രാവണ പ്രണയം🔥 : ഭാഗം 1

Ravana Pranayam Novel

എഴുത്തുകാരി: അമീന

പുലർകാല മഞ്ഞു കണങ്ങളെ കൈകളാൽ വകഞ്ഞു മാറ്റി കൊണ്ട് ആ പുല്ലുകൾക്കിടയിലൂടെ അവൾ ഓടി.......... "അക്കൂ.... അക്കൂ...... " "ഡാ അപ്പു........നീന്റെ അക്കുനെ അവിടെയെങ്ങാനും കണ്ടോ നീ......കൊറേ ആയി പെണ്ണിനെ ഇങ്ങനെ വിളിച്ചോണ്ട് ഓടാൻ തുടങ്ങിയിട്ട്......... " "ശാലുത്താ ഇങ്ങക്ക് അറിയണതല്ലേ അക്കു ഇത്തേയിടെ സ്ഥിരം സ്ഥലo എവിടെയാണ്ന്ന്........ന്നിട്ട് ഇങ്ങൾ ഇത് ഒരു അന്തോം ഇല്ലാണ്ട് എങ്ങടാ ഓടണത്........." "നീ ചിരിക്കേണ്ട....... അവളുടെ കൂടെ കൂടി നീയും തല്ലുകൊള്ളി ആയിന്....... ഇപ്പൊ മോൻ വീട്ടിലോട്ട് ചെല്ല്....... അവളെ വിളിച്ചിട്ട് മ്മൾ അങ്ങട് വരാം....... " ന്ന് പറഞ്ഞോണ്ട് തിരിഞ്ഞോടാൻ ഒരുങ്ങവെ അവന് വിളിച്ചു പറഞ്ഞു....... "ഇത്ത മ്മടെ അക്കു ഇത്തേയ് ആ കുന്നിന്റെ അങ്ങട് പോകുന്നത് കണ്ടു പെട്ടന്ന് ചെന്ന് പിടിച്ചോണ്ട് വന്നോ..........അല്ലേൽ ആ തല്ലുകൊള്ളി അവിടെ കിടന്ന് തല്ല് ഉണ്ടാകും........ " "അതിന് ആരാടാ അവിടെ അവൾക് തല്ലാൻ....... " "ആള് വേണം എന്നില്ലല്ലോ...... വീണിടം ആയുധം അല്ലെ മ്മടെ ഇത്തേയ്ക്ക്....... ആള് വേറെ ലെവൽ അല്ലെ........ " ന്ന് ചിരിച്ചോണ്ട് പറഞ്ഞു അവന് ഓടിയതും........മ്മൾ പുഞ്ചിരിച്ചോണ്ട് പറഞ്ഞു....... ശരിയാ അവന് പറഞ്ഞത്........ അവൾ ഒരു 😇unpredictable mad girl 😇 ആണ്........ഒരു വട്ട് കേസ്...... ന്നൊക്കെ ആലോചിച്ചു കൊണ്ട് മ്മൾ പെട്ടന്ന് തന്നെ കുന്ന് ലക്ഷ്യം വെച്ച് ഓടിയിരുന്നു....

അവിടെ എത്തിയതും തലയുയർത്തി പിടിച്ചിരിക്കുന്ന ആ കുന്നിൻ മുകളിലേക്കു മിഴികൾ ഉയർത്തിയതും......... ഇളംകാറ്റിനാൽ ഉയർന്നു പൊങ്ങുന്ന ഷാളിൽ മിഴികൾ പതിഞ്ഞതും......... മ്മടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയാലെ ആ ഷാൾ ലക്ഷ്യം വെച്ച് ഓടി....... അങ്ങോട്ടടുക്കും തോറും മ്മൾ ഉറക്കെ വിളിച്ചു.... "അക്കൂ........ " എന്നിൽ നിന്നും ഉതിർന്നു വീണ ശബ്ദം അവിടെമാകെ തട്ടി മാറ്റൊലി കൊണ്ടതും........ അത് ചെന്ന് പതിച്ചത് ആ ഷാളിനുടമയിലേക് ആയിരുന്നു........ മറുപടി എന്നോണം മ്മളിലേക്കായി തിരിഞ്ഞ ആ മുഖം മറഞ്ഞു കൊണ്ട് ഷാൾ സ്ഥാനം പിടിച്ചതും......... തൊട്ടടുത്തെത്തിയ മ്മൾ നിമിഷനേരം കൊണ്ട് കൈകളാൽ ഷാൾ പിടിച്ചെടുത്തു വലിച്ചതും.............. ആ മുഖം അനാവൃതമായി..... വശ്യമായ കണ്ണുകളും..... ചിരിയാലെ വിടരുന്ന നുണക്കുഴിയെയും മാറ്റുകൂട്ടാനെന്നോണം നിതംബം മറയുമാറുള്ള ഇടതൂർന്ന മുടിയിഴകൾ കാറ്റിൽ പറന്നു കൊണ്ടിരുന്നു...... അനുസരണയില്ലാതെ കവിളിലേക്കായി പടർന്നു കയറാൻ ഒരുങ്ങിയ മുടിയിഴകളെ ഒരു കയ്യിനാൽ വകഞ്ഞു മാറ്റി അവൾ സംസാരിച്ചു തുടങ്ങിയിരുന്നു..... അതും ചെറു പരിഭവം കൂട്ട് പിടിച്...... "ഇത്തൂസെ...... എന്താണ് ഇങ്ങൾ ചെയ്തേ..... മ്മൾ നല്ല ഫ്ലോയിൽ അങ്ങട് വരുവായിരുന്നു.....കോളാക്കിലെ ഇങ്ങള് "...... "എന്തോന്ന് ഫ്ലോ.... ഈ പാറപുറത് കയറി നിന്ന് ഷാൾ വിടർത്തി പിടിക്കുന്നതോ.... "

"പിന്നല്ലാതെ...... ഇത്തൂന്ന് അറിയോ.... ഇരു കൈ കൊണ്ട് ഷാൾ വിടർത്തി പിടിച്ചു മ്മളിലേക് അടിക്കുന്ന കാറ്റിനെ കണ്ണടച്ചോൻഡ് യേറ്റുവാങ്ങുമ്പോൾ ഉള്ള ഫീൽ....... അതൊന്ന് വേറെ തന്നെയാ.... ആ ഫ്ലോ യാ ഇങ്ങൾ കൊളാക്കിയത്.... അറിയോ..... " "ഓ..... ഒരു ഫ്ലോ കാരി വന്നിരിക്കുന്നു............ ന്നാൽ നീ ഫ്ലോ അങ്ങ് കെട്ടിപിടിച്ചു നിന്നോ...... നേരം ഇല്ലാട്ടോ കളിക്കാൻ നിക്കാൻ....... നമുക്ക് പോകണ്ടേ പെണ്ണെ..... ഇങ്ങനെ നിന്നാൽ മതിയോ..... " "പോകണോ ഇത്തൂ....... ഇവിടേം വിട്ട് പോകാനേ തോന്നുന്നില്ല..... ഇവിടെതെ കാറ്റിൻ പോലും പരിഭവം കാണും നമ്മുടെ ഈ പറിച്ചു നടൽ.... " "അറിയാം അക്കു...... നിന്നെ പോലെ തന്നെയാ എനിക്കും......... അത്ര വേഗം ഇട്ടേച്ചു പോകാൻ പറ്റുന്ന ഒന്നല്ലല്ലോ നമുക് ഇവിടെ ഉള്ളതെല്ലാം........ എന്നിരുന്നാലും പോയല്ലേ പറ്റു...... ആലോചിച്ചു നിക്കാൻ ടൈം ഇല്ലടാ...... അറിയാലോ ഈവെനിംഗ് ആണ് ട്രെയിൻ..... എല്ലാം ആദ്യമേ തീരുമാനിച്ചതല്ലേ......" "അതും ശരിയാ......... എല്ലാം തീരുമാനിച്ചു കഴിഞ്ഞല്ലോല്ലേ..... ഇത്തൂ നടന്നോ മ്മൾ പുറകെ വന്നേക്കാം..... " "ടൈം വൈകിക്കാതെ വന്നേക്കണം........ ഇനി ഒരു പ്രാവശ്യം കൂടെ ഇങ്ങട് നടപ്പിക്കരുത്...... " "ഇല്ല ന്റ പൊന്നോ..... മ്മൾ വന്നേക്കാം..... " ദേ.. ആൾ പോയിട്ട..... ഇനി ഇപ്പൊ ഇതെല്ലാം കേട്ട് ഒരു അന്തോം കുന്തോം മനസിലാകാത്തവർക്ക് മ്മള് പറഞ്ഞു തരാ.....അതല്ലേ അതിന്റെ ശരി......... ന്നിട്ട് വേണം നമ്മൾക് പെട്ടന്ന് അങ്ങട് ചെല്ലാൻ.... അപ്പൊ പറഞ്ഞു വന്നത് എന്തണെന്ന് വെച്ചാൽ......... അയ് അതിന് മ്മൾ ഒന്നും പറഞ്ഞില്ലല്ലോ അല്ലെ..... ന്നാൽ കേട്ടോളി.........ഇത്രയും വാചകമടിച്ച മ്മൾ ആരെണെന്ന് അല്ലെ............. മ്മൾ ആണ് *റാസ് *....... മുഴുവൻ പേര് .... 😎മെഹക് റാസ്‌😎......

അക്കു എന്ന് വിളിക്കും..... അത് മനസ്സിലായിക്കാണുമല്ലോ.... നേരത്തെ വന്ന ആൾ വിളിച്ചതുകൊണ്ട്...... 😉 പിന്നെ....... നേരത്തെ മ്മളെ വിളിച്ചു വന്നു പ്പോ ഇവിടുന്ന് പോയ ആൾ ഇല്ലേ.... അതാണ് മ്മടെ പുന്നാര ഇത്ത..... ശാലുത്ത..... ഷഹ്‌ല റാസ്......... പിന്നെ മ്മടെ കുടുംബത്തെ കുറിച് അറിയണ്ടേ.....അതൊരു വലിയ കുടുംബo ആണ്......പരിചയപ്പെടുത്താൻ ഒരുപാട് പേരുണ്ട്.........അതൊക്കെ മ്മൾ വഴിയേ പറഞ്ഞു തരാം........ ഇപ്പൊ അങ്ങട് ചെന്നില്ലേൽ ആൾ മടലും എടുത്ത് വരും..... ഇപ്പഴേ ലേറ്റ് ആയി...... മ്മൾ അപ്പോൾ തന്നെ ആ കുന്നിൽ ചെരിവിലേക് ഓടിയിറങ്ങി.... ഇരുസൈഡിലായി വളർന്നു നിൽക്കുന്ന പുല്ലുകളെ വകഞ്ഞു മാറ്റി മ്മൾ മ്മടെ വീട് ലക്ഷ്യം വെച്ച് ഓടി..... ആ ഓട്ടം ചെന്ന് നിന്നത് ഇരുനിലയോട് കൂടെ ഉള്ള മ്മടെ വീടിനു മുന്നിലാണ്....... ആ വീടിനോട് ചേർന്ന് കൊണ്ട് തന്നെ വീട്ടുപേരും സ്ഥാനം പിടിച്ചിരുന്നു........ അതും നല്ല വെണ്ടയ്ക്ക അക്ഷരത്തിൽ....... *......കിളിക്കൂട്....... * എന്താ പേര് കേട്ടിട്ട് വെറൈറ്റി ആയിട്ട് തോന്നുന്നുണ്ടോ...... ന്നാൽ അതിന്റ ആവശ്യം ഒന്നും ഇല്ലാട്ടോ..... പേര് പോലെ തന്നെയാ ഇത്........ ഒരു പാട് കിളിക്കുഞ്ഞുങ്ങൾ ഉള്ള ഒരു കൊച്ചു വീട് തന്നെ ആണ് ഈ കിളിക്കൂട്........ ഒന്നും മനസിലായില്ലല്ലേ...... അതൊക്കെ മ്മൾ പറഞ്ഞു തരാം..... പറഞ്ഞു തീർന്നില്ല.....ദേ വന്നല്ലോ ആള്..... "മദർ...... " ന്ന് വിളിച്ചോണ്ട് മ്മൾ ഓടിച്ചെന്നതും........

ആ കൈകൾ മ്മളെ ചേർത്ത് പിടിച്ചിരുന്നു...... കിളിക്കൂട്ടിലെ അമ്മ പക്ഷി....... ഒരുപാട് കുഞ്ഞു കിളികളുടെ മാത്രം അമ്മ....... മ്മളും ഇതിൽ ഒരു കിളികുഞ് ആയിരുന്നു....... 20 വർഷങ്ങൾക്ക് മുൻപ് അഞ്ചു വയസുകാരിയുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു ഒന്നര വയസുകാരി........ അതായിരുന്നു അന്ന് മ്മൾ ..... ആ അഞ്ചു വയസുകാരി മ്മളെ ശാലുത്ത മ്മളേം കൊണ്ട് ഈ പടി കയറിയതിൽ പിന്നെ ഈ നിൽക്കുന്ന മദർ ആയിരുന്നു പിന്നീട് ഈ 20 വര്ഷക്കാലത്തേക് ഒരു സ്‌നേഹം പകരുന്ന ഉമ്മ ആയി മാറിയത്...... അനാഥഎന്നൊരു ലേബൽ ഇല്ലാതെ എല്ലാ കുരുന്നുകൾ ക്കിടയിലും ഒരു സ്ഥാനo നൽകി കൊണ്ട് ചേർത്ത് പിടിച്ചു...... അന്ന് മുതൽ ഇന്ന് വരെ കൂടെ കൂടിയ ഞങ്ങൾ....... ഇന്ന് ഇവിടേം വിട്ട് പോകേണ്ടി വരുന്നത് ആലോചിക്കാൻ കൂടെ കഴിയുന്നില്ല..... ന്നല്ലാം ആലോചിച്ചു നിന്നതും........ മ്മടെ ചിന്തകളെ തടസം തീർത്തുകൊണ്ട്.....മ്മളെ ചേർത്ത് പിടിച്ചു മദർ സംസാരിച്ചു തുടങ്ങി....... "എന്താണ് മ്മടെ കാന്താരി അക്കു വിനു പറ്റിയെ കണ്ണൊക്കെ നിറഞ്ഞുക്ക്..... ഞാൻ പറഞ്ഞിട്ടില്ലേ ഇനി ഈ കണ്ണ് നിറയാൻ പാടിലന്ന് ......പറഞ്ഞത് മനസിലാവുന്നുണ്ടല്ലോ നിങ്ങൾക്ക്......... ഈ നാല് കണ്ണ്കൾ നിറയരുത് ഇനി...... ജീവിച്ചു മുന്നേറണം..... രണ്ട് പേരോടും കൂടെ ആണ്.... മനസിലായല്ലോ.... " ന്ന് നടന്നു ഞങ്ങളിലേക്കായി അടുത്ത ശാലുത്തനേം മറുകൈകൊണ്ട് ചേർത്ത് പിടിച്ചു മദർ പറഞ്ഞതും....... നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചു മാറ്റിയത് ഞങ്ങൾ ഒരുമിച്ചായിരുന്നു...... അപ്പോൾ തന്നെ മദർ തുടർന്നു........

"അപ്പൊ പറഞ്ഞ പോലെ മ്മൾ ഏല്പിച്ച കത്ത് ആ അഡ്രസ്സിൽ തന്നെ ഏൽപ്പിക്കണം...... നിങ്ങൾക് വേണ്ട സഹായങ്ങൾ എല്ലാം അവർ ചെയ്ത് തരും...... " "അല്ല മദർ ആരാ ഇ ഷാഹിറ മുബാറക്..... അവരുടെ നെയിം ആണല്ലോ അതിൽ എഴുതിയ അഡ്രസ്സിൽ..... " 'അത് നിങ്ങൾക് അറിയില്ലേ........ ഇവിടെ ഇടയ്ക്ക് വരാറില്ലേ ഷാഹിറ.......നമ്മുടെ ഇ ശരണാലയത്തിന് അവർ ഒരുപാട് സഹായങ്ങൾ ചെയ്ത് തന്നിട്ടുണ്ടല്ലോ....... നിങ്ങൾ അങ്ങട് ആണെന്ന് അറിഞ്ഞപ്പോൾ അവർ ആണ് എല്ലാ സഹായം ചെയ്യാമെന്ന് ഏറ്റത്........ പാവം ആണ്...... " "ആ.... മനസിലായി മദർ.... ആ ആന്റി യെ ഞങ്ങൾ കണ്ടിട്ടുണ്ടല്ലോ........ അന്ന് അവരുടെ കൂടെ ഒരു കുഞ്ഞു മോൾ കൂടെ ഉണ്ടായിരുന്നല്ലോ...... " "ആ അതന്നെ..... ആതാണ് ഷാഹിറ മുബാറക്........ " "ഓ.....ആ കുഞ് അവരുടെ മോൾ ആണോ......... " "അല്ല.... ആ കുട്ടി അവരുടെ മകളുടെ കൊച്ച് ആണ്...... " ന്ന് മദർ പറഞ്ഞു നിർത്തിയതും............ ഈ കിളിക്കൂടിന്റെ അവകാശികളായ ഒരുപാട് കിളി കുഞ്ഞുങ്ങൾ അങ്ങോട്ടായി ഓടിയടുത്തിരുന്നു...... ഓടിയടുത്ത അവർ ഞങ്ങളെ ചുറ്റും വലയം തീർത്തു കൊണ്ട് പരിഭവത്തിന്റെ കെട്ടഴിക്കാൻ തുടങ്ങിരുന്നു...... "അക്കു ഇത്ത ശാലുത്ത..... ഇങ്ങൾ പോകണ്ട..... ഇങ്ങൾ ഇല്ലേൽ ഒരു രസം ഉണ്ടാവില്ല ഇവിടെ........ പോകാതിരിക്കാൻ പറ്റൂല്ലേ....... " ന്നെല്ലാം സങ്കടതെ കൂട്ട് പിടിച്ചു അപ്പു ചോദിച്ചതും......

അവന്റെ കണ്ണ് തുടച്ചു മ്മൾ പറഞ്ഞു...... "ന്റെ അപ്പു കുട്ടാ അങ്ങനെ അങ്ങട് ഞങ്ങൾക്ക് ഇവിടേം വിട്ട് പോകാൻ പറ്റോ....... പോയാലും തിരിച്ചു ഇങ്ങട് തന്നെ വരില്ലേ....... അല്ലെ ശാലുത്ത..... " "അതന്നെ.......അപ്പു നല്ല കുട്ടിയല്ലേ..... ദേ നിന്നെ ആണ് ഇവരെ നോക്കാൻ യേല്പിക്കുന്നത്......അപ്പൊ നല്ല ബോൾഡ് ആവണ്ടേ.... " ന്നുള്ള ഇത്താടെ സംസാരത്തിൽ അവന്റെ കുഞ്ഞു മുഖത്തു ഉത്തരവാതിത്തത്തിൽ നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു..... അപ്പു ....... അവനെ ഇവിടെ കിട്ടിയത് അവന് രണ്ട് മാസം പ്രായം ഉള്ളപ്പോൾ ആണ്..... അവിടെ ന്നിങ്ങോട്ട് അവൻ ഈ 8 വർഷം മ്മടെ കയ്യിൽ കിടന്ന വളർന്നത്...... അവനെ പിരിഞ്ഞു പോകാൻ മ്മളെ കൊണ്ട് കഴിയില്ല.......പക്ഷെ പോയല്ലേ പറ്റു..... അവനെ മദർന്റെ കയ്യിൽ യെൽപിച്ചു കൊണ്ട് നിറഞ്ഞ കണ്ണ് അവൻ കാണാതെ തുടച്ചു.... കാരണം അവന്റെ അക്കു വിന്റെ കണ്ണ് നിറഞ്ഞാൽ അതവൻ സഹിക്കാൻ കഴിയില്ല...... അവിടെ പോയിട്ട് എല്ലാം സെറ്റ് ചെയ്തിട്ട് കൂടെ കൊണ്ട് പോകാം എന്ന് ഉറപ്പ് നൽകിയിട്ട ചെക്കൻ ഒന്ന് ചിരിച്ചത്....... അവൻ മ്മളെ പിരിഞ്ഞു ഇരിക്കാനേ കഴിയില്ല....... ശാലുത്തയെക്കാൾ അവൻ കൂടുതൽ അടുപ്പം മ്മളോട് ആണ്........ മ്മളോട് പറ്റിചേർന്ന് അല്ലാതെ അവൻ ഉറങ്ങാറില്ല...... കൊണ്ട് പോകണം അവനെ കൂടെ...... ന്നൊക്കെ മനസിൽ കരുതി ഒരിക്കൽ കൂടെ മദർനോട്‌ യാത്ര പറഞ്ഞു.....

ഞങ്ങളുടെ വേർപാടിൽ ആ കുഞ്ഞു ഹൃദയങ്ങളും വേദനിച്ചപ്പോൾ നിറഞ്ഞു വന്ന കണ്ണ് തുടച്ചു പുഞ്ചിരിയെ കൂട്ട് പിടിച്ചു അവധി ദിവസങ്ങളിൽ ഇങ്ങോഓട്ടോടി എത്താം എന്ന ഉറപ്പിന്മേൽ അവിടെ ഉള്ള അന്തേവാസികളോട് യാത്ര പറഞ്ഞു ഇറങ്ങി...... നിറഞ്ഞ കണ്ണ് കൂട്ട് പിടിച്ചല്ലാതെ ആ പടികെട്ടിറങ്ങാൻ കഴിഞ്ഞില്ല....... കണ്ണ് നിറച്ചു ചെറു പുഞ്ചിരിയാൽ വിളിക്കാം എന്നുള്ള ഉറപ്പിന്മേൽ ആ കിളിക്കൂട് വിട്ട് ഞങ്ങളുടെ കാർ ബഹുദൂരം സഞ്ചരിച്ചിരുന്നു...... അത് എത്തിച്ചേർന്നത് റെയിൽവേ സ്റ്റേഷൻ മുന്നിലും...... അവിടെ ചെന്ന് ടിക്കറ്റ് ഒന്നൂടെ കൺഫേം ചെയ്ത് സീറ്റ് കണ്ടുപിടിച്ചു യെഥാ സ്ഥാനത് ഇരിപ്പുറപ്പിച്ചു..... മ്മടെ മൗനം കൊണ്ടാണെന്ന് തോനുന്നു ശാലുത്ത സംസാരിച്ചു തുടങ്ങിയത്....... "അക്കു.......തീരെ പരിചയം ഇല്ലാത്തിടത്തേക്കാണ് നമ്മുടെ യാത്ര..... എന്തൊക്കെയാണ് നമുക്കായി അവിടെ ഒരുക്കിയിരിക്കുന്നത് എന്ന് പടച്ചോൻ മാത്രെ അറിയൂ...... ആലോചിക്കുമ്പോൾ തന്നെ ഒരു ബേജാർ ആണ്....... മദർ ഇല്ലാതെ അവരുടെ കൈത്താങ്ങില്ലാതെ നമുക്ക് ജീവിച്ചു മുന്നേറേണ്ടത് അതും നമുക്ക് തികച്ചും അന്യമായ ഒരു പുതിയ നാട്ടിൽ........ " "ഇത്ത....... ആരാ പറഞ്ഞത് മദർ ന്റെ കൈത്താങ്ങില്ലാന്ന്.... ഈ അഡ്രെസ്സ് നമുക്ക് തന്നതിലൂടെ നമ്മുട പ്രശ്നങ്ങൾക്ക് ഒരു താങ്ങായി മദർ മാറിയില്ലേ.......തുടർന്ന് അങ്ങോട്ടും മദർ ന്റെ പ്രാർത്ഥന നമ്മുടെ കൂടെ ഇല്ലേ......

പിന്നെ അതിലുപരി ഈ അക്കു കൂടെ ഉള്ളത് കൊണ്ട് മ്മടെ ഇത്ത ഒന്നുകൊണ്ടും പേടിക്കണ്ട..... " "മ്മ്മ്..... അത് മാത്രം ആണ് മ്മടെ പേടി........ മനുഷ്യൻ ആയാൽ കുറച്ചു പേടി വേണം.... അത് നിന്റെ അരികത്തു കൂടെ പോയിട്ട്ല്ല...... ആരാ എന്താ എന്നോ നോക്കാതെ നിന്റെ ഇടിച്ചു കേറി പറയുന്നത് ഒന്ന് നിർത്താൻ നോക്കണം അക്കു........ അല്ലേൽ പണി മേടിച്ചു കൂട്ടാനെ നിനക്ക് ഒഴിവ്വ് ഉണ്ടാവു....... അങ്ങനെ ഒന്ന് കൊണ്ട് ആണല്ലോ മ്മൾ ഇപ്പൊ ഈ യാത്ര തിരഞ്ഞെടുക്കാൻ കാരണം..... " ന്നൊക്കെ ഇത്ത പറഞ്ഞതും...... മ്മൾ നന്നായോന്ന് ഇളിച്ചു പറഞ്ഞു..... "അതിന് ഇത്ത മ്മൾ അവരെ ഒന്നും ചെയ്തില്ലല്ലോ....... മ്മടെ ക്ലാസ്സിൽ വന്നു മ്മളോട് കൂടെ കിടക്കാൻ വിളിച്ചപ്പോൾ കൂടെ ചെന്ന്..... " "ചെന്ന്..... ബാക്കി പറ...... " "അത് പിന്നെ പറയാൻ ഉണ്ടോ...... കൂടെ ചെന്ന് അവന്മാരുടെ ബുള്ളറ്റ്ന്റർ ഹെഡ് ലൈറ്റ് അടിച്ചു പൊട്ടിച്...... എന്നിട്ട് ആണ് മ്മടെ കലിപ്പ് ഒന്ന് തീർന്നത്...... " "മ്മ്മ്...... നിന്റ കലിപ്പ് തീർന്നു..... പക്ഷെ പ്രശ്നം അവിടെന്നും തീർന്നില്ലല്ലോ...... അതിന് പുറകെ മദർ വന്നു........ പ്രിൻസിപ്പൽന്റെ വിചാരണ....... അതും കഴിഞ്ഞു ഡിസ്മിസ്സ്‌ വാങ്ങി വന്നു....അതിന്റെ ഭാഗം ആണല്ലോ ഈ പറിച്ചു നടൽ..... " "അയ്യടാ...... അങ്ങനെ പറയല്ലേ...... അത് മാത്രം അല്ലല്ലോ കാരണം....... ന്റെ ഇത്തനെ തനിച് വിടാണ്ടിരിക്കാൻ അല്ലെ മ്മൾ കഷ്ടപ്പെട്ട് ഡിസ്മിസ്സ്‌ ഒക്കെ മേടിച്ചു വന്നത്.....

നന്ദി വേണോo നന്ദി......ഹും....... " "അച്ചോടാ..... ആരോടാ ഈ നാടകം...... മ്മളോട് വേണ്ട ...... ഈ കയ്യിൽ കിടന്ന മോൾ വളർന്നത്..... നിന്നെ മ്മളെക്കാൾ നന്നായിട്ട് മറ്റാർക്ക അറിയാ...... " "ഓ..... സമ്മതിച്ചു........അതിന് മ്മൾ എന്താ ചെയ്തേ അവന്റെ അപ്പൻ അങ്ങ് കൊമ്പത്തെ ടീം ആയിപോയത് മ്മളെ കൊഴപല്ലല്ലോ..... " "അല്ല...... അതുകൊണ്ട് ഇത്തന്റെ പുന്നാര മോൾ ഇനി പോകുന്ന കോളേജ്ലെങ്കിലും തികച്ചു പടിച്ചോണം...... ചുരുക്കി പറഞ്ഞാൽ നിന്റെ തല്ലു കൊള്ളി സ്വഭാവം അവിടെ പുറത്തെടുക്കരുതന്ന് ...... " "ഇല്ല ന്റെ പൊന്ന് ഇത്ത...... ഇന്ന് മുതൽ ഇങ്ങടെ അക്കു നന്നാവാൻ തീരുമാനിച്ചു...... " ന്ന് മ്മൾ പറഞ്ഞതും....... ഇത്ത ഉണ്ട് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ ജനലിൽ കൂടെ പുറത്തോട്ട് നോക്കുന്നു....... മ്മൾ അപ്പോൾ തന്നെ കാര്യം ചോദിച്ചപ്പോൾ കുരിപ്പ് പറയാ.... കാക്ക എങ്ങാനും മലർന്ന് പറക്കുന്നുണ്ടോന്ന് നോക്കുവാണെന്ന്....... മ്മൾ അതിന് കണ്ണുരുട്ടി നോക്കിയതും........ ചിരിച്ചോണ്ട് മ്മളെ ചേർത്ത് പിടിച്ചു പറഞ്ഞു..... "ന്റെ അക്കു..... നിന്നെ മ്മൾക് അറിയൂല്ലേ...... നീ നന്നാവാൻ ഒന്നും പോകുന്നില്ലാന്ന്....... നീ നീയായിട്ട് നിൽക്കുന്ന മ്മൾക് അറിയാം...... അങ്ങനെ തന്നെ നിന്നാൽ മതി..... പക്ഷെ ഒന്നുണ്ട്.......... എന്ത് പ്രശ്നം ഉണ്ടായാലും നിന്റ സുരക്ഷ അത് നീ ശ്രദ്ധിക്കണം............ കാരണം മ്മൾക് നീയും നിനക്ക് മ്മളും മാത്രെ അല്ലെ ഒള്ളു........."

"അറിയാം ഇത്തൂ.....ഇങ്ങടെ അക്കു എങ്ങനെയാണോ അതുപോലെ തന്നെ ആയിരിക്കും ഇനി അങ്ങോട്ടും........ ഐ ലവ് യൂ.ഇത്ത......... " "ലവ് യൂ ടൂ....... " ന്ന് പറഞ്ഞു മ്മളെ ചേർത്ത് പിടിച്ചതും.......... മ്മൾ പതിയെ ആ തോളിലേക് ചാഞ്ഞു...... എന്താ എല്ലാവരും ഇങ്ങനെ നോക്കണേ...... ഒന്നും അങ്ങട് കത്തിയില്ലല്ലേ.......... മ്മൾ പറഞ്ഞു തരാം......... ഈ യാത്ര അതെന്തിനാണെന്ന് അല്ലെ......ഇത് ആദ്യം മ്മടെ ഇത്തക്ക് വേണ്ടി ആയിരുന്നു........ കാരണം ഇത്താക്ക് ഒരു ജോലി കിട്ടി...... പട്ടണത്തിലെ ഒരു ഹോസ്പിറ്റലിൽ...... അതും നേഴ്സ് ആയിട്ട്....... അതിന്റെ ഭാഗം ആയിട്ട് നാളെ ജോയിൻ ചെയ്യാൻ പറഞ്ഞു ലെറ്റർ വന്നു...... അതിനിടയിൽ ആണ് മ്മടെ കോളേജിൽ ഒരു പ്രശ്നം ഉണ്ടായത്....വേറെ ഒന്നും അല്ല...... മ്മൾ ഡിഗ്രി രണ്ടാം വർഷ പഠന വിദ്യാർത്ഥി ആണ്...... പിന്നെ മ്മടെ സ്വഭാവം വെച്ച് അവിടെ ഉള്ളവർമാരോഡോന്നും അത്ര രസത്തിൽ അല്ല..... വേറെ ഒന്നും കൊണ്ടല്ല മ്മൾക് തെറ്റായി എന്തെങ്കിലും കണ്ടാൽ അപ്പൊ ചോദ്യം ചെയ്യണം....... അങ്ങനെ ഒട്ടുമിക്ക പ്രശ്നങളിൽ പോയി തലയിൽ വെച്ച കൂട്ടത്തിൽ തനി തെമ്മാടി ആയ കോളേജ് പ്രിൻസിപ്പൽ ന്റെ മകനുമായി ഒന്ന് ഉടക്കി..... അതെന്താണ്ന്ന് വെച്ചാൽ അവൻ അവന്റെ അപ്പന്റെ ബലത്തിൽ മ്മടെ ക്ലാസ്സിലെ കുട്ടിയേ കയറി പിടിച്ചു.......... അതിന് ചുമ്മാ നിന്ന നമ്മള് അന്തസായി അവന്റെ മുഖത്തിട്ട് ഒന്ന് പൊട്ടിച്ചു...

അതിന് ആ നാറി സെബാസ്റ്റ്യൻ തെണ്ടി പറയാ.......അവനെ പരസ്യമായി അടിച്ചതിന് മ്മൾ അവന്റെ കൂടെ കിടക്കണം എന്ന്............ അല്ലേൽ കിടത്തും ന്ന്..... അതും കൂടെ കേട്ടപ്പോൾ മ്മൾക് അങ്ങട് ചൊറിഞ്ഞു വന്നു.... നിന്റെ കൂടെ കിടക്കണം അല്ലേന്ന് ചോദിച്ചു ക്ലാസ്സിൽ നിന്ന് ഇറങ്ങി ചെന്ന് നേര ബൈക്ക് പാർക്കിങ്ങിൽ പോയി ആ നാറിയുടെ ബുള്ളറ്റ്ന്റെ ഹെഡ്ലൈറ്റ് അങ്ങട് അന്തസായി അടിച്ചു പൊട്ടിച്ചു..... എല്ലാ ബോയ്സിനെ പോലെ അവനും അവൻന്റെ ബുള്ളറ്റ് ജീവൻ ആയിരുന്നു...... ഇത്ര മാത്രം ചെയ്തതിനു ആണ് ആ പരട്ട കിളവൻ പ്രിൻസി അവന്റ അപ്പൻ മ്മളെ കോളേജിൽ നിന്ന് പുറത്താക്കിയത്....... അല്ലാതെ വേറെ ഒന്നും മ്മൾ ചെയ്തില്ല..... അങ്ങനെ ഇപ്പൊ ഇതാ...... മദർ മ്മളെ ഇത്തന്റെ കൂടെ നാട് കടത്തി..... അതും ന്യൂ കോളേജിൽ അഡ്മിഷൻ വരെ ശരിയാക്കി കൊണ്ട്........ മ്മൾ ഇനി പഠിക്കണോ ന്ന് ചോദിച്ചതാ.......മദർ ഒന്ന് കണ്ണുരുട്ടിയപ്പോൾ അതിനു തീരുമാനം ആയി..... പിന്നെ മ്മക്ക് പോകുന്നത് കൊണ്ട് എതിർപ്പ് ഒന്നും ഇല്ലാത്തത്......... വേറെ ഒന്നും കൊണ്ട് അല്ലാ.... മ്മൾക് ചെറുതായിട്ട് ഒരു സൈഡ് ബിസിനസ്‌ കൂടെ ഉണ്ട്.... അതും കൂടെ ഒന്ന് സെറ്റ് ആക്കാൻ വേണ്ടി കൂടെ ആണ് മ്മൾ ഇങ്ങോട്ട് കെട്ടിയെടുക്കാൻ സമ്മതിച്ചതു തന്നെ.....

അതെന്താണെന്ന് അറിയോ..... അത്..... ന്ന് മ്മൾ പറയലും ഇത്ത പറഞ്ഞു..... "അക്കു മതി സംസാരിച്ചു ഇരുന്നത് മ്മൾക് ഇറങ്ങാൻ ഉള്ള സ്റ്റേഷൻ എത്തി...... പെട്ടന്ന് ലഗേജ് ഒക്കെ എടുത്ത് ഇറങ് പെണ്ണെ..... ഇനി കാര്യങ്ങൾ ഒക്കെ വഴിയേ അറിഞ്ഞോളും..... കാരണം ഇനി അങ്ങോട്ട് മ്മടെ കൂടെ ഇവരും കാണുമല്ലോ...... " അത് ശരിയാ.....അപ്പൊ മ്മൾ പെട്ടന്ന് ഇറങ്ങട്ടെ..... മ്മൾ പിന്നെ മറുത്തൊന്നും പറയാതെ മ്മടെ ട്രോളി ബാഗും എടുത്തോണ്ട് ദൃതിയിൽ ഇത്തടെ പുറകെ ഇറങ്ങാൻ ഒരുങ്ങവേ..... മ്മളെ പോലും തട്ടി മാറ്റി മറികടന്നു ഒരുത്തൻ ട്രെയിനിൽ നിന്നും ഇറങ്ങാൻ ഒരുങ്ങവേ..... അവന്റെ ഇടിയുടെ അഗാധത്തിൽ മ്മൾ ഒരു വശത്തെക്ക് ചെരിഞ്ഞു...... അപ്പോൾ തന്നെ മ്മൾ ദേഷ്യത്തിൽ ആ പോയ മരങ്ങോടന്റെ ജാക്കറ്റ്ൽ പിടിത്തം ഇട്ടിരുന്നു...... ഒരു കാൽ തറയിൽ വെക്കാൻ ഒരുങ്ങിയ അവനെ മ്മൾ പിടിച്ചു നിർത്തി കൊണ്ട് മ്മടെ കലിപ്പ് അങ്ങട് ഓൺ ആക്കി...... "ഡോ..... എവിടെ നോക്കിയഡോ പോകുന്നെ..... താനാരാഡോ ചെന്നൈ എക്സ്പ്രസ്സ്‌ ആണോ ഇടിച്ട്ട് നിർത്താതെ പോകാൻ...... ന്താടാ മത്തങ്ങാ തലയ നിന്റെ വായിൽ നാക്കില്ലേ.....ഇപ്പൊ മ്മൾ അങ്ങട് മറിഞ്ഞു വീണിരുന്നേൽ നീ സമാധാനം പറയോ കൊരങ്ങാ......... " ന്ന് മ്മൾ പറഞ്ഞതെ ഓർമ ഒള്ളു..

പിന്നെ മ്മൾ കേട്ടത് ഒരലർച്ചയായിരുന്നു....... "ഡി..... " ന്നുള്ള അലർചയോടെ.... അവന്റെ ജാക്കറ്റ്ൽ പിടിച്ച മ്മടെ കൈ ഞൊഡി യിട കൊണ്ട് കവര്ന്നെടുത് മ്മളിലേക് വിരൽ ചൂണ്ടി കൊണ്ട് തിരിഞ്ഞ അവന്റെ കത്തിജോലിക്കുന്ന കണ്ണുകൾ മ്മടെ കണ്ണിലുടക്കിയ നിമിഷം...... മ്മൾ ഒന്ന് പതറി.......... എന്തൊക്കെയോ മ്മളിലേക് പറയാൻ ഒരുങ്ങിയ അവന്റെ സംസാരത്തെ തടസം തീർത്തു കൊണ്ട് അവന്റെ കാൽ സ്ലിപ് ആയി പുറകിലെക്ക് ഒരു മറിയൽ ആയിരുന്നു....... അതും പ്ലറ്റ്ഫോംലേക്ക്...... അവൻ മാത്രം അല്ല മക്കളെ....... ആ മത്തങ്ങാ തലയൻ മ്മളെ കൂടെ വലിചോണ്ട് ആയിരുന്നു പോയത്..... അവന്റെ വലിയുടെ ആഗാധത്തിൽ മ്മൾ അവന്റെ മുകളിൽ ആയി ലാൻഡ് ആയതും.......... മ്മട അരയിൽ അവന്റെ കൈകൾ വലയം തീർത്തു കൊണ്ട് നിലത്തൊട്ട് വീണതും......... മ്മൾ കണ്ണുകൾ മുറുകെ അടചിരുന്നു.... തുടരും.....

 

Share this story