രാവണ പ്രണയം🔥 : ഭാഗം 101

Ravana Pranayam Novel

എഴുത്തുകാരി: അമീന

ഞങ്ങളെ നിൽപ്പ് കണ്ട് കൊണ്ട് ബെഡ് കുടഞ്ഞു വിരിക്കുവായിരുന്ന അരുണിയും ഷാദിയും പകച്ചു നോക്കി... എന്താ ന്ന് ചോദിച്ചതും.... ഞങ്ങൾ ഒരുമിച്ച് ചുമൽ കൂച്ചി കൊണ്ട് ഒന്നും ഇല്ല ന്ന് പറഞ് ഇളിച്ചതും...... അവളുമാർ ചിരിച്ചോണ്ട്.... "കെട്ടിയോന്മാരുടെ അടുത്തൂന്ന് എസ്‌കേപ്പടിച്ചല്ലേ....." ന്ന് ഷാദി പറഞ്ഞതും.... അരുണി.... "അക്കു.....അവരെ ഒറ്റയ്ക്കു ആകണ്ടായിരുന്നുട്ടോ.... ദേഷ്യം വരില്ലേ ഇനി...." "ദേഷ്യം വരാൻ അവർക്ക് നേരം കാലം ഒന്നും ഇല്ല....എപ്പഴും വരാം....അത്‌ കരുതി മ്മള് മുന്നോട്ട് വെച്ച കാല് പിന്നോട്ടില്ല....അല്ലേലും അവര് ഒറ്റയ്ക്കല്ലല്ലൊ...രണ്ടു പേരില്ലേ... വേണേൽ രണ്ട് അളിയന്മാരും ഒരുമിച്ച് കിടന്നോട്ടെ.....അതുപോലെ ഇന്ന് നമ്മള് ഒരുമിച്ച് കിടക്കുന്നു.....

കൂടുതൽ പറഞ്ഞു മൂഡ് കളയാതെ വന്ന് കിടക്കാൻ നോക്കടി തെണ്ടികളെ....." ന്ന് പറഞ്ഞു മ്മള് ബെഡിലേക് ചാടി വീണതും.....മ്മടെ പുറകെ അവളുമാരും ബെഡിലേക് വീണു...... "അരുണി കൊച്ചേ ആ ലൈറ്റ് ഓഫ്‌ ചെയ്യ്തെക്ക്....മ്മള് കിടന്നു...." ന്ന് പറഞ്ഞു ആനി ബ്ലാങ്കെറ് എടുത്തു മൂടിയതും.....അവളെ ചവിട്ടി എണീപ്പിച്ചു കൊണ്ട്..... " ടി മാക്രി.... കുടിക്കാൻ വെള്ളം കൊണ്ട് വെച്ചേക്കുന്നോ നീ...നമുക്ക് വേണ്ടേലും ദേ...കുരുണി ഒരു വെള്ളം കുടി പ്രാന്തി ആണ്.....ഉറക്കത്തിൽ എണീപ്പിച്ചു വെള്ളം തിരഞ്ഞു പോകേണ്ടി വരും....." "ആടി നിക്ക് വെള്ളം വേണ്ടി വരും.....പോയി കൊണ്ട് വാ അക്കു......അല്ലേൽ സത്യം ആയിട്ടും മ്മള് ഒന്നുറങ്ങി നീറ്റാൽ മൂനിന്നേം പൊക്കി കൊണ്ട് പോകും....."

"ഇന്ക് വയ്യ ഉറക്കത്തിൽ നീക്കാൻ....ഏതായാലും വെള്ളം വേണം....എങ്കിൽ ഒരു കാര്യം ചെയ്യാം.... ഇച്ചയാൻ കൊണ്ട് വന്ന ഐസ് ക്രീം കൂടെ എടുത്ത് കൊണ്ട് വരാം.... എപ്പടി....."😋 ന്ന് മ്മള് പറഞ്ഞതും... മൂന്നും കൂടെ തംസപ് കാണിച്ചു..... "ന്നാല് പോയേച്ചും വരാം.....വോകെ...." ന്ന് പറഞ് മ്മള് തുള്ളി ചാടി കതക് തുറക്കാൻ നിന്നതും.... പെട്ടന്ന് ഒന്ന് സ്റ്റക്ക് ആയിട്ട് അവർക്ക് നേരെ തിരിഞതും... ആനി.... "ന്താടി അവിടെ നിന്നെ.. പോയി കൊണ്ട് വാ.....ന്നിട്ട് വേണം ഒരു പിടി പിടിക്കാൻ....." "എടി പോത്തേ മ്മള് ഇപ്പോ പുറത്തിറങ്ങിയാൽ മിക്കവാറും രാവണൻ പിടിച്ചോണ്ട് പോകും...പിന്നെ ഐസ് ക്രീം ഒന്നും പിടിക്കേണ്ടി വരില്ല.....ഒരു കാര്യം ചെയ്യ്....നീ പൊക്കോ അന്നമോ...."

"ഓഹോ....അതിനർത്ഥം മ്മളെ പിടിച്ചോണ്ട് പോകട്ടെന്ന് അല്ലെ.... അമ്പട ജിൻ ജിന്നങ്കിടി....മ്മള് പോകൂല്ല....." ന്ന് പറഞ്ഞു ബെഡിൽ കയറി കാല് മടക്കി തലയിണ മടിയിൽ എടുത്ത് വെച് ഇരുന്നതും.... മ്മള് ഷാദിയെ നോക്കി... അപ്പൊ അവൾ... "നോക്കണ്ട.... ഞാൻ അല്ലെ.... പോയേക്കാം....പക്ഷെ കൂട്ടിന് അരുണി കൂടെ വേണം...മ്മള് ഒറ്റയ്ക്ക് പോകില്ല....." "അതിനെന്താ അവൾ വരും....." "മ്മള് പോരണോ.... നല്ല ഉറക്കം വരുന്നുണ്ട്...." ന്ന് പറഞ്ഞു പെണ്ണ് കൊട്ട് വാ ഇട്ടോണ്ട് ഇടം കണ്ണിട്ട് നോക്കിയതും ആനി.... "ഷാദി നീ ഐസ് ക്രീം കൊണ്ട് വന്നാൽ മതി വെള്ളം എടുക്കണ്ട....കുരുണി ബെഡ് കണ്ടാൽ ശവം ആണ്.....ആന കുത്തിയാൽ പോലും അറിയില്ല....ഇനി ഉറക്കത്തിൽ ന്നെ വിളിക്കാൻ നിക്കല്ല്....

." ന്ന് ആനി പറഞ്ഞതും....ഞങ്ങൾ രണ്ടും കോറസ് പോലെ..... "ഞങ്ങളേം.... " ന്ന് പറഞ്ഞതും പെണ്ണ്... "വേണ്ട....വരാം....ഇന്ക് വെള്ളം വേണം....." ന്ന് പെണ്ണ് ചാടിക്കയറി പറഞ്ഞതും.... ഷാദി ഇളിച്ചോണ്ട് ന്നാല് ബാ..... ന്ന് പറഞ്ഞു അവളേം കൊണ്ട് കതക് തുറന്ന് പുറത്തു പോയി..... അവര് പോയതും മ്മള് പെട്ടന്ന് കതക് അടച്ചു ലോക്ക് ചെയ്തു.....അല്ലേൽ കലിപ്പന്മാരെങ്ങാനും കയറി വന്നാൽ മ്മടെ ഇന്നത്തെ പ്ലാൻ എല്ലാം വെള്ളത്തിൽ ആകും... മ്മള് കതക് അടച്ചു കൊണ്ട് ആനിയുടെ അടുത് വന്നിരുന്നതും....

ഒരു മുഖവുരയും കൂടാതെ അവൾ.... "പറഞ്ഞോ അക്കു....." "എന്ത്....." "നിന്നെ എനിക്ക് അറിയില്ലെടി.....നിന്റെ മുഖം ഒന്ന് മാറിയാൽ അതെനിക് മനസ്സിലാകും.....അപ്പൊ ചുമ്മാ എന്ത് ന്നുള്ള ചോദ്യം വേണ്ട....അവരെ നീ പറഞ് വിട്ടത് പോലും മ്മളോട് ന്തോ പറയാൻ അല്ലെ....." ന്ന് ആനി പറഞ്ഞു നിർത്തിയതും... മ്മള് അവളെ കെട്ടിപിടിച്ചു പറഞ്ഞു.... "നീ പറഞ്ഞത് ശരിയാ ആനി.... മ്മള്ക്ക് പറയാനുള്ളത് ഇമ്പോര്ടന്റായ കാര്യം ആണ്....." ന്ന് പറഞ്ഞു അവളിൽ നിന്ന് വേർപെട്ട് കൊണ്ട് ഇന്ന് ഷാദിയുടെ പപ്പ ബീച്ചിൽ വെച് കണ്ടതും... മ്മളെ ആ കവർ ഏല്പിച്ചതും ഒക്കെ പറഞ്ഞു.... "ന്നിട്ട് ആ കവർ എവിടെ....." "അത്‌ മ്മടെ റൂമിലെ ഷെൽഫിൽ ആണ്....അതെടുക്കണം....ഇന്ന് തന്നെ അത്‌ തുറന്നു നോക്കണം....

ഇതിലും നല്ലൊരു അവസരം ഇനി കിട്ടുമോന്ന് അറിയില്ല....കൂടെ നിക്കില്ലെടി നീ...." "അങ്ങനെ ഒരു ചോദ്യം വേണോ അക്കു.....ഓരോ ചുവടു വെപ്പിലും കൂടെ ഉണ്ടാകും ഞാൻ.... അല്ല.... നീ എന്താ ഇതിൽ അരുണിയെ ഉൾപെടുത്താതിരുന്നത്...." "മറ്റൊന്നും കൊണ്ടല്ല....ഇതിലേക് അവളെ കൂടെ വലിച്ചിടാൻ തോന്നിയില്ല.....ഷാദി ഉണ്ടായിരുന്നു ഈ കവർ തന്നപ്പോൾ ന്റെ കൂടെ....പിന്നെ നീ ഇല്ലാത്ത ഒരു കാര്യം ന്റെ ലൈഫിൽ ഇല്ലല്ലോ....സൊ നമ്മൾ ആൾറെഡി ഇൻവോൾവ്ഡ് ആണ് ഈ കാര്യത്തിൽ.... അതിലേക് ആ പാവത്തെ കൂടെ പെടുത്താൻ തോന്നിയില്ല.... അവൾ ഉറങ്ങിയിട്ട് തുറക്കാം......" ന്ന് പറഞ്ഞു നിർത്തിയതും... കതകിൽ മുട്ട് വീണതും.... ആനി...

"ആകയാ.....ഐസ് ക്രീം.....ജിങ്ക ജിങ്ക....." ന്ന് പറഞ്ഞു ബെഡിൽ നിന്ന് ചാടിയിറങ്ങി കൊണ്ട് ഓടി പോയി കതക് തുറന്നതും... മ്മളും ഓടി പോയി കതകിനടുത്തായി ഹാജർ വെച്ചു..... അഞ്ഞൂറിന്റെ ബൾബ് കത്തിച്ചു വെച്ച പോലെ ഉള്ള ഇളിയോടെ ഐസ് ക്രീമിനായി മുന്നോട്ട് നോക്കിയതും..... മുന്നിൽ നിൽക്കുന്നവരെ കണ്ട് പകച്ചു പണ്ടാരടങ്ങി പോയി..... സുഭാഷ്..... അതാ മുന്നിൽ ഒരമ്മ പെറ്റ അളിയൻസ്.... രണ്ടും കലിപ്പ് ലുക്ക്‌ വിട്ടു നോക്കി നിന്നതുo....മ്മള് ഉമിനീരിറക്കി കൊണ്ട് ആനിയെ നോക്കി....അതാ തെണ്ടി മ്മളെ നോക്കികൊണ്ട് നിക്കുന്നു...... അപ്പൊ തന്നെ മ്മള് ഉറക്കെ ആനിയോട്.... "അന്നമ്മോ കതക് അടച്ചോടി....."

ന്ന് പറഞ്ഞു ഒരുമിച്ച് കതക് വലിച്ചടക്കാൻ ഒരുങ്ങവെ പുറത്ത് നിന്ന് ചെക്കൻ മാര് ആഞ്ഞു തള്ളിയതും... പുറകിലേക്ക് വേച് പോയി മ്മള് പാട്ട കുത്തി നിലത്ത് വീണതും... മ്മടെ മോളിലായി ആനി പാട്ട കുത്തി വീണതും.... മ്മള്... "മാറി വീഴ് പോത്തേ... ന്നെ കൊല്ലൂലോ നീ...." ന്ന് പറഞ്ഞു മ്മടെ മേലെ നിന്ന് അവളെ തള്ളി മാറ്റി കൊണ്ട് മുന്നോട്ട് നോക്കിയതും...... രാവണൻ.... "ആൽബി...അളിയോ...ഇവർക്കു കുറച്ച് ഡോസ് ന്റെ കുറവ് ഉണ്ട്....അതുകൊണ്ട് മ്മടെ പ്രോപ്പർട്ടി ഞാൻ അങ്ങെടുക്കുവാ...." "ഓക്കേ അളിയാ....." ന്ന് ഇച്ചയാൻ തല ചെരിച്ചു സൈറ്റ് അടിച്ചതും.... കൊരങ്ങൻ മ്മളെ പൊക്കിയെടുത്തോണ്ട് പുറത്തോട്ട് പോയി.....

പോകുന്ന പോക്കിൽ ആനിയെ മ്മളൊന്ന് ദയനീയമായി നോക്കാനും മറന്നില്ല.... മി ആൾസോ ട്രാപ്പ്ഡ്.... ന്നുള്ള ഭാവത്തിൽ പാട്ടയും തടവി നിക്കുന്ന ആനിയെ കണ്ട് കൊണ്ട് ആ കയ്യിലായി കിടന്ന മ്മളെയും എടുത്ത് മ്മടെ റൂം ലക്ഷ്യം വെച്ച് നടന്നു...... *************** (ഷാദി) വെള്ളം എടുക്കാനായി മ്മളും അരുണിയും കതക് തുറന്ന് പുറത്തിറങ്ങി.... സ്റ്റെയർ ഇറങ്ങി പോയി.... നേരെ കിച്ചണിലേക്ക് കയറി ജഗ്ഗിൽ വെള്ളം നിറച്ചതും ഫ്രിഡ്ജ് തുറന്ന് അരുണി ഐസ് ക്രീം കൂടെ എടുത്ത്.. ഞങ്ങൾ തിരിഞ്ഞു റൂമിലേക്ക്‌ പോകാൻ അടുക്കളയിൽ നിന്ന് പുറത്തേക്കിറങ്ങവേ വാതിൽക്കൽ ചാരി നിക്കുന്ന ആളെ കണ്ട് തറഞ്ഞു നിന്നുപോയി.... വാതിൽ പടിയിലേക് ചാരി കയ്യും കെട്ടിനിക്കുന്നു അർഷി സാർ.....

ആളെ കണ്ടതും മ്മളൊന്ന് പരുങ്ങി അരുണിയെ നോക്കിയതും കോപ്പ് നിന്ന് ഇളിക്കുവാ..... മ്മള് പെട്ടന്ന് അവളെ കൈ പിടിച്ചു ആളെ മൈൻഡ് ചെയ്യാതെ മറികടന്നു പോകാൻ നിന്നതും..... മ്മടെ മുന്നിലേക്ക് കയറി നിന്ന് പെട്ടന്ന് മ്മടെ കയ്യിലെ ജഗ് പിടിച്ചു വാങ്ങി അടുത്തുള്ള തിട്ടയിലേക് വെച്ച്... മ്മടെ കയ്യും പിടിച്ചു വലിച്ചു അടുക്കളയിലേക്കു കയറി കൊണ്ട്... തിരിഞ്ഞു അരുണിയോട്..... "നീ റൂമിലോട്ട് വിട്ടോ.... ഇവളെ കുറച്ച് കഴിഞ്ഞു വിടാം.... മ്മ് ചെല്ല്...." "സാർ....ന്റെ കൈ....." ന്ന് പറഞ്ഞു അവൾ അവടെ കയ്യിൽ പിടിച്ച മ്മടെ കൈ ഉയർത്തി കാണിച്ചതും അങ്ങേര്..... "അവളെ കൈ വിട് ഷാദി....." ന്ന് പറഞ്ഞതും... മ്മള് ചുണ്ട് കൂർപ്പിച്ചു കൊണ്ട് ഇല്ലാന്നുള്ള രീതിയിൽ തലയാട്ടി...

"മ്മ്മ്മ്....." ന്ന് പറഞ്ഞതും... ചെക്കൻ കലിപ്പിൽ.... "കയ്യെടുക്കടി....." ന്ന് ഗർജ്ജിച്ചതും....മ്മള് ഞെട്ടി കൊണ്ട് കൈ എടുത്ത് ആളെ ചെറഞ്ഞു നോക്കി പറഞ്ഞു.... "ഒന്ന് പതിയെ പറയോ..... എല്ലാവരും ഉറങ്ങി കാണും ഒച്ചയെടുത് ഉണർത്താൻ നിൽക്കണ്ട....." ന്ന് പറഞ്ഞതും..... മ്മളെയും വലിച്ചു കൊണ്ട് അടുക്കള വാതിൽ തുറന്ന് പുറത്തോട്ടിറങ്ങി അടുത്തുള്ള ലോണിനടുത്തുള്ള മരത്തിനടുത്തേക് കൊണ്ട് പോയി.....അവിടെ എത്തി മരത്തിലേക് ചേർത്ത് നിർത്തി മ്മടെ ഇരുവശങ്ങളിലും കൈ കുത്തി വെച്ച്..... "ന്താടി നിനക്ക് മ്മളെ കാണുമ്പോൾ ഒരു ഒഴിഞ്ഞു മാറൽ.....നിന്നോട് ഒന്ന് സംസാരിക്കണം ന്ന് പറഞ്ഞില്ലായിരുന്നോ...ഹേ...വിളിച്ചാൽ അവളുടെ ഒരു ജാഡ സംസാരം.....

പുറകെ നടന്നപ്പോൾ എന്തൊക്കെ ആയിരുന്നു....." "സാർ... പ്ലീസ്....." "ധാ..... ഇത് തന്നെ..... ഇനി എന്നെ സാർ ന്ന് വിളിച്ചാൽ ഉണ്ടല്ലോ....പുറകെ നടന്ന് അർഷിക്ക ന്ന് വിളിച്ചിട്ട്... ഇപ്പൊ ഇത് കേൾക്കുമ്പോൾ തന്നെ ഇറിറ്റേഷൻ ആണ്....." "മ്മളെ പോലെ ഒരുത്തിയെ......" ന്ന് പറഞ്ഞതും.... മ്മടെ അരയിലായി കൈ വെച്ചതും... ശ്വാസം ഉള്ളിലേക്ക് ആഞ്ഞു വലിച് ആളിലേക് മിഴികളിൽ ഉയർത്തി നോക്കിയതും.... "ഷാദി.....കൂടുതൽ ഡയലോഗ് വേണ്ട.....എനിക്ക് അറിയാം നിനക്ക് മ്മളെ ഇപ്പഴും ഇഷ്ടം ആണെന്ന്.....അത്‌ നിന്റെ കണ്ണിൽ തെളിഞ്ഞു കാണുന്നും ഉണ്ട്..... നീയെന്റെ പെണ്ണാ.....എന്റെ മാത്രം.....ഒഴിഞ്ഞു മാറാൻ നോക്കണ്ട എന്നിൽ നിന്ന്....." "സാർ....." "കാൾ മി അർഷിക്ക...."

"സാർ... പ്ലീസ്...." " ഐ സൈഡ്....കാൾ മി അർഷിക...." ന്ന് പറഞ്ഞു മ്മടെ കണ്ണിലേക്കു നോക്കി അരയിലെ പിടുത്തം മുറുക്കിയതും....ഹൃദയം പെരുമ്പറ കൊട്ടാൻ തുടങ്ങി.....കൈകാലുകള് മരവിച്ച പോലെ അനക്കാൻ പോലും കഴിയാതെ മരത്തോട് പതിഞ്ഞു നിന്നു.....കൊണ്ട് വിറയാർന്ന അധരത്തോടെ..... "ന്നെ.....വിട്....സ്‌.... സാർ...." "അർഷിക്ക...ന്ന് വിളിക്കുന്നത് വരെ നിന്നെ വിടുമെന്ന് കരുതണ്ട....." ന്ന് പറഞ്ഞു അരയിൽ കൈ ചുറ്റി വരിഞ്ഞു ആളിലേക് ചേർത്ത് പിടിച്ചതും മ്മള് നടുങ്ങി പോയി..... "കാൾ മി....." "ന്നെ....ന്നെ വിട്ടാൽ പറയാം...." "ഓക്കേ....." ന്ന് പറഞ്ഞു മ്മളെ വിട്ട് മാറി നിന്നതും..... മ്മള് ആളെ നോക്കി പെട്ടന്ന് തള്ളി മാറ്റി അവിടെ നിന്ന് കുറച്ച് ദൂരം ഓടി തിരിഞ് നിന്ന് പറഞ്ഞു.....

"ഡോ സാറേ......ന്നെ ഭീഷണി പെടുത്തി വിളിപ്പിക്കുന്നോ.....ഡോ കൊരങ്ങന് സാറെ.....എങ്കിൽ കാത് തുറന്ന് കേട്ടോ....മ്മൾക് ഒത്തിരി ഇഷ്ടാടോ ഇയാളെ.....ഐ ലവ് യൂ അർഷിക്ക....." ന്ന് പറഞ്ഞു തിരിഞ്ഞു ഓടാൻ നിന്നതും.... അടുത്തുള്ള കല്ലിൽ തട്ടി പുറകോട്ട് ലോണിലേക്ക് വീഴവേ.... "ഷാദി....." ന്ന് വിളിച്ചു ഓടി വന്ന് മ്മടെ അരയിൽ ചുറ്റി പിടിച്ചതും.... ആൾടെ ബാലൻസ് പോയി രണ്ടും കൂടെ ലോണിലേക് വീണു.... മ്മടെ മുകളിലായി കിടക്കുന്ന ചെക്കൻ കള്ള ചിരിയോടെ മ്മളെ നോക്കി കൊണ്ട് ചുണ്ട് കടിച്ചു വിട്ട്....

"ന്തേ ഓടുന്നില്ലേ......ഹേ.....ന്റെ കയ്യീന്ന് ഓടി മാറാൻ പടച്ചോൻ പോലും ആഗ്രഹിക്കുന്നില്ല മോളെ അതല്ലേ ഇങ്ങനെ ആൻസ്‌പെക്ടഡ് വീഴച..വീണില്ലേ അപ്പൊ ഒന്നൂടെ കേൾക്കാം ല്ലേ...പറഞ്ഞോ....." "ന്.... ന്ത്......" "നേരെത്തെ വിളിച്ചു പറഞ്ഞില്ലേ അത്‌...തലകാലത്തേക് ലാസ്റ്റ് പറഞ്ഞ വേർഡ് മതി.....മ്മ്... പറയ്‌...." "അത്‌.... മ്മള്...." ന്ന് പറഞ് ആൾടെ കണ്ണിലേക്കു നോക്കിയതും..... അതില് ലയിച്ചു കൊണ്ട് പതിയെ..... "I love u അർഷിക്ക....." ന്ന് പറയലും മ്മളെ പോലും ഞെട്ടിച്ചു കൊണ്ട് ആൾടെ അധരം മ്മടെ അധരത്തോട് ചേർന്നു..... അങ്ങനെ ഒരു അറ്റാക്ക് പ്രതീക്ഷിക്കാത്തത് കൊണ്ട് ശോക്ക് അടിച്ച കാക്കേടെ അവസ്ഥ ആയിരുന്നു മ്മൾക്.... പെട്ടന്ന് കണ്ണൊക്കെ നിറഞ്ഞു വന്നതും......

ആള് മ്മളിൽ നിന്ന് വിട്ട് മാറിയതും കണ്ണുകൾ ഇറുകെ അടച്ചതും ഇരുവശങ്ങളിലൂടെ മിഴിനീർ ഒഴുകിയിറങ്ങി....കണ്ണുകൾ തുറന്നു പതിയെ എണീറ്റിരുന്നതും... മ്മടെ അടുത്തായി ഇരുന്ന ചെക്കൻ... "ഷാദി....സൊ...സോറി.....ഞാൻ പെട്ടന്ന്....." ന്ന് പറഞ്ഞതും..മ്മൾ മിഴികൾ ഉയർത്തി നോക്കിയതും... പെട്ടന്ന് ചെക്കന്ന് മ്മളെ പിടിച്ചു വലിച്ചു അരികിലേക്കു ചേർത്ത് കൊണ്ട് പറഞ്ഞു.... "സോറി പറയും ന്ന് പൊന്നു മോൾ കരുതിയെങ്കിൽ...എനിക്ക് ഒന്നേ പറയാനുള്ളു.....നോ വേ....കാരണം. മ്മള് കിസ്സ് അടിച്ചത് ന്റെ പെണ്ണിനെയാ.....അതില് ഒരു കുറ്റബോധവും അർഷിക്ക് ഇല്ല....കിസ്സടിക്കാൻ തോന്നിയാൽ മ്മള് ഇനിയും തന്നെന്നിരിക്കും.....അപ്പോ ചുമ്മാ ഈ കണ്ണ് നിറയാൻ നിക്കണ്ട...

ഇപ്പഴേ ഇതങ്‌ ശീലിച്ചൊ...." ന്ന് പറഞ്ഞത് കെട്ട് മ്മടെ ബോധം പോയില്ലന്നേ ഒള്ളു.... കാലമാടൻ....തെണ്ടി....ഇതെന്തിന്റെ കുഞ്ഞാണോ എന്തോ..... ന്ന് പിറുപിറുത്തതും.... "ഇരുന്നു പിറുപിറുക്കാതെ എണീറ്റ പോകാൻ നോക്..അല്ലേൽ ചൂടോടെ ഒന്നൂടെ അങ്ങ് തന്നെന്നിരിക്കും...." ന്ന് പറഞ്ഞതും... മ്മള് ഞെട്ടി എണീറ്റ് കൊണ്ട് പിന്നെ അവിടെ നിന്നില്ല.....വന്ന വഴി തിരിഞൊരോട്ടം ആയിരുന്നു..... **************** (അരുണി) അർഷി സാർ ഷാദിയും കൊണ്ട് പോയതും.... മ്മള് ഐസ് ക്രീമും എടുത്തോണ്ട് സ്റ്റെയർ കയറവേ ആണ് പെട്ടന്ന് ആരുടെയോ തലയിൽ മ്മടെ തല കൂട്ടിയിടിച്ചത്..... "ഔച്.....ന്റെ അമ്മേ...." ന്ന് പറഞ്ഞു തലയിൽ കൈ വെച്ച് പല്ല് കടിച്ചു മുട്ടിയ ആളെ നോക്കിയതും.....

ചുമന്നു തുടുത്ത മുഖവുമായി നിക്കുന്നു സെബാസ്റ്റ്യൻ...... ആൾടെ നോട്ടത്തിൽ മ്മള് ദാഹിച്ചു പോവൂല്ലോ കൃഷ്ണ....അങ്ങേരുടെ നിൽപ്പ് കണ്ടാൽ ആളെ മ്മള് വിളിച്ചോണ്ട് വന്ന് ഇടിച്ചതാണെന്ന് തോന്നൂലോ.....ഹോ... അരുണി മോളെ....ആളെ നോക്കാതെ വേഗം ഓടിയെക് അല്ലേൽ ആ കാലന്റെ കൈകൊണ്ട് നിന്റെ തീരുമാനം ആകുo.....അല്ലേൽ നിന്റെ നാക്ക് അതിനൊരു തീരുമാനം ഉണ്ടാക്കും.... ന്ന് മ്മള് മ്മളൊടെന്നെ പറഞ്ഞതും.... അങ്ങേര് അവിടെ നിന്ന് തുള്ളാൻ തുടങ്ങി...... "എവിടെ നോക്കിയാടി പിശാശ്ശെ നടക്കുന്നെ.....മനുഷ്യനെ കൊല്ലാൻ ഇറങ്ങിയേക്കുവാ നീ....മനുഷ്യരെ വീഴ്ത്തിയിടാൻ അല്ലെ നിനക്ക് ഒക്കെ അറിയത്തൊള്ളൂ....."

ന്ന് പറഞ്ഞതും മ്മൾക് എരിഞ് കയറി....മ്മൾ അറിയാതെ പറ്റിയതല്ലേ.....😬 "ദേ....ഇനിയും മ്മളെ പറഞ്ഞാൽ ഉണ്ടല്ലോ.....ആരാടോ നിന്നെ വീഴ്ത്തിയത്.... കണ്ണ് നിന്റെ മുഖത്തും ഉണ്ടല്ലോ... നോക്കി നടന്നാൽ പോരെ വീഴില്ലല്ലോ.....സ്റ്റെയർ കയറാൻ വന്ന ന്നെ ഇടിചിട്ടതും പോരാ....." "ടി ടി... എങ്ങടാ ഈ കത്തി കയറുന്നെ....വല്ലാതെ നഗളിക്കല്ലേ....ന്റെ ഒരടിക്കില്ല നീ....പണ്ടത്തെ സെബാസ്റ്റ്യൻ ആയിരുന്നേൽ നീ ഇപ്പൊ ഇവിടെ ഇങ്ങനെ പന പോലെ നിക്കിലായിരുന്നു.....മാറി നിക്കടി മുന്നീന്ന്....." ന്ന് പറഞ്ഞു മ്മളെ തള്ളി മാറ്റി സ്റ്റെയർ കയറി പോയതും.... മ്മൾക് കലിപ്പ് കയറി ഐസ് ക്രീം അവിടെയുള്ള ടേബിളിൽ വെച് ആൾക്ക് പുറകെ ഓടി മുകളിൽ എത്തി മുന്നിലേക്ക് കയറി നിന്ന്...

ഒന്ന് കിതച്ചു കൊണ്ട്.... "ഹലോ.....വല്യ ഡയലോഡ് അടിച് അങ്ങനെ പോയാലോ...താൻ ആരുവാ....പണ്ടത്തെ സെബാസ്റ്റ്യന്ന് എന്താ കൊമ്പുണ്ടോ.... പന പോലെ നിൽക്കിലായിരുന്നു പോലും.... മ്മള് അറിയാതെ ഒന്ന് വീഴ്ത്തിയതിനാണോ ഇയാള് ന്റെ മേലേക്ക് ചാടി കടിക്കാൻ വന്നേ.....ഒരു കപ്രാച്ചി താടി ഉണ്ടന്ന് കരുതി ഇനി തുള്ളാൻ വന്നാൽ ഉണ്ടല്ലോ.....മ്മള് അക്കൂനോട് പറഞ്ഞു കൊടുക്കും....നോക്കിക്കോ....." ന്ന് മ്മള് ആൾക്ക് നേരെ വിരൽ ചൂണ്ടി പറഞ്ഞതും....പെട്ടന്ന് ദേഷ്യത്തോടെ മ്മടെ ഇരു ഷോൾഡറിലായി പിടിച്ചു കൊണ്ട് ചുമരോട് പതിപ്പിച്ചു നിർത്തിയതും..... മ്മള് പകച്ചു പോയി.... മനസിൽ ന്റെ കൃഷ്ണ.... ന്ന് വിളിച്ചു പോയി.... "ഡി.....മിണ്ടാതെ നിന്നോണം....

നിന്റെ അഹങ്കാരം ന്റെ അടുത്ത് വേണ്ട.....എതിർത് സംസാരിക്കുന്നവരെ എനിക്ക് പിടിക്കില്ല.....പെണ്ണായി പോയി അല്ലേൽ....." ന്ന് പറഞ്ഞതും മ്മള്..... "കൗയ്യെടുക് നിക്ക് വേദനിക്കണു....." "വേദനിക്കാൻ തന്നെയാ പിടിച്ചേ....നിന്റെ നാക്കിന്റെ നീളം കുറക്കാൻ അറിയാഞ്ഞിട്ടല്ല....ന്റെ പെങ്ങളെ കൂട്ടുകാരി ആയി പോയി.....ന്റെ നേരെ വിരൽ ചൂണ്ടി സംസാരിക്കാൻ ഒരുത്തിയും ദ്യര്യം കാണിച്ചിട്ടില്ല....പിന്നെയാ നരുന്ത് പോലെ ഉള്ള നീ...." "വിടാടാ.....ന്നെ...നരുന്ത് നിന്റെ കെട്ടിയോൾ....കയ്യെടുക്കഡോ.....നീ അക്കുവിന്റെ ബ്രദർ തന്നെ ആണോ......ഇങ്ങനെ ആണോ ഒരു പെൺകുട്ടിയോട് പെരുമാറുന്നത്....കയ്യ് യെടുക്ക്.....ഓഹ് പണ്ടത്തെ സെബാസ്റ്റ്യൻ ഇങ്ങനെ ആകുമ് അല്ലെ.....

സ്ത്രീകളെ ബഹുമാനിക്കാൻ അറിയാത്ത...." "ച്ചി....നിർത്തടി......" "നിർത്താൻ മനസില്ല.....ന്റെ ദേഹത്ത് കൈ വെക്കാൻ നിന്നോട് ആരാ പറഞ്ഞത്....മ്മള് ഒരു പേടിചി ആണെന്ന് കരുതണ്ട....ന്റെ ഏട്ടൻ ന്നെ നല്ല ധ്യര്യമുള്ളവൾ ആയിട്ട് തന്നെയാ വളർത്തിയെ.....ന്റെ ദേഹത്ത് തൊട്ടതിന് മ്മള് പണി തന്നിരിക്കും......നോക്കിക്കോ....." ന്ന് മ്മള് പറഞ്ഞതും....ആള് ദേഷ്യത്തോടെ.... "ന്നാല് ഇതിനും കൂടെ ചേർത്ത് എനിക്കിട്ട് പണിയടി....." ന്ന് പറഞ്ഞു മ്മടെ ചുണ്ടിലേക് ആൾടെ ചുണ്ട് ചേർത്ത് വെച്ചതും..... മ്മള് തറഞ്ഞു നിന്ന് പോയി.... ആദ്യത്തെ പകപ്പ് വിട്ടു മാറിയപ്പോൾ മ്മള് ആളെ പിടിച്ചു തള്ളി മാറ്റാൻ ഒരുങ്ങിയെങ്കിലും...

ഒന്നനങ്ങിയത് പോലും ഇല്ലന്ന് മാത്രമല്ല മ്മടെ അരയിൽ കൈ വെച്ച് ചുമരോട് അടുപ്പിച്ചു നിർത്തി അധരത്തിലേക് ആഴ്ന്നിറങ്ങി....അതിന്റെ ഫലമായി വായിലായി രക്ത ചുവ അനുഭവപെട്ടതും....മ്മടെ കണ്ണുകള് നിറഞ്ഞു ഒഴുകി..... ഉള്ളിൽ നിന്നും തേങ്ങൽ ഉയർന്നതും.... മ്മളിൽ നിന്ന് അകന്ന് മാറിയതും തളർച്ചയോടെ ചുമരിലേക് ചേർന്ന് നിന്ന് കണ്ണുകൾ ഇറുകെ അടച്ചതും മിഴിനീർ ഒഴുകിയിറങ്ങി...... അങ്ങനെ അനങ്ങാൻ കഴിയാതെ ശിലപോലെ നിന്നതും.....പൊടുന്നനെ മ്മടെ അരയിലായി കൈ ചുറ്റി ആളിലേക് ചേർത്ത് പിടിച്ചതും..... പകച്ചു കണ്ണ് തുറന്ന് നോക്കിയതും മ്മളെ തന്നെ കണ്ണിമ വെട്ടാതെ നോക്കിയ ചെക്കന്റെ കണ്ണിലെ വികാരമെന്താണെന്ന് പോലും തിരിച്ചറിയാൻ കഴിയാതെ നിന്നതും...ആള്...

"ചോദിച്ചു മേടിച്ചതാ എന്റെന്ന്.....ഇനി പണി തരുമ്പോൾ ഇതിനും കൂട്ടി തന്നേക്ക്.....കേട്ടോടി കുരുണി....." ന്ന് പറഞ്ഞു മ്മളിലുള്ള പിടി വിട്ടതും....ആളെ ഒന്ന് നോക്കുക പോലും ചെയ്യാതെ തിരിഞ്ഞു റൂമിലേക്ക്‌ ഓടി..... ഓടി റൂമിലേക്ക്‌ കയറുന്ന അരുണിയെ നോക്കി കൊണ്ട് സെബി ചെറു ചിരിയോടെ ചുണ്ടിലായി വിരലിനാൽ തലോടി കൊണ്ട് പറഞ്ഞു...... "അഹങ്കാരി....സെബാസ്റ്റ്യന്റെ പെണ്ണിന് ഇത്രയും നാക്ക് വേണ്ട.....കുറയ്ക്കുന്നുണ്ട് ഞാൻ....കയ്യിൽ ഒന്ന് കിട്ടിക്കോട്ടെ.....മിക്കവാറും കുറെ മേടിച്ചു കൂട്ടുമിവൾ....." ന്ന് പറഞ് ആ ചിരിയോടുകൂടെ റൂമിലേക് തിരിഞ്ഞു നടന്നു.... (സംതിങ് ഫിഷി..🙄.എന്ന്....ലെ ആമി) ****************

(അക്കു) മ്മളെയും കൊണ്ട് മ്മടെ റൂമിലേക്ക്‌ കയറി.....കതക് കാല് കൊണ്ട് അടച്ചു ബെഡിലേക് കൊണ്ടിട്ട് തിരിഞ്ഞു കതക് അടച്ചു ലോക്ക് ചെയ്ത് വരുന്നത് കണ്ടതും..... മ്മള് ബെഡിൽ നിന്നെണീറ്റ് ഇറങ്ങി ഓടിയതും.... "അവിടെ നിക്കടി...." ന്ന് പറഞ്ഞു മ്മളെ പിടിക്കാൻ ആഞ്ഞതും... "കൃ......" ന്നുള്ള ശബ്ദം കെട്ട് തറഞ്ഞു നിന്ന് പോയതുo....മ്മള് തിരിഞ് ഡ്രെസ്സിന് പുറകിൽ കൈ വെച്ചതും കണ്ണ് മിഴിഞ്ഞു പോയി....ഓടിയപ്പോൾ പിടിച്ചു നിർത്തിയത് മ്മടെ ചുരിധാറിൽ ആയത് കൊണ്ട് തന്നെ അതിന്റെ ബാക് സിപ് അഴിഞ്ഞു കിടക്കുന്നു..... ഒരു നിമിഷം അങ്ങനെ നിന്ന് പെട്ടന്ന് തന്നെ മ്മള് ആളിൽ നിന്ന് തിരിഞ്ഞു നിന്ന് പുറം മറക്കാൻ പാട് പെട്ടു കൊണ്ട് നിരങ്ങി നിരങ്ങി ഷെൽഫിലേക് പതിഞ്ഞു നിന്നതും....

.മ്മടെ തൊട്ടടുത്തായി വന്ന് നിന്ന ചെക്കൻ മ്മൾക്കിരുവശവും ലോക്ക് ചെയ്തു വെച് കണ്ണിലേക്കു ഉറ്റു നോക്കി നിന്നതും...... മ്മള് ആകെ കൂടെ പെട്ട അവസ്ഥയിൽ പരുങ്ങി കൊണ്ട് നിന്നതും..... മ്മടെ മുഖത്തേക് മുഖം അടുപ്പിച്ചു വന്നതും..... മ്മള് പെട്ടന്ന് ആളെ തള്ളി മാറ്റി പോകാൻ ഒരുങ്ങവെ..മ്മടെ കൈ തട്ടി പാതി അടഞ്ഞ ഷെൽഫ് ഡോർ മുഴുവനായി മലർക്കെ തുറന്ന് വന്നതും....ബാലൻസ് കിട്ടാതെ വീഴാൻ പോകവേ ഒരു ബലത്തിനായി അടുക്കി വെച്ച ഡ്രെസ്സിലായി കൈ പിടിക്കവേ ഡ്രസ്സ്‌ ഊർന്ന് കൊണ്ട് മ്മള് നിലം പതിക്കും മുന്നേ ചെക്കൻ ആൾടെ കയ്യാൽ പൊതിഞ്ഞു നെഞ്ചിലേക് ചേർത്ത് വെച്ചതും.....

പെട്ടന്നാണ് ഞങ്ങടെ മുന്നിലേക്ക് ഡ്രെസ്സിന് മുകളിലായി വെച്ച മ്മടെ ബാഗ് ഊർന്ന് വീണതോടൊപ്പം അതില് നിന്ന് ആ കവർ പാതി പുറത്തോട്ട് വീണതും.....അത്‌ കണ്ട് ഒരു നടുക്കത്തോടെ ചെക്കനെ നോക്കിയതും.....ആ കവറിലേക് ദൃഷ്ടി പതിപ്പിച്ച ചെക്കനെ കണ്ട് ഉയർന്ന നെഞ്ചിടിപ്പോടെ നിന്നതും..... മ്മളെ നേരെ നിർത്തി മ്മളിൽ നിന്ന് വിട്ട് നിന്ന് പതിയെ കുനിഞ്ഞു ബാഗ് കയ്യിലായി എടുത്ത് പാതി തുറന്ന സിപ് മുഴുവനായി വലിച്ചു തുറന്ന് കൊണ്ട് ആ കവറിലായി കൈ ചേർത്ത് ബാഗിൽ നിന്ന് ആ കവറോടെ പുറത്തേക് വലിച്ചെടുത്തിരുന്നു......................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story