല സങ്കടം വരുന്നുണ്ട് കണ്ണേട്ടാ........ എനിക്കൊന്നുല്ല എന്റെ ലച്ചൂ....... നീ പറഞ്ഞത് സത്യമാ ഒരു കാര്യം എന്നെ വല്ലാതെ അലട്ടുന്നുണ്ട്...... അതിന് എങ്ങനെ പരിഹാരം കണ്ടുപിടിക്കുമെന്ന് എനിക്ക്. അറിയില്ല..... അങ്ങനെ എന്ത് പ്രശ്നമാ നിങ്ങൾക്കുള്ളത്.... എന്താണെങ്കിലും പറാ...... സുഖത്തിൽ മാത്രമല്ല ദുഃഖത്തിലും നിങ്ങടെ ഒപ്പം നിൽക്കാനാ നിങ്ങളു വിളിച്ചപ്പോൾ ഞാനിറങ്ങി വന്നത്.......

കോളേജുമായി റിലേറ്റഡ് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ....... നിങ്ങളു ടെൻഷൻ ആവണ്ട.... പ്രശ്നം എന്തായാലും ഉടനെ തന്നെ അതിനുള്ള പരിഹാരം കണ്ടുപിടിക്കാൻ നിങ്ങളെക്കൊണ്ട് സാധിക്കും....... എന്റെ പ്രാർത്ഥന ഉണ്ടാകും....... വീടെത്തിയതും ഇരുവരും ഇറങ്ങി..... കതക് ഉള്ളിൽനിന്നും ലോക്ക് ചെയ്തിരിക്കുകയാണ്.... കുറച്ചു നേരം ബെല്ലടിച്ചിട്ടാണ് അനു കതക് തുറക്കുന്നത്..... അനൂ..... എന്താ നിനക്ക് പറ്റിയത്...... ആകെ വല്ലാതിരിക്കുന്നുണ്ട്.... നീ വാ നമുക്ക് ഹോസ്പിറ്റലിൽ പോവാം..... വേണ്ട ഏടത്തി.... കുഴപ്പമൊന്നുമില്ല....... നിന്നെ കണ്ടിട്ട് അങ്ങനെ തോന്നുന്നില്ലല്ലോ അനൂ.... വന്നേ ഹോസ്പിറ്റലിൽ പോയിട്ട് എളുപ്പം വരാം...... ഇന്ദ്രന്റെ ശാസനയോടെയുള്ള സ്വരം കേട്ടപ്പോൾ അവൾക്ക് മറ്റൊന്നും പറയാൻ തോന്നിയില്ല...... അവരെ ഹോസ്പിറ്റലിൽ ഇറക്കി ഇന്ദ്രൻ കോളേജിൽ പോയി.......

വൈറൽ ഫീവർ ആണ്.... അതിനുള്ള മെഡിസിനൊക്കെ വാങ്ങി വീട്ടിൽ എത്തുമ്പോഴേക്കും അനു വല്ലാതെ ക്ഷീണിച്ചിരുന്നു...... അവളെ കൊണ്ടുവന് കിടത്തി ലച്ചു കഞ്ഞിയുണ്ടാക്കി അവൾക്ക് കൊടുത്തു...... ഏറെ നിർബന്ധിച്ചിട്ടാണ് അവളത് കുടിക്കുന്നത്....... ഏടത്തി........ എനിക്ക് ഏടത്തിയോട് ഇമ്പോര്ടന്റ്റ്‌ ആയിട്ടൊരു കാര്യം പറയാനുണ്ട്....... ബട്ട്‌ ഇത് ഏട്ടനോ വിഷ്ണു ഏട്ടനോ അറിയാൻ പാടില്ല....... ആരോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഞാൻ ചത്തുപോകും ഏടത്തി......ഹൃദയം പൊട്ടി ഞാൻ ചാവും....എനിക്കിതു സഹിക്കാൻ കഴിയുന്നില്ല.......................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story