രാവണ പ്രണയം🔥 : ഭാഗം 104

Ravana Pranayam Novel

എഴുത്തുകാരി: അമീന

(ശാലു) അക്കുവും കിച്ചയും അക്കുവിന്റെ വീട്ടിലോട്ട് വിരുന്ന് പോയതിന് പുറകെ മ്മളും അമിയും മ്മടെ വീട്ടിലേക് ഇറങ്ങി..... കാറിൽ കയറി കുറച്ച് ദൂരം പിന്നിട്ടതും മ്മള്....ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്യുന്ന ചെക്കനെ മെല്ലെ തട്ടി കൊണ്ട്..... "അമി...." "മ്മ്....." "അതെ.....ഇന്ന് അവിടെ നിക്കില്ലേ.....മ്മടെ വീട്ടിൽ....." "അവിടെയോ......നിക്കണോ.....ലേറ്റ് ആയിട്ടാണേലും മ്മള്ക്ക് തിരിച്ചു പോരാം....നാളെ മോർണിംഗ് അർജെന്റ് ആയിട്ട് ഒരു സർജറി ഉണ്ട്.....ഒഴിവാക്കാൻ പറ്റില്ല...." ന്ന് പറഞ്ഞു മ്മളെ ഒന്ന് നോക്കി പിന്നെയും ഡ്രൈവിങ്ങിൽ കോൺസെൻട്രേറ്റ് ചെയ്തതും.... വിഷമത്തോടെ മ്മള് പുറത്തോട്ട് നോക്കിയിരുന്നു.... എന്റെ മുഖം വാടിയത് കൊണ്ടാണെന്ന് തോന്നുന്നു... പതിയെ ആ കൈകൾ മ്മടെ കൈയ്യിലായി വച്ചു കൊണ്ടു വിളിച്ചു..... "ശാലു....." "ആ....." "വിഷമായോ പെണ്ണെ....."

"ഏയ്യ്....ഇല്ല.....തിരക്ക് മ്മള് വേണ്ടേ മനസിലാക്കാൻ....." ന്ന് പറഞ്ഞു വാടിയ പുഞ്ചിരിയോടെ പിന്നെയും പുറത്തക് മിഴികൾ പായിച്ചതും...... "ദേ പെണെ.... ഇങ്ങോട്ട് നോക്.....ഇനി ഇപ്പൊ അവിടെ നിക്കാഞ്ഞിട്ട നിന്റെ മുഖത്തെ വോൾടേജ് കുറയണ്ട....." "അപ്പൊ.. നിക്കോ അവിടെ....."😀 "ആഹാ....അത്‌ പറഞ്ഞതെ മുഖം വിടർന്നല്ലോ.....ഇന്നവിടെ നിക്കാം.... നാളെ നേരത്തെ അവിടെ നിന്ന് നേരിട്ട് ഹോസ്പിറ്റലിൽ പോകാം...." ന്ന് പറഞ്ഞ സന്തോഷത്തിൽ മ്മള് ഏന്തിവലിഞ്ഞ് ആ കവിളിൽ ചുണ്ട് ചേർത്ത് തിരിച്ചു സീറ്റിലേക് ചാരിയിരുന്നതും.....പെട്ടന്നാണ് വണ്ടി സഡൻ ബ്രേക്ക്‌ ഇട്ട് നിന്നത്... മ്മള് ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ ആളുണ്ട് കവിളിൽ കൈ വെച്ച് മ്മളെ തന്നെ നോക്കി നിക്കുന്നു.....

അപ്പോൾ ആണ് മ്മള് സന്തോഷത്തോടെ പ്രവർത്തിച്ച കാര്യം മനസ്സിലേക്ക് വന്നത് തന്നെ.... സന്തോഷം വന്നപ്പോൾ ഒരു ഫോളയിൽ ചെയ്തു പോയതാ....മ്മള് ചമ്മി കൊണ്ട് ആളെ നോക്കിയതും മ്മളെ ഒന്ന് നോക്കി ഒന്നും പറയാതെ വണ്ടിയെടുത്തു..... ഓഹ് സമാധാനം.....ഒന്നും പറഞ്ഞില്ല.....ന്ന് ആശ്വസിച്ചു തീർന്നില്ല പെട്ടന്ന് കാർ നിർത്തിയതും മ്മള് ഞെട്ടി പോയി.....പിന്നെ വീടെത്തി ന്ന് കരുതി പുറത്തോട്ട് നോക്കിയതും സംശയിച്ചു പോയി..... വീടൊന്നും അല്ല.... റോഡരുകിൽ ആണ് നിർത്തിയേക്കുന്നെ.....അടുത്തൊന്നും ഒരു മനുഷ്യ കുഞ്ഞു പോലും ഇല്ല....മ്മള് ഇപ്പൊ എന്തിനാ ഇവിടെ നിർത്തിയെ ന്ന് കരുതി ആളിലേക് തിരിഞ്ഞു കൊണ്ട്.... "അമി....ന്താ ഇവിടെ നിർത്തിയെ...."

ന്ന് ചോദിച്ചതും സ്റ്റിയറിങ്ങിൽ താളം പിടിച്ചു മുന്നോട്ട് നോക്കിയിരുന്ന ചെക്കൻ മ്മളെ ഒന്ന് തിരിഞ്ഞു നോക്കി കൊണ്ട് സീറ്റ് ബെൽറ്റ്‌ ഊരി മാറ്റി..... ഡോർ തുറന്നു പുറത്തിറങ്ങിയതും.... മ്മള് ആളിതെന്ത് ചെയ്യുവാന്ന് കരുതി നോക്കികൊണ്ട് നിന്നതും.... നടന്ന് വന്നു മ്മടെ ഭാഗത്തെ ഡോർ തുറന്നതും.... "അമി....എന്താ.....മ്മളും ഇറങ്ങണോ...." ന്ന് പറഞ്ഞു സീറ്റ് ബെൽറ്റ്‌ അഴിക്കവേ പെട്ടന്നാണ് മ്മള് പുറകിലേക്ക് മറിഞ്ഞു വീണത്.... സീറ്റിന് വശത്തുള്ള ലിവർ പിടിച്ചു വലിച്ചപ്പോൾ മ്മടെ സീറ്റ് പുറകോട്ട് പോയതാണ്.... പെട്ടന്ന് ആയത് കൊണ്ട് മ്മള് ആളെ പകച്ചു നോക്കിയതും... അമി മ്മൾക്കടുതെക് വന്നൊണ്ട് പറഞ്ഞു.... "വേണ്ട....വേണ്ട... ന്ന് കരുതിയതാ....കഴിയുന്നില്ല...

.അറിയാലോ നിനക്ക്.....ഇന്നലെ ലേറ്റ് നൈറ്റ്‌ സർജറിക്ക് പോയതാ ഞാൻ....പിന്നെ നിന്നെ ഒന്ന് കാണുന്നത് വീട്ടിൽ വന്നപ്പോഴാ....അപ്പോൾ തന്ന ഒരുങ്ങി പിടിച്ചു ഇറങ്ങും ചെയ്തു...." "അതിന്....."🙄.... "അതിനൊന്നും ഇല്ല.....സോറി മോളെ.....ഞാൻ ഇങ്ങെടുക്കുവാ...." ന്ന് പറയലും അധരത്തിലേക് ആൾടെ അധരം ചേർത്ത് വെച്ച് ആഴ്നിറങ്ങിയിരുന്നു... പെട്ടന്നുള്ള പ്രവർത്തി കൊണ്ട് പിടച്ചിലോടെ മ്മള് ആളെ തള്ളി മാറ്റാൻ നോക്കിയെങ്കിലും..... വിടാതെ മ്മടെ ചുണ്ടുകളെ ചുണ്ടാൽ പൊതിഞ്ഞു പിടിച്ചിരുന്നു..... കുറച്ച് കഴിഞ്ഞു വേർപെട്ടതും.... മ്മള് ആകെ കൂടെ പരുങ്ങി കൊണ്ട് നോക്കിയതും..... അമി സൈറ്റ് അടിച്ചോണ്ട് കവിളിൽ ചെറുതായി ഒന്ന് തട്ടി മ്മടെ സീറ്റ് നേരെ ആക്കി പുറത്തിറങ്ങി ഡോർ അടച്ചു......

ആള് ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു സീറ്റ് ബെൽറ്റ്‌ ഇട്ടപ്പോഴും മ്മള് ആകെ കിളി പോയ ഇരിപ്പിൽ ആയിരുന്നു.... മ്മടെ ഇരിപ്പ് കണ്ട് മ്മടെ കയ്യിൽ കൈ വെച്ച്.... "ശാലു....എന്ത് ഇരുത്തമാടോ...... മതിയായില്ലേ പെണ്ണെ..... ഇനിയും വേണോ നിനക്ക്....." "അമി.... ന്താ ഈ ചെയ്തേ....." "എന്താ ചെയ്തെന്നോ.....അപ്പോൾ നി ഒന്നും അറിഞ്ഞില്ലേ.... ഇല്ലേൽ ഒന്നൂടെ അറിയിക്കാം....വേണോ...." ന്ന് കള്ള ചിരിയാലെ ചോദിച്ചതും.... മ്മള് ആ കയ്യിൽ ചെറുതായി അടിച്ചു കൊണ്ട്.... "ഒന്ന് പോ അമി....മ്മള് അതല്ല ഉദേശിച്ചേ....ഇതൊരു പബ്ലിക് പ്ലേസ് ആണ്....ആരെങ്കിലും കണ്ടിരുന്നേൽ....." "ഉണ്ടേൽ എന്താ....ഞാൻ ന്റെ ഭാര്യയെ ആണ് ഉമ്മ വെച്ചത്.....പിന്നെ പബ്ലിക് പ്ലേസ്....പ്ലേസ് മാത്രമേ ഒള്ളു ഒരൊറ്റ പബ്ലിക് ഇവിടെ ഇല്ല....

അത്‌ കണ്ട് തന്നെയാ മ്മള് ഉമ്മിച്ചേ....പിന്നെ....ഇത് തുടങ്ങി വെച്ചത് ആരാ....മ്മ്....." "അത്‌ പിന്നെ മ്മള്.....അറിയാതെ...." "എന്ത് തന്നെ ആയാലും നി തുടങ്ങിയത് കൊണ്ടാ മ്മള്ക്ക് ഫിനിഷ് ആകേണ്ടി വന്നത്....റോഡ്‌ സൈഡ് ആയിപോയി അല്ലേൽ അതിൽ ഒന്നും ഒതുങ്ങില്ലായിരുന്നു....." ന്ന് പറഞ്ഞു സൈറ്റ് അടിച് ഉമ്മ തരുന്ന പോലെ ചുണ്ട് കൂർപ്പിച്ചതും....മ്മള് തലയിൽ കൈ വെച്ച് പോയി.... പിന്നെ വണ്ടി വന്നു നിന്നത് മ്മടെ വീട്ടിൽ ആയിരുന്നു.... ഞങ്ങളേം കാത്ത് ഉമ്മി ഉപ്പിയും സിനുവും ഫ്രണ്ടിൽ തന്നെയുണ്ട്.... മ്മള് കാറിൽ നിന്നിറങ്ങി ഓടി പോയി ഉമ്മിനേം ഉപ്പിനേം കെട്ടിപിടിച്ചു.... പിന്നെ നോക്കുമ്പോൾ ഉണ്ട് മ്മടെ പുന്നാര അനിയൻ സിനു മുഖവും വീർപ്പിച്ചു നിൽക്കുന്നു....

"എന്താ ചെക്കാ നിന്റെ മുഖത്ത് കടന്നൽ കുത്തിയോ വല്ലാണ്ട് വീർത്തിരിക്കുന്നു...." "ആ കുത്തി....ഇവിടെ പന പോലെ നിക്കുന്ന മ്മളെ ഒന്ന് മൈൻഡ് ചെയ്തോ.....ഇങ്ങക്ക് അറിയോ ഇങ്ങള് വരും ന്ന് പറഞ്ഞത് കൊണ്ട് ഉച്ചക്ക് ക്ലാസ്സിന്ന് വരെ ചാടി....ആ നല്ല മനസിനുടമയായ മ്മളെ ആണ് നിഷ്കരുണം ഇങ്ങള് തള്ളിക്കളഞ്ഞത്....." "അപ്പോൾ ഉച്ചക്ക് ശേഷം ക്ലാസ്സ്‌ ഉണ്ടായിരുന്നു അല്ലെ....ന്നിട്ട് കട്ട് ചെയ്തു....ഉമ്മ ഇങ്ങളിത് കേട്ടോ...." "ആ....അത്‌ പിന്നെ....അങ്ങനെ അല്ല.....ഉണ്ടായിരുന്നു.... പക്ഷെ ഇല്ല്യന്....വിശ്വാസം ഇല്ലേൽ അക്കു നോട്‌ ചോയ്ച്ചു നോക്കി....."😁 "അക്കൂനോട്....ചോയ്ക്കാൻ ല്ലേ......അവളും നീയും വിളഞ്ഞ വിത്തുകൾ ആണ്.....പ്ലാൻ ചെയ്തു കൊണ്ടാകും ഓരോന്നും രണ്ടും കൂടെ ചെയ്തു കൂട്ടുന്നത്.....

ന്റെ അനിയനേം അനിയത്തിയേം ഇന്ക് നന്നായിട്ട് അറിയാം....ഈ കാര്യത്തിൽ മ്മള് കിച്ചു നോട്‌ ചോദിചോളാം....." ന്ന് മ്മള് പറഞ്ഞതും.....അവന് ഒന്ന് ഞെട്ടി കൊണ്ട്.... "അതൊന്നും വേണ്ട.... ഒന്ന് പോയെ ഇത്തു....അതാണോ ഇപ്പൊ പ്രാധാന്യം..... മാറികെ.... മ്മള് ന്റെ അളിയനെ വെൽക്കം ചെയ്യട്ടെ....പൊരിവെയിലത് നിർത്തിയേക്കുവാ.....വാ അളിയാ....ഈ പെണ്ണുങ്ങൾ മുഴുവൻ പരദൂഷണം ആണേ....." ന്ന് പറഞ്ഞു മ്മളെ തട്ടി മാറ്റി അമിയുടെ അടുത്തോട്ടു പോയി ആളേം വലിച്ചോണ്ട് അകത്തേക്കു മുങ്ങി.... വൈകുന്നേരം പൊരിവെയിലോ..... ന്നുള്ള ചിന്ത ആയിരുന്നു മ്മൾക് അപ്പോഴും.....🙄 പിന്നീട് രാത്രിയായി ഭക്ഷണo ഒക്കെ കഴിഞ്ഞു കിടക്കാൻ റൂമിൽ പോകാൻ നിക്കുന്ന ഉമ്മിടെ കൂടെ മ്മള് പരുങ്ങി കൊണ്ട് പോയതും ഉമ്മി.... "ന്താ....റാലു മോളെ....എന്തെങ്കിലും വേണോ...." "അത്‌ ഉമ്മി....മ്മള് ഇന്ന് ഇങ്ങട കൂടെ കിടന്നോട്ടെ...."

"അത്‌....മോളെ... അമി മോൻ തനിച്...." തനിച്ചു കിടന്നോട്ടെ.....ഇന്ന് കാറിൽ വെച്ച് ഉമ്മിച്ചു ചുണ്ട് കടിച്ചു പൊട്ടിച്ചു വെച്ചിരിക....ഇന്ന് മ്മളെ കിട്ടിയാൽ ചുമ്മാ വിടില്ല....🙄 ന്ന് മ്മള് മനസ്സിൽ കരുതി കൊണ്ട് ഉമ്മിയെ നോക്കിയതും.... അങ്ങോട്ട്‌ വന്ന സിനു.... "ഇത്ത.....ഇങ്ങള് ഇന്ന് ന്റെ കൂടെയ...ഉമ്മി ഉറങ്ങിക്കോളി.... ഇന്ക് ഇങ്ങളോട് ഒരു കാര്യം പറയാൻ ഉണ്ട്....ന്റെ കൂടെ വരി....." ന്ന് പറഞ്ഞു മ്മളെ വലിച്ചു അവന്റെ റൂമിൽ കൊണ്ട് പോയി കതക് ചാരി ബെഡിൽ ഇരുത്തി അരികിലായി ഇരുന്നോണ്ട് എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നത് കണ്ട് മ്മൾക് ചിരി വരുന്നുണ്ടായിരുന്നു..... "ന്താ കുഞ്ഞാ നി ഇങ്ങനെ കോഴി മുട്ടയിടാൻ നിൽക്കുന്ന പോലെ...."

"ഇത്ത....അത്‌ പിന്നെ.... ഉണ്ടല്ലോ...." "എന്ത് ഉണ്ടല്ലോ....." "ആ അതല്ലേ പറയാൻ പോകുന്നെ.....ന്റെ ഫ്ലോ കളയല്ലി ഇങ്ങള്....മ്മള് ഒന്ന് പറഞ്ഞോട്ടെ....." "ആ ന്നാൽ പറയ്‌....." "അത്‌ പിന്നെ മ്മൾക്...." ന്ന് അവന് തപ്പിപിടിച്ചു പറയാൻ ശ്രമിക്കവേ മ്മള്.... "മാരിയെ ഇഷ്ടം ആണെന്നല്ലേ...." "ആ....😌... ഹേ.... 😲...അ...റിഞ്ഞോ...."🙄.... "ആ... 🤭.....അക്കു പറഞ്ഞു...." ന്ന് മ്മള് പറഞ്ഞതും അവന് ഇളിച്ചോണ്ട്.... "അല്ലേലും അക്കമ്മ പൊളിയാ....അപ്പോൾ ഇനി കൂടുതൽ പറഞ്ഞു ചമ്മണ്ടല്ലോ.... പ്ലീസ് ഇത്ത മ്മൾക് ഒത്തിരി ഇഷ്ടം ആയിട്ടാ ...ഇങ്ങള് അമി കാകു നോട്‌ ഒന്ന് സൂചിപ്പിക്കണം.... കിച്ചു അളിയനോട് അക്കു പറയാം ന്ന് പറഞ്ഞു.... ഈ വഴി നിങ്ങ വേണം സെറ്റ് ആക്കാൻ....."

"കുഞ്ഞാ അത്‌....അതിന് മാരിക്ക് നിന്നെ തിരിച്ചും ഇഷ്ടം ആവണ്ടേ...." "അതൊക്കെ ആണ്.... ആ കൊപ്പത്തി പറയാതെ ന്നെ ഇട്ട് വട്ടാക്ക.....ഇങ്ങള് അളിയന്മാരെ ഓക്കേ ആക്കിയാൽ അവളെ ഓടിച്ചു മടക്കി മ്മള് സെറ്റ് ആക്കും....." "അതൊക്കെ അവിടെ നിക്കട്ടെ.... നി നന്നായി പഠിച്ചാലേ ഇതിൽ ഒരു നീക്ക് പോക്കുണ്ടാവു.....ഇങ്ങനെ ഉഴപ്പിയാൽ മ്മള് കൂടെ നിക്കില്ല....." "അതൊക്കെ പഠിക്കും...ഇങ്ങള് ഇങ്ങനെ ചങ്കിൽ കൊള്ളുന്ന വർത്താനം ഒന്നും പറയല്ലി....ഇത്തിരി പോന്ന ഹൃദയം ആണ് ഇന്ക്.....അപ്പോ സെറ്റ് ആക്കണേ.....ഇപ്പൊ ഇങ്ങള് മ്മടെ തലയിൽ തലോടി കൊണ്ട് ഇരിക്ക്.... മ്മൾക് ഉറക്കം വരുന്നുണ്ട്....." ന്ന് പറഞ്ഞു മ്മടെ മടിയിൽ തലവെച്ചു കിടന്ന് മ്മടെ കൈ എടുത്ത് തലയിൽ വെച്ചതും....

മ്മള് ചെറു ചിരിയോടെ തലയിൽ തഴുകി കൊണ്ടിരുന്നു.... അവന് കണ്ണുകൾ അടച്ചു ഉറങ്ങിയതും.... മ്മളെ അന്വേഷിച്ചു വന്ന അമി ഇത് കണ്ട് അകത്തേക്ക് വന്നു... മ്മടെ അടുത്തായി ഇരുന്നു....പതിയെ....കാതോരം... "ശാലു.... വാ.... കിടക്കാം....." "അമി.... കുഞ്ഞൻ ഉറങ്ങുവാ....അവന്റെ ഉറക്കം പോകും....." "അവന് ഉറങ്ങിയില്ലേ.... ഇനി ന്നെ ഉറക്ക് പെണ്ണെ.....നിന്നെ കെട്ടിപിടിച്ചു അല്ലാതെ ഇന്ക് ഉറക്കo വരില്ലെന്ന് അറിയില്ലേ...." ന്ന് പതിയെ പറഞ്ഞു മ്മടെ അരയിൽ കൈ വെച്ചതും.... മ്മള് ചെറുതായി കയ്യിലൊന്ന് നുള്ളി കൊണ്ട്... "അടങ്ങി നിക്ക് അമി...." "വാ.....പെണ്ണെ....അല്ലേൽ തൂക്കിയെടുത്തു കൊണ്ട് പോകും ട്ടോ....." ന്ന് പറഞ്ഞതും.... മ്മടെ മടിയിൽ തലവെച്ചു കിടന്നവൻ...

പെട്ടന്ന് എണീറ്റ് തല തലയിണയിലേക് വെച്ചോണ്ട്.... "ന്റെ പൊന്നളിയോ....ഭാര്യയെ വിളിച്ചോണ്ട് പോക്കേ.....പുരനിറഞ്ഞു നിക്കുന്ന ഒരു പാവം പയ്യൻ ഇവിടെ ഒക്കെ ഉണ്ട്.....മ്മളൊന്ന് ഉറങ്ങിക്കോട്ടെ...." ന്ന് പറഞ്ഞതും..... മ്മള് കല്പിച്ചു അമിയെ നോക്കി കൊണ്ട് മുഖം തിരിച്ചു എണീറ്റ് പോയി.... ആകെ ചമ്മി നാറി..... റൂമിൽ എത്തിയതും മ്മടെ പുറകെ വന്ന അമി കതകടച്ചു ലോക്ക് ചെയ്ത് പുറകിലൂടെ വട്ടം ചുറ്റിപിടിച്ചു കൊണ്ട്.... "ന്താ പൊണ്ടാട്ടി മുഖം ഉരുട്ടി കയറ്റി വെച്ചേക്കുന്നേ...." "ആകെ നാണം കേട്ടില്ലേ അവന്റെ മുന്നിൽ....അവന് എന്ത് വിചാരിച്ചു കാണും....." "ഒന്നും വിചാരിക്കില്ല....ഇതല്ലാത്ത കാര്യം തന്നെ ഉണ്ടാകും അവന്ക് വിചാരിക്കാൻ.....ഓരോന്ന് പറഞ്ഞു ന്റെ നല്ല മൂഡ് കളയാതെ ഇങ്ങട് വാ പെണ്ണെ.....

ന്റെ പെണ്ണിനെ ഒന്ന് സ്നേഹിച്ചോട്ടെ....." ന്ന് പറഞ്ഞു മ്മളെ കോരിയെടുത്തു ബെഡിലേക് കിടത്തി കൊണ്ട് മ്മടെ മേലേക്ക് ചാഞ്ഞിരുന്നു.... *************** (അക്കു ) പുലർച്ചെയാകാൻ നേരം മ്മള് ആനിയെം വിളിച്ചുണർത്തി നേരെ റൂമിലോട്ട് വിട്ടു....അല്ലേൽ അവർ എണീറ്റാൽ കണ്ടില്ലേൽ ആകെ പ്രോബ്ലം ആകും..... മ്മള് ആനിയെ റൂമിലേക്ക്‌ വിട്ട് മ്മടെ റൂമിലേക്ക്‌ ഓടിക്കയറി.... നോക്കുമ്പോ ചെക്കൻ കമിഴ്ന്നു കിടന്ന് ഭയങ്കര ഉറക്കം... മ്മള് പിന്നെ കുളിച്ചു ഫ്രഷ് ആയി നേരെ ചെക്കനെ തട്ടി ഉണർത്തി ഉന്തി തള്ളി ഫ്രഷ് ആകാൻ വിട്ടു...ആള് കുളിച്ചിറങ്ങി ഞങ്ങൾ ഒരുങ്ങി ഒരുമിച്ച് താഴോട്ടിറങ്ങി.... ടേബിളിൽ എല്ലാം സെറ്റ് ആയിരുന്നു....അപ്പ ഇന്നലെ അങ്ങനെ നടന്ന ഭാവമേ മുഖത്തു ഇല്ലാത്തത് പോലെയാൻ വല്യപ്പച്ചനോട് സംസാരിചോണ്ടിരിക്കുവാ....

അങ്ങനെ ഒരുമിച്ച് ഫുഡ്‌ അടി ഒക്കെ കഴിഞ്ഞു അലന്റെ കൂടെ താറിൽ ഞങ്ങൾ നാല് പേരും കോളേജിലെക് വിട്ടു....അർഷി ബൈക്കിലും..... കോളേജിൽ എത്തി ഞങ്ങൾ അവരവരുടെ ക്ലാസ്സിലേക്ക് വിട്ടു.... അർഷിയും ഷാദിയും സെറ്റ് ആയ വിവരം അവളെ കൊണ്ട് തന്നെ മ്മള് പറയിച്ചു.....അർഷിയെ നാണത്തോടെ നോക്കുന്ന അവളെ വീട്ടിൽ വെച്ചെ മ്മള് നോട്ട് ചെയ്തതാ...... നേരത്തെ കോളേജിൽ എത്തിയത് കൊണ്ട് തന്നെ അതികം സ്റ്റുഡന്റസ് ഒന്നും ഇല്ലായിരുന്നു....ഒഴിഞ്ഞ ക്ലാസ്റൂമിലെക് അവളെയും കൊണ്ട് പോയി മ്മള് ഇന്നലെ അപ്പയും ഡാഡും പറഞ്ഞതെല്ലാം അവളോട് പറഞ്ഞു കഴിഞ്ഞതും.... ആ കണ്ണുകൾ നിറഞ് തുളുമ്പിയിരുന്നു....

അവളെ എന്നിലേക് ചേർത്ത് പിടിച്ചതും അവൾ.... "അക്കു.....ഇത്രയും ഒക്കെ നമ്മുടെ പേരെന്റ്സ് അനുഭവിച്ചു അല്ലെടി.....ന്റെ ഉമ്മിയെ ഒന്ന് കാണാൻ പോലും കഴിയാത ഒരു ജന്മം ആയി പോയല്ലോ ന്റെ...." "കരയാതെ പെണ്ണെ.....എല്ലാം പടച്ചോന്റെ വിധി പോലെ അല്ലെ നടക്കൂ....." "ശരിയാ.....എന്നാലും ഒരു സന്തോഷമുണ്ട്.... നമ്മൾ എല്ലാം പരസ്പരം ബന്ധം ഉള്ളവർ തന്നെയാ അല്ലെ അക്കു....അറിയാതെ നമ്മൾ ഒന്ന് ചേർന്നത് ആണേലും..... നമ്മുടെ ഉപ്പമാർ ആദ്യമേ ഉറ്റ കൂട്ടുകാർ ആയിരുന്നു.....അതാകും നമുക്കിടയിലെ ബന്ധത്തിനും ഇത്രയും ദൃഢത....." "ശരിയാ ഷാദി.... ഒന്ന് നോക്കിയാൽ ഞാനും കിച്ചയും... ശാലുത്തയും അമി കാക്കുവും അൻവർ കാക്കുവും മാജിത്തയും....

ഇപ്പൊ നീയും അർഷിയും....വൈകാതെ സിനുവും മാരിയും..... ഓരോ ബന്ധവും നമ്മുടെ ഉപ്പമാരുടെ സൗഹൃദം കൂടുതൽ കരുത്തോടെ ഉരുക്കി ചേർക്കുകയല്ലേ ചെയ്യുന്നത്....നമ്മളിലൂടെ അവരും ഒരു കുടുംബമായി മാറി കഴിഞ്ഞിരിക്കുന്നു.....അത്‌ നമ്മൾ പോലും അറിയാതെ....എല്ലാം ഒരത്ഭുതമായി തോന്നുവാ....." ന്ന് പറഞ്ഞതും അവളും അതിന് ശരിവെക്കുന്ന രീതിയിൽ ഒന്ന് പുഞ്ചിരിച്ചു.... "അപ്പോൾ ഇന്ന് തന്നെ പോകാൻ തീരുമാനിച്ചോ... സാറിനെ അറിയിക്കുന്നില്ലേ...." "അത് ഞാൻ ആദ്യമേ പറഞ്ഞതല്ലേ... അറിയിച്ചു കഴിഞ്ഞാൽ അത് കൂടുതൽ പ്രശ്നമാകും ആരും അറിയാൻ പാടില്ല....." "എന്നാൽ ഞാൻ കൂടെ വന്നാലോ..... നിങ്ങൾ രണ്ടുപേരും തനിചെങ്ങനെയാ...."

"അത് വേണ്ട..... കൂടുതൽ റിസ്ക് ആവും....." "ഒരു റിസ്കും ഇല്ലെടി ഇത്രയും കേട്ട് കഴിഞ്ഞിട്ട് ഞാൻ നിങ്ങളെ തനിച്ചാകുമെന്ന് തോന്നുന്നുണ്ടോ... ഇനിയുള്ള ഓരോ ചുവടുവെപ്പിലും ഞാനും ഉണ്ടാകും നിങ്ങടെ കൂടെ.... ഏതായാലും അങ്കിളിന്റെ നിർദ്ദേശപ്രകാരം പെട്ടെന്നൊരു നീക്കം നമ്മുടെ അടുത്തു നിന്നും ഉണ്ടാകില്ലല്ലോ.... ഞാനുമുണ്ട് നിങ്ങളുടെ കൂടെ എനിക്ക് സമാധാനം ഉണ്ടാവില്ല നിങ്ങൾ രണ്ടുപേരും തനിച് പോയാൽ....." "അതുവേണ്ട ഷാദി നിന്റെ ജീവൻ വെച്ച് റിസ്ക് എടുക്കാൻ കഴിയില്ല...." "അപ്പോൾ നിങ്ങളുടെ ജീവനെന്നും വിലയില്ല എന്നാണോ... എന്നെക്കൊണ്ട് പോകാതെ ഒറ്റയ്ക്ക് പോകാനാണ് തീരുമാനം എങ്കിൽ...." "എങ്കിൽ...."🙄 "എന്നെ നോക്കണ്ട ഞാൻ ഉറപ്പായും അലൻ സാറിനോട് പറഞ്ഞു കൊടുക്കും...."😏 "ഡി സാമദ്രോഹി ഒറ്റുന്നോ....." "എന്നാൽ ന്നെയും കൂടെ കൊണ്ടു പോ...."

"അതിന് ഞങ്ങൾ പോകുന്നത് ടൂറിനല്ല....നിന്റെ പപ്പയ്ക്ക് നീയേ ഉള്ളു....ആളെ വിഷമിപ്പിക്കരുത്...." "പപ്പയ്ക്ക് വിഷമമാകും എന്നാണോ നീ വിചാരിക്കുന്നത്... ഒരിക്കലുമില്ല അക്കു.... ഒത്തിരി വർഷങ്ങൾക്കു മുൻപ് നിന്റെ അപ്പയുടെ കൂടെ കൈത്താങ്ങായി നിന്ന ആളാണ് എന്റെ ഉപ്പ.... ആ ഉപ്പയുടെ മോളാണ് ഞാൻ.....അതുകൊണ്ട് തന്നെ അങ്ങനെ നിന്നെ കൈവിടാൻ എനിക്കും കഴിയില്ല.... ഒന്നിലും നിന്നെയും ആനിയെയും തനിച്ചാക്കില്ലന്ന് ഞാൻ എനിക്ക് തന്നെ കൊടുത്ത വാക്കാണ്.... സത്യങ്ങൾ ഒന്നുമറിയാത്ത സമയത്തുപോലും അപ്പ എന്നോട് പറഞ്ഞിട്ടുണ്ട് നിനക്ക് കിട്ടിയ കൂട്ട് ഒരിക്കലും തകർത്തു കളയരുതന്ന്.... ചേർന്നു നിൽക്കണം ഏത് ആപത്തിലുമെന്ന്....

പപ്പ അത് പറഞ്ഞില്ലേലും ഒരു അപകടത്തിലേക്കും നിങ്ങളെ തനിച്ച് ഞാൻ വിടില്ല.... കൂടെയുണ്ട് ഞാനും ഇനി അതിൽ ഒരു വാക്ക് തർക്കം വേണ്ട.... വിളിച്ചു പറയ് അങ്കിളിനോട് എനിക്കും ഒരു ടിക്കറ്റെടുക്കാൻ....." ന്നുള്ള അവളുടെ വാക്കുകളിൽ എനിക്ക് അവളെയും കൂടെ കൂടെ കൊണ്ടു പോകേണ്ടതായി വന്നത് കൊണ്ട് ഞാൻ അപ്പോൾ തന്നെ അങ്കിളിനെ ടെക്സ്റ്റ് മെസ്സേജ് ചെയ്തു... കുറച്ചുകഴിഞ്ഞ് ഫോണിലേക്ക് വന്ന നോട്ടിഫിക്കേഷനിൽ വൈകുന്നേരം നാല് മണിക്കുള്ള ഫ്ലൈറ്റ്ന്ന് ടികെറ്റ് എടുത്തന്നുള്ള അറിയിപ്പ് വന്നു..... അതുകൊണ്ട് തന്നെ ഉച്ചയ്ക്ക് മുന്നേ ഞങ്ങൾ അവിടെ നിന്നും ഇറങ്ങണമെന്നും അങ്കിൾ അറിയിച്ചു... കിച്ചു കാണാതെ എങ്ങനെ ഇവിടെനിന്നും പോകും എന്ന് ചോദിച്ചപ്പോൾ.....

ചെക്കനെ മാറ്റുന്ന കാര്യം അങ്കിൾ നോക്കിക്കോളാം എന്നും മറുപടി വന്നു....സിനു ഇന്ന് ലീവ് ആയതുകൊണ്ട് അവനോട് ഇതൊന്നും അറിയിക്കാനും കഴിഞ്ഞില്ല..... ചെക്കനോട് പറയാതെ പോകുന്നതിന് വിഷമം മനസ്സിൽ നല്ലോണം ഉണ്ടായിരുന്നു.... അതുകൊണ്ടുതന്നെ ഷാദിയോട് പറഞ്ഞു ഞാൻ നേരെ ചെക്കനെ അന്വേഷിച്ച് ഇറങ്ങി...... വരാന്തയിലൂടെ കാന്റീൻ കടന്നു സ്പോർട്സ് റൂം വഴി പോകാനൊരുങ്ങവേയാണ് എതിർവശത്തു നിന്നും എന്തൊക്കെയോ പേപ്പഴ്സ് നോക്കിക്കൊണ്ട് അവൻ നടന്നു വരുന്നത് കണ്ടത്... മ്മള് പെട്ടെന്ന് തന്നെ അവന്റെ അടുത്തേക്ക് ഓടി കയ്യിൽ പിടിച്ചു വലിച്ചു റൂമിലേക്ക് കയറ്റി വാതിലടച്ചു.....

പെട്ടെന്നുള്ള ന്റെ പ്രവർത്തിയിൽ പകച് നോക്കിക്കൊണ്ട് നിന്നെ ചെക്കനെ ഒരു നിമിഷം ഉറ്റുനോക്കി കൊണ്ട് നിന്നു....പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ ആളിലേക്കോടിയടുത്തു കെട്ടിപിടിച്ചു...... ഈ ഒരു പ്രവൃത്തി കാരണം അവൻ വെപ്രാളത്തോടെ കാര്യം അന്വേഷിച്ചെങ്കിലും മ്മക്കൊന്നും പറയാൻ കഴിഞ്ഞില്ല...... അവനിൽ നിന്ന് വേർപെട്ട് ആ കണ്ണുകളിലേക്ക് നോക്കി കൊണ്ട് പറഞ്ഞു... "അയാം സോറി കിച്ച...." ന്നു പറഞ്ഞുകൊണ്ട് ആ ചുണ്ടിൽ അമർത്തി ഉമ്മ വെച്ചു കണ്ണ് നിറയും മുന്നേ ആളിൽ നിന്നും അകന്നു പുറത്തോട്ടിറങ്ങിയോടി..... പിന്നീട് ഒരു പതിനൊന്നര പന്ത്രണ്ട് ആകാൻ നേരം ഷാദിയെയും കൂട്ടി ആനിയെം വിളിച്ചു...

നേരെ ഹോസ്റ്റലിൽ ചെന്ന് ശാദി യുടെ ബാഗ് പാക്ക് ചെയ്തു അവിടെ നിന്നും നേരെ എന്റെ വീട്ടിലേക്ക് പോയി പോയി.....ഇതിനിടയിൽ അവളുടെ പപ്പയെ വിളിച്ചു അറിയിക്കാനും മറന്നില്ല...... വീട്ടിൽ അപ്പച്ചനല്ലാതെ ആരും ഇല്ലായിരുന്നു... എന്തോ കാരണം പറഞ്ഞുകൊണ്ട് അപ്പച്ചൻ അവരെയെല്ലാം മാറ്റിയിരുന്നു... കാരണം ഈ സംഗതി അറിഞ്ഞാൽ ഒരിക്കലും അമ്മച്ചി സമ്മതിക്കില്ലായിരുന്നു പോകാൻ.... പിന്നീട് അവിടെ നിന്നും ആനിയുടെ ലഗേജ് എടുത്തു നേരെ മുബാറക് ഹെവൻ ഇലേക്ക് പോയി....

ഞങ്ങൾ അവിടെ ചെല്ലും മുൻപേ മ്മടെ ബാഗെല്ലാം തയ്യാറാക്കി ഗേറ്റിന് അവിടെ നിൽപ്പുണ്ടായിരുന്നു ഡാഡ്.....ഡ്രൈവർ സീറ്റിൽ അപ്പയും കോ ഡ്രൈവർ സീറ്റിൽ ഡാഡിയും കയറിയിരുന്നു.... പിന്നീട് ഞങ്ങൾ മൂന്ന് പേരെയും കൊണ്ട് അവർ എയർപോർട്ടിലേക്ക് പോയി....അവിടെ നിന്നും അവരോട് യാത്രപറഞ്ഞ് നാലു മണിയുടെ ഫ്ലൈറ്റിന് നേരെ ദുബായിലേക്ക് കയറി.....സ്റ്റേ ചെയ്യാൻ വേണ്ടതെല്ലാം അറേഞ്ച് ചെയ്തിട്ടുണ്ടെന്ന് ഡാഡ് പറഞ്ഞു..... പിന്നീട് മണിക്കൂറുകളുടെ യാത്രയ്ക്കുശേഷം ഞങ്ങൾ മൂന്ന് പേരും ദുബായി മണ്ണിൽ കാലുകുത്തി....പുതിയ കളികൾക്കായുള്ള കരുക്കളുമായി.................................തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story